Connect with us

us news

ബ്രിട്ടീഷ് ക്രൈസ്തവര്‍ തങ്ങളുടെ ക്രിസ്തീയ വിശ്വാസത്തെ പ്രതി പീഡനവും വിവേചനവും നേരിടുന്നു :വോയ്‌സ് ഫോർ ജസ്റ്റിസ് യുകെ

Published

on

ബ്രിട്ടീഷ് ക്രൈസ്തവര്‍ തങ്ങളുടെ ക്രിസ്തീയ വിശ്വാസത്തെ പ്രതി പീഡനവും വിവേചനവും നേരിടുകയാണെന്ന് പുതിയ റിപ്പോർട്ട്. ക്രിസ്ത്യൻ ഗ്രൂപ്പായ വോയ്‌സ് ഫോർ ജസ്റ്റിസ് യുകെ പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം 56 ശതമാനം പേർ തങ്ങളുടെ ക്രിസ്തീയ വിശ്വാസത്തെക്കുറിച്ച് ചർച്ച ചെയ്താൽ ശത്രുതയും പരിഹാസവും അനുഭവിക്കുമെന്ന് വെളിപ്പെടുത്തി. ഇത് യുവാക്കളിൽ 61 ശതമാനമായി ഉയർന്നു. 1,562 പ്രതികരണങ്ങളെ അടിസ്ഥാനമാക്കിയായിരിന്നു ഫലം. ക്രൈസ്തവ വിശ്വാസമാണ് ബ്രിട്ടീഷ് സമൂഹത്തിൻ്റെ അടിത്തറയെന്നു വോയ്സ് ഫോർ ജസ്റ്റിസിൻ്റെ ഡയറക്ടർ ലിൻഡ റോസ് പറഞ്ഞു.

നമ്മുടെ സഹിഷ്ണുതയ്ക്കും വൈവിധ്യത്തോടുള്ള സ്വീകാര്യതയ്ക്കും അടിവരയിടുന്നതാണിത്. എന്നാൽ തങ്ങളുടെ സർവേ കാണിക്കുന്നത് യുകെയിലെ ക്രൈസ്തവര്‍, ജോലിസ്ഥലത്തും സാമൂഹികമായും, വിവേചനത്തിനും പാർശ്വവൽക്കരണത്തിനും കൂടുതൽ വിധേയരാകുന്നുവെന്നാണ്. ഇത് ഖേദകരമാണ്. ക്രൈസ്തവ വിശ്വാസത്തോട് സജീവമായി ശത്രുത പുലർത്തുന്ന ഒരു പ്രത്യയശാസ്ത്രത്തിന് സമൂഹം ഇരയായി മാറിയിരിക്കുന്നു. നമ്മുടെ സഹിഷ്ണുതയും സ്വാതന്ത്ര്യവും സംരക്ഷിക്കണമെങ്കിൽ ക്രിസ്തീയ വിശ്വാസത്തെ തന്നെ സംരക്ഷിക്കേണ്ടതുണ്ടെന്നും ലിൻഡ കൂട്ടിച്ചേര്‍ത്തു.

നമ്മൾ നിസ്സാരമായി കാണുന്ന പല മൂല്യങ്ങളുടെയും അടിസ്ഥാനശിലയാണ് ക്രിസ്തീയ വിശ്വാസമെന്ന് 2019-ൽ കൺസർവേറ്റീവ് പാർലമെൻ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട നിക്ക് ഫ്ലെച്ചർ പറഞ്ഞു. ക്രിസ്തീയ വിശ്വാസം ഇല്ലായിരുന്നെങ്കിൽ നമ്മുടെ സഹിഷ്ണുത, വൈവിധ്യം, മനസ്സാക്ഷി, അയൽക്കാരോടുള്ള സ്‌നേഹം എന്നിവയെല്ലാം ഭൂതകാലമായി മാറുമായിരിന്നു. സമൂഹത്തിൽ ക്രൈസ്തവ വിശ്വാസത്തിനെതിരെയുള്ള ആക്രമണം കൂടുതൽ ദുഷിച്ച ഒന്നായി മാറുന്നതിന് മുമ്പ് നാമെല്ലാവരും ഉണരേണ്ടതുണ്ടെന്നും ഈ റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നതിനുള്ള ഒരു സുപ്രധാന ഘട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Sources:christiansworldnews

http://theendtimeradio.com

us news

നോർത്ത് അമേരിക്കയിൽ സൗത്ത് ഏഷ്യൻ കമ്യുണിറ്റിയിലെ ഏറ്റവും വലിയ പെന്തക്കോസ്ത് മഹാ സമ്മേളനത്തിന് ജൂലൈ ജൂലൈ നാലിന് തിരശ്ശീല ഉയരും

