Connect with us

Tech

ഗൂഗിള്‍ ക്രോം ഉപയോക്താക്കൾക്ക് ജാഗ്രതാ നിർദേശം നൽകി കേന്ദ്ര സർക്കാർ ഏജന്‍സി

Published

on

ന്യൂഡൽഹി: ഗൂഗിൾ ക്രോം ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി ഇന്ത്യയിലെ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം. ഗൂഗിൾ ക്രോം ബ്രൗസർ ഉപയോഗിക്കുന്നവർ ജാഗ്രത പാലിക്കാനാണ് നിര്‍ദേശം നൽകിയത്. ഗൂഗിൾ ക്രോം അപ്‌ഡേറ്റ് ചെയ്തില്ലെങ്കിൽ പ്രധാനപ്പെട്ട വിവരങ്ങൾ ചോരാൻ സാധ്യതയുണ്ടെന്നാമ് കേന്ദ്ര സർക്കാർ ഏജന്‍സി പറയുന്നത്. അപ്‌ഡേറ്റ് ചെയ്തില്ലെങ്കിൽ സുരക്ഷാ പ്രശ്‌നങ്ങളുണ്ടാകും.

ഇന്ത്യയിലെ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം പുതുതായി കണ്ടെത്തിയ പിഴവുകൾ ഉയർന്ന അപകടസാധ്യതയുള്ളതാണ്. ഗൂഗിള്‍ ക്രോം ഉപയോക്താവിന്‍റെ സിസ്റ്റത്തിലേക്ക് സൈബർ അക്രമകാരികള്‍ക്ക് അനധികൃതമായി പ്രവേശനം അനുവദിക്കുന്ന തരത്തിലാണ് പുതുതായി കണ്ടെത്തിയ പിഴവുകൾ. ഗൂഗിള്‍ ക്രോം ഡെസ്ക്ടോപ്പ് പതിപ്പിന്‍റെ 117.0.5938.132-ന് മുമ്പുള്ള പതിപ്പുകളെയാണ് പ്രധാനമായും ഈ പ്രശ്നം ബാധിച്ചിരിക്കുന്നത്.

ഗൂഗിള്‍ ക്രോം എങ്ങനെ അപ്‌ഡേറ്റ് ചെയ്യാം:
ഒരു ക്രോം വിൻഡോ തുറന്ന് മുകളിൽ വലത് കോണിലുള്ള മൂന്ന് ഡോട്ടിൽ ക്ലിക്കുചെയ്യുക.
ഡ്രോപ്പ്ഡൗൺ മെനുവിൽ നിന്ന്, ഹെൽപ് ഓപ്ഷൻ തിരഞ്ഞെടുക്കുക.
“എബൗട്ട് ഗൂഗിള്‍ ക്രോം” ക്ലിക്ക് ചെയ്യുക. (ഇതില്‍ നിങ്ങളുടെ സിസ്റ്റത്തിലെ ഗൂഗിള്‍ ക്രോം അപ്ഡേറ്റാണോ എന്ന് കാണിക്കും) അല്ലെങ്കില്‍,
അപ്ഡേറ്റിൽ ക്ലിക്ക് ചെയ്ത് ബ്രൗസർ റീസ്റ്റാർട്ട് ചെയ്യുക.
Sources:azchavattomonline

http://theendtimeradio.com

Tech

വീഡിയോ മുഴുവന്‍ ക്വാളിറ്റിയോടെ പങ്കുവെയ്ക്കാം: പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

Published

on

പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്,തുടര്‍ച്ചയായി ഉപയോക്താക്കള്‍ക്ക് സൗകര്യപ്രദമായ ഫീച്ചര്‍ അവതരിപ്പിക്കുകയാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. വീഡിയോകളും മുഴുവന്‍ ക്വാളിറ്റിയോടെ പങ്കുവെയ്ക്കാന്‍ കഴിയുന്ന ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് വാട്‌സ്ആപ്പ്. നിലവില്‍ ചിത്രങ്ങള്‍ മുഴുവന്‍ ക്വാളിറ്റിയോടെ പങ്കുവെയ്ക്കാന്‍ കഴിയുന്ന ഫീച്ചര്‍ ഉണ്ട്. ഇതിന് പുറമേയാണ് വീഡിയോകളും കംപ്രസ് ചെയ്യാതെ മുഴുവന്‍ ക്വാളിറ്റിയോട് കൂടി പങ്കുവെയ്്ക്കാന്‍ കഴിയുന്ന ഫീച്ചര്‍ അവതരിപ്പിച്ചത്.

