Connect with us

National

ഹരിയാനയിലെ സര്‍ക്കാര്‍ സ്കൂളുകളില്‍‘ഗുഡ് മോണിങ്’ പറയുന്നതിന് പകരം ഇനി മുതൽ ‘ജയ് ഹിന്ദ്’ പറയണം

Published

on

ഹരിയാനയിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ സ്വാതന്ത്ര്യദിനം മുതൽ ‘ഗുഡ് മോണിങ്’ പറയുന്നതിന് പകരം ഇനി മുതൽ ‘ജയ് ഹിന്ദ്’ മതിയെന്ന് സർക്കാർ. ഇതിനായി വിദ്യാഭ്യാസ വകുപ്പ് സർക്കുലറും പുറത്തിറക്കിയിട്ടുണ്ട്.. വിദ്യാർത്ഥികളിൽ ദേശസ്നേഹം വളർത്തുന്നതിനായാണ് തീരുമാനം എന്നാണ് സർക്കാരിന്റെ വാദം.

വിദ്യാർത്ഥികളിൽ ദേശീയ ഐക്യവും സമ്പന്നമായ ഇന്ത്യയുടെ ചരിത്രത്തോടുള്ള ആദരവും വർദ്ധിക്കും.എല്ലാദിവസവും പറയുന്നതോടെ ഇത് പ്രചോദിപ്പിക്കപ്പെടുമെന്ന് വിദ്യാഭ്യാസ ഡയറക്ടറേറ്റ് പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.

കുട്ടികൾക്കിടയിൽ ആഴത്തിൽ ദേശസ്നേഹവും ദേശീയതയെ കുറിച്ചുള്ള അഭിമാനവും വളർത്തുന്നതിന് ആണ് ഗുഡ്മോണിങ് പറയുന്നതിന് പകരം ജയ് ഹിന്ദ് മതിയെന്ന് തീരുമാനം എടുത്തിരിക്കുന്നത്. സ്വാതന്ത്ര്യ സമരകാലത്ത് നേതാജി സുഭാഷ് ചന്ദ്രബോസ് ആവിഷ്കരിച്ചതാണ് ജയ്ഹിന്ദ് എന്ന പദം .പിന്നീട് സ്വാതന്ത്ര്യത്തിനുശേഷം സായുധസേന ഇത് സ്വീകരിച്ചു.
Sources:azchavattomonline.com

http://theendtimeradio.com

National

അരാവലി കണ്‍വന്‍ഷന്‍ ഒക്‌ടോബര്‍ 24 മുതല്‍ 27 വരെ

Published

on

35 മത് അരാവലി കണ്‍വന്‍ഷന്‍ ഒക്‌ടോബര്‍ 24 മുതല്‍ 27 വരെ ആംടയിലുള്ള അരാവലി ക്യാമ്പസില്‍ നടക്കും. പ്രസിദ്ധ സുവിശേഷ പ്രസംഗകന്‍ പാസ്റ്റര്‍ നുറുദ്ദീന്‍ മുല്ല മുഖ്യവചന ശുശ്രൂഷ നിര്‍വഹിക്കും.
കണ്‍വന്‍ഷന്റെ ക്രമീകരണങ്ങള്‍ പാസ്റ്റര്‍ രാജു ജോസഫ്, പാസ്റ്റര്‍ ഷിജോ കെ ജോസഫ്,പാസ്റ്റര്‍ ലക്ഷമണ്‍ സിംഗ്, പാസ്റ്റര്‍ ഫത്തെലാല്‍ മുതലായവരുടെ ചുമതലയില്‍ നടക്കുന്നു.
അരാവലി പര്‍വത നിരകളില്‍ കര്‍തൃവേലയില്‍ ആയിരിക്കുന്ന നൂറിലധികം തദ്ദേശീയരായ ദൈവദാസന്മാരും വിവിധ ജനജാതി വിഭാഗങ്ങളില്‍ നിന്നും വന്നു ചേരുന്ന വിശ്വാസികളും കൂടുന്ന ഈ ആത്മീക സംഗമത്തില്‍ വലിയ ആത്മ പകര്‍ച്ച ഉണ്ടാകേണ്ടതിനായി പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുന്നു.സഹോദരിമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും ശുശ്രൂഷകന്മാര്‍ക്കും പ്രത്യേക മീറ്റിംഗുകള്‍ ഉണ്ടായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: പാസ്റ്റര്‍ രാജു ജോസഫ് 9636409461, പാസ്റ്റര്‍ ഷിജോ കെ ജോസഫ് 9782006864

