Travel
ഒരു കിലോമീറ്റര്‍ കടലിലൂടെ നടക്കാം; ചെന്നെത്തുന്നത് കണ്ണൂരിന്റെ ഈ മരതകദ്വീപില്‍
ആർത്തലച്ചുവരുന്ന തിരമാലകൾ ഒരുനിമിഷം ഒന്ന് വഴിമാറിത്തന്നാലോ, കാലിൽ കടൽ വെള്ളം വന്ന് കൊലുസിട്ടാലോ, കടലിലൂടെ നടന്ന് കാഴ്ചകളുടെ മാന്ത്രിക ദ്വീപിലേക്ക് പോയാലോ, കേൾക്കുമ്പോൾ ഒരുഫാന്റസി കഥ പോലെ തോന്നുമെങ്കിലും കണ്ണൂർ ജില്ലയിലെ ധർമ്മടം തുരുത്തിലെത്തിയവരെല്ലാം ഇത് അനുഭവിച്ചറിഞ്ഞിട്ടുണ്ട്. കടലിന്റെ ഹൃദയത്തിലെ മരതക ദ്വീപാണ് ധർമ്മടം തുരുത്ത്.
അറബിക്കടലിന്റെ വിരിമാറിൽ കരയിൽ നിന്ന് വിളിപ്പാടകലെ കടലിന്റെ നെഞ്ചിൽ മയങ്ങുന്ന പ്രകൃതിയുടെ മായാജാലവിരുത്. കണ്ണൂർ തലശ്ശേരിക്കടുത്ത ധർമ്മടത്ത് നാലു ഭാഗവും അറബിക്കടലിനാൽ ചുറ്റപ്പെട്ടു കിടക്കുന്ന ആറ് ഏക്കർ വരുന്ന കൊച്ചു ദീപാണ് ധർമ്മടം തുരുത്ത്. തെങ്ങുകളും ഇടതിങ്ങിയ ചെടികളും നിറഞ്ഞ ഈ ദ്വീപ് അപൂർവ്വ ഇനം സസ്യങ്ങളുടെ കലവറ കൂടിയാണ്.
കടലിലൂടെ നടന്ന് തുരുത്തിലേക്ക് പോകാം എന്നതാണ് ഇവിടത്തെ പ്രധാന ആകർഷണം. സ്വകാര്യ ദ്വീപായിരുന്നു ഇവിടം 1998 ലാണ് കേരള സർക്കാർ ഏറ്റെടുക്കുന്നതും ടൂറിസം പദ്ധതിയുടെ ഭാഗമാക്കുന്നതും. അതോടെ ഇവിടെയെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായി.
പുഴ കടന്ന് കടൽ, കടൽ കടന്ന് ദ്വീപിലേക്ക്…
കേക്കിന്റെ ക്രിക്കറ്റിന്റെയും സർക്കസിന്റെ നഗരം, രുചിപ്പെരുമയുടെയും ചരിത്രപ്പെരുമയുടെയും ഈറ്റില്ലമായ തലശ്ശേരിയിൽ നിന്ന് വിളിപ്പാടകലെയാണ് ധർമ്മടം തുരുത്ത് സ്ഥിതിചെയ്യുന്നത്. തലശ്ശേരിയിൽ ഇറങ്ങിയിൽ ദേശീയപാത 66 വഴി കണ്ണൂരിലേക്ക് ഏത് ബസ് കയറിയാലും ധർമ്മടത്ത് ഇറങ്ങാം. അവിടെ നിന്ന് ധർമ്മടം ബീച്ച് റോഡിലേക്ക് തിരിഞ്ഞ് അൽപം സഞ്ചാരിച്ചാൽ പഞ്ചാരമണൽ കഥ പറയുന്ന അറബിക്കടലിന്റെ തീരം മാടിവിളിച്ച് തുടങ്ങി. സഞ്ചാരികളെ ആകർഷിക്കാനായി ബീച്ചിന്റെ പ്രവേശന ഭാഗത്ത് ബീച്ച് പാർക്ക് ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്ക് കളിക്കാനും സഞ്ചാരികൾക്ക് വിശ്രമിച്ച് കടൽ കാഴ്ചകൾ നുകരാനുമൊക്കെയുള്ള സൗകര്യം ഇവിടെയുണ്ട്. പാർക്ക് കടന്നാൽ നേരെ ധർമടം ബീച്ചിലേക്ക് പ്രവേശിക്കാം. ബീച്ചിൽ നിന്ന് കടലിൽ തലയുയർത്തി നിൽക്കുന്ന ആ ഒറ്റയാൻ തുരുത്തിനെ കാണാം.
