Connect with us

Sports

2026ലെ ലോകകപ്പ് ലോഗോ പ്രകാശനം ചെയ്തു

Published

on

ലോസ് ആഞ്ചൽസ്: 2026ലെ ലോകകപ്പ് ആവേശത്തിന് തുടക്കമിട്ട് ഫിഫ. ലോകകപ്പ് ലോഗോയും മുദ്രാവാക്യവും ഫിഫ പുറത്തുവിട്ടു. യു.എസ്, മെക്‌സിക്കോ, കാനഡ എന്നീ നോർത്ത് അമേരിക്കൻ രാജ്യങ്ങൾ സംയുക്തമായാണ് ടൂർണമെന്‍റിന് ആതിഥ്യംവഹിക്കുന്നത്.

ലോസ് ആഞ്ചൽസിലെ ഗ്രിഫിത്ത് ഒബ്‌സർവേറ്ററിയിൽ നടന്ന ചടങ്ങിലായിരുന്നു ലോഗോ അനാച്ഛാദനം. ബ്രസീൽ ഫുട്‌ബോൾ ഇതിഹാസം റൊണാൾഡോ അടക്കമുള്ള പ്രമുഖർ അതിഥികളായി പങ്കെടുത്ത ചടങ്ങിന് ഫിഫ അധ്യക്ഷൻ ജിയാന്നി ഇൻഫാന്റിനോയാണ് നേതൃത്വം നൽകിയത്.

ഇതാദ്യമായി ഫിഫ ലോകകപ്പ് കിരീടത്തിന്റെ മാതൃക കൂടി ചേർത്താണ് ലോഗോ തയാറാക്കിയത്. ഇതോടൊപ്പം ടൂർണമെന്റ് നടക്കുന്ന വർഷത്തെ സൂചിപ്പിച്ച് വെള്ള നിറത്തിൽ 26ഉം അതിനു മുകളിൽ ലോകകപ്പ് കിരീടവുമാണ് പ്രതിഷ്ഠിച്ചാണ് ലോഗോ തയാറാക്കിയത്. കറുപ്പ് നിറമാണ് പശ്ചാത്തലമായി നൽകിയിരിക്കുന്നത്.

പതിവുരീതിയിൽനിന്നു മാറിയ ആതിഥേയരാജ്യങ്ങളുടെ നിറം ഇത്തവണ ലോഗോയിൽ ചേർത്തിട്ടില്ല. ‘വീ ആർ 26′(നമ്മൾ 26) എന്നാണ് ലോകകപ്പ് മുദ്രാവാക്യം. ലോകത്തെ സ്വാഗതം ചെയ്യാൻ നമ്മൾ ഒറ്റക്കെട്ടാണെന്ന് ജിയാന്നി പറഞ്ഞു. ഫിഫ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ചതും വിശാലവുമായ ടൂർണമെന്റാണ് വരാൻ പോകുന്നത്. ടൂർണമെന്റിൽ പങ്കെടുക്കുന്ന ഓരോ രാജ്യത്തിനും ആതിഥ്യമരുളുന്ന രാജ്യത്തിനും ഫിഫ ലോകകപ്പ് ചരിത്രത്തിൽ തങ്ങളുടേതായ അധ്യായം കുറിക്കാനുള്ള അവസരമായിരിക്കും ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2026ൽ ടീമുകളുടെ എണ്ണം 32ൽനിന്ന് 48 ആയി ഉയരുമെന്ന പ്രത്യേകതയുണ്ട്. 16 നഗരങ്ങളിലായിരിക്കും കളി നടക്കുക. ഇതിൽ 11 എണ്ണം യു.എസിലും മൂന്നെണ്ണം മെക്‌സിക്കോയിലും രണ്ടെണ്ണം കാനഡയിലുമായിരിക്കും.
Sources:azchavattomonline

http://theendtimeradio.com

Sports

വിഷാദത്തിലാണ്ട തന്റെ ജീവിതം മാറ്റിമറിച്ചത് യേശു ക്രിസ്തു: മുൻ ഫുട്ബോൾ താരം പ്രിൻസ് ബോട്ടെങ്

