Media
കിടപ്പ് രോഗികൾക്കായി രാജ്യത്തെ ആദ്യത്തെ എഫ്എം റേഡിയോ പ്രവർത്തനം ആരംഭിക്കുന്നു

കൊല്ലം :കിടപ്പ് രോഗികൾക്ക് സാന്ത്വനo ആകുക എന്ന ലക്ഷ്യത്തോടെ എഫ്എം റേഡിയോ കൊല്ലത്ത് പ്രവർത്തനം ആരംഭിക്കുന്നു. റേഡിയോ സാന്ത്വനം 90.4 എഫ്എം എന്ന് പേരിട്ടിരിക്കുന്ന ഈ സംവിധാനം ഇന്നു മുതൽ പരീക്ഷണ പ്രക്ഷേപണം ആരംഭിക്കും. കൊല്ലത്തെ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് റേഡിയോ പ്രക്ഷേപണം ആരംഭിക്കുന്നത്. തിരുമുല്ലവാരത്താണ് റേഡിയോ നിലയം സ്ഥാപിച്ചിട്ടുള്ളത്.സമ്പൂർണ സാങ്കേതിക മികവോടെ ഒരു മാസത്തിനുള്ളിൽ പ്രവർത്തനം പൂർണ സജ്ജമാകും. കൊല്ലം ജില്ലയിൽ എല്ലായിടത്തും ഈ റേഡിയോ പ്രക്ഷേപണം ലക്ഷ്യമാകും. കൂടാതെ ഇന്റർനെറ്റ്, യൂട്യൂബ് എന്നിവ വഴി ലോകമെമ്പാടും റേഡിയോ പരിപാടികൾ ലഭ്യമാകുമെന്നും സംഘാടകർ അറിയിച്ചു. പാലിയേറ്റീവ് കെയർ രോഗികൾക്കും ബന്ധുക്കൾക്കുമായി അറിവ് പകരുന്ന മെഡിക്കൽ ബുള്ളറ്റിനുകൾ, രോഗികൾക്ക് ലഭ്യമാക്കുന്ന സർക്കാർ സഹായങ്ങൾ, അവർക്ക് ആശ്വാസം പകരുന്ന കലാപരിപാടികൾ തുടങ്ങിയവ റേഡിയോ വഴി ലഭ്യമാക്കും. രോഗികൾക്കും അവരുടെ സന്തോഷം, ആകാംക്ഷ, അഭിപ്രായങ്ങൾ എന്നിവ പങ്കുവയ്ക്കുന്നതിനും റേഡിയോ വഴി അവസരം ഉണ്ടാകും. തുടർന്ന് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ അനുമതിയോടെ കൂടുതൽ പരിപാടികളും ആസൂത്രണം ചെയ്യുന്നുണ്ട്.
Articles
പാപത്തിൽ നിന്ന് അകന്നു മാറി വിശുദ്ധിയിൽ ജീവിക്കാനുള്ള ദൈവകൃപയ്ക്കായി പ്രാർത്ഥിക്കാം

ദൈവത്തിന്‍റെ ക്ഷമ സ്വീകരിച്ചുകൊണ്ട് പാപങ്ങൾ ദൈവത്തോട് ഏറ്റു പറയുമ്പോൾ ദൈവം നമ്മുടെ പാപത്തെ ക്ഷമിക്കുന്നു. നമ്മുടെ പാപത്തെ മറികടക്കുന്ന പിതാവിന്‍റെ സ്നേഹം നാം സ്വീകരിക്കുന്നത് പാപങ്ങൾ ഏറ്റു പറയുമ്പോൾ ആണ്. ദൈവത്തോട് പാപം ഏറ്റു പറഞ്ഞാൽ ദൈവം അതു ക്ഷമിക്കുകയും മറന്നു കളയുകയും ചെയ്യുന്നു. ക്ഷമിച്ചു കഴിയുമ്പോള്‍ നമ്മുടെ പാപങ്ങള്‍ അവിടുന്നു മറക്കുന്നു. ദൈവം നമുക്ക് അത്രയും നല്ലവനാണ്. തിരുവചനം അടിസ്ഥാനപ്പെടുത്തി പാപത്തിന്റെ ക്ഷമയെ മൂന്നായി തരം തിരിക്കാം
