Articles
ക്രൈസ്തവ ജീവിതം പ്രാർത്ഥനയും പ്രവർത്തനവും നിറഞ്ഞതാണ്.

ക്രൈസ്തവ ജീവിതം പ്രാർത്ഥനയും പ്രവർത്തനവും നിറഞ്ഞതാണ്. ഇവയിൽ ഒന്ന് മറ്റൊന്നിനു പകരം വയ്ക്കാനാവില്ല. എല്ലാം ദൈവത്തെ ആശ്രയിച്ചിരിക്കുന്നു എന്ന മട്ടില്‍ പ്രാര്‍ത്ഥിക്കുക. എല്ലാം നമ്മളെ ആശ്രയിച്ചിരിക്കുന്നു എന്ന മട്ടില്‍ അദ്ധ്വാനിക്കുക. നാം നമ്മുടെ ജോലി ചെയ്തു കഴിഞ്ഞാലും ആഹാരം നമ്മുടെ പിതാവിന്‍റെ ദാനമാണ്. അതിനുവേണ്ടി അവിടത്തോടു യാചിക്കുന്നതും അതിനെപ്രതി അവിടുത്തേക്ക് നന്ദി പറയുന്നതും നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റണം
ദിനംപ്രതി നമ്മുടെ ചെറിയ ആവശ്യങ്ങൾപോലും അറിയുന്ന ദൈവത്തെ പലപ്പോഴും നമുക്ക് വചനത്തിൽ ഉടനീളം കാണുവാൻ കഴിയും. പഴയനിയമത്തിൽ ഏലിയാവ് എന്ന പ്രവാചകനെ , സംരക്ഷിക്കുന്ന ദൈവത്തെ വചനത്തിലുട നീളം കാണുവാൻ കഴിയും. ദേശത്ത് ക്ഷാമം വന്നപ്പോൾ ഏലിയാവ് കരീത്ത് തോടിന് അരികെ പോവുകയും ദൈവം തന്റെ കരുണയാൽ ദിനംപ്രതി കാക്കകളെ അയച്ച് അപ്പം എത്തിക്കുകയും ചെയ്തു. നമുക്ക് ജീവൻ നൽകുന്ന പിതാവ് തന്നെയാണ് നമുക്കാവശ്യമായ ഭൗമികവും അധ്യാത്മികവുമായ എല്ലാ നന്മകളുടെയും ഉറവിടം.
നിന്റെ പ്രയത്‌നം കര്‍ത്താവില്‍അര്‍പ്പിക്കുക; നിന്റെ പദ്ധതികള്‍ ഫലമണിയും എന്ന് തിരുവചനം പറയുന്നു. ഭൗമീകമായ ആഹാരത്തോടൊപ്പം, നിത്യജീവന്റെ അപ്പത്തിനുവേണ്ടിയുള്ള അടങ്ങാത്ത വിശപ്പും നമ്മുടെ ജീവിതത്തിൽ ഉണ്ടാകണം. നാളെയെക്കുറിച്ചു ആകുലപ്പെട്ടു ദൈവം നമുക്ക് നല്കിയിരിക്കുന്ന ഇന്നത്തെ ദിവസം നശിപ്പിച്ചു കളയാതെ, എല്ലാകാര്യങ്ങളിലും അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുന്നവരാകാനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കാം.
Sources:marianvibes
Articles
ദൈവത്തിൽ നിന്നു മനുഷ്യനു ലഭിക്കുന്ന ക്ഷണമാണ് തിരഞ്ഞെടുപ്പ്.

ദൈവം എന്നും തന്നെ അന്വേഷിക്കുന്നവർക്കു സമീപസ്ഥനാണ്. ജീവിതത്തിൽ പലപ്പോഴും യേശു എന്ന രക്ഷകനായുള്ള തിരച്ചിലിൽ പലപ്പോഴും നാം വഴി തെറ്റിപോയിട്ടുണ്ടാകാം. ദൈവത്തിന്റെ തിരഞ്ഞെടുപ്പിനോട് പ്രതികരിക്കുവാൻ വേണ്ടി പരിശുദ്ധാത്മാവിന്റെ ശക്തി നമ്മൾക്ക് ദൈവം പകരുന്നു. ഇതാണ് ദൈവത്തിന്റെ കൃപ. രക്ഷാകര ചരിത്രത്തിന്‍റെ ആരംഭം മുതല്‍ ദൈവം ചിലരെ തന്റെ പ്രത്യേക ദൗത്യമേല്‍പ്പിക്കുന്നതിനായി തിരഞ്ഞെടുക്കുന്നത് വചനത്തിൽ നാം വായിക്കുന്നുണ്ട്.