തുടക്കത്തില്‍ ഐഒഎസ് പ്ലാറ്റ്‌ഫോമിലാണ് പുതിയ ഫീച്ചര്‍. ഉടന്‍ തന്നെ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കും ഈ ഫീച്ചര്‍ ലഭ്യമാക്കും. കംപ്രസ് ചെയ്യാതെ മീഡിയ ഫയലുകള്‍ അക്കാന്‍ കഴിയുന്നത് ഉപയോക്താക്കള്‍ക്ക് പുതിയ അനുഭവമാകുമെന്നാണ് വാട്‌സ്ആപ്പിന്റെ വിലയിരുത്തല്‍.

ഫോട്ടോ വീഡിയോ ലൈബ്രറിക്ക് പകരം ഡോക്യുമെന്റ് ഓപ്ഷന്‍ തെരഞ്ഞെടുത്ത് വേണം ഈ ഫീച്ചര്‍ പ്രയോജനപ്പെടുത്താന്‍. രണ്ട് ജിബി വരെയുള്ള വലിയ മീഡിയ ഫയലുകള്‍ വരെ അയക്കാന്‍ കഴിയുന്നവിധമാണ് ഫീച്ചര്‍.
Sources:globalindiannews

http://theendtimeradio.com

Continue Reading

Tech

ഗൂഗിൾ ക്രോം ഉപഭോക്താക്കൾക്ക് വീണ്ടും ജാഗ്രതാ നിർദ്ദേശം! പുതിയ വേർഷൻ ഉടൻ അപ്ഡേറ്റ് ചെയ്തോളൂ

Published

on

ഗൂഗിൾ അടുത്തിടെ സുരക്ഷാ അപ്ഡേറ്റ് പുറത്തിറക്കിയിരുന്നു ഗൂഗിൾ ക്രോം ബ്രൗസർ ഉപഭോക്താക്കൾക്ക് വീണ്ടും മുന്നറിയിപ്പുമായി ഗൂഗിൾ. ഇത്തവണ പുതിയൊരു സുരക്ഷാ ഭീഷണിയാണ് ഗൂഗിൾ ക്രോം നേരിടുന്നത്. ലാപ്ടോപ്പ്, മൊബൈൽ ഫോൺ എന്നിവയിൽ ഗൂഗിൾ ക്രോം ബ്രൗസർ ഉപയോഗിക്കുകയാണെങ്കിൽ സൈബർ ആക്രമണങ്ങൾക്ക് വരെ വിധേയമാകാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അതിനാൽ, മാക്ഒഎസ്, വിൻഡോസ്, ലിനക്സ് എന്നിവയിലുള്ള ക്രോം ബ്രൗസറുകൾ ഉടൻ തന്നെ അപ്ഡേറ്റ് ചെയ്യേണ്ടതാണ്.

ഗൂഗിൾ അടുത്തിടെ സുരക്ഷാ അപ്ഡേറ്റ് പുറത്തിറക്കിയിരുന്നു. CVE-2023-6345 എന്ന കേടുപാടുകൾക്ക് എതിരെയുള്ള അപ്ഡേറ്റാണ് ഗൂഗിൾ പുറത്തുവിട്ടത്. ഈ അപ്ഡേഷൻ ഉപയോഗിക്കാത്ത ഡിവൈസുകൾ സൈബർ ആക്രമണത്തിന് വിധേയമായേക്കാം. അതുകൊണ്ടുതന്നെ ഉപഭോക്താക്കൾ ഉടൻ തന്നെ ഗൂഗിൾ ക്രോം അപ്ഡേറ്റ് ചെയ്യേണ്ടതാണ്. ഏതാനും ദിവസങ്ങൾക്കു മുൻപാണ് CVE-2023-6345 എന്ന അപകടത്തെക്കുറിച്ച് ഗൂഗിൾ മുന്നറിയിപ്പ് നൽകിയത്. എന്നാൽ, ഇവയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഗൂഗിൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