സമയം മുഖ്യ ബിഗിലേ….
കടലിലൂടെ ഏത് സമയത്തും നടന്ന് ധർമടം തുരുത്ത് കണ്ട് വരാം എന്നാരും തെറ്റിദ്ധരിക്കരുത്. അങ്ങനെ വിചാരിച്ച് കടലിലിറങ്ങിയാൽ കാരാക്കാണക്കടൽ നമ്മുടെ ജീവനും കൊണ്ട് അങ്ങ് പോകും. ഓരോ ദിവസത്തെയും വേലിയിറക്ക സമയത്താണ് കടലിലൂടെ നടന്നാൽ ധർമ്മടം തുരുത്തിലേക്ക് പോകാനാകുക. ഈ സമയത്ത് തിരമാലകളുടെ ശക്തികുറയുകയും കടൽവെള്ളം ഉൾവലിയുകയും ചെയ്യും. ഓരോ ദിവസത്തെയും വേലിയേറ്റ-വേലിയിറക്ക സമയങ്ങൾ കൃത്യമായി അന്വേഷിച്ച് വേണം തുരുത്തിലേക്കുള്ള യാത്ര പ്ലാൻ ചെയ്യാൻ എന്ന് സാരം. തുരുത്തിലേക്ക് കൂടെ വരാനും അവിടത്തെ കാര്യങ്ങൾ വിശദീകരിക്കാനും പ്രദേശവാസികൾ തന്നെ സഹായത്തിനായി എത്തും. ഇവരെ ആശ്രയിക്കുന്നത് സുരക്ഷിതമായി തുരുത്ത് സന്ദർശിച്ച് തിരിച്ചെത്താൻ ഏറെ ഉപകാരപ്പെടും. വേലിയിറക്ക സമയമെല്ലങ്കിൽ തുരുത്തിലേക്ക് പോകാൻ വള്ളങ്ങളെയും ബോട്ടുകളെയും ആശ്രയിക്കുന്നതാണ് സുരക്ഷിതം.
നടന്ന് കടൽ കടക്കാം..
കടൽ വഴിമാറി തരുന്ന വേലിയിറക്ക സമയം അതിലൂടെ തുരുത്തിലേക്ക് നടക്കുന്നത് എന്നത് ഏറെ രസകരമായ അനുഭവമാണ് സമ്മാനിക്കുക. തിരമാലമകൾക്ക് ശക്തികുറയുകയും വെള്ളം ഉൾവലിയുകയും ചെയ്യും, ഇതോടെ കാൽപാദത്തിന് അൽപം മുകളിൽ മാത്രമേ കടൽ വെള്ളുണ്ടാകുകയുള്ളു. ചെറിയ ശക്തിയിൽ കടൽ കാലിൽ കൊരുക്കുമ്പോൾ ആ യാത്ര ഹൃദയത്തിൽ എന്നും സൂക്ഷിക്കാവുന്ന ഒന്നായി മാറും. ഒരുകീലോമീറ്ററോളം ദൂരം കടലിലൂടെ നടന്നാൽ തുരുത്തിലേക്ക് എത്താം. തുരുത്തിന് ചുറ്റുമായി നിറച്ച് പാറക്കൂട്ടങ്ങൾ നമ്മെ അവിടേക്ക് സ്വാഗതം ചെയ്യും. മറ്റ് തീരങ്ങളിൽ കാണാത്ത തരത്തിലുള്ള ഈ പാറകൾ പ്രത്യേകതരം സൗന്ദര്യമുള്ളവയാണ്. കടൽ കടന്ന് തുരുത്തിലേക്ക് എത്തിയാൽ പ്രധാന ആകർഷണം അവിടെ നിറയുന്ന പച്ചപ്പ് തന്നെയാണ്. നീലക്കൊടുവേലി, നഞ്ച്, ചേറ്,താന്നി, ആമകഴുത്ത്, പുല്ലാനി ഉൾപ്പെടെ അപൂർവ്വങ്ങളായ സസ്യങ്ങളുടെ വലിയ കലവറയാണ് ധർമടം തുരുത്ത്. അപൂർവ്വ ഇനങ്ങളിൽപ്പെട്ട പക്ഷികളും ഇവിടെയുണ്ട്. ആറ് ഏക്കർ വരുന്ന തുരുത്തിൽ ശുദ്ധജല സാന്നിധ്യമുള്ള ഒരു കിണറുണ്ട്. ചുറ്റും കടലാണെങ്കിലും തുരുത്തിനുള്ളിലെ കിണറിനുള്ളിൽ ശുദ്ധജലം തന്നെ ലഭിക്കുന്നുവെന്നത് ഒരുപൂർവതയായി ഇന്നും സഞ്ചാരികൾക്ക് മുന്നിൽ നിൽക്കുന്നു. തുരുത്തിലൂടെയുള്ള യാത്ര ഓരോ സഞ്ചാരിക്കും ഒരപൂർവ അനുഭവം തന്നെയാണ് സമ്മാനിക്കുക. തുരുത്തിലെ കാഴ്ചകളിൽ മതിമറന്നിരിക്കാതെ വേലിയേറ്റത്തിന് മുമ്പ് തിരിച്ച് കരയിലേക്ക് എത്താൻ പ്രത്യേക ശ്രദ്ധിക്കണം. ഇല്ലെങ്കിൽ തുരുത്തിൽ തന്നെ ഒരുരാത്രി കഴിയേണ്ടി വരും. ഏത് സമയത്ത് വന്നാലും സ്വകാര്യ വ്യക്തികളുടെ തോണി ബുക്ക് ചെയ്ത് തുരുത്ത് സന്ദർശിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്. തലശേരിയിൽ നിന്നും മൂന്നര കിലോമീറ്റർ ദൂരത്തിലും കണ്ണൂരിൽ നിന്നും പത്തു കിലോമീറ്റർ ദൂരത്തിലുമാണു തുരുത്ത് സ്ഥിതി ചെയ്യുന്നത്.
കാഴ്ചകളുടെ പറുദീസ
ധർമ്മടം തുരുത്തിൽ നിന്ന് വിളിപ്പാടകലെയാണ് മുഴപ്പിലങ്ങാട് ഡ്രൈവിങ് ബീച്ച്. കേരളത്തിലെ തന്നെ ഏറ്റവും വലുതും മികവേറിയതുമായ ഡ്രൈവിങ് ബീച്ചെന്ന ഖ്യാതിയുള്ള മുഴപ്പിലങ്ങാട് കൂടി നിങ്ങളുടെ ധർമ്മടം തുരുത്തിലേക്കുള്ള ട്രാവൽ പ്ലാനിൽ ഉൾപ്പെടുത്താവുന്നതാണ്. തലശേരി കോട്ട, കടൽപ്പാലം, ഓവർബറീസ് ഫോളി, സീ വ്യൂ പാർക്കും എന്നിവയെല്ലാം ഈ വഴി മധ്യേയാണ്.
Sources:azchavattomonline
Travel
SwaRail ബീറ്റ; ഇനി റെയിൽവേയുടെ സേവനങ്ങൾ ഒറ്റ ആപ്പിൽ
ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയുടെ എല്ലാ സേവനങ്ങളും ഒറ്റ പ്ലാറ്റ്‌ഫോമില്‍ ലഭിക്കുന്ന സൂപ്പര്‍ ആപ്പ് എന്ന ആപ്ലിക്കേഷന്‍ പരീക്ഷണാർത്ഥം റെയില്‍വെ മന്ത്രാലയം പുറത്തിറക്കി. സ്വറെയില്‍ എന്ന പേരിലാണ് ആപ്പിന്റെ ബീറ്റ പുറത്തിറക്കിയിരിക്കുന്നത്.
സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് (CRIS) ആണ് ഈ സൂപ്പര്‍ ആപ്പ് വികസിപ്പിച്ചെടുത്തത്. ഇന്ത്യന്‍ റെയില്‍വേയുടെ എല്ലാ ആപ്ലിക്കേഷനുകളെയും ഒരൊറ്റ പ്ലാറ്റ്‌ഫോമിലേക്ക് സമന്വയിപ്പിക്കുന്നുവെന്നതാണ് ഇതിന്റെ സവിശേഷത. ഇത് ഉടന്‍ എല്ലാവര്‍ക്കും ലഭ്യമാകുന്ന വിധത്തില്‍ പുറത്തിറക്കും.
ആപ്പിന്റെ സവിശേഷത
സൂപ്പര്‍ ആപ്പിലും റെയില്‍വേയുടെ നിലവിലുള്ള ആപ്പുകളായ ഐആര്‍സിടിസി റെയില്‍കണക്ട്, യുടിഎസ് തുടങ്ങിയവയില്‍ ഒറ്റ സൈന്‍ ഇന്‍ ഉപയോഗിച്ച് ലോഗ് ഇന്‍ ചെയ്യാനാകും.
നിലവില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും ട്രെയിന്‍ റണ്ണിങ് സ്റ്റാറ്റസ് അറിയുന്നതും മറ്റു സേവനങ്ങളും വെവ്വേറെ ആപ്പുകള്‍ വഴിയാണ് നടത്തിവരുന്നത്. ഇവയെല്ലാം ഇനി സൂപ്പര്‍ ആപ്പ് എന്ന ഒറ്റ ആപ്പിലൂടെ സാധ്യമാകും.
ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനായി ഒന്നിലധികം ലോഗിന്‍ ഓപ്ഷനുകള്‍ നല്‍കിയിട്ടുണ്ട്. ഒരിക്കല്‍ ലോഗിന്‍ ചെയ്താല്‍, ഒരു m-PIN അല്ലെങ്കില്‍ ബയോമെട്രിക് ഓതെന്റികേഷനോ ഉപയോഗിച്ച് ആപ്പ് പിന്നീട് ആക്സസ് ചെയ്യാന്‍ കഴിയും.
Sources:nerkazhcha
Travel
എയർ അറേബ്യ യാത്രക്കാർക്ക് കൈയിൽ കൊണ്ടുപോകാവുന്ന ഹാൻഡ് ബാഗേജിൽ പ്രത്യേക ഇളവ്
ദുബൈ: എയർ അറേബ്യ യാത്രക്കാകർക്ക് കൈയിൽ കൊണ്ടുപോകാവുന്ന ഹാൻഡ് ബാഗേജിൽ പ്രത്യേക ഇളവ് പ്രഖ്യാപിച്ചു. ഇന്ത്യൻ വിമാനകമ്പനികൾ ഹാൻഡ് ബാഗേജ് ഏഴ് കിലോയായി നിജപ്പെടുത്തി കർശനമാക്കുന്നതിനിടെയാണ് എയർ അറേബ്യ പത്ത് കിലോ ഹാൻഡബാഗേജും മറ്റ് ഇളവുകളും പ്രഖ്യാപിച്ചത്. പത്ത് കിലോ ഹാൻഡ്ബാഗേജ് രണ്ട് ബാഗുകളിലായി കൊണ്ടുപോകാം. ക്യാബിനിൽ സൂക്ഷിക്കുന്ന ബാഗിന് 55 സെന്റിമീറ്റർവരെ നീളവും 40 സെന്റിമീറ്റർ വീതിയുമാകാം. സീറ്റിന് മുൻവശത്ത് സൂക്ഷിക്കുന്ന ബാഗിന് 25 സെന്റിമീറ്റർ ഉയരവും 33 സെന്റിമീറ്റർ നീളവുമാകാമെന്ന് കമ്പനി അറിയിച്ചു. ഷാർജ ആസ്ഥാനത്തു നിന്നും ഈജിപ്ത്, മൊറോക്കോ എന്നീ ഹബ്ബുകളിൽ നിന്നും പുറപ്പെടുന്ന എല്ലാ വിമാനങ്ങൾക്കും ഈ വ്യവസ്ഥ ബാധകമാണ്. ഇത് കൂടാതെയാണ് കുട്ടികളുള്ള യാത്രക്കാർക്ക് മൂന്നു കിലോ അധിക ബാഗേജ് ഉപയോഗിക്കാൻ അനുവദിച്ചിരിക്കുന്നത്.
