Connect with us

National

യുണൈറ്റഡ് പെന്തെക്കോസ്തു സിനഡ് വളർച്ചയുടെ പാതയിൽ

Published

on

ഇന്ത്യയിലെ എല്ലാ പെന്തെക്കോസ്തു പ്രസ്ഥാനങ്ങളെയും സഭാ വെത്യാസമില്ലാതെ ഒന്നിച്ച് അണിനിരത്തി, അവരുടെ ചെറുതും വലുതും മായ ഏതു പ്രശ്നങ്ങൾക്കും പരിഹാരം കാണുക, പെന്തെക്കോസ്തു സഭകൾ ഇന്ന് നേരിട്ടു കൊണ്ടിരിക്കുന്ന പ്രതികൂല പ്രതിസന്ധികളിൽ നിന്നും മോചനം കണ്ടെത്തുക ആവശ്യമായ കൈത്താങ്ങലുകൾ നൽകുക എന്ന ലക്ഷ്യത്തോട് ആരംഭിച്ച ഒരു പെന്തെക്കോസ്തു സംഘടനയാണ് യു പി എസ് . ഇന്ന് നിലവിൽ പെന്തെക്കോസ്തു സമൂഹത്തിൽ ധാരാളം സംഘടനകൾ ഉണ്ട്. അവകളിൽ നിന്നും തികച്ചും വ്യത്യസ്‌തമായ പ്രവർത്തന ശൈലി , ആത്മീക കാഴ്ചപ്പാട്, ഒറ്റപ്പെട്ടു പോകുന്ന കർത്തൃദാസന്മാരെ ചേർത്ത് നിർത്തുക, സമത്വം സാഹോദരിത്വം, സഹായം,ഇവകൾ മുഖമുദ്രയാണ് യുപിഎസ്സിൽ. ആരോപണങ്ങളും വിമർശനങ്ങളും ഉയരുന്ന സാഹചര്യത്തിലും
കേരളത്തിലെ എല്ലാ ജില്ലകളിലും വളർച്ചയുടെ തേരോട്ടം ആരംഭിച്ചിരിക്കുന്നു. യുപിഎസ്സിനെ പെന്തെക്കോസ്തു സമൂഹം അർഹിക്കുന്ന അർഹത നൽകിയതിൻ്റെ തെളിവാണ് എല്ലാ ജില്ലകളിലും യുപിഎസ് പടരുന്നത്. പക്വതയുടെ നേതൃത്വം ശക്തമായ വളർച്ചയ്ക്ക് കാരണമാകും. കാത്തിരിക്കാം ഇനിയും
Sources:gospelmirror

http://theendtimeradio.com

National

ഐപിസി തിരുവനന്തപുരം വെസ്റ്റ് സെന്ററിനു പുതിയ ഭരണസമിതി നിലവിൽ വന്നു.

Published

on

തിരുവനന്തപുരം :ഐപിസി തിരുവനന്തപുരം വെസ്റ്റ് സെന്റർ 2025 -26 കാലയളവുകളിലേക്കുള്ള പുതിയ ഭരണസമിതിയെ 29 12 2024 -ൽ കോവിൽ വിള ഐപിസി ഹെബ്രോൻ ചർച്ചിൽ വച്ച് കൂടിയ സെന്റർ ജനറൽബോഡിയിൽ വെച്ച് തെരഞ്ഞെടുത്തു
പ്രസിഡന്റ് : പാസ്റ്റർ ചാക്കോ വർഗീസ്, വൈസ് പ്രസിഡന്റുമാർ പാസ്റ്റർ :കലേഷ് സോമൻ, പാസ്റ്റർ സാം ജോസ്.സെക്രട്ടറി പാസ്റ്റർ വി കെ സുനിൽ, ജോയിന്റ് സെക്രട്ടറി പാസ്റ്റർ ജോൺ തോമസ്, സഹോദരന്മാരിൽ നിന്നും ജോയിന്റ് സെക്രട്ടറിയായി ബ്രദർ കെ എം തോമസ് ട്രഷറർ ആയി ബ്രദർ ജസ്റ്റിൻ രാജ് എന്നിവർ യഥാക്രമം തെരഞ്ഞെടുക്കപ്പെട്ടു.
പ്രെസ്ബിറ്ററി & കൗൺസിൽ അംഗങ്ങളായി Pr പോൾ രഞ്ജിത്ത്, Pr ജയകുമാർ, Pr C J ജോസഫ്, Pr T സുനിൽ. Pr സജിരാജ്, Pr സേവിയർ ഫിലിപ്പ്, Pr സുരേഷ്, Br സിസിൽരാജ് , Br അനീഷ് യോഹന്നാൻ , Br ഷാജൂ , Br TK ജോയി, Br മനോഹരൻ, Br ഷാജി എന്നിവരെയും തെരഞ്ഞെടുത്തു.
Sources:gospelmirror

