Connect with us

world news

ആൽബെർട്ടയിലെ ചരിത്രപ്രസിദ്ധമായ ദേവാലയം അഗ്നിക്കിരയാക്കപ്പെട്ടു

Published

on

കാനഡയിലെ ആൽബെർട്ടയിലെ ദേവാലയം അഗ്നിക്കിരയാക്കപ്പെട്ടതിൽ ദുഃഖം രേഖപ്പെടുത്തി ആർച്ചുബിഷപ്പ് ജെറാർഡ് പെറ്റിപാസ്. 121 വർഷം പഴക്കമുള്ള സെന്റ് ബെർണാഡിന്റെ ദേവാലയമാണ് നശിപ്പിക്കപ്പെട്ടത്. മെയ് 22-ന് ദേവാലത്തിലുണ്ടായ തീപിടുത്തത്തെ തുടർന്ന് രണ്ടുപേരെ അറസ്റ്റു ചെയ്തിട്ടുണ്ട്.

“ദേവാലയം നശിപ്പിക്കപ്പെട്ടിരിക്കുന്നു. ഇത് പരിഹരിക്കാനാവാത്ത നഷ്ടമാണ് നമുക്ക് നൽകിയിരിക്കുന്നത്. പതിവായ ബലിയർപ്പണങ്ങൾ, മാമ്മോദീസകൾ, കുമ്പസാരങ്ങൾ, ശവസംസ്കാര ശുശ്രൂഷകൾ എന്നിവ പരികർമ്മം ചെയ്യപ്പെട്ട ഈ ദേവാലയത്തിന്റെ ചുവരുകൾ കത്തിനശിച്ച് ചവറ്റുകൂമ്പാരമായി തീർന്നിരിക്കുന്നു. ഈ ദേവാലത്തെക്കുറിച്ചുള്ള ഓർമ്മകൾ സൂക്ഷിക്കുന്ന എല്ലാവർക്കും ഇത് ദുഃഖത്തിന്റെ നിമിഷങ്ങളായിരിക്കും” – ആർച്ചുബിഷപ്പ് ജെറാർഡ് പെറ്റിപാസ് സി.എസ്.എസ് ആർ പറഞ്ഞു.

തീപിടുത്തവുമായി ബന്ധപ്പെട്ട് റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അവരെ മെയ് 29-ന് കോടതിയിൽ ഹാജരാക്കും. ഈ ദേവാലയനാശം ഭൂതകാലത്തിന്റെ ഒരു സ്മാരകം മാത്രമായിരുന്നില്ല, മറിച്ച് വർത്തമാനകാലത്തിന്റ സജീവസ്മാരകത്തെ കൂടിയാണ് നശിപ്പിച്ചിരിക്കുന്നത്. ദേവാലയത്തെ അഗ്നിക്കിരയാക്കിയാലും ദൈവജനത്തിന്റെ വിശ്വാസം അഗ്നിക്കിരയാക്കാൻ ആർക്കും കഴിയില്ലെന്ന് ആർച്ചുബിഷപ്പ് കൂട്ടിച്ചേർത്തു.
Sources:azchavattomonline

http://theendtimeradio.com

world news

അവധിക്കാല ക്ലാസുകള്‍ക്ക് വിലക്ക്: ഉത്തരവ് കര്‍ശനമായി നടപ്പിലാക്കണമെന്ന് ബാലാവകാശ കമ്മീഷന്‍

Published

on

തിരുവനന്തപുരം: മധ്യവേനലവധിക്കാലത്ത് ക്ലാസുകള്‍ നടത്തുന്നത് വിലക്കി കൊണ്ടുള്ള ഉത്തരവ് വിദ്യാലയങ്ങള്‍ പാലിക്കുന്നു എന്ന് ഉറപ്പുവരുത്താന്‍ ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം. സംസ്ഥാനത്ത് കെ.ഇ.ആര്‍ ബാധകമായ സ്‌കൂളുകളില്‍ ക്ലാസുകള്‍ നടത്തുന്നതിനുള്ള വിലക്ക് കര്‍ശനമായി നടപ്പാക്കാന്‍ കമ്മീഷന്‍ അംഗം ഡോ.എഫ്. വില്‍സണ്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

