Connect with us

National

ക്രിസ്ത്യൻ ബ്രദേഴ്സ്* : *ഭാരവാഹികളെ തെരെഞ്ഞെടുത്തു

Published

on

ദക്ഷിണ കന്നഡ : ദക്ഷിണ കന്നഡ ജില്ലയിൽ ഇച്ചിലംമ്പാടിയിൽ ക്രിസ്ത്യൻ സമുദായത്തിന്റെ ഉദ്ധാരണത്തിന് വേണ്ടി രൂപീകൃതമായ ക്രിസ്ത്യൻ ബ്രദേഴ്സ് അസോസിയേഷന്റെ ജനറൽബോഡി 2024 ഓഗസ്റ്റ് 15ന് നടന്നു. ഈ ജനറൽ ബോഡിയിൽ സഭാ സംഘടനാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുത്തു .രക്ഷാധികാരികളായി ശ്രീ. വർഗീസ് അബ്രഹാം, ശ്രീമതി.കെ റ്റി വൽസമ്മ, ശ്രീ. തങ്കച്ചൻ സി. പ്രസിഡന്റ്- ജോൺസൺ എ , വൈസ് പ്രസിഡന്റ്- വർഗീസ് കുര്യൻ, സെക്രട്ടറി- നിതിൻ മാത്യു, ജോയിൻ സെക്രട്ടറി- റോബിൻ, ട്രഷറർ- ജോസഫ് എ . കമ്മിറ്റി മെമ്പേഴ്സ് – ജി തോമസ്, മേഹി ജോർജ്, അലക്സ് വർഗീസ്, ഡേവിഡ് എം പി, എം എം വർഗീസ്, അശ്വിൻ എന്നിവരെ പുതിയ വർഷത്തെ ഭാരവാഹികളായി തെരഞ്ഞെടുത്തു
Sources:gospelmirror

http://theendtimeradio.com

National

കേരളത്തിലെ റേഷന്‍ കടകള്‍ അടിമുടി മാറുന്നു, ബില്ലടവ് മുതല്‍ ബാങ്കിംഗ് സേവനങ്ങള്‍ വരെ ലഭ്യമാകും

Published

on

 

തിരുവനന്തപുരം: ഓണത്തിന് മുമ്പ് സംസ്ഥാനത്ത് ആയിരം കെ-സ്റ്റോറുകള്‍ തുറക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി ജി.ആര്‍ അനില്‍.

നെടുമങ്ങാട് താലൂക്കിലെ മുക്കോലയ്ക്കലും വേങ്കോടും കെ സ്റ്റോര്‍ ഉദ്ഘാടനം നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങള്‍ ആശ്രയിക്കുന്ന ദൈനംദിന സേവനങ്ങളും സാധനങ്ങളും റേഷന്‍ കടകളിലൂടെ ലഭ്യമാക്കുകയാണ് കെ സ്റ്റോറുകളുടെ പ്രവര്‍ത്തനത്തിലൂടെ ലക്ഷ്യമിടുന്നത്. കെ സ്റ്റോറുകള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോകും. അമിതമായ വിലവര്‍ധനക്കെതിരെയുള്ള സര്‍ക്കാരിന്റെ ഇടപെടലുകളാണ് കെ സ്റ്റോറുകളെന്നും മന്ത്രി പറഞ്ഞു.

നെടുമങ്ങാട് നഗരസഭാ പരിധിയില്‍ മുക്കോലയ്ക്കലുള്ള 260ാം നമ്പര്‍ റേഷന്‍കടയും, കരകുളം ഗ്രാമപഞ്ചായത്തിലെ വേങ്കോടുള്ള 70ാം നമ്പര്‍ റേഷന്‍ കടയുമാണ് കെ-സ്റ്റോറുകളായി മാറ്റിയത്. പശ്ചാത്തലസൗകര്യം വികസിപ്പിച്ചും ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ കൂടുതല്‍ സേവനങ്ങള്‍ ഒരുക്കിയുമാണ് റേഷന്‍ കടകളെ കെ-സ്റ്റോറുകളാക്കുന്നത്. നിലവില്‍ റേഷന്‍ കാര്‍ഡുകള്‍ക്ക് ലഭിക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ക്ക് പുറമേ ശബരി, മില്‍മ ഉത്പന്നങ്ങളും അഞ്ച് കിലോ തൂക്കമുള്ള മിനി ഗ്യാസ് സിലിണ്ടറുകളും കെ-സ്റ്റോറുകളില്‍ ലഭിക്കും.

