Travel
വിസ വേണ്ട; ഉത്തരേന്ത്യയില്‍ പോകുന്ന ചെലവില്‍ ഈ രാജ്യങ്ങളില്‍ ട്രിപ്പ് പോവാം
വിദേശരാജ്യങ്ങളിലേക്ക് വിനോദസഞ്ചാരത്തിനായി പോവുക എന്നത് ഇന്ന് അത്ര അപൂർവതയൊന്നുമല്ല. ഒരുകാലത്ത് പണക്കാർക്ക് മാത്രം സാധ്യമായിരുന്ന ഇത്തരം വിദേശ ടൂറുകൾ ഇന്ന് കൂടുതൽ ജനകീയമായിക്കൊണ്ടിരിക്കുകായണ്. വിദേശത്തേക്കുള്ള വിനോദയാത്രകൾക്ക് ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്ന് നാം യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന രാജ്യങ്ങളുടെ വിസയുണ്ടായിരിക്കുക എന്നതാണ്. എന്നാൽ ഇന്ത്യക്കാർക്ക് വിസയില്ലാതെയും വിസ ഓൺ അറൈവലായും (മുൻകൂർ വിസ എടുക്കാതെ) യാത്ര ചെയ്യാൻ സാധിക്കുന്ന നിരവധി രാജ്യങ്ങളുണ്ട്. ഇത്തരം രാജ്യങ്ങളിലേക്ക് യാത്ര ചെയ്താലുള്ള വലിയ മെച്ചങ്ങളിലൊന്ന് വിസയ്ക്കായി ചെലവഴിക്കുന്ന പണവും സമയവും ലാഭിക്കാമെന്നതാണ്.
ചെലവ് കുറഞ്ഞ വിദേശയാത്രകൾ നടത്താൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും മികച്ച ഓപ്ഷൻ നമ്മുടെ അയൽരാജ്യങ്ങളാണ്. ഇന്ത്യക്കാർക്ക് വിസയില്ലാതെ യാത്ര ചെയ്യാൻ സാധിക്കുന്ന ചില ഏഷ്യൻ രാജ്യങ്ങൾ പരിചയപ്പെടാം.
നേപ്പാൾ
ഇന്ത്യക്കാർ ഏറ്റവും കൂടുതൽ സന്ദർശിക്കുന്ന രാജ്യങ്ങളിലൊന്നാണ് നേപ്പാൾ. ഇന്ത്യക്കും ചൈനക്കുമിടയിൽ സ്ഥിതി ചെയ്യുന്ന ഈ അതിമനോഹരമായ രാജ്യത്താണ് എവറസ്റ്റ് ഉൾപ്പടെ ലോകത്തെ ഏറ്റവും ഉയരമേറിയ കൊടുമുടികളിൽ എട്ടെണ്ണവും സ്ഥിതി ചെയ്യുന്നത്. പൊഖാറ അന്നപൂർണ ട്രെക്കിങ് സർക്യൂട്ട്, ബുദ്ധൻ ജനിച്ച ലുംബിനി ഗ്രാമം, സാഗർമാതാ നാഷണൽ പാർക്ക്, കാഠ്മണ്ഡു താഴ്വര, ചിത്വാൻ ദേശീയ ഉദ്യാനം തുടങ്ങി നിരവധി കാഴ്ചകളാണ് നേപ്പാളിൽ സഞ്ചാരികളെ കാത്തിരിക്കുന്നത്. ഇന്ത്യയുമായി തുറന്ന അതിർത്തി പങ്കിടുന്ന രാജ്യം കൂടിയാണ് നേപ്പാൾ എന്നതും സഞ്ചാരികളെ ഇങ്ങോട്ട് ആകർഷിക്കുന്നു. ബാക്ക്പാക്കിങ് ടൂറിസ്റ്റുകളുടെ സ്വപ്ന ഡെസ്റ്റിനേഷനാണ് നേപ്പാൾ. ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികൾക്ക് പോക്കറ്റ് കീറാതെ എളുപ്പത്തിൽ നേപ്പാളിൽ പോയി വരാം. വാലിഡായ ഒരു തിരിച്ചറിയൽ രേഖ മാത്രമാണ് ഇന്ത്യക്കാർക്ക് നേപ്പാളിൽ പ്രവേശിക്കാൻ ആവശ്യമായിട്ടുള്ളത്.
