Connect with us

world news

14 മണിക്കൂറിനുള്ളിൽ 800 ഭൂകമ്പങ്ങൾ… ഭൂമിക്കടിയിൽ പരക്കുന്ന ചൂടുള്ള ലാവ, ഐസ്‌ലാൻഡിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

Published

on

തുടർച്ചയായ ഭൂചലനങ്ങളെ തുടർന്ന് അഗ്നിപർവ്വത സ്ഫോടനം (volcanic eruption) ഉണ്ടാകുമോ എന്ന ഭയത്തിൽ ഐസ്︋ലാൻഡിലെ (Iceland) ജനങ്ങൾ. ഇതിനെത്തുടർന്ന് ഐസ്︋ലാൻഡിലെ തെക്കുപടിഞ്ഞാറൻ നഗരമായ ഗ്രിൻഡാവിക്കിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ഗ്രിൻഡാവിക്കിന് സമീപമുള്ള ഫഗ്രഡാൽസ്ഫ്ജൽ അഗ്നിപർവ്വതത്തിന് ചുറ്റും ആയിരക്കണക്കിന് ഭൂകമ്പങ്ങളാണ് കഴിഞ്ഞ ആഴ്ചകളിൽ രേഖപ്പെടുത്തിയത്. മുൻകരുതലിൻ്റെ ഭാഗമായി നഗരത്തിൽ താമസിക്കുന്ന ആയിരക്കണക്കിന് ജനങ്ങളോട് നഗരം വിട്ടുപോകാൻ പ്രാദേശിക ഭരണകൂടം നിർദ്ദേശം നൽകിയതായി വാർത്ത ഏജൻസിയായ എഎഫ്പി ശനിയാഴ്ച റിപ്പോർട്ട് ചെയ്തു.

ഗ്രിൻഡാവിക്കിന് വടക്ക് ഭൂകമ്പങ്ങൾ തുടർച്ചയായി അനുഭവപ്പെടുന്നതിനാൽ പൊതുജനസംരക്ഷണർത്ഥം നഗരത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ഐസ്︋ലാൻഡ് ദേശീയ പൊലീസ് മേധാവി അടിയന്തരാവസ്ഥയ്ക്ക് നിർദ്ദേശം നൽകിയതായി ഐസ്︋ലാൻഡ് സിവിൽ പ്രൊട്ടക്ഷൻ ആൻഡ് എമർജൻസി മാനേജ്മെൻ്റ് ഡിപ്പാർട്ട്മെൻ്റ് പ്രസ്താവനയിൽ അറിയിച്ചു. ബുധൻ വ്യാഴം ദിവസങ്ങളിലായി 24 മണിക്കൂറിനുള്ളിൽ റിക്ടർ സ്കെയിലിൽ 1400 ഓളം ഭൂചലനങ്ങളാണ് രേഖപ്പെടുത്തിയതെന്ന് ഐസ്︋ലാൻഡ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. വെള്ളിയാഴ്ച ദിവസം ആദ്യ 14 മണിക്കൂറിൽ 800 ഭൂചലനങ്ങൾ ഉണ്ടായതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഭൂചലനങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനെ തുടർന്ന് ഐസ്︋ലാൻഡിലെ ബ്ലൂ ലഗൂൺ ലാൻഡ്മാർക്ക് ഉദ്യോഗസ്ഥർ അടച്ചു. കനത്ത ചൂടിൽ പാറ ഉരുകി ഉണ്ടാകുന്ന ലാവ എന്ന മാഗ്മ ഭൂഗർഭ പ്രതലത്തിൽ നിറഞ്ഞിരിക്കുകയാണെന്നും ഭൂമിയുടെ ഉപരിതലം പൊട്ടിത്തെറിച്ച് അത് എപ്പോൾ വേണമെങ്കിലും പുറത്തു വരാമെന്നും ഐസ്︋ലാൻഡ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ആശങ്ക അറിയിച്ചു. ഇത്തരത്തിൽ പുറത്തുവരുന്ന ലാവ നഗരത്തിൽ എത്താനുള്ള സാധ്യത വളരെ കൂടുതലാണെന്നും അതുകൊണ്ടാണ് ഗ്രിൻഡാവിക്ക് ഒഴിപ്പിക്കാനുള്ള തീരുമാനമെടുത്തതെന്നും ഐസ്︋ലാൻഡ് സിവിൽ പ്രൊട്ടക്ഷൻ ഏജൻസി വ്യക്തമാക്കി.
Sources:azchavattomonline

