us news
ചലന ശേഷി നഷ്ടപ്പെട്ടവരുടെ ചാലക ശക്തിയായ ജോൺസൻ സാമുവേലിന് 2023-ലെ എക്കോ ഹ്യുമാനിറ്റേറിയൻ അവാർഡ്
ന്യൂയോർക്ക്: “ഏറ്റവും സന്തോഷവാനായ വ്യക്തി അധികം സമ്പാദിക്കുന്നവനല്ല മറിച്ച് അധികം കൊടുക്കുന്നവനാണ്” പ്രശസ്ത അമേരിക്കൻ എഴുത്തുകാരനായിരുന്ന ഹോറെയ്സ് ജാക്‌സൺ ബ്രൗൺ ജൂനിയറിൻറെ വാക്കുകളാണിവ. ചിലർ ജീവിതത്തിൽ സമ്പാദിച്ചു കൂട്ടാൻ മാത്രം ശ്രമിക്കുമ്പോൾ ചുരുക്കം ചിലരെങ്കിലും ഉള്ളതിൽ നിന്നും മറ്റുള്ളവർക്ക് കൂടി പങ്ക് വെക്കുന്നതിന് താൽപ്പര്യം കാണിക്കുന്നവരാണ്. മറ്റുള്ളവരെ സഹായിക്കുന്നതിന് മനസ്സു വരണമെങ്കിൽ അൽപ്പം മനുഷ്യത്വം മനസ്സിനുള്ളിൽ ഉണ്ടാകണം.
അങ്ങനെ മനുഷ്യത്വം ധാരാളം മനസ്സിൽ വച്ച് കുടുംബസമേതം ജീവകാരുണ്യ പ്രവർത്തനത്തിന് മുൻതൂക്കം നൽകി ജീവിതം മുമ്പോട്ട് നയിക്കുന്ന വ്യക്തിയാണ് ഇത്തവണത്തെ ECHO ഹ്യുമാനിറ്റേറിയൻ അവാർഡിന് അർഹനായ ജോൺസൺ സാമുവേൽ. വിവിധ കാരണങ്ങളാൽ കാലുകൾ നഷ്ടപ്പെട്ട് ചലനശേഷി ഇല്ലാതിരുന്ന 204 പേർക്കാണ് കഴിഞ്ഞ പത്തു വർഷത്തിനിടെ ജോൺസൺ സാമുവേൽ എന്ന മനുഷ്യ സ്നേഹിയുടെ നിസ്വാർഥ പ്രവർത്തനത്തിലൂടെ ചലന ശേഷി ലഭിച്ചത്.
അപകടത്തിൽപെട്ട് ഒരു കാൽ നഷ്ടപെട്ട ഒരു വ്യക്തിയുടെ ദുരിത ജീവിതം 2004-ൽ കാണുവാൻ ഇടയായത് മുതലാണ് കാലുകൾ നഷ്ടപ്പെട്ടവരെ ഏതെങ്കിലും വിധത്തിൽ സഹായിക്കണം എന്ന ഒരാശയം ജോൺസൻറെ മനസ്സിൽ ഉടലെടുത്തത്. അന്ന് മുതൽ അതിനെപ്പറ്റി ചിന്തിക്കുകയും അതെങ്ങനെ പ്രാവർത്തികമാക്കണമെന്ന് പല ഇടങ്ങളിൽ റിസേർച് നടത്തുകയും ചെയ്തു. അതിന്റെ അടിസ്‌ഥാനത്തിൽ കൃത്രിമ അവയവങ്ങൾ നിർമ്മിക്കുന്ന ജെർമ്മനിയിലുള്ള ഓട്ടോബോക്ക് എന്ന കമ്പനിയുമായി ബന്ധപ്പെട്ട് 2013 മുതൽ സൗജന്യമായി കൃത്രിമ കാലുകൾ നൽകിക്കൊണ്ടു കാലുകൾ നഷ്ടപ്പെട്ടവർക്ക് സഹായ ഹസ്തം ആകണമെന്ന് തീരുമാനിച്ചു.
ഒരു കൃത്രിമ കാലിന് ഏകദേശം രണ്ടായിരം ഡോളർ ചെലവ് വരുന്നതിനാൽ ഒരു വർഷം പത്തു പേർക്ക് വീതം കൃത്രിമ കാലുകൾ നൽകണമെന്ന് തീരുമാനമെടുത്തു. അതിനായി സ്വന്തം മാതൃ ദേശമായ മാവേലിക്കരയിലെ വെട്ടിയാർ എന്ന ഗ്രാമ പ്രദേശം ആസ്ഥാനമാക്കി “Life and Limb Charitable Trust ” എന്ന ട്രസ്റ്റ് രൂപീകരിക്കുകയും പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. സ്വന്തം സമ്പാദ്യത്തിൽ നിന്നും സ്വരൂപിച്ച തുക ഉപയോഗിച്ച് 2014-ൽ ഏതാനും പേർക്ക് സൗജന്യ കൃത്രിമ കാലുകൾ നൽകി ജീവകാരുണ്യ പ്രവർത്തനത്തിന് തുടക്കം കുറിച്ചു.