Published

on

ബെര്‍ലിന്‍: തന്റെ ജീവിതം മാറ്റിമറിച്ചത് യേശു ക്രിസ്തുവാണെന്നും ദൈവവുമായുള്ള കൂടിക്കാഴ്ചയാണ് തനിക്ക് ആന്തരിക സമ്മാനം നല്‍കിയതെന്നും മുൻ ജർമ്മൻ പ്രൊഫഷണൽ ഫുട്ബോൾ താരം പ്രിൻസ് ബോട്ടെങ്. GRANDIOS മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മുൻ ജർമ്മൻ പ്രൊഫഷണൽ ഫുട്ബോൾ താരവും അന്താരാഷ്ട്ര താരവുമായ കെവിൻ പ്രിൻസ് ബോട്ടെങ് ബെർലിനിലെ ബാല്യത്തെ കുറിച്ചും ദൈവവുമായുള്ള കൂടിക്കാഴ്ചയെ കുറിച്ചും മനസ്സ് തുറന്നത്. ഘാനയ്ക്കു വേണ്ടിയും അദ്ദേഹം കളിച്ചിട്ടുണ്ട്. എസി മിലാൻ, എഫ്‌സി ബാഴ്‌സലോണ തുടങ്ങിയ ക്ലബ്ബുകളിൽ തൻ്റെ കായിക വിജയങ്ങൾ ഉണ്ടായിരുന്നിട്ടും, വളരെക്കാലമായി തനിക്ക് ആന്തരിക സമാധാനം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലായിരിന്നുവെന്നു അദ്ദേഹം പറഞ്ഞു.

യേശുക്രിസ്തുവുമായുള്ള കണ്ടുമുട്ടലും പ്രതിശ്രുതവധു മാർസിയുടെ പിന്തുണയും മാത്രമാണ് ജീവിതത്തെ സമൂലമായി മാറ്റിയത്. ബെർലിനിലെ വെഡ്ഡിംഗ് ഡിസ്ട്രിക്റ്റിൽ വളർന്ന ബോട്ടെങ് തൻ്റെ കുട്ടിക്കാലത്തെ സാഹചര്യങ്ങൾ കഠിനമായിരിന്നുവെന്ന് പറയുന്നു. “ഞങ്ങൾ ഒരു ഒറ്റമുറി ഫ്ലാറ്റിൽ അഞ്ച് കുട്ടികളായിരുന്നു. ഞങ്ങളെ വളർത്താൻ അമ്മ തന്നാൽ കഴിയുന്നതെല്ലാം ചെയ്തു. പണമില്ലായിരുന്നു. ചിലപ്പോൾ ഫ്രിഡ്ജിൽ ആവശ്യത്തിന് ഭക്ഷണം പോലും ഉണ്ടായിരുന്നില്ല. വീട്ടിൽ ഒന്നുമില്ലാത്തതിനാൽ എനിക്ക് സുഹൃത്തുക്കളോടൊപ്പം ഭക്ഷണം കഴിക്കാൻ പോകേണ്ടിവന്നു”.

പ്രയാസകരമായ ഈ സാഹചര്യങ്ങൾ ബോട്ടെങ്ങിൻ്റെ സ്വഭാവത്തെ രൂപപ്പെടുത്തി. പ്രക്ഷുബ്ധമാണെങ്കിൽ പോലും പ്രൊഫഷണൽ ഫുട്‌ബോളിലെ കരിയറിന് തയാറെടുത്തു. കേവലം 18 വയസ്സുള്ളപ്പോൾ ഹെർത്ത ബിഎസ്‌സി ബെർലിനായി അദ്ദേഹം അരങ്ങേറ്റം കുറിച്ചു: “ഇത് എല്ലാ ഫുട്ബോൾ കളിക്കാരൻ്റെയും സ്വപ്നമാണ്. പ്രിയപ്പെട്ട ക്ലബ്ബിനായി നിങ്ങളുടെ പ്രൊഫഷണൽ അരങ്ങേറ്റം നടത്തുന്നത് ഒരു പ്രത്യേകതയാണ്”.

പിന്നീട് എസി മിലാൻ, എഫ്‌സി ബാഴ്‌സലോണ, ബെസിക്‌റ്റാസ് ഇസ്താംബുൾ തുടങ്ങിയ ക്ലബ്ബുകളിൽ വിജയം നേടിയിട്ടും തനിക്ക് നിർണായകമായ ചിലത് നഷ്‌ടമായതായി അദ്ദേഹത്തിന് തോന്നിയിരിന്നു. വർഷങ്ങളുടെ വിജയത്തിനും പ്രശസ്തിക്കും ഉയര്‍ച്ചയ്ക്കും ഇടയില്‍; ആഴത്തിലുള്ള വ്യക്തിപരമായ പ്രതിസന്ധിയിലേക്ക് അവന്‍ വീണു: 20 വയസ്സായപ്പോഴേക്കും ഞാൻ ഒരു കോടീശ്വരനായിരുന്നു. ഞാൻ എല്ലാം കണ്ടു, എല്ലാം വാങ്ങി, എല്ലാം കഴിച്ചു, ജീവിതത്തിൻ്റെ എല്ലാ ഘട്ടങ്ങളിലൂടെയും കടന്നുപോയി. മദ്യപാനം, ലഹരി ആസക്തി, വിഷാദം, ഉറക്ക ഗുളികകളോടും വേദനസംഹാരികളോടും ഉള്ള ആസക്തി, നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിയുന്ന എല്ലാറ്റിലൂടെയും കടന്നുപോയി.