Sources:christiansworldnews

http://theendtimeradio.com

Continue Reading

National

NICOG റിവൈവൽ വുമൺ’സ് കോൺഫറൻസ് സെപ്റ്റംബർ 10 ന് റാന്നിയിൽ

Published

on

ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് റാന്നി എ സെന്ററിന്റെ ആഭിമുഖ്യത്തിൽ റിവൈവൽ വുമൺ’സ് കോൺഫറൻസ് സെപ്റ്റംബർ 10 ന് സെന്റ് തോമസ് ഹൈ സ്കൂളിനു എതിർവശം , ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ബെഥേൽ ടൌൺ ചർച്ച് റാന്നിയിൽ വെച്ച് രാവിലെ 10 മുതൽ ഉച്ചക്ക് 1 മണി വരെ നടത്തപ്പെടും. Sr . ലില്ലിക്കുട്ടി സാമുവേൽ ദൈവവചനത്തിൽ നിന്നും സംസാരിക്കും.Sr . ഫേബ ലിജോ ആരാധനയ്ക്കു നേതൃത്വം നൽകും

കൂടുതൽ വിവരങ്ങൾക്ക് : Sr അനു കുര്യാക്കോസ് , സെക്രട്ടറി +919108384590
Sources:christiansworldnews

http://theendtimeradio.com

Continue Reading

National

ഡോ. ജെയ്സൺ തോമസ് ചർച്ച് ഓഫ് ഗോഡ് ഇന്ത്യ കേരള സ്റ്റേറ്റ് എഡ്യൂക്കേഷൻ ഡയറക്ടർ ആയി നിയമിതനായി

Published

on

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് ഇന്ത്യ കേരള സ്റ്റേറ്റ് എഡ്യൂക്കേഷൻ ഡയറക്ടർ ആയി ഡോ. ജെയ്സൺ തോമസ് നിയമിതനായി. ഇന്ന് മുളക്കുഴയിൽ വെച്ചു നടന്ന സമ്മേളനത്തിൽ ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഓവർസീർ പാസ്റ്റർ വൈ. റെജി ഔദ്യോഗികമായി നിയമന വിവരം റവ. സി സി തോമസ് (ചർച്ച് ഓഫ് ഗോഡ് സൗത്ത് ഏഷ്യ സൂപ്രണ്ട്) ന്റെ സാന്നിദ്ധ്യത്തിൽ അറിയിച്ചു.

ഡോ. ജെയ്‌സൺ തോമസ് ഇന്ത്യയിലും ദക്ഷിണേഷ്യയിലും മൂന്നര പതിറ്റാണ്ടിലേറെയായി വേദശാസ്ത്ര അധ്യാപകനായി സേവനമനുഷ്ഠിച്ചു വരുന്നു. 2005 മുതൽ 2008 വരെ ഇന്ത്യ ക്രിസ്ത്യൻ അസംബ്ലി, ബെൽഫാസ്റ്റ് യുകെയുടെ സീനിയർ പാസ്റ്ററായിരുന്നു. ചിങ്ങവനം ചർച്ച് ഓഫ് ഗോഡിൻ്റെ (ശാലേം ചർച്ച്) സജീവ അംഗമായ ഡോ. ജെയ്സൺ തോമസ് യുകെയിലെ ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ്റ്റർ ഓഫ് തിയോളജി (MTh), ക്യൂൻസ് യൂണിവേഴ്സിറ്റി ഓഫ് ബെൽഫാസ്റ്റ് യുകെ യിൽ നിന്നും ഡോക്‌ടർ ഓഫ് ഫിലോസഫി (PhD) എന്നിവ നേടി. അസ്ബറി തിയോളജിക്കൽ സെമിനാരി യുഎസ്എയിൽ നിന്നും ഫുള്ളർ തിയോളജിക്കൽ സെമിനാരി യുഎസ്എയിൽ നിന്നും രണ്ട് പോസ്റ്റ് ഡോക്ടറൽ റീഡിംഗുകളും പൂർത്തിയാക്കിയിട്ടുണ്ട്.
ഡോ. ജെയ്‌സൺ തോമസ് ദീർഘ വർഷങ്ങൾ പായിപ്പാട് ന്യൂ ഇന്ത്യ ബൈബിൾ സെമിനാരിയുടെ പ്രിൻസിപ്പൽ ആയി സേവനമനുഷ്ഠിച്ചു. നിലവിൽ ഡോ. ജെയ്‌സൺ തോമസ് യുണൈറ്റഡ് വേൾഡ് മിഷൻ – മെസ ഗ്ലോബലിൻ്റെ സൗത്ത് ഏഷ്യ റീജിയണൽ ഡയറക്ടറും ദൈവശാസ്ത്ര വിദ്യാഭ്യാസ കൺസൾട്ടൻ്റുമായി പ്രവർത്തിക്കുന്നു.
കൂടാതെ ഏഷ്യ തിയോളജിക്കൽ അസോസിയേഷന്റെ (എടിഎ) കൺസൾട്ടൻ്റായും അക്രഡിറ്റേഷൻ ഇവാലുവേഷൻ ടീമിലെ അംഗമായും സേവനമനുഷ്ഠിക്കുന്നു
Iദക്ഷിണേഷ്യയിൽ മെസ ഗ്ലോബലിൽ ദൈവശാസ്ത്ര വിദ്യാഭ്യാസ ഉപദേഷ്ടാവായും ATA യുടെ കമ്മീഷൻ ഫോർ അക്രഡിറ്റേഷൻ ആൻഡ് എജ്യുക്കേഷണൽ ഡെവലപ്‌മെൻ്റ് (CAED) അംഗമായും സേവനം അനുഷ്ഠിക്കുന്ന ഡോ. ജെസ്സി ജെയ്‌സനാണ് ഭാര്യ.
മക്കൾ: എബ്രഹാം ജെയ്സൺ ഭാര്യ:ഷെറിൻ
അക്വിൽ ജെയ്സൺ ഭാര്യ: കൃപ
Sources:gospelmirror

