Connect with us

National

320 വിശുദ്ധ ബൈബിൾ വാക്യം അര മണിക്കൂറിനുള്ളിൽ ചൊല്ലി ആറര വയസുകാരി ഇവാനിയ ഏയ്ഞ്ചൽ മോൾ

Published

on

വിശുദ്ധ ബൈബിൾ വാക്യം ചൊല്ലലിൽ വിസ്മയം തീർത്തു കൊണ്ണിയൂർ അസംബ്ലിസ് ഓഫ് ഗോഡ് സഭയിൽ ജൂലൈ 17 ന് ഇവാനിയ ഏയ്ഞ്ചൽ എന്ന മിടുക്കി . അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് തിരുവനന്തപുരം മേഖലാ കമ്മിറ്റി നേതൃത്വം നല്കിയ ‘വേർഡ് ഫെസ്റ്റിവലിലാണ്’ അര മണിക്കൂർ സമയം കൊണ്ട് ഏറ്റവും അധികം വാക്യം ചൊല്ലി ഇവാനിയ ഏയ്ഞ്ചൽ അത്ഭുതം രചിച്ചത്.

അഞ്ച് വിഭാഗങ്ങളിലായായിരുന്നു മത്സരം. ബിഗിനർ, പ്രൈമറി കുട്ടികൾ വാക്യം ചൊല്ലുകയും ജൂനിയർ, ഇൻറർമീഡിയറ്റ്, സീനിയർ കുട്ടികൾ വാക്യം എഴുതുകയുമാണ് വേണ്ടത്‌. അഞ്ച് വിഭാഗങ്ങളിലും ഏറ്റവും അധികം വാക്യം ചൊല്ലിയത് ഈ ആറര വയസുകാരി ഇവാനിയ ഏയ്ഞ്ചലാണ് .

തിരുവനന്തപുരം ഈസ്റ്റ് സെക്ഷനിൽ ചീനിവിളയിൽ പയനിയർ പ്രവർത്തനം നടത്തി ശക്തമായ സഭയ്ക്ക് അടിത്തറയിട്ട കർത്തൃദാസൻ പാസ്റ്റർ ആർ വൈശാഖിൻ്റെ മൂത്ത മകളാണ് ഇവാനിയ എഞ്ചൽ എന്ന കൊച്ചു മിടുക്കി. മാതാവ് കർത്തൃദാസി സിസ്റ്റർ ജെ എസ് ഷൈനിമോൾ. ഇവാനിയ ഏഞ്ചലിന് ഒരു കുഞ്ഞ് അനിയത്തിയുമുണ്ട്. മാറാനല്ലൂർ ക്രൈസ്റ്റ് നഗർ പബ്ലിക് സ്കൂളിൽ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ് ഇവാനിയ ഏയ്ഞ്ചൽ.

സെക്ഷൻ തലത്തിൽ നടന്ന മത്സരത്തിൽ നൂറ്റി അറുപത് വാക്യങ്ങൾ പറഞ്ഞു മൂന്നാം സ്ഥാനത്തെത്തിയിരുന്നു. പിന്നീടുള്ള ഒരാഴ്ച്ച കൊണ്ട് നൂറ്റി അറുപത് വാക്യം കൂടി പഠിക്കുകയും വേഗത്തിൽ പറഞ്ഞ് വിജയിയാവുകയുമായിരുന്നു. വാക്യം പറഞ്ഞാൽ മാത്രം പോര വേഗത്തിൽ പറയുവാൻ പരിശീലിക്കണം.

ബിഗിനറിൽ 230 വാക്യം പറഞ്ഞ് മൂന്നാം സ്ഥാനം നേടിയ ആശേർ ശരണും പ്രൈമറിയിൽ 293 വാക്യങ്ങൾ ചൊല്ലി ഒന്നാം സ്ഥാനത്തെത്തിയ അൻസ ശരണും ചീനിവിള സഭാംഗങ്ങളാണ്. വിവിധ വിഭാഗങ്ങളിൽ പ്രോത്സാഹന സമ്മാനവും ചീനിവിള സഭയിലെ വിവിധ കുട്ടികൾക്ക് ലഭിച്ചു.
Sources:christiansworldnews

