National
കണ്ണീരോടെ കർത്താവിന്റെ അടുത്ത് ചെല്ലുന്നവരെ ആശ്വസിപ്പിക്കുന്നവനാണ് നമ്മുടെ കർത്താവ്.
ജീവിതത്തിൻ നാമോരോരുത്തരും ഏതു പ്രതികൂല സാഹചര്യങ്ങളിലും ഭയപ്പെടാതെ ഉറപ്പും ധൈര്യവും ഉള്ളവർ ആയിരിക്കുക. തിരുവചനത്തിൽ ജോഷ്വയുടെ ലേഖനത്തിൽ മൂന്ന് പ്രാവശ്യം ഉറപ്പും ധൈര്യവുമുള്ളവനായിരിക്കുക എന്നു പറയുന്നു. തിരുവചനത്തിൽ പറയുന്ന തന്റെ വാഗ്ദാനങ്ങളിൽ ദൈവം വിശ്വസ്തനാണ്. പെറ്റമ്മ മറന്നാലും ഞാൻ നിന്നെ മറക്കില്ല എന്ന് കർത്താവ് പറയുന്നു. ജീവിതത്തിലെ ഏതു പ്രതികൂല സാഹചര്യങ്ങളിലും നാം ഒരോരുത്തരെയും ഉപേക്ഷിക്കാത്തവനാണ് നമ്മുടെ കർത്താവ്. ആത്മാർത്ഥതയുള്ള സൗഹൃദവും, അമൂല്യമായ വിശ്വസ്തതയും ദൈവത്തിന്റെ അനുഗ്രഹമാണ്.
ജീവിതത്തിൽ മനസ്സ് തകർന്നു ഇന്ന് പലരും നിസാര കാരണത്താൽ ആത്മഹത്യയ്ക്ക് ശ്രമിയ്ക്കുന്നു. എന്നാൽ കർത്താവിൽ ആശ്രയിക്കുന്നവൻ ധൈര്യത്തോടെ നിലകൊളളും. കൂലിക്കാരനായ ഇടയന്‍ ആടുകൾക്ക് ഒരു ആപത്തു വരുന്നത് കണ്ടാൽ ഓടി പോകുന്നവനാണ്. എന്നാൽ നല്ല ഇടയനായ കര്‍ത്താവ് ആടുകൾക്കുവേണ്ടി തന്റെ ജീവനെ കൊടുക്കുന്നവനാണ്. നമ്മുടെ ദു:ഖങ്ങളിലും സങ്കടങ്ങളിലും, നമ്മുടെ വേദനയിലും പ്രയാസങ്ങളിലും നമ്മെ തനിച്ചാക്കി, ചെന്നായ്ക്കൾക്ക് പിച്ചിച്ചീന്തുവാൻ ഏൽപ്പിച്ചുകൊടുക്കുന്ന, കരുതലില്ലാത്ത കൂലിക്കാരനായല്ല; നമ്മുടെ പരീക്ഷകളിലും വേദനകളിലും നമ്മെ കൈവിട്ടുകളയാതെ അന്ത്യംവരെയും നമ്മുടെ കൂടെ നിൽക്കുന്ന, വിശ്വസിക്കാന്‍ കൊള്ളാവുന്ന, നമ്മെക്കുറിച്ച് കരുതലുള്ള നല്ല ഇടയനായി യേശുക്രിസ്തു ഇന്നു നമ്മുടെ കൂടെ ഉണ്ട്.