മാവേലിക്കര വെട്ടിയാറിൽ ജനിച്ചുവളർന്ന് പതിനേഴാമത്തെ വയസ്സിൽ മാതാപിതാക്കളോടൊപ്പം അമേരിക്കയിലേക്ക് കുടിയേറിയ ജോൺസൺ ലോങ്ങ് ഐലൻഡിലുള്ള മിനിയോള ഹൈസ്‌കൂളിൽ നിന്നും ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തീകരിച്ചു. പിന്നീട് ക്യുൻസ് കോളേജിൽ നിന്നും കമ്പ്യൂട്ടർ സയൻസിൽ ഗ്രാജുവേഷനും കരസ്ഥമാക്കി. കഴിഞ്ഞ 22 വർഷമായി മോൺറ്റിഫയർ മെഡിക്കൽ സെന്ററിൽ ഐ.ടി. ഉദ്യോഗസ്ഥനായി.
ഇപ്പോൾ ഐ.ടി. ഡിപ്പാർട്മെന്റിലെ സീനിയർ മാനേജർ ആയി ജോലി ചെയ്യുന്നു. തന്റെ ജോലിയിൽ നിന്നുമുള്ള വരുമാനത്തിൽ നിന്നും ഒരു പങ്ക് ജീവകാരുണ്യ പ്രവർത്തനത്തിനായി മാറ്റി വച്ചാണ് കാലുകൾ നഷ്ടപ്പെട്ട നിർധനർക്ക് കൃത്രിമ കാലുകൾ നൽകുന്ന പുണ്യ പ്രവർത്തിയിൽ ഏർപ്പെട്ടിരിക്കുന്നത്. 2018 മുതൽ പ്രസ്തുത നന്മ പ്രവർത്തിയിൽ താല്പര്യമുള്ളവരിൽ നിന്നും ട്രസ്റ്റിലൂടെ സംഭാവന സ്വീകരിച്ചുകൊണ്ട് കൃത്രിമ കാൽ വിതരണം കൂടുതൽ ആളുകളിലേക്ക് വിപുലീകരിച്ചു.
2022 ഡിസംബർ 10-ന് മാവേലിക്കരയിലെ പുന്നമൂട്ടിലുള്ള ഗ്രേസ് കൺവെൻഷൻ സെന്ററിൽ വച്ച് വിധിയുടെ ക്രൂരതയിൽ കാലുകൾ നഷ്ടപ്പെട്ട 41 ഹതഭാഗ്യർക്കാണ് ജോൺസന്റെ ഉടമസ്ഥതയിലുള്ള ലൈഫ് & ലിംബ് ചാരിറ്റബിൾ ട്രസ്റ്റ് കൃത്രിമക്കാലുകൾ നൽകിയത്. പ്രസ്തുത ചടങ്ങിന് പ്രശസ്ത മജീഷ്യൻ ആയിരുന്ന പ്രൊഫ. ഗോപിനാഥ് മുതുകാടും കിഡ്നി അച്ചൻ എന്നറിയപ്പെടുന്ന ഫാദർ ഡേവിസ് ചിറമേലും സാമൂഹിക-രാഷ്ട്രീയ മേഖലയിലുള്ള പല വിശിഷ്ട വ്യക്തികളും സാക്ഷ്യം വഹിക്കാൻ സന്നിഹിതരായിരുന്നു.
2024-ൽ 170,000 ഡോളർ സമാഹരിച്ച് നൂറു പേർക്ക് കൃത്രിമക്കാലുകൾ നൽകാനാണ് ജോൺസന്റെ പുതിയ പദ്ധതി. ജോൺസന്റെ എല്ലാ പ്രവർത്തനങ്ങൾക്കും പിന്താങ്ങലായും നിഴലായും സഹധർമ്മിണി ഷേർളി കൂടെയുണ്ട്. ജോൺസൻ സാമുവേലിന്റെ നിസ്സീമവും നിസ്വാർത്ഥവുമായ ജീവകാരുണ്യ പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് ഈ വർഷം അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും ലഭിച്ച നിരവധി അപേക്ഷകരിൽ നിന്നും ECHO കമ്മറ്റി അദ്ദേഹത്തെ ഹ്യുമാനിറ്റേറിയൻ അവാർഡിനായി തെരഞ്ഞെടുത്തത്.