പ്രൈമറി, ഹൈസ്‌ക്കൂള്‍, ഹയര്‍സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി എന്നിവര്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിലവിലെ ഉത്തരവ് ബാധകമാണ്. വേനലവധിക്കാലത്ത് സംസ്ഥാനത്തെ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകളിലെ ക്ലാസിന്റെ സമയം രാവിലെ 7.30 മുതല്‍ 10.30 വരെയായി ക്രമപ്പെടുത്തണമെന്ന് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇത് സംബന്ധിച്ച് നിയമലംഘനം നടത്തുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ സി.ബി.എസ്.ഇ തിരുവനന്തപുരം റീജിയണല്‍ ഓഫീസര്‍ക്കും ഐ.സി.എസ്.ഇ ചെയര്‍മാനും കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.

സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകളിലും, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകളിലും മധ്യവേനലവധിക്കാലത്ത് വിവിധ ക്ലാസുകള്‍ നടത്തുന്നതായി കമ്മീഷന് പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടി റിപ്പോര്‍ട്ട് 15 ദിവസത്തിനകം ലഭ്യമാക്കാനും കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.
Sources:globalindiannews

http://theendtimeradio.com

Continue Reading

world news

സിഡ്നി ദേവാലയത്തില്‍ കത്തിയാക്രമണം: ആഗോള ശ്രദ്ധ നേടിയ വചനപ്രഘോഷകന്‍ മാർ മാരി ഇമ്മാനുവേലിനു കുത്തേറ്റു

Published

on

സിഡ്‌നി (ഓസ്ട്രേലിയ): ഓസ്ട്രേലിയയിലെ സിഡ്നിയില്‍ നടന്ന കത്തിയാക്രമണത്തില്‍ ആഗോള തലത്തില്‍ ശ്രദ്ധേയനായ വചനപ്രഘോഷകനും അസീറിയൻ ഓർത്തഡോക്സ് ബിഷപ്പുമായ മാർ മാരി ഇമ്മാനുവേലിനാണ് പരിക്കേറ്റു. ക്രിസ്തീയ വിശ്വാസ വിഷയങ്ങളില്‍ ആഴമേറിയ പാണ്ഡിത്യവും ധാര്‍മ്മിക വിഷയങ്ങളില്‍ ക്രിസ്തീയത മുറുകെ പിടിച്ചും വചനം പ്രഘോഷിച്ച് ലോകമെമ്പാടും ശ്രദ്ധ നേടിയ വ്യക്തിയാണ് മാർ മാരി ഇമ്മാനുവേല്‍. ഇസ്ലാമിക ഭീകരവാദത്തിനും ഭ്രൂണഹത്യയ്ക്കും സ്വവര്‍ഗ്ഗ ബന്ധങ്ങള്‍ക്കും ദയാവധത്തിനും എതിരെയും “യേശു ഏകരക്ഷകന്‍” എന്ന വിശ്വാസ സത്യത്തെയും തുറന്നു പ്രഘോഷിച്ചുള്ള അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ ആഗോള തലത്തില്‍ ശ്രദ്ധ നേടിയിരിന്നു.

സിഡ്നിയിൽനിന്ന് 30 കിലോമീറ്ററോളം അകലെയുള്ള വാക്ക്‌ലെയിലെ ക്രൈസ്റ്റ് ദ ഗുഡ് ഷെപ്പേഡ് ദേവാലയത്തിലാണ് കുത്തിക്കുത്ത് നടന്നത്. മാർ മാരി ഇമ്മാനുവേലിനു ഉൾപ്പെടെ ഒട്ടേറെ പേർക്ക് കുത്തേറ്റതായാണ് റിപ്പോർട്ട്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് സൂചന. വിശുദ്ധ കുർബാന നടക്കുന്നതിനിടെയാണ് യുവാവ് ആക്രമണം നടത്തിയത്. വിശുദ്ധ കുർബാനയ്ക്കിടെ അക്രമി കത്തിയുമായി മുന്നോട്ട് നടന്നുനീങ്ങുകയും മാർ മാരി ഇമ്മാനുവേലിനെ കുത്തിപ്പരിക്കേൽപ്പിക്കുകയുമായിരുന്നു. ഇതോടെ വിശ്വാസികൾ ഓടിക്കൂടി. തുടർന്ന് അക്രമി ഇവർക്കുനേരേയും ആക്രമണം നടത്തിയെന്നാണ് വിവരം.

