Connect with us

Travel

വ്യാജ പരസ്യങ്ങളില്‍ വഞ്ചിതരാകരുതെന്ന് മുന്നറിയിപ്പുമായി റിയാദ് എയര്‍

Published

on

റിയാദ്: സൗദി അറേബ്യയുടെ പുതിയ വിമാന കമ്പനിയായ ‘റിയാദ് എയറി’ന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ പരസ്യങ്ങളില്‍ വഞ്ചിതരാകരുതെന്ന മുന്നറിയിപ്പുമായി എയര്‍ലൈന്‍. റിയാദ് എയറിലേക്കുള്ള റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന പരസ്യങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായാണ് എയര്‍ലൈന്‍ രംഗത്തെത്തിയത്.

‘റിയാദ് എയറി’ല്‍ ജോലിക്കായി അപേക്ഷിക്കുമ്പോള്‍ വ്യാജ പരസ്യങ്ങളിലും ലിങ്കുകളിലും വഞ്ചിതരാകരുത്. തട്ടിപ്പുകാരെ കരുതിയിരിക്കണമെന്നും എയര്‍ലൈന്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ പരസ്യങ്ങള്‍ മുന്‍കൂര്‍ ഫീസും വ്യക്തിഗത അക്കൗണ്ട് വിവരങ്ങളും ആവശ്യപ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് എയര്‍ലൈന്‍ പ്രസ്താവനയിറക്കിയത്. റിയാദ് എയറിന്റെ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളിലൂടെ മാത്രം വിവരങ്ങള്‍ സമര്‍പ്പിക്കണം. ഔദ്യോഗിക പ്ലാറ്റ്‌ഫോമുകള്‍ അപേക്ഷയ്ക്ക് മുന്‍കൂര്‍ ഫീസ്, വ്യക്തിഗത ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവ ആവശ്യപ്പെടുന്നില്ലെന്നും എയര്‍ലൈന്‍ വ്യക്തമാക്കി.
Sources:globalindiannews

http://theendtimeradio.com

Travel

5000 രൂപയ്ക്ക് ആര്‍ക്കും ശ്രീലങ്കയില്‍ പോകാം; യാത്രക്കപ്പല്‍ സര്‍വീസുമായി ഇന്ത്യ

Published

on

5000 രൂപയുണ്ടെങ്കില്‍ ഇനി ഇന്ത്യയില്‍ നിന്നും ശ്രീലങ്കയിലേക്ക് പോകാം. തമിഴ്നാട്ടിലെ നാഗപട്ടണത്തിനും വടക്കന്‍ ശ്രീലങ്കന്‍ തലസ്ഥാനമായ ജാഫ്‌നയ്ക്കടുത്ത കാങ്കേശന്‍ തുറയ്ക്കും ഇടയിലുള്ള യാത്രക്കപ്പല്‍ സര്‍വീസ് ഈ മാസം ആരംഭിക്കും.

മേയ് 13ന് നാഗപട്ടണം തുറമുഖത്തുനിന്നാണ് കപ്പല്‍ പുറപ്പെടുക. ഇതിനു മുന്നോടിയായി മേയ് പത്തിന് കപ്പല്‍ നാഗപട്ടണം തുറമുഖത്ത് നങ്കൂരമിടും. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 14-ന് നാഗപട്ടണം തുറമുഖത്തുനിന്നാണ് സര്‍വീസ് തുടങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹിയില്‍നിന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് അന്ന് കപ്പല്‍ സര്‍വീസ് ഉദ്ഘാടനം ചെയ്തത്. എന്നാല്‍, പിന്നീട് കനത്ത മഴയെത്തുടര്‍ന്ന് സര്‍വീസ് നിര്‍ത്തിവെയ്ക്കുകയായിരുന്നു.

അന്തമാനില്‍ നിര്‍മിച്ച ‘ശിവഗംഗ’ കപ്പലാണ് ശ്രീലങ്ക സര്‍വീസിനായി ഉപയോഗപ്പെടുത്തുക. താഴത്തെ ഡെക്കില്‍ 133 സീറ്റും മുകളിലത്തെ ഡെക്കില്‍ 25 സീറ്റും ഉണ്ടാകും. നാഗപട്ടണത്തുനിന്ന് കാങ്കേശന്‍ തുറയിലേക്കുള്ള 60 നോട്ടിക്കല്‍ മൈല്‍ താണ്ടാന്‍ ഏകദേശം മൂന്നര മണിക്കൂര്‍ സമയമെടുക്കും.

ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ യാത്രചെയ്യാന്‍ കപ്പല്‍ സര്‍വീസ് അവസരമൊരുക്കും. 5000 രൂപ മുതല്‍ 7000 രൂപവരെയാണ് ടിക്കറ്റ് നിരക്ക്. ശ്രീലങ്കയിലേക്ക് യാത്രചെയ്യാന്‍ ഏതൊരാള്‍ക്കും പാസ്‌പോര്‍ട്ട് മാത്രം മതിയാകും. നാഗപട്ടണം തുറമുഖത്തെ പാസഞ്ചര്‍ ടെര്‍മിനലില്‍ നിന്ന് ടിക്കറ്റ് എടുക്കാം.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Travel

വെറുതെ ഇരുന്നു കൊടുത്താൽ മതി, സ്കൂട്ടർ ഇനി Ai ഓടിക്കും; ‘ഓല സോളോ’ അവതരിപ്പിച്ച് ഭവിഷ് അഗർവാൾ

Published

on

മുംബൈ: ഇന്ത്യയിലെ ആദ്യത്തെ എഐ ഓല സ്കൂട്ടർ അവതരിപ്പിച്ച് ഓല സിഇഒ ഭവീഷ് അ​ഗർവാൾ. ‘ഓല സോളോ’ എന്ന് പേരിട്ടിരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ എഐ ഇലക്ട്രിക്ക് സ്കൂട്ടർ ആണ് എപ്രിൽ 1ന് ഭവീഷ് അ​ഗർവാൾ അവതരിപ്പിച്ചത്. പൂർണമായും യാത്ര നിയന്ത്രിക്കുന്നത് സ്കൂട്ടറായിരിക്കും. ട്രാഫിക്ക് നിയമങ്ങളെല്ലാം കൃത്യമായി പാലിച്ച് സ്കൂട്ടർ മറ്റാരുടെയും സഹായമില്ലാതെ സഞ്ചരിക്കും

എന്നാൽ ഏപ്രിൽ 1ന് ‘ഓല സോളോ’ അവതരിപ്പിച്ചതിനാൾ പലരും വിശ്വസിക്കാൻ തയ്യാറായില്ല. ‘ഏപ്രിൽ 1’ ഏപ്രിൽ ഫൂളായി കണക്കാകുന്നതിനാൽ പലരുടെയും മനസ്സിൽ ഇത് സത്യമാണോ എന്ന തരത്തിൽ ചോ​ദ്യങ്ങൾ ഉയർന്നിരുന്നു. ഇതിന് മറുപടിയുമായി ഭവീഷ് അ​ഗർവാൾ തന്നെ രം​ഗത്ത് വന്നിരിക്കുകയാണ് ഇപ്പോൾ. “ഇന്നലെയാണ് ഇന്ത്യയിലെ ആദ്യത്തെ ‘ഓല സോളോ’ അവതരിപ്പിച്ചത്. വളരെ പെട്ടെന്നാണ് ഇത് വൈറൽ ആയത്. ഏപ്രിൽ ഒന്നിനായത് കൊണ്ട് തന്നെ പലരും ഏപ്രിൽ ഫൂൾ ആണോ എന്ന് പോലും തെറ്റുദ്ധരിച്ചിരുന്നു”എന്നും സിഇഒ ഭവീഷ് അ​ഗർവാൾ എക്സിൽ കുറിച്ചു.

ഇന്ത്യയിൽ അതിശയമാറ്റം കൊണ്ടുവരാൻ ഓലക്ക് സാധിക്കും, ഇന്ത്യൻ എഞ്ചിനീയറിംഗ് മികവാണ് ഇതിലൂടെ കാണാനാവുന്നത് തുടങ്ങി നിരവധി കമൻ്റുകളാണ് പോസ്റ്റിന് താഴെ നിറയുന്നത്.
Sources:NEWS AT TIME

http://theendtimeradio.com

Continue Reading

Travel

ഇനി ഇരുചക്രവാഹനങ്ങളില്‍ രണ്ടില്‍ കൂടുതല്‍ പേര്‍ യാത്ര ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍,; ‘ലൈസന്‍സ് റദ്ദാക്കും, ഇന്‍ഷുറന്‍സ് പരിരക്ഷയുമില്ല’; എംവിഡി മുന്നറിയിപ്പ്

Published

on

തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളില്‍ രണ്ടില്‍ കൂടുതല്‍ പേര്‍ യാത്ര ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍, ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുന്നത് അടക്കമുള്ള കര്‍ശന നടപടികള്‍ നേരിടേണ്ടി വരുമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ അറിയിപ്പ്. ഇരുചക്രവാഹനങ്ങളില്‍ ഡ്രൈവര്‍ക്കൊപ്പം ഒരാളെ മാത്രമേ നിയമപരമായി അനുവദിച്ചിട്ടുള്ളു. പക്ഷെ വാഹനത്തില്‍ മൂന്നുപേര്‍ കയറിയ ട്രിപ്പിള്‍ റൈഡിംഗ് സര്‍ക്കസ് നിത്യകാഴ്ചയാണ്. ഇത് അത്യന്തം അപകടകരമാണ്. അടിയന്തിരഘട്ടത്തില്‍ കൈത്താങ്ങ് ആകേണ്ട ഇന്‍ഷുറന്‍സ് പരിരക്ഷ നിഷേധിക്കപ്പെടാനും ഇത് കാരണമാകാമെന്ന് എംവിഡി വ്യക്തമാക്കി.

