Connect with us

world news

കാനഡ സ്പിരിച്വൽ ഗ്രൂപ്പ്‌ ക്യാമ്പ് : ഇൻപാക്റ്റ് 2023 ഓഷവയിൽ

Published

on

കാനഡയിലെ പെന്തകോസ്ത് യുവജന കൂട്ടായ്മയായ കാനഡ സ്പിരിറ്റ്യൽ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തപെടുന്ന വാർഷിക ക്യാമ്പ് ഇമ്പാക്ട് 2023 ജൂലൈ മാസം 28 മുതൽ 30 വരെ ടൊറന്റൊയിലെ ഒഷാവയിൽ നടത്തപ്പെടും.

ഒഷാവ കൺവെൻഷൻ സെന്ററിൽ നടത്തപ്പെടുന്ന ഈ വാർഷിക ക്യാമ്പിൽ കാനഡയിലെ വിവിധ പ്രവിഷ്യകളിലെ യുവജനങ്ങൾ പങ്കെടുക്കും. ക്യാമ്പിന്റെ സുഗമമായ നടത്തിപ്പിന് വിപുലമായ കമ്മിറ്റി രൂപീകരിച്ചു പ്രവർത്തനം ആരംഭിച്ചതായി സംഘാടകർ അറിയിച്ചു.

വെള്ളി, ശനി വൈകിട്ട് നടക്കുന്ന പൊതുയോഗങ്ങളിൽപാസ്റ്റർ.ബാബു ചെറിയാൻ, പാസ്റ്റർ പ്രിൻസ് തോമസ് റാന്നി തുടങ്ങിയ ദൈവദാസന്മാർ ദൈവവചനം പ്രസംഗിക്കും. ക്രൈസ്തവ ലോകത്തിലെ പ്രമുഖ ഗായകരായ ബ്രദർ. ഇമ്മനുവൽ കെ ബി, ബ്രദർ.ഇമ്മാനുവൽ ഗൊള്ളാർ തുടങ്ങിയവർ ഗാനശുശ്രുഷക്ക് നേതൃത്വം നൽകും. തീമഥി ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്തിലുള്ള‘ ടിം കിഡ്‌സ്‘ വി.ബി.സ് സെഷനുകൾ 4 വയസ്സ് മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്കായ് നടത്തപ്പെടും.

ക്യാമ്പിലേക്കുള്ള രെജിസ്ട്രേഷൻ ആരംഭിച്ചതായി സംഘാടകർ അറിയിച്ചു. ക്യാമ്പിലേക് വരുന്നവർക്ക് പ്രത്യേക വാഹന സൗകര്യം ഉണ്ടായിരിക്കുന്നതാണ്. ഗെയിംസ് സെഷൻസ്, ടാലെന്റ നൈറ്റ്‌, കൗൺസിലിംഗ് സെഷൻസ്, കരിയർ ഗൈഡൻസ് സെഷൻസ് തുടങ്ങി അനേകം വ്യത്യസ്ത പ്രോഗ്രാമുകൾ ഈ ക്യാമ്പിന്റെ പ്രത്യേകതയാണ്. ഞായറാഴ്ച കാനഡ സ്പിരിച്വൽ ഗ്രൂപ്പിലെ കൂട്ടായ്മകളുടെ സംയുകത ആരാധനയോടെ ക്യാമ്പിന് സമാപനം കുറിക്കും. ആത്മീകപരമായും
സാമൂഹികപരമായയും പ്രവർത്തന ങ്ങൾകൊണ്ട് ഈ കാലഘട്ടത്തിൽ ജനശ്രദ്ധ ആകർഷിച്ച കാനഡ സ്പിരിച്വൽ ഗ്രൂപ്പ്‌ അനേകം യുവ ജനങ്ങൾക്ക് മാതൃകയായി മുന്നേറുന്നു.