http://theendtimeradio.com

National

*വിഷൻ 5000 ; ബാംഗ്ലൂരിൽ ടീച്ചേഴ്സ് ട്രെയിനിംഗ് പ്രോഗ്രാം നടന്നു*

Published

on

ബാംഗ്ലൂർ: ബാംഗ്ലൂർ സെൻട്രൽ ഡിസ്റ്റിക് സൂപ്രണ്ട് റവ: പോൾ തങ്കയ്യയുടെ ദർശനമായ വിഷൻ 5000ന്റെ ഭാഗമായി ബാംഗ്ലൂരിൽ ടീച്ചേഴ്സ് ട്രെയിനിങ് പ്രോഗ്രാം നടന്നു. ഗോവയിലും കർണാടകയിലും ആയി 5000 സഭകൾ സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നതാണ് വിഷൻ 5000. 2024 ജൂലൈ മാസം പതിനെട്ടാം തീയതി രാവിലെ ആറുമണി മുതൽ വൈകിട്ട് ആറുമണിവരെ ബാംഗ്ലൂർ എഫ് ജി എ ജി പ്രയർ സെന്ററിൽ വച്ച് സെൻട്രൽ ഡിസ്ട്രിക്ട് ഓഫ് സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് സെക്രട്ടറി റവറന്റ് വൈ. ക്വിന്റിലൻ വാട്ട്സ് ന്റെ അധ്യക്ഷതയിൽ ഈ മീറ്റിംഗ് നടന്നു. ഡൽഹിയിൽ നിന്നുള്ള മിഷൻ ഡയറക്ടർ റവറന്റ് കിംഗ് സോളമനും ടീമും ആണ് ഈ ട്രെയിനിങ്ങിന് നേതൃത്വം നൽകിയത്. പ്രസ്തുത മീറ്റിംഗിൽ പങ്കെടുത്തത് കർണാടകയിലും ഗോവയിലും നിന്നുള്ള മിഷൻ ടീം അംഗങ്ങൾ ആയിരുന്നു.
Sources:gospelmirror

http://theendtimeradio.com

Continue Reading

National

*Jayolsavam Theological Seminary**ഇവനിംഗ് ബൈബിൾ ക്ലാസ്സ് പ്രായപരിധിയില്ലാതെ ദൈവവചനം പഠിക്കുവാൻ ഇതാ* *ഒരു സ്വവർണ്ണാവസരം*

Published

on

ഐ പി സി കേരളാ സ്റ്റേറ്റ് സെക്രട്ടറിയും ഐ പി സി ജയോത്സവം വർഷിപ്പ് സെൻ്റർ സഭയുടെ സീനിയർ ശുശ്രൂഷകനുമായ പാസ്റ്റർ ദാനിയൽ കൊന്ന നിൽക്കുന്നതി പ്രിൻസിപ്പാൾ ആയി പ്രവർത്തിച്ചു വരുന്ന ജയോത്സവം തിയോളജിക്കൽ സെമിനാരിയുടെ 2024-25 വർഷത്തിലെ ഇവനിംഗ് ബൈബിൾ ക്ലാസ്സ് ജൂലൈ 8 ന് ആരംഭിച്ചിരിക്കുന്നു
തിങ്കൾ മുതൽ വെള്ളി വരെ വൈകുന്നേരം 6 മുതൽ രാത്രി 8 മണി വരെ തിരുവനന്തപുരം നാലാഞ്ചിറ ബെനഡിക്ട് നഗർ ജയവത്സവം തിയോളജിക്കൽ സെമിനാരിയിൽ വച്ച് നടക്കുന്നു. പ്രായപരിധിയില്ലാതെ ദൈവവചനം പഠിക്കുവാൻ ഇത് നല്ല ഒരു സ്വവർണ്ണാവസരമാണ്.
Pr KC Thomas [ Patron ] , Pr Daniel konnanikkunnathil [Principal], Pr K P Rajan [ Registrar ]ആയും പ്രവർത്തിച്ചു വരുന്നു.
B.Th English/ Malayalam 3 years. +2 pass
G.Th Malayalam. 3 years. SSLC Pass
Dip. Th. Malayalam. 2 Years. SSLC
C. Th. Malayalam. 1 year.SSLC
പരിചയസമ്പന്നരായ വേദ അധ്യാപകന്മാർ ക്ലാസുകൾ നയിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്:
+919447419180, +918129552662 ,+919895510188.
Sources:gospelmirror

http://theendtimeradio.com

Continue Reading

National

ഉത്തരാഖണ്ഡിൽ ക്രിസ്ത്യൻ പ്രാർത്ഥനാകൂട്ടത്തിന് നേരെ ഹിന്ദുത്വ പ്രവർത്തകരുടെ ആക്രമണം

Published

on

ഡെറാഡൂൺ: കൂട്ടമതപരിവർത്തനം നടത്തിയെന്ന് ആരോപിച്ച് ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ ക്രിസ്ത്യൻ പ്രാർത്ഥനാ യോഗത്തിന് നേരെ ഹിന്ദുത്വ പ്രവർത്തകരുടെ കിരാതമായ ആക്രമണം.

പ്രദേശത്തെ ഒരു വസതിയിൽ നടന്ന പ്രാർത്ഥനാ യോഗത്തിലേക്ക് അതിക്രമിച്ച് കയറിയ സംഘം സത്രീകളെയും കുട്ടികളെയും ക്രൂരമായി മർദ്ദിക്കുകയായിരുന്നു. അക്രമികൾ വീടിനകത്ത് ഉണ്ടായിരുന്ന കുരുശ് ചവിട്ടി നശിപ്പിച്ചെന്നും റിപ്പോർട്ടുണ്ട്. എന്നാൽ ഹിന്ദുത്വ പ്രവർത്തകർ ആരോപിച്ചത് പോലെ പ്രദേശത്ത് മതപരിവർത്തനം നടന്നിട്ടില്ലെന്ന് ഡെറാഡൂൺ സീനിയർ പൊലീസ് സൂപ്രണ്ട് അജയ് സിങ് പറഞ്ഞു. 11 പേർക്കെതിരെ കേസെടുത്തതായും പൊലീസ് അറിയിച്ചു. ആരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല.

