Connect with us

Travel

സംസ്ഥാനത്ത് വാഹനങ്ങളുടെ വേഗപരിധി പുതുക്കി നിശ്ചയിച്ചു, ബസൊഴികെയുള്ള യാത്ര വാഹനങ്ങള്‍ക്ക് ആറ് വരി ദേശീയ പാതയില്‍ 110 KM, സംസ്ഥാന പാതയില്‍ 100 KM

Published

on

സംസ്ഥാന റോഡുകളിലെ പുതുക്കി നിശ്ചയിച്ച വേഗപരിധി നാളെ (ജൂലായ് ഒന്നു) മുതല്‍ പ്രാബല്യത്തില്‍ വരും. ഗതാഗത മന്ത്രി ആന്റെണി രാജു തന്റെ ഫേസ് ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഒമ്പത് സീറ്റുവരെയുള്ള യാത്രാ വാഹനങ്ങള്‍ക്ക് നാല് വരി സംസ്ഥാന പാതയില്‍ 100 കിലോമീറ്റര്‍ ആയിരിക്കും വേഗപരിധി. ആറ് വരി ദേശീയ പാതയില്‍ 110 കിലോമീറ്ററും സംസ്ഥാന പാതയില്‍ 90 കിലോമീറ്ററും, നഗരപാതകളില്‍ 50 കിലോമീറ്ററും ആയിരിക്കും വേഗപരിധി.പ്രധാന ജില്ലാ റോഡുകളിലും 80, മറ്റു റോഡുകളില്‍ 70, എന്നിങ്ങനെയാണ് വേഗപരിധി.

മന്ത്രിയുടെ ഫേസ് ബുക്ക് പോസ്റ്റ്,

സംസ്ഥാനത്തെ റോഡുകളിലെ വാഹനങ്ങളുടെ പുതുക്കിയ വേഗപരിധി നാളെ (01-07-2023) മുതല്‍ പ്രാബല്യത്തിലാക്കി വിജ്ഞാപനം പുറപ്പെടുവിച്ചു. ദേശീയ വിജ്ഞാപനത്തിനനുസൃതമായി പുതുക്കിയ വേഗപരിധി അനുസരിച്ച് 9 സീറ്റ് വരെയുള്ള യാത്രാവാഹനങ്ങള്‍ക്ക് 6 വരി ദേശീയ പാതയില്‍ 110 കിലോമീറ്റര്‍, 4 വരി ദേശീയ പാതയില്‍ 100, മറ്റ് ദേശീയപാത, 4 വരി സംസ്ഥാന പാത എന്നിവയില്‍ 90 കിലോമീറ്റര്‍, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80, മറ്റു റോഡുകളില്‍ 70, നഗര റോഡുകളില്‍ 50 കിലോമീറ്റര്‍ എന്നിങ്ങനെയാണ് അനുവദനീയ വേഗപരിധി.
ഒമ്പത് സീറ്റിനു മുകളിലുള്ള ലൈറ്റ്-മീഡിയം ഹെവി യാത്ര വാഹനങ്ങള്‍ക്ക് 6 വരി ദേശീയ പാതയില്‍ 95 കിലോമീറ്റര്‍, 4 വരി ദേശീയ പാതയില്‍ 90, മറ്റ് ദേശീയപാതകളില്‍ 85, 4 വരി സംസ്ഥാന പാതയില്‍ 80 കിലോമീറ്റര്‍, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 70, മറ്റു റോഡുകളില്‍ 60, നഗര റോഡുകളില്‍ 50 കിലോമീറ്റര്‍ എന്നിങ്ങനെയാണ് പരമാവധി വേഗം അനുവദിച്ചിട്ടുള്ളത്.

ചരക്ക് വാഹനങ്ങളുടെ വേഗപരിധി 6 വരി, 4 വരി ദേശീയപാതകളില്‍ 80 കിലോമീറ്ററും മറ്റ് ദേശീയപാതകളിലും 4 വരി സംസ്ഥാന പാതകളിലും 70 കിലോമീറ്ററും മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 65 കിലോമീറ്ററും മറ്റ് റോഡുകളില്‍ 60 കിലോമീറ്ററും നഗര റോഡുകളില്‍ 50 കിലോമീറ്റര്‍ ആയും നിജപ്പെടുത്തിയിട്ടുണ്ട്.

