Connect with us

us news

ഒക്‌ലഹോമ സിറ്റിയിൽ കൊടുങ്കാറ്റ് പാലം ഭാഗികമായി ഒലിച്ചുപോയി

Published

on

ഒക്‌ലഹോമ :ഞായറാഴ്ച പുലർച്ചെ ഒക്ലഹോമയിൽ വീശിയടിച്ച ശക്തമായ കൊടുങ്കാറ്റിൽ വ്യാപകമായ നാശനഷ്ടങ്ങൾ സംഭവിച്ചു. പോസ്റ്റ് റോഡിനും മിഡ്‌വെസ്റ്റ് ബൊളിവാർഡിനും ഇടയിലുള്ള ബ്രിട്ടൺ റോഡിലുള്ള പാലം കനേഡിയൻ നദിയിൽ നിന്നുള്ള വെള്ളപ്പൊക്കത്തിൽ ഭാഗികമായി ഒലിച്ചുപോയതായി ഒകെസി ഓഫീസ് ഓഫ് എമർജൻസി മാനേജ്‌മെന്റ് അറിയിച്ചു.

പാലം ഇപ്പോൾ അടച്ചിട്ടിരിക്കുകയാണെന്നും സാഹചര്യങ്ങൾ വിലയിരുത്തി അറ്റകുറ്റപ്പണികൾ നടത്തുന്നതുവരെ അടച്ചിടുമെന്നും അധികൃതർ അറിയിച്ചു.

തിങ്കളാഴ്‌ച രാവിലെ സിറ്റി എഞ്ചിനീയർമാർ സ്ഥലത്തെത്തി പരിശോധനകൾ ആരംഭിച്ചു ഇപ്പോൾ, ഇത് പരിഹരിക്കുന്നതിന് എത്ര സമയമെടുക്കുമെന്ന് അറിയില്ല, അത് ആഴ്‌ചകളാകാം, മാസങ്ങൾ ആകാം. നമുക്ക് അത് എത്രയും വേഗത്തിൽ പൂർത്തിയാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. .പ്രദേശത്തുള്ള എല്ലാവരുടെയും സുരക്ഷയാണ് മുൻഗണനയെന്ന് എഞ്ചിനീയർമാർ പറഞ്ഞു

ഹൈവേയിലെത്താനുള്ള പ്രധാന മാർഗമാണ് ബ്രിട്ടൺ റോഡിലുള്ള പാലം. നഗരത്തിൽ താമസിക്കുന്ന ധാരാളം ആളുകളെ ഇത് ശരിക്കും ബാധിക്കും,” എമർജൻസി ഓപ്പറേഷൻസ് മാനേജർ മൈക്ക് ലവ് ജൂനിയർ പറഞ്ഞു.

നാശനഷ്ടങ്ങൾ കാണുന്നതിന് തടസ്സങ്ങൾ മറികടക്കരുതെന്നും നിങ്ങൾ പ്രദേശത്ത് താമസിക്കുന്നുണ്ടെങ്കിൽ നിങ്ങളുടെ യാത്രയ്‌ക്കായി കുറച്ച് സമയം കൂടി പ്ലാൻ ചെയ്യണമെന്നും നഗരം പ്രദേശത്തുള്ളവരോട് അധിക്രതർ ആവശ്യപ്പെട്ടു.
Sources:nerkazhcha

http://theendtimeradio.com

us news

വെള്ളത്തലയൻ കടൽപ്പരുന്ത് അമേരിക്കയുടെ ദേശീയ പക്ഷി; ഔദ്യോഗികമായി പ്രഖ്യാപിച്ച്‌ ബൈഡൻ

Published

on

വാഷിങ്ടൺ :അമേരിക്കയുടെ ദേശീയ പക്ഷിയായി വെള്ളത്തലയൻ കടൽപ്പരുന്തിനെ പ്രഖ്യാപിച്ചു. അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡനാണ്‌ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്‌.