ഒന്നാമതായി, കാണാതായ ആടിനെപ്പോലെ വഴിതെറ്റിപോയിട്ട് തൊണ്ണൂറ്റ് ഒൻപത് ആടിനെയും ഉപേക്ഷിച്ച് കാണാതായ ആടിനെ തേടി പോയി കണ്ടു പിടിക്കുന്ന കർത്താവ്. അതുപോലെ പലവിധ ജീവിത സാഹചര്യങ്ങൾ കൊണ്ട് എങ്ങനെയോ വഴി തെറ്റി പോയ മനുഷ്യരെ തേടി പോയി കണ്ടു പിടിച്ചു, പാപങ്ങൾ ക്ഷമിക്കുന്നവനാണ് കർത്താവ്. രണ്ടാമതായി ധൂർത്ത പുത്രനെപ്പോലെ, ജീവിതത്തിൽ എല്ലാവിധ സൗഭാഗ്യങ്ങൾ ഉണ്ടായിട്ടും അത് എല്ലാം ഉപേക്ഷിച്ച് ലോകത്തിന്റെ മോഹങ്ങളിൽ ഭ്രമിച്ച് സ്വന്തം പിതാവിനെ ഉപേക്ഷിച്ച് പോയി. എന്നാൽ, ധൂർത്ത പുത്രന്റെ ഉപമയിൽ പിതാവ് തേടി പോയി കണ്ടു പിടിച്ചില്ല, മാനസാന്തരത്തോടെ പാപങ്ങൾ എല്ലാം ഉപേക്ഷിച്ച് തിരികെ വന്നാൽ പിതാവ് സ്വീകരിക്കാം എന്നു പറഞ്ഞു. അതുപോലെ നാം പാപങ്ങൾ എല്ലാം ഉപേക്ഷിച്ച് തിരികെ മാനസാന്തരത്തോടെ കർത്താവിന്റെ അടുക്കലേയ്ക്ക് തിരികെ വന്നാൽ അവൻ നമ്മെ സ്വീകരിക്കും.
Sources:marianvibes
Articles
അനശ്വരമായ അപ്പമാണ് അവിടുന്ന് എന്ന ബോധ്യത്തോടു കൂടി ആയിരിക്കണം ദൈവത്തെ അന്വേഷിക്കേണ്ടത്

ലോകവും അതിലെ സമസ്തവും സൃഷിച്ച ദൈവം, അവയുടെ എല്ലാറ്റിന്റെയുംമേലുള്ള ആധിപത്യം മനുഷ്യനാണ് നൽകിയത്. എന്നാൽ, പാപത്തിനു അടിമയായ മനുഷ്യൻ ക്രമേണ അവനു ദൈവം നല്കിയ സകല അധികാരങ്ങളും പിശാചിന്റെ കാൽക്കൽ സമർപ്പിച്ചു. മാനവരാശി അനേകം പ്രതികൂലങ്ങളിലൂടെ ആണ് കടന്നുപോകുന്നത്. മനുഷ്യന് ജീവിതത്തിൽ പലവിധ ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ പലപ്പോഴും ദൈവത്തിൽ ആശ്രയിക്കാതെ മനുഷ്യനിൽ ആശ്രയിക്കുന്ന ഒരു പ്രവണത മനുഷ്യന് ഉണ്ട്. മനുഷ്യനിലും, സ്വന്തം കഴിവിലും ആശ്രയിക്കുന്ന മനുഷ്യൻ ശപിക്കപ്പെട്ടവനാണ് എന്ന് തിരുവചനം പറയുന്നു.