ഞാൻ ഒരു മാസം വിഷാദത്തോടെ കിടക്കയിൽ ചെലവഴിച്ചു, ഒരു മാസം കുളിക്കാതെയും ശബ്ദം കേൾക്കാതെയും ദിവസങ്ങള്‍ നീക്കി. ആത്മഹത്യ ചെയ്യുമ്പോൾ കേൾക്കാൻ ആഗ്രഹിച്ച പാട്ടുകൾ ഉപയോഗിച്ച് ഞാൻ ഒരു പ്ലേലിസ്റ്റ് ഉണ്ടാക്കി. “നിങ്ങൾ ഈ അവസ്ഥയിൽ തുടരാൻ പിശാച് ആഗ്രഹിക്കുന്നു. കുളിക്കാതെയും ഭക്ഷണം കഴിക്കാതെയും അവിടെ ഇരുട്ടിൽ നിൽക്കണമെന്ന് പിശാചാണ് നിങ്ങളോട് എപ്പോഴും പറയുന്നത്”. വിദഗ്ധ സഹായം തേടിയപ്പോഴാണ് പതുക്കെ സുഖം പ്രാപിക്കാൻ തുടങ്ങിയത്. എന്നാൽ ജീവിതത്തിൽ യഥാർത്ഥ വഴിത്തിരിവ് സംഭവിക്കുന്നത് ദൈവത്തെ കണ്ടുമുട്ടിയപ്പോഴാണെന്ന് താരം തുറന്നു സമ്മതിക്കുന്നു.

2023 ൽ ബോട്ടെംഗ് ലോകകപ്പിൽ ജോലി ചെയ്യാൻ സിഡ്‌നിയിലേക്ക് പോയപ്പോഴാണ് അദ്ദേഹത്തിൻ്റെ ജീവിതത്തെ അടിസ്ഥാനപരമായി മാറ്റിമറിച്ച നിമിഷം. അവിടെ അദ്ദേഹം മാർസിയെ കണ്ടുമുട്ടി. പ്രതിശ്രുതവധു. ക്രിസ്ത്യൻ വിശ്വാസത്തിലേക്ക് പരിചയപ്പെടുത്തിയ ഒരു സ്ത്രീ. ദൈവത്തെയും യേശുവിനെയും കുറിച്ചുള്ള മാർസിയുടെ വാക്കുകൾ അവൻ ആദ്യമായി കേൾക്കാൻ തുടങ്ങി: “എനിക്ക് നഷ്ടപ്പെടാൻ ഒന്നുമില്ലായിരുന്നു. എൻ്റെ ജീവിതം കലുഷിതമായിരുന്നു. എനിക്ക് സമാധാനം ഇല്ലായിരുന്നു”. എന്നാല്‍ യേശുവിനെ കുറിച്ചുള്ള ചിന്തകള്‍ വലിയ ആന്തരിക സമ്മാനം നല്‍കി. ഈ നിമിഷം അദ്ദേഹത്തിൻ്റെ ജീവിതത്തിൽ അഗാധമായ മാറ്റത്തിന് തുടക്കമിട്ടു.

കുറച്ച് ദിവസങ്ങൾക്ക് ശേഷം, 2023 ഓഗസ്റ്റ് 23-ന്, ബോട്ടെങ് ആദ്യമായി ഒരു പള്ളിയിൽ പ്രവേശിച്ചു: അഞ്ച് മിനിറ്റിനുശേഷം, ഞാൻ കരഞ്ഞുകൊണ്ട് അവിടെ നിന്നു, കണ്ണടച്ചു, ഞാൻ കരഞ്ഞു, ഞാൻ പശ്ചാത്തപിച്ചു. ഞാന്‍ പറഞ്ഞു- ക്ഷമിക്കണം. ഞാൻ 36 വർഷമായി ശ്രമിക്കുന്നു. ഇനി നിനക്ക് എൻ്റെ ജീവൻ തരാം. ‘അന്നുമുതൽ, തൻ്റെ ജീവിതം ആകെ മാറുകയായിരിന്നുവെന്ന് അദ്ദേഹം പറയുന്നു. തൻ്റെ പ്രതിശ്രുതവധു മാർസിയുമായുള്ള ബന്ധത്തിൽ, വിവാഹത്തിന് മുമ്പ് ലൈംഗികതയിൽ നിന്ന് വിട്ടുനിന്നു വിശുദ്ധി സംരക്ഷിച്ചുവെന്ന് പറയുന്നു.

