Connect with us

National

ഐപിസി കാഞ്ഞിരപ്പള്ളി സെൻറർ, മാസയോഗവും തയ്യൽ മെഷീൻ വിതരണവും, അവാർഡ് ദാനവും.

Published

on

കാഞ്ഞിരപ്പള്ളി: ഇന്ത്യൻ പെന്തക്കോസ്ത് ദൈവസഭ കാഞ്ഞിരപ്പള്ളി സെൻറർ മാസയോഗവും, തയ്യൽ മെഷീൻ വിതരണവും, അവാർഡ് ദാനവും 23-09-2023 ശനിയാഴ്ച ചേറ്റുതോട് ഐപിസി ഹാളിൽ നടന്നു. രാവിലെ 10 മണിക്ക് ആരംഭിച്ച മാസയോഗത്തിൽ സെൻറർ ശുശ്രൂഷകൻ പാസ്റ്റർ വർഗീസ് മത്തായി അധ്യക്ഷത വഹിച്ചു. പാസ്റ്റർ ജേക്കബ് ജോൺ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. പാസ്റ്റർ കെ സിജു സങ്കീർത്തന വായനയ്ക്ക് നേതൃത്വം നൽകി പ്രബോധിപ്പിച്ചു. പാസ്റ്റർ പി എം മാത്യു ദൈവവചനം ശുശ്രൂഷിച്ചു.

തയ്യൽ മെഷീൻ വിതരണവും അവാർഡ് ദാനവും
മാസയോഗാനന്തരം 12. 30ന് ആരംഭിച്ച പൊതുസമ്മേളനത്തിൽ വച്ച് ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള തയ്യൽ മെഷീനുകളുടെ വിതരണം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. 10 പേർക്ക് തൊഴിൽ ഉപാധിയായി സൗജന്യമായി തയ്യൽ മെഷീനുകൾ വിതരണം ചെയ്തു.

മുഖ്യമന്ത്രിയുടെ പോലീസ് മെഡലും ഡിജിപിയുടെ രണ്ട് പ്രത്യേക മെഡലുകളും അടക്കം നിരവധി പുരസ്കാരങ്ങൾ നേടിയ അസിസ്റ്റൻറ് കമാൻഡൻ്റ് പി ഓ റോയിയെ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ സെൻററിന്റെ വകയായുള്ള ഫലകം നൽകി ആദരിച്ചു.

പാസ്റ്റർ വർഗീസ് മത്തായിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് അംഗം ജോയി കാവുങ്കൽ, ബ്രദർ മോഹൻദാസ്, പാസ്റ്റർ തോമസ് ചാക്കോ, സുവി. സജു ടി കെ, സോദരി സമാജം മേഖല പ്രസിഡണ്ട് സോഫി വർഗീസ് എന്നിവർ ആശംസകൾ അറിയിച്ചു. സുവി. റെജിൻ രാജൻ സ്വാഗതവും സുവി. സിജു കെ നന്ദിയും പറഞ്ഞു.

കർതൃദാസന്മാരായ എം എസ് ഫിലിപ്പ്, കെ വിപിൻ എന്നിവർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുകയും അഭിലാഷ്, റെജി തോമസ്, ബിജു കുമാർ എന്നിവർ പ്രാർത്ഥിക്കുകയും ചെയ്തു.

സുവി. റെജിൻ രാജൻ, സെൻറർ ആക്ടിംഗ് സെക്രട്ടറി.

