National
റെവ.എം ജെ ജോൺ പദവി ഒഴിഞ്ഞു,റെവ.സാം കെ ജേക്കബ് തിരുവല്ല ശാരോൻ ബൈബിൾ കോളേജിൻ്റെ പുതിയ പ്രിൻസിപൽ
തിരുവല്ല:1953 ൽ ഡോ.പി.ജെ തോമസ് ആരംഭിച്ച കേരളത്തിലെ ആദ്യ വേദ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നായ തിരുവല്ല പട്ടണത്തിൻ്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ശാരോൻ ബൈബിൾ കോളജിന്റെ പ്രിൻസിപൽ ആയി കഴിഞ്ഞ 40 വർഷം സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച റവ.എം ജെ ജോൺ ചുമതല സ്വയം ഒഴിയുകയും റവ.സാം കെ ജേക്കബ് പുതിയ പ്രിൻസിപൽ ആയി ചുമതലയേല്ക്കുകയും ചെയ്തു.
04-07-2024 വ്യാഴാഴ്ച തിരുവല്ല ശാരോൻ ഓഡിറ്റോറിയത്തിൽ നടന്ന യാത്രയയപ്പ് സമ്മേളനത്തിൽ ശാരോൻ സഭാ മാനേജിംഗ് കൗൺസിൽ സെക്രട്ടറി പാസ്റ്റർ ജേക്കബ് ജോർജ് അദ്ധ്യക്ഷത വഹിക്കുകയും സഭാ നാഷണൽ പ്രസിഡന്റ് പാസ്റ്റർ ഏബ്രഹാം ജോസഫ് മുഖ്യസന്ദേശം നല്കുകയും ചെയ്തു.
അലൂമ്നി അസോസിയേഷനെ പ്രതിനിധീകരിച്ച് ഭാരവാഹികളായ പാസ്റ്റേഴ്സ് ജെ ജോസഫ്,സജി ഫിലിപ് തിരുവഞ്ചൂർ,വർഗീസ് ജോഷ്വാ,ജോസഫ് കുര്യൻ,ലാലു ഈപ്പൻ,കുര്യൻ മാത്യു എന്നിവരും ബ്രദർ റ്റി ഒ പൊടിക്കുഞ്ഞ് (ശാരോൻ ഓഫീസ് സെക്രട്ടറി) ബ്രദർ എം കെ കുര്യൻ,സിസ്റ്റർ സൂസൻ ജോൺ തോമസ് എന്നിവരും ആശംസകൾ അറിയിച്ചു.
സ്ഥാനമൊഴിഞ്ഞ പ്രിൻസിപൽ എം ജെ ജോൺ സാറിനും ബൈബിൾ കോളേജ് അധ്യാപികയായിരുന്ന ഭാര്യ ഗ്രേസി ജോണിനും കോളേജും അലൂമ്നി അസോസിയേഷനും സ്നേഹോപഹാരങ്ങൾ നൽകി.
പുതിയ കോളേജ് ഭാരവാഹികളെ ശാരോൻ സഭാ അന്തർദേശീയ പ്രസിഡൻ്റ് പാസ്റ്റർ ജോൺ തോമസ് പ്രഖ്യാപിച്ചു.വൈസ് പ്രിൻസിപലായി റെവ.ജേക്കബ് ജോർജ് കെ യും രജിസ്ട്രാറായി റെവ.റോഷൻ ജേക്കബും നിയമിതരായി.റെവ.എം ജെ ജോണിനെ പ്രിൻസിപൽ എമെരിറ്റസ് ആയും പ്രഖ്യാപിച്ചു.
പുതിയ പ്രിൻസപ്പൽ റവ.സാം കെ ജേക്കബ് റാന്നി കണ്ണമ്പള്ളി സ്വദേശിയാണ്. പഴയനിയമത്തിൽ സെറാമ്പൂർ സർവകലാശാലയിൽ നിന്നും M.Th കരസ്ഥമാക്കിയിട്ടുണ്ട്. പാസ്റ്റർ, എഴുത്തുകാരൻ,വേദ അധ്യാപകൻ എന്നീ നിലകളിൽ അറിയപ്പെടുന്ന വ്യക്തിയാണ്.മണക്കാല ഫെയ്ത് തിയോളജിക്കൽ സെമിനാരി,കുമ്പനാട് ഇന്ത്യാ ബൈബിൾ കോളേജ്,പായിപാട് ന്യൂ ഇന്ത്യാ ബൈബിൾ സെമിനാരി എന്നിവിടങ്ങളിൽ പഠിപ്പിച്ചിട്ടുണ്ട്.ഇപ്പോൾ ശാരോൻ ഫെലോഷിപ് ചർച്ച് ഒറീസ – ചത്തിസ്ഗഡ് റീജിയൻ പ്രസിഡൻ്റായും പ്രവർത്തിക്കുന്നു.