ഭൂട്ടാൻ
ഹിമാലയൻചെരിവിലെ ഭൂട്ടാനെന്ന കുഞ്ഞുരാജ്യത്തിലേക്കുള്ള യാത്ര ഏതൊരു സഞ്ചാരിക്കും സ്വപ്നസാക്ഷാത്കാരമാണ്. മഹത്തായ മതസാംസ്കാരിക പൈതൃകത്തിൽ നിറഞ്ഞുനിൽക്കുമ്പോഴും ഭൂട്ടാൻ സഞ്ചാരികളെ സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു. വർണശബളിതമായ കൊടിതോരണങ്ങളാൽ അലംകൃതമായ വഴികൾ. ആധ്യാത്മികനിറവിന്റെ സ്തംഭങ്ങളായ വലിയ ക്ഷേത്രങ്ങളും ബുദ്ധശില്പങ്ങളും. കണ്ടിരിക്കേണ്ട പ്രകൃതി മനോഹാരിതയും സോങ് എന്ന് അറിയപ്പെടുന്ന കെട്ടിടങ്ങളുടെ നിർമ്മാണ സൗന്ദര്യവും മഞ്ഞും മലഞ്ചെരുവുകളിലൂടെയുള്ള യാത്രകളും ഒക്കെയാണ് ഭൂട്ടാനെ എന്നും ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ടൂറിസ്റ്റ് ഡെസിറ്റേഷനാക്കുന്നത്. 90 ശതമാനം ജനങ്ങൾക്കും ഹിന്ദി ഭാഷ അറിയാം. എൻഗുൾട്രം എന്നാണ് ഭൂട്ടാന്റെ കറൻസിയുടെ പേര്. ഇന്ത്യൻ രൂപയുടെ അതേ മൂല്യം. ഇന്ത്യൻ രൂപ നൽകിയാലും കടക്കാർ സ്വീകരിക്കും, അതല്ലെങ്കിൽ ഇന്ത്യൻ രൂപ കൊടുത്താൽ കറൻസി മാറ്റിക്കിട്ടും. വിസയ്ക്ക് പകരം വിമാനത്താവളങ്ങളിൽ നിന്നും അതിർത്തിയിൽ നിന്നും ഇന്ത്യക്കാർക്ക് പെർമിറ്റ് എടുക്കാം. പെർമിറ്റിന് അപേക്ഷിക്കാൻ വോട്ടർ ഐഡി, പാസ്പോർട്ട് തുടങ്ങിയവ തിരിച്ചറിയൽ രേഖയായി സ്വീകരിക്കും. അതേ സമയം ഡ്രൈവിങ് ലൈസൻസും പാൻ കാർഡും അംഗീകരിക്കില്ല.
