Connect with us

Business

താരിഫ് നിരക്കുകൾ ഉയർത്തി എയർടെല്ലും ജിയോയും

Published

on

താരിഫ് നിരക്കുകൾ ഉയർത്തി എയർടെല്ലും ജിയോയും. ഏറ്റവും കൂടുതൽ മൊബൈൽ ഉപയോക്താക്കളുള്ള റിലയൻസ് ജിയോ 12.5 മുതൽ 25 ശതമാനം വരെ വർധനയാണ് വിവിധ പ്ലാനുകളിൽ വരുത്തിയിരിക്കുന്നത്. എയർടെൽ 11 മുതൽ 21 ശതമാനം വരെയാണ് വർധനയാണ് വരുത്തിയിരിക്കുന്നത്.

ഉപഭോക്താവിൽ നിന്നുള്ള ശരാശരി വരുമാനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. ജൂലൈ 3 മുതൽ ജിയോയുടെയും എയർടെല്ലിന്റെയും പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. മെച്ചപ്പെട്ട രീതിയിൽ ടെലികോം കമ്പനികൾക്ക് പ്രവർത്തിക്കണമെങ്കിൽ ഉപഭോക്താവിൽ നിന്നുള്ള ശരാശരി വരുമാനം 300 രൂപയിൽ കൂടുതൽ വേണമെന്ന നിലപാടാണ് എയർടെൽ‌ താരിഫ് ഉയർത്താൻ കാരണം. വോഡഫോൺ–ഐഡിയയും ഉടനെ നിരക്കുവർധന പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം.

എയർടെല്ലിൽ 28 ദിവസം പ്രതിദിനം 2.5ജിബി ഡേറ്റ ലഭിക്കാനായി ഇനി മുതൽ 209 രൂപ ചെലവാകും. മൂന്ന് ജിബിക്ക് 449 രൂപയും 1.5ജിബിക്ക് 249 രൂപയും, 1ജിബിക്ക് 299 രൂപയും നൽകേണ്ടിവരും. ജിയോയിൽ പ്രതിദിനം 2 ജിബിക്ക് മുകളിൽ ഡേറ്റയുള്ള പ്ലാനുകളിലെ 5ജി ഡേറ്റ ഇനി അൺലിമിറ്റഡ് ആയിരിക്കും. ജിയോയിൽ പ്രതിമാസം 2ജിബി ഡേറ്റ ലഭിക്കാനായി ഇനി മുതൽ 189 രൂപ ചെലവാകും. പ്രതിദിനം മൂന്ന് ജിബിക്ക് 449 രൂപയും, 2 ജിബിക്ക് 349, 2.5 ജിബിക്ക് 399, 1.5ജിബിക്ക് 299 രൂപയും, ജിബിക്ക് 249 രൂപ എന്നിങ്ങനെയാണ് ജിയോയുടെ പുതുക്കിയ നിരക്കുകൾ.
Sources:globalindiannews

http://theendtimeradio.com

Business

നവംബർ മുതൽ ‘ഒടിപി’ വരാൻ വൈകിയേക്കും

Published

on

ന്യൂഡൽഹി: ഇ കൊമേഴ്സ്, ബാങ്ക് ഇടപാടുകൾ എന്നിവയ്ക്കായുള്ള ഒടിപി സന്ദേശം ലഭിക്കുന്നതിന് നവംബർ ഒന്നു മുതൽ താത്കാലിക തടസം നേരിടാൻ സാധ്യത. ടെലികോം നിയന്ത്രണ അതോറിറ്റിയുടെ നിർദേശങ്ങൾ നടപ്പാക്കുന്ന സാഹചര്യത്തിലാണ് ഒടിപി സന്ദേശങ്ങൾ ലഭിക്കുന്നതിൽ തടസം നേരിടാൻ സാധ്യതയുണ്ടെന്ന് ടെലികോം സേവന കമ്പനികൾ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്