സംഭവത്തിൽ ഏഴ് പേർക്കാണ് പരിക്കേറ്റത്. സ്ഥലത്തുണ്ടായ ഒരു സ്ത്രീയെ അവരുടെ താലി മാലയും സിന്ദൂരവും എവിടെയെന്ന് ചേദിച്ച് സംഘം ഭീഷണിപ്പെടുത്തി. തുടർന്ന് കുട്ടികളോടടക്കം മോശമായി പെരുമാറിയെന്നാണ് സാക്ഷികൾ പൊലീസിനോട് പറഞ്ഞത്. കുട്ടികളുടെ തലയ്ക്കടിച്ചുകൊണ്ട് എന്തിനാണ് പ്രാർത്ഥനാ യോഗത്തിൽ പങ്കെടുത്തതെന്ന് ചോദിച്ചു.

സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഹിന്ദുത്വ പ്രവർത്തകരിൽ ഒരാൾ തന്നെ ചിത്രീകരിച്ച വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.
ക്രിസ്ത്യാനികൾ പ്രദേശത്തെ പാവപ്പെട്ട ഹിന്ദു കുടുംബങ്ങളെ മതപരിവർത്തനത്തിന് നിർബന്ധിതരാക്കുകയാണെന്ന് അക്രമികളിൽ ഒരാൾ വിളിച്ച് പറയുന്നതും ദൃശ്യങ്ങളിൽ കാണാം.
Sources:christianlive

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

world news3 hours ago

കുടുംബ വീസ അനുവദിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഇളവ് നൽകി കുവൈറ്റ്

കുവൈത്ത് സിറ്റി : കുടുംബ വീസ അനുവദിക്കുന്നതിനുള്ള നിബന്ധനകളിൽ നിന്ന് സർവകലാശാല ബിരുദം ഒഴിവാക്കി കൊണ്ടുള്ള ഭേദഗതിക്ക് ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ്...

world news3 hours ago

72 Christians Imprisoned or Missing in 4 Communist Countries

According to an International Christian Concern (ICC) analysis, at least 72 Christians are either imprisoned or missing in four of...

National3 hours ago

320 വിശുദ്ധ ബൈബിൾ വാക്യം അര മണിക്കൂറിനുള്ളിൽ ചൊല്ലി ആറര വയസുകാരി ഇവാനിയ ഏയ്ഞ്ചൽ മോൾ

വിശുദ്ധ ബൈബിൾ വാക്യം ചൊല്ലലിൽ വിസ്മയം തീർത്തു കൊണ്ണിയൂർ അസംബ്ലിസ് ഓഫ് ഗോഡ് സഭയിൽ ജൂലൈ 17 ന് ഇവാനിയ ഏയ്ഞ്ചൽ എന്ന മിടുക്കി . അസംബ്ലിസ്...

National3 hours ago

*വിഷൻ 5000 ; ബാംഗ്ലൂരിൽ ടീച്ചേഴ്സ് ട്രെയിനിംഗ് പ്രോഗ്രാം നടന്നു*

ബാംഗ്ലൂർ: ബാംഗ്ലൂർ സെൻട്രൽ ഡിസ്റ്റിക് സൂപ്രണ്ട് റവ: പോൾ തങ്കയ്യയുടെ ദർശനമായ വിഷൻ 5000ന്റെ ഭാഗമായി ബാംഗ്ലൂരിൽ ടീച്ചേഴ്സ് ട്രെയിനിങ് പ്രോഗ്രാം നടന്നു. ഗോവയിലും കർണാടകയിലും ആയി...

National1 day ago

*Jayolsavam Theological Seminary**ഇവനിംഗ് ബൈബിൾ ക്ലാസ്സ് പ്രായപരിധിയില്ലാതെ ദൈവവചനം പഠിക്കുവാൻ ഇതാ* *ഒരു സ്വവർണ്ണാവസരം*

ഐ പി സി കേരളാ സ്റ്റേറ്റ് സെക്രട്ടറിയും ഐ പി സി ജയോത്സവം വർഷിപ്പ് സെൻ്റർ സഭയുടെ സീനിയർ ശുശ്രൂഷകനുമായ പാസ്റ്റർ ദാനിയൽ കൊന്ന നിൽക്കുന്നതി പ്രിൻസിപ്പാൾ...

us news1 day ago

Bible Museum’s New Worship Exhibit Gives Viewers a ‘Foretaste of Heaven’

There’s something new at the Museum of the Bible in Washington, D.C., just in time for the busy summer season....

Trending