Connect with us

National

വിധവാ പെൻഷൻ :അപേക്ഷകൾ ക്ഷണിക്കുന്നു.

Published

on

കുമ്പനാട് : ഐപിസിയുടെ കേരളാ സ്റ്റേറ്റിനു കീഴിൽ അംഗീകൃത സഭാ ശുശ്രൂഷകനായിരിക്കെ നിത്യതയിൽ ചേർക്കപ്പെട്ട ശുശ്രൂഷകന്മാരുടെ വിധവകളായ ഭാര്യമാർക്ക് സോഷ്യൽ വെൽഫെയർ ബോർഡ് നടപ്പിലാക്കുന്ന വിധവ സഹായത്തിനായി അപേക്ഷകൾ ക്ഷണിക്കുന്നു. ആദ്യം അപേക്ഷിക്കുന്ന 10 പേർക്കാണ് അവസരം. അപേക്ഷകർഐപിസി കേരളാ സ്റ്റേറ്റിനു കീഴിൽ അംഗീകാരമുള്ള ഏതെങ്കിലും സഭകകളിൽ അംഗത്വമുള്ളവരായിരിക്കണം.ഐപിസിയിലെ വിവിധ പ്രവർത്തനങ്ങളിലും ജീവകാരുണ്യ മേഖലയിലും സജീവമായ ഐപിസി ഒക്കലഹോമ ഹെബ്രോൻ സഭാംഗം തോമസ് കെ. വർഗീസ് സിപിഎയുടെ ധനസഹായത്തോടെയാണ് ഈ സഹായം നടപ്പിലാക്കുന്നത്. വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പംസെന്റർ ശുശ്രൂഷകൻ / കേരളാ സ്റ്റേറ്റ് കൗൺസിൽ മെമ്പർ / ഇവരുടെ ശുപാർശ കത്തോടുകൂടി ഒക്ടോ.10 നുള്ളിൽ താഴെ പറയുന്ന വാട്ട്സാപ്പ് നമ്പരിൽ അയക്കാവുന്നതാണ്.അപേക്ഷകൾ അയക്കേണ്ട വാട്ട്സാപ്പ് നമ്പർ : 94473 72726, +91 99953 61914.നിലവിൽ തിരുവനന്തപുരം ജില്ലയിലെ 14 വിധവ മാർക്ക് പ്രതിമാസ ധനസഹായം നല്കി വരുന്നു. സജി മത്തായി കാതേട്ട് (ചെയർമാൻ), ജോസ് ജോൺ കായംകുളം (വൈസ് ചെയർമാൻ), ബേസിൽ അറക്കപ്പടി (സെക്രട്ടറി), പാസ്റ്റർ ബോബൻ ക്ലീറ്റസ് (ജോയിൻ സെക്രട്ടറി) , ജോബി എബ്രഹാം (ട്രഷറർ), പാസ്റ്റർ ജോൺസൺ കുര്യൻ (കോഡിനേറ്റർ), ജോർജ് തോമസ് (ഫിനാൻസ് കോഡിനേറ്റർ), സന്ദീപ് വിളമ്പുകണ്ടം (മീഡിയ കൺവീനർ) പാസ്റ്റർ വർഗീസ് ബേബി ( സ്പിരിച്വൽ മെന്റർ), വെസ്ളി മാത്യു (ഡയറക്ടർ ) തുടങ്ങിയവർ അടങ്ങുന്ന സമിതിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. സോഷ്യൽ വെൽഫെയർ ബോർഡിന്റെ പ്രവർത്തനങ്ങൾക്കായി കൗൺസിൽ അംഗങ്ങളെ കൂടാതെ എല്ലാ ജില്ലകളിലും കോർഡിനേറ്റർമാരും പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നു.
Sources:faithtrack

http://theendtimeradio.com

National

നാട്ടിലേക്ക് തിരിച്ചെത്തിയ പ്രവാസികൾക്ക് വിവിധ തസ്തികകളിൽ ഒഴിവ്

Published

on

തിരുവനന്തപുരം : കേരളത്തിലെ സ്വകാര്യസ്ഥാപനങ്ങളില്‍ വിവിധ തസ്തികകളിൽ ഒഴിവ്. നാട്ടിലേക്ക് തിരിച്ചെത്തിയ പ്രവാസികൾക്ക് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് മുഖേന അപേക്ഷ നൽകാം.

