world news
ബുർക്കിന ഫാസോയിലെ കൂട്ടക്കൊല: 600 പേർ കൊല്ലപ്പെട്ടു
ബുർക്കിന ഫാസോയിലെ ബർസാലോഗോ പട്ടണത്തിൽ അൽ ഖ്വയ്ദയുമായി ബന്ധമുള്ള തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ 600 പേർ കൊല്ലപ്പെട്ടതായി സി. എൻ. എൻ. റിപ്പോർട്ട് ചെയ്തു. ആഗസ്റ്റ് 24-നാണ് തീവ്രവാദികൾ ആക്രമണം നടത്തിയത്. ഫ്രഞ്ച് സർക്കാർ സുരക്ഷാ വിലയിരുത്തൽപ്രകാരം, മുൻപുള്ള റിപ്പോർട്ടുകളിൽ ഉദ്ധരിച്ച മരണസംഖ്യയുടെ ഇരട്ടിയാണിത്. സമീപകാല ദശകങ്ങളിൽ ആഫ്രിക്കയിലെ ഏറ്റവും മാരകമായ ആക്രമണമായിരുന്നു ഇത്.
മാലി ആസ്ഥാനമായുള്ളതും ബുർക്കിന ഫാസോയിൽ സജീവവുമായ അൽ ഖ്വയ്ദയുടെ അനുബന്ധ സംഘടനയായ ജമാത്ത് നുസ്രത്ത് അൽ-ഇസ്ലാം വാൽ-മുസ്ലിമിൻ തീവ്രവാദികളാണ് ഗ്രാമവാസികളെ കൊന്നൊടുക്കിയത്. തീവ്രവാദികൾ, മോട്ടോർ സൈക്കിളുകളിൽ ബർസാലോഗോയുടെ പ്രാന്തപ്രദേശത്തേക്ക് അതിക്രമിച്ചുകയറുകയും ഗ്രാമവാസികളെ വെടിവയ്ക്കുകയും ചെയ്തതായി സോഷ്യൽ മീഡിയയിൽ ജെ. എൻ. ഐ. എം. അനുകൂല അക്കൗണ്ടുകളിൽനിന്ന് പോസ്റ്റ് ചെയ്ത ദൃശ്യങ്ങൾ വെളിപ്പെടുത്തുന്നു. മരിച്ചവരിൽ പലരും സ്ത്രീകളും കുട്ടികളുമായിരുന്നു. സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ദൃശ്യങ്ങളിൽ കുട്ടികളുടെയും സ്ത്രീകളുടെയും നിലവിളികളും വെടിവയ്ക്കുന്നതിന്റെ ശബ്ദങ്ങളും കേൾക്കാമായിരുന്നു.
ഭീകരമായ മരണസംഖ്യ, ഫ്രഞ്ച് സർക്കാർ കണക്കാക്കുന്നതുപോലെ സ്ഥിരീകരിക്കപ്പെട്ടാൽ, സഹാറയ്ക്ക് തെക്കുപടിഞ്ഞാറൻ ആഫ്രിക്കയിലെ സഹേലിൽ നടന്ന അസാധാരണമായ ക്രൂരമായ നിമിഷത്തെ ഇത് അടയാളപ്പെടുത്തും. സഹേൽ പ്രദേശത്ത് അമേരിക്കയുടെയും ഫ്രഞ്ച് സൈന്യത്തിന്റെയും നേതൃത്വത്തിലുള്ള സുരക്ഷാപദ്ധതികൾ ജിഹാദികളുടെ മുന്നേറ്റം മന്ദഗതിയിലാക്കാൻ പാടുപെടുകയായിരുന്നു. എന്നാൽ മാലി, ബുർക്കിന ഫാസോ, നൈജർ എന്നിവിടങ്ങളിലുടനീളമുള്ള അട്ടിമറികളുടെ ഒരു പരമ്പര ഫ്രഞ്ച്, അമേരിക്കൻ സേനകളുടെ പിന്മാറ്റത്തിലേക്കു നയിച്ചു. അതിനുശേഷം ജിഹാദികൾ അഭിവൃദ്ധി പ്രാപിച്ചതായി ഒരു ഫ്രഞ്ച് സുരക്ഷാ ഉദ്യോഗസ്ഥൻ സി. എൻ. എന്നിനു നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.