Sources:globalindiannews
Travel
ഇന്ത്യന്‍ യാത്രക്കാര്‍ക്ക് ഇ-വിസ സൗകര്യമൊരുക്കി തായ്‌ലന്‍ഡ്
ന്യൂഡല്‍ഹി: ഇന്ത്യന്‍ യാത്രക്കാര്‍ക്ക് ജനുവരി ഒന്ന് മുതല്‍ ഇ-വിസ സൗകര്യമൊരുക്കി തായ്‌ലന്‍ഡ് എംബസി അധികൃതര്‍. വിസ അപേക്ഷയിലെ സങ്കീര്‍ണത കുറയ്ക്കുകയാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നതെന്നും 2025 ആദ്യമുതല്‍ ഇത് യാഥാര്‍ഥ്യമാവുമെന്നും അധികൃതര്‍ വ്യക്തമാക്കി.
ഔദ്യോഗിക വെബ്സൈറ്റായ thaievisa.go.th വഴിയാണ് അപേക്ഷിക്കേണ്ടത്. ടൂറിസം വിസ, ഔദ്യോഗിക വിസ തുടങ്ങി എല്ലാത്തരം വിസയ്ക്കും ഈ സൗകര്യം ഉപയോഗിക്കാമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. അപേക്ഷകന് നേരിട്ടോ അല്ലെങ്കില്‍ മറ്റേതെങ്കിലും സംവിധാനം വഴിയോ വിസയ്ക്ക് അപേക്ഷിക്കാവുന്നതാണ്. പക്ഷെ, ഇതിന്റെ പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്ക് മാത്രമായിരിക്കുമെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.
വിസയ്ക്ക് അപേക്ഷിക്കുമ്പോള്‍ വെബ്‌സൈറ്റില്‍ കാണുന്ന വിശദമായ വിവരങ്ങഴള്‍ വായിച്ച് മനസ്സിലാക്കിയ ശേഷം മാത്രമാണ് അപേക്ഷ പൂര്‍ത്തിയാക്കേണ്ടത്. തെറ്റായ വിവരങ്ങള്‍ മൂലമുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് രാജ്യം ഉത്തരവാദിയായിരിക്കില്ല. അപേക്ഷ പൂര്‍ത്തിയായാല്‍ വിസ ഫീസ് ഓണ്‍ലൈന്‍ വഴിതന്നെ അടക്കാനുള്ള സൗകര്യമുണ്ട്. ഒരു കാരണത്തിന്റെ പേരിലും വിസ ഫീസ് തിരിച്ചുതരില്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
Sources:globalindiannews
-
Travel9 months ago
യാക്കൂസ കരിഷ്മ:ഓല സ്കൂട്ടറിനേക്കാൾ വിലക്കുറവിൽ കുഞ്ഞൻ കാർ; സിറ്റി യാത്രകൾക്ക് ഇനി ഇവൻ മതിയാവും
-
Movie3 months ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
National11 months ago
300,000-Member Indian Church to Plant 40 More Megachurches
-
National11 months ago
നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി
-
Tech7 months ago
ചിത്രങ്ങൾ എഡിറ്റ് ചെയ്യാം; വാട്സ്ആപ്പിലെ ‘നീല വളയം’ സ്മാർട്ടാകുന്നു, കാര്യമായ മാറ്റങ്ങൾ
-
Movie2 months ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
Movie11 months ago
Actor Ryan Phillippe ‘Craving’ Relationship With God After Movie About Christian Missionary
-
Articles8 months ago
8 ways the Kingdom connects us back to the Garden of Eden