National
ഇന്ത്യയിൽ ക്രൈസ്തവർക്ക് നേരെയുള്ള അതിക്രമങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്
ഇന്ത്യയിലെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും ക്രൈസ്തവർക്ക് എതിരായ അതിക്രമങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്. ന്യൂഡൽഹി ആസ്ഥാനമായുള്ള യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം മാർച്ച് 21-നു പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഈ വെളിപ്പെടുത്തൽ.
28 സംസ്ഥാനങ്ങളിൽ 19 സംസ്ഥാനങ്ങളിലും “ക്രിസ്ത്യാനികൾ അവരുടെ വിശ്വാസം ആചരിക്കുന്നതിന്റെ പേരിൽ ജീവന് ഭീഷണി നേരിടേണ്ടി വന്നിട്ടുണ്ട് എന്ന് റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ഈ വർഷം മാർച്ച് 15 വരെ 122 ക്രിസ്ത്യാനികളെങ്കിലും മതപരിവർത്തനം നടത്തിയെന്ന തെറ്റായ ആരോപണങ്ങളിൽ തടവിലാക്കപ്പെടുകയോ അറസ്റ്റ് ചെയ്യപ്പെടുകയോ ചെയ്തിട്ടുണ്ട്. അതേ കാലയളവിൽ, ക്രിസ്ത്യാനികൾക്കെതിരായ 161 അക്രമ സംഭവങ്ങൾ തങ്ങളുടെ ഹെൽപ്പ് ലൈൻ നമ്പറുകളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് യു.സി.എഫ്. അറിയിച്ചു.
ഏറ്റവും പുതിയ റിപ്പോർട്ടിൽ, മധ്യ ഇന്ത്യൻ സംസ്ഥാനമായ ഛത്തീസ്ഗഢ് ക്രിസ്ത്യാനികൾക്ക് ഏറ്റവും മോശം സ്ഥലമായി മാറിയിരിക്കുകയാണ്. ഈ വർഷം മാർച്ച് പകുതി വരെ ക്രിസ്ത്യാനികൾക്കെതിരെ 47 അക്രമ സംഭവങ്ങൾ സംസ്ഥാനത്ത് രേഖപ്പെടുത്തിയിട്ടുണ്ട്. ഉത്തരേന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമായ ഉത്തർപ്രദേശ് ക്രിസ്ത്യാനികൾക്കെതിരായ 36 അക്രമ സംഭവങ്ങൾ രേഖപ്പെടുത്തി രണ്ടാം സ്ഥാനത്താണ്.
2014-ൽ മോദി അധികാരത്തിൽ വരുമ്പോൾ ക്രിസ്ത്യാനികൾക്കെതിരെ 147 അക്രമങ്ങളാണ് രാജ്യത്തുടനീളം റിപ്പോർട്ട് ചെയ്യപ്പെട്ടത്. 2023-ൽ അത് 687-ലെത്തി. “ഇത് രാജ്യത്തെ ക്രിസ്ത്യാനികൾക്ക് ഗുരുതരമായ ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. ഭൂരിപക്ഷ സമുദായങ്ങളെ പ്രീതിപ്പെടുത്തുന്നതിനുള്ള ഭരണ സമ്പ്രദായത്തിന്റെ പ്രത്യയശാസ്ത്രം ന്യൂനപക്ഷ സമുദായങ്ങൾ സുരക്ഷിതരല്ലെന്ന് തോന്നുന്ന ഈ സാഹചര്യം സൃഷ്ടിച്ചു” യു.സി.എഫിന്റെ ദേശീയ കോ-ഓർഡിനേറ്റർ എ.സി മൈക്കൽ പറഞ്ഞു.
ബി.ജെ.പി ഭരിക്കുന്ന ഒൻപത് സംസ്ഥാനങ്ങളിൽ വ്യാപകമായ മതപരിവർത്തന വിരുദ്ധ നിയമം നടപ്പാക്കിയിട്ടുണ്ട്. പ്രാദേശിക പോലീസിന്റെ പിന്തുണയോടെ തീവ്ര ഹിന്ദുത്വവാദികൾ ക്രൈസ്തവരെ ഇരകളാക്കാൻ ഇത് ദുരുപയോഗം ചെയ്യുകയാണെന്ന് ക്രിസ്ത്യൻ നേതാക്കൾ ആരോപിക്കുന്നു. രാജ്യത്തെ ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം ഈ സാഹചര്യം വളരെ ഭയാനകമാണെന്ന് റീജണൽ കേരള കാത്തലിക് ബിഷപ്പ് കൗൺസിൽ (കെ.സി.ബി.സി) വക്താവ് ഫാദർ ജേക്കബ് ജി പാലക്കപ്പിള്ളി ചൂണ്ടിക്കാണിക്കുന്നു.
