National
ഇന്ത്യയിലെ ക്രൈസ്തവര്‍ക്ക് നേരെ നടക്കുന്നത് നിശബ്ദ ആക്രമണം: മണിപ്പൂര്‍ സംഭവത്തെ ചൂണ്ടിക്കാട്ടി ബ്രിട്ടീഷ് എംപി
ലണ്ടൻ: ഇന്ത്യയിലെ ക്രിസ്ത്യാനികൾക്കെതിരെ നിശബ്ദമായ ആക്രമണമാണ് നടക്കുന്നതെന്നു ബ്രിട്ടനിലെ ഡെമോമോക്രാറ്റിക് യൂണിയനിസ്റ്റ് പാർട്ടി എംപി ജിം ഷാനൻ. ഹൗസ് ഓഫ് കോമൺസിൽ മതസ്വാതന്ത്ര്യത്തെയും വിശ്വാസത്തെയും കുറിച്ചുള്ള ചർച്ചയ്ക്കിടെയാണ് മണിപ്പൂരിലെ അക്രമം സംഭവം ചൂണ്ടിക്കാട്ടി ബ്രിട്ടീഷ് എംപി ആശങ്ക പങ്കുവെച്ചത്. ജി20 ഉച്ചകോടിക്കായി ഇന്ത്യ സന്ദര്‍ശിച്ച യുകെ പ്രധാനമന്ത്രി ഋഷി സുനാക്ക്, മണിപ്പൂരിലെ അക്രമം സംബന്ധിച്ചു എന്തെങ്കിലും പ്രതികരണം നടത്തിയോയെന്നും ബ്രിട്ടീഷ് എംപി ചോദ്യമുയര്‍ത്തി. മണിപ്പൂരിലെ സംഭവങ്ങളെ ഗോത്രവർഗ വംശീയ സംഘർഷങ്ങളിൽ നിന്ന് ഉദ്ഭവിച്ചതായി തരംതിരിക്കാമെങ്കിലും സംഭവം ഇന്ത്യയിലെ ക്രിസ്ത്യാനികൾക്ക് നേരെ നിശബ്ദമായി നടന്ന ആക്രമണമാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രാദേശിക പോലീസും സംസ്ഥാന സർക്കാരും ന്യൂനപക്ഷ, മത വിഭാഗങ്ങളുടെ ജീവനും സ്വത്തുക്കളും വീടുകളും നശിപ്പിച്ചു. അക്രമം നടത്തിയത് ഹിന്ദു തീവ്രവാദ പശ്ചാത്തലത്തിൽ നിന്നുള്ളവരാണ്. ഇരകൾ കൂടുതലും ക്രിസ്ത്യാനികളാണ്. ദിവസങ്ങള്‍ക്കിടെ ഇരുന്നൂറ്റിമുപ്പതോളം ക്രൈസ്തവ ദേവാലയങ്ങള്‍ നശിപ്പിക്കപ്പെട്ടു. അക്രമം നടത്തിയ പല കുറ്റവാളികളും യാദൃശ്ചികമായി പ്രവർത്തിച്ചവരല്ല. അവരുടെ അക്രമം ക്രിസ്ത്യാനികളെ ബോധപൂർവം ലക്ഷ്യംവെച്ചുള്ളതാണ്, ക്രൈസ്തവര്‍ അവരുടെ ദേശങ്ങളിൽ നിന്ന് പലായനം ചെയ്യണമെന്ന് അക്രമികള്‍ ആഗ്രഹിച്ചുവെന്നും അന്താരാഷ്ട്ര മത സ്വാതന്ത്ര്യത്തിനായുള്ള സർവകക്ഷി പാർലമെന്ററി ഗ്രൂപ്പിന്റെ ചെയർമാന്‍ കൂടിയായ ഷാനൻ പറഞ്ഞു.