ഇലക്‌ട്രിസിറ്റി ബില്‍, ടെലഫോണ്‍ ബില്‍ എന്നിവയുടെ അടവ്, പഞ്ചായത്ത് വില്ലേജ്-സപ്ലൈ ഓഫീസുകളില്‍ നിന്നുള്ള ഓണ്‍ലൈന്‍ സേവനങ്ങള്‍ ഉള്‍പ്പെടെ 52 ഇനം സേവനങ്ങള്‍, 10,000 രൂപ വരെയുള്ള ബാങ്കിങ് സൗകര്യങ്ങള്‍ എന്നിവയും കെ-സ്റ്റോറിലുണ്ട്.
Sources:NEWS AT TIME

http://theendtimeradio.com

Continue Reading

National

ഐപിസി ബാംഗ്ലൂർ സെൻ്റർ വൺ വാർഷിക കൺവെൻഷൻ സെപ്റ്റംബർ 26 മുതൽ 29 വരെ

Published

on

ഐപിസി ബാംഗ്ലൂർ സെൻ്റർ വണ്ണിന്റെ 8-ാം മത് വാർഷിക കൺവെൻഷൻ സെപ്റ്റംബർ 26 മുതൽ 29 വരെ ബാഗ്ലൂർ അഗര ഹോരോമാവ് ഐപിസി കർണാടക ഹെഡ് ക്വാർട്ടിൽ 1നടക്കും.

പാ. കെ.എസ് ജോസഫ്, പാ. വർഗീസ് ഫിലിപ്പ്, പാ. പി.സി ചെറിയാൻ, പാ. ഷിബു തോമസ് എന്നിവർ പ്രസംഗിക്കും. പിവൈപിഎ, സണ്ടേസ്കൂൾ, സോദരി സമാജം, എന്നിവയുടെ വാർഷിക യോഗങ്ങളും നടക്കും. സെൻ്റർ ക്വയർ ഗാന ശുശ്രുഷ നയിക്കും.
Sources:christiansworldnews

http://theendtimeradio.com

Continue Reading

National

Rev P I Abraham കാനം അച്ഛൻ അന്തരിച്ചു

Published

on

പി ഐ എബ്രഹാം യാക്കോബായ സഭയിൽ വൈദികനായിരിക്കെ പെന്തകോസ്ത് വിശ്വാസം സ്വീകരിച്ച് കാനം അച്ചൻ എന്ന പേരിൽ സമൂഹത്തിൽ അറിയപ്പെടുന്നു. അനുഗ്രഹീതനായ പ്രസംഗകൻ, പ്രഗത്ഭനായ എഴുത്തുകാരൻ എന്നീ നിലകളിൽ അര നൂറ്റാണ്ടിലേറെ പെന്തകോസ്ത് മുന്നേറ്റത്തിന്റെ കൂടെ സഞ്ചരിച്ച വ്യക്തിയാണ് കാനം അച്ചൻ.

1933 ഒക്ടോബർ 20 നു കോട്ടയം ജില്ലയിൽ ചെലക്കൊമ്പു ഗ്രാമത്തിൽ പാറക്കൽ എന്ന യാക്കോബായ കുടുംബത്തിൽ ഐസക് – മറിയാമ്മ ദമ്പതികളുടെ മകനായി ജനിച്ചു. ബാല്യം മുതൽ ആത്മീയ തല്പരനായിരുന്നു. സണ്ടേസ്കൂൾ വിദ്യര്തിയായിരിക്കെ യേശുവിനെ രക്ഷിതാവായി സ്വീകരിച്ചു. 1958-ൽ വൈദീക പഠനത്തിനു ശേഷം പട്ടം സ്വീകരിച്ചു വൈദീകനായി കോട്ടയം ജില്ലയിൽ വിവിധ പള്ളികളിൽ ശുശ്രൂഷിച്ചു. യാക്കോബായ സഭയുടെ വചനവിരുദ്ധ നിലപാടുകൾക്കും അന്ധവിശ്വാസങ്ങൾക്കും എതിരെ വിശ്വാസികളെ ബോധവൽക്കരിച്ചു. പലപ്പോഴും സഭാനേതൃത്വം അച്ഛനെ വിസ്തരിക്കുകയും സഭാനടപടികളും ഉപദേശങ്ങളും ലംഖിക്കരുതെന്നു മുന്നറിയിപ്പ് നല്കുകയും ചെയ്തു.

കങ്ങഴ ചെറ്റെടം പള്ളി വികാരിയായിരിക്കെ 1966-ൽ ഓഗസ്റ്റ്‌ 3 നു മണിമലയാറ്റിൽ സി സി മാത്യു എന്ന ജോർജ് സാറിന്റെ കൈക്കീഴിൽ വിശ്വാസസ്നാനം സ്വീകരിച്ചു. സ്നാനമെറ്റെങ്കിലും പൌരോഹിത്യം ഉപേക്ഷിച്ചില്ല. എന്നാൽ അച്ഛന്റെ സ്നാന വാർത്ത വൻ പ്രാധാന്യത്തോടെ സീയോൻകാഹളം മാസികയിൽ അച്ചടിച്ച്‌ വന്നതോടെ സഭ കാനം അച്ഛനെ മുടക്കി.

