Connect with us

world news

നോർവേയിൽ ആദ്യത്തെ കാത്തലിക് ബൈബിൾ പതിപ്പ് പുറത്തിറങ്ങി

Published

on

നോർവേയുടെ ചരിത്രത്തിൽ ആദ്യമായി, ബൈബിളിൻ്റെ ഒരു കത്തോലിക്കാ പതിപ്പ് പ്രസിദ്ധീകരിച്ചു. കഴിഞ്ഞ ദിവസം നടന്ന പ്രസിദ്ധീകരണം രാജ്യത്തെ കത്തോലിക്കാ സമൂഹത്തിന് ഒരു സുപ്രധാന നാഴികക്കല്ലായാണ് കരുതുന്നത്.

നോബൽ സമ്മാന ജേതാവ് ജോൺ ഫോസ് ഉൾപ്പെടെയുള്ള നിരവധി കവികളും സാഹിത്യ രചയിതാക്കളും ഭാഷാ പണ്ഡിതരും വേദവിദഗ്‌ധരും സഹകരിച്ചാണ് കത്തോലിക്കാ പതിപ്പിന്റെ പൂർത്തീകരണം സാധ്യമാക്കിയത്.

പുതിയ പ്രസിദ്ധീകരണം ചരിത്രപരമായ സമ്മർദ്ദങ്ങളാൽ സ്വാധീനിക്കപ്പെട്ടതും ഒഴിവാക്കപ്പെട്ടതുമായ ഭാഗങ്ങൾ തിരുത്തുകയും, തിരുസഭാചട്ടത്തെ പ്രതിഫലിപ്പിക്കുന്ന ഒരു യഥാർത്ഥ എക്യുമെനിക്കൽ ബൈബിൾ തയ്യാറാക്കാൻ സഹായിച്ചെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടു.

സഭാവിഭാഗങ്ങളുടെ ഭിന്നതകൾക്ക് മേൽ ഒരു ഏകീകൃത ക്രിസ്ത്യൻ ദൗത്യത്തിന് പ്രാധാന്യം നൽകികൊണ്ട് ഓസ്ലോ കത്തോലിക്കാ രൂപതയും നോർവെ ബൈബിൾ സൊസൈറ്റിയും സഹകരിച്ചാണ് കത്തോലിക്കാ പതിപ്പ് പ്രസിദ്ധീകരിച്ചത്.
Sources:marianvibes

http://theendtimeradio.com

world news

നൈജീരിയയിൽ വീണ്ടും ഫുലാനി തീവ്രവാദികൾ മൂന്ന്‌ ക്രൈസ്തവരെ കൊലപ്പെടുത്തി

Published

on

നൈജീരിയയിൽ നിന്നും വീണ്ടും ക്രൈസ്തവ രോദനം. ക്രൈസ്തവവർക്ക് നേരെ ആക്രമണം അഴിച്ചുവിട്ട് ഫുലാനി തീവ്രവാദികൾ. സംസ്ഥാനത്തെ ബസ്സയിലെ കിമാക്പ ജില്ലയിലെ മയംഗ ഗ്രാമത്തിൽ ഇസ്ലാമിക തീവ്രവാദികൾ പതിയിരുന്നു നടത്തിയ ആക്രമണത്തിൽ മൂന്നു ക്രൈസ്തവർ ആണ് കൊല്ലപ്പെട്ടത്.

രാത്രി എട്ട് മണിയോടെ വിശ്വാസികൾ വീട്ടിലേക്ക് വരുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. വടികളും വാളുകളും ഉപയോഗിച്ചാണ് തീവ്രവാദികൾ ഇവരെ ആക്രമിച്ചത്. ആക്രമണത്തെ സ്ഥിരീകരിക്കുകയും അപലപിക്കുകയും ചെയ്തുകൊണ്ട് ഇറിഗ്വെ ഡെവലപ്മെന്റ്റ് അസോസിയേഷൻ (ഐ. ഡി. എ.) ഒരു പ്രസ്താവന പുറത്തിറക്കി. ആക്രമണകാരികളെ പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നത് ഉറപ്പാക്കാൻ നൈജീരിയൻ സുരക്ഷാ ഏജൻറുമാരോട് ഐ. ഡി. എ.യുടെ ദേശീയ പബ്ലിക് സെക്രട്ടറി സാം ജുഗോയും ആവശ്യപ്പെട്ടു.
Sources:marianvibes

http://theendtimeradio.com

Continue Reading

world news

നിക്കരാഗ്വയിൽ വീണ്ടും വൈദികന് പ്രവേശന വിലക്കേർപ്പെടുത്തി

Published

on

മിഷനറി പ്രവർത്തനങ്ങൾക്കായി അമേരിക്കയിലുണ്ടായിരുന്ന നിക്കരാഗ്വൻ സ്വദേശിയായ പുരോഹിതന് രാജ്യത്ത് പ്രവേശിക്കുന്നതിൽനിന്നും വിലക്കേർപ്പെടുത്തി ഒർട്ടേഗ ഭരണകൂടം.

