Business
ചെലവേറിയ റോമിങ് റീച്ചാര്‍ജുകള്‍ ചെയ്യണ്ട; വിദേശയാത്രക്കാര്‍ക്കായി E-SIM സേവനവുമായി സെന്‍സറൈസ്

ന്യൂഡൽഹി: ഇടക്കിടെ യാത്രകൾ ചെയ്യുന്ന ഉപഭോക്താക്കൾക്കായി ആഗോള കണക്ടിവിറ്റി ലഭിക്കുന്ന ഇ-സിം സേവനം അവതരിപ്പിച്ച് കമ്മ്യൂണിക്കേഷൻ സേവന ദാതാവായ സെൻസറൈസ്. ഡൽഹിയിലെ പ്രഗതി മൈതാനിൽ നടക്കുന്ന ഇന്ത്യ മൊബൈൽ കോൺഗ്രസിലാണ് കമ്പനി പുതിയ സേവനം പ്രഖ്യാപിച്ചത്.
കോർപ്പറേറ്റ് യാത്രക്കാർ, വിനോദ യാത്രകൾ ചെയ്യുന്നവർ, വിദ്യാർഥികൾ എന്നിവരെ ലക്ഷ്യമിട്ടുള്ള ഇ-സിം സേവനം മറ്റ് ടെലികോം കമ്പനികളുടെ ഇന്റർനാഷണൽ റോമിങ് സംവിധാനങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. സെൻസറൈസിന്റെ മൊബൈൽ ആപ്പ് ഉപയോഗിച്ച് 190 രാജ്യങ്ങളിൽ ഇ-സിം കണക്ടിവിറ്റി ലഭിക്കും. വെറും 10 ഡോളറിൽ (ഏകദേശം 835 രൂപ) താഴെ ആയിരിക്കും ഇതിന് ചെലവെന്നും കമ്പനി പറയുന്നു.
സെൻസറൈസ് ട്രാവൽ ഇ-സിം ഉപയോഗിക്കുമ്പോൾ പരമ്പരാഗത ഫിസിക്കൽ സിംകാർഡുകൾ ആവശ്യമില്ല. മാത്രവുമല്ല ചെലവേറിയ ടെലികോം റോമിങ് റീച്ചാർജ് പ്ലാനുകൾ എടുക്കുകയും വേണ്ട. പകരം സന്ദർശിക്കുന്ന വിദേശ രാജ്യങ്ങളിൽ വൈഫൈ കണക്ടിവിറ്റി കണ്ടെത്തിയാൽ മാത്രം മതി.
Sources:azchavattomonline
Business
ഡിസംബര്‍ 1 മുതല്‍ സിം കാര്‍ഡ് വാങ്ങാൻ പുതിയ നിയമം ; നടപടികള്‍ ഇങ്ങനെ

രാജ്യത്തെ സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുക എന്ന ലക്ഷ്യം മുൻനിര്‍ത്തി സിം വാങ്ങുന്നതിനും വില്‍ക്കുന്നതിനും കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ നിയന്ത്രണങ്ങള്‍ ഡിസംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും.
ഡിസംബര്‍ 1 മുതല്‍ തന്നെ രാജ്യവ്യാപകമായി പുതിയ നിയന്ത്രണങ്ങള്‍ നടപ്പിലാക്കാൻ സര്‍ക്കാര്‍ ഇതിനകം തന്നെ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. വ്യാജ സിമ്മുകള്‍ വഴിയുള്ള തട്ടിപ്പുകളുടെ ഗൗരവം കണക്കിലെടുത്ത് നിയമം കര്‍ശനമായി തന്നെ നടപ്പാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
ഡിസംബര്‍ 1 മുതല്‍ സിം കാര്‍ഡ് വില്‍പ്പനയില്‍ വരുന്ന പ്രധാന മാറ്റങ്ങള്‍ പരിചയപ്പെടാം
സിം ഡീലര്‍ പരിശോധന:
ഡിസംബര്‍ 1 മുതല്‍ എല്ലാ സിം കാര്‍ഡ് ഡീലര്‍മാര്‍ക്കും സര്‍ക്കാര്‍ പോലീസ് വെരിഫിക്കേഷൻ നിര്‍ബന്ധമാക്കും. സിം വില്‍ക്കുന്നതിനുള്ള രജിസ്ട്രേഷന് പോലീസ് വെരിഫിക്കേഷൻ ഉറപ്പാക്കേണ്ടത് ടെലിക്കോം കമ്ബനികളുടെ ഉത്തരവാദിത്തമാണ്. മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന ഡീലര്‍മാര്‍ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തും.
