Connect with us

world news

സൗദിയിലേക്കുള്ള ക്രിസ്ത്യന്‍ വിനോദസഞ്ചാരികളുടെ ഒഴുക്ക്

Published

on

വിനോദസഞ്ചാരത്തിനായും ലോകത്തിന് മുന്നില്‍ മുഖം മിനുക്കാനും ഇറങ്ങിത്തിരിച്ച സൗദിയിലേക്ക് ക്രിസ്ത്യാനികളുടെ ഒഴുക്ക്. യാഥാസ്ഥിതിക ഇസ്ലാമിക രാജ്യം എന്ന നിലയില്‍ ലോകത്ത് ഖ്യാതിയുള്ള സൗദി 2019 ല്‍ വിനോദസഞ്ചാരികള്‍ക്ക് മുന്നിലേക്ക് രാജ്യത്തിന്റെ അതിര്‍ത്തികള്‍ മലര്‍ക്കെ തുറന്നിട്ടപ്പോള്‍ ക്രിസ്ത്യാനികളില്‍ നിന്നുള്ള ഒരു ഒഴുക്ക് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.

പതിറ്റാണ്ടുകളായി, സൗദി അറേബ്യയില്‍ എത്തുന്ന വിനോദസഞ്ചാരികളില്‍ കൂടുതലും മക്കയിലേക്ക് പോകുന്ന തീര്‍ത്ഥാടകരായിരുന്നു. മുമ്പ് മറ്റ് മതങ്ങളെ പരസ്യമായി ആചരിക്കുന്നത് സൗദിയില്‍ വിലക്കിയിരുന്നു. സിന്തറ്റിക് ക്രിസ്മസ് ട്രീകള്‍ കടത്തിക്കൊണ്ടുവന്ന് വില്‍പ്പന നടത്തിയവരെ ‘മന്ത്രവാദം’ ആരോപിച്ച് വധശിക്ഷയ്ക്ക് വിധേയമാക്കുക പോലും ചെയ്തിട്ടുണ്ട്. എന്നാല്‍ നയം മാറ്റിയതോടെ സ്‌നാനം ചെയ്യപ്പെട്ട യാഥാസ്ഥിതിക ക്രിസ്ത്യന്‍ വിഭാഗത്തിലുള്ളവര്‍ പോും ഇവിടേയ്ക്ക് സഞ്ചാരികളായി എത്തുന്നു.

സൗദിയിലേക്കുള്ള ക്രിസ്ത്യന്‍ വിനോദസഞ്ചാരികളുടെ ഒഴുക്ക് ശക്തമായതോടെ പുതിയ ചര്‍ച്ചകളും ഉയര്‍ന്നുവരുന്നുണ്ട്. യഹൂദ-ക്രിസ്ത്യന്‍ തിരുവെഴുത്തുകള്‍ ദൈവം പത്ത് കല്‍പ്പനകള്‍ വെളിപ്പെടുത്തുന്നുവെന്ന് വിവരിക്കുന്ന സീനായ് പര്‍വതത്തിന്റെ സ്ഥലം ഈജിപ്തല്ല സൗദി അറേബ്യയാണെന്ന് വാദിക്കുന്നവര്‍ ഇപ്പോള്‍ ഏറെയാണ്. എന്നാല്‍ മുഖ്യധാരാ ചരിത്രകാരന്മാരും ബൈബിള്‍ പണ്ഡിതന്മാരും ഇതിനെ എതിര്‍ക്കുന്നു.

പതിനായിരക്കണക്കിന് സൗദികള്‍ അമേരിക്കയില്‍ പഠിച്ച 2000-കളുടെ തുടക്കം മുതലാണ് മതപരമായ യാഥാസ്ഥിതികത സൗദി അയച്ചുവിട്ടു തുടങ്ങിയത്. 2015-ല്‍, ഒരു പുതിയ രാജാവ് തന്റെ 29 വയസ്സുള്ള മകന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെ പിന്തുടര്‍ച്ചാവകാശത്തിലേക്ക് ഉയര്‍ത്തി.

സൗദിയെ രാജ്യത്തെ ഒരു ആഗോള ബിസിനസ് ഹബ്ബാക്കി മാറ്റുമെന്നാണ് മുഹമ്മദ് രാജകുമാരന്‍ പ്രഖ്യാപിച്ചത്. അദ്ദേഹം സാമൂഹിക മാറ്റങ്ങളുടെ ഒരു വലിയ കൂടു തുറന്നുവിട്ടു. മതപരമായ പോലീസിന്റെ അധികാരങ്ങള്‍ ഇല്ലാതാക്കി, വസ്ത്രധാരണ സംബന്ധിച്ച കര്‍ശന നിയമങ്ങള്‍ അയച്ചു, സ്ത്രീകളുടെ ഡ്രൈവിംഗ് നിരോധനം നീക്കി. ഇതിനൊപ്പം രാഷ്ട്രീയ അടിച്ചമര്‍ത്തലും ശക്തമാക്കി.