Sources:azchavattomonline.com
National
103-ാമത് ഐപിസി ജനറൽ കൺവൻഷൻ ജനുവരി 17 മുതൽ കുമ്പനാട്ട്; ഒരുക്കങ്ങൾ പുരോഗമിക്കുന്നു
കുമ്പനാട്: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭയുടെ (ഐപിസി) 103-ാമത് ജനറൽ കൺവൻഷൻ 2027 ജനുവരി 17 മുതൽ 24 വരെ കുമ്പനാട് ഹെബ്രോൻപുരത്ത് നടക്കും. ‘വിശ്വസ്തത’ എന്നതാണ് ഇത്തവണത്തെ സമ്മേളന പ്രമേയം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ആയിരക്കണക്കിന് വിശ്വാസികളും ശുശ്രൂഷകരും പങ്കെടുക്കുന്ന കുമ്പനാട് കൺവൻഷന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു.
ജനുവരി 17 ഞായറാഴ്ച വൈകിട്ട് 5.30ന് ഐപിസി ജനറൽ പ്രസിഡന്റ് പാസ്റ്റർ ഡോ. ടി. വൽസൻ ഏബ്രഹാം കൺവൻഷൻ ഉദ്ഘാടനം ചെയ്യും. കൺവൻഷനു മുന്നോടിയായി ജനുവരി 12 മുതൽ 15 വരെ നടക്കുന്ന നാഷണൽ പാസ്റ്റേഴ്സ് കോൺഫറൻസും അദ്ദേഹം ഉദ്ഘാടനം ചെയ്യും. ആത്മീയ ഒരുക്കങ്ങളുടെ ഭാഗമായി ഹെബ്രോൻപുരത്തെ പ്രയർ ചേംബറിൽ നടക്കുന്ന 103 ദിവസത്തെ ഉപവാസ പ്രാർഥന ജനുവരി 11ന് സമാപിക്കും.
കൺവൻഷൻ ദിവസങ്ങളിൽ രാവിലെ 5 മുതൽ 6 വരെ പ്രഭാത പ്രാർഥന, 8 മുതൽ 9.30 വരെ ബൈബിൾ ക്ലാസ്, 10 മുതൽ 12.30 വരെ പകൽ പൊതുയോഗം, വൈകിട്ട് 5.25 മുതൽ രാത്രി 8.45 വരെ പൊതുയോഗം എന്നിവ നടക്കും. തിങ്കൾ, ചൊവ്വ, ബുധൻ, വെള്ളി ദിവസങ്ങളിൽ ഉച്ചയ്ക്ക് 2 മുതൽ 4 വരെ മ്യൂസിക് ഫെസ്റ്റ്, മിഷൻ ആൻഡ് മിനിസ്ട്രി സമ്മേളനങ്ങൾ എന്നിവയും സംഘടിപ്പിക്കും. എല്ലാ ദിവസവും രാവിലെ 10 മുതൽ 12.30 വരെ മമ്രെ കോർട്ടിൽ ഹിന്ദി സമ്മേളനവും നടക്കും.
വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മുതൽ 4 വരെ വിമൻസ് ഫെലോഷിപ്പ് സമ്മേളനവും ശനിയാഴ്ച ഇതേ സമയത്ത് ജനറൽ സൺഡേ സ്കൂൾ–പിവൈപിഎ സംയുക്ത സമ്മേളനവും നടക്കും. സമാപന ദിവസമായ ജനുവരി 24 ഞായറാഴ്ച രാവിലെ 7.30 മുതൽ 10 വരെ കർത്തൃമേശ ശുശ്രൂഷയും തുടർന്ന് 10 മുതൽ 12 വരെ സമാപന സമ്മേളനവും നടക്കും.
ലോകമെമ്പാടുമുള്ള 17,000ത്തിലധികം ഐപിസി പ്രാദേശിക സഭകളിൽനിന്നുള്ള പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾക്കു പുറമേ അമേരിക്ക, കാനഡ, യൂറോപ്പ്, ഓസ്ട്രേലിയ, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിൽനിന്നും വിശ്വാസികളും ശുശ്രൂഷകരും എത്തും. വിവിധ സമ്മേളനങ്ങളിൽ കൺവൻഷൻ ക്വയർ സംഗീതാരാധനയ്ക്ക് നേതൃത്വം നൽകും. പ്രമുഖ സംഗീതജ്ഞരും ഗായകരും ക്വയറിനൊപ്പം അണിനിരക്കും.
