National
ഇന്ത്യയിൽ പീഡിപ്പിക്കപ്പെടുന്ന മതന്യൂനപക്ഷങ്ങൾക്കുവേണ്ടി വാദിച്ച് നൂറുകണക്കിന് മതനേതാക്കൾ
ലോകത്തിലെ ഏറ്റവും കൂടുതൽ മതസ്വാതന്ത്ര്യലംഘനം നടക്കുന്ന രാജ്യങ്ങളുടെ നിരീക്ഷണപ്പട്ടികയിൽ ഇന്ത്യയെ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് 300-ലധികം യു. എസ്. ക്രിസ്ത്യൻ നേതാക്കൾ ഈ മാസം യു. എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന് കത്ത് അയച്ചു. ഫെഡറേഷൻ ഓഫ് ഇന്ത്യൻ – അമേരിക്കൻ ക്രിസ്ത്യൻ ഓർഗനൈസേഷൻസ് ഇൻ നോർത്ത് അമേരിക്ക ആഗസ്റ്റ് ഒന്നാം തീയതി അയച്ച കത്തിലാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിൽ വന്നതിനുശേഷം ഇന്ത്യൻ ക്രിസ്ത്യാനികൾക്കെതിരായ അതിക്രമങ്ങൾ ‘അതിശയമായി’ വർധിച്ചു എന്ന് കത്തിൽ വെളിപ്പെടുത്തുന്നു. 2023-ൽ ക്രിസ്ത്യാനികൾക്കെതിരെ 1,570 ആക്രമണങ്ങൾ രേഖപ്പെടുത്തി. 2022-ൽ 1,198 ആക്രമണങ്ങൾ നടന്നതായി ഫെഡറേഷൻ ഓഫ് ഇന്ത്യൻ – അമേരിക്കൻ ക്രിസ്ത്യൻ ഓർഗനൈസേഷൻസ് ഇൻ നോർത്ത് അമേരിക്ക പറയുന്നു. കത്തിൽ ഒപ്പിട്ടവരിൽ 18 ബിഷപ്പുമാർ, മൂന്ന് ആർച്ച്ബിഷപ്പുമാർ, 167 വൈദികർ, അഞ്ച് ദൈവശാസ്ത്ര സ്കൂളുകളിൽ നിന്നുള്ള നിലവിലെ അല്ലെങ്കിൽ മുൻ പ്രസിഡന്റുമാർ, ഡീൻമാർ, 40-ലധികം ക്രിസ്ത്യൻ സംഘടനകളിൽ നിന്നുള്ള നേതാക്കൾ എന്നിവർ ഉൾപ്പെടുന്നു.
“ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം ലോകത്തിലെ ഏറ്റവും അപകടകരമായ ജനാധിപത്യരാജ്യമായി ഇന്ത്യ മാറുന്നതിനാൽ പ്രതികരിക്കാതിരിക്കാൻ ഞങ്ങൾക്കാകില്ല. ആത്യന്തികമായി വിവിധ പശ്ചാത്തലങ്ങളിൽനിന്നുള്ള നൂറുകണക്കിന് ക്രിസ്ത്യൻ നേതാക്കൾ ഇന്ത്യയിലെ പീഡിപ്പിക്കപ്പെടുന്ന സഭയ്ക്കുവേണ്ടി ശബ്ദമുയർത്തുമ്പോൾ ആ ആവശ്യം കണക്കിലെടുക്കുകയും പ്രോത്സാഹിപ്പിക്കുകയും വേണം” – സംഘടന വ്യക്തമാക്കി.
Sources:azchavattomonline.com
National
അരാവലി കണ്‍വന്‍ഷന്‍ ഒക്‌ടോബര്‍ 24 മുതല്‍ 27 വരെ
35 മത് അരാവലി കണ്‍വന്‍ഷന്‍ ഒക്‌ടോബര്‍ 24 മുതല്‍ 27 വരെ ആംടയിലുള്ള അരാവലി ക്യാമ്പസില്‍ നടക്കും. പ്രസിദ്ധ സുവിശേഷ പ്രസംഗകന്‍ പാസ്റ്റര്‍ നുറുദ്ദീന്‍ മുല്ല മുഖ്യവചന ശുശ്രൂഷ നിര്‍വഹിക്കും.
