Business
ആമസോണിന്റെ ക്രൈസ്തവ വിരുദ്ധത വീണ്ടും: വിശ്വാസ നിന്ദയുമായി 91 വസ്തുക്കള്‍ വില്‍പ്പനക്ക്

വാഷിംഗ്ടണ്‍ ഡിസി: തങ്ങളുടെ സൈറ്റില്‍ ക്രൈസ്തവ വിരുദ്ധത പ്രകടമാക്കിക്കൊണ്ട് അമേരിക്കന്‍ ഇ-കൊമേഴ്സ് സ്ഥാപനമായ ആമസോണ്‍. ഏതാണ്ട് 91 മതനിന്ദാ ഉല്‍പ്പന്നങ്ങളാണ് ഈ പേജില്‍ വില്‍പ്പനക്കുവെച്ചിരിക്കുന്നത്. മറ്റ് മത വിശ്വാസങ്ങളെ കുറിച്ച് യാതൊരു പരാമര്‍ശവുമില്ലാത്ത ഈ പേജില്‍ യേശു ക്രിസ്തുവിനെയും കത്തോലിക്ക വിശ്വാസത്തേയും മാത്രമാണ് അവഹേളിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. “മതനിന്ദ! ഏറ്റവും മികച്ചതും പുതുമയുള്ളതുമായ മത ഉല്‍പ്പന്നങ്ങള്‍” എന്നാണു പേജിന്റെ തലക്കെട്ട്.
ഈ ഒരൊറ്റ പേജില്‍ മാത്രം 91 മതനിന്ദാപരമായ വസ്തുക്കളാണ് വില്‍പ്പനക്കുവെച്ചിരിക്കുന്നത്. യേശുവിനെ വികലമാക്കി ചിത്രീകരിച്ചിരിക്കുന്ന കളറിംഗ് ബുക്കുകള്‍, പ്രായപൂര്‍ത്തിയായവര്‍ക്കുള്ള ‘സാന്താ വേഴ്സസ് ജീസസ്’ കാര്‍ഡ് ഗെയിം, കത്തോലിക്ക സന്യാസിനികളുടെ ചിത്രങ്ങളോടു കൂടിയ രൂപങ്ങള്‍ മറിച്ചിടുന്ന നണ്‍ ബൗളിംഗ് തുടങ്ങിയവ വില്‍പ്പനക്കുവെച്ചിരിക്കുന്നവയില്‍ ഉള്‍പ്പെടുന്നു. ഇതിനെതിരെ പ്രതിഷേധം അറിയിച്ച് ആമസോണ്‍ സിഇഓ ആന്‍ഡി ജാസിക്ക് ആയിരങ്ങളാണ് നിവേദനം അയക്കുന്നത്.
കുടുംബ മൂല്യങ്ങളും ക്രിസ്തീയ വിശ്വാസ സംരക്ഷണവും മുറുകെ പിടിച്ച് രൂപീകൃതമായ അമേരിക്കൻ സൊസൈറ്റി ഫോർ ദി ഡിഫൻസ് ഓഫ് ട്രഡീഷൻ, ഫാമിലി ആൻഡ് പ്രോപ്പർട്ടിയുടെ ആഭിമുഖ്യത്തില്‍ 30,000-ല്‍ അധികം പേര്‍ ഓണ്‍ലൈന്‍ പെറ്റീഷനില്‍ ഒപ്പുവെച്ചിട്ടുണ്ട്. അതേസമയം ഇതാദ്യമായല്ല ആമസോണ്‍ ക്രൈസ്തവരെ അവഹേളിക്കുന്നത്. ആമസോണ്‍ വിപണനം ചെയ്യുന്ന ‘ഹോളി സ്പിരിറ്റ്’ എന്ന ക്രിസ്ത്യന്‍ വിരുദ്ധതയുള്ള ബോര്‍ഡ് ഗെയിം സാത്താന്റെ കെണിയാണെന്ന മുന്നറിയിപ്പുമായി കത്തോലിക്ക ഭൂതോച്ചാടകനായ ഫാ. ഏര്‍ണസ്റ്റോ കാരോ നേരത്തെ രംഗത്തു വന്നിരുന്നു.