ദൈവത്തിന്‍റെ തിരഞ്ഞെടുപ്പിനോട് പ്രതികരിക്കുന്നവരെയും, മറുതലിക്കുന്നവരേയും വചനത്തിൽ നാം കാണുന്നുണ്ട്. നിന്‍റെ ദേശത്തേയും ബന്ധുക്കളേയും പിതൃഭവനത്തേയും വിട്ട് ഞാന്‍ കാണിച്ചുതരുന്ന ദേശത്തേക്ക് പോവുക” എന്ന ദൈവത്തിന്‍റെ അരുളപ്പാട് അനുസരിച്ചതിനാലാണ് അബ്രാഹം വലിയൊരു ജനതയായിത്തീരുന്നതും അബ്രാഹത്തിലൂടെ ഭൂമുഖത്തെ വംശമെല്ലാം അനുഗ്രഹീതമാകുന്നതും. തന്‍റെ ബലഹീനതകള്‍ ദൈവത്തിന്‍റെ മുമ്പില്‍ നിരത്തുമ്പോഴും, ദൈവത്തില്‍ പ്രത്യാശയര്‍പ്പിച്ച് ദൈവത്തിന്റെ തെരെഞ്ഞെടുപ്പിന്റെ വിളി അനുസരിക്കുന്നതിലൂടെ മോശ ഇസ്രയേല്‍ ജനതയുടെ വിമോചനത്തിനുള്ള ഉപകരണമായിത്തീരുന്നു
പുതിയനിയമത്തിലും ദൈവത്തിന്റെ പ്രത്യേക തിരഞ്ഞെടുപ്പ് ലഭിച്ച വ്യക്തിത്വങ്ങളെയും അവര്‍ അതിനോട് പ്രത്യുത്തരിക്കുന്നതും നാം കാണുന്നു. ദൈവപുത്രന്‍റെ അമ്മയാകാനുള്ള തിരഞ്ഞെടുപ്പ് ലഭിച്ച മറിയവും വളര്‍ത്തുപിതാവാകാനുള്ള തിരഞ്ഞെടുപ്പ് ലഭിച്ച യൗസേപ്പും യേശുവിന് മുന്നോടിയാകാന്‍ തിരഞ്ഞെടുക്കപ്പെട്ട സ്നാപക യോഹന്നാനും ദൈവം തങ്ങളെ ഭരമേല്‍പ്പിച്ച തെരെഞ്ഞെടുപ്പിന്റെ വിളി അനുസരിച്ചവരാണ്. മാളികമുറിയിൽ പരിശുദ്ധാത്മാവിന്‍റെ ആഗമനത്തോടെ തങ്ങളുടെ തിരഞ്ഞെടുപ്പിനുവേണ്ടി ജീവ ത്യാഗം ചെയ്തവരാണ് ശിഷ്യരും, അപ്പസ്തോലൻമാരും. നാം ഒരോരുത്തരെയും, നേട്ടങ്ങളെയും, കുറവുകളെയും പരിഗണിക്കാതെ ദൈവം ഇന്നും തിരഞ്ഞെടുക്കുന്നു. ദൈവത്തിന്റെ തിരഞ്ഞെടുപ്പിന് നമുക്കും കാതോർക്കോം.
