National
മണിപ്പൂർ : ക്രിസ്ത്യൻ സംഘടനകൾ ബാംഗ്ലൂരിൽ സമാധാനറാലി നടത്തി
മണിപ്പൂർ കലാപത്തിൽ അക്രമത്തിനിരയായവരോട് ഐകദാർഢ്യം പ്രഖ്യാപിച്ച് ഓൾ കർണാടക യുനൈറ്റഡ് ക്രിസ്ത്യൻ ഫോറം ഫോർ ഹ്യൂമൻ റൈറ്റ്‌സ് ബെംഗളൂരുവിൽ സമാധാനറാലി നടത്തി. കലാപത്തിനിടെ ക്രിസ്ത്യൻ പള്ളികൾക്കുനേരെയുണ്ടായ ആക്രമണങ്ങളും ക്രിസ്ത്യാനികൾക്കെതിരേയുണ്ടായ ഭീഷണികളും ക്രിസ്ത്യൻ സമൂഹത്തിനിടയിൽ ഭീതിയുണ്ടാക്കിയിട്ടുണ്ടെന്ന് റാലിയിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി.
മണിപ്പുരിൽ സമാധാനം പുനഃസ്ഥാപിക്കാൻ സർക്കാരും നിയമപാലകരും സാമുദായിക നേതാക്കളും മുൻഗണന നൽകണമെന്ന് അവർ ആവശ്യപ്പെട്ടു. ഫ്രീഡം പാർക്കിൽ നടന്ന റാലിയിൽ കന്യാസ്ത്രീ്കളുൾപ്പെടെ പാസ്റ്റർമാരും ക്രൈസ്തവ സഭാ നേതാക്കളും വിശ്വാസികളും സംബന്ധിച്ചു.
അസംബ്ലീസ് ഓഫ് ഗോഡ്, ഐപിസി , സ്വതന്ത്ര പെന്തെക്കോസ്ത് സഭകൾ,ബാപ്റ്റിസ്റ്റ്, ബിലീവേഴ്‌സ്, കത്തോലിക്കാസഭ, സി.എസ്.ഐ., ഫെഡറേഷൻ ഓഫ് ക്രിസ്ത്യൻ ചർച്ചസ്, യാക്കോബായ സഭ, ഓർത്തഡോക്സ് സഭ, ലുതേറൻ സഭ, മലങ്കര ഓർത്തഡോക്സ് സഭ, മാർത്തോമാ സഭ, മെത്തൊഡിസ്റ്റ് സഭ, സെവൻത്‌ഡേ അഡ്വന്റിസ്റ്റ്, എന്നിവയിലെ അംഗങ്ങൾ പങ്കെടത്തു.
റാലിക്ക് ശേഷം രാജ്ഭവനിലെത്തി ഗവർണർ താവർ ചന്ദ് ഗഹ്‌ലോതിനെ കണ്ട് നിവേദനവും നൽകി. ബെംഗളൂരു ബിഷപ്പ് പീറ്റർ മച്ചാഡോ, മുൻ ഗവർണർ മാർഗരറ്റ് ആൽവ തുടങ്ങിയവർ തുടങ്ങിയവർ നേതൃത്വം നൽകി.
Sources:christiansworldnews
National
രാജ്യത്തെ ആദ്യ 24×7 ഓണ്‍ലൈന്‍ കോടതി കൊല്ലത്ത് ഇന്ന് മുതല്‍
കൊല്ലം: രാജ്യത്തെ ആദ്യത്തെ 24X7 ഓണ്‍ലൈന്‍ കോടതി ഇന്ന് മുതല്‍ കൊല്ലത്ത് പ്രവര്‍ത്തനം ആരംഭിക്കും. കൊല്ലത്തെ മൂന്ന് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് കോടതികളിലും ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലും നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് നിയമപ്രകാരം ഫയല്‍ ചെയ്യേണ്ട ചെക്ക് മുടങ്ങിയ കേസുകളാണ് പുതിയ കോടതി പരിഗണിക്കുക.
കോടതിയില്‍ അടയ്‌ക്കേണ്ട ഫീസ് ഇ-പെയ്മെന്റ് വഴി അടയ്ക്കാം. കക്ഷികള്‍ക്കും അഭിഭാഷകര്‍ക്കും നേരിട്ട് കോടതി നടപടികളില്‍ പങ്കെടുക്കാം. കേസിന്റെ നടപടികള്‍ ആര്‍ക്കും പരിശോധിക്കാനും സംവിധാനമൊരുക്കിയിട്ടുണ്ട്. ഒരു മജിസ്ട്രേറ്റും മൂന്ന് ജീവനക്കാരുമാണ് കോടതിയിലുണ്ടാകുക.