കടപ്പാട് :പ്രവാചക ശബ്ദം
Business
രാജ്യത്ത് ഓൺലൈൻ ഗെയിമുകൾക്കുള്ള ജിഎസ്ടി നിയമ വ്യവസ്ഥകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ

രാജ്യത്ത് ഓൺലൈൻ ഗെയിമിംഗ്, കാസിനോ, കുതിരപ്പന്തയം എന്നിവയ്ക്ക് ഭേദഗതി ചെയ്ത ജിഎസ്ടി നിയമ വ്യവസ്ഥകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ. ഇത് സംബന്ധിച്ച വിവരങ്ങൾ ധനമന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്. ഓൺലൈൻ ഗെയിമുകൾക്കായി ഭേദഗതി വരുത്തിയ വ്യവസ്ഥകൾ ഒക്ടോബർ ഒന്ന് മുതൽ നടപ്പാക്കുമെന്ന് ഓഗസ്റ്റിൽ നടന്ന ജിഎസ്ടി കൗൺസിൽ യോഗം തീരുമാനിച്ചിരുന്നു. 2024 ഏപ്രിൽ മുതലാണ് നികുതി സംവിധാനത്തിന്റെ അവലോകനം നടത്തുക.
കേന്ദ്ര ജിഎസ്ടി നിയമത്തിലെ മാറ്റങ്ങൾ അനുസരിച്ച്, ഇ-ഗെയിമിംഗ് അടക്കമുള്ളവയ്ക്ക് ഇനി മുതൽ ലോട്ടറി, വാതുവെയ്പ്പ്, ചൂതാട്ടം എന്നിവയ്ക്ക് സമാനമായ നികുതി ഈടാക്കുന്നതാണ്. കൂടാതെ, ഓൺലൈൻ വാതുവെയ്പ്പിൽ പന്തയത്തുകയുടെ മുഖവിലയുടെ 28 ശതമാനം ജിഎസ്ടി ആയി ഈടാക്കും. അതേസമയം, ഇന്റഗ്രേറ്റഡ് ജിഎസ്ടി നിയമത്തിലെ ഭേദഗതികൾ ഓഫ് ഷോർ ഓൺലൈൻ ഗെയിമിംഗ് പ്ലാറ്റ്ഫോമുകൾക്ക് ഇന്ത്യയിൽ രജിസ്ട്രേഷൻ എടുക്കുന്നതും, നികുതി അടയ്ക്കുന്നതും നിർബന്ധമാക്കുന്നതാണ്. ഓഗസ്റ്റ്, ജൂലൈ മാസങ്ങളിൽ നടന്ന ജിഎസ്ടി കൗൺസിൽ യോഗത്തിലാണ് കേന്ദ്ര-സംസ്ഥാന ധനമന്ത്രിമാർ ഉൾപ്പെട്ട ജിഎസ്ടി കൗൺസിൽ ഓൺലൈൻ ഗെയിമുകൾക്ക് നികുതി ചുമത്തുന്നതുമായി ബന്ധപ്പെട്ട നിലപാട് എടുത്തത്.
Sources:Metro Journal
Business
എക്‌സ് ഉപയോഗിക്കാൻ ഇനി പണം നൽകേണ്ടി വരും

എക്‌സ് ഉപയോഗിക്കാൻ ഇനി പണം നൽകേണ്ടി വരുമെന്ന സൂചനയുമായി ഇലോൺ മസ്‌ക്. ഇതോടെ സൗജന്യമായി ലഭിക്കുന്ന എക്‌സിന്റെ സേവനം ലഭ്യമാകാൻ പ്രതിമാസം ഒരു ചെറിയ തുക വരിസംഖ്യയായി നൽകേണ്ടി വരും. വ്യാജ അക്കൗണ്ടുകളും ബോട്ട് അക്കൗണ്ടുകളും തടയാൻ വേണ്ടിയാണ് പണം ഈടാക്കുന്നതെന്നാണ് മസ്‌കിന്റെ വാദം. എന്നാൽ പ്രതിമാസം എത്ര രൂപ നൽകേണ്ടി വരുമെന്ന് മസ്‌ക് വ്യക്തമാക്കിയില്ല.
