Connect with us

National

പതിനഞ്ചു കോടിയുടെ പ്രവർത്തന പദ്ധതികളുമായി ഐപിസി ജനറൽ കൗൺസിൽ

Published

on

ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ ജനറൽ കൗൺസിൽ വൻ വികസന പദ്ധതികളുമായി ചരിത്രത്തിൽ ഇടം നേടുന്നു. മാർച്ച് 27 ന് ആരംഭിച്ച നൂറുദിന ഉപവാസ പ്രാർഥനയുടെ സമാപനത്തോടനുബന്ധിച്ച് നടന്ന പ്രത്യേക സമ്മേളനത്തിലാണ് വൻ പദ്ധതികൾ പ്രഖ്യാപിച്ചത്. കുമ്പനാട് മണിയാറ്റ് ആഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ ജനറൽ പ്രസിഡന്റ് പാസ്റ്റർ വത്സൻ ഏബ്രഹാം മുഖ്യപ്രഭാഷണം നടത്തി. വിവാഹ സഹായം, വിധവാ സഹായം, ഭവന നിർമ്മാണം, വിദ്യാഭ്യാസ സഹായം, മിഷൻ സഹായം എന്നിങ്ങനെ വിവിധ പദ്ധതികളിലായി 15 കോടി രൂപയുടെ പ്രവർത്തനങ്ങളാണ് അടുത്ത നാല് വർഷം കൊണ്ട് പൂർത്തിയാക്കാൻ ലക്ഷ്യമിടുന്നത്.

ജനറൽ കൗൺസിൽ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ട ആറ് പേരുടെയും കുടുംബാംഗങ്ങളുടെ സംഭാവനകളാണ് പദ്ധതികൾക്കുവേണ്ടി ചിലവഴിക്കുന്നത്. കൂടാതെ ഈ പ്രവർത്തനങ്ങളോട് സഹകരിക്കാൻ താൽപര്യമുള്ളവരുടെ പിന്തുണയും ഭാരവാഹികൾ അഭ്യർത്ഥിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ തുക (10കോടി) പ്രഖ്യാപിച്ചത് ബ്രദർ കാച്ചാണത്ത് വർക്കി ഏബ്രഹാമാണ്.

പഴയ ജനറൽ കൗൺസിൽ ഹാൾ പുന: ക്രമീകരിച്ച് എക്‌സിക്യൂട്ടീവ് ക്യാബിനുകളുടെ നിർമ്മാണം പൂർത്തീകരിച്ചെന്നും പാരീഷ് ഹാൾ ആധുനിക സംവിധാനങ്ങളോടെ ഉടനെ പുതുക്കി പണിയുമെന്നും കാച്ചാണത്തു വർക്കി ഏബ്രഹാം പറഞ്ഞു. സഭയുടെ എഫ്‌സിആർഎ ലഭിച്ചാലുടൻ 2000 പേർക്ക് ഇരിക്കാവുന്ന എസി ഓഡിറ്റോറിയത്തിന്റെ നിർമ്മാണം ആരംഭിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.