സഹനങ്ങൾ മനുഷ്യജീവിതത്തിന്റെ തന്നെ ഒരു ഭാഗമാണ്. യാതൊരു വേദനകളും ബുദ്ധിമുട്ടുകളുമില്ലാതെ ഈ ഭൂമിയിൽ ജീവിക്കുക എന്നത് അസാധ്യമായ കാര്യമാണ്, അങ്ങനെ ജീവിക്കുന്ന ആരുംതന്നെ ഇല്ല താനും. എന്നിരിക്കിലും ആകുലതകളും വേദനകളും ഇല്ലാത്ത ഒരു ജീവിതം നമ്മുടെയൊക്കെ ജീവിതത്തിലെ വലിയ ആഗ്രഹങ്ങളിൽ ഒന്നാണ്. ബുദ്ധിമുട്ടുകളും ഭാരങ്ങളുമായി ദൈവത്തെ സമീപിക്കുന്നവരെ ആശ്വസിപ്പിക്കുന്നവനാണ് നമ്മുടെ ദൈവം. ആശ്വാസത്തിനായി ദൈവത്തിലേക്കു തിരിയുന്ന പക്ഷം ജീവിതത്തിലുണ്ടാകുന്ന ഏതൊരു സങ്കടവും ദുരിതവും ദൈവകൃപയാൽ നേരിടാൻ ദൈവം നമ്മെ ശക്തരാക്കും. കണ്ണീരോടെ കർത്താവിന്റെ അടുത്ത് ചെല്ലുന്നവരെ ആശ്വസിപ്പിക്കുന്നവനാണ് നമ്മുടെ കർത്താവ്. നാം ഓരോരുത്തർക്കും കർത്താവിൽ പൂർണ്ണഹൃദയത്തോടെ ആശ്രയിക്കാം
Sources:marianvibes
National
അസംബ്ലീസ് ഓഫ് ഗോഡ് ദക്ഷിണ മേഖല സുവിശേഷ സന്ദേശ യാത്ര ഇന്ന് മുതൽ
തിരുവനന്തപുരം: അസംബ്ലീസ് ഓഫ് ഗോഡ് ദക്ഷിണ മേഖലയുടെ നേതൃത്വത്തിൽ കിളിമാനൂർ മുതൽ പാറശ്ശാല വരെ സംഘടിപ്പിക്കുന്ന സുവിശേഷ സന്ദേശ യാത്ര ഒക്ടാേബർ 13 മുതൽ ഡിസംബർ 22 വരെ മൂന്ന് ഘട്ടങ്ങളിലായി നടക്കും.
ഒന്നാം ഘട്ടം ഒക്ടോബർ 13, 14 തീയതികളിലും രണ്ടാം ഘട്ടം നവംബർ 9, 10, 23, 24 തീയതികളിലും മൂന്നാം ഘട്ടം ഡിസംബർ 1, 2, 21, 22 തീയതികളിലും നടക്കും.
Sources:cchintha.in
National
ഐപിസി കർണാടക സ്‌റ്റേറ്റ് ശുശ്രൂഷക സമ്മേളനം ഒക്ടോബർ 13മുതൽ 15 വരെ
ബെംഗളൂരു: ഐപിസി കർണാടക സ്‌റ്റേറ്റ് ശുശ്രൂഷക സമ്മേളനം ഒക്ടോബർ 13മുതൽ 15 വരെ ഹൊറമാവ് അഗര ഐപിസി ഹെഡ്‌ക്വാർട്ടേഴ്‌സ് ഹാളിൽ നടക്കും. സ്‌റ്റേറ്റ് പ്രസിഡൻ്റ് പാസ്‌റ്റർ ഡോ. വർഗീസ് ഫിലിപ്പ് ഉദ്ഘാടനം ചെയ്യും.
പാസ്‌റ്റർമാരായ ഡോ. ലാജി പോൾ (പ്രസിഡൻ്റ്,ഐപിസി എൻ. ആർ), സജി മാത്യൂ. ( മശി മണ്ടേലി ഇന്ത്യാ), സാം ജോർജ്, വിൽസൺ ജോസഫ്, കെ.വി. ജോസ്, വർഗീസ് മാത്യൂ, പി. പി. ജോസഫ് തുടങ്ങിയവർ പ്രസംഗിക്കും.
“ശുശ്രൂഷയിലെ മികവ് Excellence in Ministry “ എന്നതാണ് ചിന്താവിഷയം.
