Connect with us

us news

അമേരിക്കയിൽ മാതാപിതാക്കളിലധികം പേരും മക്കൾക്ക് വിശ്വാസം പകരാൻ ആഗ്രഹിക്കുന്നുവെന്ന് റിപ്പോർട്ട്

Published

on

മതവിശ്വാസങ്ങൾ കൂടാതെ തന്നെ മിക്ക കുട്ടികളും തങ്ങളുടെ മാതാപിതാക്കളിലൂടെ ലഭിച്ച വിശ്വാസം നിലനിർത്താൻ പരിശ്രമിക്കുന്നുവെന്ന് വാഷിങ്ടനിലെ പ്യൂ റിസർച്ച് സെന്റ്ററിൽ നടത്തിയ കണ്ടെത്തലുകൾ വ്യക്തമാക്കുന്നു. തങ്ങളുടെ കുഞ്ഞുങ്ങൾക്ക് വിശ്വാസം പകരുന്നതിൽ മാതാപിതാക്കൾ വഹിക്കുന്ന പ്രാധാന്യത്തെ വിലയിരുത്തുന്നതായിരുന്നു പഠനം. ഒട്ടുമിക്ക മാതാപിതാക്കളും തങ്ങളുടെ വിശ്വാസം കുട്ടികൾക്ക് കൈമാറുന്നതിൽ ശ്രദ്ധചെലുത്തുന്നവരാണ് എന്നാണ് കണ്ടെത്താനായത്.

മാതാപിതാക്കൾ കൂടുതൽ പ്രാധാന്യം കൊടുക്കുന്നത് അവരുടെ കുട്ടികൾ സത്യസന്ധരും അദ്ധ്വാനശീലരും നല്ല ലക്ഷ്യങ്ങൾ ഉള്ളവരും ആകണം എന്നാണ് പൊതുവിലുള്ള വിലയിരുത്തൽ. കുടുംബത്തിലെ മാതാപിതാക്കളിൽ ഒരാൾ പ്രൊട്ടസ്റ്റന്റും മറ്റെയാൾ കത്തോലിക്കനും ആയ കുടുംബങ്ങളിലെ പഠനം അനുസരിച്ച് 38% കുട്ടികൾ പ്രൊട്ടസ്റ്റന്റും 29% കുട്ടികൾ കത്തോലിക്കരും 26% കുട്ടികൾ ഒരു മതവിശ്വാസവും പിന്തുടരാത്തവരായും 7% കുട്ടികൾ മറ്റുമതവിശ്വാസത്തിലേക്ക് പോയതായും പഠനത്തിൽ കണ്ടെത്തി.

മാതാപിതാക്കൾ തങ്ങളുടെ വിശ്വാസം പങ്കുവയ്ക്കുന്നത് കുട്ടികളിൽ ശക്തമായ വിശ്വാസം രൂപപ്പെടുന്നതിനുള്ള പ്രധാന മാർഗമാണ്. സർവേയിൽ 13 മുതൽ 17 വരെ പ്രായമുള്ള 1,800 കൗമാരക്കാരെയും പഠനവിധേയമാക്കിയിരുന്നു. ഇതിൽ ബഹുഭൂരിപക്ഷവും തങ്ങളുടെ മാതാപിതാക്കളുടെ വിശ്വാസത്തിൽ പങ്കുചേരുന്നവരായിരുന്നു. കത്തോലിക്കാരായ മാതാപിതാക്കളുടെ മക്കളിൽ 81% പേരാണ് കത്തോലിക്കരായി തുടരുന്നത്. പ്രൊട്ടസ്റ്റന്റ് മാതാപിതാക്കളുടെ മക്കളിൽ ഇത് 82% ആണ്. കത്തോലിക്കരെക്കാൾ പ്രൊട്ടസ്റ്റന്റ് മാതാപിതാക്കളാണ് വിശ്വാസം തങ്ങളുടെ മക്കൾക്ക് പങ്കുവയ്ക്കുന്നതിൽ മുന്നിട്ടു നിൽക്കുന്നത്. എന്നാൽ, ഒരു മതവിശ്വാസവും പിന്തുടരാത്ത മാതാപിതാക്കളായിരുന്നു 86% ഉണ്ടായിരുന്നത്. അവരുടെ മക്കൾക്കും വിശ്വാസമില്ല.