ജനറൽ കൗൺസിൽ ഭാരവാഹികളായ പാസ്റ്റർ വത്സൻ ഏബ്രഹാം (പ്രസിഡന്റ്), പാസ്റ്റർ ഫിലിപ്പ് പി. തോമസ് (വൈ. പ്രസിഡന്റ്), പാസ്റ്റർ ബേബി വർഗീസ് (ജനറൽ സെക്രട്ടറി), പാസ്റ്റർ തോമസ് ജോർജ്ജ്, ബ്രദർ കാച്ചാണത്ത് വർക്കി ഏബ്രഹാം (ജോ. സെക്രട്ടറിമാർ), ജോൺ ജോസഫ് (ട്രഷറാർ) എന്നിവർ പ്രസംഗിച്ചു. കേരളാ സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ ഏബ്രഹാം ജോർജ്ജ്, ജോ. സെക്രട്ടറി പാസ്റ്റർ രാജു ആനിക്കാട്, പാസ്റ്റർമാരായ പി.എ. മാത്യു, സണ്ണി കുര്യൻ, രാജു മേത്ര, സി.സി. ഏബ്രഹാം എന്നിവർ ഭാരവാഹികൾക്കുവേണ്ടി പ്രാർഥിച്ചു. പീഢങ്ങളിലൂടെ കടന്നു പോകുന്ന മണിപ്പൂർ ജനതയ്ക്കുവേണ്ടിയുള്ള പ്രാർഥനയ്ക്ക് പാസ്റ്റർ കെ.പി. കുര്യൻ നേതൃത്വം നൽകി. പാസ്റ്റർ വർഗീസ് മത്തായി ആശംസകൾ അറിയിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുകണക്കിന് വിശ്വാസികളും ശുശ്രൂഷകന്മാരും സമ്മേളനത്തിൽ പങ്കെടുത്തു. പാസ്റ്റർ ബഞ്ചമൻ വർഗീസിന്റെ പ്രാർഥനയോടും ആശിർവാദത്തോടുംകൂടി സമ്മേളനം സമാപിച്ചു.
Sources:christiansworldnews

http://theendtimeradio.com

National

ഷാലോം പ്രയർ വാരിയേഴ്‌സ് രണ്ടാം വാർഷിക കൺവെൻഷൻ 2024

Published

on

ഷാലോം പ്രയർ വാരിയേഴ്‌സ് എന്ന ഓൺലൈൻ പ്രാർത്ഥനാ കൂട്ടായ്മയുടെ രണ്ടാമത് വാർഷിക കൺവെൻഷൻ 2024 മെയ് 1 മുതൽ 3 വരെ രാത്രി 7 മണിക്ക് സൂം പ്ലാറ്റ്ഫോമിൽ നടക്കുന്നു. കർത്താവിൽ പ്രസിദ്ധരായ , Pr P C Cherian (Ranni), Pr K J Thomas (Kumaly), Pr K J Mathew ( Punalur) എന്നീ ദൈവദാസന്മാർ ദൈവ വചനത്തിൽ നിന്നും പ്രസംഗിക്കുന്നു. Evg. Lalu Pampady, Pr Shaji Mathew (Thiruvananthapuram), Br Jibin Titus Hebron ( USA) എന്നിവർ ആരാധന നയിക്കും. ഈ അനുഗ്രഹീത മീറ്റിംഗുകൾക്ക് Pr Anil K Sam – Hyderabad നേതൃത്വം നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക്- 9963884134 എന്ന നമ്പറിൽ ബന്ധപെടുക.
Sources:faithtrack

http://theendtimeradio.com

Continue Reading

National

സി ഇ എം 2024 – 2026 വർഷത്തെ പ്രവർത്തന ഉദ്ഘാടനം ശാരോൻ സഭാ നാഷണൽ പ്രസിഡൻ്റ് പാസ്റ്റർ എബ്രഹാം ജോസഫ് നിർവഹിച്ചു