എംവിഡി കുറിപ്പ്: ട്രിപ്പിള്‍ ട്രിപ്പ് ട്രബിളാണ് ചങ്ങായി. ഇരുചക്രവാഹനങ്ങളില്‍ ഓടിക്കുന്ന വ്യക്തി തന്നെ ഒട്ടും സുരക്ഷിതനല്ല. നമ്മുടെ പ്രത്യേക സാഹചര്യത്തില്‍ ഇരുചക്രവാഹനങ്ങളില്‍ ഡ്രൈവര്‍ക്കൊപ്പം പരമാവധി ഒരു റൈഡറെക്കൂടി മാത്രമേ നിയമപരമായി അനുവദിച്ചിട്ടുള്ളു. പക്ഷെ ഈ രണ്ട് സീറ്റ് വാഹനത്തില്‍ മൂന്നുപേര്‍ കയറിയ ട്രിപ്പിള്‍ റൈഡിംഗ് സര്‍ക്കസ്സ് അഥവാ സാഹസം നമ്മുടെ റോഡുകളിലെ ഒരു നിത്യകാഴ്ചയാണ്. ചിലപ്പോഴൊക്കെ അതില്‍ കൂടുതലും കാണാറുണ്ട്.

ഈ നിരോധിതശീലം അത്യന്തം അപകടകരമാണ്. അടിയന്തിരഘട്ടത്തില്‍ കൈത്താങ്ങ് ആകേണ്ട ഇന്‍ഷുറന്‍സ് പരിരക്ഷ നിഷേധിക്കപ്പെടാനും കാരണമാകാം. അതിനാല്‍ തന്നെ ഈ ‘വീരകൃത്യം’ ശിക്ഷാര്‍ഹവുമാണ്. ഇത്തരത്തില്‍ 2 ല്‍ കൂടുതല്‍ പേര്‍ ഒരു ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍, ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടേയുള്ള കര്‍ശന നടപടികള്‍ നേരിടേണ്ടിവരും. ട്രിപ്പിള്‍ ട്രിപ്പുകള്‍ ഒരു പക്ഷെ നിയമനടപടികള്‍ നേരിടാന്‍ പോലും അവശേഷിക്കാതെയാകും അവസാനിക്കുക. ദയവായി ഇരുചക്ര വാഹനങ്ങളില്‍ ഒരു തരത്തിലുമുള്ള സാഹസങ്ങള്‍ക്ക് മുതിരാതിരിക്കുക.

Sources:NEWS AT TIME

http://theendtimeradio.com 

Continue Reading
Advertisement The EndTime Radio

Featured

us news1 hour ago

‘Darkness Doesn’t Stand a Chance’: A Great Multitude Takes Part in 2024 National Day of Prayer

Millions of Americans gathered nationwide to observe the National Day of Prayer on Thursday and to repent for timidly failing...

us news1 hour ago

House Bill, ‘Passed With Overwhelming Support,’ Would Criminalize Parts of the Bible, and Violate the Constitution

Speaker Mike Johnson and House Republicans joined Democrats to pass a sweeping hate crime bill that will outlaw passages of...

Movie1 hour ago

‘The Chosen’ Finds New Home on Streaming Platform: ‘A Tremendous Win for Disney’s Image’

Seasons one through three of “The Chosen,” the popular Bible series chronicling the life of Jesus, will soon be streaming...

us news2 hours ago

വിശുദ്ധ ബൈബിളിൻ്റെ ഭാഗങ്ങൾ നിരോധിക്കുന്ന വിദ്വേഷ ക്രൈം ബിൽ പാസാക്കി

വാഷിംഗ്‌ടൺ ഡി സി : വിശുദ്ധ ബൈബിളിൻ്റെ ഭാഗങ്ങൾ നിരോധിക്കുന്ന വിദ്വേഷ ക്രൈം ബിൽ സ്പീക്കർ മൈക്ക് ജോൺസണും ഹൗസ് റിപ്പബ്ലിക്കൻമാരും ഡെമോക്രാറ്റുകൾക്കൊപ്പം ചേർന്ന്പാസാക്കി വൻ പിന്തുണയോടെയാണ്...

us news2 hours ago

ഹൂസ്റ്റണ്‍ പെന്തക്കോസ്ത് ഫെല്ലോഷിപ്പിന് നവ നേതൃത്വം

ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ പെന്തക്കോസ്ത് ഫെല്ലോഷിപ്പിന് പുതിയ നേതൃത്വം. ഹൂസ്റ്റണിലും പ്രാന്ത പ്രദേശങ്ങളിലുമുള്ള ഉപദേശ ഐക്യമുള്ള 16 സഭകളുടെ ഐക്യവേദിയാണ് ഹൂസ്റ്റണ്‍ പെന്തക്കോസ്ത് ഫെല്ലോഷിപ്പ്. ഈവര്‍ഷത്തെ ഭാരവാഹികളായി പ്രസിഡന്റ്...

world news1 day ago

‘We’re Going to Light Up This World’: National Day of Prayer to Lift God’s Word to Combat Darkness

This year’s theme for the 73rd National Day of Prayer is “Lift up the Word – Light Up the World”...

Trending