National
നടക്കുവാൻ പോകുന്ന വേൾഡ് പെന്തെക്കോസ്തു ഐക്യ കൺവെൻഷൻ ഉണർവ് 2k24 തിരുവല്ലയ്ക്ക് , എതിരായി വ്യാജ പ്രചരണം തുടങ്ങി
2024 ജനുവരി 7 മുതൽ 14 വരെ തിരുവല്ലയിൽ നടക്കുവാൻ പോകുന്ന വേൾഡ് പെന്തെക്കോസ്തു ഐക്യ കൺവെൻഷൻ ഉണർവ് 2k24 തിരുവല്ലയ്ക്ക് , എതിരായി വ്യാജ പ്രചരണം തുടങ്ങിയതായി അറിയുന്നു. ഒരു പ്രത്യേക പെന്തെക്കോസ്തു സഭ നടത്തുന്ന കൺവൻഷൻ അല്ല തിരുവല്ല സാക്ഷ്യം വഹിക്കുന്നത്. ലോകത്തിലെ മുഴുവൻ പെന്തെക്കോസ്തു സഭകളും സഭാ വെത്യാസം മില്ലാതെ, സഭകൾ 100 വർഷം പിന്നിടുന്ന ഈ അവസരത്തിൽ ഐക്യമായി നടത്തുന്ന ഉണർവ് കൺവെൻഷനാണ് 2024 ജനുവരി 7 മുതൽ 14 വരെ തിരുവല്ലയിൽ നടക്കുന്നത്
എന്നാൽ പെന്തെക്കോസ്തു സഭകളിൽ പ്രമുഖ നിരയിൽപ്പെട്ട ഐ.പി സി എന്ന സഭ വിഭാഗത്തിൽ ഉളള പാസ്റ്ററന്മാരും വിശ്വാസികളും പ്രസ്തുത കൺവെൻഷന്റെ അനുഗ്രഹത്തിനായി പ്രാർത്ഥനയിലും, സാബത്തിക വിഷയത്തിലും പൂർണ്ണ പിൻതുണ നൽകുമ്പോൾ ആ സഭ വിഭാഗത്തിന്റെ കേന്ദ്ര നേതൃത്വം എന്ന് പറയപ്പെടുന്നവർ ലോകോത്തര പെന്തെക്കോസ്തു ഐക്യ കൺവെൻഷന് എതിരായി വ്യാജ പ്രചരണം നടത്തുകയും, നോട്ടീസ് ഇറക്കുകയും ചെയ്യുന്ന പ്രവൃത്തി വെറും വൃത്തികെട്ട ഹീന പ്രവർത്തിയും , ദൈവത്തോടും ,പെന്തെക്കോസ്തു സമൂഹത്തോടും കാണിക്കുന്ന കൊടും പാപ പ്രവർത്തിയും മാണ്ന്ന്, വിശ്വാസ സമൂഹം ഒന്നടങ്കം പറയുന്നു. ഇത്തരം പ്രവർത്തി കാരണം മറ്റിതര പെന്തെക്കോസ്തു സമൂഹം ഐ.പി.സിയിലെ നേതത്വത്തെ വിഘടന വാദികൾ എന്നതു പോലെ കണക്കാക്കുന്നുയെന്ന് ഏ.ജി സഭയുടെ ഒരു മുതിർന്ന നേതാവ് പറഞ്ഞു. ഐ.പി.സി എന്ന സഭയിൽ വിലമതിക്കാത്ത സംഭാവനകൾ ചെയ്ത മുതിർന്ന ദൈവദാസന്മാർ പ്രസ്തുത കൺവൻഷന്റെ വിജയകരമായ നടത്തിപ്പിന് വേണ്ടി മുൻ നിരയിൽ ഉണ്ട്.
വേൾഡ് പെന്തെക്കോസ്തു ഐക്യ കൺവെൻഷന് , ഐ.പി സി യുടെ അംഗീകാരവും..അനുവാദവും വേണമെന്ന് പറയുന്ന നേതാക്കന്മാർ വെറും വിഢികളാണ്. കൺവെൻഷൻ സംഘാടക സമിതിയിൽ ഉള്ള ഐ.പി.സിയിലെ നേതൃത്വത്തെ അവഹേളിക്കുന്ന വ്യാജ പ്രസ്താവനകളെ ഒരു വിലയും കല്പിക്കാതെ തള്ളി കളയുന്നതായും സംഘാടകർ പറഞ്ഞു.