സർവേയിൽ 16% മാതാപിതാക്കൾ തങ്ങളുടെ മക്കൾക്ക് രാഷ്‌ട്രീയമായ കാഴ്ചപ്പാടുകൾ പങ്കുവയ്ക്കുന്നതിന് കൂടുതൽ പ്രാധാന്യം കൊടുക്കുന്നു. എന്നാൽ, 35% മാതാപിതാക്കൾ പങ്കുവച്ചത് തങ്ങളുടെ മതപരമായ കാഴ്ചപ്പാടുകൾ പകർന്നുകൊടുക്കുന്നതാണ് നല്ലതെന്നാണ്. മാതാപിതാക്കൾ പൊതുവെ രാഷ്ട്രീയത്തെക്കാൾ മതത്തിനുനൽകുന്നു എന്നാണ് ഈ സർവെ വ്യക്തമാക്കുന്നത്.

ഒരു കുടുംബത്തിലെ മാതാപിതാക്കൾ ഒരേ വിശ്വാസമാണ് പിന്തുടരുന്നതെങ്കിൽ അതെ വിശ്വാസത്തിൽ തുടരാൻ കുട്ടികൾക്ക് സാധിക്കുന്നുണ്ട്. എന്നാൽ കത്തോലിക്കരായ മാതാപിതാക്കളും പ്രൊട്ടസ്റ്റൻഡ് മാതാപിതാക്കളും തമ്മിലുള്ള ശതമാനത്തിൽ വ്യത്യാസമുണ്ട്. പ്രൊട്ടസ്റ്റന്റ് വിശ്വാസം പിന്തുടരുന്ന മാതാപിതാക്കളുടെ കുട്ടികളിൽ 79% പേര് അവരുടെ വിശ്വാസത്തിൽ തുടരുന്നു. കത്തോലിക്കരായ മാതാപിതാക്കളുടെ കുട്ടികളിൽ ഇത് 62% വും ഒരു മതവിശ്വാസവും ഇല്ലാത്ത മാതാപിതാക്കളുടെ കുട്ടികളിൽ 62% വുമാണ്. ചില കുടുംബങ്ങളിൽ മാതാപിതാക്കളിൽ ഒരാൾക്കു മാത്രമേ വിശ്വാസം ഉള്ളൂവെങ്കിൽ അവരുടെ കുട്ടികളിലെ വിശ്വാസം ആഴപ്പെട്ടതല്ല. മാതാപിതാക്കളിൽ രണ്ടു പേരിലൊരാൾ പ്രൊട്ടസ്റ്റന്റ് വിശ്വാസിയാണെങ്കിൽ 56% കുട്ടികളിൽ വിശ്വാസം പകരാൻ പ്രൊട്ടസ്റ്റന്റ് മാതാവിനോ പിതാവിനോ കഴിയുന്നുണ്ട്. എന്നാൽ, കത്തോലിക്കനായ മാതാവോ പിതാവോ ആണെങ്കിൽ ഇത് 32% വുമാണ്. അതോടൊപ്പം മൂന്നിലൊന്നു ശതമാനം മാതാപിതാക്കൾ പറഞ്ഞത് ഞങ്ങൾക്ക് വിശ്വാസമുണ്ടങ്കിലും ഞങ്ങളുടെ മക്കൾ ഞങ്ങളുടെ വിശ്വാസം പിന്തുടരുന്നില്ല എന്നാണ്.
Sources:azchavattomonline

http://theendtimeradio.com

us news

യൂണിവേഴ്സൽ പെന്തക്കോസ്തൽ ചർച്ച് (റ്റി.പി.എം): അയർലൻഡ് റിവൈവൽ മീറ്റിംഗ്‌സ് വെള്ളിയാഴ്ച മുതൽ

Published

on

ഡബ്ലിൻ: യൂണിവേഴ്സൽ പെന്തക്കോസ്തൽ ചർച്ചിന്റെ (റ്റി.പി.എം) ആഭിമുഖ്യത്തിൽ ‘അയർലൻഡ് റിവൈവൽ മീറ്റിംഗ്‌സ് 2024’ ഏപ്രിൽ 26 വെള്ളി മുതൽ 28 ഞായർ വരെ ലുക്യാൻ റോസ്സി കോർട്ട് അവന്യൂവിലെ സ്റ്റീവർട്സ് സ്കൂളിൽ (K78 K8W7) നടക്കും. വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 6 ന് ഈവനിംഗ് സർവീസ്, ശനിയാഴ്ച രാവിലെ 10 ന് മോർണിംഗ് സർവീസ്, ഉച്ചകഴിഞ്ഞ് 2.30 ന് സ്പെഷ്യൽ പ്രയർ എന്നിവയും ഞായറാഴ്ച രാവിലെ 10 ന് സഭായോഗവും നടക്കും.
മറ്റു ഞായറാഴ്ച ദിവസങ്ങളിൽ രാവിലെ 11 ന് സഭായോഗം ഡബ്ലിൻ പ്ലാമേഴ്‌സ്ടൗൺ കമ്മ്യൂണിറ്റി ആൻഡ് യൂത്ത് സെന്ററിൽ (D20 Y659) നടക്കുന്നത്.
Sources:faithtrack