ഫീഡ് ദ ഹോംലസ്, കൗൺസിലിംഗ്, ക്യാമ്പുകൾ, മിഷനറി പ്രവർത്തനങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾ സി.സ്.ജി യുവജനങ്ങളെ പങ്കെടുപ്പിച്ചു ചെയുന്നു.
ഇമ്പാക്ട് 23 ലേക്ക് ഏവരുടെയും സാന്നിധ്യവും പ്രാർത്ഥന പിന്തുണയും സ്വാഗതം ചെയ്യുന്നതായി ക്യാമ്പ് കമ്മറ്റി അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 905 516 2345
Sources:nerkazhcha

http://theendtimeradio.com

world news

ചൈനയിൽ ഒരു വൈദികനുൾപ്പെടെ രണ്ടുപേരെ കാണാതായി

Published

on

ചൈനയിലെ ഏറ്റവും വലിയ രഹസ്യ കത്തോലിക്ക സമൂഹങ്ങളിലൊന്നായ ഹെബെയ് പ്രവിശ്യയിലെ ബയോഡിംഗ് രൂപതയിൽ നിന്നും ഒരു വൈദികൻ ഉൾപ്പെടെ രണ്ടുപേരെ കാണാതായി. ഏപ്രിൽ 17- ന് ശേഷം ഷാവോ കൗണ്ടിയിൽ നിന്നുള്ള ഫാ. ചി ഹുയിയനാണ് കാണാതായ വൈദികൻ. ഏപ്രിൽ 29- ന് ഹെബെയ് പ്രവിശ്യയിലെ ഷാങ്ജിയാകൗവിൽ – സമൂഹത്തിലെ പ്രൊഫ. ചെൻ ഹെകുനെയും കാണാതായിട്ടുണ്ട്. കഴിഞ്ഞ ആഴ്ചകളിലാണ് ഈ രണ്ട് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

മതസ്വാതന്ത്ര്യമില്ലാത്ത ചൈനയിൽ ഏറ്റവുമധികം സ്വാധീനം ചെലുത്തുന്ന ഒന്നാണ് ബോഡിംഗിലെ ഭൂഗർഭ കത്തോലിക്ക സമൂഹം. ഇപ്രകാരം കാണാതാകുന്നവരെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ ഒന്നും പിന്നീട് അറിവായിട്ടില്ല. 1900-ൽ മാതാവ് പ്രത്യക്ഷപ്പെട്ടതായി പറയപ്പെടുന്ന ഡോങ്‌ലുവിലേക്കുള്ള തീർഥാടനവുമായി ബന്ധപ്പെട്ട് ബിഷപ്പ് ജിയാക്കോമോ സു ഷിമിൻ 1997-ൽ അറസ്റ്റിലായി. ബിഷപ് സു ഷിമിനെ പിന്നീട് 2003-ൽ ബാവോഡിംഗ് ആശുപത്രിയിൽ ഒരിക്കൽ കണ്ടിട്ടുണ്ട്. അതിനുശേഷം അദ്ദേഹത്തെക്കുറിച്ച് കൃത്യമായ വാർത്തകളൊന്നും ലഭിച്ചിട്ടില്ല.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

world news

മ്യാന്മറിൽ രണ്ടു ദേവാലയങ്ങൾക്കു നേരെ വ്യോമാക്രമണം

Published

on

മെയ് പതിനൊന്നിനും പന്ത്രണ്ടിനുമിടയിൽ മ്യാന്മറിലെ ചിൻ സംസ്ഥാനത്ത് ഒരു കത്തോലിക്കാ ദേവാലയത്തിനും മറ്റൊരു ബാപ്റ്റിസ്റ്റ് ദേവാലയത്തിനുംനേരെ വ്യോമാക്രമണമുണ്ടായതായി ഫീദെസ് വാർത്താ ഏജൻസി അറിയിച്ചു. കലായ് രൂപതയുടെ കീഴിലുള്ളതാണ് ആക്രമിക്കപ്പെട്ട കത്തോലിക്കാ ദേവാലയം. ടോൻസാങ് നഗരത്തിനടുത്തുള്ള ലങ്ടാക് ഗ്രാമത്തിലാണ് ആക്രമിക്കപ്പെട്ട ഇരുദേവാലയങ്ങളും. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