ജീവിതത്തിൽ പലപ്പോഴും നമ്മുടെ ആശ്രയം മനുഷ്യനും, സമ്പത്തും, മക്കളും, ജോലിയും, അധികാരവും ആണ് എന്നാൽ ഏത് സാഹചര്യത്തിലും ദൈവത്തിൽ ആശ്രയിക്കണം അവനാണ് നമ്മുടെ സൃഷ്ടാവ്. ഉദാഹരണമായി പറഞ്ഞാൽ സാമ്പത്തിക പരമായി പതിനായിരം രൂപ ആവശ്യം ഉണ്ടെങ്കിൽ നാം മനുഷ്യനെ ആശ്രയിക്കും എന്നാൽ അമ്പത് ലക്ഷം രൂപയുടെ ആവശ്യം ഉണ്ടെങ്കിൽ നാം ദൈവത്തിൽ ആശ്രയിക്കും എന്നാൽ നമ്മുടെ ജീവിതത്തിലെ ചെറുതും വലുതും ആയ എല്ലാ അവസ്ഥകളിലും ദൈവത്തെ ആശ്രയിക്കണം എന്നാണ് തിരുവചനം പറയുന്നത്.
ജീവിതത്തിൽ രോഗത്തിൽ നിന്നും സൗഖ്യം ലഭിച്ചുകഴിയുമ്പോൾ, പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകുമ്പോൾ, വീണ്ടും ദൈവത്തിൽ നിന്ന്
പഴയ മാർഗ്ഗങ്ങളിലേക്ക് പോകുവാനാഗ്രഹിക്കുന്ന ഒട്ടേറെപ്പേർ നമ്മുടെ ഇടയിലുണ്ട്. അവരെ സംബന്ധിച്ചിടത്തോളം ദൈവം സ്ഥായിയായുള്ള ഒരു അഭയസങ്കേതം അല്ല, വെറുമൊരു ഇടത്താവളം മാത്രം. ഇവരോടെല്ലാം ഈശോ ഇന്നും പറയുന്നു, ശാരീരികമായ വിശപ്പടക്കാൻ മാത്രമായിരിക്കരുത് അവിടുത്തെ സന്നിധിയിൽ അഭയം പ്രാപിക്കേണ്ടത്. ആത്മാവിന്റെ വിശപ്പടക്കാൻ കഴിവുള്ള അനശ്വരമായ അപ്പമാണ് അവിടുന്ന് എന്ന ബോധ്യത്തോടുകൂടി ആയിരിക്കണം ദൈവത്തെ അന്വേഷിക്കേണ്ടത്.
Sources:marianvibes
Articles
പെറ്റമ്മ മറന്നാലും ഞാൻ നിന്നെ ഒരുനാളും മറക്കില്ല

നാമെല്ലാവരും ‘ദൈവസങ്കല്പം’ ഉള്ളവരാണ്. ഒരുപക്ഷേ നമ്മിൽ ചിലരെങ്കിലും ആ ദൈവസങ്കല്പത്തിന് പ്രാധാന്യം കല്പിക്കാത്തവരായിരിക്കാം. എന്താണ് നമ്മുടെ ‘ദൈവസങ്കല്പം’? എന്റെ ദൈവത്തെ ഞാൻ എപ്രകാരം കാണുന്നു? ചെറുപ്പകാലത്ത് മാതാപിതാക്കളിൽ നിന്നും ലഭിച്ച അനുഭവങ്ങളുടെയും അറിവിന്റെയും വെളിച്ചത്തിലാണോ ഞാൻ എന്റെ ദൈവത്തെ സങ്കല്പിക്കുന്നത്? അതോ, ബൈബിൾ പാരായണത്തിന്റെയും പഠനത്തിന്റെയും ഫലമായി എന്നിൽ ഉരുത്തിരിഞ്ഞ സ്‌നേഹത്തിന്റെയും വിശ്വസ്തതയുടെയും രൂപമാണോ എന്റെ ‘ദൈവസങ്കല്പം?
നാം ഒരോരുത്തരും ദൈവം നൽകിയ പഴയകാല അനുഗ്രഹങ്ങളെ ഓർക്കാറുണ്ടോ, നൽകിയ അനുഗ്രഹങ്ങളെ ഓർത്ത് നന്ദി പറയാറുണ്ടോ? നാം ഒരോരുത്തരും തകർന്ന് പോകണ്ട പല സാഹചര്യങ്ങളിലും അവിടുന്ന് നമ്മളെ ചേർത്ത് നിർത്തി. പല സാഹചര്യങ്ങളിലും നാം ദൈവത്തിന്റെ സ്നേഹം മറന്നു വഴി മാറി സഞ്ചരിച്ചപ്പോൾ ക്ഷമയോടെ നമ്മളെ ചേർത്ത് നിർത്തി. മനുഷ്യന്റെ പരിമിതികളുള്ള ഗ്രാഹ്യശക്തിക്ക് അതീതമാണ് ഈ ദൈവത്തിന്റെ ചിന്തകളും പ്രവർത്തികളും. ദൈവത്തിന് മനുഷ്യനോടുള്ള അചഞ്ചലമായ സ്നേഹം ഒരിക്കലും അവസാനിക്കുന്നില്ലെന്ന് തിരുവചനം നമ്മെ മനസ്സിലാക്കുന്നു.