മിസ്കിറ്റോ സ്വദേശി റോഡോൾഫോ ഫ്രഞ്ച് നാർ എന്ന വൈദികനാണ് ഭരണകൂടം പ്രവേശനവിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

ഏതാനും നാളുകളായി അമേരിക്കയിലായിരുന്നു ഫാ. റോഡോൾഫോ ഫ്രഞ്ച് നാർ. മിഷൻ പ്രവർത്തനങ്ങൾക്കുശേഷം സ്വന്തം നാട്ടിലേക്കു മടങ്ങാൻ ശ്രമിക്കുന്നതിനിടയിലാണ് പ്രവേശനവിലക്ക് ഏർപ്പെടുത്തിയ വിവരം അറിയുന്നത്. നിലവിൽ യു. എസിൽ പ്രവാസത്തിൽ കഴിയുന്ന നിക്കരാഗ്വൻ ആക്ടിവിസ്റ്റായ മൊലീന, നിക്കരാഗ്വയിലെ കത്തോലിക്കാ സഭയിലെ അംഗങ്ങളെ ഒർട്ടേഗയുടെ ഭരണകൂടം പീഡിപ്പിക്കുന്നത് തുടരുകയാണ് എന്ന് വെളിപ്പെടുത്തി.
Sources:marianvibes