പള്ളിയിലെ തിരുക്കര്‍മ്മങ്ങളുടെ തത്സമയ സംപ്രേഷണം ചെയ്യുന്നതിനാൽ സംഭവത്തിന്റെ വീഡിയോദൃശ്യങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്. പ്രതിയെ അറസ്റ്റ് ചെയ്‌തുവെന്ന് പോലീസ് അറിയിച്ചു. അതേസമയം രോഷാകുലരായ ജനങ്ങൾ അക്രമിയുടെ വിരലുകൾ മുറിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. രണ്ടുദിവസം മുൻപാണ് സിഡ്‌നിയിലെ ഷോപ്പിങ് മാളിൽ കത്തിയാക്രമണം നടന്നത്. ഇതിൻ്റെ നടുക്കം മാറുംമുൻപേയാണ് സിഡ്‌നിയിലെ ക്രിസ്ത്യൻ പള്ളിയിലും സമാനമായ ആക്രമണം അരങ്ങേറിയത്. ഷോപ്പിങ് മാളിൽ നടന്ന ആക്രമണത്തിൽ ആറുപേരാണ് കുത്തേറ്റ് കൊല്ലപ്പെട്ടത്. ഒൻപതുമാസം പ്രായമുള്ള കുഞ്ഞിനെ അടക്കം അക്രമി കുത്തിപ്പരിക്കേൽപ്പിച്ചിരുന്നു.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Continue Reading

world news

മ്യാന്മറിൽ വിശുദ്ധ കുർബാനയ്ക്കിടെ കത്തോലിക്ക വൈദികന് വെടിയേറ്റു

Published

on

യാങ്കോൺ: മ്യാന്മറിലെ കച്ചിൻ സംസ്ഥാനത്ത് വിശുദ്ധ കുർബാനയ്ക്കിടെ കത്തോലിക്ക വൈദികന് വെടിയേറ്റു. ഇക്കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് സംഭവം നടന്നത്. കച്ചിൻ സംസ്ഥാനത്തെ മോഹ്നിൻ പട്ടണത്തിലെ സെൻ്റ് പാട്രിക് ഇടവകപ്പള്ളിയിൽ രാവിലെ വിശുദ്ധ കുർബാന അർപ്പിക്കുകയായിരുന്ന ഫാ. പോൾ ഷേൻ ആംഗിന് നേരെയാണ് ആക്രമണം നടന്നത്. മുഖം മറച്ച് മോട്ടോൾ സൈക്കിളിലെത്തിയ രണ്ടു പേരാണ് ആക്രമണത്തിന് പിന്നിലെന്ന് നിരീക്ഷിക്കപ്പെടുന്നു. നാല്‍പ്പതുകാരനായ വൈദികനു നേർക്ക് അക്രമികള്‍ നിറയൊഴിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അക്രമികൾ തുടർന്ന് രക്ഷപ്പെട്ടു. ആക്രമണത്തിനുള്ള പ്രേരണ വ്യക്തമല്ല.

2021 ഫെബ്രുവരിയിൽ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഓംഗ് സാൻ സൂചി ഭരണകൂടത്തെ അട്ടിമറിച്ച് അധികാരം പിടിച്ചെടുത്ത സൈന്യം രാജ്യത്ത് അടിയന്തരാവസ്ഥ ഏർപ്പെടുത്തുകയായിരുന്നു. ഇന്നും രാജ്യത്തു പ്രശ്നങ്ങള്‍ക്ക് അറുതിയില്ല. കിരാതമായ നിലപാടുകളില്‍ തങ്ങളുടെ എതിര്‍പ്പ് പ്രകടിപ്പിക്കാൻ സമാധാനപരമായി നിരത്തിൽ ഇറങ്ങിയ ജനങ്ങളെ പട്ടാളം അടിച്ചമർത്തി. ഇതിനിടെ അക്രമകാരികളെ ലക്ഷ്യമിട്ട് പട്ടാളക്കാര്‍ നടത്തിയ തിരച്ചിലിലും ആക്രമണങ്ങളിലും രാജ്യത്തെ നിരവധി ക്രൈസ്തവ ദേവാലയങ്ങള്‍ അഗ്നിയ്ക്കിരയാക്കപ്പെട്ടിരിന്നു. 2016 ലെ സെൻസസ് പ്രകാരം, രാജ്യത്തെ ആകെ ജനസംഖ്യയുടെ 6.3% ആണ് മ്യാന്മറിലെ ക്രൈസ്തവര്‍.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