Published

on

തിരുവല്ല: ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (സി ഇ എം) 2024-2026 വർഷത്തെ പ്രവർത്തന ഉദ്ഘാടനം ഏപ്രിൽ 22 തിങ്കളാഴ്ച വൈകിട്ട് 5 ന് ആലുവ-അശോകപുരം ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിൽ വച്ച് നടന്നു. സഭാ നാഷണൽ പ്രസിഡന്റ്‌ പാസ്റ്റർ എബ്രഹാം ജോസഫ് ഉദ്ഘാടനം ചെയ്തു.
സി ഇ എം ജനറൽ പ്രസിഡന്റ്‌ പാസ്റ്റർ സാംസൺ പി തോമസ് അധ്യക്ഷത വഹിച്ചു. പാസ്റ്റർ ഫെബിൻ ബോസ് കുരുവിള മുഖ്യ സന്ദേശം നൽകി.
സി ഇ എം ജനറൽ സെക്രട്ടറി പാസ്റ്റർ ടോണി തോമസ് പ്രവർത്തന വിശദീകരണം നൽകി. വിവിധ സുവിശേഷീകരണ, ജീവകാരുണ്യ
(ഭവന-വിദ്യാഭ്യാസ-ചികിത്സ സഹായം) പദ്ധതികളുടെ പ്രവർത്തന ഉദ്ഘാടനവും നടന്നു. ആലുവ സെൻ്റർ മിനിസ്റ്റർ പാസ്റ്റർ എഡിസൺ സാമൂവേൽ അനുഗ്രഹ പ്രാർത്ഥന നടത്തി.
സി ഇ എം ക്വയർ ഗാനങ്ങൾ ആലപിച്ചു. ടാലൻ്റ് ടെസ്റ്റ് കൺവീനർ പാസ്റ്റർ പോൾസൺ വി എസ് സ്വാഗതവും സി ഇ എം ട്രഷറാർ ബ്രദർ റോഷി തോമസ് നന്ദിയും അറിയിച്ചു.
വിവിധ യൂണിവേഴ്സിറ്റി പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കി റാങ്ക് ജേതാക്കളായവരെ അനുമോദിച്ചു.
ശാരോൻ സഭാ അന്തർദേശീയ പ്രസിഡന്റ്‌ പാസ്റ്റർ ജോൺ തോമസ്, പാസ്റ്റർ ഇമ്മാനുവേൽ പോത്തൻ(ഡൂലോസ് ബൈബിൾ കോളേജ് ആലുവ),പാസ്റ്റർ സനു ജോസഫ്(സണ്ടേസ്കൂൾ അസോസിയേഷൻ), പാസ്റ്റർ അനീഷ് കൊല്ലംകോട് (റൈറ്റേഴ്സ് ഫോറം), പാസ്റ്റർ ജിജോ യോഹന്നാൻ (ഇവാഞ്ചലിസം ബോർഡ്),ബ്രദർ ജേക്കബ് വർഗീസ് (ചിൽഡ്രൻസ് ഹോം), പാസ്റ്റർ ബിനു എബ്രഹാം(സി ഇ എം മുൻ വൈസ് പ്രസിഡൻ്റ്),സിസ്റ്റർ ലില്ലിക്കുട്ടി എഡിസൺ (വനിതാ സമാജം) തുടങ്ങിയവർ ആശംസകൾ അറിയിച്ചു.കുവൈറ്റ്, ദോഹ,ബഹറിൻ, യു.എ.ഇ,യു.എസ്.എ, യു.കെ,ന്യൂസിലൻ്റ് തുടങ്ങിയ സ്ഥലങ്ങളിലെ സഭകളുടെ ആശംസകളും സി ഇ എം ഭാരവാഹികൾ അറിയിച്ചു.
സി ഇ എം ജനറൽ കോ കോർഡിനേറ്റർ പാസ്റ്റർ സാം ജി കോശി പൊതു ക്രമീകരണങ്ങൾക്കു നേതൃത്വം നൽകി.
പെരുമ്പാവൂർ സെൻ്റർ മിനിസ്റ്റർ പാസ്റ്റർ തോമസ് ചാക്കോ പ്രാർത്ഥിച്ച് ആരംഭിച്ച സമ്മേളനം സഭാ നാഷണൽ പ്രസിഡൻ്റ് പാസ്റ്റർ എബ്രഹാം ജോസഫിന്റെ പ്രാർത്ഥനയോടും ആശീർവാദത്തോടും സമാപിച്ചു.
Sources:faithtrack