Published

on

നോർത്ത് അമേരിക്കയിൽ നടക്കുന്ന സൗത്ത് ഏഷ്യൻ കമ്യുണിറ്റിയിലെ ഏറ്റവും വലിയ പെന്തക്കോസ്ത് മഹാ സമ്മേളനത്തിന് ജൂലൈ നാലിന് തിരശ്ശീല ഉയരുന്നു. നാലു ദിവസം നീണ്ടു നിൽക്കുന്ന ആയിരങ്ങൾ പങ്കെടുക്കുന്ന സുവിശേഷ മഹാ സമ്മേളനത്തിന്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക് അടുക്കുന്നു. സംഘടനാ വിത്യാസം കൂടാതെ പങ്കെടുക്കുന്ന വിശ്വാസികൾ ആത്മീയ ഉന്നതി പ്രാപിക്കുക, കൂട്ടായ്മകളും സൗഹൃദങ്ങളും ബലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ, ക്രിസ്തുവിന്റെ രക്തത്താൽ വീണ്ടെടുക്കപ്പെട്ട ദൈവമക്കൾ ഒന്നാണെന്ന് വിളിച്ചോതുന്ന ആത്മീയ സമ്മേളനത്തിനാണ് ഹൂസ്റ്റൺ പട്ടണം ഒരുങ്ങുന്നത്. 2024 ജൂലൈ നാലു മുതൽ ഏഴ് വരെ ഹൂസ്റ്റൺ ജോർജ് ബ്രൗൺ കൺവെൻഷൻ സെൻട്രലിൽ വെച്ചാണ് ദേശീയ കോൺഫറൻസ് നടത്തപ്പെടുന്നത്.

കേരളത്തിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറി പാർത്ത പിതാക്കന്മാർ, ത്യാഗ മനോഭാവത്തോടെ നട്ടു വളർത്തിയ ഈ കൂട്ടായ്മ ഏകദേശം നാല് പതിറ്റാണ്ടിലേക്ക് പ്രവേശിച്ചിരിക്കുന്നു. കലവറയില്ലാതെ ചൊരിയപ്പെടുന്ന ദൈവകൃപയും ദൈവമക്കളുടെ ഐക്യതയും കോൺഫ്രൻസുകളിൽ എടുത്തു പറയേണ്ട സുപ്രധാന ഘടകങ്ങളാണ്.

അമേരിക്കയിലെ മലയാളി പെന്തക്കോസ്ത് വിശ്വാസികളുടെ ഏറ്റവും വലിയ സമ്മേളനത്തിൽ വിത്യസ്തമായ ദൈവീകാനുഭവങ്ങളെ അറിയുവാനും അനുഭവിക്കുവാനുമുള്ള അവസരമാണ് വിശ്വാസ സഹോദരങ്ങൾക്ക് ലഭ്യമാകുന്നത്. ഇന്നയോളം അത്ഭുതകരമായി വഴി നടത്തിയ കർത്താവായ യേശു ക്രിസ്തുവിലുള്ള അചഞ്ചലമായ വിശ്വാസവും ആശ്രയും മുറുകെ പിടിച്ച്, ദൈവീക പ്രമാണങ്ങളോട് നൂറു ശതമാനം വിശ്വസ്തത പുലർത്തി സമുഹത്തിനും സഭകൾക്കും മാതൃക കാണിക്കുവാൻ, പ്രതിവർഷം അയ്യായിരത്തിലേറെ വിശ്വാസികളും ശുശ്രൂഷകന്മാരും ലോകത്തിന്റെ വിവിധ ഭാഗങ്ങ ളിൽ നിന്നും കോൺഫ്രൻസുകളിൽ എത്തിച്ചേരുന്നു. സത്യ ദൈവത്തെ ആരാധിക്കുവാനും, ആദ്യമസഭ അനുഭവിച്ച പെന്തക്കോസ്ത് അനുഭവത്തെ ദർശിക്കുവാനും, കൂട്ടായ്മ ആചരിക്കുവാനും അപ്പം നുറുക്കുവാനും, ബദ്ധങ്ങൾ പുതുക്കുവാനുമുള്ള അവസരങ്ങൾ പരമാവധി പ്രയോജനപെടുത്തുവാൻ ദൈവമക്കൾ തയ്യാറായിക്കഴിഞ്ഞു.

