Connect with us

Travel

യാക്കൂസ കരിഷ്മ:ഓല സ്കൂട്ടറിനേക്കാൾ വിലക്കുറവിൽ കുഞ്ഞൻ കാർ; സിറ്റി യാത്രകൾക്ക് ഇനി ഇവൻ മതിയാവും

Published

on

യാക്കൂസ കരിഷ്മ ഇലക്ട്രിക് കാറിൻ്റെ ഉടമയുമായി സംസാരിച്ചു കൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. ഈ ഇലക്ട്രിക് കാറിൻ്റെ ഡീലർ കൂടെയാണ് ഇദ്ദേഹം എന്നത് ശ്രദ്ധേയമാണ്. കാറിൻ്റെ വിശദാംശങ്ങൾ കാണിക്കുമ്പോൾ, മുൻവശത്ത് വളരെ ആധുനികമായ ഡിസൈൻ ശൈലി ഇതിന് നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഗ്ലോസ് ബ്ലാക്ക് ഗ്രില്ലും ഹെഡ്‌ലൈറ്റുകളിലെ എൽഇഡി ഡിആർഎല്ലുമാണ് ഈ ഇവിയുടെ ഫ്രണ്ട് ഫാസിയയിലെ പ്രധാന ഹൈലൈറ്റ് എന്ന് പറയാവുന്നത്. കൂടാതെ മെയിൻ ഹെഡ്‌ലൈറ്റ് സജ്ജീകരണത്തിന് രണ്ട് ഹാലൊജൻ ബൾബുകൾ ലഭിക്കുന്നു. ഇരു ഹെഡ്‌ലാമ്പുകളേയും കണക്റ്റ് ചെയ്യുന്ന എൽഇഡി DRL -ഉം ലഭിക്കുന്നു.

സൈഡ് പ്രൊഫൈലിൽ, കരിഷ്മ ഇവി രണ്ട് ഡോറുകളോടെ വളരെ മിനിമലിസ്റ്റിക് ശൈലിയുമായിട്ടാണ് വരുന്നത്. വാഹനത്തിൻ്റെ കൃത്യമായ അളവുകൾ വീഡിയോയിലോ നിർമ്മാതാക്കളുടെ ഔദ്യോഗിക വെബ്‌സൈറ്റിലോ സൂചിപ്പിച്ചിട്ടില്ല. എന്നിരുന്നാലും, ഇത് വളരെ ചെറിയ കാറാണ് എന്നും തിരക്കേറിയ സിറ്റി ട്രാഫിക്കിനുള്ളിൽ ഉപയോഗിക്കുന്നതിന് രൂപകൽപ്പന ചെയ്തിട്ടുള്ളതാണെന്നും നമുക്ക് മനസിലാക്കാം. കാറിന് വലിയ വീതിയുമില്ല.

പിന്നിലേക്ക് നീങ്ങുമ്പോഴും കാറിൻ്റെ ഡിസൈൻ വളരെ സിമ്പിളാണ്. നടുക്ക് കണക്റ്റിംഗ് ലൈറ്റുള്ള ഹാലൊജൻ ടെയിൽലൈറ്റുകളാണ് ഇതിൽ വരുന്നത്. അടുത്തതായി കമ്പനി ഇതിന് ഒരു ഫ്ലിപ്പ് കീ സെറ്റപ്പാണ് നൽകിയിരിക്കുന്നത്, ഈ കീ ഉപയോഗിച്ച് തുറക്കാൻ കഴിയുന്ന കാറിൻ്റെ ചാർജിംഗ് പോർട്ടും വീഡിയോയിൽ കാണിക്കുന്നു.