http://theendtimeradio.com

Continue Reading

us news

മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്കായി പി സി എന്‍ എ കെ കോണ്‍ഫറന്‍സില്‍ സെമിനാര്‍

Published

on

ന്യൂയോര്‍ക്ക്: ജൂലൈ 4 മുതല്‍ 7 വരെ ഹൂസ്റ്റണില്‍ നടക്കുന്ന മലയാളി പെന്തക്കോസ്ത് കോണ്‍ഫറന്‍സില്‍ രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കുന്നവര്‍ക്കായി മെഡിക്കല്‍ സെമിനാര്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
നഴ്‌സ് പ്രാക്ടീഷണര്‍മാര്‍ക്കും രജിസ്‌ട്രേഡ് നഴ്‌സുമാര്‍ക്കുമായി യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സ് മെഡിക്കല്‍ ബ്രാഞ്ച്(യു ടി എം ബി) ഹെല്‍ത്ത് അംഗീകരിച്ച സി ഇ ക്രെഡിറ്റുകള്‍ നേടുന്നതിന് ഈ അവസരം ഉപയോഗിക്കാം.
യുണൈറ്റഡ് സ്റ്റേറ്റിലേയും,കാനഡയിലെയും മലയാളി പെന്തക്കോസ്ത് മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്ക് ലൈസന്‍സുകള്‍ നിലനിര്‍ത്തുന്നതിനായും,ഫെലോഷിപ്പിന്റെയും,നെറ്റ് വര്‍ക്കിന്റെയും മികച്ച അപ്‌ഡേറ്റുകള്‍ നേടുവാനുമുള്ള അവസരവുമായിരിക്കും.ഹൂസ്റ്റണ്‍ ജോര്‍ജ് ആര്‍ ബ്രൗണ്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന 39 മത് കോണ്‍ഫറന്‍സിന്റെ ഒരുക്കങ്ങള്‍ പുരോഗമിച്ചു വരുന്നു.ഇതുവരെയും രജിസ്റ്റര്‍ ചെയ്യുവാന്‍ സാധിക്കാത്തവര്‍ എത്രയും വേഗം ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
മെഡിക്കല്‍ സെമിനാറിന്റെ കൂടുതല്‍ വിവരങ്ങള്‍ക്ക്:ഡോ.സാറാ എബ്രഹാം(832) 419 1928, സൂസന്‍ ജോസഫ് (832) 314 7597
Sources:onlinegoodnews

http://theendtimeradio.com

Continue Reading

us news

40 വര്‍ഷക്കാലം കടുത്ത ഇസ്ലാം മത വിശ്വാസിയായി ജീവിച്ച നിക്കി കിംഗ്സ്ലി ഇന്ന് ക്രിസ്തുവിന്റെ ധീര പ്രേഷിത

Published

on

ടെക്സാസ്: ഇസ്ലാം കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന്‍ നാല്‍പ്പത് വര്‍ഷക്കാലം കടുത്ത ഇസ്ലാം മതവിശ്വാസിയായി ജീവിച്ച ശേഷം യേശു ക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ച നിക്കി കിംഗ്സ്ലി എന്ന യുവതി പങ്കുവെച്ച ജീവിത സാക്ഷ്യം ശ്രദ്ധേയമാകുന്നു. ഇക്കഴിഞ്ഞ മാര്‍ച്ച് 11-ന് ഹെണ്‍ഡോണിലെ സെന്റ്‌ ജോസഫ് ദേവാലയത്തില്‍ നടന്ന രൂപതാതല വാര്‍ഷിക വനിത കോണ്‍ഫറന്‍സില്‍വെച്ചാണ് തന്റെ അത്ഭുതകരമായ ആത്മീയ ജീവിതയാത്രയുടെ സംഭവകഥ നിക്കി പങ്കുവെച്ചത്. ഇസ്ലാം മതവിശ്വാസിയായിരുന്ന കാലത്ത് അല്ലാഹുവുമായി ഒരു അഗാധമായ ബന്ധം സ്ഥാപിക്കുവാന്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍, തന്റെ പ്രാര്‍ത്ഥന അദൃശ്യമായ ഒരു മതിലില്‍ മുട്ടി നില്‍ക്കുന്നതിന് തുല്യമായിരിന്നുവെന്നും, അവസാനം യേശുവിലൂടെയാണ് താന്‍ സത്യദൈവത്തെ അറിഞ്ഞതെന്നും കിംഗ്സ്ലി പറയുന്നു.

