National
വിവാഹത്തിന് മൂന്ന് സ്വർണാഭരണങ്ങൾ മാത്രം മതി; നിയമം ലംഘിച്ചാൽ 50,000 രൂപ പിഴ: ഉത്തരാഖണ്ഡിലെ പഞ്ചായത്തുകൾ
വിവാഹങ്ങളിലെ അമിതമായ ആഡംബരച്ചെലവുകൾ നിയന്ത്രിക്കുന്നതിനും അതുവഴിയുണ്ടാകുന്ന സാമൂഹിക അസമത്വങ്ങൾ കുറയ്ക്കുന്നതിനുമായി വിപ്ലവകരമായൊരു നീക്കവുമായി രംഗത്തെത്തിയിരിക്കുകയാണ് ഉത്തരാഖണ്ഡിലെ പഞ്ചായത്തുകൾ.
കാണ്ഡാർ, ഇന്ദ്രാണി എന്നീ ഗ്രാമങ്ങളിലെ സംയുക്ത പഞ്ചായത്ത് ചേർന്ന് എടുത്ത സുപ്രധാന തീരുമാനമനുസരിച്ച്, വിവാഹവേളയിൽ വധുക്കൾ ധരിക്കുന്ന സ്വർണാഭരണങ്ങളുടെ എണ്ണം മൂന്നായി പരിമിതപ്പെടുത്തിയിരിക്കുന്നു. ഈ നിർദ്ദേശം ലംഘിക്കുന്നവർക്ക് 50,000 രൂപ പിഴ ചുമത്താനും പഞ്ചായത്ത് ഉത്തരവിൽ വ്യവസ്ഥയുണ്ട്. സ്വർണത്തിൻ്റെ കുതിച്ചുയരുന്ന വില കാരണം പല കുടുംബങ്ങൾക്കും ആവശ്യത്തിന് ആഭരണങ്ങൾ വാങ്ങാൻ കഴിയാതെ വരുന്നത് സാമ്പത്തിക പ്രശ്‌നങ്ങൾക്കും അതുവഴി കുടുംബകലഹങ്ങൾക്കും കാരണമാകുന്നുണ്ട്.
ഇത് ഒഴിവാക്കി, സമൂഹത്തിൽ എല്ലാവർക്കും തുല്യനീതി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പഞ്ചായത്ത് ഇത്തരമൊരു നിയമം കൊണ്ടുവന്നത്. ധനികരും ദരിദ്രരും തമ്മിലുള്ള അന്തരം കുറയ്ക്കുന്നതിലൂടെ സാമൂഹിക സൗഹൃദം ഊട്ടിയുറപ്പിക്കാനും ഈ തീരുമാനം സഹായിക്കുമെന്ന് അധികൃതർ കണക്കുകൂട്ടുന്നു.
പുതിയ നിബന്ധനയനുസരിച്ച്, വധുക്കൾക്ക് വിവാഹസമയത്ത് മൂക്കുത്തി, കമ്മൽ, താലി എന്നിവ മാത്രമേ ധരിക്കാൻ അനുവാദമുള്ളൂ. ഇതിൽ കൂടുതൽ സ്വർണാഭരണങ്ങൾ ധരിക്കുകയോ പ്രദർശിപ്പിക്കുകയോ ചെയ്താൽ കർശനമായ പിഴശിക്ഷ നേരിടേണ്ടിവരും.
പഞ്ചായത്തിൻ്റെ ഈ തീരുമാനത്തെ കാണ്ഡാർ, ഇന്ദ്രാണി ഗ്രാമങ്ങളിലെ ചില സ്ത്രീകൾ സ്വാഗതം ചെയ്തെങ്കിലും, പുരുഷന്മാർ അമിതമായി പണം ചെലവഴിക്കുന്ന മറ്റ് കാര്യങ്ങളിലും നിയന്ത്രണം വേണമെന്ന ആവശ്യം ഉയർന്നു വന്നു. വിശേഷ അവസരങ്ങളിൽ പുരുഷന്മാർ ചെലവേറിയ മദ്യവും മറ്റ് ലഹരി വസ്തുക്കളും ഉപയോഗിക്കുന്നത് നിരോധിക്കണമെന്നും സ്ത്രീകൾ ആവശ്യപ്പെട്ടു.