http://theendtimeradio.com

world news

നൈജീരിയയില്‍ വീണ്ടും കത്തോലിക്ക വൈദികനെ തട്ടിക്കൊണ്ടുപോയി

Published

on

അബൂജ: ക്രൈസ്തവ വിരുദ്ധ പീഡനങ്ങളാല്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച നൈജീരിയയില്‍ നിന്നു വീണ്ടും കത്തോലിക്ക വൈദികനെ തട്ടിക്കൊണ്ടുപോയി. ഇന്നലെ ഫെബ്രുവരി 6 പുലർച്ചെയാണ് രാജ്യ തലസ്ഥാനമായ അബൂജയിലെ വെരിറ്റാസ് യൂണിവേഴ്‌സിറ്റിയിൽ പഠിക്കുന്ന ഫാ. കോർണെലസ് മാൻസാക് ദാമുലക് എന്ന വൈദികനെ തട്ടിക്കൊണ്ടുപോയത്. ബ്വാരി ഏരിയ കൗൺസിലിലെ സുമ 2 ലെ വീട്ടിൽ നിന്ന് വൈദികനെ തട്ടിക്കൊണ്ടുപോകുകയായിരിന്നുവെന്ന് അദ്ദേഹം അംഗമായ ഷെണ്ടം രൂപത മാധ്യമങ്ങളെ അറിയിച്ചു.

വൈദികന്റെ മോചനത്തിന് വേണ്ടി രൂപത പ്രാര്‍ത്ഥന യാചിച്ചു. തട്ടിക്കൊണ്ടുപോയവരുടെ കൈകളിൽ നിന്ന് വേഗത്തിലും സുരക്ഷിതമായും മോചിപ്പിക്കാൻ പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്യുകയാണെന്നും തങ്ങളുടെ സഹോദരനായ ഫാ. കൊർണേലിയസ് മാൻസാക്ക് ദാമുലക്കിന് വേണ്ടി പരിശുദ്ധ കന്യകാമറിയത്തിൻ്റെയും സകല വിശുദ്ധരുടെയും മാദ്ധ്യസ്ഥം യാചിക്കുകയാണെന്നും രൂപത പ്രസ്താവിച്ചു. വൈദികനെ തട്ടിക്കൊണ്ടുപോയ ബ്വാരി മേഖല തട്ടിക്കൊണ്ടുപോകലുകൾ ഏറ്റവും അധികം നടക്കുന്ന പ്രദേശങ്ങളിലൊന്നാണ്.

പ്രദേശത്തെ നിരവധി താമസക്കാരെ പ്രത്യേകിച്ച് കർഷകരെ തട്ടിക്കൊണ്ടുപോയി, അവരെ മോചിപ്പിക്കാൻ വലിയ തുക സായുധധാരികള്‍ ആവശ്യപ്പെടുന്നുണ്ട്. വൈദികനെ തട്ടിക്കൊണ്ടുപോയതിന് പിന്നിലും മോചനദ്രവ്യം തന്നെയാണ് ലക്ഷ്യമിടുന്നതെന്ന് കരുതപ്പെടുന്നു. ക്രൈസ്തവ നരഹത്യയും തട്ടികൊണ്ടുപോകല്‍ സംഭവങ്ങളും മറ്റ് അക്രമങ്ങളും കൊണ്ട് ഏറെ പൊറുതിമുട്ടിയ ആഫ്രിക്കന്‍ രാജ്യമാണ് നൈജീരിയ. ഭരണകൂടത്തിന്റെ നിസംഗതയാണ് അക്രമികള്‍ക്കു ബലം പകരുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നിരവധി വൈദികരെയാണ് സായുധധാരികള്‍ തട്ടിക്കൊണ്ടുപോയത്. ഇവര്‍ പിന്നീട് മോചിക്കപ്പെട്ടിട്ടുണ്ടെങ്കിലും തടങ്കലിനിടെ കൊല്ലപ്പെട്ട വൈദികരും നിരവധിയാണ്.
കടപ്പാട് :പ്രവാചക ശബ്ദം

The Catholic Diocese of Shendam is appealing for prayers for the “quick and safe release” of Fr. Cornelius Manzak Damulak, who was abducted on Thursday, February 6.