http://theendtimeradio.com

National

ഐപിസി വാളകം സെന്റര്‍ 96-ാമത് കണ്‍വന്‍ഷന്‍ ജനു. 7 മുതല്‍

Published

on

ഐപിസി വാളകം സെന്റര്‍ 96-ാമത് കണ്‍വന്‍ഷന്‍ ജനുവരി 7 ചൊവ്വ വൈകിട്ട് 6 മുതല്‍ വാളകം സെന്റര്‍ ഹെബ്രോന്‍ ഗ്രൗണ്ടില്‍ ആരംഭിക്കും. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന കണ്‍വന്‍ഷന്‍ ജനുവരി 12 ഞായറാഴ്ച സംയുക്താരാധന, കർത്തൃമേശ, സമാപന സമ്മേളനം എന്നിവയോടെ ഉച്ചയ്ക്ക് സമാപിക്കും. സെന്റര്‍ മിനിസ്റ്റര്‍ പാസ്റ്റര്‍ കെ.വി. പൗലോസ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍മാരായ പ്രിന്‍സ് തോമസ് റാന്നി, വര്‍ഗീസ് എബ്രഹാം, പി.സി. ചെറിയാന്‍, സണ്ണി കുര്യന്‍ വാളകം, പാസ്റ്റര്‍ ബാബു ചെറിയാന്‍ പിറവം, പാസ്റ്റര്‍ കെ.സി. തോമസ് എന്നിവര്‍ പ്രസംഗിക്കും. മിസ്പ വോയ്‌സ് തൃശൂര്‍ സംഗീതശുശ്രൂഷ നിര്‍വ്വഹിക്കും. ജനുവരി 10 വെള്ളിയാഴ്ച രാവിലെ 10 മുതല്‍ 1 വരെ വിമന്‍സ് ഫെലോഷിപ്പും ജനുവരി 11 ശനിയാഴ്ച രാവിലെ 10 മുതല്‍ 1 വരെ ശുശ്രൂഷക സമ്മേളനവും ഹെബ്രോന്‍ സഭാഹാളില്‍ വച്ച് നടക്കും. പാസ്റ്റര്‍മാരായ കെ.വി. പൗലോസ്, രാജന്‍ വി. മാത്യു, അനില്‍ കുര്യാക്കോസ്, സഹോദരന്‍മാരായ റ്റി.ഡി. ജോര്‍ജ്, സി.പി. ജോണ്‍സണ്‍, മാത്യു കിങ്ങിണിമറ്റം തുടങ്ങിയവര്‍ നേതൃത്വം നല്‍കും
Sources:christiansworldnews

http://theendtimeradio.com

Continue Reading

National

മതപരിവര്‍ത്തനാരോപണം: മധ്യപ്രദേശില്‍ സുവിശേഷക അറസ്റ്റില്‍

Published

on

മധ്യപ്രദേശ്: മധ്യപ്രദേശിലെ ചിന്ദ് വാഡ ജില്ലയില്‍ ഐപിസി വനിതാ പ്രവര്‍ത്തകരോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന സുവിശേഷക ചോട്ടീഭായ് പട്ടേല്‍ എന്ന സഹോദരിയെ മതപരിവര്‍ത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത് ജയിലിലാക്കി.
ചിന്ദ് വാഡ ജില്ലയില്‍ നിന്നും 70 കി.മീ ദൂരമുള്ള ഹറായ് എന്ന സ്ഥലത്ത് സുവിശേഷക ചോട്ടീഭായ് പട്ടേല്‍ നടത്തിയ സഭായോഗത്തിനിടയിലാണ് സുവിശേഷ വിരോധികള്‍ പോലീസുകാരുമായി വന്ന് യോഗം തടസ്സപ്പെടുത്തിയത്. ഇരുപതോളം ആളുകള്‍ കൂടിയിരുന്ന യോഗത്തിനിടയില്‍ നിന്നും മതപരിവര്‍ത്തനം ആരോപിച്ച് അവരെ അറസ്റ്റ് ചെയ്ത് ചിന്ദ് വാഡ ജയിലിലാക്കി.

Sources:onlinegoodnews

http://theendtimeradio.com

 

Continue Reading

National

ഐപിസി ഇടുക്കി മേഖലാ പ്രവർത്തനോദ്ഘാടനം 2025 ജനുവരി 2 വ്യാഴം രാവിലെ 10 മണിക്ക്

Published

on

ഇൻഡ്യാ പെന്തകോസ്ത് ദൈവസഭ ഇടുക്കി മേഖലാ പ്രവർത്തനോദ്ഘാടനം 2025 ജനുവരി 2 വ്യാഴം രാവിലെ 10.00 മണിക്ക് അടിമാലി താജ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. ഐ പി സി കേരളാ സ്റ്റേറ്റ് പ്രസിഡന്റ്‌ പാസ്റ്റർ കെ സി തോമസ് പ്രവർത്തനോദ്ഘാടനം നിർവഹിക്കുകയും ഐ പി സി കേരളാ സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി പാസ്റ്റർ രാജു ആനിക്കാട് മുഖ്യസന്ദേശം നൽകുകയും ചെയ്യുന്നു. മേഖലയിലെ എല്ലാ ദൈവദാസന്മാരും ദൈവജനവും ഈ യോഗത്തിൽ സംബന്ധിക്കുമെന്ന് ഐപിസി ഇടുക്കി മേഖല സെക്രട്ടറി അഡ്വ.ജോൺലി ജോഷ്വാ അറിയിച്ചു.
Sources:gospelmirror