മണിപ്പൂരിൽ തുടരുന്ന കലാപം ക്രൈസ്തവരെ ലക്ഷ്യമിട്ടാണെന്നു ഇക്കഴിഞ്ഞ ജൂലൈ മാസത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിന്റെ മത സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പ്രതിനിധി ഫിയോണ ബ്രൂസും തുറന്നടിച്ചിരിന്നു. നൂറോളം ദേവാലയങ്ങള്‍ തകര്‍ത്തതും അന്‍പതിനായിരത്തോളം ആളുകൾക്ക് ഭവനങ്ങൾ ഉപേക്ഷിക്കേണ്ടതായി വന്നുവെന്നും പറഞ്ഞ ഫിയോണ ബ്രൂസ്, ഈ സംഭവങ്ങൾ ഗൂഢാലോചനകൾക്ക് ശേഷം നടന്നതാണെന്നും ചൂണ്ടിക്കാട്ടിയിരിന്നു. അതേസമയം ഇല്ലാത്ത സമുദായ ധ്രുവീകരണം സൃഷ്ടിച്ച് ജനങ്ങളിൽ ഭിന്നിപ്പുണ്ടാക്കി രാഷ്ട്രീയനേട്ടമുണ്ടാക്കാൻ ശ്രമിക്കുന്ന മണിപ്പൂരിലെ സര്‍ക്കാര്‍ സംവിധാനങ്ങളില്‍ കേന്ദ്രം നിശബ്ദത പാലിച്ചത് ഭരണകൂട ഭീകരതയുടെ അടയാളമായാണ് ആഗോളതലത്തില്‍ നിരീക്ഷിക്കപ്പെടുന്നത്.
കടപ്പാട് :പ്രവാചക ശബ്ദം
National
ഐപിസി വാളകം സെന്റര്‍ 96-ാമത് കണ്‍വന്‍ഷന്‍ ജനു. 7 മുതല്‍
ഐപിസി വാളകം സെന്റര്‍ 96-ാമത് കണ്‍വന്‍ഷന്‍ ജനുവരി 7 ചൊവ്വ വൈകിട്ട് 6 മുതല്‍ വാളകം സെന്റര്‍ ഹെബ്രോന്‍ ഗ്രൗണ്ടില്‍ ആരംഭിക്കും. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന കണ്‍വന്‍ഷന്‍ ജനുവരി 12 ഞായറാഴ്ച സംയുക്താരാധന, കർത്തൃമേശ, സമാപന സമ്മേളനം എന്നിവയോടെ ഉച്ചയ്ക്ക് സമാപിക്കും. സെന്റര്‍ മിനിസ്റ്റര്‍ പാസ്റ്റര്‍ കെ.വി. പൗലോസ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍മാരായ പ്രിന്‍സ് തോമസ് റാന്നി, വര്‍ഗീസ് എബ്രഹാം, പി.സി. ചെറിയാന്‍, സണ്ണി കുര്യന്‍ വാളകം, പാസ്റ്റര്‍ ബാബു ചെറിയാന്‍ പിറവം, പാസ്റ്റര്‍ കെ.സി. തോമസ് എന്നിവര്‍ പ്രസംഗിക്കും. മിസ്പ വോയ്‌സ് തൃശൂര്‍ സംഗീതശുശ്രൂഷ നിര്‍വ്വഹിക്കും. ജനുവരി 10 വെള്ളിയാഴ്ച രാവിലെ 10 മുതല്‍ 1 വരെ വിമന്‍സ് ഫെലോഷിപ്പും ജനുവരി 11 ശനിയാഴ്ച രാവിലെ 10 മുതല്‍ 1 വരെ ശുശ്രൂഷക സമ്മേളനവും ഹെബ്രോന്‍ സഭാഹാളില്‍ വച്ച് നടക്കും. പാസ്റ്റര്‍മാരായ കെ.വി. പൗലോസ്, രാജന്‍ വി. മാത്യു, അനില്‍ കുര്യാക്കോസ്, സഹോദരന്‍മാരായ റ്റി.ഡി. ജോര്‍ജ്, സി.പി. ജോണ്‍സണ്‍, മാത്യു കിങ്ങിണിമറ്റം തുടങ്ങിയവര്‍ നേതൃത്വം നല്‍കും
Sources:christiansworldnews
National
മതപരിവര്‍ത്തനാരോപണം: മധ്യപ്രദേശില്‍ സുവിശേഷക അറസ്റ്റില്‍
മധ്യപ്രദേശ്: മധ്യപ്രദേശിലെ ചിന്ദ് വാഡ ജില്ലയില്‍ ഐപിസി വനിതാ പ്രവര്‍ത്തകരോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന സുവിശേഷക ചോട്ടീഭായ് പട്ടേല്‍ എന്ന സഹോദരിയെ മതപരിവര്‍ത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത് ജയിലിലാക്കി.