അല്ലാഹുവിനോട് സ്വയം വെളിപ്പെടുത്തിത്തരുവാന്‍ അപേക്ഷിച്ചുകൊണ്ട് മണിക്കൂറുകളോളമാണ് നിക്കി നിസ്കാരപായയില്‍ ചിലവഴിച്ചത്. “ഇതിലും വലിയ ശക്തി എന്തോ ഉണ്ടെന്ന് അറിയാമായിരുന്നു, എന്നാല്‍ അത് കണ്ടെത്തുന്നതെങ്ങനെയെന്ന്‍ അറിയില്ലായിരുന്നു. “ഈ തൊഴുത്തില്‍പ്പെടാത്ത മറ്റാടുകളും എനിക്കുണ്ട്. അവയേയും ഞാന്‍ കൊണ്ടുവരേണ്ടിയിരിക്കുന്നു. അവ എന്റെ സ്വരം ശ്രവിക്കും. അങ്ങനെ ഒരാട്ടിന്‍പറ്റവും ഒരിടയനുമാകും” (യോഹന്നാന്‍ 10:16) എന്ന ബൈബിള്‍ വാക്യം ആ ശക്തിയെ കണ്ടെത്തുവാന്‍ നിക്കിയെ സഹായിക്കുകയായിരിന്നു.

ഇസ്ലാം കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന നിക്കിയുടെ വിവാഹ ജീവിതം സുഖകരമല്ലായിരുന്നു. ഇതേത്തുടര്‍ന്ന്‍ വിഷാദത്തിലായ അവള്‍ തന്റെ രണ്ടുമക്കളുമായി അമേരിക്കയിലേക്ക് ചേക്കേറുകയും, അവിടെ തന്റെ ബന്ധുക്കള്‍ക്കൊപ്പം പുതിയൊരു ജീവിതത്തിന് തുടക്കമിടുകയും ചെയ്തു. ”ഖുറാന്‍ വായനയിലൂടെ മുസ്ലീങ്ങള്‍ ‘മറിയം’ എന്ന് വിളിക്കുന്ന കന്യകാമറിയത്തോട് ഒരു പ്രത്യേക ഭക്തി തന്നെ തനിക്ക് ഉണ്ടായിരുന്നു. ഖുറാനില്‍ ഒരു അദ്ധ്യായം മുഴുവന്‍ സമര്‍പ്പിക്കപ്പെട്ടിട്ടുള്ള ഏക വനിത പരിശുദ്ധ കന്യകാമറിയമായിരിന്നു. മുസ്ലീങ്ങള്‍ക്കിടയിലും ബഹുമാനിക്കപ്പെടുന്ന ഒരു വ്യക്തിത്വം തന്നെയാണ് യേശു. എന്നാല്‍ മുസ്ലീങ്ങള്‍ യേശുവിനെ ദൈവപുത്രനായിട്ടല്ല, വെറുമൊരു പ്രവാചകന്‍ മാത്രമായിട്ടാണ് കാണുന്നത്”.

ഒരു കത്തോലിക്ക വിശ്വാസിയായ സഹപ്രവര്‍ത്തക വഴിയാണ് ആദ്യമായി ഞാന്‍ ഒരു ദേവാലയത്തില്‍ പോകുന്നത്. ദേവാലയത്തില്‍വെച്ച് എനിക്ക് ദൈവീക സാന്നിധ്യം അനുഭവിക്കുവാന്‍ കഴിഞ്ഞു. ദിവസവും രാവിലെ ദേവാലയത്തില്‍ പോകുവാന്‍ തുടങ്ങി. എന്നാല്‍ കുരിശുരൂപത്തിന്റെ മുന്നില്‍ നിന്ന് ‘നീ ദൈവപുത്രനല്ല’ എന്ന് ഞാന്‍ യേശുവിനോട് പറയും. ഇത് മാസങ്ങളോളം തുടർന്നു. എന്നാല്‍ ഒരു ദിവസം തന്നെപോലും അമ്പരിപ്പിച്ച് യേശു എനിക്ക് മറുപടി തന്നു. ”എനിക്ക് ആരാകാന്‍ കഴിയും, ആരാകാന്‍ കഴിയില്ല എന്ന് പറയുവാന്‍ നീ ആര്?” എന്ന് എന്നോടു നേരിട്ടു ചോദിക്കുന്ന അനുഭവമുണ്ടായി, നിനക്ക് സത്യം അറിയണമെന്നുണ്ടെങ്കില്‍ ഒരു കുഞ്ഞിനെപോലെ തിരിച്ചുവരുവാന്‍ ഈശോ ആവശ്യപ്പെടുകയായിരിന്നു.