ബള്‍ക്ക് സിം കാര്‍ഡ് വിതരണം:
പുതിയ നിയമങ്ങള്‍ പ്രകാരം സിം കാര്‍ഡുകള്‍ ബള്‍ക്ക് ഇഷ്യു ചെയ്യുന്നത് തടയും. ഒരു ബിസിനസ് കണക്ഷനിലൂടെ മാത്രമേ വ്യക്തികള്‍ക്ക് സിം കാര്‍ഡുകള്‍ ബള്‍ക്കായി സ്വന്തമാക്കാൻ കഴിയൂ. എങ്കിലും ഉപയോക്താക്കള്‍ക്ക് പഴയതുപോലെ ഒരു ഐഡിയില്‍ 9 സിംകാര്‍ഡുകള്‍ വരെ ലഭിക്കും.
ഡെമോഗ്രാഫിക് ഡാറ്റ ശേഖരണം:
നിലവിലുള്ള നമ്ബറുകള്‍ക്കായി സിം കാര്‍ഡുകള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ആധാര്‍ സ്കാനിംഗും ഡെമോഗ്രാഫിക് ഡാറ്റ ശേഖരണവും നിര്‍ബന്ധമാക്കും.
സിം കാര്‍ഡ് ഡീആക്ടിവേറ്റ് ചെയ്യല്‍ :
പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നതിന് ശേഷം ഒരു സിം കാര്‍ഡ് ഡീആക്ടീവ് ചെയ്ത് 90 ദിവസത്തെ കാലയളവിന് ശേഷം മാത്രമേ ആ നമ്ബര്‍ മറ്റൊരാള്‍ക്ക് നല്‍കൂ.
പിഴ :
പുതിയ നിയമങ്ങള്‍ പ്രകാരം സിം വില്‍ക്കുന്ന ഡീലര്‍മാര്‍ നവംബര്‍ 30-നകം രജിസ്റ്റര്‍ ചെയ്യണം. നിയമ ലംഘനം നടത്തിയാല്‍ 10 ലക്ഷം രൂപ വരെ പിഴയും തടവും ലഭിക്കാൻ സാധ്യതയുണ്ട്. പുതിയ നടപടികള്‍ വിജയിച്ചാല്‍ രാജ്യത്തെ സൈബര്‍ കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
http://theendtimeradio.com
Business
മൊബൈൽ റീചാർജുകൾക്ക് ഫീസ് ഈടാക്കി ഗൂഗിൾ പേ

മൊബൈൽ റീചാർജുകൾക്ക് ഫീസ് ഈടാക്കി ഗൂഗിൾ പേ. ഇപ്പോൾ കൺവീനിയൻസ് ഫീസ് എന്ന ഇനത്തിൽ മൂന്നു രൂപയോളമാണ് അധികമായി ഈടാക്കിത്തുടങ്ങിയിരിക്കുന്നത്. വർഷങ്ങളോളം ഉപയോക്താക്കളെ പ്രീപെയ്ഡ് പ്ലാൻ റീചാർജ് ചെയ്യാനും അധിക ചെലവില്ലാതെ ബില്ലുകൾ അടയ്ക്കാനും അനുവദിച്ചതിന് ശേഷമാണ് ഗൂഗിൾ പേ പുതിയ മാറ്റം കൊണ്ടുവരുന്നത്.
ഗൂഗിൾ പേ റീച്ചാർജുകൾക്ക് ഫീസ് ഈടാക്കുന്നുണ്ട് എന്ന് ഒരു യൂസർ വെളിപ്പെടുത്തി. ഇതിന് പിന്നാലെയാണ് ഇക്കാര്യം പലരുടെയും ശ്രദ്ധയിൽപ്പെട്ടിരിക്കുന്നത്. കൺവീനിയൻസ് ഫീസ് ജിഎസ്ടി ഉൾപ്പെടെയുള്ളതാണെന്ന് സ്‌ക്രീൻഷോട്ടിൽ വ്യക്തമാണ്. എന്നാൽ ഗൂഗിൾ ഇത് സംബന്ധിച്ച് ഔദ്യോഗികമായി പ്രഖ്യാപനം ഒന്നും നടത്തിയിട്ടില്ല.