തായ്ലൻഡ്
ഇന്ത്യക്കാർ ഏറ്റവും കൂടുതൽ പോകാൻ ആഗ്രഹിക്കുന്ന നാടുകളിലൊന്നാണ് തായ്ലൻഡ്. ബീച്ചുകളും നൈറ്റ്ലൈഫും പാർട്ടിയും പ്രകൃതി ഭംഗിയും ഭക്ഷണ വൈവിധ്യങ്ങളും എല്ലാം സമ്മേളിക്കുന്ന തായ്ലൻഡിൽ ഇന്ത്യയിൽ നിന്ന് വളരെ കുറഞ്ഞ ചിലവിൽ പോയി വരാം. പട്ടായയും ഫുക്കറ്റും അവിടുത്തെ ബീച്ച് ലൈഫും പാർട്ടികളുമെല്ലാം സഞ്ചാരികളെ മോഹിപ്പിക്കുന്നതാണ്. ടൂറിസം പ്രധാന വരുമാന മാർഗങ്ങളിലൊന്നായ ഈ രാജ്യം പല രാജ്യങ്ങൾക്കും വിസ ഇളവുകൾ നൽകുന്നുണ്ട്. ഇന്ത്യൻ സഞ്ചാരികൾക്ക് വിസ ഓൺഅറൈവലായിട്ടായിരുന്നു തായ്ലൻഡിൽ പ്രവേശനം നൽകിയിരുന്നത്. എന്നാലിപ്പോൾ പരീക്ഷണാടിസ്ഥാനത്തിൽ വിസ രഹിത പ്രവേശനവും അനുവദിക്കുന്നുണ്ട്. ഇന്ത്യക്കാരായ സഞ്ചാരികൾ നിർണായകമായതിനാൽ തായ്ലൻഡ് വിസ രഹിത പ്രവേശനം നീട്ടുമെന്നും വാർത്തകളുണ്ടായിരുന്നു. പാസ്പോർട്ട് നിർബന്ധമാണ്.
മാലദ്വീപ്
ഇന്ത്യ-മാലദ്വീപ് ബന്ധം ഇപ്പോഴത്ര സുഖകരമല്ലെങ്കിലും ഇന്ത്യൻ സഞ്ചാരികളുടെ പ്രധാന ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളിൽ ഒന്നാണ് മാലദ്വീപ്. പഞ്ചസാര മണലുകൾ തെളിയുന്ന ബീച്ചുകൾ. തെളിഞ്ഞ വെള്ളം. വാട്ടർ സ്പോർട്സിനുള്ള സൗകര്യങ്ങൾ, ആഡംബരങ്ങൾ നിറഞ്ഞ ബീച്ച് റിസോർട്ടുകൾ തുടങ്ങിയവയൊക്കെയാണ് മാലദ്വീപിന്റെ ആകർഷണങ്ങൾ. വിനോദസഞ്ചാര ആവശ്യങ്ങൾക്കായി മാലദ്വീപിലേക്ക് പോകുന്ന എല്ലാ ഇന്ത്യക്കാർക്കും 30 ദിവസത്തെ കാലാവധിയുള്ള ഓൺ അറൈവൽ വിസയ്ക്ക് അർഹതയുണ്ട്. ആവശ്യമെങ്കിൽ ഇത് 60 ദിവസത്തേക്ക് ദീർഘിപ്പിച്ച് കിട്ടും.
ലാവോസ്
ഒരുപാട് പ്രത്യേകതകളുള്ള രാജ്യമാണ് ലാവോസ്. ദശലക്ഷം ആനകളുടെ നാട് എന്നു വിളിക്കപ്പെടുന്ന ലാവോസിന് ലോകത്തിലെ ഏറ്റവും കൂടുതൽ ബോംബുകൾ പതിച്ച രാജ്യമെന്ന വേദനയുമുണ്ട്. കടൽതീരമില്ലാത്ത, നാലുപാടും കരയാൽ ചുറ്റപ്പെട്ട മനോഹരമായ രാജ്യമാണിത്. ബീച്ചുകളില്ലെങ്കിലും കാടും പുഴയും കൃഷിസ്ഥലങ്ങളും നഗരങ്ങളുമൊക്കെയായി വ്യത്യസ്തമായ ഒരു യാത്രയ്ക്ക് ചേർന്ന നാട്. ലാവോസ് സന്ദർശിക്കാൻ ഇന്ത്യക്കാർക്ക് വിസ ആവശ്യമില്ല. ഓൺ അറൈവൽ വിസയിൽ 30 ദിവസം വരെ ലാവോസിൽ കഴിയാം. യാത്രയ്ക്ക് ആറുമാസമെങ്കിലും കാലവധിയുള്ള പാസ്പോർട്ട് നിർബന്ധമാണ്.