യാക്കൂസ കരിഷ്മ ഇവി കാറിൻ്റെ എക്സ്റ്റീരിയർ വിശേഷങ്ങൾക്ക് ശേഷം, വീഡിയോയിൽ വാഹനത്തിന്റെ പിന്നിൽ ഘടിപ്പിച്ച കാറിൻ്റെ ഇലക്ട്രിക് മോട്ടോർ കാണിക്കുന്നു. മോട്ടോർ കാണിക്കുന്നതിന് മുമ്പ്, ഈ കാർ രജിസ്റ്റർ ചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന് വ്ൻലഗർ ഉടമയോട് ചോദിക്കുന്നു. എന്നാൽ, കാറിന് മണിക്കൂറിൽ 25 – 30 കിലോമീറ്റർ വരെ മാത്രമേ സ്പീഡിൽ പോകാനാവൂ, അതിനാൽ ഇത് രജിസ്റ്റർ ചെയ്യാൻ കഴിയില്ല എന്ന് അദ്ദേഹം മറുപടി നൽകി. ഇനി മോട്ടോറിന്റെ വിശേഷങ്ങളാണ്, ഇവിയ്ക്ക് 1250 W ഇലക്ട്രിക് മോട്ടോറാണ് ലഭിക്കുന്നത്. ഈ മോട്ടോറിന് കമ്പനി ഒരു വർഷത്തെ വാറൻ്റി വാഗ്ദാനം ചെയ്യുന്നുണ്ട് എന്ന് ഉടമ വ്യക്തമാക്കുന്നു. ഈ കാലയളവിനുള്ളിൽ, മോട്ടോറിന് എന്തെങ്കിലും സംഭവിച്ചാൽ, കമ്പനി അത് ഒരു പുതിയ മോട്ടോർ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കും.

ഒരു നോർമൽ ഷോക്ക് അബ്സോർബറുകൾ ലഭിക്കുന്ന കാറിൻ്റെ സസ്പെൻഷനും സജ്ജീകരണവും വീഡിയോയിൽ കാണാം. 60V 45Ah ബാറ്ററിയും ടൈപ്പ് 2 ചാർജറുമായാണ് വാഹനം വരുന്നത്. ഈ ചാർജറിൽ മൊത്തം ആറ് മുതൽ ഏഴ് മണിക്കൂറാണ് ചാർജിംജ് ടൈം വേണ്ടി വരുന്നത്. കൂടാതെ, ഒരു തവണ ഫുൾ ചാർജ് ചെയ്താൽ 50 മുതൽ 60 കിലോമീറ്റർ വളരെ ഡ്രൈവിംഗ് റേഞ്ച് ഇത് വാഗ്ദാനം ചെയ്യുന്നു. യാക്കൂസ കരിഷ്മ ഇവിയുടെ ഇൻ്റീരിയറിൽ ഒരൊറ്റ ഫ്രണ്ട് സീറ്റ് സെറ്റപ്പിലാണ് ഈ കാർ വരുന്നത്. മുന്നോട്ടും പിന്നോട്ടും നീക്കി ഇത് ക്രമീകരിക്കാനാവും, കൂടാതെ ഡ്രൈവർ സീറ്റിൻ്റെ റിക്ലൈൻ ആംഗിളും അഡ്ജസ്റ്റ് ചെയ്യാം. കൂടാതെ രണ്ട് പേരെ പിൻസീറ്റിൽ അനായാസം ഉൾക്കൊള്ളാൻ കഴിയുമെന്ന് ഉടമ പരാമർശിക്കുന്നു. ഡെയ്ലി വളരെ കുറച്ച് കിലോമീറ്ററുകൾ യാത്ര ചെയ്യുന്നവർക്ക് ഈ കാർ ഏറ്റവും അനുയോജ്യമാണ് എന്ന് അദ്ദേഹം വിശദീകരിക്കുന്നു. യാക്കൂസ കരിഷ്മയുടെ ഡാഷ്ബോർഡ് വളരെ സിമ്പിളാണ്.

പവർ സ്റ്റിയറിംഗ്, ഒരു ചെറിയ ഡിജിറ്റൽ സ്‌ക്രീൻ, ഒരു ഓഡോമീറ്റർ, പവർ വിൻഡോകൾ, ഒരു സ്റ്റാർട്ട് സ്റ്റോപ്പ് ബട്ടൺ, ഫോർവേഡും റിവേഴ്‌സ് തിരഞ്ഞെടുക്കാനുള്ള റോട്ടറി ഗിയർ നോബ് എന്നിവയും ഇതിൽ നൽകിയിട്ടുണ്ട്. വാങ്ങുന്ന സമയത്ത് ലഭ്യമായ കിഴിവുകൾ അനുസരിച്ച് ഈ ഇലക്ട്രിക് കാറിന് ഏകദേശം ഒരു ലക്ഷം രൂപ മുതൽ രണ്ട് ലക്ഷം രൂപ വരെ വില വരും എന്നാണ് ഉടമ വ്യക്തമാക്കുന്നത്.