ഒരു തലമുറയിൽ നിന്ന് മറ്റൊരു തലമുറയിലേക്ക്, ദൈവം തന്റെ സ്നേഹത്തിന്റെ വാഗ്ദാനം പാലിക്കുന്നു. കൂടാതെ, കർത്താവിന്റെ കരുണ എപ്പോഴും നമ്മളോട് ഒപ്പം ഉണ്ട്. പെറ്റമ്മ മറന്നാലും ഞാൻ നിന്നെ ഒരുനാളും മറക്കില്ല എന്ന് നമ്മളോട് വചനത്തിലൂടെ ഉറപ്പ് നൽകിയ കർത്താവാണ് നമ്മുടെ കൂടെയുള്ളത്. യേശുവിന്റെ നാളിൽ ഭക്ഷ്യവസ്‌തു എന്ന നിലയിൽ നിസ്സാര മൂല്യമുള്ള ഒരു നാണയം കൊണ്ട് രണ്ടു കുരുവികളെ വാങ്ങാൻ കിട്ടുമായിരുന്നു. യേശു ഇങ്ങനെ പറഞ്ഞു: ‘അവയിൽ ഒന്നിനെപ്പോലും ദൈവം മറന്നുപോകുന്നില്ല.’ യേശു ഇവിടെ പറയാൻ ആഗ്രഹിച്ച ആശയം ഇതായിരുന്നു: ദൈവം ഒറ്റയൊരു കുരുവിക് ഇത്രയധികം വില കൽപ്പിക്കുന്നെങ്കിൽ അതിനെക്കാൾ എത്രയധികം മൂല്യമുള്ളവനാണ് ഒരു മനുഷ്യൻ.
Sources:marianvibes
-
us news4 months ago
‘The Biggest Water Baptism in History’: 4,166 Baptized at Historic Beach from Jesus Movement
-
us news3 months ago
നോർത്ത് അമേരിക്കൻ പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം : രാജൻ ആര്യപ്പള്ളി പ്രസിഡന്റ്; നിബു വെള്ളവന്താനം സെക്രട്ടറി
-
world news4 months ago
Muslim Husband Found Out His Wife Became a Christian; He Beat Her, Starved Her and Left Her in a Wild Animal Park—But God…
-
us news1 month ago
നോര്‍ത്ത് അമേരിക്കന്‍ പെന്തക്കോസ്തല്‍ റൈറ്റേഴ്സ് ഫോറം; അറ്റ്ലാന്റാ ചാപ്റ്ററിന് പുതിയ ഭാരവാഹികള്‍
-
National4 weeks ago
ബൈബിൾ വിതരണം ചെയ്യുന്നതും നല്ല മൂല്യങ്ങൾ പഠിപ്പിക്കുന്നതും മതപരിവർത്തനമല്ല: അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണ്ണായക വിധി
-
world news4 months ago
യുഎഇ യിൽ ക്രൈസ്തവ ആരാധനാലയങ്ങൾക്ക് ഇനി ലൈസൻസ് നിർബന്ധം
-
world news5 months ago
ലേലത്തിൽ വെച്ചിരുന്ന ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഹീബ്രു ബൈബിളിന് റെക്കോര്‍ഡ് തുക: ലഭിച്ചത് 314 കോടിരൂപ
-
National3 months ago
മണിപ്പൂരിൽ ട്രൂ ലോക്ക് തിയോളജിക്കൽ സെമിനാരി കലാപകാരികൾ അഗ്നിയ്ക്ക് ഇരയാക്കി