Sources:marianvibes
Articles
പാപത്തിൽ നിന്ന് അകന്നു മാറി വിശുദ്ധിയിൽ ജീവിക്കാനുള്ള ദൈവകൃപയ്ക്കായി പ്രാർത്ഥിക്കാം

ദൈവത്തിന്‍റെ ക്ഷമ സ്വീകരിച്ചുകൊണ്ട് പാപങ്ങൾ ദൈവത്തോട് ഏറ്റു പറയുമ്പോൾ ദൈവം നമ്മുടെ പാപത്തെ ക്ഷമിക്കുന്നു. നമ്മുടെ പാപത്തെ മറികടക്കുന്ന പിതാവിന്‍റെ സ്നേഹം നാം സ്വീകരിക്കുന്നത് പാപങ്ങൾ ഏറ്റു പറയുമ്പോൾ ആണ്. ദൈവത്തോട് പാപം ഏറ്റു പറഞ്ഞാൽ ദൈവം അതു ക്ഷമിക്കുകയും മറന്നു കളയുകയും ചെയ്യുന്നു. ക്ഷമിച്ചു കഴിയുമ്പോള്‍ നമ്മുടെ പാപങ്ങള്‍ അവിടുന്നു മറക്കുന്നു. ദൈവം നമുക്ക് അത്രയും നല്ലവനാണ്. തിരുവചനം അടിസ്ഥാനപ്പെടുത്തി പാപത്തിന്റെ ക്ഷമയെ മൂന്നായി തരം തിരിക്കാം
ഒന്നാമതായി, കാണാതായ ആടിനെപ്പോലെ വഴിതെറ്റിപോയിട്ട് തൊണ്ണൂറ്റ് ഒൻപത് ആടിനെയും ഉപേക്ഷിച്ച് കാണാതായ ആടിനെ തേടി പോയി കണ്ടു പിടിക്കുന്ന കർത്താവ്. അതുപോലെ പലവിധ ജീവിത സാഹചര്യങ്ങൾ കൊണ്ട് എങ്ങനെയോ വഴി തെറ്റി പോയ മനുഷ്യരെ തേടി പോയി കണ്ടു പിടിച്ചു, പാപങ്ങൾ ക്ഷമിക്കുന്നവനാണ് കർത്താവ്. രണ്ടാമതായി ധൂർത്ത പുത്രനെപ്പോലെ, ജീവിതത്തിൽ എല്ലാവിധ സൗഭാഗ്യങ്ങൾ ഉണ്ടായിട്ടും അത് എല്ലാം ഉപേക്ഷിച്ച് ലോകത്തിന്റെ മോഹങ്ങളിൽ ഭ്രമിച്ച് സ്വന്തം പിതാവിനെ ഉപേക്ഷിച്ച് പോയി. എന്നാൽ, ധൂർത്ത പുത്രന്റെ ഉപമയിൽ പിതാവ് തേടി പോയി കണ്ടു പിടിച്ചില്ല, മാനസാന്തരത്തോടെ പാപങ്ങൾ എല്ലാം ഉപേക്ഷിച്ച് തിരികെ വന്നാൽ പിതാവ് സ്വീകരിക്കാം എന്നു പറഞ്ഞു. അതുപോലെ നാം പാപങ്ങൾ എല്ലാം ഉപേക്ഷിച്ച് തിരികെ മാനസാന്തരത്തോടെ കർത്താവിന്റെ അടുക്കലേയ്ക്ക് തിരികെ വന്നാൽ അവൻ നമ്മെ സ്വീകരിക്കും.
Sources:marianvibes
Articles
അനശ്വരമായ അപ്പമാണ് അവിടുന്ന് എന്ന ബോധ്യത്തോടു കൂടി ആയിരിക്കണം ദൈവത്തെ അന്വേഷിക്കേണ്ടത്

ലോകവും അതിലെ സമസ്തവും സൃഷിച്ച ദൈവം, അവയുടെ എല്ലാറ്റിന്റെയുംമേലുള്ള ആധിപത്യം മനുഷ്യനാണ് നൽകിയത്. എന്നാൽ, പാപത്തിനു അടിമയായ മനുഷ്യൻ ക്രമേണ അവനു ദൈവം നല്കിയ സകല അധികാരങ്ങളും പിശാചിന്റെ കാൽക്കൽ സമർപ്പിച്ചു. മാനവരാശി അനേകം പ്രതികൂലങ്ങളിലൂടെ ആണ് കടന്നുപോകുന്നത്. മനുഷ്യന് ജീവിതത്തിൽ പലവിധ ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ പലപ്പോഴും ദൈവത്തിൽ ആശ്രയിക്കാതെ മനുഷ്യനിൽ ആശ്രയിക്കുന്ന ഒരു പ്രവണത മനുഷ്യന് ഉണ്ട്. മനുഷ്യനിലും, സ്വന്തം കഴിവിലും ആശ്രയിക്കുന്ന മനുഷ്യൻ ശപിക്കപ്പെട്ടവനാണ് എന്ന് തിരുവചനം പറയുന്നു.