ഭാര്യ പ്രിയാ സാം കൗൺസിലിംഗ് മേഖലയിൽ പ്രവർത്തിക്കുന്നു.OPA സഭാ ജോയിൻറ് സെക്രട്ടറി ബ്രദർ അനു ജേക്കബ് ഇളയ സഹോദരനാണ്.
Sources:faithtrack
National
ന്യൂനപക്ഷ സ്കോളർഷിപ്പ് വെട്ടി കുറച്ചത് വഞ്ചന:പി.സി.ഐ കേരള സ്റ്റേറ്റ്
തിരുവല്ല: സാമ്പത്തീക പ്രതിസന്ധിയുടെ പേരിൽ ന്യൂനപക്ഷ വിദ്യാർഥികളുടെ സ്കോളർഷിപ്പ് വെട്ടിക്കുറച്ച നടപടി ന്യൂനപക്ഷ സമൂഹത്തോടുള്ള കടുത്ത വഞ്ചനയാണെന്ന് പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ കേരളാ സ്റ്റേറ്റ് സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. ജോസഫ് മുണ്ടശേരി സ്കോളർഷിപ്പിൽ 2.62 കോടിയും വിദേശ സ്കോളർഷിപ്പിൽ 85 ലക്ഷവും എ പി ജെ അബ്ദുൽകലാം സ്കോളർഷിപ്പിൽ 41 ലക്ഷവുമാണ് വെട്ടിക്കുറച്ചത്. മാത്രമല്ല സംസ്ഥാനത്തെ അവശരരും പാർശ്വവൽക്കരിക്കപ്പെട്ട വരുമായ ദുർബ്ബല ജനവിഭാഗങ്ങളുടെ ക്ഷേമ പദ്ധതികളിലെ വിവിധതരം സഹായങ്ങൾക്ക് നീക്കിവച്ചിരുന്ന കോടിക്കണക്കിന് രൂപയാണ് വെട്ടിക്കുറച്ചത്. ഭരണാനുമതി നൽകിയ പല പദ്ധതികളും പൂർണ്ണമായും ഒഴിവാക്കിയ സ്ഥിതിയാണുള്ളത്.
സംസ്ഥാനത്ത് സാമ്പത്തീക പ്രതിസന്ധിയില്ലെന്ന് ധനമന്ത്രി ആവർത്തിച്ച് പറയുമ്പോഴും സാധാരണക്കാരായ വിദ്യാർഥികളുടെ സ്കോളർഷിപ്പ് മാത്രം വെട്ടിക്കുറച്ചത് എന്തിനാണ്?. അനാവശ്യ ചെലവുകളും ധൂർത്തും ഒഴിവാക്കി ക്ഷേമപദ്ധതികളും പാവപ്പെട്ട വിദ്യാർഥികളുടെ ആനുകൂല്യങ്ങളും മുൻഗണന നൽകി നടപ്പിലാക്കണമെന്ന് പിസിഐ സ്റ്റേറ്റ് കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പിസിഐ സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ നോബിൾ പി തോമസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജെയ്സ് പാണ്ടനാട് പ്രമേയം അവതരിപ്പിച്ചു.
പാസ്റ്റർന്മാരായ തോമസ് എം പുളിവേലിൽ, ഫിന്നി പി മാത്യൂ, ജിജി ചാക്കോ തേക്കുതോട്, രാജീവ് ജോൺ, അനീഷ് കൊല്ലങ്കോട്,സതീഷ് നെൽസൺ, പി കെ യേശുദാസ്, ബിനോയ് ചാക്കോ, പി ടി തോമസ്, ജോമോൻ ജോസഫ്, ടി വൈ ജോൺസൺ, അനീഷ് ഐപ്പ്, ബ്രദർ എബ്രഹാം ഉമ്മൻ എന്നിവർ പ്രസംഗിച്ചു.