http://theendtimeradio.com

Continue Reading

National

സാമൂഹികനവീകരണത്തിന് പെന്തക്കോസ്ത് സഭകളുടെ പങ്ക് ശ്രദ്ധേയം; മന്ത്രി കെ രാജന്‍

Published

on

തൃശ്ശൂര്‍: സാമൂഹിക നീതിക്കും നവീകരണത്തിനുമായി നിലകൊണ്ട ക്രിസ്ത്യന്‍ വിഭാഗമാണ് പെന്തക്കോസ്ത് സഭകളെന്നു സംസ്ഥാന റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു.ഐപിസി സോഷ്യല്‍ വെല്‍ഫെയര്‍ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ തൃശ്ശൂര്‍ ഇരുമ്പുപാലം ഐപിസി സഭാഹാളില്‍ നടന്ന മുഖാമുഖ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാവപ്പെട്ടവരുടെയും അശരണരുടെയും ഇടയില്‍ അപ്പമായും ആശ്വാസമായും ഓടിയെത്തുകയും,ഉച്ചനീചത്വത്തിനെതിരെ പോരാടുകയും ചെയ്തു.ഇത്തരം പ്രവര്‍ത്തന ശൈലിയാണ് കമ്മ്യൂണിസ്റ്റുകളുടെയും,ഐപിസി സോഷ്യല്‍ വെല്‍ഫെറെ ബോര്‍ഡ് നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകയാണ്.ഒരു രൂപ നാണയത്തിലൂടെ അനേകര്‍ക്ക് ആശ്വാസമാകാമെന്ന് തെളിയിച്ച ഈ സംഘടനയുടെ പ്രവര്‍ത്തന മികവ് അഭിനന്ദാര്‍ഹമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഐപിസി തൃശ്ശൂര്‍ ഈസ്റ്റ് സെന്റര്‍ ശുശ്രൂഷകന്‍ പാസ്റ്റര്‍ മാത്യൂ തോമസ് അദ്ധ്യക്ഷനായിരുന്നു. ജില്ലയിലെ വണ്‍ റുപ്പീ ചലഞ്ച് ബോക്‌സ് വിതരണോല്‍ഘാടനം മന്ത്രി നിര്‍വഹിച്ചു.
ബോര്‍ഡ് ചെയര്‍മാന്‍ സജി മത്തായി കാതേട്ട്, വൈസ് ചെയര്‍മാന്‍ ജോസ് ജോണ്‍ കായംകുളം എന്നിവര്‍ പദ്ധതി വിശദീകരണം നടത്തി.പാസ്റ്റര്‍മാരായ പി എം ജോയ്,ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി.ഇതിനോടനുബന്ധിച്ച് പീച്ചി സെന്ററില്‍ നടന്ന സമ്മേളനത്തില്‍ സെന്ററിലേക്കുള്ള മെഡിക്കല്‍ സഹായവിതരണവും നടന്നു.
സജി മത്തായി കാതേട്ട് (ചെയര്‍മാന്‍) ജോസ് ജോണ്‍ കായംകുളം(വൈസ് ചെയര്‍മാന്‍)ബേസില്‍ അറക്കപ്പടി(സെക്രട്ടറി) പാസ്റ്റര്‍ ബോബന്‍ ക്ലീറ്റസ്(ജോയിന്റ് സെക്രട്ടറി)ജോബി എബ്രഹാം(ട്രഷറര്‍) പാസ്റ്റര്‍ ജോണ്‍സണ്‍ കുര്യന്‍(കോര്‍ഡിനേറ്റര്‍) ജോര്‍ജ് തോമസ്(ഫിനാന്‍സ് കോര്‍ഡിനേറ്റര്‍)സന്ദീപ് വിളമ്പുകണ്ടം(മീഡിയ) പാസ്റ്റര്‍ വര്‍ഗീസ് ബേബി(സ്പിരിച്വല്‍ മെന്റര്‍) ഡേവീസ് സാം (ഓഫീസ് അഡ്മിനിസ്‌ട്രേറ്റര്‍) തുടങ്ങിയവര്‍ അടങ്ങുന്ന സമിതിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. വെസ്ലീ മാത്യൂ(ഡാളസ്)ആണ് ഡയറക്ടര്‍.സോഷ്യല്‍ വെല്‍ഫെയര്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി കൗണ്‍സില്‍ അംഗങ്ങളെ കൂടാതെ എല്ലാ ജില്ലകളിലും കോര്‍ഡിനേറ്റരും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.
Sources:onlinegoodnews

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National9 hours ago

ഷാലോം പ്രയർ വാരിയേഴ്‌സ് രണ്ടാം വാർഷിക കൺവെൻഷൻ 2024

ഷാലോം പ്രയർ വാരിയേഴ്‌സ് എന്ന ഓൺലൈൻ പ്രാർത്ഥനാ കൂട്ടായ്മയുടെ രണ്ടാമത് വാർഷിക കൺവെൻഷൻ 2024 മെയ് 1 മുതൽ 3 വരെ രാത്രി 7 മണിക്ക് സൂം...