കംബോഡിയ
ഇന്ത്യക്കാർക്ക് മുൻകൂർവിസയില്ലാതെ യാത്രചെയ്യാൻ സാധിക്കുന്ന മറ്റൊരു മനോഹരമായ രാജ്യമാണ് കംബോഡിയ. ആധുനികതയുടെ സ്പർശം വളരെ കുറവുള്ള പ്രകൃതിയുടെ നാടൻ കാഴ്ചകളാണ് ഈ രാജ്യം സമ്മാനിക്കുന്നത്. ലോക പ്രശസ്തമായ അങ്കോർവാത് ക്ഷേത്രം സ്ഥിതി ചെയ്യുന്ന നാടാണ് കംബോഡിയ. ഓൺ അറൈവൽ വിസയിൽ 30 ദിവസം വരെ താമസിക്കാം. യാത്രയ്ക്ക് പാസ്പോർട്ട് നിർബന്ധം.
Sources:azchavattomonline.com
Travel
ഇനി വിമാനങ്ങളിൽ ഫോൺ ‘ഓഫ്’ ചെയ്യേണ്ട; വൈഫൈ എത്തി, ആ പ്രശ്നത്തിന് തീരുമാനമായി
വിമാനങ്ങളിൽ യാത്രചെയ്യുമ്പോൾ ഫോൺ ഉപയോഗിക്കരുതെന്ന നിബന്ധനയുണ്ടെന്ന് നമുക്ക് അറിയാം. അതുകൊണ്ട് തന്നെ വിമാനയാത്ര തുടങ്ങുന്നതിന് മുൻപ് തന്നെ ഫോൺ സ്വിച്ച് ഓഫ് അല്ലെങ്കിൽ ഫ്ലൈറ്റ് മോഡ് ഓൺ ചെയ്ത് ഇടാറാണ് പതിവ്. എന്നാൽ വ്യോമയാന മേഖലയിൽ പുതിയ സംവിധാനത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് എയർ ഇന്ത്യ. ഇനി മുതൽ വിമാനങ്ങളിൽ ഇരുന്ന് ഫോൺ ഉപയോഗിക്കാൻ സാധിക്കുമെന്നതാണ് ആ സുപ്രധാന തീരുമാനം. എങ്ങനെയെന്ന് അല്ലേ, വിമാനങ്ങളിൽ ഇനി മുതൽ വൈഫൈ ലഭിക്കും! വിമാന യാത്രയിൽ ഇഷ്ടത്തിനനുസരണം ഫോൺ ഉപയോഗിക്കാൻ സാധിക്കുമെന്നതാണ് ഇതിലെ നേട്ടം. ഡൽഹിയിൽ നിന്ന് ലണ്ടനിലേക്ക് പോകുന്ന എ350 എന്ന വിമാനത്തിലാണ് ആദ്യം യാത്രക്കാർക്ക് വൈഫൈ സൗകര്യം അനുവദിക്കുക.