നൂറ് രൂപ വരെ ചെലവ് വരുന്ന റീച്ചാർജുകൾക്ക് അധിക ഫീസ് നൽകേണ്ടതില്ല. 101 രൂപ മുതൽ 200 രൂപ വരെയുള്ള തുകയുടെ റീച്ചാർജുകൾക്ക് 2 രൂപ ഫീസ് നൽകണം. 301 രൂപയ്ക്ക് മുകളിലുള്ള റീച്ചാർജുകൾക്ക് 3 രൂപ നൽകണം. നിലവിൽ, മൊബൈൽ റീചാർജുകൾക്ക് മാത്രമേ ഫീസ് ബാധകമാകൂ.ഗൂഗിൾ പേ വഴിയുള്ള വൈദ്യുതി ബിൽ പേയ്‌മെന്റുകൾ പോലുള്ള മറ്റ് ഇടപാടുകൾ സൗജന്യമായി തുടരും. വ്യക്തിപരമായി നടത്തുന്ന ഇടപാടുകൾക്കും കച്ചവടവുമായി ബന്ധപ്പെട്ടുള്ള യുപിഐ ഇടപാടുകൾക്കും നിലവിൽ അധിക തുക നൽകേണ്ടതില്ല.
ഈ ഫീസ് ഒഴിവാക്കുന്നതിന്, ഉപയോക്താക്കൾക്ക് തങ്ങളുടെ ടെലിക്കോം ഓപ്പറേറ്ററുടെ ആപ്പിൽനിന്നോ വെബ്‌സൈറ്റിൽനിന്നോ നേരിട്ട് റീചാർജ് ചെയ്യാവുന്നതാണ്. ഇടപാടുകൾക്ക് അധിക ഫീസ് ഈടാക്കുന്ന ആദ്യത്തെ പേയ്മെന്റ് സേവന ദാതാവ് ഗൂഗിൾ പേയല്ല. പേടിഎം, ഫോൺപേ എന്നിവയും തുക ഈടാക്കി തുടങ്ങിയിരുന്നു.
Sources:NEWS AT TIME
Business
നോക്കിയും കണ്ടും ഗൂഗിൾ പേ ഉപയോഗിച്ചോളൂ…! ഈ ആപ്പുകൾ ഫോണിലുണ്ടെങ്കിൽ പണിപാളും, ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്

ഇടപാടുകൾക്ക് കനത്ത സുരക്ഷയാണ് ഗൂഗിൾ പേ വാഗ്ദാനം ചെയ്യുന്നത്.യുപിഐ ഇടപാടുകൾ നടത്താൻ ഗൂഗിൾ പേ പോലെയുള്ള സേവന ദാതാക്കളെ ആശ്രയിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. രാജ്യത്ത് ഏറ്റവും അധികം പേർ ഉപയോഗിക്കുന്ന യുപിഐ മൊബൈൽ ആപ്ലിക്കേഷൻ കൂടിയാണ് ഗൂഗിൾ പേ. ഇടപാടുകൾക്ക് കനത്ത സുരക്ഷയാണ് ഗൂഗിൾ പേ വാഗ്ദാനം ചെയ്യുന്നത്. നിലവിൽ, ഉപഭോക്താക്കൾ നടത്തുന്ന ഇടപാടുകൾ ഉടനടി പരിശോധിച്ച്, അവ തട്ടിപ്പ് അല്ലെന്ന് സ്ഥിരീകരിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകൾ ഗൂഗിൾ പേ പ്രയോജനപ്പെടുത്തുന്നുണ്ട്. കൂടാതെ, ഫ്രോഡ് പ്രിവൻഷൻ ടെക്നോളജിയും ഗൂഗിൾ പേയിൽ ലഭ്യമാണ്. ഗൂഗിൾ പേ കൂടുതൽ സുരക്ഷ
ഉറപ്പുവരുത്തുന്നുണ്ടെങ്കിലും, ഉപഭോക്താക്കളുടെ ചില അശ്രദ്ധ മൂലം ഇത്തരം പ്ലാറ്റ്ഫോമുകൾ വഴി പണം നഷ്ടമാകാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ഗൂഗിൾ.