2024 ജനുവരി 7 ഞായറാഴ്ച വൈകിട്ട് 5 മണി മുതൽ ജെറിക്കോയിലുള്ള കൊട്ടിലിയൻ റെസ്റ്റോറന്റിൽ വച്ച് (Cottillion Restaurant, 440 Jericho Turnpike, Jericho, NY 11753) നടത്തപ്പെടുന്ന ECHO വാർഷിക ഡിന്നർ നൈറ്റിൽ പ്രമുഖ സാമൂഹിക-രാഷ്ട്രീയ നേതാക്കളുടെ മഹനീയ സാന്നിദ്ധ്യത്തിൽ അവാർഡ് നല്കപ്പെടുന്നതാണ്. 2,500 ഡോളറും പ്രശംസാ ഫലകവുമാണ് സമ്മാനമായി നൽകുന്നത്.
ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രധാന്യം നൽകി ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ സംഘടനയാണ് ECHO (Enhance Community through Harmonious Outreach). പത്താമത് വാർഷികം ആഘോഷിക്കുന്ന ECHO ഈ പുതുവർഷം ഭവനരഹിതരായ പത്തു പേർക്ക് വീട് നിർമ്മിച്ച് നൽകുന്നതിനുള്ള പദ്ധതി ആസൂത്രണം ചെയ്യുന്നു. അതോടൊപ്പം, ആഴ്ചയിലൊരു ദിവസം മാത്രം നടത്തപ്പെടുന്ന മുതിർന്ന പൗരന്മാർക്കായുള്ള “സീനിയർ വെൽനെസ്സ്” എന്ന പരിപാടി ആഴ്ചയിൽ അഞ്ചു ദിവസവും നടത്താവുന്ന “Adult Day Care” ആയി വികസിപ്പിക്കുവാനും പദ്ധതി ഇടുന്നു.
അതിനായി സൗകര്യപ്രദമായ ആസ്ഥാന കേന്ദ്രം കണ്ടെത്തുന്നതിനുള്ള പ്ലാനുകളും ECHO-യുടെ ആലോചനയിലുണ്ട്. ചിറമ്മേലച്ചനുമായി സഹകരിച്ച് കേരളത്തിൽ ഒരു ഡയാലിസിസ് യൂണിറ്റ് നൽകുകയും, ഭക്ഷണം കഴിക്കാനില്ലാത്തവർക്കു ഒരു നേരത്തെ ഭക്ഷണം നൽകുന്നതിനുള്ള പദ്ധതിയായ “Hunger Hunt” നടപ്പിലാക്കുകയും, സ്കൂൾ കുട്ടികളിൽ സേവന മനസ്ഥിതി വളർത്തുന്നതിനുള്ള “മദർ തെരേസാ സേവനാ അവാർഡ്” നൽകുന്നതിനുള്ള പദ്ധതിയും ECHO നടത്തി വരുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: (516) -902-4300.
Sources:nerkazhcha
us news
ഇന്ത്യക്കാർക്ക് മലേഷ്യയിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാം; ആനുകൂല്യം 2026 വരെ നീട്ടി
വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി മലേഷ്യ ഇന്ത്യൻ പൗരന്മാർക്കുള്ള വിസ ഇളവ് 2026 ഡിസംബർ 31 വരെ നീട്ടിയിട്ടുണ്ട്. വിനോദസഞ്ചാരം വർദ്ധിപ്പിക്കുന്നതിനും 2025 ആസിയാൻ ചെയർമാൻഷിപ്പിനായി തയ്യാറെടുക്കുന്നതിനുമായാണ് മലേഷ്യ സന്ദർശനം ലളിതമാക്കുന്നത്. ആഭ്യന്തര മന്ത്രാലയ സെക്രട്ടറി ജനറൽ ദാതുക് അവാങ് അലിക് ജെമാനാണ് പ്രഖ്യാപനം നടത്തി.
പദ്ധതി പ്രകാരം ചൈനീസ് പൗരന്മാർക്കും ഇതേ വിപുലീകരണം നൽകുന്നു. രണ്ട് ഇളവുകളും യഥാർത്ഥത്തിൽ വിസ ലിബറലൈസേഷൻ സംരംഭത്തിന് കീഴിൽ 2023 ഡിസംബർ 1 നാണ് ആരംഭിച്ചത്. ദേശീയ സുരക്ഷാ നടപടികൾക്ക് മുൻഗണന നൽകിക്കൊണ്ട് കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കാനും മലേഷ്യയുടെ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്താനും പദ്ധതി ലക്ഷ്യമിടുന്നു.
ഇന്ത്യൻ, ചൈനീസ് സന്ദർശകർക്ക് 30 ദിവസത്തെ വിസ രഹിത പ്രവേശനം മലേഷ്യയെ അതിൻ്റെ അതിർത്തികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം ഒരു മികച്ച യാത്രാ കേന്ദ്രമായി സ്ഥാപിക്കുന്നതിനാണ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ഡാറ്റ് അവാങ് അലിക് ജെമാൻ പറഞ്ഞു.