“ഞങ്ങൾ ബൈബിള്‍ അധിഷ്ടിതമായാണ് ജീവിക്കുന്നത്. വിവാഹത്തിന് മുന്‍പ് ഞങ്ങള്‍ ചുംബിച്ചിട്ടില്ല”. തന്നെ സംബന്ധിച്ചിടത്തോളം, വിവാഹത്തിന് മുമ്പുള്ള ശാരീരിക അടുപ്പത്തിൽ നിന്ന് വിട്ടുനിൽക്കുന്നത് ദൈവത്തോടുള്ള ആഴമായ ആരാധനയുടെയും വിവാഹത്തിൻ്റെ വിശുദ്ധിയുടെയും പ്രകടനമാണെന്നും അദ്ദേഹം പറയുന്നു. യേശുക്രിസ്തുവിലുള്ള തൻ്റെ പുതിയ വിശ്വാസത്താൽ, ബോട്ടെങ്ങ് ആന്തരിക സമാധാനം മാത്രമല്ല, തൻ്റെ അർദ്ധസഹോദരൻ ജെറോം ബോട്ടെംഗ് ഉൾപ്പെടെ, മുമ്പ് തർക്കങ്ങളുണ്ടായിരുന്ന ആളുകളുമായി അനുരഞ്ജനത്തിനുള്ള ധൈര്യവും കണ്ടെത്തി.

“എനിക്ക് ക്ഷമിക്കണമെന്ന് മനസ്സിലായി. ഞാൻ അവനോടൊപ്പം ഇരുന്നു, ക്ഷമ യാചിച്ചു. കരിയറിലെ ചില ഘട്ടങ്ങളിൽ എനിക്ക് അവനോട് അസൂയ തോന്നിയിരിന്നു. എൻ്റെ സഹോദരൻ വിജയിക്കണമെന്നും എന്നെക്കാൾ മികച്ചവനോ വലുതോ ആകണമെന്നോ ഞാൻ ആഗ്രഹിക്കാത്തതിനാൽ അസൂയ ശക്തമായിരിന്നു. എന്റെ വിശ്വാസത്തിന് നന്ദി, ആ അസൂയകളെ തൻ്റെ പിന്നിൽ നിർത്താനും സഹോദരനുമായി സമാധാനം സ്ഥാപിക്കാനും ശക്തി കണ്ടെത്തി. “ക്ഷമയിലൂടെ മാത്രമേ നമ്മുടെ ഹൃദയങ്ങൾ ശുദ്ധമാകൂ” എന്ന്‍ താരം പറയുന്നു.

“നിങ്ങളുടെ ജീവിതം ദൈവത്തിന് സമർപ്പിക്കുക, നിങ്ങളുടെ ജീവിതം യേശുവിന് നൽകുക. ദൈവത്തിന് നിങ്ങൾക്കായി ഒരു പദ്ധതിയുണ്ടെന്ന് വിശ്വസിക്കുക”- വളരെക്കാലമായി ആന്തരിക സമാധാനത്തിനായി തിരയുന്ന മറ്റുള്ളവർക്കുള്ള അദ്ദേഹത്തിൻ്റെ സന്ദേശമാണിത്. “മനുഷ്യർ ഗൂഗിളിനെ വിശ്വസിക്കുന്നു. എന്തുകൊണ്ട് നമ്മെ സൃഷ്ടിച്ചവനെ നാം വിശ്വസിക്കുന്നില്ല?” ഈ ചോദ്യത്തോടെയാണ് പ്രിൻസ് ബോട്ടെങ് തന്റെ വാക്കുകള്‍ ചുരുക്കിയത്.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Continue Reading

Sports

ഒളിമ്പിക്സില്‍ കുരിശടയാളം വരച്ച ജൂഡോ അത്‌ലറ്റിനു വിലക്ക്

Published

on

ബെല്‍ഗ്രേഡ്: പാരിസ് ഒളിമ്പിക്സ് ഗെയിംസിൽ കുരിശടയാളം വരച്ചതിന് ഒളിമ്പിക് ജൂഡോ അത്‌ലറ്റിനെ പൊതു മത്സരങ്ങളില്‍ നിന്നു വിലക്കി. ജൂലൈയിൽ പാരീസ് ഗെയിംസിൽ മത്സരത്തില്‍ കുരിശ് അടയാളം വരച്ചതിന് സെർബിയൻ ജൂഡോ ലോക ചാമ്പ്യൻ നെമഞ്ജ മജ്‌ഡോവിന് ഇൻ്റർനാഷണൽ ജൂഡോ ഫൗണ്ടേഷൻ്റെ (ഐജെഎഫ്) അഞ്ച് മാസത്തെ വിലക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കളിക്കളത്തിൽ “മതപരമായ അടയാളം” നല്‍കിയത് ലീഗിൻ്റെ നിയമങ്ങൾക്കു വിരുദ്ധമാണെന്നും നിരവധി ലീഗ് നിർദ്ദേശങ്ങള്‍ ലംഘിച്ചതിനാലുമാണ് മജ്‌ഡോവിനെ ഭാഗികമായി വിലക്കിയതെന്ന് ഇൻ്റർനാഷണൽ ജൂഡോ ഫൗണ്ടേഷന്‍ പ്രസ്താവിച്ചു.