എനിക്ക് സത്യ ദൈവത്തേക്കുറിച്ചു അറിയണമായിരുന്നു. അതിനാല്‍ ഞാന്‍ ഇതുവരെ പഠിച്ചതു ഉള്‍പ്പെടെയുള്ള എല്ലാം ഇറക്കിവെച്ച് മനസ്സ് ശൂന്യമാക്കി ഒരു കുഞ്ഞിനെപോലെ യേശുവിന്റെ മുന്‍പില്‍ ഇരുന്നു. അപ്പോള്‍ കുരിശുരൂപത്തില്‍ നിന്നും ഒരു പ്രകാശം തന്റെ മേല്‍ പതിക്കുന്ന അനുഭവമുണ്ടായി. ഇത് ആകെ പിടിച്ചുലച്ചു. ഞാന്‍ മുട്ടുകുത്തി വീണു. സത്യം ബോധ്യപ്പെട്ട ഞാന്‍, ”നീ ദൈവപുത്രനാണെന്ന് ഞാന്‍ വിശ്വസിക്കുന്നു” എന്ന് കരഞ്ഞുകൊണ്ട് പറഞ്ഞു. തന്റെ മുന്നിലുള്ള മതില്‍ താഴ്ന്ന് ഇല്ലാതായി. അപ്പോള്‍ മറുവശത്ത് ദൈവത്തിന്റെ സ്നേഹം ഞാന്‍ കണ്ടു. യേശുവിനെ കൂടാതെ ആ മതില്‍ മറികടക്കുവാന്‍ കഴിയില്ലായെന്ന് എനിക്ക് ബോധ്യപ്പെട്ടു.

ഇസ്ലാമിന്റെ തെറ്റുകളെ ചൂണ്ടിക്കാട്ടുവാനല്ല ഇന്നു ഞാന്‍ വിളിക്കപ്പെട്ടിരിക്കുന്നത്. മറിച്ച് ക്രിസ്തുവിന്റേയും, പിതാവായ ദൈവത്തിന്റേയും സ്നേഹത്തേക്കുറിച്ചും, ക്രിസ്തു എങ്ങനെയാണ് നമ്മുടെ ജീവിതങ്ങളെ മാറ്റുന്നതെന്നതിനെ കുറിച്ചും പറയുവാനാണ് എന്റെ വിളി. “ക്രിസ്ത്യാനി എന്നതുകൊണ്ട് ക്രിസ്തുവില്‍ വിശ്വസിക്കുക എന്ന്‍ മാത്രമല്ല ഉദ്ദേശിക്കുന്നത്, അഗാധമായ ബന്ധത്തിലൂടെ നമ്മുടെ ജീവിതത്തിലുടനീളം നമ്മുടെ സന്തതസഹചാരിയായി അവനെ അംഗീകരിക്കുകയും വേണം” എന്ന് ചൂണ്ടിക്കാട്ടിയ നിക്കി, ക്രിസ്തുവുമായി ആ ബന്ധം ഉണ്ടാകുമ്പോള്‍ നമ്മുടെ ജീവിതം മാറിമറിയും എന്ന് പറഞ്ഞുകൊണ്ടാണ് തന്റെ അനുഭവ സാക്ഷ്യം അവസാനിപ്പിച്ചത്. താന്‍ സത്യദൈവത്തെ കണ്ടുമുട്ടിയ അനുഭവസാക്ഷ്യം വിവരിക്കുന്ന ”സത്യത്തിന് വേണ്ടിയുള്ള ദാഹം: മുഹമ്മദില്‍ നിന്നും ക്രിസ്തുവിലേക്ക്” എന്ന പുസ്തകത്തിന്റെ രചയിതാവ് കൂടിയാണ് നിക്കി.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news11 hours ago