Movie8 hours ago

പ്രശസ്ത സംഗീതജ്ഞന്‍ കെ.ജി. ജയന്‍ അന്തരിച്ചു

പ്രശസ്ത സംഗീതജ്ഞന്‍ കെ.ജി. ജയന്‍ അന്തരിച്ചു. 90 വയസായിരുന്നു. തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ചലച്ചിത്ര താരം മനോജ് കെ ജയന്‍ മകനാണ്. ഇരട്ടസഹോദരനായ കെജി വിജയനൊപ്പം...

us news8 hours ago

Fox News Host Lawrence Jones Delivers Powerful Gospel Message: I’m ‘Proud to Be a Believer’

“Fox & Friends” co-host Lawrence Jones has a deep-rooted faith, a passion for the Gospel, and a growing media career...

us news9 hours ago

യുകെ ഫാമിലി വീസയ്ക്ക് ഇനി ചെലവേറും

ലണ്ടൻ : അനധികൃത കുടിയേറ്റത്തിനൊപ്പം നിയമാനുസൃത കുടിയേറ്റവും പരിധി വിട്ടതോടെ പുതുതായി ഏർപ്പെടുത്തുന്ന കർശന വ്യവസ്ഥകളിൽ അവസാനത്തേതും ബ്രിട്ടൻ പ്രാബല്യത്തിലാക്കി. ഫാമിലി വീസയിൽ ബന്ധുക്കളെ സ്പോൺസർ ചെയ്യാൻ...

world news9 hours ago

അവധിക്കാല ക്ലാസുകള്‍ക്ക് വിലക്ക്: ഉത്തരവ് കര്‍ശനമായി നടപ്പിലാക്കണമെന്ന് ബാലാവകാശ കമ്മീഷന്‍

തിരുവനന്തപുരം: മധ്യവേനലവധിക്കാലത്ത് ക്ലാസുകള്‍ നടത്തുന്നത് വിലക്കി കൊണ്ടുള്ള ഉത്തരവ് വിദ്യാലയങ്ങള്‍ പാലിക്കുന്നു എന്ന് ഉറപ്പുവരുത്താന്‍ ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം. സംസ്ഥാനത്ത് കെ.ഇ.ആര്‍ ബാധകമായ സ്‌കൂളുകളില്‍ ക്ലാസുകള്‍ നടത്തുന്നതിനുള്ള...

world news9 hours ago

സിഡ്നി ദേവാലയത്തില്‍ കത്തിയാക്രമണം: ആഗോള ശ്രദ്ധ നേടിയ വചനപ്രഘോഷകന്‍ മാർ മാരി ഇമ്മാനുവേലിനു കുത്തേറ്റു

സിഡ്‌നി (ഓസ്ട്രേലിയ): ഓസ്ട്രേലിയയിലെ സിഡ്നിയില്‍ നടന്ന കത്തിയാക്രമണത്തില്‍ ആഗോള തലത്തില്‍ ശ്രദ്ധേയനായ വചനപ്രഘോഷകനും അസീറിയൻ ഓർത്തഡോക്സ് ബിഷപ്പുമായ മാർ മാരി ഇമ്മാനുവേലിനാണ് പരിക്കേറ്റു. ക്രിസ്തീയ വിശ്വാസ വിഷയങ്ങളില്‍...

world news9 hours ago

മ്യാന്മറിൽ വിശുദ്ധ കുർബാനയ്ക്കിടെ കത്തോലിക്ക വൈദികന് വെടിയേറ്റു

യാങ്കോൺ: മ്യാന്മറിലെ കച്ചിൻ സംസ്ഥാനത്ത് വിശുദ്ധ കുർബാനയ്ക്കിടെ കത്തോലിക്ക വൈദികന് വെടിയേറ്റു. ഇക്കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് സംഭവം നടന്നത്. കച്ചിൻ സംസ്ഥാനത്തെ മോഹ്നിൻ പട്ടണത്തിലെ സെൻ്റ് പാട്രിക് ഇടവകപ്പള്ളിയിൽ...

Trending