വിമതഗ്രൂപ്പുകൾക്കെതിരെയുള്ള ആക്രമണത്തിന്റെ ഭാഗമായാണ് മ്യാന്മാർ വ്യോമസേന ആരാധനാലയങ്ങൾ ഉൾപ്പെടെയുള്ള ഇടങ്ങൾക്കുനേരെ ബോംബാക്രമണം നടത്തിയത്. സംഭവത്തിൽ അഞ്ചു വീടുകൾ തകർന്നു. മ്യാന്മറിലെ കലായ് രൂപതയുടെ കീഴിലുള്ള ഒരു ദേവാലയവും ആക്രമിക്കപ്പെട്ടവയിൽപെടും. ഇവിടെയുണ്ടായിരുന്ന ടൈറ്റസ് എൻ സാ ഖാൻ എന്ന വൈദികനും മറ്റു വിശ്വാസികളും രക്ഷപെട്ട് അടുത്തുള്ള കാടുകളിൽ അഭയം തേടിയതായി ഏജൻസി അറിയിച്ചു. ലങ്ടാക് ഗ്രാമവും സമീപത്തുള്ള മറ്റു രണ്ടു ഗ്രാമങ്ങളും ആക്രമണത്തിലൂടെ മ്യാന്മറിലെ സൈന്യം പിടിച്ചെടുത്തു. ചിൻ സംസ്ഥാനത്തെ 86 % ജനങ്ങളും ക്രൈസ്തവരാണ്. ഇവിടെ നാളുകളായി ആളുകൾക്കിടയിൽ സംഘർഷങ്ങളും അക്രമങ്ങളും നിലനിൽക്കുന്നുണ്ടെന്നും ഫീദെസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്‌തു.

2021-ൽ സൈന്യം ഭരണം പിടിച്ചെടുത്തതിനുശേഷം, ഈ പ്രദേശത്തുള്ള വർഗീയന്യൂനപക്ഷങ്ങൾ പ്രതിരോധനിരയോടു ചേർന്ന് സൈന്യത്തിനെതിരെ പോരാട്ടം തുടരുകയാണ്. എന്നാൽ അതേസമയം മ്യാന്മറിലെ സൈന്യം, സാധാരണ ജനങ്ങളുടെ വീടുകളും സ്കൂളുകളും ദൈവാലയങ്ങളും തകർക്കുകയും, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ സ്ഥിതി വഷളാക്കുകയും ചെയ്തുവരികയാണെന്നും റിപ്പോർട്ടുകൾ പറയുന്നു.

ഇന്ത്യയും ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന ചിൻ സംസ്ഥാനത്ത്, പ്രതിരോധസേന നിർണ്ണായകമായ ക്യിന്ദ്വേ നഗരം പിടിച്ചെടുത്തു. സ്വാതന്ത്ര്യം ലഭിച്ച നാൾ മുതൽ കേന്ദ്രസർക്കാരിനെതിരെ പോരാടിവന്നിരുന്ന വർഗന്യൂനപക്ഷസേന നിലവിലെ സംഘർഷങ്ങളിൽ പങ്കെടുക്കുന്നുണ്ട്. ആക്രമങ്ങൾ സാധാരണ ജനങ്ങളെ, പ്രത്യേകിച്ച് സാഗയിങ് പ്രദേശത്തുള്ളവരെ ഗുരുതരമായി ബാധിക്കുന്നുണ്ടെന്നും ഏജൻസി വിശദീകരിച്ചു.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

world news

നിയന്ത്രണം ഫലിച്ചു, യുകെ സ്റ്റുഡന്റ് ഡിപെൻഡന്റ് വിസ അപേക്ഷകളിൽ കുത്തനെ ഇടിവ്

Published

on

ലണ്ടൻ: വിദേശ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റം കുറയ്ക്കാൻ യുകെ കടുത്ത നടപടി സ്വീകരിച്ചതിന് പിന്നാലെ വിദ്യാർത്ഥികളുടെ ആശ്രിത വിസ (ഡിപെൻഡന്റ് വിസ) അപേക്ഷകളിൽ 80% കുറവ് രേഖപ്പെടുത്തിയതായി പ്രധാനമന്ത്രി ഋഷി സുനക്.