ജീവിതത്തിൽ പലപ്പോഴും നമ്മുടെ ആശ്രയം മനുഷ്യനും, സമ്പത്തും, മക്കളും, ജോലിയും, അധികാരവും ആണ് എന്നാൽ ഏത് സാഹചര്യത്തിലും ദൈവത്തിൽ ആശ്രയിക്കണം അവനാണ് നമ്മുടെ സൃഷ്ടാവ്. ഉദാഹരണമായി പറഞ്ഞാൽ സാമ്പത്തിക പരമായി പതിനായിരം രൂപ ആവശ്യം ഉണ്ടെങ്കിൽ നാം മനുഷ്യനെ ആശ്രയിക്കും എന്നാൽ അമ്പത് ലക്ഷം രൂപയുടെ ആവശ്യം ഉണ്ടെങ്കിൽ നാം ദൈവത്തിൽ ആശ്രയിക്കും എന്നാൽ നമ്മുടെ ജീവിതത്തിലെ ചെറുതും വലുതും ആയ എല്ലാ അവസ്ഥകളിലും ദൈവത്തെ ആശ്രയിക്കണം എന്നാണ് തിരുവചനം പറയുന്നത്.
ജീവിതത്തിൽ രോഗത്തിൽ നിന്നും സൗഖ്യം ലഭിച്ചുകഴിയുമ്പോൾ, പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകുമ്പോൾ, വീണ്ടും ദൈവത്തിൽ നിന്ന്
പഴയ മാർഗ്ഗങ്ങളിലേക്ക് പോകുവാനാഗ്രഹിക്കുന്ന ഒട്ടേറെപ്പേർ നമ്മുടെ ഇടയിലുണ്ട്. അവരെ സംബന്ധിച്ചിടത്തോളം ദൈവം സ്ഥായിയായുള്ള ഒരു അഭയസങ്കേതം അല്ല, വെറുമൊരു ഇടത്താവളം മാത്രം. ഇവരോടെല്ലാം ഈശോ ഇന്നും പറയുന്നു, ശാരീരികമായ വിശപ്പടക്കാൻ മാത്രമായിരിക്കരുത് അവിടുത്തെ സന്നിധിയിൽ അഭയം പ്രാപിക്കേണ്ടത്. ആത്മാവിന്റെ വിശപ്പടക്കാൻ കഴിവുള്ള അനശ്വരമായ അപ്പമാണ് അവിടുന്ന് എന്ന ബോധ്യത്തോടുകൂടി ആയിരിക്കണം ദൈവത്തെ അന്വേഷിക്കേണ്ടത്.
Sources:marianvibes
-
us news4 months ago
‘The Biggest Water Baptism in History’: 4,166 Baptized at Historic Beach from Jesus Movement
-
us news3 months ago
നോർത്ത് അമേരിക്കൻ പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം : രാജൻ ആര്യപ്പള്ളി പ്രസിഡന്റ്; നിബു വെള്ളവന്താനം സെക്രട്ടറി
-
world news4 months ago
Muslim Husband Found Out His Wife Became a Christian; He Beat Her, Starved Her and Left Her in a Wild Animal Park—But God…
-
us news1 month ago
നോര്‍ത്ത് അമേരിക്കന്‍ പെന്തക്കോസ്തല്‍ റൈറ്റേഴ്സ് ഫോറം; അറ്റ്ലാന്റാ ചാപ്റ്ററിന് പുതിയ ഭാരവാഹികള്‍
-
National4 weeks ago
ബൈബിൾ വിതരണം ചെയ്യുന്നതും നല്ല മൂല്യങ്ങൾ പഠിപ്പിക്കുന്നതും മതപരിവർത്തനമല്ല: അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണ്ണായക വിധി
-
world news4 months ago
യുഎഇ യിൽ ക്രൈസ്തവ ആരാധനാലയങ്ങൾക്ക് ഇനി ലൈസൻസ് നിർബന്ധം
-
world news5 months ago
ലേലത്തിൽ വെച്ചിരുന്ന ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഹീബ്രു ബൈബിളിന് റെക്കോര്‍ഡ് തുക: ലഭിച്ചത് 314 കോടിരൂപ
-
National3 months ago
മണിപ്പൂരിൽ ട്രൂ ലോക്ക് തിയോളജിക്കൽ സെമിനാരി കലാപകാരികൾ അഗ്നിയ്ക്ക് ഇരയാക്കി