യൂണിവേഴ്സൽ പെന്തക്കോസ്തൽ ചർച്ച് (റ്റി.പി.എം): അയർലൻഡ് റിവൈവൽ മീറ്റിംഗ്‌സ് വെള്ളിയാഴ്ച മുതൽ

ഡബ്ലിൻ: യൂണിവേഴ്സൽ പെന്തക്കോസ്തൽ ചർച്ചിന്റെ (റ്റി.പി.എം) ആഭിമുഖ്യത്തിൽ ‘അയർലൻഡ് റിവൈവൽ മീറ്റിംഗ്‌സ് 2024’ ഏപ്രിൽ 26 വെള്ളി മുതൽ 28 ഞായർ വരെ ലുക്യാൻ റോസ്സി കോർട്ട്...

world news11 hours ago

തീവ്ര ഇസ്ലാമിസ്റ്റുകള്‍ ദക്ഷിണ ഈജിപ്തിൽ നിരവധി ക്രൈസ്തവ ഭവനങ്ങൾ അഗ്നിക്കിരയാക്കി

മിന്യ: ദക്ഷിണ ഈജിപ്തിലെ മിന്യ പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന നിരവധി ക്രൈസ്തവ ഭവനങ്ങൾ മുസ്ലീം തീവ്രവാദികൾ അഗ്നിക്കിരയാക്കി. ഓർത്തഡോക്സ് ക്രൈസ്തവർ ഈസ്റ്റർ ആഘോഷിക്കുന്നതിന് രണ്ടാഴ്ച മുമ്പാണ് ഈ...

Health12 hours ago

നൈട്രജൻ ഐസ് കലർന്ന ഭക്ഷണങ്ങളും വിൽക്കാൻ പാടില്ല; നൈട്രജൻ സ്‌മോക്ക് ബിസ്‌ക്കറ്റുകള്‍ ജീവനെടുക്കും: മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

കുട്ടികളെയും മുതിർന്ന​വരെയും കൊതിപ്പിക്കുന്നതാണ് സ്‌മോക്ക് ബിസ്‌ക്കറ്റുകൾ. വായിൽവെക്കുമ്പോൾ പുകവരുന്ന സ്മോക്ക് ബിസ്ക്കറ്റുകൾ നിരോധിക്കാനൊരുങ്ങുകയാണ് തമിഴ്നാട്. മനുഷ്യജീവനു തന്നെ ഭീഷണിയാകുമെന്ന മുന്നറിയിപ്പാണ് തമിഴ്നാട് ആരോഗ്യവകുപ്പ് നൽകിയിരിക്കുന്നത്. കുട്ടികൾ ഇത്...

world news12 hours ago

സ്ഥിര പൗരത്വത്തിന് കാനഡ വിദേശികളിൽനിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു

ഒട്ടാവ: സ്ഥിര പൗരത്വത്തിന് അപേക്ഷിക്കാൻ കാനഡ വിദേശികളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. കാനഡയിൽ സ്ഥിരമായി താമസിക്കാൻ ആഗ്രഹിക്കുന്ന വൈദഗ്ധ്യമുള്ള കുടിയേറ്റക്കാർക്ക് പൊതുവിഭാഗത്തിന് കീഴിലുള്ള കാനഡ എക്സ്പ്രസ് എൻട്രി...

world news12 hours ago

മൾട്ടിപ്പിൾ എൻട്രി ഷെങ്കൻ വിസയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം

ബ്രസൽസ്: യൂറോപ്യൻ യൂണിയൻ ഇന്ത്യൻ പൗരന്മാർക്കായി പ്രത്യേകമായി “കാസ്കേഡ്” എന്ന പുതിയ വിസ സംവിധാനം പ്രഖ്യാപിച്ചു. ഇത് പ്രകാരം, ഇന്ത്യൻ പൗരന്മാർക്ക് ദീർഘകാല, മൾട്ടി എൻട്രി ഷെങ്കൻ...

National1 day ago

സാമൂഹികനവീകരണത്തിന് പെന്തക്കോസ്ത് സഭകളുടെ പങ്ക് ശ്രദ്ധേയം; മന്ത്രി കെ രാജന്‍

തൃശ്ശൂര്‍: സാമൂഹിക നീതിക്കും നവീകരണത്തിനുമായി നിലകൊണ്ട ക്രിസ്ത്യന്‍ വിഭാഗമാണ് പെന്തക്കോസ്ത് സഭകളെന്നു സംസ്ഥാന റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു.ഐപിസി സോഷ്യല്‍ വെല്‍ഫെയര്‍ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ തൃശ്ശൂര്‍...

Trending