Connect with us

National

*Jayolsavam Theological Seminary**ഇവനിംഗ് ബൈബിൾ ക്ലാസ്സ് പ്രായപരിധിയില്ലാതെ ദൈവവചനം പഠിക്കുവാൻ ഇതാ* *ഒരു സ്വവർണ്ണാവസരം*

Published

on

ഐ പി സി കേരളാ സ്റ്റേറ്റ് സെക്രട്ടറിയും ഐ പി സി ജയോത്സവം വർഷിപ്പ് സെൻ്റർ സഭയുടെ സീനിയർ ശുശ്രൂഷകനുമായ പാസ്റ്റർ ദാനിയൽ കൊന്ന നിൽക്കുന്നതി പ്രിൻസിപ്പാൾ ആയി പ്രവർത്തിച്ചു വരുന്ന ജയോത്സവം തിയോളജിക്കൽ സെമിനാരിയുടെ 2024-25 വർഷത്തിലെ ഇവനിംഗ് ബൈബിൾ ക്ലാസ്സ് ജൂലൈ 8 ന് ആരംഭിച്ചിരിക്കുന്നു
തിങ്കൾ മുതൽ വെള്ളി വരെ വൈകുന്നേരം 6 മുതൽ രാത്രി 8 മണി വരെ തിരുവനന്തപുരം നാലാഞ്ചിറ ബെനഡിക്ട് നഗർ ജയവത്സവം തിയോളജിക്കൽ സെമിനാരിയിൽ വച്ച് നടക്കുന്നു. പ്രായപരിധിയില്ലാതെ ദൈവവചനം പഠിക്കുവാൻ ഇത് നല്ല ഒരു സ്വവർണ്ണാവസരമാണ്.
Pr KC Thomas [ Patron ] , Pr Daniel konnanikkunnathil [Principal], Pr K P Rajan [ Registrar ]ആയും പ്രവർത്തിച്ചു വരുന്നു.
B.Th English/ Malayalam 3 years. +2 pass
G.Th Malayalam. 3 years. SSLC Pass
Dip. Th. Malayalam. 2 Years. SSLC
C. Th. Malayalam. 1 year.SSLC
പരിചയസമ്പന്നരായ വേദ അധ്യാപകന്മാർ ക്ലാസുകൾ നയിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്:
+919447419180, +918129552662 ,+919895510188.
Sources:gospelmirror

http://theendtimeradio.com

National

ഉത്തരാഖണ്ഡിൽ ക്രിസ്ത്യൻ പ്രാർത്ഥനാകൂട്ടത്തിന് നേരെ ഹിന്ദുത്വ പ്രവർത്തകരുടെ ആക്രമണം

Published

on

ഡെറാഡൂൺ: കൂട്ടമതപരിവർത്തനം നടത്തിയെന്ന് ആരോപിച്ച് ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ ക്രിസ്ത്യൻ പ്രാർത്ഥനാ യോഗത്തിന് നേരെ ഹിന്ദുത്വ പ്രവർത്തകരുടെ കിരാതമായ ആക്രമണം.

പ്രദേശത്തെ ഒരു വസതിയിൽ നടന്ന പ്രാർത്ഥനാ യോഗത്തിലേക്ക് അതിക്രമിച്ച് കയറിയ സംഘം സത്രീകളെയും കുട്ടികളെയും ക്രൂരമായി മർദ്ദിക്കുകയായിരുന്നു. അക്രമികൾ വീടിനകത്ത് ഉണ്ടായിരുന്ന കുരുശ് ചവിട്ടി നശിപ്പിച്ചെന്നും റിപ്പോർട്ടുണ്ട്. എന്നാൽ ഹിന്ദുത്വ പ്രവർത്തകർ ആരോപിച്ചത് പോലെ പ്രദേശത്ത് മതപരിവർത്തനം നടന്നിട്ടില്ലെന്ന് ഡെറാഡൂൺ സീനിയർ പൊലീസ് സൂപ്രണ്ട് അജയ് സിങ് പറഞ്ഞു. 11 പേർക്കെതിരെ കേസെടുത്തതായും പൊലീസ് അറിയിച്ചു. ആരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല.

സംഭവത്തിൽ ഏഴ് പേർക്കാണ് പരിക്കേറ്റത്. സ്ഥലത്തുണ്ടായ ഒരു സ്ത്രീയെ അവരുടെ താലി മാലയും സിന്ദൂരവും എവിടെയെന്ന് ചേദിച്ച് സംഘം ഭീഷണിപ്പെടുത്തി. തുടർന്ന് കുട്ടികളോടടക്കം മോശമായി പെരുമാറിയെന്നാണ് സാക്ഷികൾ പൊലീസിനോട് പറഞ്ഞത്. കുട്ടികളുടെ തലയ്ക്കടിച്ചുകൊണ്ട് എന്തിനാണ് പ്രാർത്ഥനാ യോഗത്തിൽ പങ്കെടുത്തതെന്ന് ചോദിച്ചു.

സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഹിന്ദുത്വ പ്രവർത്തകരിൽ ഒരാൾ തന്നെ ചിത്രീകരിച്ച വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.
ക്രിസ്ത്യാനികൾ പ്രദേശത്തെ പാവപ്പെട്ട ഹിന്ദു കുടുംബങ്ങളെ മതപരിവർത്തനത്തിന് നിർബന്ധിതരാക്കുകയാണെന്ന് അക്രമികളിൽ ഒരാൾ വിളിച്ച് പറയുന്നതും ദൃശ്യങ്ങളിൽ കാണാം.
Sources:christianlive

http://theendtimeradio.com

Continue Reading

National

7 Indian Christians accused of violating conversion law

Published

on

Seven Christians have been accused of violating the stringent anti-conversion law in two separate incidents in the State of Uttar Pradesh.

Police arrested Pastor Ram Udeshy Sahani, Babulal Sahani and Vinod Kumar on July 14 in Maharajanj district.

They were charged with converting a man by allegedly offering money and promising miraculous healing, according to a complaint lodged by his wife, Chanda, who was identified by only her first name.

The police in Senduria village said the woman alleged in her complaint that her husband, who was identified by a single name, Anil, removed portraits of Hindu gods and goddesses from their home after his conversion.

The three Christians were arrested but Babulal Sahani and Vinod Kumar were released on bail on July 16.

“The police did not invoke the provisions of the anti-conversion law” against the two, said a lawyer dealing with their case.

Four other Christians were accused of converting Hindu villagers in the Moradabad district by a leader of a group

Police reportedly arrested two among them and were on the lookout for the two others.

Group local leader Pankaj Singh Pal registered the complaint at the Thakurdwara police station.

He accused the Christians of converting Hindus by offering them “fridges, televisions, bicycles, motorcycles and sewing machines among other things” and “a cash reward of 25,000 rupees

Pal alleged that those ready to become pastors were offered a monthly remuneration of 35,000 rupees and household expenses.
Sources:christiansworldnews

http://theendtimeradio.com

Continue Reading

National

ജപ്തി വിരുദ്ധ ബില്‍ കേരള നിയമസഭ പാസാക്കി: ആയിരങ്ങള്‍ക്ക് ആശ്വാസം

Published

on

കേരളത്തിലെ ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന ജപ്തി വിരുദ്ധ ബില്‍ കേരള നിയമസഭ പാസ്സാക്കി. 1968 ലെ നിയമം ഭേദഗതി ചെയ്തു കൊണ്ടാണ് 2024 ലെ നികുതി സവൂലാക്കല്‍ ബില്‍ (The Kerala Taxation Laws (Amendment) Bill-2024) കേരള നിയമസഭ ഒറ്റക്കെട്ടായി പാസാക്കിയത്.

ഇനി കുടുംബങ്ങളെ തെരുവിലേക്ക് ഇറക്കി വിടാനാകില്ല
കേരളത്തിലെ ഏതൊരു ബാങ്കിനും,ധനകാര്യ സ്ഥാപനത്തിനും,ഇതര വകുപ്പുകള്‍ക്കും വീടും, സ്ഥലവും,കെട്ടിടവും,വസ്തുവും ജപ്തി ചെയ്ത് കൊണ്ട് ഒരു കുടുംബത്തെയും തെരുവില്‍ തള്ളുന്ന കണ്ണില്‍ ചോരയില്ലാത്ത പ്രവര്‍ത്തി ഇനി മുതല്‍ ചെയ്യാന്‍ കഴിയില്ല.കേരളത്തിലെ സഹകരണ ബാങ്കുകള്‍,ദേശസാല്‍കൃത ബാങ്കുകള്‍,ഷെഡ്യൂള്‍ഡ് ബാങ്കുകള്‍, കോമേഷ്യല്‍ ബാങ്കുകള്‍ തുടങ്ങിയവയുടെ എല്ലാ തരം ജപ്തി നടപടികളിലും കേരള സര്‍ക്കാരിന് ഇടപെടാന്‍ പൂര്‍ണ്ണ അധികാരം നല്‍കുന്ന ജപ്തി വിരുദ്ധ നിയമമാണ് നിയമസഭ പാസാക്കിയത്. 1968 ലെ 87 സെക്ഷനുകള്‍ അടങ്ങിയ നിയമമാണ് കേരള നിയമസഭ ധേദഗതി ചെയ്തത്.