സെപ്റ്റംബർ 2 മുതൽ ഡൽഹിയിൽ നിന്ന് ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിലേക്ക് പറന്ന എ 350-900 എന്ന വിമാനത്തിൽ ആദ്യഘട്ടത്തിൽ വൈഫൈ നൽകി പരീക്ഷണം നടത്തിയിരുന്നു. വിമാനം ഒരു ദിവസം രണ്ട് പ്രാവശ്യം സർവീസ് നടത്തും. വിമാനത്തിന് 28 സ്വകാര്യ സ്യൂട്ടുകളാണുള്ളത്. പ്രീമിയം ഇക്കോണമിയിൽ 24 സീറ്റുകളും ഇക്കണോമി ക്ലാസിൽ 24 സീറ്റുകളുമുണ്ട്. ടാറ്റ ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ ഈ വർഷം ആദ്യം തന്നെ എയർബസ് എ 350 എന്ന വിമാനങ്ങൾ കൊണ്ടുവന്നിരുന്നു. നിലവിൽ, യാത്രക്കാർക്ക് ഇൻ-ഫ്ലൈറ്റ് വൈഫൈ നൽകുന്ന നിരവധി വിമാനങ്ങളുണ്ട്. വർദ്ധിച്ചുവരുന്ന യാത്രക്കാരുടെ ആവശ്യവും പ്രതീക്ഷകളും നിറവേറ്റുന്നതിനായി മിക്കവാറും എല്ലാ എയർലൈനുകളും ഭാവിയിൽ ഈ സേവനം നൽകുമെന്നാണ് പ്രതീക്ഷ.
വൈഫൈയുടെ പ്രവർത്തനം എങ്ങനെ
വിമാനങ്ങളിൽ വൈഫൈ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് അറിയാൻ ആളുകൾക്കിടയിൽ എപ്പോഴും ആകാംക്ഷയുണ്ട്. എയർലൈനിനെയും വിമാനത്തെയും ആശ്രയിച്ചായിരിക്കും വൈഫൈയുടെ പ്രവർത്തനം. എയർ-ടു-ഗ്രൗണ്ട്, സാറ്റ് ലൈറ്റ് വൈ-ഫൈ- ഈ രണ്ട് രീതിയെ അടിസ്ഥാനമാക്കിയാണ് വൈഫൈയുടെ പ്രവർത്തനം. എയർ-ടു-ഗ്രൗണ്ട് രീതി ഫോണിൻ്റെ ഇൻ്റർനെറ്റ് കണക്ഷൻ പോലെ പ്രവർത്തിക്കും. നിലത്തെ സെൽ ടവറുകൾ മുകളിൽ പറക്കുന്ന വിമാനങ്ങളിലേക്ക് വൈഫൈ സിഗ്നലുകൾ അയയ്ക്കും. മറ്റൊരു രീതി യാത്രക്കാർക്ക് വൈഫൈ നൽകുന്നതിന് ഉപഗ്രഹങ്ങളിൽ നിന്ന് സിഗ്നലുകൾ സ്വീകരിക്കുന്ന ആൻ്റിനകൾ വിമാനങ്ങൾക്ക് മുകളിൽ സജ്ജീകരിച്ച് സിഗ്നൽ വലിക്കുന്നതാണ്.
നിരവധി വിമാനക്കമ്പനികളാണ് ഇപ്പോൾ യാത്രക്കാർക്ക് വൈഫൈ നൽകുന്നത്. ജെറ്റ്ബ്ലൂ, നോർവീജിയൻ എയർ, ഫിലിപ്പൈൻ എയർലൈൻസ്, എയർ ന്യൂസിലാൻഡ്, ചൈന ഈസ്റ്റേൺ എയർലൈൻസ്, യുണൈറ്റഡ് എയർലൈൻസ്, വിർജിൻ അറ്റ്ലാൻ്റിക്, ബ്രിട്ടീഷ് എയർവേയ്‌സ്, ലുഫ്താൻസ തുടങ്ങിയവയാണ് വൈഫൈ സൗകര്യങ്ങൾ നിൽക്കുന്ന ചില വിമാനങ്ങൾ. ഈ സൗകര്യം ഫ്ലൈറ്റ് സമയത്ത് കണക്റ്റിവിറ്റിയും യാത്രാ സൗകര്യവും മെച്ചപ്പെടുത്താൻ സഹായിക്കുമെന്നാണ് വിമാനകമ്പനികളുടെ വാദം.