എ.ഐയുടെ ഭീഷണികളെ കുറിച്ചും അത് നിയന്ത്രിക്കാൻ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായുള്ള ചർച്ചക്കിടെയാണ് മസ്‌ക് ഇക്കാര്യം വെളിപ്പെടുത്തിയത്. അതേസമയം എക്‌സിന് ഇപ്പോൾ 55 കോടി പ്രതിമാസ ഉപയോക്താക്കളുണ്ടെന്നും ദിവസേന 10 കോടി മുതൽ 20 കോടി വരെ പോസ്റ്റുകൾ പ്ലാറ്റഫോമിൽ പങ്കുവെക്കപ്പെടുന്നുണ്ടെന്നും മസ്‌ക് പങ്കുവെച്ചു.
എന്നാൽ ഇതിൽ എത്ര യഥാർത്ഥ ഉപയോക്താക്കളുണ്ടെന്നും എത്ര ബോട്ടുകളാണെന്നും മസ്‌ക് വ്യക്തമാക്കിയില്ല. മാത്രമല്ല പഴയ ട്വിറ്ററുമായുള്ള താരതമ്യത്തിനും മസ്‌ക് തയ്യാറായില്ല. നിലവിൽ എക്‌സ് പ്രീമിയം എന്ന പോരിൽ ഒരു പെയ്ഡ് സബ്‌സ്‌ക്രിപ്ഷൻ സേവനം എക്‌സ് നൽകുന്നുണ്ട്. അടുത്തിടെ പ്രീമിയം വരിക്കാർക്ക് ഗവൺമെന്റ് ഐ.ഡി വെരിഫിക്കേഷൻ സേവനവും എക്‌സ് പുറത്തിറക്കിയിരുന്നു. ഇതിലൂടെ അക്കൗണ്ടുകൾക്ക് കൂടുതൽ വിശ്വാസ്യതയും വിസിബിലിറ്റിയും ലഭിക്കുമെന്നാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.
Sources:globalindiannews
Business
ഫോണിൽ ഇന്റർനെറ്റ് ഇല്ലെങ്കിലും ഇനി പേടിക്കേണ്ട! യുപിഐ വഴി ഓഫ്‌ലൈനായി പണം അടയ്ക്കാനുള്ള സംവിധാനം ഇതാ എത്തി

ഒരു തവണ പരമാവധി 200 രൂപ വരെയും, ഒരു ദിവസം 4000 രൂപ വരെയും ഇടപാടുകൾ നടത്താൻ കഴിയും
യുപിഐ മുഖാന്തരമുള്ള പണമിടപാടുകൾ നടത്താൻ ഇന്റർനെറ്റ് കണക്ടിവിറ്റി അനിവാര്യമാണ്. അതിനാൽ, യുപിഐ പേയ്മെന്റുകൾ ഓൺലൈനായാണ് നടക്കാറുള്ളത്. എന്നാൽ, ഇത്തവണ ഉപഭോക്താക്കൾക്ക് യുപിഐ വഴി ഓഫ്‌ലൈനായി പണം അടയ്ക്കാനുള്ള സംവിധാനമായ യുപിഐ ലൈറ്റ് എക്സാണ് റിസർവ് ബാങ്ക് അവതരിപ്പിച്ചിരിക്കുന്നത്. ഇന്റർനെറ്റ് ഇല്ലാതെ പണം അയക്കാനും, സ്വീകരിക്കാനും ഉപഭോക്താക്കളെ അനുവദിക്കുന്ന സംവിധാനമാണ് യുപിഐ ലൈറ്റ് എക്സ്. ഇന്റർനെറ്റ് കണക്ടിവിറ്റിയില്ലാത്ത ഭൂഗർഭ സ്റ്റേഷനുകൾ, വിദൂര ലൊക്കേഷനുകൾ തുടങ്ങിയ സ്ഥലങ്ങളെ ലക്ഷ്യമിട്ടാണ് ഈ സംവിധാനത്തിന് രൂപം നൽകിയിരിക്കുന്നത്. ഇത്തരം ഇടങ്ങളിൽ ഇടപാടുകൾ അതിവേഗത്തിൽ നടത്താൻ യുപിഐ ലൈറ്റ് എക്സ് സഹായിക്കുന്നതാണ്.