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National12 mins ago

അരാവലി കണ്‍വന്‍ഷന്‍ ഒക്‌ടോബര്‍ 24 മുതല്‍ 27 വരെ

35 മത് അരാവലി കണ്‍വന്‍ഷന്‍ ഒക്‌ടോബര്‍ 24 മുതല്‍ 27 വരെ ആംടയിലുള്ള അരാവലി ക്യാമ്പസില്‍ നടക്കും. പ്രസിദ്ധ സുവിശേഷ പ്രസംഗകന്‍ പാസ്റ്റര്‍ നുറുദ്ദീന്‍ മുല്ല മുഖ്യവചന...

National1 day ago

NICOG റിവൈവൽ വുമൺ’സ് കോൺഫറൻസ് സെപ്റ്റംബർ 10 ന് റാന്നിയിൽ

ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് റാന്നി എ സെന്ററിന്റെ ആഭിമുഖ്യത്തിൽ റിവൈവൽ വുമൺ’സ് കോൺഫറൻസ് സെപ്റ്റംബർ 10 ന് സെന്റ് തോമസ് ഹൈ സ്കൂളിനു എതിർവശം...

world news1 day ago

ഇന്തൊനീഷ്യൻ സന്ദർശനത്തിനിടെ മാർപാപ്പയെ വധിക്കാൻ പദ്ധതിയിട്ട 7 പേർ അറസ്റ്റിൽ

സിംഗപ്പൂർ: ഇന്തൊനീഷ്യയിൽ സന്ദർശനം നടത്തുന്നതിനിടെ ഫ്രാൻസിസ് മാർപാപ്പയെ വധിക്കാൻ പദ്ധതിയിട്ട സംഭവത്തിൽ 7 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മാർപാപ്പ 3 ദിവസത്തെ ഇന്തൊനീഷ്യ സന്ദർശനം പൂർത്തിയാക്കി...

Movie1 day ago

‘Inspiring’: Russell Brand’s Newfound Passion for Jesus; Tucker Asks Him to Give Closing Prayer

For those who may not have been following British comedian and actor Russell Brand as he became a Christian and...

Sports1 day ago

ഉന്നതങ്ങളിലുള്ള എന്റെ കർത്താവിനും രക്ഷകനും സ്തുതിയും മഹത്വവും: ക്രിസ്തു സാക്ഷിയായ എന്‍‌എഫ്‌എല്‍ ഇതിഹാസ താരത്തിന്റെ ജീവിതം

അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും നല്ല National Football League (NFL) കളിക്കാരിൽ ഒരാളായ വാർണർ തന്റെ ക്രൈസ്തവ വിശ്വാസം ലോകത്തോട് തുറന്നുപറയാൻ ഒരിക്കലും മടി കാണിച്ചിരുന്നില്ല. തന്റെ...

us news1 day ago

രാത്രിയിലും സൂര്യപ്രകാശം! അതും ബഹിരാകാശത്തുനിന്ന് ഭൂമിയിലേക്ക് എത്തിച്ച്; ലോകത്തെ അത്ഭുതപ്പെടുത്തി യുഎസ് കമ്പനി

കാലിഫോർണിയ: അമേരിക്കയിലെ കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു സ്റ്റാര്‍ട്ടപ്പ് കമ്പനിയായ റിഫ്‌ലക്റ്റ് ഓര്‍ബിറ്റിന്റെ പുതിയ സംരഭമാണ് വാര്‍ത്തകളില്‍ ഇടം നേടുന്നത്. തങ്ങളുടെ പുതിയ പദ്ധതിയിലൂടെ ഭാവിയില്‍ വലിയ...

Trending