ഇരുചക്ര വാഹനങ്ങള്‍ക്ക് നഗര റോഡുകളില്‍ 50 കിലോമീറ്ററും മറ്റെല്ലാ റോഡുകളിലും 60 മാണ് വേഗപരിധി. മുച്ചക്ര വാഹനങ്ങള്‍ക്കും സ്‌കൂള്‍ ബസുകള്‍ക്കും എല്ലാ റോഡുകളിലെയും പരമാവധി വേഗപരിധി 50 കിലോമീറ്ററാണ്.
Sources:azchavattomonline

http://theendtimeradio.com

Travel

ഗ്രൗണ്ടിൽ ഇനി ‘H’ മാത്രം പോരാ; ഡ്രൈവിങ് ടെസ്റ്റില്‍ അടിമുടി മാറ്റം, പുതിയ പരിഷ്കാരങ്ങൾ ഇങ്ങനെ

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് അടിമുടി പരിഷ്കരിച്ചു. കാർ ഉൾപ്പെടെയുള്ള ലൈറ്റ് മോട്ടോർ വാഹനങ്ങളുടെ ലൈസൻസ് ലഭിക്കാൻ ഗ്രൗണ്ടിൽ ഇനി ‘H’ എടുത്താൽ മാത്രം മതിയാകില്ല. ഓട്ടോമാറ്റിക് ഗിയർ ഷിഫ്റ്റുള്ള വാഹനങ്ങൾക്കും വൈദ്യുതവാഹനങ്ങൾക്കും ഡ്രൈവിങ് ലൈസൻസ് ടെസ്റ്റിൽ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇരുചക്ര വാഹനങ്ങളുടെ ഡ്രൈവിങ് ടെസ്റ്റിന് കാൽപ്പാദങ്ങൾ കൊണ്ട് ഗിയർ മാറ്റുന്ന വാഹനങ്ങൾ നിർബന്ധമാക്കി. പരിഷ്കാരം സംബന്ധിച്ച ഉത്തരവ് ഗതാഗത കമ്മിഷണർ എസ്. ശ്രീജിത്ത് പുറത്തിറക്കി. മാറ്റങ്ങൾ മേയ് ഒന്ന് മുതൽ നിലവിൽ വരും.

ഉത്തരവിലെ നിർദേശങ്ങൾ

ഗിയറുള്ള ഇരുചക്രവാഹനങ്ങളുടെ ലൈസൻസ് ടെസ്റ്റിന് കാൽപ്പാദം കൊണ്ട് ഗിയർ മാറ്റുന്ന തരത്തിലുള്ളതും 95 സി.സിയ്ക്ക് മുകളിൽ എഞ്ചിൻ കപ്പാസിറ്റിയുള്ളതുമായ വാഹനങ്ങൾ ഉപയോഗിക്കണം. കൈകൾ കൊണ്ട് ഗിയർ മാറ്റുന്ന തരം ഇരുചക്ര വാഹനങ്ങൾ കൊണ്ട് ഡ്രൈവിങ് ടെസ്റ്റ് നടത്താൻ പാടില്ല.
മോട്ടോർ സൈക്കിൾ ലൈസൻസിനായുള്ള റോഡ് ടെസ്റ്റ് വാഹനഗതാഗതമുള്ള റോഡിൽ നടത്തണം. ഗ്രൗണ്ടിൽ ടെസ്റ്റ് നടത്തുന്നത് ഉദ്യോഗസ്ഥരുടെ വീഴ്ചയായി കണക്കാക്കും.
ഡ്രൈവിങ് സ്കൂളുകളുടെ വാഹനങ്ങളുടെ കാലാവധി 15 വർഷമാക്കി നിജപ്പെടുത്തി. നിലവിൽ 15 വർഷത്തിൽ കൂടുതൽ കാലപ്പഴക്കമുള്ള വാഹനങ്ങൾ മെയ് ഒന്നിന് മുമ്പായി ഒഴിവാക്കി പകരം വാഹനങ്ങൾ ഏർപ്പെടുത്തണം.
ലൈറ്റ് മോട്ടോർ വെഹിക്കിൾ വിഭാഗത്തിലുള്ള ഡ്രൈവിങ് ടെസ്റ്റിന് ഓട്ടോമാറ്റിക് ഗിയർ ഷിഫ്റ്റുള്ള വാഹനങ്ങളോ വൈദ്യുതവാഹനങ്ങളോ ഉപയോഗിക്കാൻ പാടില്ല.
ലൈറ്റ് മോട്ടോർ വെഹിക്കിൾ വിഭാഗത്തിലെ ഗ്രൗണ്ട് ടെസ്റ്റിൽ ആംഗുലാർ പാർക്കിങ്, പാരലൽ പാർക്കിങ്, സിഗ് സാഗ് ഡ്രൈവിങ്, ഗ്രേഡിയന്റ് ടെസ്റ്റ് എന്നിവ ഉൾപ്പെടുത്തണം.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Travel