കണ്‍വന്‍ഷന്റെ ക്രമീകരണങ്ങള്‍ പാസ്റ്റര്‍ രാജു ജോസഫ്, പാസ്റ്റര്‍ ഷിജോ കെ ജോസഫ്,പാസ്റ്റര്‍ ലക്ഷമണ്‍ സിംഗ്, പാസ്റ്റര്‍ ഫത്തെലാല്‍ മുതലായവരുടെ ചുമതലയില്‍ നടക്കുന്നു.
അരാവലി പര്‍വത നിരകളില്‍ കര്‍തൃവേലയില്‍ ആയിരിക്കുന്ന നൂറിലധികം തദ്ദേശീയരായ ദൈവദാസന്മാരും വിവിധ ജനജാതി വിഭാഗങ്ങളില്‍ നിന്നും വന്നു ചേരുന്ന വിശ്വാസികളും കൂടുന്ന ഈ ആത്മീക സംഗമത്തില്‍ വലിയ ആത്മ പകര്‍ച്ച ഉണ്ടാകേണ്ടതിനായി പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുന്നു.സഹോദരിമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും ശുശ്രൂഷകന്മാര്‍ക്കും പ്രത്യേക മീറ്റിംഗുകള്‍ ഉണ്ടായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: പാസ്റ്റര്‍ രാജു ജോസഫ് 9636409461, പാസ്റ്റര്‍ ഷിജോ കെ ജോസഫ് 9782006864
Sources:christiansworldnews
National
NICOG റിവൈവൽ വുമൺ’സ് കോൺഫറൻസ് സെപ്റ്റംബർ 10 ന് റാന്നിയിൽ
ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് റാന്നി എ സെന്ററിന്റെ ആഭിമുഖ്യത്തിൽ റിവൈവൽ വുമൺ’സ് കോൺഫറൻസ് സെപ്റ്റംബർ 10 ന് സെന്റ് തോമസ് ഹൈ സ്കൂളിനു എതിർവശം , ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ബെഥേൽ ടൌൺ ചർച്ച് റാന്നിയിൽ വെച്ച് രാവിലെ 10 മുതൽ ഉച്ചക്ക് 1 മണി വരെ നടത്തപ്പെടും. Sr . ലില്ലിക്കുട്ടി സാമുവേൽ ദൈവവചനത്തിൽ നിന്നും സംസാരിക്കും.Sr . ഫേബ ലിജോ ആരാധനയ്ക്കു നേതൃത്വം നൽകും
കൂടുതൽ വിവരങ്ങൾക്ക് : Sr അനു കുര്യാക്കോസ് , സെക്രട്ടറി +919108384590
Sources:christiansworldnews
National
ഡോ. ജെയ്സൺ തോമസ് ചർച്ച് ഓഫ് ഗോഡ് ഇന്ത്യ കേരള സ്റ്റേറ്റ് എഡ്യൂക്കേഷൻ ഡയറക്ടർ ആയി നിയമിതനായി
മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് ഇന്ത്യ കേരള സ്റ്റേറ്റ് എഡ്യൂക്കേഷൻ ഡയറക്ടർ ആയി ഡോ. ജെയ്സൺ തോമസ് നിയമിതനായി. ഇന്ന് മുളക്കുഴയിൽ വെച്ചു നടന്ന സമ്മേളനത്തിൽ ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഓവർസീർ പാസ്റ്റർ വൈ. റെജി ഔദ്യോഗികമായി നിയമന വിവരം റവ. സി സി തോമസ് (ചർച്ച് ഓഫ് ഗോഡ് സൗത്ത് ഏഷ്യ സൂപ്രണ്ട്) ന്റെ സാന്നിദ്ധ്യത്തിൽ അറിയിച്ചു.