Sources:gospelmirror
National
ഏ.ജി കേരളാ മിഷൻ: മിഷൻ ചലഞ്ച് സെമിനാർ നവംബർ 12 ചൊവ്വാഴ്ച നടക്കും.
അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കേരളാ മിഷൻ ഡിപ്പാർട്ട്മെൻ്റ് നേതൃത്വം നല്കുന്ന മിഷൻ ചലഞ്ച് സെമിനാർ നവംബർ 12 ചൊവ്വാഴ്ച രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1 വരെ അങ്കമാലി എ.ജി.ചർച്ചിൽ നടക്കും. സുവിശേഷ പ്രഭാഷകനും ക്രൈസ്റ്റ് എ ജി സീനിയർ ശുശ്രുഷകനുമായ പാസ്റ്റർ ജോർജ് പി. ചാക്കോ മുഖ്യ പ്രഭാഷണം നടത്തും. എ.ജി.മലയാളം ഡിസ്ട്രിക്ട് എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം പാസ്റ്റർ ബാബു വർഗീസ് ഉദ്ഘാടനം ചെയ്യുന്ന സെമിനാറിന് കേരളാ മിഷൻ ഡയറക്ടർ പാസ്റ്റർ ചാൾസ് ഗുണശീലൻ അദ്ധ്യക്ഷത വഹിക്കും. ഉത്തര മേഖലാ ഡയറക്ടർ പാസ്റ്റർ എം.ടി.സൈമൺ, അങ്കമാലി സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ പി.റ്റി. കുഞ്ഞുമ്മൻ, പാസ്റ്റർ ഷാജൻ ജോൺ ഇടയ്ക്കാട് എന്നിവർ സന്ദേശം നല്കും. അങ്കമാലി എ.ജി.ചർച്ച് ഗായകസംഘം ഗാനശുശ്രുഷ നയിക്കും.
പാസ്റ്റർ ചാൾസ് ഗുണശീലനൊപ്പം പാസ്റ്റർമാരായ സ്റ്റീഫൻ ബേബി (അസോ.ഡയറക്ടർ) എൻ.ജി.രാജു (സെക്രട്ടറി) റജിമോൻ സി. ജോയി (ട്രഷറാർ) ഷിബു ജി.ആർ (മീഡിയ കോർഡിനേറ്റർ) എഡ്വിൻ ജോസ് (പ്രയർ കോർഡിനേറ്റർ) സ്റ്റാൻലി പി.വർഗീസ് (പബ്ലിസിറ്റി കൺവീനർ) ബ്രദർ രാജു ജോർജ് (പ്രോഗ്രാം കൺവീനർ) എന്നിവർ കേരളാ മിഷന് നേതൃത്വം നല്കുന്നു.
വിവരങ്ങൾക്ക് പാസ്റ്റർമാരായ എൻ.ജി.രാജു 9447312275 എഡ്വിൻ ജോസ് 9447826183 എന്നിവരെ ബന്ധപ്പെടുക.
Sources:christiansworldnews
National
കൊട്ടാരക്കര മേഖലാ പി വൈ പി എ താലന്ത് പരിശോധന നവംബർ 16 ന്
പി. വൈ. പി. എ.(PYPA) കൊട്ടാരക്കര മേഖലാ താലന്ത് പരിശോധന നവംബർ 16, ശനിയാഴ്ച കൊട്ടാരക്കര കേരളാ തിയോളജിക്കൽ സെമിനാരിയിൽ വെച്ച് നടത്തപ്പെടും. രാവിലെ 9 മണിക്ക് തന്നെ എല്ലാ വിഭാഗങ്ങളുടെയും വാക്യം എഴുത്ത് മത്സരത്തോടെ താലന്ത് പരിശോധന ആരംഭിക്കും. മേഖലയിലെ വിവിധ സെൻ്ററുകളിൽ നിന്നും 300 ൽ പരം മത്സരാർത്ഥികൾ മാറ്റുരയ്ക്കും. താലന്ത് പരിശോധനയുടെ ഒരുക്കങ്ങൾ നടന്ന് വരുന്നതായി മേഖലാ പി. വൈ. പി. എ.(PYPA) ഭാരവാഹികൾ അറിയിച്ചു.
