Connect with us

National

കൃഷിയിടങ്ങളിൽ വിവേചനം അനുഭവിക്കുന്ന ഇന്ത്യയിലെ ക്രൈസ്തവർക്ക് സഹായവുമായി ഐസിസി

Published

on

ഇന്ത്യയിൽ വ്യാപകമായി ക്രൈസ്തവർക്കുനേരെയുള്ള ആക്രമണം വർധിച്ചുവരികയാണ്. ഏതാനും മാസങ്ങളായി ഛത്തീസ്ഗഡിലെ കർഷകരായ ക്രൈസ്തവർക്കുനേരെ, അവരുടെ വിളകൾ നശിപ്പിക്കുന്നതരത്തിലുള്ള ആക്രമണങ്ങൾ തീവ്ര ഹിന്ദുത്വവാദികൾ നടത്തിയിരുന്നു. ഇത്തരത്തിൽ കൃഷിമേഖലയിൽ ആക്രമണങ്ങളെ നേരിടുന്ന ക്രൈസ്തവരെ സഹായിക്കുകയാണ് ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ (ഐ.സി.സി) എന്ന സംഘടന.

“ഞങ്ങൾ കഴിഞ്ഞ വർഷം നല്ല വിളകൾ നട്ടുവളർത്തിയിരുന്നു. പെട്ടെന്ന് ഒരു ദിവസം, ഞങ്ങൾക്കെതിരെ അക്രമം നടന്നു. എല്ലാ വിളകളും മൃഗങ്ങൾക്കു തിന്നാൻപാകത്തിന് അവർ ഞങ്ങളുടെ വേലികൾ നശിപ്പിച്ചു. ഞാൻ കഠിനാധ്വാനം ചെയ്തുവളർത്തിയ വിളകളെല്ലാം മൃഗങ്ങൾ തിന്നുകളഞ്ഞു” – ഒരു കർഷകൻ പറഞ്ഞു. ഇത് ഒരാളുടെ മാത്രം അനുഭവമല്ല. നാളുകളായി ഛത്തീസ്ഗഡിലെ ക്രൈസ്തവരായ കർഷകർ നേരിടുന്ന പ്രശ്നമാണ്. തൽഫലമായി പല കർഷക കുടുംബങ്ങളും പട്ടിണിയിലായി. പുതിയ കൃഷിയിറക്കാൻ ആവശ്യമായ വിത്തുകളോ, വളമോ, അതിനു മുടക്കാൻ പണമോ ഇല്ലാതെ കഷ്ടപ്പെടുന്ന അനേകം കർഷകർക്കാണ് ഐ.സി.സി ആശ്വാസമായി മാറിയത്.

ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ (ഐ.സി.സി) കമ്മ്യൂണിറ്റിയിലെ 50 കർഷകർക്ക് (അവരുടെ കുടുംബങ്ങളെയും) അവരുടെ കൃഷിയിടങ്ങളിലേക്ക് ആവശ്യമുള്ള വിത്തും വളവും വാങ്ങിക്കാൻ സഹായിച്ചു. തൽഫലമായി അവർക്ക് വീണ്ടും തങ്ങളുടെ വരുമാനമാർഗം കണ്ടെത്താൻ കഴിഞ്ഞു. എങ്കിലും തുടർ ആക്രമണങ്ങളുടെ ഭീതിയിലാണ് ഇവർ. ഛത്തീസ്ഗഡിൽ ക്രിസ്ത്യാനികൾ നേരിടുന്ന വർധിച്ചുവരുന്ന മതപീഡനം വലിയൊരു ആശങ്കയായി മാറിയിരിക്കുകയാണ്.
Sources:azchavattomonline