കൺവൻഷന്റെയും നാഷണൽ പാസ്റ്റേഴ്സ് കോൺഫറൻസിന്റെയും സുഗമമായ നടത്തിപ്പിനായി ഐപിസി ജനറൽ കൗൺസിൽ വിവിധ ക്രമീകരണങ്ങൾക്കായി ഉപസമിതികൾ രൂപീകരിച്ചു.
പ്രാർഥന – പാസ്റ്റർ കെ.പി. കുര്യൻ, സംഗീതം – പാസ്റ്റർ ഡോ. ടി. വൽസൻ ഏബ്രഹാം, പബ്ലിസിറ്റി – പാസ്റ്റർ ബിജോയ് കുര്യാക്കോസ്, സ്വീകരണം – പാസ്റ്റർ റെജി ഓതറ, താമസസൗകര്യം – പാസ്റ്റർ പി.ജി. ഏബ്രഹാം, വിജിലൻസ്, സുരക്ഷ, വോളന്റിയേഴ്സ് – ലെഫ്. കേണൽ വി.ഐ. ലൂക്ക്, പന്തൽ, ലൈറ്റ് ആൻഡ് സൗണ്ട് – ഡോ. കാച്ചാണത്ത് വർക്കി ഏബ്രഹാം, ഭക്ഷണം – ജനറൽ എക്സിക്യൂട്ടീവ്സ്, കർത്തൃമേശ – പാസ്റ്റർ വിൽസൺ ജോസഫ്, രജിസ്ട്രേഷൻ – പാസ്റ്റർ കെ.എം. ജോർജ്, ഗതാഗതം – ചെറിയാൻ ജോർജ്, കൗൺസലിങ് – പാസ്റ്റർ ജെയിംസ് ചാക്കോയും ഭാര്യയും, ഓഫറിങ് കളക്ഷൻ – ബാബു മാത്യു, ഹിന്ദി സമ്മേളനം – പാസ്റ്റർ കെ. കോശി, യൂത്ത് അഡ്വാൻസ് – പാസ്റ്റർ കിങ്സ്ലി ചെല്ലൻ, പാർക്കിങ് – ലെഫ്. കേണൽ വി.ഐ. ലൂക്ക്, മെഡിക്കൽ – ഡോ. ജോർജ് ടി. തോമസ്, ഫിനാൻസ് – ഡോ. ജോൺ ജോസഫ്, ഓഫീസ് ആൻഡ് കൗണ്ടിങ് – പാസ്റ്റർ കെ.പി. കുര്യൻ, പൊല്യൂഷൻ ആൻഡ് ഹെൽത്ത് – ഡോ. ജോൺ ജോസഫ്, മീഡിയ – പാസ്റ്റർ ഡോ. ബേബി വർഗീസ്, പബ്ലിക് റിലേഷൻസ് – പാസ്റ്റർ തോമസ് ജോർജ് എന്നിവർ നേതൃത്വം നൽകും.
ഐപിസി ജനറൽ പ്രസിഡന്റ് പാസ്റ്റർ ഡോ. ടി. വൽസൻ ഏബ്രഹാം, വൈസ് പ്രസിഡന്റ് പാസ്റ്റർ ഡോ. ഫിലിപ്പ് പി. തോമസ്, ജനറൽ സെക്രട്ടറി പാസ്റ്റർ ഡോ. ബേബി വർഗീസ്, ജനറൽ ജോയിന്റ് സെക്രട്ടറിമാരായ പാസ്റ്റർ തോമസ് ജോർജ്, ഡോ. കാച്ചാണത്ത് വർക്കി ഏബ്രഹാം, ജനറൽ ട്രഷറർ ഡോ. ജോൺ ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് കൺവൻഷൻ ഒരുക്കങ്ങൾ നടക്കുന്നത്.
താമസം, ഭക്ഷണം, ഗതാഗതം, സുരക്ഷ, പാർക്കിങ്, മെഡിക്കൽ സേവനം, രജിസ്ട്രേഷൻ തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായി പബ്ലിസിറ്റി ചെയർമാൻ പാസ്റ്റർ ബിജോയ് കുര്യാക്കോസ്, കൺവീനർ പാസ്റ്റർ വർഗീസ് മത്തായി, ജോയിന്റ് കൺവീനർമാരായ ഫിന്നി പി. മാത്യു, ജോയ് തുമ്പമൺ, ഫിന്നി രാജു ഹൂസ്റ്റൺ എന്നിവർ അറിയിച്ചു.