കാടിനുള്ളിലെ സ്വർഗം കാണാൻ പോകാം; കൊല്ലത്തെ അരിപ്പയിലേക്ക്

Published

on

ജൈവ വൈവിധ്യങ്ങളുടെ കലവറയാണ് കൊല്ലം അരിപ്പ വന മേഖല. കുന്നുകൾ, താഴ്‌വരകൾ, സമതലങ്ങൾ, തോടുകൾ, വെള്ളച്ചാട്ടങ്ങൾ, ഉയർന്നുനിൽക്കുന്ന മരങ്ങൾ, ഔഷധ സസ്യങ്ങൾ, പക്ഷികൾ, മൃഗങ്ങൾ അരിപ്പയിലെ കാഴ്ചകൾ അതിശയിപ്പിക്കുന്നതാണ്. തിരുവനന്തപുരം-ചെങ്കോട്ട സംസ്ഥാന പാതയുടെ അരികിലാണ് ഈ ഇക്കോ ടൂറിസം ഗ്രാമം സ്ഥിതി ചെയ്യുന്നത്.

സമതല നിത്യഹരിത വനമാണ് ഇവിടെയുള്ളത്. വലിയ കുന്നിറക്കങ്ങളില്ലാത്ത നിരപ്പായിട്ടുള്ള വനമേഖലയായതിനാല്‍ പക്ഷിനിരീക്ഷകര്‍ക്ക് ഏറ്റവും സൗകര്യപ്രദമാണ് അരിപ്പ. തട്ടേക്കാടിന് സമാനമായ ഇവിടെ മുന്നൂറിലധികം വ്യത്യസ്ത തരം പക്ഷികളെയാണ് ഗവേഷകർ കണ്ടെത്തിയിട്ടുള്ളത്. താടിക്കാരൻ വേലിതത്ത കാട്ടുമൂങ്ങ, ചാരത്തലയൻ ബുൾബുൾ ചാരത്തലയൻ മീൻപരുന്ത്, മേനിപൊന്മാൻ, കാട്ടുപൊടി പൊന്മാൻ, കിന്നരിപ്പരുന്ത്, മീൻ കൂമൻ, മേനിപ്രാവ് കോഴി വേഴാമ്പൽ, ഉപ്പൻകുയിൽ, കാട്ടുതത്ത തുടങ്ങിയ പക്ഷിവർഗങ്ങൾ അരിപ്പയിലുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്.

അരിപ്പ പക്ഷിസങ്കേതത്തിൽ ഏറ്റവും കൂടുതൽ പക്ഷികളെ കാണാറുള്ളത് മാർച്ച് മുതൽ ഡിസംബർ വരെയാണെന്നാണ് നിരീക്ഷകർ പറയുന്നത്. പക്ഷികൾക്ക് പുറമേ ആന, കാട്ടുപോത്ത്, മ്ലാവ്, പന്നി, കേഴമാൻ, പുലി, മലയണ്ണാൻ, മരപ്പട്ടി, ചെന്നായ, കാട്ടുപൂച്ച, കൂരമാൻ, മുയൽ തുടങ്ങി നിരവധി വന്യമൃഗങ്ങളും വൈവിധ്യമാർന്ന മരങ്ങളും ഈ വനമേഖലയിലുണ്ട്. കുളത്തൂപ്പുഴ ഫോറസ്റ്റ് റേഞ്ചിൽപ്പെട്ട ‘അരിപ്പ അമ്മയമ്പലം പച്ച’ എന്ന പേരിൽ അറിയപ്പെടുന്ന ഈ സങ്കേതം അപൂർവത നിറഞ്ഞ പച്ചപ്പിന്റെ പറുദീസ കൂടിയാണ് ഈ സ്ഥലം.

