National
ഉത്തരാഖണ്ഡിൽ ക്രിസ്ത്യൻ പ്രാർത്ഥനാകൂട്ടത്തിന് നേരെ ഹിന്ദുത്വ പ്രവർത്തകരുടെ ആക്രമണം

ഡെറാഡൂൺ: കൂട്ടമതപരിവർത്തനം നടത്തിയെന്ന് ആരോപിച്ച് ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ ക്രിസ്ത്യൻ പ്രാർത്ഥനാ യോഗത്തിന് നേരെ ഹിന്ദുത്വ പ്രവർത്തകരുടെ കിരാതമായ ആക്രമണം.
പ്രദേശത്തെ ഒരു വസതിയിൽ നടന്ന പ്രാർത്ഥനാ യോഗത്തിലേക്ക് അതിക്രമിച്ച് കയറിയ സംഘം സത്രീകളെയും കുട്ടികളെയും ക്രൂരമായി മർദ്ദിക്കുകയായിരുന്നു. അക്രമികൾ വീടിനകത്ത് ഉണ്ടായിരുന്ന കുരുശ് ചവിട്ടി നശിപ്പിച്ചെന്നും റിപ്പോർട്ടുണ്ട്. എന്നാൽ ഹിന്ദുത്വ പ്രവർത്തകർ ആരോപിച്ചത് പോലെ പ്രദേശത്ത് മതപരിവർത്തനം നടന്നിട്ടില്ലെന്ന് ഡെറാഡൂൺ സീനിയർ പൊലീസ് സൂപ്രണ്ട് അജയ് സിങ് പറഞ്ഞു. 11 പേർക്കെതിരെ കേസെടുത്തതായും പൊലീസ് അറിയിച്ചു. ആരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല.
സംഭവത്തിൽ ഏഴ് പേർക്കാണ് പരിക്കേറ്റത്. സ്ഥലത്തുണ്ടായ ഒരു സ്ത്രീയെ അവരുടെ താലി മാലയും സിന്ദൂരവും എവിടെയെന്ന് ചേദിച്ച് സംഘം ഭീഷണിപ്പെടുത്തി. തുടർന്ന് കുട്ടികളോടടക്കം മോശമായി പെരുമാറിയെന്നാണ് സാക്ഷികൾ പൊലീസിനോട് പറഞ്ഞത്. കുട്ടികളുടെ തലയ്ക്കടിച്ചുകൊണ്ട് എന്തിനാണ് പ്രാർത്ഥനാ യോഗത്തിൽ പങ്കെടുത്തതെന്ന് ചോദിച്ചു.
സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഹിന്ദുത്വ പ്രവർത്തകരിൽ ഒരാൾ തന്നെ ചിത്രീകരിച്ച വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.
ക്രിസ്ത്യാനികൾ പ്രദേശത്തെ പാവപ്പെട്ട ഹിന്ദു കുടുംബങ്ങളെ മതപരിവർത്തനത്തിന് നിർബന്ധിതരാക്കുകയാണെന്ന് അക്രമികളിൽ ഒരാൾ വിളിച്ച് പറയുന്നതും ദൃശ്യങ്ങളിൽ കാണാം.
Sources:christianlive
National
ബോയിങ് ഡ്രീംലൈനര്‍ 787- 8ന്റെ പറക്കല്‍ തല്‍ക്കാലം അവസാനിപ്പിക്കാന്‍ ഇന്ത്യ

അഹമ്മദാബാദ് വിമാനത്താവളത്തില്‍ 260 പേരുടെ മരണത്തിനിടയാക്കിയ ബോയിങ് ഡ്രീംലൈനര്‍ 787- 8 വിമാനങ്ങളുടെ പറക്കാല്‍ താല്‍ക്കാലികമായി അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. സുരക്ഷാ പരിശോധനകള്‍ക്കു ശേഷം മാത്രം സര്‍വീസുകള്‍ തുടരാന്‍ കേന്ദ്രം ആലോചിക്കുന്നതായി ദേശീയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ടു ചെയ്യുന്നത്. ഇന്ത്യയുടേയും അമേരിക്കയുടേയും വ്യോമയാന ഉദ്യോഗസ്ഥര്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുകയാണെന്നാണ് പുറത്തുവരുന്ന വിവരം. അമേരിക്കന്‍ വൈഡ് ബോഡി എയര്‍ലൈനറിന്റെ സുരക്ഷ പരിശോധന സംബന്ധിച്ച് യുഎസ് ഏജന്‍സികളുമായും ചര്‍ച്ച നടക്കുന്നുണ്ട്.