ഡോ. ജെയ്സൺ തോമസ് ഇന്ത്യയിലും ദക്ഷിണേഷ്യയിലും മൂന്നര പതിറ്റാണ്ടിലേറെയായി വേദശാസ്ത്ര അധ്യാപകനായി സേവനമനുഷ്ഠിച്ചു വരുന്നു. 2005 മുതൽ 2008 വരെ ഇന്ത്യ ക്രിസ്ത്യൻ അസംബ്ലി, ബെൽഫാസ്റ്റ് യുകെയുടെ സീനിയർ പാസ്റ്ററായിരുന്നു. ചിങ്ങവനം ചർച്ച് ഓഫ് ഗോഡിൻ്റെ (ശാലേം ചർച്ച്) സജീവ അംഗമായ ഡോ. ജെയ്സൺ തോമസ് യുകെയിലെ ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ്റ്റർ ഓഫ് തിയോളജി (MTh), ക്യൂൻസ് യൂണിവേഴ്സിറ്റി ഓഫ് ബെൽഫാസ്റ്റ് യുകെ യിൽ നിന്നും ഡോക്‌ടർ ഓഫ് ഫിലോസഫി (PhD) എന്നിവ നേടി. അസ്ബറി തിയോളജിക്കൽ സെമിനാരി യുഎസ്എയിൽ നിന്നും ഫുള്ളർ തിയോളജിക്കൽ സെമിനാരി യുഎസ്എയിൽ നിന്നും രണ്ട് പോസ്റ്റ് ഡോക്ടറൽ റീഡിംഗുകളും പൂർത്തിയാക്കിയിട്ടുണ്ട്.
ഡോ. ജെയ്സൺ തോമസ് ദീർഘ വർഷങ്ങൾ പായിപ്പാട് ന്യൂ ഇന്ത്യ ബൈബിൾ സെമിനാരിയുടെ പ്രിൻസിപ്പൽ ആയി സേവനമനുഷ്ഠിച്ചു. നിലവിൽ ഡോ. ജെയ്സൺ തോമസ് യുണൈറ്റഡ് വേൾഡ് മിഷൻ – മെസ ഗ്ലോബലിൻ്റെ സൗത്ത് ഏഷ്യ റീജിയണൽ ഡയറക്ടറും ദൈവശാസ്ത്ര വിദ്യാഭ്യാസ കൺസൾട്ടൻ്റുമായി പ്രവർത്തിക്കുന്നു.
കൂടാതെ ഏഷ്യ തിയോളജിക്കൽ അസോസിയേഷന്റെ (എടിഎ) കൺസൾട്ടൻ്റായും അക്രഡിറ്റേഷൻ ഇവാലുവേഷൻ ടീമിലെ അംഗമായും സേവനമനുഷ്ഠിക്കുന്നു
Iദക്ഷിണേഷ്യയിൽ മെസ ഗ്ലോബലിൽ ദൈവശാസ്ത്ര വിദ്യാഭ്യാസ ഉപദേഷ്ടാവായും ATA യുടെ കമ്മീഷൻ ഫോർ അക്രഡിറ്റേഷൻ ആൻഡ് എജ്യുക്കേഷണൽ ഡെവലപ്‌മെൻ്റ് (CAED) അംഗമായും സേവനം അനുഷ്ഠിക്കുന്ന ഡോ. ജെസ്സി ജെയ്‌സനാണ് ഭാര്യ.
മക്കൾ: എബ്രഹാം ജെയ്സൺ ഭാര്യ:ഷെറിൻ
അക്വിൽ ജെയ്സൺ ഭാര്യ: കൃപ
Sources:gospelmirror
-
Travel4 months ago
യാക്കൂസ കരിഷ്മ:ഓല സ്കൂട്ടറിനേക്കാൾ വിലക്കുറവിൽ കുഞ്ഞൻ കാർ; സിറ്റി യാത്രകൾക്ക് ഇനി ഇവൻ മതിയാവും
-
world news11 months ago
50 രാജ്യങ്ങളിലേക്ക് കുവൈത്ത് പൗരന്മാർക്ക് വിസയില്ലാതെ സഞ്ചരിക്കാം
-
National6 months ago
നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി
-
Life11 months ago
മനുഷ്യന് താമസിക്കാന്‍ ചന്ദ്രനില്‍ വീടുകള്‍; നാസ 3ഡി പ്രിന്ററുകള്‍ ചന്ദ്രനിലേക്കയക്കും
-
Movie6 months ago
Actor Ryan Phillippe ‘Craving’ Relationship With God After Movie About Christian Missionary
-
Movie9 months ago
Brazilian gospel singer Pedro Henrique dies of heart attack after collapsing on stage
-
Sports7 months ago
Michigan Head Coach Jim Harbaugh Reveals ‘Mini Revival’, 70 Players Baptized Last Season
-
National11 months ago
Pentecostal mission center demolished in India; pastor, 17 others arrested