കേരളത്തിൽ പശ്ചിമഘട്ടത്തിന്റെ തെക്കേയറ്റത്ത് വന ചതുപ്പുകളിൽ ചിലയിടങ്ങളിൽ മാത്രം കാണപ്പെടുന്ന ജാതിവന ചതുപ്പുകളുടെ (മിരിസ്റ്റിക്ക) കേന്ദ്രം കൂടിയാണ് അരിപ്പ. ചെറിയ മീനുകളും മരത്തവളകളും അടക്കം നിരവധി ഉഭയജീവികളുടെ ആവാസകേന്ദ്രമാണ് ഇത്തരം ചതുപ്പുകൾ. ഒട്ടേറെ സസ്യജാലങ്ങളുമുണ്ട്. മിരിസ്റ്റിക്ക ചതുപ്പുകളിലേക്കും സങ്കിലി വനത്തിലെ വെള്ളാംകുടിയിലേക്കും ഉള്ള ട്രെക്കിംഗ് ആണ് അരിപ്പയുടെ പ്രധാന സവിശേഷത.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Travel

വീട്ടിലെത്തില്ല; ലൈസന്‍സും ആര്‍.സിയും ഇനി നേരിട്ടുപോയി വാങ്ങണം

Published

on

ആർ.സി. ബുക്ക്, ലൈസൻസ് എന്നിവ ഇനി തപാൽമാർഗം വീട്ടിലെത്തില്ല. തിരിച്ചറിയൽ രേഖകൾ സഹിതം വാഹനമുടമകളോ ബന്ധുക്കളോ ആർ.ടി. ഓഫീസുകളിലെത്തി കൈപ്പറ്റണം. അച്ചടി തുടങ്ങിയാൽ രേഖകൾ പെട്ടെന്നുതന്നെ വാഹനമുടമകൾക്കു ലഭ്യമാക്കാൻ വേണ്ടിയാണ് ആർ.ടി. ഓഫീസ് വഴി വിതരണം ചെയ്യുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.

തപാലിനത്തിൽ നേരത്തെ വാങ്ങിയ അപേക്ഷയോടൊപ്പം വാഹനമുടമകളിൽനിന്ന് 45 രൂപ വീതം തപാൽനിരക്കു വാങ്ങിയശേഷമാണു പുതിയ പരിഷ്കാരം. ഈ പണം തിരിച്ചുകൊടുക്കുമോയെന്നതിലും വ്യക്തതയില്ല.
Sources:Metro Journal

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

Articles9 hours ago

God is always at work for us and for our good

Psalm 18 is a psalm of David, a song celebrating “the day when the Lord rescued him from the hand...

National10 hours ago

ബീഹാറിൽ പാസ്റ്റർ സണ്ണി സുവിശേഷ വിരോധികളുടെ ക്രൂരമായ പീഡനങ്ങൾക്ക് ഇരയായി.

പട്ന: ബീഹാറിലെ ജമ്മു ജില്ലയിൽ സുവിശേഷ വേല ചെയ്യുന്ന പാസ്റ്റർ സണ്ണി സുവിശേഷ വിരോധികളുടെ ക്രൂരമായ പീഡനങ്ങൾക്ക് ഇരയായി. മാർച്ച് 3 ന് ഞയറാഴ്ച സിക്കൻന്ധ്ര ഗ്രാമത്തിൽ...

world news10 hours ago

7 രാജ്യക്കാരുടെ വീസ വിലക്ക് നീക്കി കുവൈത്ത്

കുവൈത്ത് സിറ്റി : പാക്കിസ്ഥാൻ ഉൾപ്പെടെ 7 രാജ്യക്കാർക്ക് കുവൈത്ത് ഏർപ്പെടുത്തിയിരുന്ന കുടുംബ, സന്ദർശക വീസ വിലക്ക് നീക്കി. സിറിയ, യെമൻ, അഫ്ഗാനിസ്ഥാൻ, ഇറാഖ്, ഇറാൻ, സുഡാൻ...

world news11 hours ago

നൈജീരിയയില്‍ 21.7 ദശലക്ഷം നൈറയുടെ ബൈബിളുകള്‍ വിതരണം ചെയ്തു

ലാഗോസ്: സൗജന്യ ബൈബിൾ വിതരണ യജ്ഞത്തിന്റെ ഭാഗമായി നൈജീരിയയിലെ ബൈബിൾ സൊസൈറ്റി കഴിഞ്ഞ വര്‍ഷം വിതരണം ചെയ്തത് 21.7 ദശലക്ഷം നൈജീരിയന്‍ നൈറയുടെ ബൈബിളുകള്‍. ജയിൽ തടവുകാര്‍...

world news1 day ago

Greg Laurie’s Powerful Message About Prayer, Jesus, and the ‘Last Days’: ‘Conflicts, War, Turmoil, Terrorism’

When it comes to evangelism, Pastor Greg Laurie has seen — and done — it all. From packed-out stadiums to...

world news1 day ago

Church Attendence Increases Due to New Roof on Church

A church was attacked multiple times by Fulani militants in rural Nigeria, causing attendance to suffer. For many months, the...

Trending