വിമാനങ്ങളുടെ അറ്റകുറ്റപ്പണിയുടെ നടപടിക്രമങ്ങള്‍ സംബന്ധിച്ച പരിശോധനകള്‍ എയര്‍ ഇന്ത്യയും ആരംഭിച്ചു. എയര്‍ ഇന്ത്യയുടെ ബോയിങ് 787- 8 ഡ്രീംലൈനര്‍ വിമാനം 242 പേരുമായി ഇന്നലെ ഉച്ചയ്ക്ക് 1.39ന് അഹമ്മദാബാദില്‍നിന്ന് ലണ്ടനിലേക്കു പറന്നുയര്‍ന്നതിന് പിന്നാലെയാണ് രാജ്യത്തെ നടുക്കിയ ദുരന്തമുണ്ടായത്. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ടേക്ക് ഓഫ് ചെയ്യാന്‍ ശ്രമിച്ച വിമാനം നിമിഷങ്ങള്‍ക്കകം വിമാനത്താവളത്തിനടുത്ത് ബി ജെ മെഡിക്കല്‍ കോളജ് വളപ്പിലേ ഹോസ്റ്റല്‍ കെട്ടിടത്തിലേക്ക് ഇടിച്ചുകയറി തകര്‍ന്നുവീണു കത്തുകയായിരുന്നു.
മെഡിക്കല്‍ വിദ്യാര്‍ഥികളുടെ ഹോസ്റ്റലിലും സമീപത്തെ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സിലുമായി 5 പേര്‍ മരിച്ചതായും സ്ഥിരീകരിച്ചിട്ടുണ്ട്. വിമാന ജീവനക്കാരും യാത്രക്കാരുമായ 242 പേരില്‍ ഒരാള്‍ മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ വിജയ് രൂപാണി അപകടത്തില്‍ മരിച്ചു
Sources:christiansworldnews
National
അസംബ്ലീസ് ഓഫ് ഗോഡ് ബാഗ്ലൂർ കോൺഫറൻസ് പോലീസ് ഇടപ്പെട്ടു നിർത്തിവച്ചു

അസംബ്ലീസ് ഓഫ് ഗോഡ് ഇന്ത്യ ബാംഗ്ലൂർ നടത്തിയ നാഷണൽ കോൺഫറൻസ് പോലീസ് ഇടപ്പെട്ട് നിർത്തിവെപ്പിച്ചു. AG സതേൺ ഡിസ്ട്രിക്റ്റിന്റെ വിമത ഗ്രൂപ്പിന്റെ രജിസ്ട്രേഷനും വോട്ടവകാശവും നിക്ഷേധിച്ചതിന്റെ പേരിലുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയാതെ പോയതിനാലാണ് സംഭവം കൂടുതൽ വഷളായത്.
പരാതി പരിഹരിക്കാം എന്ന പേരിൽ മേൽ പറയപ്പെട്ട ഗ്രൂപ്പിലെ 60 പാസ്റ്റർമാരെയും 12 ഡലിഗേറ്റ്സിനേയും ഒരു റൂമിൽ പൂട്ടിയിടുകയും അതേ തുടന്ന് ഇവർ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. തുടർന്ന്. ബാംഗ്ലൂർ പോലീസ് കട്രോൾ റൂമിൽ വിളിച്ച് പോലീസിനെ വരുത്തുകയും കോൺഫറൻസ് നിർത്തിവെപ്പിക്കുകയും ചെയ്തു. വിവിധ സംസ്ഥാനങ്ങളിൽ നിന്നും ആയിരത്തിലധികം അംഗങ്ങൾ പങ്കെടുത്ത ഈ യോഗത്തിന് പോലീസിന്റെ അനുവാദം മുൻക്കൂട്ടി വാങ്ങിയില്ലാ എന്നതും ഒരു പരാജയമായി. കോൺഫറൻസ് അലങ്കോലമാകുന്ന രീതിയിൽ വലിയ പ്രശ്നങ്ങൾ ഉണ്ടായി.ദൈവദാസൻമാർ തമ്മിൽ ഉന്തുംതള്ളുമുണ്ടായി. അതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. മൂന്ന് മാസത്തേക്ക് കോൺഫറൻസ് നടത്താൻ പാടില്ലാ എന്ന വ്യവസ്ഥയിൽ പോലീസ് അധികാരികൾ തീർപ്പുണ്ടാക്കി.