In a statement shared with ACI Africa, the Chancellor of the Nigerian Catholic Diocese, Fr. Joshua Daffa, says, “With sadness in our hearts, the Diocese of Shendam writes to inform the general public of the abduction of one of her Priests, Rev.Fr. Cornelius Manzak Damulak, a student of Veritas University, Abuja.”

He adds, “This sad event occurred in the early hours of today (Thursday 6) in his residence at Zuma 2 in Bwari Area Council of the Federal Capital Territory.”

He appeals for prayers for the kidnapped Priest, saying, “We invite all Christ’s faithful and all people of goodwill to storm the heavens with prayer for his quick and safe release from the hands of abductors.”

He adds, “We entrust our brother, Fr. Cornelius Manzak Damulak to the maternal intercession of the Blessed Virgin Mary our Mother and all the saints to keep him strong and to return him back to us safe.”

Nigeria has been experiencing insecurity since 2009 when Boko Haram insurgency began with the aim of turning the country into an Islamic state.

Since then, the group, one of largest Islamist groups in Africa, has been orchestrating indiscriminate terrorist attacks on various targets, including religious and political groups as well as civilians.

The insecurity situation in the country has further been complicated by the involvement of the predominantly Muslim Fulani herdsmen, also referred to as the Fulani Militia.

http://theendtimeradio.com

Continue Reading

world news

സന്ദർശക വീസയിൽ എത്തുന്നവരെ ജോലിക്കു നിയമിച്ചാൽ കമ്പനികൾക്ക് ഇനി വൻപിഴ

Published

on

ദുബായ് : സന്ദർശക വീസയിൽ എത്തുന്നവരെ ജോലിക്കു നിയമിച്ചാൽ കമ്പനികൾക്ക് ഒരു ലക്ഷം മുതൽ 10 ലക്ഷം ദിർഹം വരെ പിഴ ലഭിക്കും. ജോലിയെടുക്കാൻ വരുന്നവർക്കു സുരക്ഷ ഉറപ്പാക്കുന്നതിന് തൊഴിൽ നിയമത്തിൽ ഭേദഗതി വരുത്തിയാണ് പിഴ ശിക്ഷ വർധിപ്പിച്ചത്. തൊഴിൽ അനുമതികൾ ഇല്ലാതെ ആളുകളെ ജോലിക്കു നിയോഗിക്കുന്നത് പിടിക്കപ്പെട്ടാൽ കമ്പനികൾ കടുത്ത നിയമ നടപടികൾ നേരിടേണ്ടി വരും. സന്ദർശക വീസയിൽ എത്തുന്നവരെ ജോലിക്കു വയ്ക്കുകയും ശമ്പളം നൽകാതെ അവരെ വഞ്ചിക്കുകയും ചെയ്യുന്ന സംഭവങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിലാണു തൊഴിൽ നിയമം കടുപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്. സന്ദർശക വീസയിൽ എത്തുന്നവർക്ക് യുഎഇയിൽ ജോലി ചെയ്യാൻ അനുമതിയില്ല. എന്നാൽ, തൊഴിൽ അന്വേഷണത്തിന്റെ ഭാഗമായി വിസിറ്റ് വീസക്കാർ കമ്പനികളിൽ കയറി ഇറങ്ങുന്നതും അവരെ ജോലിക്കു വയ്ക്കുന്നതും പുതിയ കാര്യമല്ല. ചില കമ്പനികൾ തൊഴിൽ വീസ നൽകാൻ തയാറാകുമെങ്കിലും പലരും സന്ദർശകരെ കബിളിപ്പിക്കാനാണ് ശ്രമിക്കുക.
Sources:globalindiannews