Sources:azchavattomonline.com
Travel
ലഗേജിലെ ദ്രാവക പദാര്‍ത്ഥങ്ങളുടെ അളവ് കുറയും; പുതിയ യൂറോപ്യന്‍ യൂണിയന്‍ ബാഗേജ് നിയമങ്ങള്‍ സെപ്റ്റംബര്‍ 1 മുതല്‍
ബ്രസൽസ്: പുതിയ യൂറോപ്യന്‍ യൂണിയന്‍ ബാഗേജ് നിയമങ്ങള്‍ സെപ്റ്റംബര്‍ 1 മുതല്‍ നിലവില്‍ വരും.ഇതനുസരിച്ച്, എല്ലാ ദ്രാവകങ്ങള്‍, ജെല്‍, പേസ്റ്റ്, എയറോസോള്‍ എന്നിവയുടെ അളവ് 100 മില്ലിലിറ്റര്‍ ആയി പരിമിതപ്പെടുത്തും.
കൂടാതെ അവ സെക്യൂരിറ്റി പരിശോധനക്ക് നല്‍കുന്നതിന് മുന്‍പായി സുതാര്യമായ ഒരു പ്ലാസ്റ്റിക് ബാഗിലാക്കി വേണം നല്‍കാന്‍. യൂറോപ്യന്‍ യൂണിയനിലെ എല്ലാ വിമാനത്താവളങ്ങളിലും ഇത് ബാധകമാണ്.
ദ്രാവക രൂപത്തിന് പുറമെ മറ്റ് നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. കൈയ്യില്‍ കൊണ്ടു പോകാവുന്ന ലഗേജിന്റെ പരമാവധി ഭാരം 10 കിലോഗ്രാം ആയിരിക്കും. ഒരു ക്യാബിന്‍ ബാഗും ഒരു ചെറിയ ഹാന്‍ഡ് ബാഗും മാത്രമായിരിക്കും അനുവദിക്കുക. ഇതില്‍ ക്യാബിന്‍ ബാഗിന്റെ വലിപ്പം 55 സെ. മീ നീളം 40 സെ. മീ വീതി, 20 സെ. മീ വീതി എന്നതില്‍ കൂടരുത്.
ഹാന്‍ഡ് ബാഗിന്റെ കാര്യത്തില്‍ പരമാവധി വലിപ്പം 40 സെ. മീ, 30 സെ. മീ, 15 സെ. മീ എന്നതായിരിക്കും. മാത്രമല്ല, ഈ ഹാന്‍ഡ്ബാഗ് അല്ലെങ്കില്‍ ബാക്ക്പാക്ക് അല്ലെങ്കില്‍ ലാപ്‌ടോപ് ബാഗ് യാത്രക്കാരന്റെ മുന്‍പിലുള്ള സീറ്റിന്റെ അടിയില്‍ ഒതുക്കുവയ്ക്കുകയും വേണം.
കൈവശം കൊണ്ടു പോകുന്ന ലഗേജ് പരിശോധനക്കായി ആധുനിക സി3 സ്കാനിംഗ് ഉപകരണങ്ങൾ വിമാനത്താവളങ്ങളിൽ സ്ഥാപിച്ചതോടെ നേരത്തേയുണ്ടായിരുന്ന ഈ നിയന്ത്രണങ്ങള്‍ എടുത്തു മാറ്റിയിരുന്നു. ഇപ്പോള്‍ അവ തിരിച്ചു കൊണ്ടു വരികയാണ്. എല്ലാ യൂറോപ്യൻ യൂണിയൻ വിമാനത്താവളങ്ങളിലും ആധുനിക സ്കാനറുകളുള്ള വിമാനത്താവളങ്ങളിലും സമാനമായ രീതിയിൽ പുതിയ നിയന്ത്രണങ്ങൾ നടപ്പാക്കും.