http://theendtimeradio.com

National

ഗ്രെയ്‌സ് പോയിന്റ് കമ്മ്യൂണിറ്റി ചർച്ച് സുവിശേഷയോഗവും സംഗീതവിരുന്നും

Published

on

ഗ്രെയ്‌സ് പോയിന്റ് കമ്മ്യൂണിറ്റി (Grace Point Community Church )ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 27 മുതൽ 29 വരെ നെടുംകുന്നം ഗീതാഞ്ജലി ഓഡിറ്റോറിയത്തിൽ സുവിശേഷയോഗവും സംഗീതവിരുന്നും നടക്കും. പാസ്റ്റർ സുകു കെ തോമസ് ഉദ്ഘാടനം നിർവഹിക്കും. പാസ്റ്റർ സന്തോഷ് ജോസഫ്, പാസ്റ്റർ അനീഷ് തോമസ്, പാസ്റ്റർ അനീഷ് കാവാലം എന്നിവർ പ്രസംഗിക്കും. ഷെക്കെയ്ന വർഷിപ്പേഴ്സ് കറുകച്ചാൽ ഗാന ശുശ്രൂഷ നിർവഹിക്കും.
Sources:christiansworldnews

http://theendtimeradio.com

Continue Reading

National

UPF ഷൊർണ്ണൂർ,ഏകദിന യുവജന സമ്മേളനം ഡിസം: 21 ന്

Published

on

ഷൊർണ്ണൂർ യു.പി. എഫിൻ്റെ ആഭിമുഖ്യത്തിൽ ഏകദിന യുവജന സമ്മേളനം ഡിസം: 21 ന് ശനിയാഴ്ച രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണി വരെ ചെറുതുരുത്തി ചർച്ച് ഓഫ് ഗോഡ് സഭാ ഹോളിൽ നടക്കും. യുവജനങ്ങളുടെ ഈ ആത്മിയ സംഗമത്തിൽ അനേക യുവതി യുവാക്കൾ പങ്കെടുക്കുമെന്നും ഒരനുഗ്രഹമാകുമെന്നും സംഘാടകർ അറിയിച്ചു.
Sources:gospelmirror

http://theendtimeradio.com

Continue Reading

National

IPG ചർച്ച് ജനറൽ കൺവെൻഷൻ ഡിസംബർ 13 മുതൽ.

Published

on

തിരുവനന്തപുരം : ഇമ്മാനുവേൽ പ്രയർ ഗ്രൂപ്പ്‌ ചർച്ച് (IPG) 48 മത് വാർഷീക ജനറൽ കൺവെൻഷൻ ഡിസംബർ 13 മുതൽ 15 വരെ തവയത്തുക്കോണം ചർച്ചിന് സമീപം നടക്കും. ജനറൽ പ്രസിഡന്റ്‌ പാസ്റ്റർ സിനുരാജ് സമർപ്പണ ശുശ്രൂഷ നിർവഹിക്കും.
എല്ലാ ദിവസവും വൈകുന്നേരം 5:30 മുതൽ 9 മണി വരെ നടക്കുന്ന യോഗങ്ങളിൽ പാസ്റ്റർമാരായ അനീഷ് ചെങ്ങന്നുർ, ജോയി പാറക്കൽ, ബി. മോനാച്ചൻ എന്നിവർ ദൈവ വചനം ശുശ്രൂഷിക്കും. ഈ ദിവസങ്ങളിൽ പകൽ പാസ്റ്റേഴ്സ് കോൺഫറൻസ്, സൺ‌ഡേസ്കൂൾ & സി. സി. വൈ. എം. സംയുക്ത സമ്മേളനം, ലേഡീസ് ഫെല്ലോഷിപ്പ്‌, ഞാറാഴ്ച പകൽ സംയുക്ത സഭായോഗവും നടക്കും. സഭാ യോഗത്തിൽ പാസ്റ്റർ അജി ഐസക് ദൈവ വചനം ശുശ്രുഷിക്കും.ഇന്ത്യയുടെ വിവിധ സംസ്ഥനങ്ങളിൽ നിന്നും ദൈവദാസന്മാരും ദൈവമക്കളും പങ്കെടുക്കും.
പോൾസൺ കണ്ണൂർ & ടീം ഗാനശുശ്രുഷ നിർവഹിക്കും. കൺവെൻഷന്റെ അനുഗ്രഹീത നടത്തിപ്പിന് വേണ്ടി ജനറൽ സെക്രട്ടറി പാസ്റ്റർ സ്. ഡി.വിനോദും കൺവീനറായി പാസ്റ്റർ അനൂപ് രത്നയും പ്രവർത്തിച്ചു വരുന്നു.
Sources:gospelmirror