http://theendtimeradio.com

Continue Reading

world news

മള്‍ട്ടിപ്പിള്‍ എന്‍ട്രി വീസ നിര്‍ത്തലാക്കിയതായി സൂചന

Published

on

കൊച്ചി : സൗദി അറേബ്യയിലേക്ക് ഇന്ത്യയടക്കം പതിനാലു രാജ്യങ്ങളില്‍നിന്നുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വീസ നിര്‍ത്തലാക്കിയതായി സൂചന. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍നിന്നുള്ള വീസ നിര്‍ത്തലാക്കിയതായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ട്രാവല്‍ ഏജന്‍സികളും ജനറല്‍ സര്‍വീസ് കേന്ദ്രങ്ങളും വ്യക്തമാക്കി. ഇന്ത്യ, പാക്കിസ്ഥാന്‍, എത്യോപ്യ, ജോര്‍ദാന്‍, ബംഗ്ലാദേശ്, അള്‍ജീരിയ, സുഡാന്‍, ഇറാഖ്, മൊറോക്കോ, യമന്‍, ഇന്തോനേഷ്യ, ടുനീഷ്യ, ഈജിപ്ത്, നൈജീരിയ എന്നീ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കാണ് നിരോധനം.

കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ മള്‍ട്ടിപ്പിള്‍ എന്‍ട്രി വീസ സേവനം അപ്രത്യക്ഷമായതെന്ന് പ്രമുഖ ജനറല്‍ സര്‍വീസ് ഗ്രൂപ്പായ ഒയാസിസ് ജനറല്‍ മാനേജര്‍ സുഹൈല്‍ സലീം പറയുന്നു. അതേസമയം, ഇതുസംബന്ധിച്ച് ഇതേവരെ ഔദ്യോഗിക അറിയിപ്പ് വന്നിട്ടില്ല. എന്നാല്‍ പാക്കിസ്ഥാനിലുള്ള ട്രാവല്‍ ഏജന്‍സികള്‍ സൗദി വിദേശകാര്യ വകുപ്പിനോട് ഇതുസംബന്ധിച്ച് വിശദീകരണം തേടിയപ്പോള്‍ താല്‍ക്കാലികമായി മള്‍ട്ടിപ്പിള്‍ വീസ സംവിധാനം നിര്‍ത്തിയതായി ഇ-മെയില്‍ സന്ദേശം ലഭിച്ചിട്ടുണ്ട്. കൊച്ചി, കോഴിക്കോട് തുടങ്ങിയ വിഎഫ്എസ് കേന്ദ്രങ്ങളില്‍ മള്‍ട്ടിപ്പിള്‍ റീ എന്‍ട്രി വീസ ഇപ്പോള്‍ അടിക്കുന്നുമില്ല.

സ്‌കൂള്‍ അവധി കണക്കുകൂട്ടി കുടുംബത്തെ സൗദിയിലെത്തിക്കാന്‍ വീസയ്ക്ക് അപേക്ഷിച്ചപ്പൊഴാണ് ഈ നിയന്ത്രണം പോര്‍ട്ടലില്‍ കാണുന്നതെന്ന് ചിലര്‍ പറയുന്നു. മധ്യവേനലവധിക്ക് എല്ലാ വര്‍ഷവും നാട്ടില്‍ നിന്നും കുട്ടികളടക്കം കുടുബത്തെ മലയാളികളടക്കമുള്ളവര്‍ സന്ദര്‍ശവീസ തരപ്പെടുത്തി എത്തിച്ചിരുന്നു, വാര്‍ത്ത ഓദ്യോഗിതമായി പുറത്തുവിട്ടിട്ടില്ലെങ്കിലും ആശങ്കയിലും നിരാശയിലുമാണ് പ്രവാസികള്‍.
Sources:globalindiannews

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

Movie20 hours ago

New Documentary Exposes Severe Persecution of Evangelical Christians by Russia

A new documentary is shining a light on the growing persecution of evangelical Christians here in Ukraine, a crisis that...

