Connect with us

world news

ഇസ്രായേലിൽ ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണത്തില്‍ വര്‍ദ്ധനവ്

Published

on

ജെറുസലേം: ഇസ്രായേലിൽ ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണത്തില്‍ വര്‍ദ്ധനവെന്ന് ജെറുസലേം ആസ്ഥാനമായ സംഘടനയുടെ റിപ്പോര്‍ട്ട്. രാജ്യത്തെ ക്രൈസ്തവ സാന്നിധ്യത്തോടുള്ള ശത്രുത ചില പ്രാദേശിക കമ്മ്യൂണിറ്റികളിൽ ദീർഘകാലമായി നിലനിൽക്കുന്ന സംഭവമാണെങ്കിലും, അത് ഇപ്പോൾ കൂടുതൽ കഠിനമായ അവസ്ഥയില്‍ എത്തിച്ചേര്‍ന്നിരിക്കുകയാണെന്നു റോസിംഗ് സെൻ്റർ ഫോർ എഡ്യൂക്കേഷൻ ആൻഡ് ഡയലോഗ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ആക്രമണങ്ങള്‍ രാജ്യത്തെ ക്രൈസ്തവര്‍ക്ക് ഇടയില്‍ വർദ്ധിച്ചുവരുന്ന അരക്ഷിതബോധം ഉളവാക്കുന്നുണ്ട്.

2023-ൽ ക്രൈസ്തവ ദേവാലയ വക സ്വത്തുക്കൾക്ക് നേരെ 32 ആക്രമണങ്ങളും ക്രൈസ്തവ വിശ്വാസികള്‍ക്ക് നേരെ ഏഴ് അക്രമാസക്തമായ ആക്രമണങ്ങളും 11 വാക്കാലുള്ള ഉപദ്രവവും സെമിത്തേരി അവഹേളിച്ചതും വൈദികര്‍ക്കും തീർത്ഥാടകർക്കും നേരെ യഹൂദര്‍ തുപ്പിയ മുപ്പതോളം ആക്രമണങ്ങളും ഉണ്ടായതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. മിഷ്ണറി പ്രവർത്തനം ഇസ്രായേലിൽ നിയമവിരുദ്ധമല്ലായെങ്കിലും ആക്രമണങ്ങളില്‍ വര്‍ദ്ധനവ് ഉണ്ടാകുന്നതാണ് ആശങ്ക വര്‍ദ്ധിപ്പിക്കുന്നത്.

ക്രൈസ്തവ വിശ്വാസത്തെ ലക്ഷ്യംവെച്ചുള്ള ആക്രമണങ്ങളെ രാഷ്ട്രീയ നേതൃത്വമോ ഇസ്രായേലി അധികാരികളോ വ്യക്തമായി പ്രോത്സാഹിപ്പിക്കുന്നില്ല. എന്നിരുന്നാലും തീവ്ര വലതുപക്ഷത്തേക്കു വളർന്നുവരുന്ന ദേശീയതയിലേക്കുള്ള മാറ്റം, യഹൂദ ജനതയ്‌ക്കുള്ള ഒരു രാഷ്ട്രമെന്ന നിലയിൽ ഇസ്രായേലിന് ഊന്നൽ നൽകുന്നതുമായ സാഹചര്യങ്ങളാണ് ക്രൈസ്തവര്‍ക്ക് വെല്ലുവിളിയായി മാറുന്നത്.

ഇസ്രായേലിലെ 9.8 ദശലക്ഷം ജനങ്ങളിൽ 73% യഹൂദരാണ്. രാജ്യത്തെ ആകെ ജനസംഖ്യയുടെ 1.9% മാത്രമാണ് ക്രൈസ്തവര്‍. അതിൽ 75.3% അറബ് ക്രൈസ്തവരാണ്. നിലവില്‍ ഏതാണ്ട് 1,87,900 ക്രൈസ്തവര്‍ ഉണ്ടെന്നാണ് കണക്കുകളില്‍ പറയുന്നത്. അതേസമയം മധ്യപൂര്‍വ്വേഷ്യയില്‍ സമീപവര്‍ഷങ്ങളില്‍ ക്രിസ്ത്യന്‍ ജനസംഖ്യയില്‍ വളര്‍ച്ച രേഖപ്പെടുത്തിയ ഏക രാഷ്ട്രം ഇസ്രായേല്‍ മാത്രമാണെന്നു ഇസ്രായേലിലെ സെന്‍ട്രല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് (സി.ബി.എസ്) ഇക്കഴിഞ്ഞ ഡിസംബറില്‍ പുറത്തുവിട്ട കണക്കുകളില്‍ വ്യക്തമാക്കിയിരിന്നു.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

world news

സി ഇ എം യു എ ഇ റീജിയൻ പ്രയർ ഡേ 2024 ന് അനുഗ്രഹ സമാപ്തി.പ്ലസ് ടു വിന് ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ റീജിയൻ ആദരിച്ചു