2018-ലും 2022-ലും മുന്നറിയിപ്പ് നൽകിയിരുന്നതായും ജൂഡോയിലെ കളിസ്ഥലത്ത് മതപരമോ രാഷ്ട്രീയമോ വംശീയമോ മറ്റ് അടയാളങ്ങളോ പ്രദർശിപ്പിക്കുന്നത് വിലക്കുന്ന നിയമത്തെക്കുറിച്ച് അറിയില്ല എന്ന അദ്ദേഹത്തിൻ്റെ അവകാശവാദങ്ങൾ തള്ളിക്കളയുകയാണെന്നും ഫെഡറേഷന്‍ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നുണ്ട്. ഇതിനിടെ ഫെഡറേഷന്റെ തീരുമാനത്തോട് പ്രതികരണവുമായി ഇൻസ്റ്റാഗ്രാമില്‍ മജ്‌ഡോവ് പോസ്റ്റ് പങ്കുവെച്ചു.

കുരിശിൻ്റെ അടയാളത്തിന് ക്ഷമ ചോദിക്കാൻ ആഗ്രഹിക്കുന്നില്ലായെന്നും തീർച്ചയായും ഞാൻ അത് ഒരിക്കലും ചെയ്യില്ലായെന്നും അദ്ദേഹം പ്രസ്താവിച്ചു. “എനിക്കുവേണ്ടി വ്യക്തിപരമായും എൻ്റെ കരിയറിനായും കർത്താവ് എനിക്ക് എല്ലാം തന്നിട്ടുണ്ട്, അവൻ എനിക്ക് ഒന്നാം നമ്പർ ആണ്, അതിൽ ഞാൻ അഭിമാനിക്കുന്നു, അത് ഒരു വ്യവസ്ഥയിലും മാറില്ല. ദൈവത്തിനു മഹത്വം, എല്ലാത്തിനും നന്ദി”. സെർബിയൻ ഓർത്തഡോക്സ് വിശ്വാസിയായ താരം തന്റെ ക്രൈസ്തവ വിശ്വാസം പ്രഘോഷിക്കുന്നതില്‍ യാതൊരു മടിയും കാണിക്കാത്ത താരമാണ്.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Continue Reading

Sports

ഉന്നതങ്ങളിലുള്ള എന്റെ കർത്താവിനും രക്ഷകനും സ്തുതിയും മഹത്വവും: ക്രിസ്തു സാക്ഷിയായ എന്‍‌എഫ്‌എല്‍ ഇതിഹാസ താരത്തിന്റെ ജീവിതം

Published

on

അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും നല്ല National Football League (NFL) കളിക്കാരിൽ ഒരാളായ വാർണർ തന്റെ ക്രൈസ്തവ വിശ്വാസം ലോകത്തോട് തുറന്നുപറയാൻ ഒരിക്കലും മടി കാണിച്ചിരുന്നില്ല. തന്റെ ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിൽ എല്ലാം അദ്ദേഹം ദൈവത്തെയും ദൈവത്തിലുള്ള തന്റ വിശ്വാസവും മുറുകെപ്പിടിച്ചിരുന്നു. ബില്ലി ഗ്രഹാമിന്റ ക്രൂസേഡിൽ വച്ചാണ് തന്റെ ജീവിത സാക്ഷ്യം കർട്ട് വാർണർ ലോകത്തോട് വിളിച്ചുപറഞ്ഞത്. ഒന്നാമതായി, ഞാൻ പറയാൻ ആഗ്രഹിക്കുന്നു, ” ദൈവം മഹോന്നതനല്ലേ”. ബില്ലി ഗ്രഹാമിന്റ സത്യസന്ധത തന്റെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തിയതായി കർട്ട് വാർണർ തന്റെ പ്രസംഗത്തിൽ പറഞ്ഞു. 1999 ഒക്ടോബറിൽ സെന്റ് ലൂയിസ്സിൽ വച്ചാണ് അദ്ദേഹം തന്റ സാക്ഷ്യം കാണികളുമായി പങ്കുവെച്ചത്.