ബാങ്കുകൾ ഉൾപ്പെടെയുള്ള പല ധനകാര്യസ്ഥാപനങ്ങളിലും ട്രായ് നിർദേശ പ്രകാരമുള്ള സാങ്കേതികക്രമീകരണം ഇനിയും നടപ്പിലാക്കിയിട്ടില്ല. വാണിജ്യ സന്ദേശങ്ങൾ അയക്കുന്നവരെ കണ്ടെത്തുന്നതിനുള്ള സംവിധാനം ഏർപ്പെടുത്താനാണ് ട്രായ് നിർദേശം. ഇതു പ്രകാരം സന്ദേശങ്ങൾ അയയ്ക്കുന്ന കമ്പനികൾ അവരുടെ യുആർഎല്ലും തിരിച്ചു വിളിക്കാനുള്ള നമ്പറും ടെലികോം ഓപ്പറേറ്റർക്ക് നൽകണം.

ഇവ ടെലികോ ഓപ്പറേറ്ററുടെ ബ്ലോക് ചെയിൻ അധിഷ്ഠിത ഡിസ്ട്രിബ്യൂഷൻ ലെഡർ പ്ലാറ്റ്ഫോമിൽ ശേഖരിക്കും. ഇവയെല്ലാം യോജിച്ചാലേ സന്ദേശങ്ങൾ ഉപഭോക്താവിന് കൈമാറൂ. ഇവ നടപ്പിലാക്കുന്നതിലൂടെയേ ഒടിപിയിലുള്ള തടസം ഇല്ലാതാകൂ.
Sources:Metro Journal

http://theendtimeradio.com

Continue Reading

Business

പാന്‍ കാര്‍ഡ് തട്ടിപ്പില്‍ വീഴാതിരിക്കാന്‍ ജാഗ്രതവേണം; ചെയ്യേണ്ടത് ഇക്കാര്യങ്ങള്‍ മാത്രം

Published

on

മുംബൈ: ഇന്ന് നമ്മുടെ എല്ലാ സാമ്പത്തിക ഇടപാടുകള്‍ക്കും ഒഴിച്ചുകൂടാന്‍ സാധിക്കാത്ത ഒന്നായി മാറിയിരിക്കുകയാണ് പാന്‍ കാര്‍ഡ്. എന്തിനും ഏതിനും പാനില്ലാതെ നടക്കാത്ത സ്ഥിതിയാണ്. ആദായനികുതി അടയ്ക്കാനും വര്‍ഷാവര്‍ഷം ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനും മാത്രമല്ല. ദൈനംദിന നടക്കുന്ന എല്ലാ സാമ്പത്തിക ഇടപാടുകള്‍ക്കും പാന്‍കാര്‍ഡ് ഒഴിച്ചുകൂടാന്‍ വയ്യാത്തതാണെന്ന് ചുരുക്കം.

പാന്‍ കാര്‍ഡിനുള്ള പ്രാധാന്യം തിരിച്ചറിഞ്ഞ് നിരവധി തട്ടിപ്പുകളും നമ്മുടെ നാട്ടില്‍ അരങ്ങേറുന്നുണ്ട്. പാന്‍ കാര്‍ഡിലെ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയെടുക്കുന്ന അനേകം സംഭവങ്ങള്‍ അടിക്കടി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.

സൈബര്‍ ആക്രമണങ്ങളും വ്യാജ ലോണ്‍ ആപ്പുകളും തുടങ്ങി തട്ടിപ്പിന്റെ മേഖല അതീവ വിപുലമാണ്. ഇത്തരക്കാരെല്ലാം തന്നെ പാന്‍ കാര്‍ഡിന്റെ വിവരങ്ങള്‍ ചോര്‍ത്തിയെടുത്താണ് നമുക്ക് പണിതരുന്നത്. ഇങ്ങനെയെല്ലാമാണെങ്കിലും കാര്‍ഡ് സുരക്ഷിതമായി വെയ്ക്കാന്‍ നിരവധി വഴിയുണ്ട്. അവ താഴെ കുറിക്കുന്നു.

