Connect with us

National

ഉത്തർപ്രദേശിൽ വ്യാജ മതപരിവർത്തന ആരോപണം: വൈദികൻ ഉൾപ്പെടെ ഏഴുപേരെ അറസ്റ്റുചെയ്തു

Published

on

ഉത്തർപ്രദേശിൽ ഹൈന്ദവരെ മതംമാറ്റാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് ഒരു കത്തോലിക്കാ പുരോഹിതനും അഞ്ച് പ്രൊട്ടസ്റ്റന്റ് പാസ്റ്റർമാരും ഉൾപ്പെടെ ഏഴു ക്രിസ്ത്യാനികളെ പൊലീസ് അറസ്റ്റുചെയ്തു. ബാരാബങ്കി ജില്ലയിൽ തീവ്ര ഹിന്ദുപ്രവർത്തകർ പൊലീസിൽ പരാതിപ്പെട്ടതിനെ തുടർന്നാണ് നടപടി. ലഖ്‌നൗ രൂപതയിലെ ഫാ. ഡൊമിനിക് പിന്റോയാണ് അറസ്റ്റിലായ വൈദികൻ.

ലഖ്‌നൗ രൂപതയുടെ അജപാലനകേന്ദ്രമായ നവിന്തയിൽ കൂട്ട മതപരിവർത്തനസംഗമം നടന്നതായിട്ടാണ് തീവ്ര ഹിന്ദുത്വവാദികളുടെ ആരോപണം. ഈ ആരോപണത്തിൽ സത്യത്തിന്റെ ഒരു കണിക പോലുമില്ലെന്ന് ലഖ്‌നൗ രൂപതയുടെ ചാൻസലറും വക്താവുമായ ഫാ. ഡൊണാൾഡ് ഡിസൂസ പറഞ്ഞു. “ഫാ. പിന്റോ പ്രാർഥനാസമ്മേളനത്തിൽപോലും പങ്കെടുത്തില്ല. പാസ്റ്ററൽ സെന്ററിൽ പ്രാർഥന നടത്താനുള്ള സ്ഥലംമാത്രമാണ് അദ്ദേഹം നൽകിയത്. ഇതൊരു സാധാരണ രീതിയാണ്” – ഫാ. ഡിസൂസ പറഞ്ഞു.

ക്രിസ്തുമതത്തിലേക്കു പരിവർത്തനം ചെയ്യപ്പെടാതെ ക്രിസ്തുവിന്റെ പഠിപ്പിക്കലുകൾ പിന്തുടരുന്ന ‘ക്രിസ്തുഭക്തർ’ (ക്രിസ്തുവിന്റെ അനുയായികൾ) എന്ന് സ്വയം വിളിക്കുന്ന ആളുകൾ, അവരുടെ പ്രാർഥനാസമ്മേളനങ്ങൾ പലപ്പോഴും രൂപതാകേന്ദ്രത്തിൽ നടത്താറുണ്ട്. ഇവരാരും മതംമാറുകയോ, ക്രിസ്ത്യാനികളാകാൻ ആവശ്യപ്പെടുകയോ ചെയ്യുന്നില്ല. എന്നിട്ടും പൊലീസ് ഞങ്ങളുടെ ആളുകളെ അറസ്റ്റുചെയ്തു” – ഫാ. ഡിസൂസ വെളിപ്പെടുത്തുന്നു.

ദേവ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ, അഞ്ചു സ്ത്രീകളടക്കം 15 ആൾക്കാരുടെ പേരുകൾ ഉണ്ടായിരുന്നു. സംസ്ഥാനത്തെ വ്യാപകമായ മതപരിവർത്തന വിരുദ്ധനിയമം ലംഘിച്ചുവെന്നാണ് ഇവർക്കെതിരെയുള്ള ആരോപണം. സാമൂഹികമായി ദരിദ്രരായ ദളിത് വിഭാഗങ്ങളിൽനിന്നുള്ള സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ള പാവപ്പെട്ട ഹിന്ദുക്കളെ അവർ ക്രിസ്തുമതത്തിലേക്ക് ആകർഷിക്കുന്നുവെന്ന് പരാതിക്കാരനായ ബ്രിജേഷ് കുമാർ വൈശ്യ ആരോപിച്ചു.