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

world news2 hours ago

Northeast Syrian Minorities Seeking to Preserve Free Enclave, Ask for Western Help against Turkey, and for Christians’ Prayers

Just days after the fall of the Assad Government in Syria, the region is adjusting to the new realities on...

National3 hours ago

ഗ്രെയ്‌സ് പോയിന്റ് കമ്മ്യൂണിറ്റി ചർച്ച് സുവിശേഷയോഗവും സംഗീതവിരുന്നും

ഗ്രെയ്‌സ് പോയിന്റ് കമ്മ്യൂണിറ്റി (Grace Point Community Church )ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 27 മുതൽ 29 വരെ നെടുംകുന്നം ഗീതാഞ്ജലി ഓഡിറ്റോറിയത്തിൽ സുവിശേഷയോഗവും സംഗീതവിരുന്നും നടക്കും....

us news3 hours ago

പിസിനാക്കിന്റെ പ്രഥമ നാഷണൽ കമ്മിറ്റി ചിക്കാഗോയിൽ നടന്നു

ചിക്കാഗോ : നാല്പതാമത് പിസിനാക്കിന്റെ പ്രഥമ നാഷണൽ കമ്മിറ്റി ഡിസംബർ ഏഴിന് ചിക്കാഗോയിൽ വച്ച് നടന്നു. സെലിബ്രേഷൻ ചർച്ചിൽ വച്ച് രാവിലെ ആരംഭിച്ച സമ്മേളനത്തിൽ നാഷണൽ കൺവീനർ...

Travel3 hours ago

ഇന്ത്യക്കാർക്ക് ഇ-വിസയുമായി തായ്‌ലൻഡ്; സന്ദർശകര്‍ക്ക്‌ കാലാവധി 30 ദിവസം കൂടി നീട്ടാം

ഇന്ത്യൻ സഞ്ചാരികൾക്ക് ഇ-വിസയുമായി തായ്‌ലൻഡ്. ഇന്ത്യയിൽ ഒരു ഇലക്‌ട്രോണിക് ട്രാവൽ ഓതറൈസേഷൻ (ഇടിഎ) സംവിധാനം അവതരിപ്പിക്കുമെന്നും 2025 ജനുവരി 1 മുതൽ അത് പ്രാബല്യത്തിൽ വരുമെന്നും ന്യൂഡൽഹിയിലെ...

us news3 hours ago

യുഎസ് വിസ ബുള്ളറ്റിന്‍ 2025: ഗ്രീന്‍കാര്‍ഡ് ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ക്ക് പ്രതീക്ഷയ്ക്ക് വക

യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റേറ്റ് 2025 ജനുവരിയിലെ വിസ ബുള്ളറ്റിന്‍ പുറത്തിറക്കി. നിരവധി തൊഴില്‍ അധിഷ്ഠിത (ഇബി) വിസ വിഭാഗങ്ങളില്‍ ശ്രദ്ധേയമായ പുരോഗതിയാണ് ഇത്തവണത്തെ പുതുവര്‍ഷ ബുള്ളറ്റിനില്‍...

National1 day ago

UPF ഷൊർണ്ണൂർ,ഏകദിന യുവജന സമ്മേളനം ഡിസം: 21 ന്

ഷൊർണ്ണൂർ യു.പി. എഫിൻ്റെ ആഭിമുഖ്യത്തിൽ ഏകദിന യുവജന സമ്മേളനം ഡിസം: 21 ന് ശനിയാഴ്ച രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണി വരെ ചെറുതുരുത്തി...

Trending

Copyright © 2019 The End Time News