 http://theendtimeradio.com

Travel

സന്ദർശക വിസക്കാർക്ക് സൗദിയിൽ വാഹനമോടിക്കാം

Published

on

ജിദ്ദ: സന്ദർശക വിസയിലെത്തുന്നവർക്ക് വിദേശ രാജ്യങ്ങളിലെ ലൈസൻസ് ഉപയോഗിച്ച് സൗദിയിൽ വാഹനമോടിക്കാമെന്ന് ട്രാഫിക് ഡയരക്ടറേറ്റ് അറിയിച്ചു. അന്താരാഷ്ട്ര ലൈസൻസ് ഉപയോഗിച്ച് ഒരു വർഷം വരെയാണ് വാഹനമോടിക്കാൻ അനുവാദമുള്ളത്. എന്നാൽ ഡ്രൈവിംഗ് ലൈസൻസിന്റെ കാലാവധി അവസാനിച്ചാൽ വാഹനമോടിക്കാൻ പാടില്ലെന്നും അധികൃതർ വ്യക്തമാക്കി.

സൗദിയിലേക്ക് സന്ദർശക വിസയിലെത്തുന്ന വിദേശികൾക്ക് ഏറെ ആശ്വാസം നൽകുന്നതാണ് ട്രാഫിക് ഡയരക്ടറേറ്റിന്റെ അറിയിപ്പ്. വിസിറ്റ് വിസയിലെത്തുന്നവർക്ക് സ്വന്തം നാട്ടിലേയോ അല്ലെങ്കിൽ മറ്റു വിദേശ രാജ്യങ്ങളിലേയോ അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസൻസുപയോഗിച്ച് സൗദിയിലെവിടെയും വാഹനമോടിക്കാം. എന്നാൽ ഡ്രൈവിംഗ് ലൈസൻസിന് കാലാവധിയുണ്ടായിരിക്കണമെന്ന് നിബന്ധനയുണ്ട്. ഒരു വർഷം വരെയാണ് സൗദിയിലേക്കുളള സന്ദർശക വിസയുടെ കാലാവധി. ഈ കാലയളവിൽ മുഴുവൻ അന്താരാഷ്ട്ര ലൈസൻസ് ഉപയോഗിച്ച് വാഹനമോടിക്കാം. സൗദിയിൽ പ്രവേശിച്ച തിയതി മുതലാണ് ഇത് കണക്കാക്കുക. എന്നാൽ ഒരു വർഷത്തിന് മുമ്പ് ലൈസൻസിന്റെ കാലാവധി അവസാനിച്ചാൽ പിന്നീട് വാഹനമോടിക്കാൻ പാടില്ല. ഇത് നിയമവിരുദ്ധമായി കണക്കാക്കുമെന്നും ട്രാഫിക് ഡയരക്ടറേറ്റ് അറിയിച്ചു.
Sources:globalindiannews

http://theendtimeradio.com

Continue Reading

Travel

ഇതാണ് ലോകത്തിലെ ഏറ്റവും ഏകാന്തമായ സ്ഥലം! വെള്ളത്തിനടിയിലുള്ള പാറക്കൂട്ടത്തിന് മുകളില്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്തെ അറിയാം

Published

on

ലോകത്തിൽ ധാരാളം വ്യത്യസ്തവും പ്രാധാന്യവുമുള്ള സ്ഥലങ്ങളുണ്ട്. ചിലതൊക്കെ നമുക്ക് അറിയാം. ചിലതിനെക്കുറിച്ചുള്ള അറിവ് പരിമിതവുമാണ്. ചില സ്ഥലങ്ങളെപ്പറ്റി ആദ്യം കേൾക്കുമ്പോൾ വളരെ കൗതുകമായി അനുഭവപ്പെടാറുണ്ട്. ഇതിന് കാരണം നമ്മൾ ചിന്തിക്കാത്ത ഇതുവരെ കാണാത്ത പലവിധ പ്രത്യേകതകൾ ഈ സ്ഥലങ്ങൾക്കുണ്ടെന്നുള്ളതാണ്. അങ്ങനെയുള്ള എത്രയോ പ്രദേശങ്ങൾ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലായി കിടക്കുന്നു.