ഒരുകൂട്ടം ഹിന്ദുക്കൾ പ്രാർഥനാസമ്മേളനത്തിൽ സ്ത്രീകളെ ആക്രമിക്കാൻ ശ്രമിക്കുകയും പരാതിയിൽ കത്തോലിക്കാ പുരോഹിതന്റെ പേര് ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനുമുന്നിൽ പ്രതിഷേധിക്കുകയും ചെയ്തതായി പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു ക്രിസ്ത്യൻ നേതാവ് പറഞ്ഞു.
Sources:azchavattomonline

http://theendtimeradio.com

National

ആദിവാസി ക്രിസ്ത്യാനിക്ക് ശരിയായ ശവസംസ്കാരം ലഭിക്കാനുള്ള അവകാശമുണ്ടെന്ന് കോടതി

Published

on

ഒരു ആദിവാസി ഗോത്ര ക്രിസ്ത്യാനിയുടെ മരണത്തെ തുടർന്ന് , ആ ഗ്രാമത്തിലെ മറ്റു താമസക്കാർ ക്രിസ്തീയ ശവസംകാരത്തെ എതിർത്തതിനെ ചോദ്യം ചെയ്ത സമർപ്പിച്ച ഹർജിയിൽ അനുകൂല വിധി. ആദിവാസി ക്രിസ്ത്യാനിക്ക് ശരിയായ ശവസംസ്കാരം ഉറപ്പാക്കാൻ കോടതി ഉത്തരവ് നൽകി

ഛത്തീസ്ഗഡ് സംസ്ഥാനത്തെ ബസ്തർ ജില്ലയിലെ ജഗദൽപൂർ നഗരത്തിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഏപ്രിൽ 25 ന് തദ്ദേശീയ ക്രിസ്ത്യാനിയായ അമ്പത്തിനാലുകാരനായ ഈശ്വർ കോറം മരണപെട്ടു.
Sources:christiansworldnews

http://theendtimeradio.com

Continue Reading

National

അസംബ്ലിസ് ഓഫ് ഗോഡ് ദൈവസഭ 110 വർഷത്തിന്റെ ആഘോഷ നിറവിൽ.

Published

on

ലോകത്തെമ്പാടുമുള്ള അസംബ്ലിസ് ഓഫ് ഗോഡ് ദൈവസഭ 2024 ഏപ്രിൽ മാസത്തിൽ 110 വർഷത്തിന്റെ ആഘോഷ നിറവിൽ. 1914 ഏപ്രിൽ മാസത്തിൽ 300 പേരുടെ ഒരു ചെറിയ കൺവെൻഷൻ കൂട്ടമായി അമേരിക്കയിൽ ആരംഭിച്ച അസംബ്ലിസ് ഓഫ് ഗോഡ് ദൈവസഭ ഇന്ന് വളർന്ന് ലോകത്തെമ്പാടുമായി അഞ്ച് വൻ കരകളിലെ രാജ്യങ്ങളിലായി പടർന്ന് പന്തലിച്ച് കിടക്കുന്നതും ഏകദേശം 85 മില്യൺ വിശ്വാസികളും 440000 ദൈവസഭകളുമുള്ള അനു ദിനം വളർന്ന് കൊണ്ടിരിക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ പെന്തകോസ്ത് സഭയാണ്.
Sources:christiansworldnews

http://theendtimeradio.com

Continue Reading

National

ആന്ധ്രാപ്രദേശിൽ യുവ സുവിശേഷകർക്ക് എതിരെ സുവിശേഷ വിരോധികളുടെ ക്രൂര മർദ്ദനം.

Published

on

ആന്ധ്രാപ്രദേശിൽ യേശു ക്രിസ്തുവിന്റെ നിത്യജീവൻ നൽകുന്ന സത്യ സുവിശേഷത്തിന്റെ ട്രാക്റ്റുകൾ വിതരണം ചെയ്ത് കൊണ്ട് നിൽക്കുകയായിരുന്ന രണ്ട് യുവ സുവിശേഷകരെ യാതൊരു പ്രകോപനവും കൂടാതെ ഒരു കൂട്ടം സുവിശേഷ വിരോധികൾ വളഞ്ഞ് ക്രൂരമായി മർദിക്കുകയും, ഭീഷണിപ്പെടുത്തുകയും ഇവർ വിതരണം ചെയ്ത് കൊണ്ടിരുന്ന ട്രാക്റ്റുകൾ വലിച്ച് കീറി കളയുകയും ചെയ്തു.
ദൈവജനം പ്രതികൂല സാഹചര്യങ്ങളിൽ കൂടി കടന്ന് പോകുന്ന ആന്ധ്രാപ്രദേശിലെ ദൈവദാസന്മാരെയും, ദൈവമക്കളെയും, ദൈവസഭകളെയും ഓർത്തു ശക്തമായി പ്രാർത്ഥിക്കുക.
Sources:christiansworldnews