240 വർഷത്തിലേറെയായി അമേരിക്കയുടെ പ്രതീകമായി വെള്ളത്തലയൻ കടൽപ്പരുന്ത് അറിയപ്പെടുന്നുണ്ട്‌. അമേരിക്കൻ പ്രസിഡന്റിന്റെ പതാക, സൈനിക ചിഹ്നം, യുഎസ് കറൻസി, സർക്കാർ രേഖകൾ എന്നിവയുൾപ്പെടെ വിവിധ ഔദ്യോഗിക രേഖകളിലും ചിഹ്നങ്ങളിലും വെള്ളത്തലയൻ കടൽപ്പരുന്തിന്റെ ചിത്രമാണ്‌ ആലേഖനം ചെയ്‌തിട്ടുള്ളത്‌. എന്നിരുന്നാലും ഇതുവരെ ദേശീയ പക്ഷിയെന്ന ഔദ്യോഗിക പദവി വെള്ളത്തലയൻ കടൽപ്പരുന്തിന്‌ ഇല്ലായിരുന്നു. ദേശീയ സസ്തനി (അമേരിക്കൻ കാട്ടുപോത്ത് ), ദേശീയ പുഷ്പം (റോസ്), ദേശീയ വൃക്ഷം (ഓക്ക്) എന്നിവയെപ്പോലെ ഇനിമുതൽ ദേശീയ പക്ഷിയായി വെള്ളത്തലയൻ കടൽപ്പരുന്തും അറിയപ്പെടും.

1782 മുതൽ അമേരിക്കയുടെ പ്രതീകമാണ് വെള്ളത്തലയൻ. 1782-ൽ അമേരിക്കയുടെ ഔദ്യോഗിക രേഖകളിൽ ഉപയോഗിച്ചിരുന്ന സീലിലും വെള്ളത്തലയൻ കടൽപ്പരുന്താണ്‌ ഉള്ളത്‌. വടക്കേ അമേരിക്കയിൽ കാണപ്പെടുന്ന ഒരിനം കടൽപ്പരുന്താണ് വെള്ളത്തലയൻ കടൽപ്പരുന്ത്. അമേരിക്കൻ ഐക്യനാടുകളുടെ ദേശീയ പക്ഷിയും ദേശീയ ചിഹ്നവും ഇതാണ്. കാനഡ, അമേരിക്കൻ ഐക്യനാടുകൾ, അലാസ്ക, മെക്സിക്കോയുടെ വടക്കൻ പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് ഇവയെ കണ്ടുവരുന്നത്.
http://theendtimeradio.com

Continue Reading

us news

ഗാർലാൻഡ് മേയർ സ്ഥാനാർഥി പി.സി. മാത്യു ഓൺലൈൻ ക്യാമ്പയിൻ കിക്ക്‌ ഓഫ് പാസ്റ്റർ ഷാജി കെ. ഡാനിയേൽ നിർവഹിച്ചു

Published

on

ഡാളസ്: ഗാർലാൻഡ് മേയർ സ്ഥാനാർഥി പി. സി. മാത്യു ഓൺലൈൻ ക്യാമ്പയിൻ കിക്ക്‌ ഓഫ് ഡിസംബർ 15 ചേർന്ന യോഗത്തിൽ അഗപ്പേ ഹോം ഹെൽത്ത് പ്രെസിഡന്റും അഗപ്പേ ചർച്സ്റ്റ സീനിയർ പാസ്റ്ററും കൂടിയായ ഷാജി കെ. ഡാനിയേൽ പ്രാർത്ഥനയോടെ നിർവഹിച്ചു. പി. സി. മാത്യു വുമായി തനിക്കുള്ള വര്ഷങ്ങളോളമുള്ള പരിചയത്തെപ്പറ്റിയും പി. സി. മാത്യുവിന്റെ കമ്മ്യൂണിറ്റിയോടുള്ള സ്നേഹത്തെപ്പറ്റിയും അദ്ദേഹം എടുത്തു പറയുകയും വികാരപരമായും ആദർശപരമായും ഉള്ള എല്ലാ പിന്തുണയും വാക്ദാനം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.