Sources:gospelmirror
National
7 jailed for forcing Christians to flee villages in India’s Odisha

Seven people were sent to judicial custody by a court in India’s eastern Odisha state for attacking Christian families in villages and forcing them to flee their homes after they refused to give up their faith in Jesus.
The incident was reported from Narayanpatna and Bondhugaon in Koraput district on June 10.
At least 60 indigenous Christians, including women and children, were forced to spend the night in a nearby forest, after which they trekked to their relatives and friends’ houses in the area the next day, Church leaders said.
“We are happy that police arrested seven persons on June 12 and a local court remanded them in judicial custody the same day,” said Bishop Pallab Lima, head of the United Believers Council Network India.
In Indian law, judicial custody is the detention of an accused person in jail to prevent potential tampering with evidence or influencing witnesses.
Bihit Lima, a local pastor who is assisting the Christian victims, said the indigenous Christians were preparing to sleep when a mob entered their mud houses and threatened them to renounce their Christian faith if they wanted to stay in the villages.
“When they refused, the mob destroyed their houses and forced them to flee the villages with whatever clothes they had on them,” Lima told UCA News on June 12.
The Christians, after spending the night in the forest and finding shelter elsewhere, approached the police the following day, the pastor added.
Bishop Lima said, “It was rare that the police acted so swiftly after our people complained and arrested the culprits.”
“The police also assured us that the victims would be compensated for their loss,” the prelate told UCA News on June 13.
Church leaders said such intimidation and violence against Christians was on the rise in Odisha, ever since the Bharatiya Janata Party (BJP) came to power a year ago.
“The primary victims of this organized campaign are Christians of Dalit [former untouchables] and indigenous origins,” they said.
“We have records of 60 complaints filed with different police stations in the state demanding action against right-wing Hindu activists who continue to attack Christians,” the prelate said.
Odisha recorded 40 incidents of attacks against Christians in 2024, according to data released by United Christian Forum (UCF), a New Delhi-based ecumenical body that tracks cases of persecution against Christians in India.
Odisha’s Kandhamal district witnessed the worst-ever anti-Christian riot in August 2008, in which over 100 Christians were killed over a period of seven weeks.
It also left 300 churches destroyed, 6,000 Christian houses looted and plundered, and rendered over 56,000 Christians homeless.
The riots were unleashed after the murder of Swami Lakshmanananda Saraswati, an 81-year-old Hindu seer, by left-wing Maoist rebels.
However, the murder was dubbed a “Christian conspiracy” by Hindu radical forces, who continue to target Dalit and tribal Christians for their faith.
On June 9, Christians took to the streets in 25 of Odisha’s 30 districts to protest against their persecution.
Christians make up 2.77 percent of the state’s 42 million people, over 90 percent of whom are Hindus and indigenous people.
Sources:ucanews
-
Tech11 months ago
ചിത്രങ്ങൾ എഡിറ്റ് ചെയ്യാം; വാട്സ്ആപ്പിലെ ‘നീല വളയം’ സ്മാർട്ടാകുന്നു, കാര്യമായ മാറ്റങ്ങൾ
-
Movie7 months ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
Movie7 months ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
world news4 months ago
മ്യാന്മറില് സായുധസംഘത്തിന്റെ വെടിയേറ്റ് കത്തോലിക്ക വൈദികന് കൊല്ലപ്പെട്ടു.
-
us news3 months ago
‘The Lord Spoke’: A Mother Heard God’s Warning — Doctors Were Shocked When She Was Right
-
Articles10 months ago
7 reasons you need the Holy Spirit
-
world news10 months ago
‘Thank you, Jesus’: Kenneth Copeland praises God for Bentley with Breitling clock as seed offering from dying man
-
Sports6 months ago
Soccer Star Reprimanded for Writing ‘I Love Jesus’ on Pro-LGBT Rainbow Armband