ഇരിപ്പിടങ്ങൾ നിറഞ്ഞ് കവിഞ്ഞ ഈ സ്റ്റേഡിയത്തിൽ ഞാൻ നിരവധി തവണ വന്നുപോയിട്ടുണ്ട്. പക്ഷേ ഇപ്പോൾ ഉള്ളതുപോലെ ഞാൻ ഒരിക്കലും ആശ്ചര്യപ്പെട്ടിട്ടില്ല. കാരണം, എനിക്ക് ടച്ച്‌ഡൗൺ പാസുകൾ ( ബേസ് ബോൾ ) എറിയാൻ കഴിയുമെന്നും ഫുട്ബോൾ ഗെയിമുകൾ ജയിക്കാൻ കഴിയുമെന്നും ഇവിടെയിരിക്കുന്ന നിങ്ങൾ ഓരോരുത്തർക്കും അറിയാം എന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. എന്നാൽ തന്റെ കർത്താവും രക്ഷകനുമായ യേശുക്രിസ്തുവിനെ കുറിച്ച് ഞാൻ സംസാരിക്കുന്നത് കേൾക്കാൻ നിങ്ങൾ ഇപ്പൊൾ ഇവിടെയുള്ളതിനാൽ ഞാൻ അതിലേറെ സന്തോഷിക്കുന്നു.

നിങ്ങൾക്കറിയാമോ, ചെറുപ്പത്തിൽ പള്ളിയിൽ പോയിരുന്ന ഒരു മതപശ്ചാത്തലം എനിക്ക് ഉണ്ടായിരുന്നു. എന്നാൽ എന്റെ ജീവിതത്തിലുടനീളം, നിങ്ങൾക്കറിയാമോ, വളരെക്കാലം ജീവിതം എപ്പോഴും ഒരു വശത്തും എന്റെ കർത്താവ് മറുവശത്തും ആയിരുന്നു. എല്ലായ്പ്പോഴും രണ്ട് വ്യത്യസ്ത ധ്രുവങ്ങളിലായിരുന്നു. നിങ്ങൾക്കറിയാമോ, ഞാൻ ഇവിടെയുണ്ടായിരുന്നു. ഞാൻ എന്റേതായ ജീവിതം നയിക്കുകയായിരുന്നു. എനിക്കിഷ്ടമുള്ള കാര്യങ്ങൾ ചെയ്യണമെന്ന് ഞാൻ ചെയ്തുകൊണ്ടിരുന്നു. മാനുഷിക മാനദണ്ഡങ്ങൾക്ക് അനുസൃതമായി ഒരു നല്ല ജീവിതം നയിക്കാൻ ശ്രമിച്ചു. എപ്പോഴെങ്കിലും ഞാൻ അത് തെറ്റിച്ചാലോ, അല്ലെങ്കിൽ എന്റെ അമ്മ എന്നെ പള്ളിയിൽ പോകാൻ പ്രേരിപ്പിച്ചപ്പോഴെല്ലാം, ഞാൻ പോയി പ്രാർത്ഥിക്കുകയും കാര്യങ്ങൾ ചെയ്യുകയും ചെയ്തു. എന്നാൽ അവ എപ്പോഴും വിശ്വാസത്തിൽ ഉറച്ച കാര്യങ്ങളായിരുന്നില്ല.

എന്നാൽ ഏകദേശം നാല് വർഷം മുമ്പ്, എന്റെ ഭാര്യയുടെയും ( ബ്രിൻഡ ) ചില അടുത്ത സുഹൃത്തുക്കളുടെയും സഹായത്തിന് നന്ദി, ഞാൻ വീണ്ടും ദൈവത്തോട് അടുത്തു. എന്റെ ഭാര്യയുടെ വിശ്വാസ ജീവിതം എന്നെ വളരെയധികം സ്വാധീനിച്ചു , പ്രത്യേകിച്ച് സാമ്പത്തികമായി ഞാൻ തകർന്ന അവസ്ഥയിലൂടെ കടന്നുപോയപ്പോഴും , സൂപ്പർ മാർക്കറ്റിൽ സ്റ്റാഫ് ആയി ജോലി ചെയ്‌തപ്പോഴും, നല്ല ടീമുകളിൽ ഇടം കിട്ടാതെ ഞാൻ പുറന്തള്ളപ്പെട്ടപ്പോഴുമെല്ലാം അവളുടെ ക്രിസ്തുവിലുള്ള വിശ്വാസവും പ്രത്യാശയും എനിക്ക് കരുത്തേകി. എന്റെ കർത്താവും രക്ഷകനുമായ യേശുക്രിസ്തുവിന് എന്റ ജീവൻ നൽകുക എന്നതിൽ കൂടുതലായി എനിക്ക് ഒന്നും ചെയ്യുവാൻ ഉണ്ടായിരുന്നില്ല, അത് അതിശയകരമായിരുന്നു. എന്റെ ഈ ജീവിതവും ഞാൻ ഭൂമിയിൽ ഉള്ളതിന്റ കാരണവും സ്വർഗ്ഗത്തിലുള്ള ദൈവത്തെ സ്തുതിക്കുകയും ആരാധിക്കുകയും ചെയ്യുക എന്നതിനുള്ളതാണ് എന്നതാണ് എന്റ ഏറ്റവും വലിയ തിരിച്ചറിവ്.