Sources:globalindiannews
National
അസംബ്ലീസ് ഓഫ് ഗോഡ് ദക്ഷിണ മേഖല സുവിശേഷ സന്ദേശ യാത്ര ഇന്ന് മുതൽ
തിരുവനന്തപുരം: അസംബ്ലീസ് ഓഫ് ഗോഡ് ദക്ഷിണ മേഖലയുടെ നേതൃത്വത്തിൽ കിളിമാനൂർ മുതൽ പാറശ്ശാല വരെ സംഘടിപ്പിക്കുന്ന സുവിശേഷ സന്ദേശ യാത്ര ഒക്ടാേബർ 13 മുതൽ ഡിസംബർ 22 വരെ മൂന്ന് ഘട്ടങ്ങളിലായി നടക്കും.
ഒന്നാം ഘട്ടം ഒക്ടോബർ 13, 14 തീയതികളിലും രണ്ടാം ഘട്ടം നവംബർ 9, 10, 23, 24 തീയതികളിലും മൂന്നാം ഘട്ടം ഡിസംബർ 1, 2, 21, 22 തീയതികളിലും നടക്കും.
Sources:cchintha.in
National
ഐപിസി കർണാടക സ്റ്റേറ്റ് ശുശ്രൂഷക സമ്മേളനം ഒക്ടോബർ 13മുതൽ 15 വരെ
ബെംഗളൂരു: ഐപിസി കർണാടക സ്റ്റേറ്റ് ശുശ്രൂഷക സമ്മേളനം ഒക്ടോബർ 13മുതൽ 15 വരെ ഹൊറമാവ് അഗര ഐപിസി ഹെഡ്ക്വാർട്ടേഴ്സ് ഹാളിൽ നടക്കും. സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ ഡോ. വർഗീസ് ഫിലിപ്പ് ഉദ്ഘാടനം ചെയ്യും.
പാസ്റ്റർമാരായ ഡോ. ലാജി പോൾ (പ്രസിഡൻ്റ്,ഐപിസി എൻ. ആർ), സജി മാത്യൂ. ( മശി മണ്ടേലി ഇന്ത്യാ), സാം ജോർജ്, വിൽസൺ ജോസഫ്, കെ.വി. ജോസ്, വർഗീസ് മാത്യൂ, പി. പി. ജോസഫ് തുടങ്ങിയവർ പ്രസംഗിക്കും.
“ശുശ്രൂഷയിലെ മികവ് Excellence in Ministry “ എന്നതാണ് ചിന്താവിഷയം.
കർണാടകയുടെ വിവിധ ജില്ലകളിൽ നിന്നുള്ള ആയിരത്തോളം ശുശ്രൂഷകർ സമ്മേളനത്തിൽ പങ്കെടുക്കും.
ഐപിസി കർണാടക സ്റ്റേറ്റ് വൈസ് പ്രസിഡൻ്റ് പാസ്റ്റർ കെ.വി.ജോസ്, സെക്രട്ടറി പാസ്റ്റർ വർഗീസ് മാത്യൂ, ജോയിൻ്റ് സെക്രട്ടറിമാരായ പാസ്റ്റർ പി.പി.ജോസഫ്, ബ്രദർ പി.പോൾസൺ, ട്രഷറർ ബ്രദർ ഷാജി പാറേൽ, മാനേജർമാരായ പാസ്റ്റർ ജോർജ് ഏബ്രഹാം, ബ്രദർ ജോയ് പാച്ചച്ചൻ എന്നിവർ നേതൃത്വം നൽകും.
Sources:maruppacha
-
us news5 months ago‘America Is Hungry’: Hundreds Born Again and Baptized as Jesus Tent Revival Sweeps the Nation
-
us news4 months agoMike Winger deletes YouVersion app over ‘The Passion Translation’ controversy, urges others to ‘use caution’
-
Movie11 months agoCBN’s Superbook Launches New Free Bible App for Kids: ‘The Power of God Is Released’
-
Movie8 months agoHollywood Actor Jen Lilley Launching New Ministry After ‘Vision’ From Holy Spirit
-
Sports12 months agoJaguars Star Travis Hunter, Olympic Gold Medalist Noah Lyles Get Baptized: ‘Leaving My Old Self’
-
Movie12 months agoRoles Jaakko Ohtonen Played Before Taking on Jesus in Mel Gibson’s ‘The Resurrection of the Christ’
-
world news12 months ago20 Living Israeli Hostages Reunite with Loved ones; President Trump in Israel: ‘The War is Over’
-
Movie12 months agoChristian Production ‘The Thorn’ Immerses Audiences in the Biblical Story of Jesus