മാർച്ച് 11 മുതൽ കെയറർമാരുടെ ഡിപെൻഡന്റ് വിസ നിരോധനം യുകെയിൽ പ്രാബല്യത്തിൽ വന്നു. ഭർത്താവിനെയോ ഭാര്യയെയോ കുട്ടികളെയോ മറ്റുവിധത്തിലുള്ള ആശ്രിതരേയോ യുകെയിലേക്ക് കൊണ്ടുവരാനും കൂടെ താമസിപ്പിക്കാനുമുള്ള ഇതോടെ അനുമതി ഇല്ലാതാകും.

അതെസമയം ഡിപെൻഡന്റ് വിസ എടുത്ത് മാറ്റിയതോടെ യുകെയിലേക്ക് ജോലിക്കും പഠന വിസയും തേടുന്നവരുടെ എണ്ണത്തിൽ വലിയ കുറവുണ്ടായി. യുകെയിലെ 75-ലധികം സർവ്വകലാശാലകളിൽ നടത്തിയ ഒരു സർവേയെ അടിസ്ഥാനമാക്കി ഈവനിംഗ് സ്റ്റാൻഡേർഡിൻ്റെ റിപ്പോർട്ട് അനുസരിച്ച്, 2024 സെപ്റ്റംബറിൽ ബിരുദാനന്തര ബിരുദ അപേക്ഷകളിൽ 88 ശതമാനം കുറവുണ്ടായതായി കാണിക്കുന്നു. മുൻവർഷത്തെ അപേക്ഷിച്ച് മൊത്തത്തിൽ 27 ശതമാനം ഇടിവ് രേഖപ്പെടുത്തി.

അതുപോലെ ഇതിനൊപ്പം കുടിയേറ്റ നിയന്ത്രണം ലക്ഷ്യമിട്ട് ഹോം സെക്രട്ടറി ജെയിംസ് ക്ലെവർലി 2023 ഡിസംബർ 4-ന് പ്രഖ്യാപിച്ച നിയമമാറ്റങ്ങളുടെ അഞ്ചിന പദ്ധതിയും പ്രാബല്യത്തിൽ വന്നു. സ്‌കിൽഡ് വർക്കർ വിസയ്ക്കുള്ള ഏറ്റവും കുറഞ്ഞ ശമ്പളം മിനിമം £26,200 ൽ നിന്ന് £38,700 ആയി ഉയർത്തി. എന്നാൽ നഴ്സിംഗും സോഷ്യൽ കെയറും ഉൾപ്പെടുന്ന ഹെൽത്ത് ആൻ്റ് കെയർ വർക്കർ വിസയ്ക്കോ ദേശീയ ശമ്പള സ്കെയിലുകളിലുള്ള വിദ്യാഭ്യാസ മേഖലാ ജീവനക്കാർക്കോ ഈ മാറ്റം ബാധകമാകില്ല.

അതുപോലെ പാർട്ട്ണർ അഥവാ ജീവിത പങ്കാളി വിസയ്‌ക്കായി ആരെയെങ്കിലും സ്പോൺസർ ചെയ്യുന്നതിന് ആവശ്യമായ ഏറ്റവും കുറഞ്ഞ വരുമാനം പ്രതിവർഷം £18,600 ൽ നിന്ന് ആദ്യം £29,000 ആയും ഒടുവിൽ ഏകദേശം £38,700 ആയും ഉയരും.