2021 ൽ പി. സി മാത്യു ഗാർലാൻഡ്ഡി സ്ട്രിക്ട് 3 ൽ മത്സരിക്കുകയും നാലു സ്ഥാനാർഥികളിൽ രണ്ടാമതാകുകയും ചെയ്തത് മലയാളികൾക്ക് അഭിമാനമായി. പിന്നീട് 2023 ൽ മത്സരിക്കുകയും ജയിച്ച സ്ഥാനാര്ഥിയുമായിമായും സിറ്റി, മേയർ, കൌൺസിൽ അംഗങ്ങൾ എന്നിവരുമായി നല്ല ബന്ധങ്ങൾ ഉണ്ടാക്കി എടുക്കുകയും ചെയ്തു. സീനിയർ സിറ്റിസൺസ് കമ്മിഷണർ ആയി മേയറാൽ അപ്പോയ്ന്റ് ചെയ്യപ്പെട്ടു. മലയാളീ, ഇന്ത്യൻ സമൂഹത്തോടൊപ്പം അമേരിക്കൻ ജനതയോടപ്പം മാനുഷീക പരിഗണയോടെ പ്രവർത്തിക്കുവാൻ സിറ്റി ഭരണചക്രത്തിൽ തനിക്കു സാധിക്കും എന്ന് പി. സി. അടിയുറച്ചു വിശ്വസിക്കുന്നു. ഇപ്പോൾ ഒരു വലിയ കമ്മ്യൂണിറ്റിയുടെ ഹോം ഔനേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ആയി പ്രവർത്തിക്കുന്നു. മറ്റൊരു കമ്മ്യൂണിറ്റിയിലും തന്റെ പ്രവർത്തനം നടത്തുന്നു.

ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ ഗ്ലോബൽ പ്രെസിഡന്റും, 2005 മുതൽ കേരള അസോസിയേഷൻ, അംഗമാണ്ഡ. ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്റർ അംഗമാണ്. ഡബ്ല്യൂ. എം. സി. എന്ന നെറ്റ്‌വർക്ക് സങ്കടന വഴിയായി പല നല്ല പ്രവർത്തനങ്ങളും കാഴ്ച വെച്ച് ഗ്ലോബൽ വൈസ് പ്രസിഡന്റ് സ്ഥാനത്തു പ്രവർത്തിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി ഗ്ലോബൽ ഇന്ത്യൻ കൌൺസിൽ വഴിയായി ഗോപിനാഥ് മുതുകാടിന്റെ പ്രവർത്തനങ്ങൾക് സഹായം നൽകുകയുണ്ടായി. ടിക്കറ്റ് പിരിക്കാതെ പല ഓണാഘോഷ പരിപാടികൾ നടത്തി മലയാളി മനസുകളിൽ സ്ഥാനം നേടിയ ഒരു വ്യക്തിത്വമാണ് പി. സി. യുടേത്. ആത്മ വിശ്വസം കൈവെടിയാതെ, അഭിമാനം അടിയറ വെയ്ക്കാതെ മുന്നോട്ടു പോകുമെന്ന് പി. സി. പറഞ്ഞു.

താൻ ഫോക്കസ് ചെയ്യന്ന കാര്യങ്ങളെ പറ്റി പി. സി. മാത്യു വിവരിച്ചു. സേഫ്റ്റി: ജനങ്ങളുടെ സുരക്ഷിതത്വത്തിനു ഏറ്റവും വലിയ പ്രാധാന്യം നൽകും. പ്രത്യേകിച്ച് സീനിയർ സിറ്റിസണ് അതിൽ മുൻഗണന ഉണ്ടായിരിക്കും. കാരണം പ്രായം കൂടുമ്പോൾ പലർക്കും ജീവിതത്തെ ഭയമാണ്സു. രക്ഷിതത്വം സൂക്ഷിക്കുവാൻ അവരെ പ്രാപ്തരാക്കും. ഇപ്പോൾ ഇവിടെ താമസമില്ലാത്ത വീടുകളിൽ മോഷണങ്ങൾ നടക്കുന്നുണ്ട്. കാറുകൾ പൊളിച്ചു മോഷണങ്ങൾ നടത്താറുണ്ട്. ഇത്തരം ക്രിമിനൽ പ്രവർത്തനങ്ങളെ നേരിടുവാൻ ജനങ്ങളെ പ്രത്യകിച്ചും പ്രതിരോധിക്കുവാൻ ട്രൈനിംഗുകൾ നടത്തുവാൻ പോലീസ് ഡിപ്പാർട്മെന്റിനോടാവശ്യപ്പെടും. ജനങ്ങളുടെ ഹെൽത് കെയറിനു മുൻതൂക്കം കൊടുക്കും.