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National20 hours ago

ഐപിസി വാളകം സെന്റര്‍ 96-ാമത് കണ്‍വന്‍ഷന്‍ ജനു. 7 മുതല്‍

ഐപിസി വാളകം സെന്റര്‍ 96-ാമത് കണ്‍വന്‍ഷന്‍ ജനുവരി 7 ചൊവ്വ വൈകിട്ട് 6 മുതല്‍ വാളകം സെന്റര്‍ ഹെബ്രോന്‍ ഗ്രൗണ്ടില്‍ ആരംഭിക്കും. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന കണ്‍വന്‍ഷന്‍ ജനുവരി...

us news20 hours ago

Texas School District Removes Bible from Libraries for ‘Sexually Explicit’ Material

United States — A Texas school district has removed the Bible from its libraries’ shelves for the 2024-2025 school year,...

us news20 hours ago

ഐപിസി അയര്‍ലന്‍ഡ് & ഇ.യു റീജിയന്‍ കണ്‍വന്‍ഷന്‍ 2025 സെപ്തംബര്‍ 5 മുതല്‍

ഡബ്ലിന്‍: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ അയര്‍ലന്‍ഡ് & ഇ.യു റീജിയന്‍ മൂന്നാമത് വാര്‍ഷിക കണ്‍വന്‍ഷന്‍ 2025 സെപ്തംബര്‍ 5 മുതല്‍ 7 വരെ ഡബ്ലിനില്‍ നടക്കും.അനുഗ്രഹിത ദൈവദാസന്മാര്‍...

National20 hours ago

മതപരിവര്‍ത്തനാരോപണം: മധ്യപ്രദേശില്‍ സുവിശേഷക അറസ്റ്റില്‍

മധ്യപ്രദേശ്: മധ്യപ്രദേശിലെ ചിന്ദ് വാഡ ജില്ലയില്‍ ഐപിസി വനിതാ പ്രവര്‍ത്തകരോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന സുവിശേഷക ചോട്ടീഭായ് പട്ടേല്‍ എന്ന സഹോദരിയെ മതപരിവര്‍ത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത് ജയിലിലാക്കി....

world news21 hours ago

ഐപിസി കർണാടക സ്റ്റേറ്റ് കൺവെൻഷൻ ജനുവരി 9 മുതൽ കൊത്തന്നൂർ എബനേസർ ക്യാംപസ് ഗ്രൗണ്ടിൽ

ഇന്ത്യാ പെന്തെക്കൊസ്ത് ദൈവസഭ (ഐപിസി ) കർണാടക സ്റ്റേറ്റ് 38-ാമത് വാർഷിക കൺവൻഷൻ ജനുവരി 9 വ്യാഴം മുതൽ 12 ഞായർ വരെ കൊത്തന്നൂർ എബനേസർ ക്യാംപസ്...

world news1 day ago

ഇന്ത്യയിൽനിന്നുള്ള വിനോദസഞ്ചാരികൾക്കായി ഇ–വീസ സൗകര്യം ഏർപ്പെടുത്താൻ ഒരുക്കമാണെന്ന് ശ്രീലങ്ക

ന്യൂഡൽഹി : ഇന്ത്യയിൽനിന്നുള്ള വിനോദസഞ്ചാരികൾക്കായി ഇ–വീസ സൗകര്യം ഏർപ്പെടുത്താൻ ഒരുക്കമാണെന്നും പകരമായി ശ്രീലങ്കക്കാർക്ക് അതേ സൗകര്യം നൽകാൻ തയാറാകണമെന്നും ശ്രീലങ്കൻ വിദേശകാര്യമന്ത്രി വിജിത ഹെറാത്ത് പറഞ്ഞു. ഇന്ത്യയുൾപ്പെടെ...

Trending

Copyright © 2019 The End Time News