Connect with us

National

എൻറിച്ച്മെന്റ് ബൈബിൾ ക്വിസ് മത്സരം

Published

on

പതിനഞ്ചാമത് എൻറിച്ച്മെന്റ് ബൈബിൾ ക്വിസ് മത്സരം ആഗസ്റ്റ് മാസം നടക്കുന്നു. ബൈബിളിലെ കാവ്യ പുസ്തകങ്ങൾ ആസ്പദമാക്കി നടത്തുന്ന ഈ ക്വിസ് മത്സരം പൂർണമായും ഓൺലൈനിൽ ആയിരിക്കും നടക്കുക. സ്വദേശത്തും വിദേശത്തും ഉള്ളവർക്ക് ഒരുപോലെ പങ്കെടുക്കാൻ കഴിയുന്ന മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യം ഉള്ളവർ രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കായും ബന്ധപ്പെടുക. Pr. P B Blessan – 9540894977
Sources:christiansworldnews

http://theendtimeradio.com

National

ന്യൂനപക്ഷ അവകാശങ്ങള്‍ ഹനിക്കപ്പെടുന്നു: സര്‍ക്കുലറുമായി ലത്തീന്‍സഭ

Published

on

തിരുവനന്തപുരം: മതധ്രുവീകരണം രാജ്യത്ത് സാമൂഹിക സൗഹാര്‍ദത്തെ തകര്‍ക്കുകയും ജനാധിപത്യം അപകടത്തിലാക്കുകയും ചെയ്യുന്ന സാഹചര്യമാണുള്ളതെന്നും ലത്തീന്‍ കത്തോലിക്ക പള്ളികളില്‍ വായിച്ച സര്‍ക്കുലറിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.
വിഭജന മനോഭാവങ്ങളും വിദ്വേഷ പ്രസംഗങ്ങളും മതമൗലീക പ്രസ്ഥാനങ്ങളും രാജ്യത്തിന്റെയും ഭരണഘടനയുടെയും ബഹുസ്വര ധാര്‍മികതയെ തകര്‍ക്കുകയാണ്.രാജ്യത്ത് ന്യൂനപക്ഷ അവകാശങ്ങള്‍ ഹനിക്കപ്പെടുന്നു.ക്രൈസ്തവരും ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കും നേരെ അക്രമങ്ങള്‍ പതിവ് സംഭവമാണെന്നും സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടുന്നു.
2014 ല്‍ ക്രൈസ്തവര്‍ക്ക് നേരെ 147 അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കില്‍ 2023 ല്‍ 687 ലേക്ക് ഉയര്‍ന്നു.രാജ്യത്തിന്റെ സമാധാനത്തിനും ഐക്യത്തിനും വേണ്ടി മാര്‍ച്ച് 22ന് പള്ളികളില്‍ ഉപവാസ പ്രാര്‍ത്ഥനാ ദിനമായി ആചരിക്കാനും ഇന്ത്യന്‍ കത്തോലിക്ക സഭ ആഹ്വാനം ചെയ്തു.

Sources:onlinegoodnews

http://theendtimeradio.com 

Continue Reading

National

തിരുവനന്തപുരം ജില്ലയിൽ പെന്തെക്കോസ്ത് ആരാധനാലയത്തിന് എതിരെ സുവിശേഷ വിരോധിയുടെ ആക്രമണം.