മാക്, ലിനക്സ് എന്നിവയ്ക്കുള്ള 119.0.6045.199 വേർഷനിലും വിൻഡോസിലെ 119.0.6045.199/.200 വേർഷനിലുമാണ് ഈ പ്രശ്നം ബാധിക്കുക. അതിനാൽ, ഇവർ ക്രോം അപ്ഡേറ്റ് ചെയ്യേണ്ടത് അനിവാര്യമാണെന്ന് ഗൂഗിൾ വ്യക്തമാക്കി. അതേസമയം, അജ്ഞാത സോഴ്സുകളിൽ നിന്ന് ഉപഭോക്താക്കൾക്ക് ലഭിക്കുന്ന മെസേജുകൾ, ഇ-മെയിലുകൾ എന്നിവ ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യേണ്ടതാണ്. പലപ്പോഴും ഫിഷിംഗ് മെയിലുകൾ വഴിയാണ് സൈബർ തട്ടിപ്പുകൾ നടക്കാറുള്ളത്.
കടപ്പാട് :കേരളാ ന്യൂസ്

http://theendtimeradio.com

Continue Reading

Tech

ഡിസപിയറിംഗ് ഓപ്ഷനോടുകൂടിയ ടെക്സ്റ്റ് സ്റ്റാറ്റസ്, പുതിയ ഫീച്ചറുമായി വാട്സ്ആപ്പ് എത്തുന്നു

Published

on

മുൻകൂട്ടി നിശ്ചയിച്ച സമയപരിധി കഴിഞ്ഞാൽ ടെക്സ്റ്റ് സ്റ്റാറ്റസ് ഓട്ടോമാറ്റിക്കലി അപ്രത്യക്ഷമാകുന്നതാണ് പുതിയ ഫീച്ചർ.
ഉപഭോക്താക്കളുടെ സൗകര്യാർത്ഥം പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്ന മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ഓരോ അപ്ഡേഷനിലും ഉപഭോക്താക്കൾ കാത്തിരുന്ന ഫീച്ചറുകളാണ് വാട്സ്ആപ്പ് ഉൾപ്പെടുത്താറുള്ളത്. ഈ കൂട്ടത്തിൽ പുതുതായി അവതരിപ്പിക്കാൻ ഒരുങ്ങുന്ന ഫീച്ചറാണ് ഡിസപിയറിംഗ് ഓപ്ഷനോടുകൂടിയ ടെക്സ്റ്റ് സ്റ്റാറ്റസ്. പുതിയ അപ്ഡേഷനായി വരും ദിവസങ്ങളിൽ തന്നെ ഈ ഫീച്ചർ അവതരിപ്പിക്കാനാണ് വാട്സ്ആപ്പിന്റെ തീരുമാനം. ഈ ഫീച്ചറിനെ കുറിച്ച് കൂടുതൽ അറിയാം.