എന്നിരുന്നാലും, സ്‌കിൽഡ് വർക്കേഴ്‌സിന് യുകെ വാതിൽ തുറന്നിരിക്കുന്നു. വിദഗ്ധ തൊഴിലാളി വിസ, ആരോഗ്യ, പരിചരണ തൊഴിലാളി വിസകൾക്ക് പരിധിയില്ല. വ്യവസായ സംരംഭകർക്ക് യുകെയിൽ ബിസിനസുകൾ കണ്ടെത്തുന്നതിനോ സ്വയം സ്പോൺസർഷിപ്പ് ഉപയോഗിച്ച് കൈമാറ്റം ചെയ്യുന്നതിനോ അനുമതി നൽകുന്നത് തുടരും.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news4 mins ago

ബില്ലി ഗ്രഹാമിന്റെ പ്രതിമ യുഎസ് ക്യാപിറ്റളിൽ അനാച്ഛാദനം ചെയ്തു

വാഷിങ്ടൻ ഡി സി : അന്തരിച്ച ബില്ലി ഗ്രഹാമിന്റെ പ്രതിമ യുഎസ് ക്യാപിറ്റളിൽ വ്യാഴാഴ്ച അനാച്ഛാദനം ചെയ്തു. നോർത്ത് കാരോലൈനയിലെ സുവിശേഷകനായ ഇദ്ദേഹം അമേരിക്കയുടെ പാസ്റ്റർ എന്നാണ്...

world news10 mins ago

ചൈനയിൽ ഒരു വൈദികനുൾപ്പെടെ രണ്ടുപേരെ കാണാതായി

ചൈനയിലെ ഏറ്റവും വലിയ രഹസ്യ കത്തോലിക്ക സമൂഹങ്ങളിലൊന്നായ ഹെബെയ് പ്രവിശ്യയിലെ ബയോഡിംഗ് രൂപതയിൽ നിന്നും ഒരു വൈദികൻ ഉൾപ്പെടെ രണ്ടുപേരെ കാണാതായി. ഏപ്രിൽ 17- ന് ശേഷം...

National20 mins ago

ഛത്തീസ്ഗഡിൽ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിന്റെ പേരിൽ യുവാവ് കൊല്ലപ്പെട്ടു

ഛത്തീസ്ഗഡിലെ ബസ്തർ മേഖലയിൽ ക്രിസ്തുവിശ്വാസം സ്വീകരിച്ച ആദിവാസികൾക്കെതിരായ ആക്രമണങ്ങൾ അവസാനിക്കുന്നില്ല. ക്രൈസ്തവരോട് കടുത്ത വിവേചനം ഗ്രാമങ്ങളിൽ തുടരുന്നുവെന്ന് വെളിപ്പെടുത്തുന്നത്തിനുള്ള ഒരു പുതിയ തെളിവാണ് 22 കാരനായ കോസ...

Travel35 mins ago

ലക്ഷദ്വീപിലേക്ക് അതിവേഗത്തിലെത്താം; ഏഴു മണിക്കൂർ യാത്ര, 650 രൂപ മാത്രം, വടക്കൻ കേരളത്തിനും കുതിപ്പേകാൻ പാസഞ്ചർ കപ്പൽ

മംഗളൂരു: ലക്ഷദ്വീപിലേക്കൊന്നു യാത്ര പോകാൻ ആഗ്രഹിക്കാത്ത ആളുകളുണ്ടാകുമോ? പവിഴപ്പുറ്റുകൾ നിറഞ്ഞ ദ്വീപിലേക്ക് ഒന്ന് പോയിവരണമെങ്കിൽ കടമ്പകളേറെയാണ്. ഈ നൂലാമാലകളെല്ലാം പൂർത്തിയാക്കി കപ്പലിൽ ടിക്കറ്റിന് ശ്രമിക്കുമ്പോൾ ടിക്കറ്റ് കിട്ടാത്ത...

National24 hours ago

Court grants relief for Protestant Pastor & wife

The top court in a western Indian state has revoked an official order that prohibited a Protestant pastor and his...

National24 hours ago

ഫേസ് യുവർ ഫിയേഴ്സ് – ലൈഫ് ടൈം ഫ്രണ്ട്സിന്റെ യൂത്ത് ക്യാമ്പ്

ഫേസ് യുവർ ഫിയേഴ്സ് എന്ന പേരിൽ ലൈഫ് ടൈം ഫ്രണ്ട്സിന്റെ യൂത്ത് ക്യാമ്പ് , മെയ് 20 മുതൽ 24 വരെ അങ്കമാലി കൺവെൻഷൻ സെന്ററിൽ വെച്ച്...

Trending