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National1 hour ago

ആദിവാസി ക്രിസ്ത്യാനിക്ക് ശരിയായ ശവസംസ്കാരം ലഭിക്കാനുള്ള അവകാശമുണ്ടെന്ന് കോടതി

ഒരു ആദിവാസി ഗോത്ര ക്രിസ്ത്യാനിയുടെ മരണത്തെ തുടർന്ന് , ആ ഗ്രാമത്തിലെ മറ്റു താമസക്കാർ ക്രിസ്തീയ ശവസംകാരത്തെ എതിർത്തതിനെ ചോദ്യം ചെയ്ത സമർപ്പിച്ച ഹർജിയിൽ അനുകൂല വിധി....

National1 hour ago

അസംബ്ലിസ് ഓഫ് ഗോഡ് ദൈവസഭ 110 വർഷത്തിന്റെ ആഘോഷ നിറവിൽ.

ലോകത്തെമ്പാടുമുള്ള അസംബ്ലിസ് ഓഫ് ഗോഡ് ദൈവസഭ 2024 ഏപ്രിൽ മാസത്തിൽ 110 വർഷത്തിന്റെ ആഘോഷ നിറവിൽ. 1914 ഏപ്രിൽ മാസത്തിൽ 300 പേരുടെ ഒരു ചെറിയ കൺവെൻഷൻ...

National1 hour ago

ആന്ധ്രാപ്രദേശിൽ യുവ സുവിശേഷകർക്ക് എതിരെ സുവിശേഷ വിരോധികളുടെ ക്രൂര മർദ്ദനം.

ആന്ധ്രാപ്രദേശിൽ യേശു ക്രിസ്തുവിന്റെ നിത്യജീവൻ നൽകുന്ന സത്യ സുവിശേഷത്തിന്റെ ട്രാക്റ്റുകൾ വിതരണം ചെയ്ത് കൊണ്ട് നിൽക്കുകയായിരുന്ന രണ്ട് യുവ സുവിശേഷകരെ യാതൊരു പ്രകോപനവും കൂടാതെ ഒരു കൂട്ടം...

Life2 hours ago

ചന്ദ്രനിൽ വെള്ളമുണ്ടെന്ന് ഐ എസ് ആർ ഒ

ന്യൂഡൽഹി: ചന്ദ്രനിലെ ധ്രുവപ്രദേശങ്ങളിൽ വെള്ളത്തിന്റെ സാന്നിധ്യം കണ്ടെത്തിയെന്ന് ഐ എസ് ആർ ഒ. 5 മുതൽ 8 മീറ്റർ താഴ്ചയിൽ മഞ്ഞ് കട്ടകളായാണ് ജലമുള്ളത്. ആദ്യത്തെ രണ്ട്...

world news2 hours ago

നൈജീരിയയിൽ വീണ്ടും കൂട്ടക്കൊല: തീവ്രവാദികൾ കൊലപ്പെടുത്തിയത് 12 ക്രൈസ്തവരെ

നൈജീരിയയിലെ ഒരു ഗ്രാമത്തിൽ ഫുലാനി തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ 12 ക്രൈസ്തവർ കൊല്ലപ്പെട്ടു. പുലർച്ചെ രണ്ടുമണിക്കാണ് ഫുലാനി തീവ്രവാദികൾ ആക്രമണം നടത്തിയതെന്ന് പ്രാദേശിക വൃത്തങ്ങൾ അറിയിച്ചു. മംഗു...

us news3 hours ago

മതസ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന രാജ്യങ്ങളുടെ പട്ടിക പ്രസിദ്ധപ്പെടുത്തി യു.എസ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം

ആഗോളതലത്തിൽ മതസ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന രാജ്യങ്ങളുടെ പേരുകൾ വെളിപ്പെടുത്തി യു.എസ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം (USCIRF) റിപ്പോർട്ട്. വിവിധ കണക്കുകളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിൽ പ്രതിവർഷം പുറത്തിറങ്ങുന്ന...

Trending