കേസുകള്‍ പേപ്പറില്‍ ഫയല്‍ ചെയ്യുന്ന രീതി ഇവിടെയില്ല. വെബ്സൈറ്റിലൂടെ നിശ്ചിത ഫോറം ഓണ്‍ലൈനായി സമര്‍പ്പിച്ചാണ് കേസ് ഫയല്‍ ചെയ്യേണ്ടത്. ദിവസവും 24 മണിക്കൂറും കേസ് ഫയല്‍ ചെയ്യാനാകും. എവിടെയിരുന്നും ഏതുസമയത്തും കോടതി സംവിധാനത്തില്‍ ഓണ്‍ലൈനായി പ്രവേശിക്കാമെന്നതാണ് പ്രധാന നേട്ടം.
കേസിലെ കക്ഷികളോ അഭിഭാഷകരോ കോടതിയില്‍ ഹാജരാകേണ്ടതില്ല. വാദവും വിചാരണയും കേസിന്റെ എല്ലാ നടപടിക്രമങ്ങളും ഓണ്‍ലൈനായിത്തന്നെ നടക്കും. കേസിലെ പ്രതികള്‍ക്കുള്ള സമന്‍സ് അതത് പൊലീസ് സ്റ്റേഷനുകളിലേക്ക് ഓണ്‍ലൈനായി അയയ്ക്കും. പ്രതിക്കും ജാമ്യക്കാര്‍ക്കും ജാമ്യാപേക്ഷ ഓണ്‍ലൈനായി ഫയല്‍ ചെയ്ത് ജാമ്യമെടുക്കാനാകും. ഇതിനുള്ള രേഖകള്‍ അപ്‌ലോഡ് ചെയ്താല്‍ മാത്രംമതി.
Sources:azchavattomonline.com
National
ഐപിസി കാർമ്മൽ വണ്ടിത്താവളം സഭയുടെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് സംഗീത സന്ധ്യ ഡിസംബർ 23 ന്
ഐപിസി പാലക്കാട് നോർത്ത് സെൻ്ററിൽ ഉൾപ്പെട്ട് നിൽക്കുന്ന വണ്ടിത്താവളം കാർമ്മൽ സഭയുടെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് സംഗീത സന്ധ്യ ഡിസംബർ 23 ന് വൈകിട്ട് 4 മുതൽ 7 മണി വരെ വണ്ടിത്താവളം പുതിയ ബസ് സ്റ്റാൻഡിന് സമീപമുള്ള ഗ്രൗണ്ടിൽ വെച്ച് നടത്തപ്പെടും. സെൻ്റർ മിനിസ്റ്റർ പാ. എം.വി. മത്തായി ഉദ്ഘാടനം നിർവഹിക്കും. പി.വൈ.പി.എ കേരള സ്റ്റേറ്റ് പ്രസിഡൻ്റ് സുവി. ഷിബിൻ സാമുവേൽ ദൈവവചന പ്രഘോഷണം നടത്തും. ജോസ് പൂമല, പോൾസൺ കണ്ണൂർ എന്നിവർ സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകും. സുവി. തോമസ് ജോർജ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു
Sources:christiansworldnews
National
അസംബ്ലീസ് ഓഫ് ഗോഡ് മദ്ധ്യമേഖലാ പ്രാർത്ഥന പദയാത്ര – യൂക്കോമയ് കോട്ടയത്ത് നിന്നും ആരംഭിച്ചു
അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ മദ്ധ്യമേഖലാ ഡയറക്ടർ പാസ്റ്റർ ജെ. സജിയുടെ നേതൃത്വത്തിൽ മദ്യത്തിനും മയക്കുമരുന്നിനും മറ്റു സാമൂഹിക തിന്മകൾക്കും എതിരെ കോട്ടയം,ആലപ്പുഴ,പത്തനംതിട്ട,കൊല്ലം ജില്ലകളിലൂടെ നടത്തുന്ന പ്രാർത്ഥനാ പദയാത്ര – യൂക്കോമയ് ഇന്നു രാവിലെ കോട്ടയത്തു നിന്നും പ്രാർത്ഥിച്ചു ആരംഭിച്ചു.
അസംബ്ലീസ് ഓഫ് ഗോഡ് ആലപ്പുഴ സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ മനോജ് വി.കെ ആധ്യക്ഷം വഹിച്ച ഉദ്ഘാടന സമ്മേളനത്തിൽ അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സെക്രട്ടറി പാസ്റ്റർ തോമസ് ഫിലിപ്പ് പദയാത്ര പ്രാർത്ഥിച്ച് ഉദ്ഘാടനം ചെയ്തു.