കർണാടകയുടെ വിവിധ ജില്ലകളിൽ നിന്നുള്ള ആയിരത്തോളം ശുശ്രൂഷകർ സമ്മേളനത്തിൽ പങ്കെടുക്കും.
ഐപിസി കർണാടക സ്‌റ്റേറ്റ് വൈസ് പ്രസിഡൻ്റ് പാസ്‌റ്റർ കെ.വി.ജോസ്, സെക്രട്ടറി പാസ്‌റ്റർ വർഗീസ് മാത്യൂ, ജോയിൻ്റ് സെക്രട്ടറിമാരായ പാസ്‌റ്റർ പി.പി.ജോസഫ്, ബ്രദർ പി.പോൾസൺ, ട്രഷറർ ബ്രദർ ഷാജി പാറേൽ, മാനേജർമാരായ പാസ്‌റ്റർ ജോർജ് ഏബ്രഹാം, ബ്രദർ ജോയ് പാച്ചച്ചൻ എന്നിവർ നേതൃത്വം നൽകും.
Sources:maruppacha
National
നെടുമങ്ങാട് വേർഡ് ബൈബിൾ കോളേജിന്റെ നേതൃത്വത്തിൽ ഗോസ്പൽ മ്യൂസിക് ഫെസ്റ്റ് ഒക്ടോബർ 18ന്
നെടുമങ്ങാട് വേർഡ് ബൈബിൾ കോളേജിന്റെ നേതൃത്വത്തിൽ ഗോസ്പൽ മ്യൂസിക് ഫെസ്റ്റ് വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. ഒക്ടോബർ 18 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് നെടുമങ്ങാട് ടൗൺ ഹാളിലാണ് സംഗീത-ആത്മീയ സംഗമം നടക്കുക.
പ്രശസ്ത ഗായകരായ വിജയ് ബെനഡിക്ട്, ഡലീമ എന്നിവരുടെ നേതൃത്വത്തിൽ അരങ്ങേറുന്ന സംഗീത വിരുന്നാണ് പരിപാടിയുടെ പ്രധാന ആകർഷണം. പ്രശസ്ത അന്താരാഷ്ട്ര പ്രഭാഷകനായ ഡോ. ബാബു പി. തോമസ് ചടങ്ങിൽ മുഖ്യസന്ദേശം നൽകും.
സംഗീതത്തിലൂടെയും ആത്മീയ കൂട്ടായ്മയിലൂടെയും അനുഗ്രഹകരമായ അനുഭവം ഒരുക്കുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു. ഏവരെയും ഗോസ്പൽ മ്യൂസിക് ഫെസ്റ്റിലേക്ക് സ്വാഗതം ചെയ്യുന്നതായി വേർഡ് ബൈബിൾ കോളേജ് പ്രിൻസിപ്പൽ പാസ്റ്റർ ബിജു ജോർജ് അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: +91 98479 00453
Sources:christiansworldnews
-
us news5 months ago‘America Is Hungry’: Hundreds Born Again and Baptized as Jesus Tent Revival Sweeps the Nation
-
us news4 months agoMike Winger deletes YouVersion app over ‘The Passion Translation’ controversy, urges others to ‘use caution’
-
Movie11 months agoCBN’s Superbook Launches New Free Bible App for Kids: ‘The Power of God Is Released’
-
Movie8 months agoHollywood Actor Jen Lilley Launching New Ministry After ‘Vision’ From Holy Spirit
-
Sports12 months agoJaguars Star Travis Hunter, Olympic Gold Medalist Noah Lyles Get Baptized: ‘Leaving My Old Self’
-
Movie12 months agoRoles Jaakko Ohtonen Played Before Taking on Jesus in Mel Gibson’s ‘The Resurrection of the Christ’
-
Movie12 months agoChristian Production ‘The Thorn’ Immerses Audiences in the Biblical Story of Jesus
-
world news12 months ago20 Living Israeli Hostages Reunite with Loved ones; President Trump in Israel: ‘The War is Over’