ആ സമയം മുതൽ എന്റെ ജീവിതം മാറി. മാത്രമല്ല, ഞാൻ പ്രതീക്ഷിച്ചിരുന്ന രീതിയിൽ അത് എല്ലായ്‌പ്പോഴും നടന്നില്ല. അത് ഞാൻ എഴുതിയ തിരക്കഥ ആയിരുന്നില്ല. എന്നാൽ ഇന്ന് രാത്രി ഇവിടെയിരിക്കുകയും കഴിഞ്ഞ അഞ്ചാഴ്‌ചയ്‌ക്കുള്ളിൽ എന്താണ് സംഭവിച്ചതെന്ന് കാണുകയും ചെയ്‌തപ്പോൾ, കർത്താവ് എന്നെ അവൻ ചെയ്‌ത വഴിയിൽ കൊണ്ടുവന്നതിന് ഒരു കാരണമുണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നു. അവന് എന്നെക്കുറിച്ച് ഒരു മനോഹര പദ്ധതിയുണ്ടായിരുന്നു എന്ന് ഞാൻ മനസിലാക്കുന്നു.

നാല് വർഷം മുമ്പ്, അഞ്ച് വർഷം മുമ്പ്, അല്ലെങ്കിൽ ആറ് വർഷം മുമ്പ് ഞാൻ ഇതിന് തയ്യാറാകില്ലായിരുന്നുവെന്ന് ദൈവത്തിനറിയാമായിരുന്നു. നിങ്ങൾക്കറിയാമോ, ജീവിതത്തിൽ ശരിക്കും പ്രധാനപ്പെട്ട കാര്യങ്ങളിൽ ഞാൻ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നില്ല. ടച്ച്‌ഡൗൺ പാസുകൾ എറിഞ്ഞ് ധാരാളം പണം സമ്പാദിക്കാനും അത്തരം കാര്യങ്ങൾ ചെയ്യുന്നതിലും ഞാൻ സന്തുഷ്ടനായിരുന്നു. എന്നാൽ ഇപ്പോൾ ഞാൻ ഈ മൈതാനത്ത് ചുവടുവെക്കുമ്പോൾ ചില ടച്ച്‌ഡൗൺ പാസുകൾ എറിഞ്ഞ് ഫുട്‌ബോൾ ഗെയിമുകൾ ജയിക്കാൻ കഴിയുമ്പോൾ, ഞാൻ ചിന്തിക്കുന്നത് ഇത് എങ്ങനെ എന്റ കർത്താവിനെയും രക്ഷകനെയും മഹത്വപ്പെടുത്താനും സ്തുതിക്കാനും ഉപയോഗിക്കാം എന്നാണ്.

ഞാൻ ആരാണെന്ന് ആളുകൾ എന്നോട് ചോദിക്കുമ്പോൾ, എനിക്ക് പറയാൻ കഴിയും ഞാൻ ഒരു ഭക്തനായ ക്രിസ്ത്യാനിയാണ് കാരണം അതാണ് ഞാൻ. ഞാൻ ഒരു ഫുട്ബോൾ കളിക്കാരനല്ല. അത് മാത്രമാണ് ഞാൻ ചെയ്തിരുന്നത്. എന്നാൽ ഇന്ന് ക്രിസ്തുവിനുവേണ്ടി ജീവിതം നയിക്കുന്ന ഒരു മനുഷ്യനാണ് ഞാൻ. ഞാൻ ചെയ്യാൻ ശ്രമിക്കുന്നത് ഇതാണ് – ക്രിസ്തുവിന്റ സ്നേഹം പങ്കിടുകയും ഞാൻ ഉൾപ്പെടുന്ന എല്ലാവരുമായും ക്രിസ്തുവിന്റ ശുശ്രൂഷയും അവന്റ വചനവും പങ്കിടാനുള്ള എല്ലാ അവസരങ്ങളും പ്രയോജനപ്പെടുത്തുകയും ചെയ്യുക എന്നതാണ്.

അമേരിക്കയിലെ പ്രസിദ്ധങ്ങളായ St. Louis Rams, Arizona Cardinals, New York Giants തുടങ്ങിയ ടീമുകളിലും ക്ലബ്ബുകളിലും എല്ലാം കർട്ട് വാർണർ പ്രസിദ്ധി നേടിയിട്ടുണ്ട്. നിരവധി പുരസ്കാരങ്ങളും ബഹുമതികളും ഇന്നും തിരുത്താൻ കഴിയാത്ത റെക്കോർഡുകളും അദ്ദേഹം നേടി.