അത്തരമൊരു സ്ഥലത്തെപ്പറ്റിയാണ് ഇവിടെ പ്രതിപാദിക്കുന്നത്. ‘സ്റ്റാനാര്‍ഡ് റോക്ക് ലൈറ്റ് ഹൗസ്’ എന്നൊരു പ്രദേശമുണ്ട്. ഇത് അറിയപ്പെടുന്നത് ലോകത്തിലെ ഏറ്റവും ഏകാന്തമായ സ്ഥലം എന്നാണ്. അമേരിക്കയിൽ ആണ് ഇതുള്ളത്. അതിനെപ്പറ്റി വിശദമായി അറിവ് പകരുന്ന ഒരു കുറിപ്പാണ് സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.

കുറിപ്പിൽ പറയുന്നത്: ‘ലോകത്തിലെ ഏറ്റവും ഏകാന്തമായ സ്ഥലം എന്നറിയപ്പെടുന്ന പ്രദേശമാണ് സ്റ്റാനാര്‍ഡ് റോക്ക് ലൈറ്റ് ഹൗസ്. ലേക്ക് സുപ്പീരിയറില്‍ ഒരു പാറക്കൂട്ടത്തിന് മുകളില്‍ സ്ഥിതി ചെയ്യുന്ന ഈ ലൈറ്റ് ഹൗസില്‍ എത്തിച്ചേരുക എന്നത് അങ്ങേയറ്റം ശ്രമകരമാണ്. യു എസിലെ ഏറ്റവും അത്ഭുതകരമായ പത്തു എഞ്ചിനീയറിംഗ് വൈദഗ്ധ്യങ്ങളില്‍ ഒന്നായാണ് ഇത് കണക്കാക്കുന്നത്. ഇവിടെ നിന്നും ഏറ്റവും അടുത്തുള്ള കരഭാഗമായ കെവീനാവ് പെനിൻസുല കാണണമെങ്കില്‍ 39 കിലോമീറ്റര്‍ സഞ്ചരിക്കണം! 1835 ൽ ക്യാപ്റ്റൻ ചാൾസ് സി. സ്റ്റാനാർഡ് ആണ് ലൈറ്റ്ഹൗസിന് അനുയോജ്യമായ ഈ സ്ഥലം കണ്ടെത്തുന്നത്.

നിര്‍മ്മാണം പൂര്‍ത്തിയായ ശേഷം ലൈറ്റ് ഹൗസ് പ്രവര്‍ത്തിപ്പിക്കുന്ന പുരുഷന്മാര്‍ മാത്രമേ ഇവിടെയുണ്ടായിരുന്നുള്ളൂ. അതുകൊണ്ടാണ് ലോകത്തിലെ ഏറ്റവും ഏകാന്തമായ സ്ഥലം എന്ന് ഇതിനെ വിളിക്കുന്നതും. 1962 ഇവിടം സ്വയം പ്രവര്‍ത്തന സജ്ജമാക്കി. ഈ ലൈറ്റ്ഹൗസ് തങ്ങളുടെ നീക്കങ്ങള്‍ ക്കായി യുണൈറ്റഡ് സ്റ്റേറ്റ്സ് കോസ്റ്റ് ഗാർഡ് ഇപ്പോഴും ഉപയോഗിച്ച് വരുന്നു. പൊതുജനങ്ങള്‍ക്ക് ഇവിടേക്ക് പ്രവേശനമില്ല. ബോട്ടിലോ , വിമാനത്തിലോ മാത്രമേ ഇത് കാണാൻ കഴിയൂ. 1971 ൽ ദേശീയ ചരിത്ര സ്ഥലങ്ങളുടെ പട്ടികയിൽ ഉള്‍പ്പെടുത്തി.