*സംശയം തോന്നുന്ന വെബ്സൈറ്റുകളില്‍ സ്വകാര്യ വിവരങ്ങള്‍ പങ്കുവെയ്ക്കാതിരിക്കുക.

*പാന്‍ ആവശ്യപ്പെടുന്ന വെബ്സൈറ്റുകള്‍ https അല്ല ആരംഭിക്കുന്നത് എങ്കില്‍ പരമാവധി ക്ലിക്ക് ചെയ്യാതിരിക്കുക. http സൈറ്റുകള്‍ മാത്രമേ വിശ്വസിക്കാന്‍ സാധിക്കൂ.

*ക്രെഡിറ്റ് സ്‌കോര്‍ ഇടയ്ക്കിടെ പരിശോധിക്കുക.

<span;>* ഇനി തട്ടിപ്പില്‍ വീണു എന്ന് സംശയം തോന്നിയാല്‍ ഉടന്‍ തന്നെ ഇന്‍ഫോര്‍മേഷന്‍ നെറ്റ് വര്‍ക്ക് പോര്‍ട്ടലില്‍ കയറി പരാതി രജിസ്റ്റര്‍ ചെയ്യുക.

ഇക്കാര്യങ്ങളെല്ലാം കൃത്യമായി ചെയ്യാന്‍ നമുക്ക് സാധിച്ചാല്‍ തട്ടിപ്പുകാരെ ഭയക്കാതെ കഴിയാം.
Sources:Metro Journal

http://theendtimeradio.com

Continue Reading

Business

ബിഎസ്എൻഎല്ലിന്‍റെ പുതിയ ലോഗോ പുറത്തിറക്കി

Published

on

ബിഎസ്എൻഎല്ലിന്‍റെ പുതിയ ലോഗോ പുറത്തിറക്കി. പഴയ ലോഗയോടെ നിറം ഉള്‍പ്പെടെ മാറ്റിയുള്ള പുതിയ ലോഗോയാണ് പുറത്തിറക്കിയത്. കാവി നിറമുള്ള വൃത്തത്തിനുള്ളിൽ ഇന്ത്യയുടെ ഭൂപടം പതിച്ചതാണ് പുതിയ ലോഗോ. ഇതോടൊപ്പം ആപ്തവാക്യത്തിൽ ഇന്ത്യ എന്നത് മാറ്റി ഭാരത് എന്നും ചേര്‍ത്തു. ദില്ലിയിൽ നടന്ന ചടങ്ങിലാണ് പുതിയ ലോഗോ പുറത്തിറക്കിയത്.

ചാര നിറത്തിലുള്ള വൃത്തവും അതിനെ ബന്ധിപ്പിക്കുന്ന ചുവന്ന നിറത്തിലും നീല നിറത്തിലുമുള്ള അമ്പ് അടയാളങ്ങളുടെയും നിറങ്ങള്‍ പുതിയ ലോഗോയിൽ മാറ്റിയിട്ടുണ്ട്. വൃത്തത്തിന് കാവി നിറവും അതിനുള്ളിലായി ഇന്ത്യയുടെ ഭൂപടവും നൽകിയിട്ടുണ്ട്. ഇതോടൊപ്പം അമ്പ് അടയാളത്തിന് വെള്ളയും പച്ചയും നിറമാണ് നൽകിയിരിക്കുന്നത്.

അതേസമയം, ലോഗോ മാറ്റത്തിൽ വിമര്‍ശനവുമായി തമിഴ്നാട് പിസിസി രംഗത്തെത്തി. സര്‍ക്കാര്‍ സ്ഥാപനങ്ങളെ കാവിവത്കരിക്കാനുള്ള ശ്രമമാണെന്നും കണക്ടിംഗ് ഇന്ത്യ മാറ്റി കണക്ടിംഗ് ഭാരത് എന്ന് ആക്കിയതും ഈ അജണ്ടയുടെ ഭാഗമാണെന്നും തമിഴ്നാട് കോണ്‍ഗ്രസ് ആരോപിച്ചു. ബിഎസ്എൻഎല്‍ എന്ന് ഇംഗ്ലീഷിലുള്ള എഴുത്തിന് താഴെയുള്ള കണക്ടിങ് ഇന്ത്യ എന്നുണ്ടായിരുന്ന ആപ്തവാക്യമാണ് കണക്ടിങ് ഭാരത് എന്നാക്കിയത്.
Sources:globalindiannews

