Tech
വാട്സ്ആപ്പ് സ്റ്റിക്കറിലും എഐ എത്തുന്നു, പുതിയ ഫീച്ചർ ഉടൻ ലോഞ്ച് ചെയ്തേക്കും

പുതിയ ആൻഡ്രോയിഡ് ബീറ്റാ വേർഷൻ ഇൻസ്റ്റാൾ ചെയ്യുന്നവർക്ക് പരീക്ഷണാടിസ്ഥാനത്തിൽ ഈ ഫീച്ചർ അവതരിപ്പിച്ചിട്ടുണ്ട്
ചാറ്റ് ചെയ്യുമ്പോൾ ഭൂരിഭാഗം ആളുകളും ഉപയോഗിക്കുന്ന ഫീച്ചറാണ് സ്റ്റിക്കറുകൾ. ചാറ്റുകൾ രസകരമാക്കാൻ പലപ്പോഴും സ്റ്റിക്കറുകൾ സഹായിക്കാറുണ്ട്. ഇത്തവണ സ്റ്റിക്കറുകളിൽ പുതിയ പരീക്ഷണവുമായാണ് വാട്സ്ആപ്പ് എത്തുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ സ്റ്റിക്കറുകൾ നിർമ്മിച്ച് പങ്കുവെക്കാൻ കഴിയുന്ന ഫീച്ചറിന്റെ പണിപ്പുരയിലാണ് വാട്സ്ആപ്പ്.
എഐ സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതോടെ ഉപഭോക്താക്കൾക്ക് ആവശ്യമായ സ്റ്റിക്കറുകൾ വളരെ എളുപ്പത്തിൽ നിർമ്മിക്കാൻ കഴിയുന്നതാണ്. പുതിയ ആൻഡ്രോയിഡ് ബീറ്റാ വേർഷൻ ഇൻസ്റ്റാൾ ചെയ്യുന്നവർക്ക് പരീക്ഷണാടിസ്ഥാനത്തിൽ ഈ ഫീച്ചർ അവതരിപ്പിച്ചിട്ടുണ്ട്. സ്റ്റിക്കർ ടാബിലെ കീബോർഡ് ഓപ്പൺ ചെയ്ത് ക്രിയേറ്റ് ബട്ടൺ അമർത്തുന്നതോടെ ഈ ഫീച്ചർ ഉപയോഗിക്കാൻ കഴിയുന്നതാണ്. സ്റ്റിക്കറുകളുടെ മേൽ ഉപഭോക്താവിന് പൂർണ നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്. മുൻകൂട്ടി നൽകിയിരിക്കുന്ന വിവരണത്തിന്റെ
അടിസ്ഥാനത്തിൽ വികസിപ്പിച്ച എഐ സ്റ്റിക്കറിലേക്കാണ് ഉപഭോക്താവിന് ആക്സസ് ലഭിക്കുക.
കടപ്പാട് :കേരളാ ന്യൂസ്
Tech
ഗൂഗിള്‍ ക്രോം ഉപയോക്താക്കൾക്ക് ജാഗ്രതാ നിർദേശം നൽകി കേന്ദ്ര സർക്കാർ ഏജന്‍സി

ന്യൂഡൽഹി: ഗൂഗിൾ ക്രോം ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി ഇന്ത്യയിലെ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം. ഗൂഗിൾ ക്രോം ബ്രൗസർ ഉപയോഗിക്കുന്നവർ ജാഗ്രത പാലിക്കാനാണ് നിര്‍ദേശം നൽകിയത്. ഗൂഗിൾ ക്രോം അപ്‌ഡേറ്റ് ചെയ്തില്ലെങ്കിൽ പ്രധാനപ്പെട്ട വിവരങ്ങൾ ചോരാൻ സാധ്യതയുണ്ടെന്നാമ് കേന്ദ്ര സർക്കാർ ഏജന്‍സി പറയുന്നത്. അപ്‌ഡേറ്റ് ചെയ്തില്ലെങ്കിൽ സുരക്ഷാ പ്രശ്‌നങ്ങളുണ്ടാകും.
ഇന്ത്യയിലെ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം പുതുതായി കണ്ടെത്തിയ പിഴവുകൾ ഉയർന്ന അപകടസാധ്യതയുള്ളതാണ്. ഗൂഗിള്‍ ക്രോം ഉപയോക്താവിന്‍റെ സിസ്റ്റത്തിലേക്ക് സൈബർ അക്രമകാരികള്‍ക്ക് അനധികൃതമായി പ്രവേശനം അനുവദിക്കുന്ന തരത്തിലാണ് പുതുതായി കണ്ടെത്തിയ പിഴവുകൾ. ഗൂഗിള്‍ ക്രോം ഡെസ്ക്ടോപ്പ് പതിപ്പിന്‍റെ 117.0.5938.132-ന് മുമ്പുള്ള പതിപ്പുകളെയാണ് പ്രധാനമായും ഈ പ്രശ്നം ബാധിച്ചിരിക്കുന്നത്.