ഇവിടേക്ക് സഞ്ചാരികളെ കൊണ്ടു പോകുന്ന തിനായി ബോട്ട് സര്‍വീസ് ലഭ്യമാണ്. വെള്ളത്തിനടിയിലുള്ള ഒരു പർവ്വതത്തിനു മുകളിലാണ് ലൈറ്റ് ഹൗസ് നിര്‍മിച്ചിരിക്കുന്നത്. 40 കിലോമീറ്റർ വരെ നീളത്തില്‍ കിടക്കുന്ന ഈ പര്‍വ്വതത്തിലെ പാറക്കൂട്ടങ്ങള്‍ സുപ്പീരിയർ തടാകത്തിലൂടെ സഞ്ചരിക്കുന്നവര്‍ക്ക് അപകടമുണ്ടാക്കിയിരുന്നു. അപകടങ്ങള്‍ ഒഴിവാക്കുന്ന തിനായി ഇത്രയും കഠിനമായ സ്ഥലത്ത് ഒരു ലൈറ്റ് ഹൗസ് നിര്‍മ്മിക്കാന്‍ കഴിയുമോ എന്ന് നിർണ്ണയിക്കാൻ നിരവധി പരിശോധനകൾ നടത്തി. സമുദ്രത്തിലൂടെയുള്ള ഗതാഗതം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇവിടെ ഒരു ലൈറ്റ് ഹൗസ് സ്ഥാപിച്ചേ മതിയാകൂ എന്ന് അധികൃതര്‍ തീരുമാനമെടുത്തു.

കൊടുങ്കാറ്റുകള്‍ക്ക് പേരു കേട്ട തടാകത്തിനു നടുവില്‍ വെറും 20 അടി മാത്രം വ്യാസമുള്ള ഒരു പാറയ്ക്ക് മുകളില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തിനു നിലനിൽക്കാന്‍ കഴിയുമോ എന്നതായിരുന്നു അവര്‍ നേരിട്ട പ്രധാന വെല്ലുവിളി. അങ്ങനെ 1868ൽ ഇവിടെ ഒരു താൽക്കാലിക ലൈറ്റ് ഹൗസ് നിര്‍മ്മിച്ചു. പിന്നീട് 1882ല്‍ 78 അടി ഉയരമുള്ള ലൈറ്റ് ഹൗസ് പൂര്‍ണ്ണരൂപത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. അടുക്കള, സ്ലീപ്പിംഗ് ക്വാർട്ടേഴ്സ്, ലെൻസ് റൂമുകൾ, ലൈബ്രറി റീഡിംഗ് റൂം, വാച്ച് റൂമുകൾ എന്നിവയെല്ലാം ഇതിനുള്ളിലുണ്ട്. ഇന്ന്, സുരക്ഷിതമായ സമുദ്രഗതാഗതം ഉറപ്പാക്കുക എന്നതിന് പുറമേ സുപ്പീരിയർ തടാകത്തിലെ ബാഷ്പീകരണ നിരക്ക് നിരീക്ഷണത്തിനു കൂടി സ്റ്റാനാർഡ് റോക്ക് ലൈറ്റ്ഹൗസ് ഉപയോഗിച്ച് വരുന്നു’.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Travel

മൂന്നുവട്ടം കായലിന് ചുറ്റും വട്ടമിട്ട് പറന്നു; കൊച്ചിയിൽ ലാൻഡ് ചെയ്ത് കേരളത്തിന്റെ ‘ജലവിമാനം’

Published

on

കൊച്ചി: കേരളത്തിന്റെ ജലവിമാനം കൊച്ചിയിൽ പറന്നിറങ്ങി. വൈകിട്ട് 3.30ന് ബോൾഗാട്ടി കായലിലാണ് സീപ്ലെയിൻ പറന്നിറങ്ങിയത്. തിങ്കളാഴ്ച രാവിലെ 9.30ന് കൊച്ചി ബോൾഗാട്ടി പാലസിൽ നിന്ന് പറന്നുയരുന്ന സീപ്ലെയിൻ മൂന്നാറിലെ മാട്ടുപ്പെട്ടി ജലാശയത്തിൽ ഇറങ്ങും. ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ഫ്ളാഗ് ഓഫ് ചെയ്യുന്ന ജലവിമാനം മാട്ടുപ്പെട്ടിയിൽ മന്ത്രി റോഷി അഗസ്റ്റിൻ സ്വീകരിക്കും. അഞ്ച് പേർക്ക് യാത്ര ചെയ്യാൻ കഴിയുന്ന ജലവിമാനമാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. മൂന്ന് വട്ടം കായലിന് ചുറ്റും വട്ടമിട്ട് പറന്നിറങ്ങിയ ശേഷമാണ് ലാൻഡ് ചെയ്തത്.