Published

on

ദുബായ്:ശാരോൻ ഫെലോഷിപ് ചർച്ച് യു എ ഇ റീജിയൻ ക്രിസ്റ്റ്യൻ ഇവാഞ്ചലിക്കൽ മൂവ്മെൻ്റിൻ്റെ (സി ഇ എം) നേതൃത്വത്തിൽ പ്രയർ ഡേ 2024 കാത്തിരിപ്പ് യോഗവും ഉപവാസ പ്രാർത്ഥനയും അനുഗ്രഹമായി നടന്നു. 2024 ജൂൺ 17 തിങ്കളാഴ്ച ദുബായ് സാമാ റെസിഡെൻസിൽ വെച്ച് രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ റീജിയൻ സി ഇ എം പ്രസിഡൻറ് പാസ്റ്റർ സന്തോഷ് സെബാസ്റ്റ്യൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ശാരോൻ ഫെലോഷിപ് ചർച്ച് യു എ ഇ റീജിയൻ സെക്രട്ടറി പാസ്റ്റർ ഗിൽബെർട് ജോർജ്, റീജിയൻ വൈസ് പ്രസിഡൻ്റ് പാസ്റ്റർ സാം കോശി,പാസ്റ്റർ ബ്ലസൻ ജോർജ്,പാസ്റ്റർ വർഗീസ് തോമസ്,പാസ്റ്റർ ഡോ.ഷിബു വർഗീസ് എന്നിവർ ദൈവവചനത്തിൽ നിന്ന് ശുശ്രൂഷിച്ചു.ഈ കാലഘട്ടത്തിൽ ദൈവവജനം പരിശുദ്ധാത്മാവിൽ നിറയപ്പെടേണ്ടതിന്റെ പ്രാധാന്യത വചന ശുശ്രൂഷകളിൽ നിറഞ്ഞു നിന്നു.
പാസ്റ്റർമാരായ റജി ജോൺ,ബിജി ഫിലിപ്പ്,തോമസ് വർഗീസ്,ബേബി മാത്യൂസ് എന്നിവർ പ്രാർത്ഥന സെഷനുകൾ നയിച്ചു. റീജിയൻ സി ഇ എം സെക്രട്ടറി അസിറിയ മാത്യു സംഗീതാരാധനക്ക് നേതൃത്വം നൽകി.

യോഗത്തിൻ്റെ സമാപന സമയത്ത് യു എ ഇ യിലെ വിവിധ എമിറേറ്റുകളിൽ നിന്ന് പ്ലസ് ടു വിന് ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി ആദരിച്ചു.ബെനിറ്റ ഷാജി തോമസ്,നേഹ സോജി ജോർജ്(അബുദാബി ഫിലദൽഫിയ ശാരോൻ ചർച്ച്),ഏബൽ മത്തായി(റാസ് അൽ ഖൈമ ശാരോൻ ചർച്ച്), ദയ ബോസ്,സ്നേഹ സാജു,ഫെലിക്സ് തോമസ്(ക്രൈസ്റ്റ് ചർച്ച് ജെബൽ അലി ശാരോൻ ചർച്ച്), അലീഷ തോമസ്, സാന്ദ്ര ജോഹന ഷൈജു(ഷാർജ ശാരോൻ ചർച്ച്),ക്രിസ്റ്റി തോമസ്(ഷാർജ എബനേസർ ശാരോൻ ചർച്ച്),ഡാനിയേൽ ജോർജ് ഫിലിപ് (അജ്‌മാൻ APA ശാരോൻ ചർച്ച്) എന്നിവരാണ് ആദരവ് ഏറ്റുവാങ്ങിയത്.യു എ ഇ റീജിയൻ പ്രസിഡൻ്റ് പാസ്റ്റർ ജോൺസൻ ബേബി സമാപന സന്ദേശം നൽകുകയും എല്ലാവരെയും അനുഗ്രഹിച്ച് പ്രാർത്ഥിക്കുകയും ചെയ്തു.
Sources:faithtrack

http://theendtimeradio.com

Continue Reading

world news

ആപ്‌കോൺ സിസ്റ്റേഴ്സ് ഫെല്ലോഷിപ്പിനു നവ നേതൃത്വം :ജോളി ജോർജ് പ്രസിഡന്റ് ,സെക്രെട്ടറി ബിജി ജോജി