ഗൂഗിള്‍ ക്രോം എങ്ങനെ അപ്‌ഡേറ്റ് ചെയ്യാം:
ഒരു ക്രോം വിൻഡോ തുറന്ന് മുകളിൽ വലത് കോണിലുള്ള മൂന്ന് ഡോട്ടിൽ ക്ലിക്കുചെയ്യുക.
ഡ്രോപ്പ്ഡൗൺ മെനുവിൽ നിന്ന്, ഹെൽപ് ഓപ്ഷൻ തിരഞ്ഞെടുക്കുക.
“എബൗട്ട് ഗൂഗിള്‍ ക്രോം” ക്ലിക്ക് ചെയ്യുക. (ഇതില്‍ നിങ്ങളുടെ സിസ്റ്റത്തിലെ ഗൂഗിള്‍ ക്രോം അപ്ഡേറ്റാണോ എന്ന് കാണിക്കും) അല്ലെങ്കില്‍,
അപ്ഡേറ്റിൽ ക്ലിക്ക് ചെയ്ത് ബ്രൗസർ റീസ്റ്റാർട്ട് ചെയ്യുക.
Sources:azchavattomonline
Tech
വാട്ട്‌സ്ആപ്പിലെ ഏറ്റവും കിടിലൻ മൂന്ന് അപ്‌ഡേറ്റുകൾ!; ഇനി സ്റ്റാറ്റസിലും സമയം നിയന്ത്രിക്കാം

വാട്ട്‌സ്ആപ്പിൽ പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി മെറ്റ. നിലവിൽ ആൻഡ്രോയിഡ് പതിപ്പുകളിൽ ഇവ ലഭ്യമാണ്. 2.23.20.20 പതിപ്പ് ഇൻസ്റ്റാൾ ചെയ്യുന്നതോടെ ഈ സേവനം ഉപയോക്താക്കൾക്ക് സ്വന്തമാകും. പുതിയതായി എത്തിയിരിക്കുന്ന അപ്‌ഡേറ്റ് ചിത്രങ്ങൾ, വീഡിയോകൾ,ജിഫുകൾ എന്നിവയ്‌ക്ക് വളരെ വേഗത്തിൽ മറുപടി നൽകാനാവുന്ന സേവനമാണ്. വീഡിയോയും ചിത്രങ്ങളും കണ്ടു കൊണ്ടിരിക്കുമ്പോൾ തന്നെ പ്രതികരണം പങ്കുവെയ്‌ക്കാൻ പുതിയ അപ്‌ഡേറ്റിലൂടെ സാധിക്കും. സന്ദേശം അയക്കുന്നതിലെ തടസങ്ങൾ മറികടക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ടാണ് മെറ്റയുടെ പുതിയ നീക്കം.
വാട്ട്‌സ്ആപ്പിലെ വേരിഫൈഡ് അക്കൗണ്ടുകളിലും ചാനലുകളിലും ഒരു പച്ച നിറത്തിലുള്ള ചെക്ക് മാർക്ക് നാം കണ്ടിട്ടുണ്ട്. ഇത് നീല നിറത്തിലേക്ക് മാറുന്നു എന്ന തരത്തിലുള്ള റിപ്പോർട്ടുകളും അടുത്തിടെ പുറത്തു വന്നിരുന്നു. മെറ്റയുടെ ഏകീകൃത സ്വഭാവം നില നിർത്തുന്നതിനാണ് ഈ മാറ്റം. മെറ്റയുടെ മറ്റ് സാമൂഹ്യ മാദ്ധ്യമ പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും നിലവിൽ നീല നിറത്തിലുള്ള ചെക്ക് മാർക്ക് ആണ്. ഇതിന് സമാനമാകാനാണ് പുതിയ നീക്കം.
മറ്റൊരു പ്രധാന റിപ്പോർട്ട് വാട്ട്‌സ്ആപ്പ് സ്റ്റാറ്റസുകളുടെ സമയപരിധി ഉപയോക്താവിന് തന്നെ തിരഞ്ഞെടുക്കാനാകും എന്നതാണ്. പുതിയതായി വരുന്ന അപ്‌ഡേറ്റിൽ 24 മണിക്കൂർ മുതൽ രണ്ട് ആഴ്ച വരെ സമയപരിധി ഉണ്ടാകും.