Revenue Recovery Proceedings
എല്ലാ തരം ജപ്തി നടപടികളിലും ഇടപെടാനും, സ്റ്റേ നല്‍കാനും, മൊറട്ടോറിയം പ്രഖ്യാപിക്കാനും സര്‍ക്കാരിന് പുതിയ ജപ്തി വിരുദ്ധ ബില്‍ അധികാരവും,അവകാശവും നല്‍കുന്നുണ്ട്.
25000 രൂപ വരെ തഹസില്‍ദാര്‍,ഒരു ലക്ഷം രൂപ വരെ ജില്ലാ കളക്ടര്‍, അഞ്ച് ലക്ഷം രൂപ വരെ റവന്യൂ വകുപ്പ് മന്ത്രി, 10 ലക്ഷം രൂപ വരെ ധനകാര്യ വകുപ്പ് മന്ത്രി,20 ലക്ഷം രൂപ വരെ കേരളാ മുഖ്യമന്ത്രി,
20 ലക്ഷം രൂപയ്ക്ക് മുകളില്‍ കേരള സര്‍ക്കാര്‍ എന്നീ അധികാര കേന്ദ്രങ്ങള്‍ക്ക് ജപ്തി നടപടികള്‍ തടയുവാനും,ഗഡുക്കള്‍ നല്‍കി സാവകാശം അനുവദിച്ച് നല്‍കാനും,ജപ്തി നടപടികളില്‍ മൊറട്ടോറിയം പ്രഖ്യാപിക്കാനും സാധിക്കും.

ജപ്തി വസ്തു ഉടമയ്ക്ക് വില്‍ക്കാം
ജപ്തി ചെയ്ത വീട്,ഭൂമി,കെട്ടിടം,വസ്തു ഇനി മുതല്‍ ഉടമയ്ക്ക് വില്‍ക്കാം.ഉടമ മരിക്കുകയാണെങ്കില്‍ അവകാശികള്‍ക്ക് വില്‍ക്കാം.ജപ്തി വസ്തുവിന്റെ ഉടമയും,വാങ്ങുന്ന ആളും നിശ്ചിത ഫോറത്തില്‍ ജില്ലാ കളക്ടര്‍ക്ക് അപേക്ഷ നല്‍കണം.ഈ രീതിയില്‍ നല്‍കുന്ന അപേക്ഷയില്‍ ജപ്തി വസ്തു വില്‍പന രജിസ്‌ട്രേഷന്‍ ജില്ലാ കളക്ടര്‍ ചെയ്ത് നല്‍കണം.ജപ്തി വിരുദ്ധ ബില്‍ വ്യവസ്ഥ ചെയ്യുന്നു.

പലിശ കുറച്ച് നല്‍കണം
12% വരുന്ന പലിശ 9% ആയി കുറച്ച് നല്‍കാന്‍ ബില്‍ വ്യസ്ഥ ചെയ്യുന്നു
ജപ്തി ചെയ്ത വീട്,ഭൂമി,കെട്ടിടം,വസ്തു ഉടമയ്ക്ക് തിരിച്ച് എടുക്കാം
ജപ്തി ചെയ്യപ്പെട്ട വീട്,ഭൂമി,കെട്ടിടം,വസ്തു ഉടമയ്ക്ക് ,അവകാശികള്‍ക്ക് തിരിച്ച് എടുക്കാന്‍ ജപ്തി വിരുദ്ധ ബില്‍ വ്യസ്ഥ ചെയ്യുന്നു.ജപ്തി വസ്തുവിന്റെ പണം ഗഡുക്കളായി നല്‍കി കൊണ്ട് വസ്തു തിരിച്ചെടുക്കാം.