വിമാനത്തെ സ്വീകരിക്കാൻ ചെണ്ട മേളവുമായി കളക്ടർ അടക്കമുള്ളവർ എത്തിയിരുന്നു. ടൂറിസത്തിന് പുറമെ അടിയന്തരഘട്ടങ്ങളിലും ജലവിമാനത്തെ ഉപയോഗിക്കാനും തീരുമാനമായിട്ടുണ്ട്. ഒൻപത് മുതൽ 30 വരെ ആളുകൾക്ക് സഞ്ചരിക്കാവുന്ന വിവിധതരം സീപ്ലെയിനുകൾ ഉണ്ടാകും. വിനോദസഞ്ചാരികൾക്ക് കൊച്ചി കായലിന്റെയും മൂന്നാറിന്റെയും പ്രകൃതിഭംഗി ആകാശയാത്രയിൽ ആസ്വദിക്കാം. ഇതിനായി വാട്ടർ എയറോഡ്രോം മാട്ടുപ്പെട്ടി ഡാമിലെ ബോട്ട് ജെട്ടിക്ക് സമീപം സ്ഥാപിക്കും. ബോൾഗാട്ടിയിൽ നേരത്തെ സ്ഥാപിച്ച എയറോഡ്രോമുണ്ട്.

എയർപോർട്ട് അതോറിട്ടി ഓഫ് ഇന്ത്യ ഡയറക്ടർ, ഡാം സേഫ്റ്റി ചീഫ് എൻജിനീയർ, സിയാൽ അധികൃതർ, വൈദ്യുതി, വനം വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സംഘം കഴിഞ്ഞ ദിവസം മാട്ടുപ്പെട്ടി ഡാമിൽ പരിശോധന നടത്തി പദ്ധതിക്ക് അനുമതി നൽകിയിരുന്നു. മലമ്പുഴ, വേമ്പനാട്ട് കായൽ, അഷ്ടമുടിക്കായൽ, കാസർകോട് ചന്ദ്രഗിരിപ്പുഴ, കോവളം തുടങ്ങി കേരളത്തിലെ പ്രമുഖ ജലാശയങ്ങളെയും വിവിധ വിമാനത്താവളങ്ങളെയും ബന്ധപ്പെടുത്തി സീപ്ലെയിൻ ടൂറിസം സർക്യൂട്ട് രൂപപ്പെടുത്താനാണ് ആലോചന.

സീ പ്‌ളെയിനുകൾ
കരയിലും വെള്ളത്തിലും ഇറങ്ങാനും പറന്നുയരാനും കഴിയുന്ന ആംഫീബിയൻ ജലവിമാനങ്ങളാണ് സീ പ്ലെയിനുകൾ. വലിയ ജനാലകളുള്ളതിനാൽ കാഴ്ചകൾ നന്നായി കാണാനാകും. എയർ സ്ട്രിപ്പുകൾ നിർമ്മിച്ച് പരിപാലിക്കാനുള്ള ഉയർന്ന ചെലവ് ഒഴിവാകുമെന്നതും അധിക ആകർഷണമാണ്. മണിക്കൂറിൽ 290 കിലോമീറ്റർ വേഗതയിൽ നാല് മണിക്കൂറിനടുത്ത് തുടർച്ചയായി പറക്കാനാകും.

11 വർഷം മുൻപത്തെ പദ്ധതി
2013 ജൂൺ രണ്ടിന് ജലവിമാനം പദ്ധതി മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി കൊല്ലം അഷ്ടമുടിക്കായലിൽ ഉദ്ഘാടനം ചെയ്തിരുന്നു. ആലപ്പുഴ പുന്നമടക്കായലിലേക്കായിരുന്നു ആദ്യ പറക്കൽ നിശ്ചയിച്ചത്. അന്ന് അരമണിക്കൂർ യാത്രയ്ക്ക് 4,000- 5,000 രൂപവരെയാണ് നിരക്ക് തീരുമാനിച്ചിരുന്നത്. എന്നാൽ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം മൂലം കൊല്ലത്ത് നിന്ന് പുറപ്പെട്ട ജലവിമാനത്തിന് ആലപ്പുഴയിൽ ഇറങ്ങാനായില്ല. ഇതോടെ പദ്ധതി ഉപേക്ഷിച്ചു.