Sources:globalindiannews
Tech
പാസ്‌വേർഡ് ഇല്ലാതെ വാട്സ്ആപ്പ് സുരക്ഷിതമാക്കാം; പുതിയ സംവിധാനം പരീക്ഷിച്ച് മെറ്റ

പാസ്‌വേർഡ് ഇല്ലാതെ വാട്സ്ആപ്പ് സുരക്ഷിതമാക്കാൻ പുതിയ മാർഗ്ഗങ്ങൾ പരീക്ഷിച്ച് മെറ്റ. ഫോണിലെ ബയോമെട്രിക് സുരക്ഷാ സംവിധാനങ്ങൾ ഉപയോഗിച്ചുള്ള പാസ് കീ ലോഗിൻ സൗകര്യം വികസിപ്പിക്കാനാണ് തീരുമാനം. മാസങ്ങൾക്ക് മുൻപ് തന്നെ പാസ് കീ സംവിധാനവുമായി ബന്ധപ്പെട്ട സൂചനകൾ മെറ്റ പങ്കുവെച്ചിരുന്നു. എന്നാൽ, ഇത്തവണ പാസ് കീ സംവിധാനം ബീറ്റ ടെസ്റ്റിംഗിന് വിധേയമാക്കിയിട്ടുണ്ട്.
പാസ് കീ സംവിധാനം എത്തുന്നതോടെ ഉപഭോക്താക്കൾക്ക് പാസ്‌വേർഡുകൾ ഓർത്തുവയ്ക്കാനുള്ള പ്രയാസം ഇല്ലാതാക്കാൻ സാധിക്കും. കൂടാതെ, നിങ്ങളുടെ അനുവാദമില്ലാതെ മറ്റാർക്കും വാട്സ്ആപ്പ് തുറക്കാനും സാധിക്കുകയില്ല. ഐഫോണിലെ ഏക ബയോമെട്രിക് സംവിധാനമായ ഫേസ് ഐഡി സംവിധാനവും ഇത് പിന്തുണയ്ക്കുന്നതാണ്. ഗൂഗിൾ, ആപ്പിൾ തുടങ്ങിയവ ഇതിനോടകം തന്നെ തങ്ങളുടെ ബ്രൗസറുകളിൽ പാസ് കീ സംവിധാനം അവതരിപ്പിച്ചിട്ടുണ്ട്. ഡിവൈസ് ഓതന്റിക്കേഷന് വേണ്ടിയാണ് ഗൂഗിൾ പാസ് കീ സംവിധാനം അവതരിപ്പിച്ചത്
Sources:Metro Journal
-
us news4 months ago
‘The Biggest Water Baptism in History’: 4,166 Baptized at Historic Beach from Jesus Movement
-
us news3 months ago
നോർത്ത് അമേരിക്കൻ പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം : രാജൻ ആര്യപ്പള്ളി പ്രസിഡന്റ്; നിബു വെള്ളവന്താനം സെക്രട്ടറി
-
world news4 months ago
Muslim Husband Found Out His Wife Became a Christian; He Beat Her, Starved Her and Left Her in a Wild Animal Park—But God…
-
us news1 month ago
നോര്‍ത്ത് അമേരിക്കന്‍ പെന്തക്കോസ്തല്‍ റൈറ്റേഴ്സ് ഫോറം; അറ്റ്ലാന്റാ ചാപ്റ്ററിന് പുതിയ ഭാരവാഹികള്‍
-
National4 weeks ago
ബൈബിൾ വിതരണം ചെയ്യുന്നതും നല്ല മൂല്യങ്ങൾ പഠിപ്പിക്കുന്നതും മതപരിവർത്തനമല്ല: അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണ്ണായക വിധി
-
world news4 months ago
യുഎഇ യിൽ ക്രൈസ്തവ ആരാധനാലയങ്ങൾക്ക് ഇനി ലൈസൻസ് നിർബന്ധം
-
world news5 months ago
ലേലത്തിൽ വെച്ചിരുന്ന ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഹീബ്രു ബൈബിളിന് റെക്കോര്‍ഡ് തുക: ലഭിച്ചത് 314 കോടിരൂപ
-
National3 months ago
മണിപ്പൂരിൽ ട്രൂ ലോക്ക് തിയോളജിക്കൽ സെമിനാരി കലാപകാരികൾ അഗ്നിയ്ക്ക് ഇരയാക്കി