National21 hours ago

ആൾത്താമസമില്ലാത്ത വീടുകൾ‌ ടൂറിസ്റ്റുകൾക്ക് നൽകുന്ന കെ ഹോം പദ്ധതി പ്രഖ്യാപിച്ചു; ആദ്യം നാലു ജില്ലകളിൽ

തിരുവനന്തപുരം: കേരളത്തിൽ കെ ഹോം പദ്ധതി (K-HOME) നടപ്പിലാക്കുമെന്ന് ധനമന്ത്രി കെ എൻ ബാല​ഗോപാൽ. തുടക്കത്തിൽ നാല് ജില്ലകളിലാണ് നടപ്പാക്കുക. ആൾതാമസമില്ലാതെ ഒഴിഞ്ഞുകിടക്കുന്ന വീടുകള്‍ പരമാവധി പ്രയോജനപ്പെടുത്തി...

Movie21 hours ago

ക്രൈസ്തവര്‍ക്ക് നേരെ വിദ്വേഷം ആളിക്കത്തിക്കുന്ന ഒഡിയ സിനിമയ്ക്കെതിരെ പ്രതിഷേധം

മുംബൈ: യേശു ക്രിസ്‌തുവിനെയും ക്രൈസ്തവ വിശ്വാസത്തെയും മോശമായി ചിത്രീകരിക്കുന്ന ഒഡിയന്‍ സിനിമ ‘സനാതനി-കർമ ഹീ ധർമ’ യുടെ പ്രദർശനം നിർത്തിവയ്ക്കണമെന്ന ആവശ്യം ശക്തമാകുന്നു. ക്രൈസ്തവ വിശ്വാസികളെ കൂടാതെ...

world news21 hours ago

നൈജീരിയയില്‍ വീണ്ടും കത്തോലിക്ക വൈദികനെ തട്ടിക്കൊണ്ടുപോയി

അബൂജ: ക്രൈസ്തവ വിരുദ്ധ പീഡനങ്ങളാല്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച നൈജീരിയയില്‍ നിന്നു വീണ്ടും കത്തോലിക്ക വൈദികനെ തട്ടിക്കൊണ്ടുപോയി. ഇന്നലെ ഫെബ്രുവരി 6 പുലർച്ചെയാണ് രാജ്യ തലസ്ഥാനമായ അബൂജയിലെ വെരിറ്റാസ് യൂണിവേഴ്‌സിറ്റിയിൽ...

us news21 hours ago

ക്രൈസ്തവ വിരുദ്ധത തടയാന്‍ പുതിയ ടാസ്ക് ഫോഴ്സ് പ്രഖ്യാപിച്ച് ഡൊണാള്‍ഡ് ട്രംപ്; അറ്റോർണി ജനറൽ നേതൃത്വം നല്‍കും

വാഷിംഗ്ടണ്‍ ഡി‌സി: ക്രൈസ്തവ വിരുദ്ധ പക്ഷപാതത്തിനെതിരെ പോരാടുന്നതിന് പുതിയ ഡിപ്പാർട്ട്‌മെൻ്റ് ജസ്റ്റിസ് ടാസ്‌ക് ഫോഴ്‌സ് പ്രഖ്യാപിച്ച് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനം. ഇന്നലെ വ്യാഴാഴ്ച രാവിലെ നാഷ്ണല്‍...

us news21 hours ago

ഐ പി സി കുടുംബ സംഗമം പ്രമോഷണല്‍ മീറ്റിംഗുകള്‍ക്ക് ന്യൂയോര്‍ക്കില്‍ തുടക്കമാകും

ന്യൂയോര്‍ക്ക്: വടക്കേ അമേരിക്കയിലെ ഐപിസി സഭകളുടെ 20 മത് കുടുംബ സംഗമത്തിന്റെ പ്രചരണാര്‍ത്ഥം അമേരിക്കയുടെ പ്രമുഖ പട്ടണങ്ങളില്‍ സംഘടിപ്പിക്കുന്ന പ്രമോഷണല്‍ മീറ്റിംഗുകള്‍ക്ക് ന്യൂയോര്‍ക്കില്‍ തുടക്കമാകും. ന്യൂയോര്‍ക്ക്,ന്യൂജേഴ്‌സി, പെന്‍സില്‍വേനിയ...

Trending

Copyright © 2019 The End Time News