കേരളത്തിൽ പെന്തകോസ്ത് സഭകൾ സഭാ വിഭാഗ വ്യത്യസമെന്യെ കാനം അച്ഛനെ പ്രസംഗകൻ എന്ന നിലയിൽ അംഗീകരിച്ച് ആദരിച്ചു. വിശ്രമമില്ലാതെ 1967 മുതൽ കഴിഞ്ഞ 51 വർഷമായി അദേഹം പ്രസംഗിക്കുകയും എഴുതുകയും ചെയ്യുന്നു.
Contact Information
Evg. P I Abraham
Parackel House,
Chambakara P O; Kottayam,
Kerala, India

Tel: 91-481-248-5402
Mob: 91-828-104-3612
Sources:mgmministry

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

world news2 hours ago

6 women detained, imprisoned amid Nicaragua’s crackdown on Christians

In Nicaragua, a systematic crackdown on Christians has led to the detention and imprisonment of six women over the past...

National2 hours ago

കേരളത്തിലെ റേഷന്‍ കടകള്‍ അടിമുടി മാറുന്നു, ബില്ലടവ് മുതല്‍ ബാങ്കിംഗ് സേവനങ്ങള്‍ വരെ ലഭ്യമാകും

  തിരുവനന്തപുരം: ഓണത്തിന് മുമ്പ് സംസ്ഥാനത്ത് ആയിരം കെ-സ്റ്റോറുകള്‍ തുറക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി ജി.ആര്‍ അനില്‍. നെടുമങ്ങാട് താലൂക്കിലെ മുക്കോലയ്ക്കലും വേങ്കോടും കെ സ്റ്റോര്‍ ഉദ്ഘാടനം...

National2 hours ago

ഐപിസി ബാംഗ്ലൂർ സെൻ്റർ വൺ വാർഷിക കൺവെൻഷൻ സെപ്റ്റംബർ 26 മുതൽ 29 വരെ

ഐപിസി ബാംഗ്ലൂർ സെൻ്റർ വണ്ണിന്റെ 8-ാം മത് വാർഷിക കൺവെൻഷൻ സെപ്റ്റംബർ 26 മുതൽ 29 വരെ ബാഗ്ലൂർ അഗര ഹോരോമാവ് ഐപിസി കർണാടക ഹെഡ് ക്വാർട്ടിൽ...

National3 hours ago

Rev P I Abraham കാനം അച്ഛൻ അന്തരിച്ചു

പി ഐ എബ്രഹാം യാക്കോബായ സഭയിൽ വൈദികനായിരിക്കെ പെന്തകോസ്ത് വിശ്വാസം സ്വീകരിച്ച് കാനം അച്ചൻ എന്ന പേരിൽ സമൂഹത്തിൽ അറിയപ്പെടുന്നു. അനുഗ്രഹീതനായ പ്രസംഗകൻ, പ്രഗത്ഭനായ എഴുത്തുകാരൻ എന്നീ...

Travel3 hours ago

ലഗേജിലെ ദ്രാവക പദാര്‍ത്ഥങ്ങളുടെ അളവ് കുറയും; പുതിയ യൂറോപ്യന്‍ യൂണിയന്‍ ബാഗേജ് നിയമങ്ങള്‍ സെപ്റ്റംബര്‍ 1 മുതല്‍

ബ്രസൽസ്: പുതിയ യൂറോപ്യന്‍ യൂണിയന്‍ ബാഗേജ് നിയമങ്ങള്‍ സെപ്റ്റംബര്‍ 1 മുതല്‍ നിലവില്‍ വരും.ഇതനുസരിച്ച്‌, എല്ലാ ദ്രാവകങ്ങള്‍, ജെല്‍, പേസ്റ്റ്, എയറോസോള്‍ എന്നിവയുടെ അളവ് 100 മില്ലിലിറ്റര്‍...

National1 day ago

വ്യാജ മതപരിവർത്തന കേസിൽ യുപി പോലീസിനെതിരെ ബറേലി കോടതിയുടെ രൂക്ഷ വിമർശനം

മതപരിവർത്തനം നടത്തിയെന്നാരോപിച്ച് പോലീസ് കേസെടുത്ത രണ്ടുപേരെ ബറേലി കോടതി വെറുതെവിട്ടു. അന്വേഷണം നടത്തുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ നിർദേശിച്ചു ഉത്തർപ്രദേശിലെ ബറേലിയിലെ ഒരു കോടതി രണ്ട് പുരുഷന്മാർക്കെതിരെ...

Trending