Published

on

അബുദാബി: അബുദാബി പെന്തക്കോസ്തൽ ചർച്ചസ് കോൺഗ്രിഗേഷൻ സിസ്റ്റേഴ്സ് ഫെല്ലോഷിപ് പ്രവർത്തന വർഷത്തെക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡണ്ട് പാസ്റ്റർ എബി എം വർഗീസിന്റെ അധ്യക്ഷതയിൽ നടന്ന ജനറൽ ബോഡിയിലാണ് പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തത്.

പ്രസിഡണ്ട്: സിസ്റ്റർ. ജോളി ജോർജ്, വൈസ് പ്രസിഡണ്ട് :സിസ്റ്റർ ഡെയ്സി ശമുവേൽ, സെക്രട്ടറി: സിസ്റ്റർ ബിജി ജോജി മാത്യു , ട്രഷറർ: സിസ്റ്റർ ജിനു ടോണി, ജോയിൻറ് സെക്രട്ടറി: സിസ്റ്റർ മഞ്ജു എബ്രഹാം, ജോയിൻറ് ട്രഷറർ: സിസ്റ്റർ ബിന്ദു ജോപ്സൺ, ക്വയർ ലീഡർ: സിസ്റ്റർ ഗ്ലോറിയ കെ പ്രസാദ്.
തിരഞ്ഞെടുക്കപ്പെട്ടവർക്ക് വേണ്ടി വൈസ് പ്രസിഡണ്ട് പാസ്റ്റർ സജി വർഗീസ് പ്രാർത്ഥിക്കുകയും പാസ്റ്റർ ശമുവേൽ എം തോമസ്, പാസ്റ്റർ ടി എം തോമസ്, സെക്രട്ടറി ബ്രദർ ജോഷ്വാ ജോർജ് മാത്യു, ജോയിൻറ് സെക്രട്ടറി ബ്രദർ എബ്രഹാം മാത്യു, ട്രഷറർ ബ്രദർ ജോജി വർഗീസ് എന്നിവർ ആശംസകൾ അറിയിക്കുകയും ചെയ്തു.
Sources:christianlive

http://theendtimeradio.com

Continue Reading

world news

നൈജീരിയയിൽ നിന്നും വീണ്ടും വൈദികനെ തട്ടിക്കൊണ്ടുപോയി.

Published

on

നൈജീരിയയിലെ സൊകോട്ടോ രൂപതയിലെ സെൻ്റ് റെയ്മണ്ട് ഡാംബ പള്ളിയിലെ ഇടവക വികാരി മിക സുലൈമാനെയാണ് തീവ്രവാദികൾ തട്ടിക്കൊണ്ടു പോയത്. രൂപതാ ചാൻസലർ ഫാ. നുഹു ഇലിയയാണ് തട്ടിക്കൊണ്ടുപോകലിൻ്റെ വിശദാംശങ്ങൾ വെളിപ്പെടുത്തിയത്.

പുലർച്ചെയാണ് ഈ സങ്കടകരമായ സംഭവം നടന്നത്. ഫാ. മികയെ വൈദിക മന്ദിരത്തിൽ നിന്നാണ് തട്ടിക്കൊണ്ടു പോയത്. അദ്ദേഹത്തിന്റെ മോചനത്തിനായി വിശ്വാസി സമൂഹം ഒന്നടങ്കം പ്രാർത്ഥിക്കണം.” – രൂപതാ ചാൻസിലർ വെളിപ്പെടുത്തി. വിവേചനരഹിതമായ ആക്രമണങ്ങൾ, മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ടുപോകൽ, ചില സന്ദർഭങ്ങളിൽ കൊലപാതകം എന്നിവ നടത്തുന്ന സംഘങ്ങൾ സംഘടിപ്പിക്കുന്ന അക്രമങ്ങൾ തുടങ്ങിയവയുടെ വർധനവിനെതിരെ നൈജീരിയ പോരാടുകയാണ്.