“മാനസാന്തരത്തിന് യോഗ്യമായ ഫലം കായ്പ്പിൻ” (ലൂക്കോസ് 3:8) എന്നതാണ് കോൺഫ്രൻസിന്റെ ചിന്താവിഷയം. ലോക പ്രസിദ്ധ സുവിശേഷകനും അമേരിക്കയിലെ യുവജനങ്ങൾക്കിടയിൽ ഏറെ സ്വാധീനവുമുള്ള പാസ്റ്റർ വ്ളാഡ് സുവ്ഷുക്ക്, ഡോ. ജൂലിയസ് സൂബി, ഡോ. റ്റിം ഹിൽ, ആൻഡ്രസ് ബിസോണ, ക്രൈസ്തവ കൈരളിക്ക് ഏറെ സുപരിചതരായ പാസ്റ്റർ ഫെയ്ത്ത് ബ്ലസ്സൻ, പാസ്റ്റർ ജസ്റ്റിൻ ശാമുവൽ, ഡോ. ഏഞ്ചൽ എൽസാ വർഗ്ഗീസ് – യു കെ എന്നിവരാണ് മുഖ്യ പ്രസംഗകർ. പാസ്റ്റർ ഫിന്നി ആലുംമൂട്ടിൽ (നാഷണൽ കൺവീനർ), രാജു പൊന്നോലിൽ (നാഷണൽ സെക്രട്ടറി), ബിജു തോമസ് (നാഷണൽ ട്രഷറാർ), റോബിൻ രാജു (യൂത്ത് കോ-ഓർഡിനേറ്റർ), ആൻസി സന്തോഷ് (ലേഡീസ് കോ-ഓർഡിറ്റേർ) എന്നിവരാണ് മുഖ്യ സംഘാടകർ.

ഒരുക്കത്തോടെ കടന്നു വരുന്ന ദൈവമക്കൾക്ക് പ്രത്യാശയ്ക്ക് ഒട്ടും മങ്ങലേല്ക്കാതെ, ആരാധനയ്ക്ക് പ്രാധാന്യം കൊടുത്ത് ആത്മ നിറവിൽ ആരാധിക്കുവാൻ സാധിക്കുന്ന ഗാനങ്ങളാണ് അനുഗ്രഹീത ഗായകൻ കെ.ബി ഇമ്മാനുവേലിന്റെ നേത്യത്വത്തിലുള്ള നാഷണൽ ഗായകസംഗം എല്ലാ സെക്ഷനുകളിലും ഉൾപ്പെടുത്തിയിരിക്കുന്നത്. എബിൻ അലക്സ്, ഐപ്പ് ഐസക്ക്, സാബി കോശി, എബി എബ്രഹാം എന്നിവരുടെ ചുമതലയിലാണ് വർഷിപ്പ് ടീമിന്റെ ക്രമീകരണങ്ങൾ ചെയ്തുവരുന്നത്.

വ്യത്യസ്തമായ പ്രോഗ്രാമുകൾ, മികച്ച നിലയിലുള്ള താമസ സൗകര്യങ്ങൾ തുടങ്ങിയവ കുറ്റമറ്റ രീതിയിൽ ക്രമീകരിക്കുന്നതി നായി ഏൽപ്പിച്ച ദൗത്യം പൂർണ്ണ ഉത്തരവാദിത്വത്തോടെ ചെയ്തു തീർക്കുവാനായി റ്റിജു തോമസ്, പാസ്റ്റർ സണ്ണി താഴംപള്ളം, സജിമോൻ ജോർജ്, ജോർജ് നൈനാൻ, ജോഷിൻ ഡാനിയേൽ, ജോബിൻ ജോൺസൻ, തോമസ് വർഗീസ്, ജോസഫ് കുര്യൻ, ടോം കുര്യൻ, പാസ്റ്റർ പി. വി മാമ്മൻ, പി.കെ തോമസ്, ബിജു നൈനാൻ, എന്നിവരുടെ നേത്യത്വത്തിൽ നാഷണൽ – ലോക്കൽ കമ്മിറ്റികൾ അഹോരാത്രം പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു.