Sources:azchavattomonline.com
us news
കാത്തിരിപ്പ് സമയം വെട്ടിക്കുറയ്ക്കും; ഇന്ത്യക്കാർക്ക് ആശ്വാസമായി 2025-ൽ പുതിയ യുഎസ് വിസ നിയമനം
യുഎസിൽ ജോലി ചെയ്യാനും യാത്ര ചെയ്യാനും ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്ക് പുതുവർഷം ആശ്വാസം പകരും. 2025 ജനുവരി 1 മുതൽ, ഇന്ത്യയിലെ യുഎസ് എംബസി, നോൺ-ഇമിഗ്രൻ്റ് വിസ അപ്പോയിൻ്റ്മെൻ്റുകൾ ഷെഡ്യൂൾ ചെയ്യുന്നതിനും റീഷെഡ്യൂൾ ചെയ്യുന്നതിനുമുള്ള പുതിയ നിയന്ത്രണങ്ങൾ അവതരിപ്പിക്കും.
ഡിപ്പാർട്ട്മെൻ്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (DHS) H-1B വിസ പ്രക്രിയ നവീകരിക്കുന്നതിനുള്ള പുതിയ നിയമങ്ങൾ വെളിപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് ഈ പ്രഖ്യാപനം.
രണ്ട് പ്രഖ്യാപനങ്ങളും ഇന്ത്യക്കാർക്ക് അനുകൂലമാണ്, കൂടാതെ നടപടിക്രമങ്ങൾ കാര്യക്ഷമമാക്കാനും അപേക്ഷകരുടെ നീണ്ട കാത്തിരിപ്പ് സമയം കുറയ്ക്കാനും ലക്ഷ്യമിടുന്നു.
Sources:azchavattomonline.com
us news
ചിക്കാഗോ ലേഡീസ് ഫെലോഷിപ്പിന് പുതിയ നേതൃത്വം
ചിക്കാഗോ: ചിക്കാഗോ ലേഡീസ് ഫെലോഷിപ്പിന്റെ രണ്ടു വര്‍ഷത്തെ കോര്‍ഡിനേറ്ററായി സിസ്റ്റര്‍ മോളി എബ്രഹാമിനേയും, ജോയിന്റ് കോര്‍ഡിനേറ്ററായി സിസ്റ്റര്‍ ഗ്രേസി തോമസിനേയും തെരഞ്ഞെടുത്തു.
സിസ്റ്റര്‍ മിനി ജോണ്‍സന്റെയും,സിസ്റ്റര്‍ റോസമ്മ തോമസിന്റെയും പ്രവര്‍ത്തന കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്നണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.ഫെലോഷിപ്പ് ഓഫ് പെന്തക്കോസ്തല്‍ ചര്‍ച്ചസ് ഇന്‍ ചിക്കാഗോയുടെ കണ്‍വീനര്‍ ഡോ.വില്ലി എബ്രഹാമിന്റെ ഭാര്യയാണ് മോളി എബ്രഹാം.ഗുഡ് ഷെപ്പേര്‍ഡ് ഫെലോഷിപ്പ് ചര്‍ച്ചിലെ അംഗമാണ്.
ഗില്ഗാല് പെന്തക്കോസ്തല്‍ അസംബ്ലിയിലെ സീനിയര്‍ ശുശ്രൂഷകന് പാസ്റ്റര്‍ സാം തോമസിന്റെ ഭാര്യയാണ് ജോയിന്റ് കണ്‍വീനറായ ഗ്രേസി തോമസ്.
Sources:onlinegoodnews
-
Travel7 months ago
യാക്കൂസ കരിഷ്മ:ഓല സ്കൂട്ടറിനേക്കാൾ വിലക്കുറവിൽ കുഞ്ഞൻ കാർ; സിറ്റി യാത്രകൾക്ക് ഇനി ഇവൻ മതിയാവും
-
Movie1 month ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
Tech6 months ago
ചിത്രങ്ങൾ എഡിറ്റ് ചെയ്യാം; വാട്സ്ആപ്പിലെ ‘നീല വളയം’ സ്മാർട്ടാകുന്നു, കാര്യമായ മാറ്റങ്ങൾ
-
Movie4 weeks ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
National10 months ago
300,000-Member Indian Church to Plant 40 More Megachurches
-
National10 months ago
നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി
-
Movie9 months ago
Actor Ryan Phillippe ‘Craving’ Relationship With God After Movie About Christian Missionary
-
Articles7 months ago
8 ways the Kingdom connects us back to the Garden of Eden