Connect with us

National

പ്രവാസികളുടെ മക്കള്‍ക്കും ആധാര്‍ കാര്‍ഡ് എടുക്കാം.

Published

on

യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) നല്‍കുന്ന തിരിച്ചറിയല്‍ രേഖയാണ് ആധാര്‍ കാർഡ്. വിലാസത്തിന്റെയും തെളിവായും ഇത് പ്രവർത്തിക്കുന്നു. പ്രവാസികള്‍ക്കും ആധാറിനായി അപേക്ഷ നല്‍കാവുന്നതാണ്. ഇന്ത്യയില്‍ താമസിക്കുന്നവർക്ക് ആധാര്‍ എടുക്കുന്നതിന് ഉള്ള സമാനമായ നടപടിക്രമങ്ങള്‍ തന്നെയാണ് പ്രവാസികള്‍ക്കുമുള്ളത്. ഇതില്‍ ബയോമെട്രിക്, ജനന വിവരങ്ങളും നല്‍കേണ്ടതുണ്ട്. ആധാര്‍ എന്റോള്‍മെന്റ് പ്രക്രിയയില്‍ ശേഖരിക്കുന്ന വിരലടയാളം, കൃഷ്ണമണിയുടെ സ്‌കാനുകള്‍, ഫോട്ടോ എന്നിവ ഉള്‍പ്പെടുന്നതാണ് ആധാര്‍ കാര്‍ഡ്.

പ്രവാസികള്‍ക്ക് ആധാര്‍ എടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ചുവടെ വിശദമായി ചേര്‍ക്കുന്നു.

1. ആധാര്‍ കേന്ദ്രത്തിലെത്തുക 2. കയ്യില്‍ പാസ്‌പോര്‍ട്ട് കരുതിയിരിക്കണം 3. എന്‍റോള്‍മെന്റ് അപേക്ഷാ ഫോമില്‍ ആവശ്യമായ വിവരങ്ങള്‍ നല്‍കുക. 4. ഇമെയില്‍ ഐഡി പ്രവാസികള്‍ നിര്‍ബന്ധമായും നല്‍കേണ്ടതുണ്ട്. 5. പ്രവാസികളുടെ എന്‍റോള്‍മെന്റില്‍ സത്യവാങ്മൂലം നല്‍കുന്നത് കുറച്ചു വ്യത്യസ്തമാണ്. ഇത് വായിച്ചശേഷം ഒപ്പ് ഇടണം. 6. നിങ്ങളുടെ വിവരങ്ങളില്‍ പ്രവാസിയാണെന്ന വിവരം നല്‍കണമെന്ന് ആധാര്‍ കേന്ദ്രത്തിലെ ജീവനക്കാരോട് പറയാം. 7. പാസ്‌പോര്‍ട്ട് തന്നെ മേല്‍വിലാസം, ജനനത്തീയതി എന്നിവയ്ക്കുള്ള തെളിവായി നല്‍കാം. അല്ലെങ്കില്‍ മറ്റ് ഏതെങ്കിലും രേഖകള്‍ തെളിവായി നല്‍കാവുന്നതാണ്. 8. ബയോമെട്രിക് വിവരങ്ങള്‍ നല്‍കാം. 9. പ്രാദേശിക ഭാഷയിലും ഇംഗ്ലീഷിലും നല്‍കിയിട്ടുള്ള വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പുവരുത്തുക. ഇതിന് ശേഷം അപേക്ഷ സമര്‍പ്പിക്കാം. 10. 14 അക്ക എന്റോള്‍മെന്റ് ഐഡി അടങ്ങിയ എന്‍റോള്‍ മെന്റ് സ്ലിപ് വാങ്ങാൻ മറക്കരുത്.

പ്രവാസികളുടെ മക്കള്‍ക്ക് ആധാര്‍ എടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ചുവടെ വിശദമായി ചേര്‍ക്കുന്നു.

അഞ്ച് വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍

1. കുട്ടിയുടെ പേരില്‍ മാതാപിതാക്കളില്‍ ഒരാള്‍ ആധികാരികത നല്‍കുകയും എന്റോള്‍മെന്റ് ഫോമില്‍ ഒപ്പിട്ട് പ്രായപൂര്‍ത്തിയാകാത്തയാളെ എന്റോള്‍ ചെയ്യുന്നതിനുള്ള സമ്മതം നല്‍കുകയും വേണം.