ദൈവജനത്തെ പല നിലകളിലും പ്രത്യാശയോടെ ഒരുക്കുന്ന ഈ മഹാ സമ്മേളനം വിശ്വാസികളുടെയും ശുശ്രൂഷകരുടെയും പങ്കാളിത്വം കൊണ്ട് വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ വൻ വിജയമാകുമെന്ന പ്രതീക്ഷയിലാണ് ഭാരവാഹികൾ. അമേരിക്ക യിലും കാനഡയിലുമുള്ള സഭകളിൽ നിന്നായി നിരവധി ദൈവമക്കൾ കോൺഫ്രൻസിൽ പങ്കെടുക്കും. സ്ത്രീകൾ, യുവാക്കൾ, കുട്ടികൾ എന്നിവർക്കായി പ്രത്യേക മീറ്റിംഗുകൾ ക്രമീകരിച്ചിട്ടുണ്ട്. ഹൂസ്റ്റൺ IAH, ഹൂസ്റ്റൺ ഹോബി എയർപോർട്ടിൽ വന്നിറങ്ങുന്നവർക്ക് സുരക്ഷിതമായി കോൺഫ്രൻസ് സെന്ററിൽ എത്തിച്ചേരുവാൻ സൗജന്യ വാഹന സൗകര്യം ക്രമീകരിച്ചിട്ടുണ്ട്. കാർ മാർഗ്ഗമായി എത്തിച്ചേരുന്നവർക്കും കൺവെൻഷൻ സെന്ററിൽ സൗജന്യ പാർക്കിംഗ് ഭാരവാഹികൾ ക്രമീകരിച്ചിട്ടുണ്ട്.

ജോസഫ് കുര്യൻ (ഹ്യൂസ്റ്റൺ), റ്റോം കുര്യൻ (ഹ്യൂസ്റ്റൺ), പാസ്റ്റർ ജെയിംസ് എബ്രഹാം (ഓസ്റ്റിൻ), പാസ്റ്റർ റോയി ചെറിയാൻ (അരിസോണ), പാസ്റ്റർ മനു ഫിലിപ്പ് (സൗത്ത് ഫ്ലോറിഡ), പാസ്റ്റർ പി വി മാമ്മൻ (മിഷിഗൺ), പാസ്റ്റർ ജോർജ് ചെറിയാൻ (നോർത്ത് കരോളിന), പാസ്റ്റർ ബാബു ജോൺ (ന്യൂ മെക്സിക്കോ), പാസ്റ്റർ ജോയി വർഗ്ഗീസ് (ഒഹായോ), പാസ്റ്റർ സിബി തോമസ് (ടെന്നസി) , പാസ്റ്റർ മാത്യു ശാമുവൽ (ഡാളസ്), പാസ്റ്റർ ഏബ്രഹാം ഈപ്പൻ (ന്യൂയോർക്ക്), പാസ്റ്റർ എബിൻ അലക്സ് (കാനഡ), ജോൺസൺ ജോർജ് (ന്യൂയോർക്ക്), പ്രസാദ് ജോർജ് (കണക്ടിക്കട്ട്), ഐപ്പ് ഐസക് (ന്യൂജേഴ്സി) , യോഹന്നാൻ ജോർജ് (കാലിഫോർണിയ), സജി ഫിലിപ്പ് (ഇല്ലിനോയ്സ്), കുര്യൻ സക്കറിയാ (ഒക്കലഹോമ), സിജു ഏബ്രഹാം (വെർജീനിയ), റ്റിജോ തോമസ് (കാനഡ), സാം ഏബ്രഹാം (കാനഡ), സാം വർഗ്ഗീസ് (ജോർജിയ), റോബിൻ ജോൺ (മസാച്ചുസെറ്റ്സ്), സാബി കോശി (ന്യൂയോർക്ക്), ഡാവിൻ ദാനിയൽ (പെൻസിൽവാനിയ), ബിജോ തോമസ് (മേരിലാൻഡ്) എന്നിവരാണ് നാഷണൽ പ്രതിനിധികൾ .

കുര്യൻ സക്കറിയ (നാഷണൽ മീഡിയ കോ ഓർഡിനേറ്റർ), നിബു വെള്ളവന്താനം (നാഷണൽ പബ്ളിസിറ്റി കോ-ഓർഡിനേറ്റർ), ഫിന്നി രാജു ഹ്യൂസ്റ്റൺ (നാഷണൽ സോഷ്യൽ മീഡിയ കോ-ഓർഡിനേറ്റർ), ജോയി തുമ്പമൺ (ലോക്കൽ പബ്ളിസിറ്റി കോ – ഓർഡിനേറ്റർ) , സ്‌റ്റീഫൻ സാമുവൽ ( ലോക്കൽ മീഡിയാ കോ – ഓർഡിനേറ്റർ) എന്നിവരാണ് മീഡിയ ഭാരവാഹികൾ.