Sources:Metro Journal

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news17 hours ago

Pastor Jack Graham implores Christians to proclaim truth in a shifting culture

For as long as Prestonwood Baptist Church Pastor Jack Graham can remember, he’s loved the Bible — a connection nurtured...

National17 hours ago

ഐപിസി കാർമ്മൽ വണ്ടിത്താവളം സഭയുടെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് സംഗീത സന്ധ്യ ഡിസംബർ 23 ന്

ഐപിസി പാലക്കാട് നോർത്ത് സെൻ്ററിൽ ഉൾപ്പെട്ട് നിൽക്കുന്ന വണ്ടിത്താവളം കാർമ്മൽ സഭയുടെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് സംഗീത സന്ധ്യ ഡിസംബർ 23 ന് വൈകിട്ട് 4 മുതൽ 7...

National18 hours ago

അസംബ്ലീസ് ഓഫ് ഗോഡ് മദ്ധ്യമേഖലാ പ്രാർത്ഥന പദയാത്ര – യൂക്കോമയ് കോട്ടയത്ത് നിന്നും ആരംഭിച്ചു

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ മദ്ധ്യമേഖലാ ഡയറക്ടർ പാസ്റ്റർ ജെ. സജിയുടെ നേതൃത്വത്തിൽ മദ്യത്തിനും മയക്കുമരുന്നിനും മറ്റു സാമൂഹിക തിന്മകൾക്കും എതിരെ കോട്ടയം,ആലപ്പുഴ,പത്തനംതിട്ട,കൊല്ലം ജില്ലകളിലൂടെ...

National18 hours ago

ഡിസംബര്‍ ഒന്ന് മുതല്‍ എല്ലാ ഉപഭോക്തൃ സേവനങ്ങളും ഓണ്‍ലൈന്‍ ആകും; മാറ്റങ്ങളുമായി കെഎസ്ഇബി

തിരുവനന്തപുരം : അടിമുടി മാറ്റത്തിനൊരുങ്ങി കെഎസ്ഇബി. ഡിസംബര്‍ ഒന്ന് മുതല്‍ എല്ലാ ഉപഭോക്തൃ സേവനങ്ങളും ഓണ്‍ലൈന്‍ ആക്കാനാണ് പുതിയ പദ്ധതി. ഇത് പ്രകാരം പുതിയ കണക്ഷന്‍ എടുക്കുന്നതുള്‍പ്പെടെ...

us news19 hours ago

70 ദശലക്ഷത്തിലധികം പേര്‍ക്ക് പ്രതിമാസ ആനുകൂല്യങ്ങള്‍; എസ്എസ്എ ആനുകൂല്യങ്ങളില്‍ സുപ്രധാന മാറ്റങ്ങള്‍

അടുത്തവര്‍ഷം സോഷ്യല്‍ സെക്യൂരിറ്റി ആനുകൂല്യങ്ങളില്‍ രണ്ട് പ്രധാന മാറ്റങ്ങള്‍ പ്രഖ്യാപിച്ച് യു.എസ്. 2025മുതല്‍ 70 ദശലക്ഷത്തിലധികം ആളുകള്‍ക്ക് സോഷ്യല്‍ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷനില്‍ നിന്ന് പ്രതിമാസ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍...

National2 days ago

പി വൈ പി എ 77-ാം സംസ്ഥാന ക്യാമ്പിന്റെ അനുഗ്രഹ പ്രാർത്ഥന സംഗമം പാസ്റ്റർ ചാക്കോ വർഗീസ് ഉദ്ഘാടനം ചെയ്തു

2024 ഡിസംബർ 25-28 വരെ നെയ്യാർ ഡാമിൽ രാജീവ് ഗാന്ധി റിസർച്ച് സെന്ററിൽ വെച്ചു നടക്കുന്ന പി വൈ പി എ 77-മത് സംസ്ഥാന യുവജന ക്യാമ്പിന്റെ...

Trending

Copyright © 2019 The End Time News