http://theendtimeradio.com

Continue Reading

world news

വിശുദ്ധ ഭൂമിയില്‍ പള്ളികള്‍ക്ക് നികുതി; ഏകീകൃത ആക്രമണമെന്ന് സഭാ നേതാക്കള്‍

Published

on

ജറുസലേം:ഇസ്രായേലിലെ ന്യൂനപക്ഷമായ ക്രിസ്ത്യാനികള്‍ക്കുനേരെ സര്‍ക്കാര്‍ ആസൂത്രിത ആക്രമണം നടത്തുന്നുവെന്ന് വിവിധ ക്രിസ്ത്യന്‍ സഭകള്‍. നിരവധി മുനിസിപ്പാലിറ്റികള്‍ പള്ളി സ്വത്തുക്കള്‍ക്ക് നികുതി ചുമത്താനുള്ള തീരുമാനം കാരണം ഇസ്രായേലിലെ ക്രിസ്ത്യന്‍ സാന്നിധ്യത്തിന് നേരെ ഇസ്രായേല്‍ അധികാരികള്‍ ഏകീകൃത ആക്രമണം നടത്തിയെന്ന് ഇസ്രായേലിലെ കത്തോലിക്കാ, ഓര്‍ത്തഡോക്‌സ് സഭകളുടെ നേതാക്കള്‍ ആരോപിച്ചു.
എന്നാല്‍ പ്രശ്‌നം പതിവ് സാമ്പത്തിക പ്രശ്‌നമാണെന്ന് ഇസ്രായേലിലെ ഉദ്യോഗസ്ഥര്‍ തറപ്പിച്ചു പറയുന്നു. മതപരമായ സ്വത്തുക്കളല്ല,പള്ളികളുടെ ഉടമസ്ഥതയിലുള്ള വാണിജ്യ സ്വത്തുക്കള്‍ക്ക് അവര്‍ നികുതി അഭ്യര്‍ത്ഥിക്കുകയാണെന്ന് ചൂണ്ടിക്കാട്ടുന്നു. സഭാ സ്വത്തുക്കള്‍ക്ക് നികുതി ചുമത്താത്ത ദീര്‍ഘകാല നിലയുടെ തടസ്സമാണ് ഈ നീക്കമെന്ന് സഭാ നേതാക്കള്‍ അവകാശപ്പെടുന്നു.ഇത് ഇസ്രായേലിലെ ക്രിസ്ത്യന്‍ ന്യൂനപക്ഷത്തോടുള്ള വര്‍ദ്ധിച്ചു വരുന്ന അസഹിഷ്ണുതയെ സൂചിപ്പിക്കുന്നു.
കാത്തലിക്, ഗ്രീക്ക് ഓര്‍ത്തഡോക്‌സ്,അര്‍മേനിയന്‍ ഓര്‍ത്തഡോക്‌സ് വിഭാഗങ്ങളുടെ തലവന്‍മാര്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് കത്തയച്ചു.ഇസ്രായേലിലെ നാല് വ്യത്യസ്ത മുനിസിപ്പാലിറ്റികള്‍ നികുതി അടയ്ക്കുന്നതില്‍ പരാജയപ്പെട്ടതിന് നിയമനടപടി സ്വീകരിക്കുമെന്ന് ഭീഷണിപ്പെടുത്തി പള്ളികള്‍ക്ക് മുന്നറിയിപ്പ് കത്തുകള്‍ അയച്ചിരുന്നു.
ഈ ശ്രമങ്ങള്‍ വിശുദ്ധ ഭൂമിയിലെ ക്രിസ്ത്യന്‍ സാന്നിധ്യത്തിനെതിരായ ഒരു ഏകോപിത ആക്രമണത്തെ പ്രതിനിധികരിക്കുന്നുവെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.സഭാ നേതാക്കള്‍ എഴുതി. ഈ സമയത്ത്, ലോകം മുഴുവന്‍, പ്രത്യേകിച്ച് ക്രിസ്ത്യന്‍ ലോകം, ഇസ്രായേലിലെ സംഭവങ്ങളെ നിരന്തരം പിന്തുടരുമ്പോള്‍ ക്രിസ്ത്യന്‍ സാന്നിധ്യത്തെ വിശുദ്ധ ഭൂമിയില്‍ നിന്ന് പുറത്താക്കാനുള്ള അധികാരികളുടെ ശ്രമത്തെ ഞങ്ങള്‍ ഒരിക്കല്‍ കൂടി കൈകാര്യം ചെയ്യുന്നു.
വാണിജ്യ സ്വത്തുക്കള്‍ ഉള്‍പ്പെടെയുള്ള അവരുടെ സ്വത്തുക്കള്‍ക്ക് നികുതി ചുമത്താത്ത പാരമ്പര്യം പണ്ടേയുണ്ടെന്ന് സഭാ നേതാക്കള്‍ പറയുന്നു.കാരണം ആ വസ്തുക്കളില്‍ നിന്നുള്ള ഫണ്ട് സ്‌കൂളുകള്‍ക്കും ആശുപത്രികള്‍ക്കും വയോജനങ്ങള്‍ക്കും വികലാംഗര്‍ക്കും വേണ്ടിയുള്ള വീടുകള്‍ക്കും ധനസഹായം നല്‍കുന്ന രീതിയിലാണ് ഉപയോഗിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി, ടെല്‍ അവീവ്, റംല, നസ്രത്ത്, ജറുസലേം തുടങ്ങിയ മുനിസിപ്പാലിറ്റികള്‍ നിയമനടപടി ഭീഷണിപ്പെടുത്തുന്ന മുന്നറിയിപ്പുകള്‍ അയച്ചു തുടങ്ങി.
ആ മുനിസിപ്പാലിറ്റികളില്‍ പലതും ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത അസോസിയേറ്റഡ് പ്രസിന് ഒരു അഭിപ്രായവും നല്‍കിയില്ലെങ്കിലും, നിരവധി വര്‍ഷങ്ങളായി നികുതി ഇളവുകള്‍ക്കായി ആവശ്യമായ പേപ്പര്‍ വര്‍ക്ക് ഫയല്‍ ചെയ്യുന്നതില്‍ പ്രാദേശിക പള്ളികള്‍ പരാജയപ്പെട്ടതായി ജറുസലേം നഗരം പറഞ്ഞു.തര്‍ക്ക നികുതി സംബന്ധിച്ച് വിവിധ പള്ളികളുമായി ചര്‍ച്ചകള്‍ നടത്തി വരികയാണെന്നും മുനിസിപ്പാലിറ്റി വ്യക്തമാക്കി.
നിയമനടപടി സ്വീകരിക്കാനുള്ള ജറുസലേം മുനിസിപ്പാലിറ്റിയുടെ തീരുമാനത്തില്‍ ആശങ്ക പ്രകടിപ്പിച്ച് നേതാക്കള്‍ ഞായറാഴ്ച സംയുക്ത പ്രസ്താവന പുറത്തിറക്കി. നൂറ്റാണ്ടുകളായി വിശുദ്ധ ഭൂമിയില്‍ ക്രിസ്ത്യന്‍ പള്ളികള്‍ക്ക് നികുതിയടയ്‌ക്കേണ്ടിയിരുന്നില്ല

.http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news5 mins ago

ഓസ്‌ട്രേലിയന്‍ പാർലമെൻ്റിൽ നിന്ന് ‘സ്വര്‍ഗസ്ഥനായ പിതാവേ…’ എന്ന പ്രാര്‍ത്ഥന നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗ്രീന്‍സ് പാര്‍ട്ടി എം പി മെഹ്റിന്‍ ഫാറൂഖി

ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റിലെ ഉപരി സഭയായ സെനറ്റില്‍ നടപടികള്‍ ആരംഭിക്കുന്നതിനു മുന്നോടിയായി ചൊല്ലുന്ന ‘സ്വര്‍ഗസ്ഥനായ പിതാവേ…’ എന്ന പ്രാര്‍ത്ഥന നീക്കം ചെയ്യണമെന്ന ആവശ്യവുമായി ഗ്രീന്‍സ് പാര്‍ട്ടി വീണ്ടും രംഗത്ത്....

us news14 mins ago

പ്രതീക്ഷിക്കാതെ സംഭവിക്കുന്നതിൽ നിന്ന് ദൈവം മാത്രമാണ് രക്ഷിക്കുന്നതെന്ന് ട്രംപ്

യു.എസ് : പ്രതീക്ഷിക്കാത്ത സംഭവിത്തിൽ നിന്ന് ദൈവം മാത്രമാണ് രക്ഷിക്കുന്നത്. നിങ്ങളുടെ നിലപാടുകൾക്കും പ്രാർത്ഥനകൾക്കും എല്ലാവർക്കും നന്ദി. നാം ഭയപ്പെടേണ്ടതില്ല, പകരം നമ്മുടെ വിശ്വാസത്തിൽ ഉറച്ചുനിൽക്കുകയും ദുഷ്ടതയ്‌ക്കെതിരെ...

Sports1 day ago

ബ്രസീലിയൻ ഫുട്ബോൾ പ്ലെയർ റോബർട്ടോ ഫിർമിനോ ഇനി സഭാ ശുശ്രുഷകൻ

മാസിയോ : മുൻ ബ്രസീലിയൻ ഫുട്ബോൾ പ്ലെയറും ലിവർപൂൾ സ്ട്രൈക്കറുമായിരുന്ന റോബർട്ടോ ഫിർമിനോ ബ്രസീലിലെ ഇവാഞ്ചലിക്കൽ സഭയുടെ പാസ്റ്ററായി ചുമതലയേറ്റു. ജൂൺ 30 ഞായറാഴ്ച മാസിയോയിലെ തൻ്റെ...

National1 day ago

അസ്സംബ്ലിസ് ഓഫ് ഗോഡ്‌ മലയാളം ഡിസ്ട്രിക്ട് ക്രൈസ്റ്റ് അംബാസഡേഴ്സിന് പുതിയ ഭരണ സമിതി.

പുനലൂർ : അസ്സംബ്ലിസ് ഓഫ് ഗോഡ്‌ മലയാളം ഡിസ്ട്രിക്ട് ആസ്ഥാനത്ത് നടന്ന തെരഞ്ഞെടുപ്പിൽ അസ്സംബ്ലിസ് ഓഫ് ഗോഡ്‌ മലയാളം ഡിസ്ട്രിക്ടിന്റെ പുത്രിക സംഘടനയായ ക്രൈസ്റ്റ് അംബാസഡേഴ്സിന് 2024-...

world news1 day ago

നൈജീരിയയിൽ വീണ്ടും ഫുലാനി തീവ്രവാദികൾ മൂന്ന്‌ ക്രൈസ്തവരെ കൊലപ്പെടുത്തി

നൈജീരിയയിൽ നിന്നും വീണ്ടും ക്രൈസ്തവ രോദനം. ക്രൈസ്തവവർക്ക് നേരെ ആക്രമണം അഴിച്ചുവിട്ട് ഫുലാനി തീവ്രവാദികൾ. സംസ്ഥാനത്തെ ബസ്സയിലെ കിമാക്പ ജില്ലയിലെ മയംഗ ഗ്രാമത്തിൽ ഇസ്ലാമിക തീവ്രവാദികൾ പതിയിരുന്നു...

world news1 day ago

നിക്കരാഗ്വയിൽ വീണ്ടും വൈദികന് പ്രവേശന വിലക്കേർപ്പെടുത്തി

മിഷനറി പ്രവർത്തനങ്ങൾക്കായി അമേരിക്കയിലുണ്ടായിരുന്ന നിക്കരാഗ്വൻ സ്വദേശിയായ പുരോഹിതന് രാജ്യത്ത് പ്രവേശിക്കുന്നതിൽനിന്നും വിലക്കേർപ്പെടുത്തി ഒർട്ടേഗ ഭരണകൂടം. മിസ്കിറ്റോ സ്വദേശി റോഡോൾഫോ ഫ്രഞ്ച് നാർ എന്ന വൈദികനാണ് ഭരണകൂടം പ്രവേശനവിലക്ക്...

Trending