ജപ്തി വസ്തു ഒരു രൂപയ്ക്ക് സര്‍ക്കാരിന് ഏറ്റെടുത്ത് ഉടമയ്ക്ക് തിരിച്ച് നല്‍കാം
ലേലത്തില്‍ പോകാത്ത വീട്,ഭൂമി,കെട്ടിടം,വസ്തു ഒരു രൂപ പ്രതിഫലം നല്‍കി ജപ്തി വസ്തു സര്‍ക്കാരിന് ഏറ്റെടുക്കാന്‍ ജപ്തി വിരുദ്ധ ബില്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നു.ഈ വിധം ഏറ്റെടുക്കുന്ന ജപ്തി വസ്തു ഉടമക്കോ, ഉടമ മരിച്ചാല്‍ അവകാശികള്‍ക്കോസര്‍ക്കാര്‍ 5 വര്‍ഷത്തിനുള്ളില്‍ തിരിച്ച് നല്‍കണം.പണം ഗഡുക്കളായി നല്‍കാന്‍ സാവകാശം നല്‍കുകയും വേണം.5 വര്‍ഷത്തിനുള്ളില്‍ ഇത്തരം ജപ്തി വസ്തു ഉടമക്ക് അല്ലാതെ മറ്റൊരാള്‍ക്കും സര്‍ക്കാര്‍ കൈമാറ്റം ചെയ്യാന്‍ പാടില്ല.സര്‍ക്കാരിന്റെ പൊതു ആവശ്യങ്ങള്‍ക്ക് ഈ വസ്തുഏറ്റെടുക്കാന്‍ പാടില്ല.ഒരു തരത്തിലുമുള്ള രൂപമാറ്റവും വസ്തുവില്‍ വരുത്തുവാന്‍ പാടില്ല.ജപ്തി വിരുദ്ധ നിയമം കര്‍ശനമായി അനുശാസിക്കുന്നു.
Sources:onlinegoodnews

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National3 hours ago

*Jayolsavam Theological Seminary**ഇവനിംഗ് ബൈബിൾ ക്ലാസ്സ് പ്രായപരിധിയില്ലാതെ ദൈവവചനം പഠിക്കുവാൻ ഇതാ* *ഒരു സ്വവർണ്ണാവസരം*

ഐ പി സി കേരളാ സ്റ്റേറ്റ് സെക്രട്ടറിയും ഐ പി സി ജയോത്സവം വർഷിപ്പ് സെൻ്റർ സഭയുടെ സീനിയർ ശുശ്രൂഷകനുമായ പാസ്റ്റർ ദാനിയൽ കൊന്ന നിൽക്കുന്നതി പ്രിൻസിപ്പാൾ...

us news3 hours ago

Bible Museum’s New Worship Exhibit Gives Viewers a ‘Foretaste of Heaven’

There’s something new at the Museum of the Bible in Washington, D.C., just in time for the busy summer season....

us news3 hours ago

Concerning Stats Reveal Why Knowing Scripture Is So Important

Believers serious about following Jesus need to understand Scripture. That’s the argument Dr. Peter Bylsma, author of “The Bible I...

Business3 hours ago

ഇന്ത്യന്‍ നിരത്തില്‍ തിളങ്ങാന്‍ രാജ്യത്തെ ഏറ്റവും വിലകൂടിയ ഇലക്ട്രിക് സ്‌കൂട്ടറുമായി ബിഎംഡബ്ല്യു

ഇന്ത്യന്‍ വിപണിയില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിക്കാനൊരുങ്ങി ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു മോട്ടോറാഡ്. ജൂലൈ 24ന് കമ്പനി ബിഎംഡബ്ല്യു സിഇ 04 ഇലക്ട്രിക് സ്‌കൂട്ടര്‍ ഇന്ത്യന്‍...

Travel4 hours ago

ഇന്ത്യക്കാര്‍ക്ക് സര്‍വസ്വാതന്ത്ര്യവുമുള്ള രാജ്യം; തുച്ഛമായ ചെലവില്‍ എത്താം, പാസ്‌പോര്‍ട്ട് വേണ്ട

ഇന്ത്യക്കും ചൈനക്കുമിടയിൽ സ്ഥിതി ചെയ്യുന്ന അതിമനോഹരമായ രാജ്യമാണ് നേപ്പാൾ. എവറസ്റ്റ് ഉൾപ്പടെ ലോകത്തെ ഏറ്റവും ഉയരമേറിയ കൊടുമുടികളിൽ എട്ടെണ്ണവും ഇവിടെയാണ്. ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികൾക്ക് പോക്കറ്റ് കീറാതെ...

National1 day ago

ഉത്തരാഖണ്ഡിൽ ക്രിസ്ത്യൻ പ്രാർത്ഥനാകൂട്ടത്തിന് നേരെ ഹിന്ദുത്വ പ്രവർത്തകരുടെ ആക്രമണം

ഡെറാഡൂൺ: കൂട്ടമതപരിവർത്തനം നടത്തിയെന്ന് ആരോപിച്ച് ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ ക്രിസ്ത്യൻ പ്രാർത്ഥനാ യോഗത്തിന് നേരെ ഹിന്ദുത്വ പ്രവർത്തകരുടെ കിരാതമായ ആക്രമണം. പ്രദേശത്തെ ഒരു വസതിയിൽ നടന്ന പ്രാർത്ഥനാ യോഗത്തിലേക്ക്...

Trending