2. കുട്ടി ഒരു പ്രവാസിയാണെങ്കില്‍ കുട്ടിയുടെ സാധുവായ ഇന്ത്യന്‍ പാസ്പോര്‍ട്ട് തിരിച്ചറിയല്‍ രേഖയായി നല്‍കേണ്ടത് നിര്‍ബന്ധമാണ്

3. കുട്ടി ഇന്ത്യയില്‍ താമസിക്കുന്നയാളാണെങ്കില്‍ (പ്രവാസിയല്ല) ബന്ധത്തിന്റെ സാധുവായ തെളിവ് നല്‍കുന്നതിന് ജനന സര്‍ട്ടിഫിക്കറ്റും മാതാപിതാക്കളുടെ ആധാറും എന്റോള്‍മെന്റിനായി ഹാജരാക്കണം.

അഞ്ച് വയസ്സു മുതല്‍ 18 വയസ്സു വരെയുള്ള കുട്ടികള്‍

1. എന്റോള്‍മെന്റ് ഫോമില്‍ ഒപ്പിട്ട് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ എന്റോള്‍ ചെയ്യുന്നതിന് മാതാപിതാക്കളില്‍ ഒരാള്‍/ രക്ഷിതാവ് സമ്മതം നല്‍കണം.

2. കുട്ടി ഒരു പ്രവാസിയാണെങ്കില്‍ കുട്ടിയുടെ സാധുവായ ഇന്ത്യന്‍ പാസ്പോര്‍ട്ട് തിരിച്ചറിയല്‍ രേഖയായി നല്‍കേണ്ടത് നിര്‍ബന്ധമാണ്. 3. പ്രായപൂര്‍ത്തിയാകാത്തയാള്‍ ഇന്ത്യയിലാണ് താമസിക്കുന്നതെങ്കിൽ (എന്‍ആര്‍ഐ അല്ല) പ്രായപൂര്‍ത്തിയാകാത്തയാളുടെ പേരില്‍ ഒരു രേഖയും ഇല്ലാത്ത പക്ഷം ബന്ധത്തിന്റെ സാധുവായ തെളിവിനായി ജനന സര്‍ട്ടിഫിക്കറ്റ് ഉപയോഗിക്കാം.

4. എന്‍റോള്‍മെന്റിനായി കുട്ടിയുടെ പേരില്‍ സാധുവായ തിരിച്ചറിയല്‍ രേഖയും മേല്‍വിലാസം സംബന്ധിച്ച രേഖയും (സ്‌കൂള്‍ ഐഡി കാര്‍ഡ് പോലെ) ഉപയോഗിക്കാം.

പ്രവാസികള്‍ ആധാറിനായി അപേക്ഷിക്കുമ്പോള്‍, അന്താരാഷ്ട്ര, അല്ലെങ്കില്‍ ഇന്ത്യന്‍ ഇതര മൊബൈല്‍ നമ്പറുകള്‍ യുഐഡിഎഐ സ്വീകരിക്കില്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അതിനാല്‍, അപേക്ഷയിൽ ഒരു ഇന്ത്യന്‍ മൊബൈല്‍ നമ്പര്‍ നല്‍കിയിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടതാണ്.
Sources:nerkazhcha

http://theendtimeradio.com

Click to comment

Leave a Reply

Your email address will not be published. Required fields are marked *

National

ഭൂരഹിതരായ 8 കുടുംബങ്ങൾക്ക് കിടപ്പാടം ഒരുക്കി ചിറയിൽ കുടുംബം

Published

on

തിരുവല്ല: ഭൂരഹിതരായ 8 കുടുംബങ്ങൾക്ക് സൗജന്യ കിടപ്പാടം ഒരുക്കി ചിറയിൽ റവ. ചാക്കോ പുന്നൂസ്.തിരുവല്ല നഗരസഭ 11 -ാം വാർഡിൽ കറ്റോട് റോഡ് വശത്തുള്ള 50 സെൻ്റ് സ്ഥലമാണ് 8 കുടുംബങ്ങൾക്ക് ഭാവിപ്രതീക്ഷയുടെ വെള്ളി വെളിച്ചം നൽകുന്നത്.

റവ. ചാക്കോ പുന്നൂസ് വിദേശത്ത് സ്ഥിരതാമസമായതിനാൽ ഐപിസി ചേർത്തല സെൻ്റർ ശുശ്രൂഷകനും തിരുവല്ല തെങ്ങേലി സ്വദേശിയുമായ പാസ്റ്റർ സാബു തോമസിൻ്റെ ചുമതലയിൽ ഇവരുടെ ഭൂമി സംബന്ധിച്ചുള്ള രേഖകൾ 8 പേരുടെയും പേരിൽകൂട്ടി കരം അടച്ച് കൈമാറി.ഇതിൽ പൊതു പ്രാർത്ഥനാലയത്തിനും സ്ഥലം ക്രമീകരിച്ചിട്ടുണ്ട്. ചിറയിൽ ഈഡൻ ഗാർഡൻസ് എന്നാണ് സ്ഥലത്തിൻ്റെ പൊതുപേര്.