മദ്യവും മയക്കുമരുന്നും കേരളത്തെ പോലെയുള്ള സാംസ്കാരിക പ്രബുദ്ധതയുള്ള സമൂഹത്തിന് ദോഷമാണെന്നും അത് ഭാവി തലമുറയെ തിന്മയുടെ വഴിയിലേക്ക് തള്ളിവിടുന്നതാണെന്നും അതിൽ നിന്നും ഒഴിഞ്ഞിരുന്നെങ്കിൽ മാത്രമേ നവസമൂഹം കെട്ടിപ്പടുക്കുവാൻ നമുക്ക് കഴിയുകയുള്ളൂ എന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പ്രസ്താവിച്ചു.
പാസ്റ്റർ തോമസ് ഫിലിപ്പ് പദയാത്രയുടെ ഫ്ലാഗ് ഓഫ് കർമ്മവും നിർവഹിച്ചു.
പ്രസ്ബിറ്ററന്മാരായ ഷൈജു തങ്കച്ചൻ,അജി കെ. ജോൺ, വി.വൈ ജോസുകുട്ടി, ബിജി ഫിലിപ്പ്,ഷാജി ജോർജ്, മനോജ് ജോർജ്,ഷോജി കോശി,കെന്നഡി പോൾ, ബെഞ്ചമിൻ ബാബു, ബിജു എൻ. തോമസ്, വി.ജെ എബ്രഹാം,പി.ഡി ജോൺസൺ തുടങ്ങിയവരുടെ നേതൃത്വത്തിൽ നൂറിലധികം ആളുകൾ പദയാത്രയിൽ പങ്കെടുക്കുന്നു.
രാവിലത്തെ യാത്രയ്ക്കിടയിൽ കോട്ടയം കെഎസ്ആർടിസി ജംഗ്ഷൻ,കോടിമത,നാട്ടകം,പള്ളം,ചിങ്ങവനം തുടങ്ങിയ ഇടങ്ങളിൽ ലഹരിവിരുദ്ധ സന്ദേശം നൽകി. തുടർന്നു പൂവൻതുരുത്ത് ഏ.ജി സഭയിൽ നടന്ന പ്രാർത്ഥനാ യോഗത്തിൽ ചെങ്ങന്നൂർ സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ ഷൈജു തങ്കച്ചൻ ദൈവവചനം സംസാരിക്കും.
ഉച്ച കഴിഞ്ഞുള്ള പദയാത്ര ചിങ്ങവനത്തു നിന്നും ആരംഭിച്ചു ചങ്ങനാശ്ശേരിയിൽ അവസാനിക്കും. വൈകിട്ട് ചങ്ങനാശ്ശേരി യിൽ നടക്കുന്ന മുറ്റത്ത് കൺവെൻഷനിൽ കൊല്ലം സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ അജി കെ. ജോൺ പ്രസംഗിക്കും.
ചങ്ങനാശ്ശേരി സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ ബിജി ഫിലിപ്പ് അധ്യക്ഷനായിരിക്കും.
പാസ്റ്റർ ഷാജി സാമുവൽ, പാസ്റ്റർ സാബു ചാരുംമൂട് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള യൂക്കോമയ് ഗായകസംഘം ഈ പദയാത്രയിലുടനീളം സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുന്നു.
Sources:christiansworldnews
-
Travel6 months ago
യാക്കൂസ കരിഷ്മ:ഓല സ്കൂട്ടറിനേക്കാൾ വിലക്കുറവിൽ കുഞ്ഞൻ കാർ; സിറ്റി യാത്രകൾക്ക് ഇനി ഇവൻ മതിയാവും
-
Tech4 months ago
ചിത്രങ്ങൾ എഡിറ്റ് ചെയ്യാം; വാട്സ്ആപ്പിലെ ‘നീല വളയം’ സ്മാർട്ടാകുന്നു, കാര്യമായ മാറ്റങ്ങൾ
-
National9 months ago
നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി
-
Movie8 months ago
Actor Ryan Phillippe ‘Craving’ Relationship With God After Movie About Christian Missionary
-
National9 months ago
300,000-Member Indian Church to Plant 40 More Megachurches
-
Movie11 months ago
Brazilian gospel singer Pedro Henrique dies of heart attack after collapsing on stage
-
Articles5 months ago
8 ways the Kingdom connects us back to the Garden of Eden
-
Hot News8 months ago
3 key evidences of Jesus’ return from the grave