തന്നെ വെല്ലുവിളിച്ചേക്കാവുന്ന എല്ലാ സൗദി ശബ്ദങ്ങളെയും നിശബ്ദമാക്കി. 2018-ല്‍, ഇസ്താംബൂളിലെ സൗദി ഏജന്റുമാര്‍ വാഷിംഗ്ടണ്‍ പോസ്റ്റ് കോളമിസ്റ്റ് ജമാല്‍ ഖഷോഗി എന്ന മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവത്തിന്റെ വിവാദം ഇപ്പോഴും തുടരുകയാണ്. രാജകുമാരനാണ് കൊലയ്ക്ക് ഉത്തരവിട്ടതെന്നാണ് യുഎസ് രഹസ്യാന്വേഷണ വിഭാഗം പോലും വിലയിരുത്തിയത്. എന്നാല്‍ അദ്ദേഹം കുറ്റം നിഷേധിച്ചു.

തന്നെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളെയും മുഹമ്മദ് രാജകുമാരന്‍ തകര്‍ത്തു. രാജ്യത്തിന്റെ സ്വാധീനം ഉറപ്പിക്കുന്നതിനായി കായികമേഖലയില്‍ അടക്കം സൗദി അറേബ്യയുടെ എണ്ണ സമ്പത്ത് പുതിയ വഴികളില്‍ വിന്യസിച്ചു. പ്രാദേശിക ക്രിസ്ത്യന്‍ ജനത ഏറെയുള്ള ഇസ്രായേലും ഈജിപ്തും വളരെക്കാലം മുമ്പ് ക്രിസ്ത്യന്‍ സഞ്ചാരികളെ സ്വാഗതം ചെയ്തിരുന്നു. പ്രതിവര്‍ഷം ദശലക്ഷക്കണക്കിന് ആളുകളെയാണ് അവര്‍ ആകര്‍ഷിച്ചു കൊണ്ടിരിക്കുന്നത്. അവരില്‍ പലരും അമേരിക്കന്‍ സുവിശേഷകരാണ്.

എന്നാല്‍ വിനോദസഞ്ചാരമേഖലയിലെ പുതിയ വിപണിയായിട്ടാണ് സൗദി അറേബ്യ മാറിയിരിക്കുന്നത്. പല ടൂര്‍ കമ്പനികളും ഇപ്പോള്‍ ക്രിസ്ത്യാനികള്‍ക്കായി സൗദിയിലേക്ക് പാക്കേജുകള്‍ വാഗ്ദാനം ചെയ്യുന്നു.
Sources:azchavattomonline

http://theendtimeradio.com

world news

നിക്കരാഗ്വൻ സ്വേച്ഛാധിപത്യ ഭരണകൂടം കത്തോലിക്കാ സഭയ്ക്കെതിരെ നടത്തിയത് ആയിരത്തോളം ആക്രമണങ്ങൾ

Published

on

നിക്കരാഗ്വൻ പ്രസിഡന്റ് ഡാനിയൽ ഒർട്ടേഗയുടെ ഭാര്യയും വൈസ് പ്രസിഡന്റുമായ റൊസാരിയോ മുറില്ലോയുടെയും നേതൃത്വത്തിലുള്ള സ്വേച്ഛാധിപത്യ ഭരണകൂടം ആറു വർഷത്തിനിടെ കത്തോലിക്കാ സഭയ്ക്കെതിരെ നടത്തിയത് ആയിരത്തോളം ആക്രമണങ്ങൾ.

ഗവേഷകയും അഭിഭാഷകയുമായ മാർത്ത പട്രീഷ്യ മൊലിനയുടെ റിപ്പോർട്ടിൻ്റെ ആറാമത്തെ ലക്കത്തിലാണ് ഈ വെളിപ്പെടുത്തലുള്ളത്. 2018 ഏപ്രിലിനും 2024 ഡിസംബറിനും ഇടയിൽ സംഭവിച്ച ആക്രമണങ്ങളാണ് ഈ റിപ്പോർട്ടിൽ ഉൾപ്പെടുന്നത്.