15 വർഷത്തേക്ക് ഇവ മറ്റാർക്കും കൈമാറ്റം ചെയ്യാൻ കഴിയാത്ത നിലയിൽ കരാർ ഒപ്പിട്ടിട്ടുണ്ട്.പാസ്റ്റർ സാബു തോമസിൻ്റെ യുഎസ് സന്ദർശനവേളയിലാണ് റവ. ചാക്കോ പുന്നൂസ് തൻ്റെ സ്ഥലം ഭൂരഹിതർക്ക് ദാനം ചെയ്യുന്നത് സംബന്ധിച്ച് തീരുമാനം അറിയിച്ചത്.

ഭൂരേഖകൾ കൈമാറുന്ന സമ്മേളനം റവ.ചാക്കോ പുന്നൂസ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. പാസ്റ്റർ സാബു തോമസ് അധ്യക്ഷത വഹിച്ചു. പാസ്റ്റർമാരായ ടി.ഒ.രാജു, കുര്യൻ കുഴിപറമ്പിൽ, ഐപിസി തിരുവല്ല സെൻ്റർ ട്രഷറർ ജോജി ഐപ്പ് മാത്യൂസ്, നഗരസഭ കൗൺസിലർമാരായ സണ്ണി മനയ്ക്കൽ, ജയശ്രീ മുരിക്കനാട്ടിൽ, എം.ടി.ഏബ്രഹാം, ലൗജി പാപ്പച്ചൻ, അലക്സ് ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.
 http://theendtimeradio.com

Continue Reading

National

ഐപിസി സോദരി സമാജം പ്രവർത്തനോദ്ഘാടനം നടത്തി

Published

on

നെടുമ്പ്രം: ഐപിസി തിരുവല്ല സെന്റർ സോദരി സമാജം 2026- 29 വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സെന്റർ മിനിസ്റ്റർ പാസ്റ്റർ ഡോ. കെ.സി.ജോൺ നിർവഹിച്ചു. ദൈവശബ്ദം കേട്ട് സമൂഹത്തോടുള്ള പ്രതിബദ്ധത നിറവേറ്റണമെന്ന് അദ്ദേഹം പറഞ്ഞു. ഗോസ്പൽ സെന്റർ ഹാളിൽ നടന്ന സമ്മേളനത്തിൽ സെൻ്റർ വൈസ് പ്രസിഡൻ്റ് പാസ്റ്റർ ചാക്കോ ജോൺ അധ്യക്ഷത വഹിച്ചു.

സിസ്റ്റർ ബ്ലെസി ഷാജി മുഖ്യസന്ദേശം നൽകി. സെന്റർ സെക്രട്ടറി പാസ്റ്റർ അജു അലക്സ്, ട്രഷറർ ജോജി ഐപ്പ് മാത്യൂസ്, പാസ്റ്റർമാരായ ജോൺ മാത്യു, സൈമൺ ജോസഫ്, ഷാജി സി.സാമുവൽ, ജി.എം.ബേബികുട്ടി, സാം ടി. ഫിലിപ്പ്, രാജു ജോൺ, ബിബു ജേക്കബ്, ജിസ്മോൻ കൊച്ചുപറമ്പിൽ, സോദരി സമാജം സ്റ്റേറ്റ് പ്രസിഡൻ്റ് ജയമോൾ രാജു, സെൻ്റർ സോദരി സമാജം ഭാരവാഹികളായ കുഞ്ഞുമോൾ ചാക്കോ, ബ്ലെസി ബിനോയ്, ജോയ്സ് ഐസക്, രാജി ജിസ്മോൻ, കുഞ്ഞുമോൾ ബിജു, ജാൻസി ജോൺസൺ, പ്രെയ്സ് ജോൺ എന്നിവർ പ്രസംഗിച്ചു.
Sources:cchintha.in

http://theendtimeradio.com

Continue Reading

National

മദ്ധ്യപ്രദേശിൽ സുവിശേഷ വിരോധികളുടെ ആക്രമണം നേരിട്ടിരുന്ന പാസ്റ്റർ എസ്.ഡി. യേശുദാസിനെ കാണാനില്ല; പോലീസിൽ പരാതി നൽകി