http://theendtimeradio.com

Continue Reading

National

ഐ.പി.സി.ആലപ്പുഴ ഈസ്റ്റ് ഡിസ്ട്രിക്ട് 51-ാമത് വാർഷിക കൺവൻഷൻ ഫെബ്രു. 5 മുതൽ 9 വരെ കായംകുളത്ത്

Published

on

കായംകുളം: ഐ.പി.സി. ആലപ്പുഴ ഈസ്റ്റ് ഡിസ്ട്രിക്ടിന്റെ 51-ാമത് വാർഷിക കൺവൻഷൻ (വിടുതൽ -2025) ഫെബ്രുവരി 5 ബുധൻ മുതൽ 9 ഞായർ വരെ കായംകുളം ഫെയ്ത്ത് വർഷിപ്പ് സെന്റർ ഗ്രൗണ്ടിൽ (DYSP ഓഫീസിനു സമീപം) നടക്കും. ഡിസ്ട്രിക്ട് ശുശ്രൂഷകൻ പാസ്റ്റർ ബി. മോനച്ചൻ കായംകുളം ഉദ്ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ ബാബു ചെറിയാൻ, അനീഷ് ഏലപ്പാറ, ഷാജി എം. പോൾ, പി.സി. ചെറിയാൻ, ഫെയ്ത്ത് ബ്ലസ്സൻ, ഷിബു നെടുവേലിൽ തുടങ്ങിയവർ ദൈവവചനം പ്രസംഗിക്കും. കൊട്ടാരക്കര ഹെവൻലി ബീറ്റ്സ് ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
സോദരീ സമാജ വാർഷിക സമ്മേളനം, സണ്ടേസ്കൂൾ പി.വൈ.പി.എ. സംയുക്ത സമ്മേളനം, ഉപവാസ പ്രാർത്ഥന, ശുശ്രൂഷക സമ്മേളനം എന്നിവ വിവിധ ദിവസങ്ങളിൽ നടക്കും. ഫെബ്രുവരി 9 ഞായറാഴ്ച സംയുക്ത സഭായോഗവും കർത്തൃമേശ ശുശ്രൂഷയും നടക്കും. പാസ്റ്റർ എം.ഒ. ചെറിയാൻ, പാസ്റ്റർ റെജി ചെറിയാൻ, ബ്രദ. കെ.ജെ. മാത്തുക്കുട്ടി, ബ്രദ. ഡി.എച്ച്. എഡിസൻ എന്നിവർ നേതൃത്വം നൽകും. പാസ്റ്റർ ഷാജി വർഗ്ഗീസ് കലയപുരം , പാസ്റ്റർ ആമോസ് തോമസ് എന്നിവർ പബ്ലിസിറ്റി കൺവീനേഴ്സായി പ്രവർത്തിക്കുന്നു.
Sources:gospelmirror

http://theendtimeradio.com

Continue Reading

National

‘ക്രൈസ്തവർക്ക് നേരെയുള്ള അതിക്രമങ്ങൾ തടയണം’: രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്ത്