സമ്മേളനം അനുഗ്രഹമായിതീരുവാനും വിശ്വാസികൾ പ്രാർത്ഥനയോടെ കോൺഫറൻസിൽ പങ്കെടുക്കുവാനും നാഷണൽ ഭാരവാഹികളായ പാസ്റ്റർ ഫിന്നി ആലുംമൂട്ടിൽ, രാജു പൊന്നോലിൽ, ബിജു തോമസ്, റോബിൻ രാജു, ആൻസി സന്തോഷ് എന്നിവർ അഭ്യർത്ഥിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: www.pcnakhouston.org
Sources:christiansworldnews

http://theendtimeradio.com

Continue Reading

us news

ICC Cited in State Department’s New International Religious Freedom Report

Published

on

United States— On Wednesday, the U.S. Department of State released its annual International Religious Freedom report, which outlines the status of religious freedom in nearly 200 countries.

This year, International Christian Concern (ICC) is honored to have been cited 13 times in the report’s sections covering Afghanistan, Bangladesh, China, Egypt, India, and Nepal.

The report exists because of the International Religious Freedom Act of 1998, which requires the State Department to compile statistics and testimonies of the status of religious freedom in the existing countries and territories worldwide.

Each section of the report includes information regarding a country or territory’s religious demographics, constitutional framework for religious freedom, and stories of persecution. The report is a vital resource for nonprofits and individuals as it compiles data from hundreds of organizations to provide the most robust report for each country.

The report’s inclusion of numerous attacks on Christians in 2023 demonstrates the State Department’s commitment to exposing the religious persecution that occurs around the globe.

“If anyone wonders whether religious persecution in any part of the world has escaped our attention, your answer is in this report,” International Religious Freedom Ambassador Rashad Hussain said during a ceremony for the report’s release.

In its report, the State Department recognized areas for improvement in religious freedom by discussing training programs with foreign diplomats focused on addressing religious freedom issues. It also stood firm on its resolution to promote religious freedom as a top goal for the United States.
Sources:persecution

http://theendtimeradio.com

Continue Reading

us news

‘Stand for the Gospel’: Franklin Graham Announces Defense Fund to Support Religious Liberty in UK

Published

on

The Rev. Franklin Graham announced over the weekend the launch of the Billy Graham Defense Fund, a financial support group advocating for Christians facing religious freedom challenges in the United Kingdom.

“There are so many problems in our society, and people are looking for hope,” Graham said in a statement shared with CBN News. “We know that true hope can only be found in Jesus Christ, so we need to support one another in getting the Good News of Jesus Christ out — whatever it takes.”

“It is my prayer that this will encourage Christians across the U.K. to keep living out and sharing their faith freely and boldly,” the evangelist added.

The announcement came as Graham was in Glasgow as part of his God Loves You Tour.

He further stated, “We took a stand for the Gospel and for freedom of religion in the U.K. Now we’re going to use these funds that came from this battle against cancel culture to help other Christians who may be threatened into silence.”

Graham is referring to the opposition the Billy Graham Evangelistic Association faced when the ministry first launched the God Loves You Tour, originally scheduled for 2020.

The BGEA took legal action after venues in the U.K. began canceling Graham’s planned events. And in the fall of 2022, as CBN News reported, Graham won a “clear victory” when a court in Scotland ruled Graham and the BGEA were discriminated against after the Scottish Event Campus (SEC), the largest event space in the country, canceled a 2020 ministry gathering. Ultimately, the court awarded $109,927 in damages to the U.S.-based ministry, which maintains an office in Coventry, England.

That was just one of a host of rulings that all ended favorably for Graham and the BGEA.

In total, the BGEA received nearly $650,000 from its legal battles, which started in 2018, when it was unlawfully forced to remove bus advertisements in Blackpool, England, promoting another evangelistic event.