“ആറാമത്തെ ഈ ലക്കം മതസ്ഥാപനങ്ങൾക്കെതിരായ 971 ആക്രമണങ്ങൾ രേഖപ്പെടുത്തുന്നു. നിക്കരാഗ്വയിൽ മതസ്വാതന്ത്ര്യത്തിന്മേലുള്ള ആക്രമണം തുടരുന്നു എന്നതിന്റെ തെളിവാണിത്” – ഡിസംബർ 20 ന് പുറത്തിറക്കിയ 443 പേജുള്ള റിപ്പോർട്ടിൽ പറയുന്നു. പുതിയ റിപ്പോർട്ടിൽ വിവിധതരത്തിലുള്ള ആക്രമണങ്ങളെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉപരോധങ്ങൾ, നിരോധനങ്ങൾ, മതപരമായ വ്യക്തികളെ അടിച്ചമർത്തൽ, മോഷണങ്ങൾ, അവഹേളനങ്ങൾ, കണ്ടുകെട്ടലുകൾ എന്നിങ്ങനെയുള്ള വിവിധ തരത്തിലുള്ള ആക്രമണങ്ങൾ അവയിൽ ഉൾപ്പെടുന്നുണ്ട്.
Sources:marianvibes

http://theendtimeradio.com

Continue Reading

world news

ക്രിസ്തുമസിനു മുൻപായി നൈജീരിയയിൽ വീണ്ടും ആക്രമണം: 14 ക്രിസ്ത്യാനികൾ കൊല്ലപ്പെട്ടു

Published

on

ഡിസംബർ 22 ഞായറാഴ്ച, ഇവാഞ്ചലിക്കൽ ചർച്ചിലെ വിന്നിംഗ് ഓൾ (ഇ. സി. ഡബ്ല്യു. എ.) ൽ ക്രിസ്തുമസ് കരോൾ നടത്തിയതിന് തൊട്ടുപിന്നാലെ, ഗർഭിണി ഉൾപ്പെടെ 14 ക്രിസ്ത്യാനികളെ ആയുധധാരികൾ കൊലപ്പെടുത്തി. പീഠഭൂമി സംസ്ഥാനത്തെ ജോസിൽനിന്ന് ഏകദേശം 22 മൈൽ അകലെയാണ് ആക്രമണം നടന്നത്. നൈജീരിയയിലെ ഇറിഗ്വെ ഗോത്രത്തിനെതിരായ ഏറ്റവും പുതിയ ആക്രമണമാണിത്.

ഇസ്ലാമിക ഫുലാനി തീവ്രവാദികളുടെ ആക്രമണം മൂലം സംഘർഷവും ദുർബലതയും നേരിടുന്ന പ്രദേശമാണിത്. പള്ളിക്കു ചുറ്റുമായി ഏകദേശം ആയിരം ക്രിസ്ത്യാനികൾ താമസിക്കുന്നു. പ്രാദേശികനേതാവ് വുന ഗാഡോ ആക്രമണത്തിൽ തന്റെ വേദന അറിയിച്ചു. ആക്രമണത്തെക്കുറിച്ച് അടുത്തുള്ള ചെക്ക്‌പോസ്റ്റിലെ സൈനിക ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നെങ്കിലും മുന്നറിയിപ്പുകൾ അവഗണിക്കുകയായിരുന്നു.

ആക്രമണത്തിൽ ഒരു കുടുംബം മുഴുവൻ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ ഒരു വയസ്സുകാരി ഷെബ ഏണസ്റ്റും അവളുടെ അമ്മ മേരി സ്റ്റീഫനും ഉൾപ്പെടുന്നു.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

world news

ഐപിസി കർണാടക സ്റ്റേറ്റ് കൺവെൻഷൻ ജനുവരി 9 മുതൽ കൊത്തന്നൂർ എബനേസർ ക്യാംപസ് ഗ്രൗണ്ടിൽ

Published

on

ഇന്ത്യാ പെന്തെക്കൊസ്ത് ദൈവസഭ (ഐപിസി ) കർണാടക സ്റ്റേറ്റ് 38-ാമത് വാർഷിക കൺവൻഷൻ ജനുവരി 9 വ്യാഴം മുതൽ 12 ഞായർ വരെ കൊത്തന്നൂർ എബനേസർ ക്യാംപസ് ഗ്രൗണ്ടിൽ നടക്കും. വൈകിട്ട് 6ന് സ്റ്റേറ്റ് പ്രസിഡൻറ് പാ. കെ എസ് ജോസഫ് കൺവൻഷൻ ഉദ്ഘാടനം ചെയ്യും.