Published

on

മധ്യപ്രദേശിലെ അന്നുപ്പൂർ ജില്ലയിലെ മലയാളി പാസ്റ്റർ എസ്.ഡി യേശുദാസിനെ ഇന്നലെ (ഒക്ടോബർ 7) രാവിലെ മുതൽ കാണാതായിരിക്കുന്നു. ഇന്നലെ രാവിലെ എട്ടരയ്ക്ക് അടുത്തുള്ള മറ്റൊരു പാസ്‌റ്ററുടെ ഭവനത്തിൽ പോയതാണ്. ആ ജില്ലയിലെ ലീഡർ കൂടിയായ അദ്ദേഹം ആ പ്രദേശത്തെ സുവിശേഷ വിരോധികളുടെ ഭീഷണി നേരിടുന്ന ആളാണ്.

സുൽത്താൻ ബത്തേരി സ്വദേശിയാണ്. കഴിഞ്ഞ മാസം പതിനെട്ടാം തീയതി സുവിശേഷ വിരോധികളുടെ ആക്രമണം അദ്ദേഹം നേരിട്ടിരുന്നു.

ഭാര്യ ജീന ജോർജ് കാര്യമ്പാടി സ്വദേശിയാണ്, മൂന്ന് മക്കളുമുണ്ട്. അനുപ്പൂർ ജില്ലയിലെ കോത്തു വാലി പോലീസിന് പരാതി നൽകിയിട്ടുണ്ട്.

+919479623001
Sources:cchintha.in

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

Movie9 hours ago

A ‘Convinced Atheist’ Finds Jesus on the Sea of Galilee

A rising star in Swedish media, Ingrid Carlqvist worked as an investigative reporter and editor at some of the country’s...

Hot News9 hours ago

സുവിശേഷവത്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ അനുബന്ധ സെക്രട്ടറിയായി സി. ബാരോൺ

സുവിശേഷവത്കരണത്തിനായുള്ള ഡിക്കാസ്റ്ററിയിലെ സുവിശേഷവത്കരണത്തിനും പുതിയ പ്രാദേശിക സഭകൾക്കും വേണ്ടിയുള്ള വിഭാഗത്തിന്റെ അനുബന്ധ സെക്രട്ടറിയായി സി. മേരി തെരേസ ബാരോണിനെ ലെയോ പതിനാലാമൻ മാർപാപ്പ നിയമിച്ചു. പൊന്തിഫിക്കൽ മിഷൻ...

us news9 hours ago

Faith Christian Church to Celebrate 50th Anniversary on October 10

New York – Faith Christian Church, formerly known as Bronx Full Gospel Assembly, will celebrate its Golden Jubilee – 50th...

National9 hours ago

ഭൂരഹിതരായ 8 കുടുംബങ്ങൾക്ക് കിടപ്പാടം ഒരുക്കി ചിറയിൽ കുടുംബം

തിരുവല്ല: ഭൂരഹിതരായ 8 കുടുംബങ്ങൾക്ക് സൗജന്യ കിടപ്പാടം ഒരുക്കി ചിറയിൽ റവ. ചാക്കോ പുന്നൂസ്.തിരുവല്ല നഗരസഭ 11 -ാം വാർഡിൽ കറ്റോട് റോഡ് വശത്തുള്ള 50 സെൻ്റ്...

us news10 hours ago

ന്യൂജേഴ്സിയിൽ ചരിത്രമെഴുതി നാല് വയസ്സുകാരൻ; ഏറ്റവും പ്രായം കുറഞ്ഞ പുസ്തക രചയിതാവായി അദ്വൈത് ജെയിൻ

ന്യൂജേഴ്സി: ലോക റെക്കോർഡുകളിൽ ഇടംപിടിച്ച് നാല് വയസ്സുകാരൻ അദ്വൈത് ജെയിൻ. ഏറ്റവും പ്രായം കുറഞ്ഞ പുസ്തക രചയിതാവെന്ന ഗിന്നസ് ലോക റെക്കോർഡാണ് ന്യൂജേഴ്സിയിലെ സൗത്ത് ബ്രൺസ്വിക്കിൽ നിന്നുള്ള...

National1 day ago

ഐപിസി സോദരി സമാജം പ്രവർത്തനോദ്ഘാടനം നടത്തി

നെടുമ്പ്രം: ഐപിസി തിരുവല്ല സെന്റർ സോദരി സമാജം 2026- 29 വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സെന്റർ മിനിസ്റ്റർ പാസ്റ്റർ ഡോ. കെ.സി.ജോൺ നിർവഹിച്ചു. ദൈവശബ്ദം കേട്ട് സമൂഹത്തോടുള്ള...

Trending

Copyright © 2019 The End Time News