Graham is slated to return to the U.K. next year for another tour beginning in London.
Sources:faithwire

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National8 mins ago

റദ്ദാക്കിയ യുജിസി നെറ്റ്, സിഎസ്ഐആർ നെറ്റ് പരീക്ഷകൾക്ക് തിയ്യതികളായി, വിവരങ്ങളറിയാം

റദ്ദാക്കിയ യുജിസി നെറ്റ് പരീക്ഷകൾ നടത്താനുളള തീയ്യതിയായി. ഓഗസ്റ്റ് 21 മുതൽ സെപ്തംബർ നാല് വരെ യുഡിസി നെറ്റ് പരീക്ഷകൾ നടക്കും. സിഎസ്ഐആർ നെറ്റ് പരീക്ഷ ജൂലായ്...

world news22 hours ago

സി ഇ എം യു എ ഇ റീജിയൻ പ്രയർ ഡേ 2024 ന് അനുഗ്രഹ സമാപ്തി.പ്ലസ് ടു വിന് ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ റീജിയൻ ആദരിച്ചു

ദുബായ്:ശാരോൻ ഫെലോഷിപ് ചർച്ച് യു എ ഇ റീജിയൻ ക്രിസ്റ്റ്യൻ ഇവാഞ്ചലിക്കൽ മൂവ്മെൻ്റിൻ്റെ (സി ഇ എം) നേതൃത്വത്തിൽ പ്രയർ ഡേ 2024 കാത്തിരിപ്പ് യോഗവും ഉപവാസ...

us news22 hours ago

നോർത്ത് അമേരിക്കയിൽ സൗത്ത് ഏഷ്യൻ കമ്യുണിറ്റിയിലെ ഏറ്റവും വലിയ പെന്തക്കോസ്ത് മഹാ സമ്മേളനത്തിന് ജൂലൈ ജൂലൈ നാലിന് തിരശ്ശീല ഉയരും

നോർത്ത് അമേരിക്കയിൽ നടക്കുന്ന സൗത്ത് ഏഷ്യൻ കമ്യുണിറ്റിയിലെ ഏറ്റവും വലിയ പെന്തക്കോസ്ത് മഹാ സമ്മേളനത്തിന് ജൂലൈ നാലിന് തിരശ്ശീല ഉയരുന്നു. നാലു ദിവസം നീണ്ടു നിൽക്കുന്ന ആയിരങ്ങൾ...

National23 hours ago

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗണ്‍സില്‍ ഹൈറേഞ്ചില്‍ ബൈബിള്‍ കോളേജ് ആരംഭിക്കുന്നു

അണക്കര: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗണ്‍സില്‍ ഹൈറേഞ്ചില്‍ ബൈബിള്‍ കോളേജ് ആരംഭിക്കുന്നു. ഇടുക്കി ജില്ലയിലെ അണക്കരയിലാണ് ട്രിനിറ്റി എന്ന പേരില്‍ ബൈബിള്‍ കോളേജ് ആരംഭിക്കുന്നത്....

National24 hours ago

HMI ചേർത്തല ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ *പ്രാർത്ഥന യോഗവും അനുമോദനവും*

ചേർത്തല: HMI ചേർത്തല ചാപ്റ്ററിന്റെ പ്രാർത്ഥനായോഗവും അനുമോദനവും അർത്തുങ്കൽ ഐപിസി ഹെബ്രോൺ സഭയിൽ വെച്ച് രക്ഷാധികാരി പാസ്റ്റർ ബിജു ജോസിന്റെ അധ്യക്ഷതയിൽ നടന്നു . പാസ്റ്റർ സജിപോൾ(സെക്രട്ടറി)...

National24 hours ago

ഞായറാഴ്ച (ജൂൺ 30) ഇന്ത്യൻ ക്രിസ്ത്യൻ ദിനം: ഈ ജനകീയ പ്രസ്ഥാനത്തിൽ എന്തുകൊണ്ട് പങ്കെടുക്കണം

ഇന്ത്യൻ സാംസ്കാരിക പൈതൃകത്തിനുള്ളിൽ നമ്മുടെ വ്യക്തിത്വം കാത്തുസൂക്ഷിക്കുകയും ഇന്ത്യയിൽ ഐക്യം പ്രോത്സാഹിപ്പിക്കുകയും ചെയ്തുകൊണ്ട് തന്നെ കർത്താവായ യേശുവിന്റെ സന്ദേശം ആഘോഷിക്കുക എന്നതാണ് ഇന്ത്യൻ ക്രിസ്ത്യൻ ദിനത്തിന്റെ ലക്ഷ്യം....

Trending