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news13 hours ago

ഇമ്മാനുൽ ഗോസ്പൽ മിഷൻ ചർച്ച് (IGM) ന്റെ ആഭിമുഖ്യത്തിൽ കൺവെൻഷനും യുവജനസമ്മേളനവും

അയർലണ്ടിലുള്ള പെന്തെക്കോസ്ത് സഭയായ ഇമ്മാനുൽ ഗൊസ്പൽ മിഷൻ ചർച്ചിന്റെ ആഭിമുഖ്യത്തിൽ കൺവൺഷനും, യൂത്ത് സെമിനാറും , 2024 October 31,November 1,2 തിയതികളിൽ IGM ചർച്ച് ഹാളിൽ...

National13 hours ago

വൈ.പി.ഇ. സ്റ്റേറ്റ് ടാലൻ്റ് ടെസ്റ്റ് മുളക്കുഴയിൽ

ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ, കേരള സ്റ്റേറ്റ്, വൈ.പി.ഇ. സംസ്ഥാനതല ടാലൻ്റ് ടെസ്റ്റ് മുളക്കുഴ, മൗണ്ട് സിയോൻ കൺവെൻഷൻ സെന്ററിൽ ഒക്ടോബർ 31 ന് നടക്കും....

National13 hours ago

ശാരോൻ ഫെല്ലോഷിപ്പ് ചർച്ച്, മുംബൈ ഗോവ സെന്ററിലെ പാസ്റ്റേഴ്സ് ആൻഡ് ഫാമിലി കോൺഫറൻസ് 2024

മുംബൈ : ശാരോൻ ഫെല്ലോഷിപ്പ് ചർച്ച്, മുംബൈ ഗോവ സെന്ററിലെ പാസ്റ്റേഴ്സ് ആൻഡ് ഫാമിലി കോൺഫറൻസ് 2024 നവംബർ 1-2, തീയതികളിൽ പനവേൽ സന്തോം നഗർ, ARC...

National14 hours ago

മെഗാ ക്രൂസൈഡ് പ്രത്യാശോത്സവത്തിന്റെ നടത്തിപ്പിനായി പ്രാർത്ഥനയും ആലോചന യോഗവും

കേരളത്തിൽ അന്ത്യ കാല ആത്മീയ ഉണർവിന്റെ കാഹളം മുഴങ്ങാൻ സമയം ആഗതം ആയിരിക്കുന്നു….. അന്ത്യ കാല ആത്മീയ ഉണർവ് ലക്ഷ്യമാക്കി സഭ സംഘടനാ വ്യത്യാസം ഇല്ലാതെ ആലപ്പുഴയിൽ...

world news14 hours ago

നൈജീരിയയില്‍ സെമിനാരി റെക്ടറായ വൈദികനെ തട്ടിക്കൊണ്ടുപോയി

എഡോ (നൈജീരിയ): ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളാല്‍ കുപ്രസിദ്ധമായ നൈജീരിയയില്‍ സെമിനാരി റെക്ടറായ വൈദികനെ തട്ടിക്കൊണ്ടുപോയി. ഒക്‌ടോബർ 27 ഞായറാഴ്ചയാണ് രാജ്യത്തിൻ്റെ മധ്യ തെക്കൻ മേഖലയിലെ എഡോ സ്റ്റേറ്റിൽ...

National2 days ago

High Court Calls for Regulation of Christian Institutions in India

India — The High Court of Tamil Nadu made a significant statement on Oct. 23, saying there is a need...

Trending

Copyright © 2019 The End Time News