ദിവസവും വൈകിട്ട് 6 മുതൽ നടക്കുന്ന കൺവൻഷനിൽ പാസ്റ്റർമാരായ കെ എസ് ജോസഫ് , ജോസ് മാത്യു, ഡോ. വർഗീസ് ഫിലിപ്പ്, സാം ജോർജ് ,വിൽസൺ ജോസഫ്, റ്റി.ഡി. തോമസ് , ദാനീയേൽ കൊന്നനിൽക്കുന്നതിൽ, ഷിബു തോമസ്, ഡോ.ജോൺ കെ.മാത്യൂ, ഡോ. അലക്സ് ജോൺ, ഇ.ഡി. ചെല്ലാ ദുരൈ, രാജു ഗരു എന്നിവർ വിവിധ ദിവസങ്ങളിൽ പ്രസംഗിക്കും. ബ്രദർ ജിൻസൺ ഡി.തോമസിൻ്റെ നേതൃത്വത്തിൽ പിവൈപിഎ കൺവൻഷൻ ക്വയർ ഗാനശുശ്രൂഷ നിർവഹിക്കും.

കൺവൻഷനിൽ ദിവസവും വൈകിട്ട് 6.30 മുതൽ ഗാനശുശ്രൂഷ ,സുവിശേഷ പ്രസംഗം എന്നിവ നടക്കും. ജനുവരി 9 രാവിലെ 10.30 ന് ശുശ്രൂഷക സമ്മേളനം , വെള്ളി ,ശനി ദിവസങ്ങളിൽ രാവിലെ 8 മുതൽ 9.30 വരെ ബൈബിൾ ക്ലാസ്, വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മുതൽ സോദരി സമാജം സമ്മേളനം പ്രസിഡൻറ് സിസ്റ്റർ ലില്ലിക്കുട്ടി വർഗീസിൻ്റെ നേതൃത്വത്തിൽ നടക്കും. സിസ്റ്റർ രേഷ്മ തോമസ് മുഖ്യാതിഥി ആയിരിക്കും.

കഴിഞ്ഞ അഞ്ച് പതിറ്റാണ്ട് സുവിശേഷ വേലയിലായിരുന്ന ശുശ്രൂഷകരുടെ ഭാര്യമാരെ സോദരി സമാജം സമ്മേളനത്തിൽ പ്രവർത്തകർ ആദരിക്കും. ശനിയാഴ്ച ഉച്ചയ്ക്ക് 2.30 മുതൽ പി.വൈ.പി.എ , സൺഡേസ്ക്കൂൾ വാർഷിക സമ്മേളനവും നടക്കും. സമാപന ദിവസമായ 12 ഞായർ രാവിലെ 8.30 ന് കർണാടകയുടെ ഇതരഭാഗങ്ങളിൽ നിന്നുള്ള ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന കൺവെൻഷൻ തിരുവത്താഴ ശുശ്രൂഷയോടും സംയുക്ത ആരാധനയോടെയും സമാപിക്കും. കൺവെൻഷൻ്റെ അനുഗ്രഹത്തിനായി ജനുവരി 3 മുതൽ 5 വരെ ഹൊറമാവ് അഗര ഹെഡ്ക്വാർട്ടേഴ്സിൽ ഉപവാസ പ്രാർഥന നടക്കും.

കൺവെൻഷൻ ജനറൽ കൺവീനറായി സ്റ്റേറ്റ് സെക്രട്ടറി പാ. വർഗീസ് ഫിലിപ്പ് , ജോയിന്റ് കൺവീനർമാരായി പാ. സി.പി. സാമുവേൽ , ബ്രദർ സജി.ടി. പാറേൽ എന്നിവരെയും കൺവൻഷന്റെ സുഗമമായ നടത്തിപ്പിനായി വിവിധ ഉപസമതികളെയും തിരഞ്ഞെടുത്തു. പ്രയർ കൺവീനർ പാ. തോമസ് കോശി, പബ്ലിസിറ്റി കൺവീനർ പാ. വിൽസൺ തോമസ്, മീഡിയ കൺവീനർ പാ. ജോർജ് ഏബ്രഹാം , ഫിനാൻസ് കൺവീനർ ബ്രദർ പി ഒ സാമൂവേൽ എന്നിവരെയും പാസ്റ്റർമാരായ എ. വൈ. ബാബു, കെ പി ജോർജ്, ജോർജ് തോമസ്, സാബു ജോൺ, ജേക്കബ് ഫിലിപ്പ്, ബ്രദർ ജോസ് വർഗീസ്, ബ്രദർ സി.റ്റി.ജോസഫ്, ബ്രദർ ബിജു പാറയിൽ , ബ്രദർ ബ്ലൂസൺ എന്നിവരെയും വിവിധ ഉപസമിതികളുടെ കൺവീനർമാരായും തിരഞ്ഞെടുത്തു.

