Connect with us

National

തട്ടിപ്പിന് ഉപയോഗിച്ച 3200 ഫോണുകളും ടാബുകളും നിർവീര്യമാക്കി

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് 3200 മൊബൈല്‍ ഫോണുകളും ടാബുകളും നിര്‍ജീവമാക്കി. നാല് മാസത്തിനിടെ കേരളത്തില്‍ ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയതും അതിനു ശ്രമിച്ചതുമായ മൊബൈല്‍ ഫോണുകളും ടാബുകളുമാണ് കേരള പൊലീസ് നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്‍ഡ്യ (ട്രായ്) നിര്‍ജീവമാക്കിയത്.

ഈ മൊബൈല്‍ ഫോണുകളില്‍ ഉപയോഗിച്ച 1800 സിം കാര്‍ഡുകളും ബ്ലോക്ക് ചെയ്തു. മൊബൈല്‍ ഫോണുകള്‍ ഉത്തരേന്‍ഡ്യന്‍ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച്‌ സൈബര്‍ തട്ടിപ്പ് നടത്തുന്ന സംഘങ്ങളുടേതാണ്. മൊബൈല്‍ ഫോണുകളുടെ ഐഎംഇഐ നമ്പരുകള്‍ ഉള്‍പെടുത്തിയാണ് പൊലീസ് റിപ്പോർട്ട് നൽകിയത്. ഇതില്‍ ആയിരത്തോളം ഫോണുകള്‍ ലോണ്‍ ആപ്പുമായി ബന്ധപ്പെട്ട കമ്പനികളുടേതാണെന്നാണ് കണ്ടെത്തല്‍. കേരളത്തില്‍ ലോണ്‍ ആപ്പ് വഴി വായ്പയെടുത്തവരെ ഭീഷണിപ്പെടുത്താനുപയോഗിച്ചവയാണ് കൂടുതലും.

കേരളത്തില്‍ നിന്ന് പണം തട്ടിയെടുത്ത രണ്ടായിരത്തോളം ഇതര സംസ്ഥാന ബാങ്ക് അക്കൗണ്ടുകളും റദ്ദാക്കി. 173 ലോണ്‍ ആപ്പുകളും നിരോധിച്ചിട്ടുണ്ട്. ലോണ്‍ ആപ്പുകളിലൂടെയുള്ള തട്ടിപ്പിനെ തുടര്‍ന്ന് ഈ വര്‍ഷം 1427 പരാതിക്കാരാണ് പൊലീസിന്‍റെ സഹായം തേടിയെത്തിയത്. സൈബര്‍ ലോണ്‍ തട്ടിപ്പുകളെക്കുറിച്ചു പരാതിപ്പെടാനുള്ള 1930 (നാഷനല്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലിന്റെ നമ്പര്‍) എന്ന നമ്പരിലാണ് ഇത്രയും പരാതികളെത്തിയത്.

2022ല്‍ 1340 പരാതികളും 2021ല്‍ 1400 പരാതികളുമാണ് ലഭിച്ചിട്ടുള്ളത്. പരാതികളില്‍ പറഞ്ഞ ആപ്പുകളും ബാങ്ക് അക്കൗണ്ടുകളും ഫോണ്‍ നമ്പറുകളും പരിശോധിച്ചു തുടര്‍നടപടികള്‍ സ്വീകരിച്ചതായി പൊലീസ് അറിയിച്ചു. ദേശീയതലത്തില്‍ രൂപീകരിച്ച പോര്‍ട്ടല്‍ വഴിയാണ് ആപ്പ് സ്റ്റോര്‍, പ്ലേ സ്റ്റോര്‍, വെബ് സൈറ്റുകള്‍ എന്നിവയ്ക്കെതിരെ നടപടി സ്വീകരിക്കുന്നത്.

സംസ്ഥാനതലത്തില്‍ ലഭിക്കുന്ന പരാതികള്‍ പരിശോധിച്ചു നടപടിക്കായി പോര്‍ട്ടലിലേക്ക് കൈമാറും. അത്തരത്തിലാണിപ്പോൾ ട്രായ് നടപടിയെടുത്തത്. നിരവധി ആളുകള്‍ ലോണ്‍ ആപ്പ് തട്ടിപ്പിനു ഇരയാവുന്നെങ്കിലും ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണു പരാതിക്കാരുടെ എണ്ണവും വര്‍ധിച്ചത്. കൂടാതെ ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് കേസുകൾക്ക് ഉപയോഗിച്ച ഫോണുകളും ടാബുകളും പൊലീസ് നിരീക്ഷിച്ച് ട്രായിക്ക് റിപ്പോർട്ട് ചെയ്യുകയായിരുന്നു.
Sources:Metro Journal

http://theendtimeradio.com

National

ദി പെന്തെക്കൊസ്ത് മിഷൻ കോട്ടയം സെന്റർ വാർഷിക കൺവൻഷൻ ഫെബ്രുവരി 27 മുതൽ മാർച്ച് 2 വരെ