2009 മുതൽ ഇസ്ലാമിക ഭീകര സംഘടനയായ ബോക്കോ ഹറാമിന്റെ കലാപം രാജ്യത്ത് ഒരു വലിയ വെല്ലുവിളിയാണ്. ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാഷ്ട്രത്തെ ഒരു ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റുകയാണ് ഇവരുടെ ലക്ഷ്യം.
Sources:marianvibes

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National10 mins ago

റദ്ദാക്കിയ യുജിസി നെറ്റ്, സിഎസ്ഐആർ നെറ്റ് പരീക്ഷകൾക്ക് തിയ്യതികളായി, വിവരങ്ങളറിയാം

റദ്ദാക്കിയ യുജിസി നെറ്റ് പരീക്ഷകൾ നടത്താനുളള തീയ്യതിയായി. ഓഗസ്റ്റ് 21 മുതൽ സെപ്തംബർ നാല് വരെ യുഡിസി നെറ്റ് പരീക്ഷകൾ നടക്കും. സിഎസ്ഐആർ നെറ്റ് പരീക്ഷ ജൂലായ്...

world news22 hours ago

സി ഇ എം യു എ ഇ റീജിയൻ പ്രയർ ഡേ 2024 ന് അനുഗ്രഹ സമാപ്തി.പ്ലസ് ടു വിന് ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ റീജിയൻ ആദരിച്ചു

ദുബായ്:ശാരോൻ ഫെലോഷിപ് ചർച്ച് യു എ ഇ റീജിയൻ ക്രിസ്റ്റ്യൻ ഇവാഞ്ചലിക്കൽ മൂവ്മെൻ്റിൻ്റെ (സി ഇ എം) നേതൃത്വത്തിൽ പ്രയർ ഡേ 2024 കാത്തിരിപ്പ് യോഗവും ഉപവാസ...

us news22 hours ago

നോർത്ത് അമേരിക്കയിൽ സൗത്ത് ഏഷ്യൻ കമ്യുണിറ്റിയിലെ ഏറ്റവും വലിയ പെന്തക്കോസ്ത് മഹാ സമ്മേളനത്തിന് ജൂലൈ ജൂലൈ നാലിന് തിരശ്ശീല ഉയരും

നോർത്ത് അമേരിക്കയിൽ നടക്കുന്ന സൗത്ത് ഏഷ്യൻ കമ്യുണിറ്റിയിലെ ഏറ്റവും വലിയ പെന്തക്കോസ്ത് മഹാ സമ്മേളനത്തിന് ജൂലൈ നാലിന് തിരശ്ശീല ഉയരുന്നു. നാലു ദിവസം നീണ്ടു നിൽക്കുന്ന ആയിരങ്ങൾ...

National23 hours ago

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗണ്‍സില്‍ ഹൈറേഞ്ചില്‍ ബൈബിള്‍ കോളേജ് ആരംഭിക്കുന്നു

അണക്കര: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗണ്‍സില്‍ ഹൈറേഞ്ചില്‍ ബൈബിള്‍ കോളേജ് ആരംഭിക്കുന്നു. ഇടുക്കി ജില്ലയിലെ അണക്കരയിലാണ് ട്രിനിറ്റി എന്ന പേരില്‍ ബൈബിള്‍ കോളേജ് ആരംഭിക്കുന്നത്....

National24 hours ago

HMI ചേർത്തല ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ *പ്രാർത്ഥന യോഗവും അനുമോദനവും*

ചേർത്തല: HMI ചേർത്തല ചാപ്റ്ററിന്റെ പ്രാർത്ഥനായോഗവും അനുമോദനവും അർത്തുങ്കൽ ഐപിസി ഹെബ്രോൺ സഭയിൽ വെച്ച് രക്ഷാധികാരി പാസ്റ്റർ ബിജു ജോസിന്റെ അധ്യക്ഷതയിൽ നടന്നു . പാസ്റ്റർ സജിപോൾ(സെക്രട്ടറി)...

National24 hours ago

ഞായറാഴ്ച (ജൂൺ 30) ഇന്ത്യൻ ക്രിസ്ത്യൻ ദിനം: ഈ ജനകീയ പ്രസ്ഥാനത്തിൽ എന്തുകൊണ്ട് പങ്കെടുക്കണം

ഇന്ത്യൻ സാംസ്കാരിക പൈതൃകത്തിനുള്ളിൽ നമ്മുടെ വ്യക്തിത്വം കാത്തുസൂക്ഷിക്കുകയും ഇന്ത്യയിൽ ഐക്യം പ്രോത്സാഹിപ്പിക്കുകയും ചെയ്തുകൊണ്ട് തന്നെ കർത്താവായ യേശുവിന്റെ സന്ദേശം ആഘോഷിക്കുക എന്നതാണ് ഇന്ത്യൻ ക്രിസ്ത്യൻ ദിനത്തിന്റെ ലക്ഷ്യം....

Trending