സാധാരണയുള്ള യുപിഐ സേവനങ്ങളിൽ നിന്ന് വ്യത്യസ്ഥമായി, യുപിഐ ലൈറ്റ് എക്സ് സേവനങ്ങൾക്ക് പ്രത്യേക മാനദണ്ഡങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. യുപിഐ ലൈറ്റ് എക്സ് ഉപയോഗിക്കുമ്പോൾ പണം അയക്കുന്ന വ്യക്തിയുടെയും, പണം സ്വീകരിക്കുന്ന വ്യക്തിയുടെയും മൊബൈൽ ഫോണുകൾ അടുത്തടുത്ത് ഉണ്ടാകണം. ഒരു തവണ പരമാവധി 200 രൂപ വരെയും, ഒരു ദിവസം 4000 രൂപ വരെയും ഇടപാടുകൾ നടത്താൻ കഴിയും. ആഗോളതലത്തിൽ യുപിഐ ശ്രദ്ധ നേടിയതോടെയാണ്, ഇന്റർനെറ്റ് ഇല്ലാതെ പ്രവർത്തിക്കുന്ന യുപിഐ ലൈറ്റ് എക്സ് സേവനങ്ങൾ റിസർവ് ബാങ്ക് അവതരിപ്പിച്ചത്.
കടപ്പാട് :കേരളാ ന്യൂസ്
-
us news4 months ago
‘The Biggest Water Baptism in History’: 4,166 Baptized at Historic Beach from Jesus Movement
-
us news3 months ago
നോർത്ത് അമേരിക്കൻ പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം : രാജൻ ആര്യപ്പള്ളി പ്രസിഡന്റ്; നിബു വെള്ളവന്താനം സെക്രട്ടറി
-
world news4 months ago
Muslim Husband Found Out His Wife Became a Christian; He Beat Her, Starved Her and Left Her in a Wild Animal Park—But God…
-
us news1 month ago
നോര്‍ത്ത് അമേരിക്കന്‍ പെന്തക്കോസ്തല്‍ റൈറ്റേഴ്സ് ഫോറം; അറ്റ്ലാന്റാ ചാപ്റ്ററിന് പുതിയ ഭാരവാഹികള്‍
-
National4 weeks ago
ബൈബിൾ വിതരണം ചെയ്യുന്നതും നല്ല മൂല്യങ്ങൾ പഠിപ്പിക്കുന്നതും മതപരിവർത്തനമല്ല: അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണ്ണായക വിധി
-
world news4 months ago
യുഎഇ യിൽ ക്രൈസ്തവ ആരാധനാലയങ്ങൾക്ക് ഇനി ലൈസൻസ് നിർബന്ധം
-
world news5 months ago
ലേലത്തിൽ വെച്ചിരുന്ന ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഹീബ്രു ബൈബിളിന് റെക്കോര്‍ഡ് തുക: ലഭിച്ചത് 314 കോടിരൂപ
-
National3 months ago
മണിപ്പൂരിൽ ട്രൂ ലോക്ക് തിയോളജിക്കൽ സെമിനാരി കലാപകാരികൾ അഗ്നിയ്ക്ക് ഇരയാക്കി