ഓട്ടമൊബീൽ, എം.എസ്.എം.ഇ, ധനകാര്യം, ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി, മാന്‍പവര്‍ സ്ഥാപനം എന്നിവയില്‍ തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളിലാണ് ഒഴിവുകള്‍. നാട്ടിൽ മടങ്ങിയെത്തിയ പ്രവാസികേരളീയര്‍ക്ക് നാട്ടിലെ സംരംഭങ്ങളിൽ തൊഴിൽ ലഭ്യമാക്കുന്നതിന് ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് മുഖേന നടപ്പിലാക്കുന്ന പുതിയ പ്രവാസി പുനരധിവാസ പദ്ധതിയായ നോർക്ക അസിസ്റ്റഡ് & മൊബിലൈസ്ഡ് എംപ്ലോയ്‌മെന്റ് അഥവ നെയിം പദ്ധതിപ്രകാരമാണ് അപേക്ഷ ക്ഷണിക്കുന്നത്.

നോര്‍ക്ക റൂട്ട്സിന്റെ www.norkaroots.org എന്ന വെബ്സൈറ്റിലൂടെ ജനുവരി 31 നകം അപേക്ഷ നല്‍കാം. വിശദമായ നോട്ടിഫിക്കേഷനും ഓരോ തസ്തികകളിലേയും യോഗ്യത സംബന്ധിക്കുന്ന വിവരങ്ങളും വെബ്സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 0471 -2770523 എന്ന നമ്പറിൽ (പ്രവ്യത്തി ദിവസങ്ങളില്‍, ഓഫിസ് സമയത്ത്) ബന്ധപ്പെടാം.
Sources:globalindiannews

http://theendtimeradio.com

Continue Reading

National

ദൈവരാജ്യ വ്യാപ്തിക്കായി പൂർണ ജയത്തോടെ ദൈവം നമ്മെ പ്രയോജനപ്പെടുത്തും Pr.എബ്രഹാം തോമസ്(യു. എസ്. എ)

Published

on

ദൈവസഭാ കേരളാ സ്റ്റേറ്റ് 102 – മത് കൺവെൻഷനിൽ മൂന്നാം ദിനത്തിൽ ശക്തമായ സന്ദേശം നൽകി പാസ്റ്റർ എബ്രഹാം തോമസ്(യു. എസ്. എ).ഐക്യത്യയുണ്ടെങ്കിൽ ദൈവം നമ്മുടെ ഇടയിൽ അത്ഭുതം ചെയ്യും. നാം ഒന്നിച്ചു പ്രതിസന്ധികളെ നേരിടുമ്പോൾ, ദൈവരാജ്യവ്യാപ്തിക്കായി പൂർണ ജയത്തോടെ ദൈവം നമ്മെ പ്രയോജനപ്പെടുത്തുമെന്നു അദ്ദേഹം പ്രസംഗിച്ചു. ഈപ്രാവശ്യത്തെ ജനറൽ കൺവെൻഷനിൽ ഐക്യതയോടെ, ഏവരെയും ചേർത്തു നിർത്തി ആത്മീയ ഉണർവ്വിലേക്കു നയിപ്പാൻ സ്റ്റേറ്റ് ഓവർസീയർ റവ. വൈ റെജി അവർകൾ എടുക്കുന്ന പ്രയത്നവും ഉത്സാഹവും അഭിനന്ദനാർഹമാണ്.
Sources:gospelmirror

http://theendtimeradio.com

Continue Reading

National

പാസ്റ്റർ പോൾ ഗോപാലകൃഷ്ണനെ ആദരിക്കുന്നു

Published

on

സുവിശേഷഘോഷണത്തിൻ്റെ അഞ്ചു പതിറ്റാണ്ടുകൾ പിന്നിടുന്ന സുപ്രസിദ്ധ കൺവൻഷൻ പ്രാസംഗീകൻ പാസ്റ്റർ പോൾ ഗോപാലകൃഷ്ണനെ തൻ്റെ ജന്മനാടായ കൊച്ചറ യിൽ ശാരോൻ സഭാവിശ്വാസികൾ
ആദരിക്കുന്നു
2025 ഫെബ്രുവരി 15 – ന് രാവിലെ 9 മുതൽ 12.30 വരെ കൊച്ചറ ശാരോൻ ഫെലോഷിപ്പ് സഭയാണ് വേദി ഒരുക്കുന്നത്.
ശുശ്രൂഷ രംഗത്ത്. സൗമ്യതയും, ദൈവ സ്നേഹവും താഴ്മയും കൂട്ടി ഇണക്കിയ ക്രിസ്തീയ ജീവിതത്തിൽ പകരം വയ്ക്കുവാൻ മാറ്റാരുമില്ലാത്ത വ്യക്തിത്വമാണ് Pr പോൾ ഗോപാലകൃഷ്ണൻ
Sources:gospelmirror

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news17 hours ago

‘Something Demonic in That’: The Real-Life Evil Driving Slaughter, Horror of Global Persecution

By all accounts, Christian persecution is worsening across the globe. Joel Veldkamp, head of international communications at Christian Solidarity International,...