ഗൂഗിൾ പേ ഉപയോഗിക്കുന്നവർ ഫോണിൽ ഒരിക്കലും സൂക്ഷിക്കാൻ പാടില്ലാത്ത ചില ആപ്പുകളെ കുറിച്ചാണ് ഗൂഗിൾ ഇത്തവണ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് സ്ക്രീൻ ഷെയറിംഗ് ആപ്ലിക്കേഷനുകളുടെ ഉപയോഗമാണ്. അവശ്യ ഘട്ടങ്ങളിൽ ഏറെ
ഉപകാരപ്രദമാകുന്ന ആപ്ലിക്കേഷനുകളാണ് സ്ക്രീൻ ഷെയറിംഗ് ആപ്പുകൾ. എന്നാൽ, ഇവ ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യുന്നുണ്ട്. നിങ്ങളുടെ ഫോണിന്റെ സ്ക്രീനിൽ എന്താണ് കാണുന്നതെന്ന് മറ്റൊരാളെ കൂടി അറിയിക്കാൻ സഹായിക്കുന്ന തരത്തിലുള്ള ആപ്ലിക്കേഷനുകളാണ് സ്ക്രീൻ ഷെയറിംഗ് ആപ്പുകൾ. അതുകൊണ്ടുതന്നെ ദുരുപയോഗപ്പെടാനുള്ള സാധ്യതയും കൂടുതലാണ്.
സ്ക്രീൻ ഷെയറിംഗ് ആപ്പുകളിലൂടെ തട്ടിപ്പുകാർക്ക് വളരെ എളുപ്പത്തിൽ ഉപഭോക്താക്കളുടെ ഫോണിൽ നിന്ന് ഒടിപി അടക്കമുള്ള വിവരങ്ങൾ ചോർത്തിയെടുക്കാൻ സാധിക്കും. കൂടാതെ, എടിഎം പിൻ നമ്പർ അടക്കമുള്ള വ്യക്തിഗത വിവരങ്ങളും ഇതിലൂടെ ചോരുന്നതാണ്. അതിനാൽ, ഗൂഗിൾ പേ ഉപയോഗിക്കുമ്പോൾ ഇത്തരം ആപ്പുകൾ പിന്നിൽ പ്രവർത്തിക്കുന്നില്ലെന്ന് ഉപഭോക്താക്കൾ നിർബന്ധമായും പരിശോധിച്ചുറപ്പിക്കണം. അനാവശ്യമായതും, സുരക്ഷാ ഭീഷണി ഉയർത്തുന്നതുമായ തേഡ് പാർട്ടി ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്ന ശീലം പരമാവധി കുറയ്ക്കേണ്ടതാണ്.
കടപ്പാട് :കേരളാ ന്യൂസ്
-
us news5 months ago
നോർത്ത് അമേരിക്കൻ പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം : രാജൻ ആര്യപ്പള്ളി പ്രസിഡന്റ്; നിബു വെള്ളവന്താനം സെക്രട്ടറി
-
us news3 months ago
നോര്‍ത്ത് അമേരിക്കന്‍ പെന്തക്കോസ്തല്‍ റൈറ്റേഴ്സ് ഫോറം; അറ്റ്ലാന്റാ ചാപ്റ്ററിന് പുതിയ ഭാരവാഹികള്‍
-
us news6 months ago
‘The Biggest Water Baptism in History’: 4,166 Baptized at Historic Beach from Jesus Movement
-
world news6 months ago
Muslim Husband Found Out His Wife Became a Christian; He Beat Her, Starved Her and Left Her in a Wild Animal Park—But God…
-
National3 months ago
ബൈബിൾ വിതരണം ചെയ്യുന്നതും നല്ല മൂല്യങ്ങൾ പഠിപ്പിക്കുന്നതും മതപരിവർത്തനമല്ല: അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണ്ണായക വിധി
-
world news7 months ago
ലേലത്തിൽ വെച്ചിരുന്ന ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഹീബ്രു ബൈബിളിന് റെക്കോര്‍ഡ് തുക: ലഭിച്ചത് 314 കോടിരൂപ
-
world news6 months ago
യുഎഇ യിൽ ക്രൈസ്തവ ആരാധനാലയങ്ങൾക്ക് ഇനി ലൈസൻസ് നിർബന്ധം
-
world news2 months ago
50 രാജ്യങ്ങളിലേക്ക് കുവൈത്ത് പൗരന്മാർക്ക് വിസയില്ലാതെ സഞ്ചരിക്കാം