Sources:azchavattomonline.com
Travel
രാത്രിയിൽ സഞ്ചരിക്കേണ്ടി വരുന്ന സ്ത്രീകൾക്ക് ഇനി മുതൽ ഭയം വേണ്ട പോലീസ് ഹെൽപ്പ് ലൈൻ കൂടെയുണ്ട്
വർധിച്ചുവരുന്ന കുറ്റകൃത്യങ്ങൾ കണക്കിലെടുത്ത് രാത്രി 10 മുതൽ രാവിലെ 6 വരെ വീട്ടിലേക്ക് പോകാൻ വണ്ടികാത്ത് ഒറ്റയ്ക്കിരിക്കുന്ന ഏതൊരു സ്ത്രീക്കും പോലീസ് ഹെൽപ്പ് ലൈനുമായി ബന്ധപ്പെടാവുന്ന സൗജന്യ യാത്രാപദ്ധതി കഴിഞ്ഞ ബുധനാഴ്ച മുതൽ ആരംഭിച്ചിട്ടുണ്ട് (No 1091,100, 7837018555 ) ഒരു വാഹനം ആവശ്യപ്പെടുക. അവർ 24×7 മണിക്കൂറും പ്രവർത്തിക്കും. കൺട്രോൾ റൂം വാഹനമോ അടുത്തുള്ള PCR വാഹനമോ SHO വാഹനമോ അവളെ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിക്കും. ഇത് സൗജന്യമാണ്. നിങ്ങൾക്ക് അറിയാവുന്ന എല്ലാവരിലേക്കും ഈ സന്ദേശം പ്രചരിപ്പിക്കുക.
നിങ്ങളുടെ ഭാര്യയ്ക്കും പെൺമക്കൾക്കും സഹോദരിമാർക്കും അമ്മമാർക്കും സുഹൃത്തുക്കൾക്കും നിങ്ങൾക്ക് അറിയാവുന്ന എല്ലാ സ്ത്രീകൾക്കും നമ്പർ അയക്കുക. അവരോട് അത് സേവ് ചെയ്യാൻ ആവശ്യപ്പെടുക. എല്ലാ പുരുഷന്മാരും ദയവായി നിങ്ങൾക്കറിയാവുന്ന എല്ലാ സ്ത്രീകളുമായും ഷെയർ ചെയ്യുക.
അടിയന്തിര സാഹചര്യങ്ങളിൽ സ്ത്രീകൾ *ബ്ലാങ്ക് മെസേജ് അല്ലെങ്കിൽ മിസ്ഡ് കോൾ*.. നൽകുക. അങ്ങനെ പോലീസിന് നിങ്ങളുടെ ലൊക്കേഷൻ കണ്ടെത്താനും നിങ്ങളെ സഹായിക്കാനും കഴിയും.
Sources:nerkazhcha
-
Travel4 months ago
യാക്കൂസ കരിഷ്മ:ഓല സ്കൂട്ടറിനേക്കാൾ വിലക്കുറവിൽ കുഞ്ഞൻ കാർ; സിറ്റി യാത്രകൾക്ക് ഇനി ഇവൻ മതിയാവും
-
world news11 months ago
50 രാജ്യങ്ങളിലേക്ക് കുവൈത്ത് പൗരന്മാർക്ക് വിസയില്ലാതെ സഞ്ചരിക്കാം
-
National6 months ago
നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി
-
Life11 months ago
മനുഷ്യന് താമസിക്കാന്‍ ചന്ദ്രനില്‍ വീടുകള്‍; നാസ 3ഡി പ്രിന്ററുകള്‍ ചന്ദ്രനിലേക്കയക്കും
-
Movie6 months ago
Actor Ryan Phillippe ‘Craving’ Relationship With God After Movie About Christian Missionary
-
Movie9 months ago
Brazilian gospel singer Pedro Henrique dies of heart attack after collapsing on stage
-
Sports7 months ago
Michigan Head Coach Jim Harbaugh Reveals ‘Mini Revival’, 70 Players Baptized Last Season
-
National11 months ago
Pentecostal mission center demolished in India; pastor, 17 others arrested