National9 hours ago

സി ഇ എം 2024 – 2026 വർഷത്തെ പ്രവർത്തന ഉദ്ഘാടനം ശാരോൻ സഭാ നാഷണൽ പ്രസിഡൻ്റ് പാസ്റ്റർ എബ്രഹാം ജോസഫ് നിർവഹിച്ചു

തിരുവല്ല: ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (സി ഇ എം) 2024-2026 വർഷത്തെ പ്രവർത്തന ഉദ്ഘാടനം ഏപ്രിൽ 22 തിങ്കളാഴ്ച വൈകിട്ട് 5 ന് ആലുവ-അശോകപുരം ശാരോൻ ഫെല്ലോഷിപ്പ്...

world news9 hours ago

15 വയസുള്ള ക്രിസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി; നിർബന്ധിച്ചു മതം മാറ്റി വിവാഹം ചെയ്തു

പാക്കിസ്ഥാനിൽ വീണ്ടും 15 വയസ്സുള്ള ക്രിസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ചു മതംമാറ്റി വിവാഹം ചെയ്തു. മുസ്കാനെന്ന പെൺകുട്ടിയെയയാണ് മതംമാറ്റി നിർബന്ധിതമായി വിവാഹം കഴിച്ചത്. അലിയെന്നയാളാണ് ഇതിനു പിന്നിൽ...

us news10 hours ago

അമേരിക്കയേക്കാള്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് താല്‍പ്പര്യം കാനഡയിൽ പഠിക്കാന്‍

വിദ്യഭ്യാസത്തിനായി ഇന്ത്യൻ വിദ്യാര്‍ഥികള്‍ യൂറോപ്പിലേക്കും അമേരിക്കയിലേക്കും കുടിയേറുന്നത് ഇന്ന് ആഗോളതലത്തിൽ തന്നെ വലിയ രീതിയിൽ ചർച്ചയാവുന്നുണ്ട്. കേരളത്തിലുൾപ്പടെ ഈ കുടിയേറ്റം വലിയ പ്രതിസന്ധിയാകുമെന്ന തരത്തിലുള്ള വിലയിരുത്തലുമുണ്ട്. ഇതിനിടയിൽ...

Business10 hours ago

സുരക്ഷാ പിഴവ്: 17,000 ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്ത് ഐസിഐസിഐ ബാങ്ക്

ന്യൂഡല്‍ഹി: പുതിയ ഉപയോക്താക്കളുടെ 17,000 ക്രെഡിറ്റ് കാര്‍ഡ് ബ്ലോക്ക് ചെയ്ത് ഐസിഐസിഐ ബാങ്ക്. ബ്ലോക്ക് ചെയ്ത കാര്‍ഡുകള്‍ക്ക് പകരമായി ഉപഭേയാക്താക്കള്‍ക്ക് പുതിയ ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കുമെന്ന് ബാങ്ക്...

us news1 day ago

യൂണിവേഴ്സൽ പെന്തക്കോസ്തൽ ചർച്ച് (റ്റി.പി.എം): അയർലൻഡ് റിവൈവൽ മീറ്റിംഗ്‌സ് വെള്ളിയാഴ്ച മുതൽ

ഡബ്ലിൻ: യൂണിവേഴ്സൽ പെന്തക്കോസ്തൽ ചർച്ചിന്റെ (റ്റി.പി.എം) ആഭിമുഖ്യത്തിൽ ‘അയർലൻഡ് റിവൈവൽ മീറ്റിംഗ്‌സ് 2024’ ഏപ്രിൽ 26 വെള്ളി മുതൽ 28 ഞായർ വരെ ലുക്യാൻ റോസ്സി കോർട്ട്...

Trending