Published

on

ക്രൈസ്തവർക്കും ക്രിസ്മസ് ദിനത്തിലെ പ്രാർഥനകൾക്കും ആഘോഷങ്ങൾക്കും നേരെ രാജ്യത്ത് വർധിച്ച അതിക്രമങ്ങൾ തടയാൻ അടിയന്തര നടപടി സീകരിക്കമെന്നാവശ്യപ്പെട്ട് 400ഓളം ക്രിസ്ത്യൻ നേതാക്കളും മനുഷ്യാവകാശ പ്രവർത്തകരും 30 ചർച്ച് ഗ്രൂപ്പുകളും രാഷ്ട്രപതി ദ്രൗപദി മുർമുവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കത്ത് നൽകി.

ഈ ക്രിസ്മസ് കാലത്ത് മാത്രം ക്രിസ്ത്യാനികൾക്കുനേരെ 14 അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് കത്തിൽ ചൂണ്ടിക്കാട്ടി. 2024ൽ 720ലധികം അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. മത ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമ സംഭവങ്ങളിൽ വേഗത്തിലും നിഷ്പക്ഷവുമായ അന്വേഷണം നടത്താൻ സർക്കാർ തയാറാവണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

Sports6 hours ago

‘Something Incredible Is Happening’: Series of College Football Players Point to Jesus After Games

In the world of collegiate football, it appears Jesus is going on a blitz. Several young football players have, in...

National7 hours ago

ഐപിസി തിരുവനന്തപുരം വെസ്റ്റ് സെന്ററിനു പുതിയ ഭരണസമിതി നിലവിൽ വന്നു.

തിരുവനന്തപുരം :ഐപിസി തിരുവനന്തപുരം വെസ്റ്റ് സെന്റർ 2025 -26 കാലയളവുകളിലേക്കുള്ള പുതിയ ഭരണസമിതിയെ 29 12 2024 -ൽ കോവിൽ വിള ഐപിസി ഹെബ്രോൻ ചർച്ചിൽ വച്ച്...

us news7 hours ago

‘Jesus Is Real, God Is Real, Heaven Is Real’: Woman Dies and Visits Heaven after Heart Attack

At first, Janelle Wooford thought she was having indigestion. When her pain got worse, she called 911. Then, moments after...

Travel8 hours ago

എയർ ഇന്ത്യയിൽ ഫ്രീ വൈഫൈ! ഫ്ലൈറ്റ് യാത്രയിൽ ചെയ്യാൻ സാധിക്കുന്ന ചില കാര്യങ്ങൾക്കൂടിയുണ്ട്

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ വിമാന സര്‍വീസുകളില്‍ ഇനി വൈഫൈ സംവിധാനവും. യാത്രയ്ക്കിടയിലും വിമാനത്തിനുള്ളില്‍ ഇന്റര്‍നെറ്റ് സൗകര്യവുമായി ടാറ്റയുടെ ഉടമസ്ഥതയിലുള്ള വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയാണ് രംഗത്ത. രാജ്യത്ത് ആദ്യമായാണ്...

world news8 hours ago

കത്തോലിക്കാ പുരോഹിതനെ 11 വർഷത്തെ തടവിന് ശിക്ഷിച്ച് ബെലാറസ് ഭരണകൂടം

ബെലാറസിന്റെ പ്രസിഡന്റ് അലക്‌സാണ്ടർ ലുകാഷെങ്കോയുടെ ഭരണകൂടം കത്തോലിക്കാ പുരോഹിതൻ ഫാ. ഹെൻറിഖ് അകലാറ്റോവിച്ചിനെ 11 വർഷത്തെ തടവിന് ശിക്ഷിച്ചതായി വെളിപ്പെടുത്തി മനുഷ്യാവകാശ സംഘടനാപ്രതിനിധി. വിയാസ്‌ന ഹ്യൂമൻ റൈറ്റ്‌സ്...

us news2 days ago

Evangelical pastor, family members killed after church service in Colombia

A beloved Evangelical pastor and two family members were killed in northern Colombia while outside a restaurant after a church...

Trending

Copyright © 2019 The End Time News