Sources:christiansworldnews
National
മൊബൈല്‍ ഫോണ്‍ റീചാര്‍ജിങ്ങിൽ ജാഗ്രതേ..! സാമൂഹ്യ മാധ്യമങ്ങളിലെ വ്യാജ പ്രചാരണത്തിൽ മുന്നറിയിപ്പുമായി കേരള പൊലീസ്
മൊബൈല്‍ ഫോണ്‍ റീചാര്‍ജിങ്ങിന്റെ പേരിൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ നടക്കുന്ന തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി കേരള പൊലീസ്. മൊബൈല്‍ ഫോണ്‍ റീചാര്‍ജിങ് കുറഞ്ഞ നിരക്കില്‍ ലഭിക്കുന്നു എന്ന തരത്തിൽ ഒരു ലിങ്ക് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നതുണ്ട്. ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് റീചാര്‍ജിങിനായി യുപിഐ പിന്‍ നൽകിയാൽ അക്കൗണ്ടില്‍ നിന്ന് പണം നഷ്ട്ടമാകും എന്നാണ് പൊലീസിന്റെ മുന്നറിയിപ്പ്. കേരള പൊലീസിന്റെ ഒഫീഷ്യൽ ഫേസ്‌ബുക്ക് പേജിലൂടെയാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
കേരള പൊലീസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്
മൊബൈല്‍ ഫോണ്‍ റീചാര്‍ജിങ് കുറഞ്ഞ നിരക്കില്‍ ലഭിക്കുന്നു എന്ന വ്യാജപ്രചരണം സാമൂഹ്യ മാധ്യമങ്ങളിലൂടെ നടക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇതോടൊപ്പം ഒരു വ്യാജ ലിങ്കും ലഭിക്കും. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ ഫോണ്‍ പേ, ഗൂഗിള്‍ പേ, പേടിഎം മുതലായ ആപ്പുകളിലേയ്ക്കു പ്രവേശിക്കുന്നു. തുടര്‍ന്ന് റീചാര്‍ജിങിനായി യുപിഐ പിന്‍ നല്‍കുന്നതോടെ പരാതിക്കാരന് തന്‍റെ അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമാകുന്നു.
ഇത്തരത്തില്‍ ലഭിക്കുന്ന വ്യാജ റീചാര്‍ജ് സന്ദേശങ്ങള്‍ തീര്‍ച്ചയായും അവഗണിക്കണം. ഇത്തരം തട്ടിപ്പിന് ഇരയായാല്‍ പരമാവധി ഒരുമണിക്കൂറിനകം തന്നെ വിവരം 1930 എന്ന നമ്പറിലോ എന്ന http://www.cybercrime.gov.in വെബ് സൈറ്റ് മുഖേനയോ സൈബര്‍ പോലീസിനെ അറിയിക്കണം.
Sources:christiansworldnews
-
Travel6 months ago
യാക്കൂസ കരിഷ്മ:ഓല സ്കൂട്ടറിനേക്കാൾ വിലക്കുറവിൽ കുഞ്ഞൻ കാർ; സിറ്റി യാത്രകൾക്ക് ഇനി ഇവൻ മതിയാവും
-
Tech4 months ago
ചിത്രങ്ങൾ എഡിറ്റ് ചെയ്യാം; വാട്സ്ആപ്പിലെ ‘നീല വളയം’ സ്മാർട്ടാകുന്നു, കാര്യമായ മാറ്റങ്ങൾ
-
National9 months ago
നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി
-
Movie8 months ago
Actor Ryan Phillippe ‘Craving’ Relationship With God After Movie About Christian Missionary
-
National9 months ago
300,000-Member Indian Church to Plant 40 More Megachurches
-
Movie11 months ago
Brazilian gospel singer Pedro Henrique dies of heart attack after collapsing on stage
-
Articles5 months ago
8 ways the Kingdom connects us back to the Garden of Eden
-
Hot News8 months ago
3 key evidences of Jesus’ return from the grave