Curt Warner Autism Foundation ന്റ സ്ഥാപക നേതാവും പ്രസിഡന്റും ആണ് അദ്ദേഹം. Camas High School ലെ കോച്ച് ആയി അദ്ദേഹം ജോലി ചെയ്യുന്നു. അമേരിക്കയിലെ വാഷിങ്ടണിൽ തന്റ ഏഴ് മക്കളോടും ഭാര്യയോടുമൊപ്പം കർട്ട് വാർണർ ജീവിക്കുന്നു.

കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്റെ മനസ്‌സിലുണ്ട്. നിങ്ങളുടെ നാശത്തിനല്ല, ക്‌ഷേമത്തിനുള്ള പദ്ധതിയാണത് – നിങ്ങള്‍ക്കു ശുഭമായ ഭാവിയും പ്രത്യാശയും നല്‍കുന്ന പദ്ധതി ജെറമിയ ( 29 : 11 )
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National20 hours ago

ബൈബിളുകളും ലഘുലേഖകളും വിതരണം ചെയ്തതിന് 19 പേർ അറസ്റ്റിൽ

സ്‌കൂൾ ജീവനക്കാരുടെ അനുമതിയില്ലാതെ സർക്കാർ നടത്തുന്ന രണ്ട് സ്‌കൂളുകളിൽ ബൈബിളുകളും ലഘുലേഖകളും വിതരണം ചെയ്തതിന് 19 ക്രിസ്ത്യാനികളെ പോലീസ് അറസ്റ്റ് ചെയ്തു.കിഴക്കേ ഇന്ത്യയിലെ സംസ്ഥാനമായ ബീഹാറിൽ സെപ്തംബർ...

world news21 hours ago

Thai Court Orders Extradition of Christian Activist to Vietnam

Thailand— A Thai court ordered Christian activist Y Quynh Bdap, co-founder of advocacy group Montagnards Stand for Justice, to be...

Tech21 hours ago

ഇന്‍സ്റ്റഗ്രാം പോലെ വാട്‌സാപ്പിലും ഇനി സ്റ്റാറ്റസ് ലൈക്ക് ചെയ്യാം, സുഹൃത്തുക്കളെ ടാഗ് ചെയ്യാം

വാട്‌സാപ്പ് ഉപയോഗിക്കാത്തവരായി ചുരുക്കം ചില ആളുകള്‍ മാത്രമേ ഉണ്ടാകൂ. ഇടയ്ക്കിടെ പുതിയ ഫീച്ചറുകള്‍ വാട്‌സാപ്പ് അവതരിപ്പിക്കാറുണ്ട്. മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്‌സാപ്പ് പുതിയ രണ്ട് ഫീച്ചറുകള്‍ കൂടി കൊണ്ടുവന്നിരിക്കുകയാണ്....

National21 hours ago

തിമഥി ഇൻസ്റ്റിറ്റ്യൂട്ട് ചിൽഡ്രൻസ് ഫെസ്റ്റ് 2025 തീം റിലീസ് ചെയ്തു

തിരുവല്ല: തിമഥി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വി.ബി.എസ്സ് സിലബസായ ചല്‍ഡ്രന്‍സ് ഫെസ്റ്റിന്റെ ഏറ്റവും പുതിയ തീം ‘Come to the Party’ പുറത്തിറങ്ങി. ചർച്ച് ഓഫ് ഗോഡ് സീനിയർ ശുശ്രൂഷകൻ...

world news21 hours ago

ബുർക്കിന ഫാസോയിലെ കൂട്ടക്കൊല: 600 പേർ കൊല്ലപ്പെട്ടു

ബുർക്കിന ഫാസോയിലെ ബർസാലോഗോ പട്ടണത്തിൽ അൽ ഖ്വയ്ദയുമായി ബന്ധമുള്ള തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ 600 പേർ കൊല്ലപ്പെട്ടതായി സി. എൻ. എൻ. റിപ്പോർട്ട് ചെയ്തു. ആഗസ്റ്റ് 24-നാണ്...

us news2 days ago

അഞ്ചാമത് ആസ്ട്രേലിയ ചർച്ച് ഓഫ് ഗോഡ് ഫാമിലി കോൺഫറൻസിനു സിഡ്നി വേദിയാകുന്നു

സിഡ്നി: ചർച്ച് ഓഫ് ഗോഡ് ഇന്ത്യൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന അഞ്ചാമത്‌ നാഷണൽ കോൺഫറൻസിന് HUNTS HOTEL LIVERPOOL – 2415 CAMDEN VALLEY WAY, CASULA...

Trending