Published

on

കാട്ടാക്കട : കള്ളിക്കാട് ആടുനെല്ലി പാലത്തിന് സമീപം മാർച്ച്‌ 13 ചൊവ്വാഴ്ച്ച രാത്രി സഭാ ശുശ്രൂഷകൻ കർത്തൃദാസൻ പാസ്റ്റർ സുരേന്ദ്രന്റെ നേതൃതത്തിൽ ആലയത്തിൽ ആരാധന നടക്കുന്നതിനിടയിൽ ഒരു സുവിശേഷ വിരോധി ആലയത്തിന് അകത്ത് കയറി ആലയത്തിലെ കസേരകൾ, മേശ തുടങ്ങിയ വസ്തുക്കൾ നശിപ്പിക്കുകയും ആരാധന തടസ്സപ്പെടുത്തുകയും ചെയ്തു. അതേ തുടർന്ന് സഭാ ശുശ്രൂഷകനായ കർത്തൃദാസൻ പാസ്റ്റർ സുരേന്ദ്രൻ അഖിലേന്ത്യ ഇടയ സംഗമം ജനറൽ പ്രസിഡന്റ് കർത്തൃദാസൻ പാസ്റ്റർ കുമാരപുരം സുരേഷ് അവറുകളെ വിവരം അറിയിക്കുകയും തുടർന്ന് അദ്ദേഹം ഗവൺമെന്റ് അധികാരികളുമായി ബന്ധപ്പെടുകയും ചെയ്തു.
തുടർന്ന് ആക്രമണം നടത്തിയ വ്യക്തിയെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ആക്രമണം നടത്തി നശിപ്പിച്ച വസ്തുക്കളുടെ നഷ്ട പരിഹാരം നൽകാമെന്നും ഇനി ഇത്തരം പ്രശ്നങ്ങൾ ഉണ്ടാക്കുകയില്ലെന്നും പോലീസ് അധികാരികളുടെ സാന്നിധ്യത്തിൽ എഴുതി വെപ്പിച്ചു. മാർച്ച്‌ 16 ശനിയാഴ്ച അഖിലേന്ത്യ ഇടയ സംഗമം പ്രസിഡന്റ് കർത്തൃദാസൻ പാസ്റ്റർ കുമാരപുരം സുരേഷ് അവറുകളുടെ നേതൃത്വത്തിൽ ആരാധന നടത്തപ്പെട്ടു.
Sources:Middleeast Christian Youth Ministries

http://theendtimeradio.com

Continue Reading

National

ശാരോൻ ഫെലോഷിപ്പ് ചർച്ച് മല്ലപ്പള്ളി സെന്റർ കൺവൻഷൻ മാർച്ച് 28 മുതൽ

Published

on

ശാരോൻ ഫെലോഷിപ്പ് ചർച്ച് മല്ലപ്പള്ളി സെന്റർ കൺവൻഷൻ മാർച്ച് 28 വ്യാഴം മുതൽ 31 ഞായർ വരെ മല്ലപ്പള്ളി ഈസ്റ്റ് ചർച്ച് ഗ്രൗണ്ടിൽ വച്ച് നടക്കും സെന്റർ പാസ്റ്റർ ജോസഫ് കുര്യൻ അദ്ധ്യക്ഷത വഹിക്കുന്ന മീറ്റിംങ്ങിൽ സെന്റർ സെക്രട്ടറി പാസ്റ്റർ റ്റി.എം. വർഗ്ഗീസ് ഉത്ഘാടനം ചെയ്യും പാസ്റ്റർമാരായ വി.ജെ .തോമസ് (ശാരോൻ മിനിസ്റ്റേഴ്സ് കൗൺസിൽ ജനറൽ സെക്രട്ടറി) ജോൺ വി.ജേക്കബ് (മല്ലപ്പള്ളി റീജിയൻ പാസ്റ്റർ) പാസ്റ്റർ ജോസഫ് കുര്യൻ, പാസ്റ്റർ പോൾ ഗോപാലകൃഷ്ണൻ, പാസ്റ്റർ ജോയി പാറക്കൽ, പാസ്റ്റർ എബ്രഹാം തോമസ്,( സൺഡേ സ്കൂൾ ഡയറക്ടർ) സിസ്റ്റർ ആൻസി പൗലോസ് എന്നിവർ പ്രസംഗിക്കും സി.ഇ.എം ,സൺഡേ സ്കൂൾ ,വനിതാസമാജം സമ്മേളനങ്ങൾ നടക്കും മാർച്ച് 31 ഞായറാഴ്ച പൊതുസഭായോഗത്തോടു കൂടെ കൺവൻഷൻ സമാപിക്കും. സെന്റർ ക്വയർ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും
Sources:christiansworldnews