ചിന്ദ് വാഡ ജില്ലയില്‍ നിന്നും 70 കി.മീ ദൂരമുള്ള ഹറായ് എന്ന സ്ഥലത്ത് സുവിശേഷക ചോട്ടീഭായ് പട്ടേല്‍ നടത്തിയ സഭായോഗത്തിനിടയിലാണ് സുവിശേഷ വിരോധികള്‍ പോലീസുകാരുമായി വന്ന് യോഗം തടസ്സപ്പെടുത്തിയത്. ഇരുപതോളം ആളുകള്‍ കൂടിയിരുന്ന യോഗത്തിനിടയില്‍ നിന്നും മതപരിവര്‍ത്തനം ആരോപിച്ച് അവരെ അറസ്റ്റ് ചെയ്ത് ചിന്ദ് വാഡ ജയിലിലാക്കി.
Sources:onlinegoodnews
National
ഐപിസി ഇടുക്കി മേഖലാ പ്രവർത്തനോദ്ഘാടനം 2025 ജനുവരി 2 വ്യാഴം രാവിലെ 10 മണിക്ക്
ഇൻഡ്യാ പെന്തകോസ്ത് ദൈവസഭ ഇടുക്കി മേഖലാ പ്രവർത്തനോദ്ഘാടനം 2025 ജനുവരി 2 വ്യാഴം രാവിലെ 10.00 മണിക്ക് അടിമാലി താജ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. ഐ പി സി കേരളാ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ സി തോമസ് പ്രവർത്തനോദ്ഘാടനം നിർവഹിക്കുകയും ഐ പി സി കേരളാ സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി പാസ്റ്റർ രാജു ആനിക്കാട് മുഖ്യസന്ദേശം നൽകുകയും ചെയ്യുന്നു. മേഖലയിലെ എല്ലാ ദൈവദാസന്മാരും ദൈവജനവും ഈ യോഗത്തിൽ സംബന്ധിക്കുമെന്ന് ഐപിസി ഇടുക്കി മേഖല സെക്രട്ടറി അഡ്വ.ജോൺലി ജോഷ്വാ അറിയിച്ചു.
Sources:gospelmirror
-
Travel7 months ago
യാക്കൂസ കരിഷ്മ:ഓല സ്കൂട്ടറിനേക്കാൾ വിലക്കുറവിൽ കുഞ്ഞൻ കാർ; സിറ്റി യാത്രകൾക്ക് ഇനി ഇവൻ മതിയാവും
-
Movie1 month ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
Tech6 months ago
ചിത്രങ്ങൾ എഡിറ്റ് ചെയ്യാം; വാട്സ്ആപ്പിലെ ‘നീല വളയം’ സ്മാർട്ടാകുന്നു, കാര്യമായ മാറ്റങ്ങൾ
-
Movie1 month ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
National10 months ago
300,000-Member Indian Church to Plant 40 More Megachurches
-
National10 months ago
നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി
-
Movie9 months ago
Actor Ryan Phillippe ‘Craving’ Relationship With God After Movie About Christian Missionary
-
Articles7 months ago
8 ways the Kingdom connects us back to the Garden of Eden