National18 hours ago

നാട്ടിലേക്ക് തിരിച്ചെത്തിയ പ്രവാസികൾക്ക് വിവിധ തസ്തികകളിൽ ഒഴിവ്

തിരുവനന്തപുരം : കേരളത്തിലെ സ്വകാര്യസ്ഥാപനങ്ങളില്‍ വിവിധ തസ്തികകളിൽ ഒഴിവ്. നാട്ടിലേക്ക് തിരിച്ചെത്തിയ പ്രവാസികൾക്ക് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് മുഖേന അപേക്ഷ നൽകാം. ഓട്ടമൊബീൽ, എം.എസ്.എം.ഇ,...

National18 hours ago

ദൈവരാജ്യ വ്യാപ്തിക്കായി പൂർണ ജയത്തോടെ ദൈവം നമ്മെ പ്രയോജനപ്പെടുത്തും Pr.എബ്രഹാം തോമസ്(യു. എസ്. എ)

ദൈവസഭാ കേരളാ സ്റ്റേറ്റ് 102 – മത് കൺവെൻഷനിൽ മൂന്നാം ദിനത്തിൽ ശക്തമായ സന്ദേശം നൽകി പാസ്റ്റർ എബ്രഹാം തോമസ്(യു. എസ്. എ).ഐക്യത്യയുണ്ടെങ്കിൽ ദൈവം നമ്മുടെ ഇടയിൽ...

Tech18 hours ago

വാട്സ്ആപ്പ് സ്റ്റാറ്റസ് ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും നേരിട്ട് ഷെയര്‍ ചെയ്യാം; ഫീച്ചര്‍ ഉടന്‍ വരും

വാട്‌സ്ആപ്പ് സ്റ്റാറ്റസുകള്‍ വാട്‌സ്ആപ്പില്‍ നിന്ന് നേരിട്ട് ഫേസ്ബുക്കിലേക്കും ഇന്‍സ്റ്റഗ്രാമിലേക്കും പങ്കുവെക്കാനുള്ള സംവിധാനം ഉടന്‍. സ്റ്റാറ്റസ് ഇട്ടുകഴിഞ്ഞാല്‍ സ്റ്റാറ്റസ് ഇന്‍റര്‍ഫേസിലെ മൂന്ന് ഡോട്ട് മാര്‍ക്കുകളില്‍ ക്ലിക്ക് ചെയ്ത് അത്...

world news19 hours ago

പാക്കിസ്ഥാനിൽ പ്രായപൂർത്തിയാകാത്ത ക്രിസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി

പാക്കിസ്ഥാനിൽ അഞ്ച് ഇസ്ലാമിസ്റ്റുകൾ ചേർന്ന് 14 വയസ്സുള്ള ക്രിസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി. പഞ്ചാബ് പ്രവിശ്യയിലെ സിയാൽകോട്ടിലെ കോർപൂർ പ്രദേശത്ത് ജനുവരി ഒമ്പതിനായിരുന്നു സംഭവം. “തട്ടിക്കൊണ്ടുപോയവർ തന്റെ മകളായ...

National2 days ago

പാസ്റ്റർ പോൾ ഗോപാലകൃഷ്ണനെ ആദരിക്കുന്നു

സുവിശേഷഘോഷണത്തിൻ്റെ അഞ്ചു പതിറ്റാണ്ടുകൾ പിന്നിടുന്ന സുപ്രസിദ്ധ കൺവൻഷൻ പ്രാസംഗീകൻ പാസ്റ്റർ പോൾ ഗോപാലകൃഷ്ണനെ തൻ്റെ ജന്മനാടായ കൊച്ചറ യിൽ ശാരോൻ സഭാവിശ്വാസികൾ ആദരിക്കുന്നു 2025 ഫെബ്രുവരി 15...

Trending

Copyright © 2019 The End Time News