സ്വർണം എന്നത് ഒരു നിക്ഷേപമായി കണക്കാക്കാമെന്നും, എന്നാൽ മദ്യം അങ്ങനെയല്ലെന്നും സ്ത്രീകൾ പഞ്ചായത്തിന് മുന്നിൽ വാദിച്ചു. സ്ത്രീകളുടെ ഈ ആവശ്യം തികച്ചും ന്യായമാണെന്ന് മറ്റ് പുരുഷന്മാരും പൊതുസമൂഹവും അംഗീകരിക്കുകയുണ്ടായി. ഇതോടെ, സ്ത്രീകളുടെ വിമർശനങ്ങൾ പരിഗണിച്ച്, മദ്യപാനം പോലുള്ള മറ്റ് അനാവശ്യ ചെലവുകൾ കുറയ്ക്കുന്നതിനുള്ള നടപടികൾ ഘട്ടം ഘട്ടമായി നടപ്പിലാക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.
Sources:azchavattomonline.com
In a rare move blending tradition with financial restraint, the Gram Sabha of Kandhar village in Uttarakhand’s Jaunsar-Bawar region has passed a bylaw restricting the amount of jewelry women can wear during wedding ceremonies.
Under the new rule, brides and women attending weddings can wear only three gold ornaments — a nose stud, earrings, and a mangalsutra. Any violation of this rule will attract a fine of Rs 50,000.
The decision, passed unanimously in the village council meeting, is aimed at reducing extravagant spending and easing social pressure on families who struggle to match wealthier households during marriage functions.
Village elders and local leaders said the resolution reflects a collective effort to promote equality and discourage the competitive display of wealth. The bylaw, now officially recognized by the Gram Sabha, is seen as a step toward restoring simplicity in social customs.
Residents said rising costs of weddings and the expectation to display gold jewelry had become a financial burden for many households, often leading to debt and distress. The community’s decision, therefore, seeks to maintain the sanctity of traditional practices while protecting families from economic strain.
While details about the endorsing officials have not been made public, the Panchayat and Gram Sabha members are understood to have jointly formalized the decision. Local sources said the bylaw had broad support from both men and women in the village.
Officials and social observers view Kandhar’s move as a unique example of self-regulation through grassroots governance. It highlights how communities in remote hill regions are evolving their customs to balance cultural identity with economic sustainability.
This initiative could set a precedent for other villages in the state to adopt similar measures, addressing rising social inequality and reinforcing the spirit of collective responsibility in community life.
http://theendtimeradio.com
National
ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷൻ ഡിസംബർ 2 മുതൽ 6 വരെ: ഒരുക്കങ്ങൾ ആരംഭിച്ചു
തിരുവല്ല: ഈ വർഷത്തെ പെന്തെക്കോസ്ത് സഭകളുടെ ജനറൽ കൺവൻഷനുകൾക്ക് തുടക്കം കുറിച്ചുകൊണ്ട് ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷൻ ഡിസംബർ 2 മുതൽ 6 വരെ തിരുവല്ല ശാരോൻ ഗ്രൗണ്ടിൽ വച്ച് നടക്കും.
ക്രമീകരണങ്ങളുടെ ഭാഗമായി വിവിധ കമ്മറ്റികളെ തിരഞ്ഞെടുത്തു.