പുതിയ ഹോസ്പിറ്റലിനുള്ള സാധ്യത ആരായും. സാമ്പത്തികമായി സിറ്റിയെ വളർത്തുക: സാമ്പത്തികമായി വളരുക എന്നുവെച്ചാൽ ഗാർലണ്ടിൽ ജീവിക്കുന്ന ഓരോ വ്യക്തിയും സാമ്പത്തീകമായി സ്വയം പര്യപ്തത പ്രാപിക്കുക എന്നുള്ളതാണ്. അതിനു ഏവർകും ജോലിയോ ചെറുതും വലുതുമായ ബിസിനസ്സോ ഉണ്ടാവണം. ഗാർലാൻഡ് ചേംബർ ഓഫ് കോമേഴ്‌സുമായി ചേർന്നു അതിനായി പദ്ധതികൾ നടപ്പാക്കും. ഇൻഫ്രാസ്ട്രക്ച്ചർ: പദ്ധതികൾക്കുള്ള പ്ലാനുകൾ തയ്യാറാക്കി നിക്ഷേപങ്ങൾ നേടിക്കൊണ്ട് റോഡുകൾ, പാലങ്ങൾ, പൊതുവായ ശലങ്ങൾ ഒക്കെ മനോഹരമാക്കും. ഇപ്പോൾ ഉള്ള പാർക്കുകൾ ജനങ്ങൾ ശരിയായ നിലയിൽ ഉപയോഗിക്കുന്നതായി കാണുന്നില്ല. എന്നാൽ അനാവശ്യമായ ചിലവുകൾ കുറച്ചുകൊണ്ട് ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്ന കാര്യങ്ങൾ ചെയ്യും. പ്രോപ്പർട്ടി ടാക്സ് മുതലായവിൽ കുറവ് വരുത്തുവാൻ ബന്ധപ്പെടട്ടെ അധികാരികളുമായി സംസാരിക്കും. വീടുകൾ ഇല്ലാതെ അലഞ്ഞു നടക്കുന്നവരും പ്രത്യേക മാർഗനിർദേശങ്ങൾ ഒരുക്കും.

ക്യാമ്പയിൻ മാനേജർ മാർട്ടിൻ പാലേറ്റി, സെക്രട്ടറി കാർത്തികാ പോൾ, ജോഷ് ഗാർഷ്യ, ട്രെഷറർ ബിൽ ഇൻഗ്രാം, ടോം ജോർജ്, പ്രീതി പണയിടത്തിൽ, പ്രൊഫസർ ജോയ് പല്ലാട്ടുമഠം, മാത്യുക്കുട്ടി ആലും പറമ്പിൽ മുതലായവർ പങ്കെടുത്തു ആശംസകൾ നേർന്നു. ഈ വരുന്ന ഞായറഴ്ച 29 ന് വൈകിട്ട് 4:30 ന് ഗാർലണ്ടിലുള്ള കിയ, 580 KASTLEGLEN DRIVE ഹാളിൽ ഡിന്നറോടുകൂടിയ ഫിസിക്കൽ മീറ്റിങ്ങും (കിക്ക്‌ ഓഫ്) നടത്തുമെന്നും ക്യാമ്പയിൻ മാനേജർ അറിയിച്ചു. പി. സി. മാത്യുവിനെ പിന്തുണക്കുന്ന ഏവർകും സ്വാഗതം എന്ന് മാർട്ടിൻ പാലേറ്റി അറിയിച്ചു.
Sources:nerkazhcha

http://theendtimeradio.com

Continue Reading

us news

22 മത് മലയാളി പെന്തക്കോസ്റ്റൽ അസ്സോസിയേഷൻ യൂ കെ നാഷണൽ കോൺഫറൻസ് 2025 ഏപ്രിൽ 18,19,20 തീയതികളിൽ

Published

on

22 മത് മലയാളി പെന്തക്കോസ്റ്റൽ അസ്സോസിയേഷൻ യൂ കെ നാഷണൽ കോൺഫറൻസ് ഇംഗ്ലണ്ടിലെ ബ്രിസ്റ്റോൾ പട്ടണത്തിൽ വച്ച് 2025 ഏപ്രിൽ 18,19,20 തീയതികളിൽ .
Sources:christiansworldnews