Sources:gospelmirror
National
യേശുവിൻ തൃപ്പാദത്തിൽ 44-ാം മത് പ്രാർത്ഥനാ സംഗമവും ഗാനസന്ധ്യയും 2025 ഫെബ്രൂ 8 ന്
അതിരുകളില്ലാത്ത ദൈവ വചനത്തിലൂടെ ദൈവസ്‌നേഹം അതിർവരമ്പുകളില്ലാതെ തന്നെ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ”യേശുവിൻ തൃപ്പാദത്തിൽ” നാല്പത്തിനാലാമത് പ്രാർത്ഥനാ സംഗമവും ഗാനസന്ധ്യയും 2025 ഫെബ്രുവരി 8ന് ഇന്ത്യൻ സമയം രാത്രി 7.30-ന് ഓൺലൈനിൽ നടക്കും. പ്രസിദ്ധ ക്രൈസ്തവ ഗായകനായ പാസ്റ്റർ. എബിൻ അലക്സ്, USA നയിക്കുന്ന സംഗീത ശുശ്രൂഷയും,തൻ്റെ അനുഭവങ്ങളും മുഖ്യ സന്ദേശവും നൽകുന്നു. 2021 ജൂലൈ മുതൽ ആരംഭിച്ച യേശുവിൻ തൃപ്പാദത്തിൽ സൂം മീഡിയയിലൂടെ സംഘടിപ്പിച്ചുവരുന്നത്. മുടക്കം കൂടാതെ എല്ലാ മാസങ്ങളിലും നടന്നുവരുന്ന ഈ ‘പ്രോഗ്രാമിലൂടെ ലോകമെമ്പാടുമുള്ള മലയാളികൾ ക്രിസ്തുവിനെ അറിയുവാൻ ഒരു മുഖാന്തിരമായി ഇതിന്റെ പ്രവർത്തനങ്ങൾ നടന്നു വരുന്നു.
ID : 828 3015 0680 Password :amen
Sources:gospelmirror
National
അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ടിനു പുതിയ ഓഫീസ് സമുച്ചയം
പറന്തല്‍:അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ടിനു വേണ്ടിയുള്ള പുതിയ ഓഫീസ് സമുച്ചയത്തിന്റെ പണി പറന്തലില്‍ ആരംഭിച്ചു. ജനുവരി 29 ന് വൈകിട്ട് നടന്ന പ്രത്യേക മീറ്റിംഗില്‍ ക്യാപ്റ്റന്‍ സ്റ്റാന്‍ലി ജോര്‍ജ് തറക്കല്ലിട്ടു.
സഭാ സൂപ്രണ്ട് പാസ്റ്റര്‍ ടി ജെ ശാമുവേല്‍ സമര്‍പ്പണ പ്രാര്‍ത്ഥന നടത്തി. സഭാ അസിസ്റ്റന്റ് സൂപ്രണ്ട് ഡോ.ഐസക് വി മാത്യൂ അധ്യക്ഷനായിരുന്നു.ഡോ.ഐസക് ചെറിയാന്‍, പാസ്റ്റര്‍മാരായ ജോര്‍ജ് പി ചാക്കോ, ജോര്‍ജ് എബ്രഹാം, കെ രാജന്‍,ബ്രദര്‍ ബാബു യോഹന്നാന്‍ തുടങ്ങിയവര്‍ ആശംസ സന്ദേശങ്ങള്‍ നല്കി.സഭാ സെക്രട്ടറി പാസ്റ്റര്‍ തോമസ് ഫിലിപ്പ് നന്ദി പ്രസംഗം നടത്തി. പാസ്റ്റര്‍ പി എം ജോര്‍ജ് പ്രാരംഭ പ്രാര്‍ത്ഥനയും പാസ്റ്റര്‍ ജോണ്‍ തോമസ് സമാപന പ്രാര്‍ത്ഥനയും നയിച്ചു.
Sources:onlinegoodnews
-
Travel9 months ago
യാക്കൂസ കരിഷ്മ:ഓല സ്കൂട്ടറിനേക്കാൾ വിലക്കുറവിൽ കുഞ്ഞൻ കാർ; സിറ്റി യാത്രകൾക്ക് ഇനി ഇവൻ മതിയാവും
-
Movie3 months ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
National11 months ago
300,000-Member Indian Church to Plant 40 More Megachurches
-
National11 months ago
നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി
-
Tech7 months ago
ചിത്രങ്ങൾ എഡിറ്റ് ചെയ്യാം; വാട്സ്ആപ്പിലെ ‘നീല വളയം’ സ്മാർട്ടാകുന്നു, കാര്യമായ മാറ്റങ്ങൾ
-
Movie2 months ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
Movie11 months ago
Actor Ryan Phillippe ‘Craving’ Relationship With God After Movie About Christian Missionary
-
Articles8 months ago
8 ways the Kingdom connects us back to the Garden of Eden