പ്രയർ: പാസ്റ്റർ ജോമോൻ ജെ, പാസ്റ്റർ ഷാജി പാപ്പച്ചൻ, പബ്ലിസിറ്റി: പാസ്റ്റർ റെജി പി സാമൂവേൽ, പാസ്റ്റർ രാജീവ് ജി, പാസ്റ്റർ ജെ പി വെണ്ണിക്കുളം, ഫിനാൻസ്: പാസ്റ്റർ ജോർജ് വർഗീസ്, ബ്രദർ ജേക്കബ് വർഗീസ്, പാസ്റ്റർ ജേക്കബ് ജോർജ്, അറേഞ്ച്മെൻറ്സ് : പാസ്റ്റർ സാംസൺ പി തോമസ്, പാസ്റ്റർ ജോസ് ജോർജ്, ഫുഡ്: പാസ്റ്റർ സാം ഫിലിപ്പ്, ബ്രദർ എബ്രഹാം വർഗീസ്, മ്യൂസിക്: പാസ്റ്റർ ഫിന്നി ജേക്കബ്, പാസ്റ്റർ സാബു ഫിലിപ്പ്, ലൈറ്റ് & സൗണ്ട്: പാസ്റ്റർ ജോജു തോമസ്, പാസ്റ്റർ ബ്രിജി വർഗീസ്, അക്കോമോഡേഷൻ: പാസ്റ്റർ പി.എ. അനിയൻ, പാസ്റ്റർ ജോസ് ജോർജ് കല്ലട, വിജിലൻസ് & മെഡിക്കൽ: പാസ്റ്റർ സജു മാവേലിക്കര, പാസ്റ്റർ റ്റി.വി. ജോൺസൻ, വോളന്റീർസ് : പാസ്റ്റർ എം.ജി. മോനച്ചൻ, പാസ്റ്റർ അനീഷ് ജോർജ്, പാസ്റ്റർ ജോസ് പൊടികുഞ്ഞ്, തിരുമേശ: പാസ്റ്റർ എബ്രഹാം കുര്യാക്കോസ്, പാസ്റ്റർ റ്റി എം ഫിലിപ്പ്.
പബ്ളിസിറ്റി കൺവീനേഴ്സ്:
പാസ്റ്റർ റെജി പി ശാമുവൽ (9562774079), പാസ്റ്റർ രാജീവ് ജി, പാസ്റ്റർ ജെ.പി. വെണ്ണിക്കുളം
http://theendtimeradio.com
National
ഹെവൻലി ആർമീസ് 23 -ാമത് വാർഷിക സമ്മേളനവും സുവിശേഷയോഗവും ഡിസം. 2 ന്
ബെംഗളുരു: കർണാടകയിലെ പെന്തെക്കോസ്ത് ശുശൂഷകരുടെ ആത്മീയ കൂട്ടായ്മയായ ഹെവൻലി ആർമീസ് 23 -ാമത് വാർഷിക സമ്മേളനവും സുവിശേഷയോഗവും (ഗുഡ്ന്യൂസ് ഫെസ്റ്റിവൽ) ഡിസംബർ 2 ന് ബെന്നാർഘട്ട റോഡ് കല്ലേന അഗ്രഹാര അൽവെർണ ഭവനിൽ നടക്കും.രാവിലെ 9.30 മുതൽ 1.30 വരെ നടക്കുന്ന ക്രിസ്ത്യൻ മിഷണറി മീറ്റിംഗ് ഡോ. കെ.വി.പോൾ (എൻ. പി. എം ഹൈദരാബാദ്) ഉദ്ഘാടനം ചെയ്യും.റവ. ഷാജി യോഹന്നാൻ മുഖ്യ പ്രസംഗകനായിരിക്കും.
ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും കർണാടകയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള ക്രിസ്ത്യൻ മിഷണറിമാർ പങ്കെടുക്കും. ഉച്ചകഴിഞ്ഞ് 3 മുതൽ 5 വരെ പാസ്റ്റേഴ്‌സ് ആൻഡ് മിനിസ്റ്റേഴ്സ് മീറ്റിംങ് നടക്കും.