മുൻകൂട്ടി നിശ്ചയിച്ച സമയപരിധി കഴിഞ്ഞാൽ ടെക്സ്റ്റ് സ്റ്റാറ്റസ് ഓട്ടോമാറ്റിക്കലി അപ്രത്യക്ഷമാകുന്നതാണ് പുതിയ ഫീച്ചർ. ഇതോടെ, ഉപഭോക്താവിന് പ്രത്യേക സമയപരിധി നിശ്ചയിക്കാനാകും. ടെക്സ്റ്റ് സ്റ്റാറ്റസിൽ ഉപഭോക്താവിന് കൂടുതൽ നിയന്ത്രണം ലഭിക്കുന്നതിന്റെയും, സ്വകാര്യതയുടെയും ഭാഗമായാണ് ഇത്തരമൊരു ഫീച്ചറിന് വാട്സ്ആപ്പ് രൂപം നൽകിയിരിക്കുന്നത്. നിലവിൽ, ചെയ്യുന്ന പ്രവൃത്തിയുമായി ബന്ധപ്പെട്ട് ഷോർട്ട് അപ്ഡേറ്റുകൾ നൽകാൻ കഴിയുന്ന തരത്തിലാണ് ഇവയുടെ ക്രമീകരണം. ഫീച്ചറിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വാട്സ്ആപ്പ് ഇതുവരെ ലഭ്യമാക്കിയിട്ടില്ല.
കടപ്പാട് :കേരളാ ന്യൂസ്

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

world news8 hours ago

SEE IT: Ancient Coin with ‘Face of Jesus’ Discovered

An extremely rare 1,000-year-old Byzantine gold coin with the “face of Jesus” was unearthed [with] a metal [detector] in the...

Movie9 hours ago

Famous Rapper Turns to Jesus: ‘Christ Lives in Me’

Popular Puerto Rican artist “Daddy Yankee” told fans over the weekend he’s going to follow Jesus, urging them to do...

Business9 hours ago

ഗൂഗിൾ പേ യൂസർമാർ ശ്രദ്ധിക്കുക..! ഈ ആപ്പുകൾ ഫോണിൽ നിന്ന് ഉടൻ നീക്കം ചെയ്യണം

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന യു.പി.ഐ (UPI) പേയ്‌മെന്റ് ആപ്പുകളിൽ ഒന്നാണ് ഗൂഗിൾ പേ (Google Pay). ഗൂഗിളിന്റെ സ്വന്തം പേയ്‌മെന്റ് ആപ്ലിക്കേഷന്റെ ഏറ്റവും വലിയ...

world news9 hours ago

‘ആത്മാവാണ് സുവിശേഷവത്ക്കരണത്തിന്റെ നായകൻ’: ഫ്രാൻസിസ് പാപ്പാ

‘പരിശുദ്ധാത്മാവ് സുവിശേഷവത്ക്കരണത്തിന്റെ നായകൻ’ എന്ന് വ്യക്തമാക്കി ഫ്രാൻസിസ് പാപ്പാ. സുവിശേഷപ്രഘോഷണത്തിന്റെ അവശ്യഘടകങ്ങളെക്കുറിച്ചുള്ള ഫ്രാൻസിസ് മാർപാപ്പയുടെ മതബോധനപരമ്പരയിലാണ് പാപ്പാ പരിശുദ്ധാത്മാവിന്റെ പ്രാർത്തനത്തെക്കുറിച്ചു പറഞ്ഞത്. “സുവിശേഷം പ്രഘോഷിക്കുന്ന ജോലി എല്ലായ്‌പ്പോഴും...

us news9 hours ago

ടെക്‌സസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട അഞ്ചു വനിതകൾ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചു

തെറ്റുകൾ നിറഞ്ഞ ജീവിതത്തിൽ, പശ്ചാത്താപത്തിന്റെ വഴിയേ സഞ്ചരിക്കുകയാണ് ടെക്‌സാസിലെ ജയിലിൽ കഴിയുന്ന അഞ്ചു സ്ത്രീകൾ. നിലവിൽ വധശിക്ഷ കാത്തിരിക്കുന്ന, ടെക്‌സാസിലെ ഗേറ്റ്‌സ്‌വില്ലെയിലെ മൗണ്ടൻ വ്യൂ യൂണിറ്റ് ജയിലിൽ...

National10 hours ago

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു;സംസ്‌കാരം ഞായറാഴ്ച്ച വാഴൂരില്‍

കൊച്ചി: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ(73) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഏതാനും മാസങ്ങളായി ഇവിടെ ചികിത്സയിലായിരുന്നു. പ്രമേഹരോഗം മൂർച്ഛിച്ചതിനെ തുടർന്നു...

Trending