Published

on

കോട്ടയം: ദി പെന്തെക്കൊസ്ത് മിഷൻ കോട്ടയം സെന്റർ വാർഷിക കൺവൻഷൻ നാളെ ഫെബ്രുവരി 27 മുതൽ മാർച്ച് 2 ഞായർ വരെ നാഗമ്പടം റ്റി.പി.എം ഗ്രൗണ്ടിൽ നടക്കും.

വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 5.45 ന് സുവിശേഷ പ്രസംഗം, വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 7 ന് വേദപാഠം, 9.30 ന് പൊതുയോഗം, വൈകിട്ട് 3 ന് കാത്തിരിപ്പ് യോഗം, രാത്രി 10 ന് പ്രത്യേക പ്രാർത്ഥന എന്നിവയും ശനിയാഴ്ച വൈകിട്ട് 3 ന് യുവജന മീറ്റിങ്ങും നടക്കും.

ഞായറാഴ്ച രാവിലെ 9 ന് കോട്ടയം സെന്ററിലെ കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലെ 35 ഓളം പ്രാദേശിക സഭകളുടെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത സഭായോഗത്തോടെ സെന്റർ കൺവൻഷൻ സമാപിക്കും. ചീഫ് പാസ്റ്റർന്മാരും സെന്റർ പാസ്റ്റർന്മാർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകും.
Sources:christiansworldnews

http://theendtimeradio.com

Continue Reading

National

നാഷണൽ ഫെയ്ത്ത് ഫാമിലി ; എൻവിഷനിംഗ് മീറ്റിംഗ് 28 ന് തിരുവനന്തപുരത്ത്

Published

on

ദേശീയ തലത്തിൽ, യേശുക്രിസ്തുവിൽ വിശ്വാസമർപ്പിച്ച് ഇറങ്ങിയ കുടുംബങ്ങളുടെ ഉന്നമനത്തിനായ് പ്രവർത്തിക്കുന്ന കൂട്ടായ്മയുടെ എൻ വിഷനിംഗ് എന്ന പേരിൽ നടക്കുന്ന ആത്മീയ സംഗമം 2025 ഫെബ്രൂവരി 28 ന് രാവിലെ 10 മണി മുതൽ 1 മണി വരെ തിരുവനന്തപുരം മരുതൂർ ജംഗ്ഷനിൽ ശാരോൺ ഹിൽസ് അപ്പാർട്ട്മെൻ്റിന് സമീപം ലൗ ഓഫ് ക്രൈസ്റ്റ് മിനിസ്ട്രീസ് സഭാ ഹോളിൽ വച്ച് നടക്കും. ദേശീയ, സംസ്ഥാന ജില്ല ഭാരവാഹികൾ പങ്കെടുക്കും. തിരുവനന്തപുരം ജില്ലയിലെ ദൈവദാസന്മാരുടെ കുടുംബങ്ങളെ സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർ കൃഷ്ണകുമാറിനെ വിളിക്കാം 7736086305
Sources:gospelmirror