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

Tech9 mins ago

ജിമെയിലിനെതിരെ അവതരിപ്പിക്കുന്ന എക്‌സ്‌മെയിലിന്റെ പുതിയ അപ്‌ഡേഷനുമായി മസ്‌ക്

ജിമെയിലിനെതിരെ അവതരിപ്പിക്കുന്ന എക്‌സ്‌മെയിലിന്റെ പുതിയ അപ്‌ഡേഷനുമായി ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക്. ആദ്യം അവതരിപ്പിച്ച ലേ ഔട്ടില്‍ നിന്നും വ്യത്യസ്തമായ പുതിയ ഡിസൈന്‍ എക്‌സ്‌മെയിലിലുണ്ടാകുമെന്ന സൂചനയും പുറത്ത് വരുന്നുണ്ട്....

us news29 mins ago

വെള്ളത്തലയൻ കടൽപ്പരുന്ത് അമേരിക്കയുടെ ദേശീയ പക്ഷി; ഔദ്യോഗികമായി പ്രഖ്യാപിച്ച്‌ ബൈഡൻ

വാഷിങ്ടൺ :അമേരിക്കയുടെ ദേശീയ പക്ഷിയായി വെള്ളത്തലയൻ കടൽപ്പരുന്തിനെ പ്രഖ്യാപിച്ചു. അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡനാണ്‌ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്‌. 240 വർഷത്തിലേറെയായി അമേരിക്കയുടെ പ്രതീകമായി വെള്ളത്തലയൻ കടൽപ്പരുന്ത്...

National40 mins ago

പി വൈ പി എ 77-ാമത് സംസ്ഥാന ക്യാമ്പിന് നെയ്യാർ ഡാം രാജീവ് ഗാന്ധി റിസർച്ച് ഡെവലപ്മെൻറ് സ്റ്റഡി സെന്ററിൽ ഉജ്ജാല തുടക്കം

2024 ഡിസംബർ 25-28 വരെ നെയ്യാർ ഡാം രാജീവ് ഗാന്ധി റിസർച്ച് ഡെവലപ്മെൻറ് സ്റ്റഡി സെന്ററിൽ വെച്ചു നടക്കുന്ന പി വൈ പി എ 77-മത് സംസ്ഥാന...

us news53 mins ago

ഗാർലാൻഡ് മേയർ സ്ഥാനാർഥി പി.സി. മാത്യു ഓൺലൈൻ ക്യാമ്പയിൻ കിക്ക്‌ ഓഫ് പാസ്റ്റർ ഷാജി കെ. ഡാനിയേൽ നിർവഹിച്ചു

ഡാളസ്: ഗാർലാൻഡ് മേയർ സ്ഥാനാർഥി പി. സി. മാത്യു ഓൺലൈൻ ക്യാമ്പയിൻ കിക്ക്‌ ഓഫ് ഡിസംബർ 15 ചേർന്ന യോഗത്തിൽ അഗപ്പേ ഹോം ഹെൽത്ത് പ്രെസിഡന്റും അഗപ്പേ...

us news1 hour ago

22 മത് മലയാളി പെന്തക്കോസ്റ്റൽ അസ്സോസിയേഷൻ യൂ കെ നാഷണൽ കോൺഫറൻസ് 2025 ഏപ്രിൽ 18,19,20 തീയതികളിൽ

22 മത് മലയാളി പെന്തക്കോസ്റ്റൽ അസ്സോസിയേഷൻ യൂ കെ നാഷണൽ കോൺഫറൻസ് ഇംഗ്ലണ്ടിലെ ബ്രിസ്റ്റോൾ പട്ടണത്തിൽ വച്ച് 2025 ഏപ്രിൽ 18,19,20 തീയതികളിൽ . Sources:christiansworldnews http://theendtimeradio.com...

National1 hour ago

എം ടി വാസുദേവൻ നായർ അന്തരിച്ചു

കോഴിക്കോട്: മലയാളത്തിന്റെ അതുല്യപ്രതിഭ എം.ടി. വാസുദേവൻ നായർ അന്തരിച്ചു. കോഴിക്കോട്ടെ ആശുപത്രിയിൽ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് രാത്രിയോടെയാണ് മരണം സംഭവിച്ചത്. ഏഴുപതിറ്റാണ്ട് എഴുത്തിന്റെ ‘സുകൃത’മായി...

Trending

Copyright © 2019 The End Time News