വൈകിട്ട് 6 മുതൽ നടക്കുന്ന ഗുഡ്ന്യൂസ് ഫെസ്റ്റിവൽ ആൻഡ് മ്യൂസിക് നൈറ്റ് ഡോ. കെ.വി.പോൾ ഉദ്ഘാടനം ചെയ്യും. പാസ്റ്റർ പ്രകാശ് ഹൽമിഡി സംഗീത പരിപാടിക്ക് നേതൃത്വം നൽകും. പാസ്‌റ്റർ ഷാജി യോഹന്നാൻ പ്രസംഗിക്കും.
ബെംഗളൂരുവിലെ വിവിധ പെന്തെക്കൊസ്ത് സഭാ നേതാക്കളും ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന വാർഷിക സമ്മേളനം ഹെവൻലി ആർമീസ് പ്രസിഡന്റ് പാസ്റ്റർ സിബി ജേക്കബ്, പാസ്റ്റർമാരായ സന്തോഷ് കുമാർ , എം. ജോർജ് , സണ്ണി സി.എച്ച് , സ്‌റ്റീഫൻ എന്നിവർ നേതൃത്വം നൽകും.
http://theendtimeradio.com
National
വെസ്റ്റ് കൊച്ചിൻ പെന്തക്കോസ്തൽ അസംബ്ലി ജനറൽ കൺവെൻഷൻ
പശ്ചിമ കൊച്ചിയിലെ എൺപതിലധികം വരുന്ന പെന്തക്കോസ്തൽ സഭകളുടെ ഐക്യ കൂട്ടായ്മയായ വെസ്റ്റ് കൊച്ചിൻ പെന്തക്കോസ്തൽ അസംബ്ലിയുടെ 25-ാമത് ജനറൽ കൺവെൻഷനും സിൽവർ ജൂബിലി സുവനീർ പ്രകാശനവും 2026 ഡിസംബർ 2 മുതൽ 6 വരെ ചെല്ലാനം മറുവക്കാട് ഗ്രൗണ്ടിൽ വച്ച് ദിവസവും വൈകിട്ട് 6 മുതൽ 9 വരെ നടത്തപ്പെടുന്നു.
പാസ്റ്റർ ജോയ് പാറക്കൽ, പാസ്റ്റർ സുഭാഷ് കുമരകം, പാസ്റ്റർ ഷാജി യോഹന്നാൻ, പാസ്റ്റർ അനീഷ് ഏലപ്പാറ, പാസ്റ്റർ വർഗ്ഗീസ് ഏബ്രഹാംറാന്നി എന്നിവർ പ്രസംഗിക്കും. സംഗീതം : സ്റ്റാവ്റോസ്, കൊച്ചി .
http://theendtimeradio.com
-
us news4 weeks agoMillions Encouraged to Open Their Bibles for Global Bible Month
-
us news6 months agoMike Winger deletes YouVersion app over ‘The Passion Translation’ controversy, urges others to ‘use caution’
-
us news6 months ago‘America Is Hungry’: Hundreds Born Again and Baptized as Jesus Tent Revival Sweeps the Nation
-
Movie10 months agoHollywood Actor Jen Lilley Launching New Ministry After ‘Vision’ From Holy Spirit
-
world news12 months agoപാകിസ്ഥാനിൽ പാസ്റ്റർ കമ്രാൻ മൈക്കിൾ തന്റെ മകളുടെ മുന്നിൽ വെച്ച് ക്രൂരമായി കൊല്ലപ്പെട്ടു.
-
Travel11 months agoകേരളത്തിൽ നിന്ന് ഭൂട്ടാനിലേക്ക് എങ്ങനെ ട്രെയിനിൽ പോകാം; വിസ വേണ്ട, വോട്ടർ ഐഡി മതി; ടിക്കറ്റ് നിരക്കും വഴികളും
-
Movie9 months agoWorship Leader Brooke Ligertwood Shares Stunning Testimony of Answered Prayer From Ukraine
-
world news9 months agoArrests of Yemeni Christians Demonstrate a Growing Faith