പാ. കെ.എസ്.ജോസഫിൻ്റെ നേതൃത്വത്തിൻ കീഴിൽ പ്രവർത്തിക്കുന്ന കർണാടക സ്റ്റേറ്റ് പ്രവർത്തകർ ഇക്കുറി കൂടുതൽ ആളുകളെ ഉൾക്കൊള്ളിക്കുന്നതിനാണ് 3 ഏക്കർ വിസ്തൃതിയുള്ള കൊത്തന്നൂർ എബനേസർ ക്യാംപസ് ഗ്രൗണ്ടിൽ കൺവെൻഷൻ നടത്തുന്നത്. കർണാടകയുടെ 31 ജില്ലകളിലായി 24 സെൻ്റർ സഭകളും 22 ഏരിയാ സഭകളും 925 ശുശ്രൂഷകരും കർണാടക സ്റ്റേറ്റ് ഐപിസിയുടെ കീഴിൽ പ്രവർത്തിക്കുന്നു. കന്നട ഭാഷയിൽ വേദപംനത്തിനായി ബാംഗ്ലൂരിലും ഷിവമൊഗയിലും 2 ബൈബിൾ കോളേജുകൾ പ്രവർത്തിക്കുന്നു.
കർണാടകയുടെ വിവിധയിടങ്ങളിൽ നിന്നും കൺവെൻഷനിൽ പങ്കെടുക്കുന്നവർക്ക് താമസം, വാഹനസൗകര്യം തുടങ്ങി വിപുലമായ ഒരുക്കങ്ങൾ ചെയ്ത് വരുന്നതായി ബിസിപിഎ നടത്തിയ വാർത്താ സമ്മേളനത്തിൽ സ്റ്റേറ്റ് പ്രസിഡൻ്റ് പാ. കെ. എസ്. ജോസഫ് , വൈസ് പ്രസിഡൻ്റ് പാ. ജോസ് മാത്യൂ, ജനറൽ കൺവീനർ പാ. ഡോ. വർഗീസ് ഫിലിപ്പ്, പബ്ലിസിറ്റി കൺവീനർ പാ. വിൽസൺ തോമസ് എന്നിവർ പറഞ്ഞു.
Sources:christiansworldnews

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

Articles14 hours ago

God’s peace and the world’s peace are not the same

Peace is not just a feeling, it is also a condition, a mindset, a state of being. It is a...

National15 hours ago

Teacher Disciplined for Distributing Bibles

India — A teacher working in a village government school in India’s southern state of Telangana was suspended for allegedly...

National15 hours ago

New Data Shows Sharp Increase in Attacks on Christians

India — The United Christian Forum (UCF) has called on Prime Minister Narendra Modi’s government to establish a national-level inquiry...

National16 hours ago

പ്രധാനമന്ത്രിയോട് അഞ്ച് ക്രിസ്മസ് സമ്മാനങ്ങള്‍ ആവശ്യപ്പെട്ട് ഡോ.പീറ്റര്‍ മച്ചാഡോ

ബെംഗളൂരു: ക്രിസ്ത്യന്‍ സമൂഹത്തെ സന്തോഷിപ്പിക്കാന്‍ 5 സമ്മാനങ്ങള്‍ നല്‍കുന്നത് പരിഗണിക്കണമെന്ന് പ്രധാനമന്ത്രി മോദിയോട് ആവശ്യപ്പെട്ട് ബെംഗളൂരു ആര്‍ച്ച് ബിഷപ്പ് ഡോ.പീറ്റര്‍ മച്ചാഡോ. 1) മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ...

National16 hours ago

Former PM Manmohan Singh dies at 92

Former Indian Prime Minister Manmohan Singh, who governed the South Asian country for two terms and liberalised its economy in...

National16 hours ago

ഡോ.മൻമോഹൻ സിങ് അന്തരിച്ചു

മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിങ് അന്തരിച്ചു.92 വയസായിരുന്നു. ഡൽഹിയിലെ വസതിയിൽ കുഴഞ്ഞു വീണ അദ്ദേഹത്തെ ഉടൻ എയിംസിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 2004 -14...

Trending

Copyright © 2019 The End Time News