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

world news23 hours ago

റഷ്യൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വ്ളാദിമിർ പുടിന് അഞ്ചാമതും ജയം

റഷ്യൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വ്ളാദിമിർ പുടിന് അഞ്ചാമതും ജയം. 87 ശതമാനത്തിലധികം വോട്ടുകൾ സ്വന്തമാക്കിയാണ് പുടിൻ വീണ്ടും അധികാരത്തിലേറിയിരിക്കുന്നത്. വരുന്ന ആറ് വർഷത്തെ ഭരണം പുടിൻ ഉറപ്പിക്കുന്നതോടെ...

National24 hours ago

ന്യൂനപക്ഷ അവകാശങ്ങള്‍ ഹനിക്കപ്പെടുന്നു: സര്‍ക്കുലറുമായി ലത്തീന്‍സഭ

തിരുവനന്തപുരം: മതധ്രുവീകരണം രാജ്യത്ത് സാമൂഹിക സൗഹാര്‍ദത്തെ തകര്‍ക്കുകയും ജനാധിപത്യം അപകടത്തിലാക്കുകയും ചെയ്യുന്ന സാഹചര്യമാണുള്ളതെന്നും ലത്തീന്‍ കത്തോലിക്ക പള്ളികളില്‍ വായിച്ച സര്‍ക്കുലറിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. വിഭജന മനോഭാവങ്ങളും വിദ്വേഷ...

Articles1 day ago

4 ways Isaiah shows Jesus’ trustworthiness

Trusting others presents massive challenges in our fallen world. Everyone has been corrupted by sin, and therefore fails to be...

National2 days ago

തിരുവനന്തപുരം ജില്ലയിൽ പെന്തെക്കോസ്ത് ആരാധനാലയത്തിന് എതിരെ സുവിശേഷ വിരോധിയുടെ ആക്രമണം.

കാട്ടാക്കട : കള്ളിക്കാട് ആടുനെല്ലി പാലത്തിന് സമീപം മാർച്ച്‌ 13 ചൊവ്വാഴ്ച്ച രാത്രി സഭാ ശുശ്രൂഷകൻ കർത്തൃദാസൻ പാസ്റ്റർ സുരേന്ദ്രന്റെ നേതൃതത്തിൽ ആലയത്തിൽ ആരാധന നടക്കുന്നതിനിടയിൽ ഒരു...

National2 days ago

ശാരോൻ ഫെലോഷിപ്പ് ചർച്ച് മല്ലപ്പള്ളി സെന്റർ കൺവൻഷൻ മാർച്ച് 28 മുതൽ

ശാരോൻ ഫെലോഷിപ്പ് ചർച്ച് മല്ലപ്പള്ളി സെന്റർ കൺവൻഷൻ മാർച്ച് 28 വ്യാഴം മുതൽ 31 ഞായർ വരെ മല്ലപ്പള്ളി ഈസ്റ്റ് ചർച്ച് ഗ്രൗണ്ടിൽ വച്ച് നടക്കും സെന്റർ...

National2 days ago

85 വയസിന് മുകളിലുള്ളവർക്കും ശാരീരിക വൈകല്യമുള്ളവർക്കും വോട്ട് ഫ്രം ഹോം സൗകര്യം

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 85 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും 40 ശതമാനത്തിലേറെ വൈകല്യമുള്ളവർക്കും വോട്ട് ഫ്രം ഹോം സൗകര്യം പ്രയോജനപ്പെടുത്താം. ഇവർക്ക് വീട്ടിൽ വെച്ച് തന്നെ വോട്ട് രേഖപ്പെടുത്താനുള്ള...

Trending