http://theendtimeradio.com

Continue Reading

National

മുനിയറ ബൈബിൾ കൺവൻഷൻ അനുഗ്രഹത്തോട് സമാപിച്ചു

Published

on

ഫെയ്ത്ത് ഗോസ്പൽ മിഷന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഹൈറേഞ്ചിന്റെ സുവിശേഷ സംഘമമായ 24-ാത് മുനിയറ ബൈബിൾ കൺവൻഷന് അനുഗ്രഹ സമാപ്തി. 2025 ഫെബ്രുവരി 18 ന് വൈകിട്ട് 5.30 മുതൽ 9.30 വരെ മുനിയറ അങ്കണവാടിയ്ക്ക് സമീപം വച്ച് നടന്ന മുനിയറ കൺവൻഷൻ പാസ്റ്റർ ഷാജി ഇടുക്കി ഉത്ഘാടനം നിർവഹിച്ചു. ഫെയ്ത്ത് ഗോസ്പൽ മിഷൻ പ്രസിഡൻ്റ് പാസ്റ്റർ ജയ്മോൻ അദ്ധ്യക്ഷത വഹിച്ചു. സമീപ പ്രദേശങ്ങളിലുമുള്ള സഭകളുടെയും ദൈവദാസൻമാരുടെയും ആത്മീയ പ്രവർത്തനമാണ് ഫെയ്ത്ത് ഗോസ്പൽ മിഷൻ. പാസ്റ്റർമാരായ പ്രിൻസ് തോമസ് റാന്നി, സജു ചാത്തന്നൂർ , അനീഷ് കാവാലം എന്നീവർ പ്രസംഗിച്ചു. ഫെയ്ത്ത് ഗോസ്പൽ സിoഗേഴ്സ് മുനിയറ ഗാനശുശൂഷയ്ക്ക് നേതൃത്വം നൽകി. പാസ്റ്റർ ബെന്നി മത്തായി (സെക്രട്ടറി ) പാസ്റ്റർ റ്റിജി സി.സി (ഖജാൻജി) ബ്രദർ ജോർജ് ഇ.സി (വൈസ് – പ്രസിഡന്റ്) ബ്രദർ അനീഷ് എൻ.എ (ജോ.സെക്രട്ടറി) കമ്മിറ്റി അംഗങ്ങ’ൾ ബ്രദർ സണ്ണി റ്റി.ഒ, ബ്രദർ ജോൺ സി.സി, ബ്രദർ പത്രോസ്, ബ്രദർ ഷിജു കുര്യൻ. എന്നിവർ നേതൃത്വം നൽകി.
Sources:gospelmirror

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

world news7 hours ago

Blasphemy Accusations Fuel Violence Against Christians in Northern Nigeria

Nigeria — Christians in northern Nigeria continue to face increasing violence over accusations of blasphemy, often leading to mob attacks,...

us news7 hours ago

‘Blessed Is the Nation Whose God Is the Lord’: First Trump Cabinet Meeting Opens with Prayer

President Trump convened his first cabinet meeting Wednesday, and the milestone was marked with prayer. Scott Turner, Secretary of Housing...

world news7 hours ago

ക്രൈസ്തവ വിശ്വാസം സ്വീകരിച്ചവരുടെ കുരിശും ബൈബിളും പിടിച്ചെടുത്ത് വടക്കൻ ഇറാന്‍ ഭരണകൂടം

ടെഹ്റാന്‍: ഏറ്റവും അധികം പേര്‍ ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്ന രാജ്യമെന്ന നിലയില്‍ പേരുകേട്ട ഇറാനില്‍ ഭരണകൂട അടിച്ചമര്‍ത്തല്‍ വീണ്ടും. വടക്കൻ ഇറാനിൽ ക്രൈസ്തവ...

us news8 hours ago

മാർച്ച് 31 മുതൽ ദശലക്ഷക്കണക്കിന് അമേരിക്കക്കാർക്ക് മെഡികെയർ കവറേജ് മാറും

മാർച്ച് 31 മുതൽ ദശലക്ഷക്കണക്കിന് അമേരിക്കക്കാർക്ക് മെഡികെയർ കവറേജ് മാറുമെന്ന് റിപ്പോർട്ട്. പലരുടെയും മെഡികെയർ ടെലിഹെൽത്ത് കവറേജ് കാലഹരണപ്പെടുന്ന തീയതിയാണിത്, ഇത് ഗ്രാമീണ രോഗികൾക്ക് ആരോഗ്യ സേവനങ്ങൾ...

us news8 hours ago

വിശ്രുത നടന്‍ ജീന്‍ ഹാക്മനും ഭാര്യ ബെറ്റ്‌സി അറാകവയും മരിച്ച നിലയില്‍

വാഷിങ്ടന്‍: വിശ്രുത നടന്‍ ജീന്‍ ഹാക്മനും (95) ഭാര്യ ബെറ്റ്‌സി അറാകവയും മരിച്ച നിലയില്‍. ന്യൂ മെക്‌സിക്കോ സാന്റാ ഫെയിലെ വസതിയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മരണത്തിനു പിന്നിലെ...

us news1 day ago

Congolese Christians: Killed But Conquering

Late last week, ISIS-affiliated terrorists in the Democratic Republic of Congo (DRC) rounded up 70 Christians, corralled them into a...

Trending

Copyright © 2019 The End Time News