Sources:azchavattomonline.com
world news
Thai Court Orders Extradition of Christian Activist to Vietnam
Thailand— A Thai court ordered Christian activist Y Quynh Bdap, co-founder of advocacy group Montagnards Stand for Justice, to be extradited to Vietnam to face charges for alleged terrorist and anti-Communist government activities related to protests in June 2023 in Vietnam.
The Vietnamese government made the unusual extradition request to Thai officials even though Bdap was not in Vietnam during the protests in question. He has been in Thailand since 2018, seeking asylum and resettlement. Bdap’s lawyer is appealing the court ruling.
International Christian Concern (ICC) has followed Bdap’s case closely and has investigated the plight of these Vietnamese Christians who have fled to Thailand.
“Bdap’s case is hugely important because if he is extradited, he will almost certainly face violence and more persecution in Vietnam,” an ICC staffer said. “If he is extradited, this is a ‘slippery slope’ that will put other persecuted Christian refugees seeking asylum in Thailand at huge risk of being extradited to their home countries to surely face more and probably worse persecution. The international church and human rights communities must work to stop Bdap’s and any other similar extradition processes and help the hundreds of Christian refugees languishing in Thailand. We have seen with our own eyes the huge needs there, and we must act.”
ICC staff recently visited with Montagnard Christians in Bangkok, Thailand, who are also seeking asylum after being persecuted.
“During one visit, we saw dozens and dozens of Montagnard Christian families living in very basic and harsh conditions while waiting for years in Thailand, rhoping for resettlement,” an ICC staffer said. “We net with Montagnard pastors and church leaders who were doing their best to strengthen their people spiritually through Bible studies and small group fellowships. Despite the extreme challenges in Thailand, they remain faithful and hopeful. But help is desperately needed for these Christian refugees.”
Sources:persecution
world news
സൗദിയിലെ താൽകാലിക തൊഴിൽ വിസ കാലാവധി മൂന്ന് മാസത്തേക്ക് കൂടി
റിയാദ്: സൗദിയിലെ താൽകാലിക തൊഴിൽ വിസ കാലാവധി മൂന്ന് മാസത്തേക്ക് കൂടി ദീർഘിപ്പിക്കാൻ മന്ത്രിസഭ അനുമതി നൽകി. ഇതോടെ താൽക്കാലിക ജോലിക്കായി സൗദിയിലെത്തുന്നവർക്ക് ഇനി ആറുമാസം കാലാവധി ലഭിക്കും. ഹജ്ജ് ഉംറ സേവനങ്ങൾക്കുള്ള താൽകാലിക തൊഴിൽ വിസ എന്ന് വിസയുടെ പേരും മാറ്റിയിട്ടുണ്ട്. തൊഴിൽ വിസകളുടെ ദുരുപയോഗം തടയാനും നിയമത്തിൽ നിബന്ധനകളുണ്ട്.
സൗദിയിൽ കമ്പനികൾക്ക് കീഴിൽ ഹജ്ജിനും ഉംറക്കുമായി ജോലിക്കെത്തുന്നവർക്ക് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം അനുവദിച്ചതായിരുന്നു താൽക്കാലിക വിസ. മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് പുതിയ മാറ്റങ്ങൾക്ക് അംഗീകാരം നൽകിയത്. ഇതനുസരിച്ച് താൽക്കാലിക തൊഴിൽ വിസകളിലെ മാറ്റം ഇപ്രകാരമാണ്. ഹജ്ജ് ഉംറ സേവനങ്ങൾക്കുള്ള താൽകാലിക തൊഴിൽ വിസ എന്നായിരിക്കും ഇതിന്റെ പേര്. കാലാവധി ഇനി മൂന്നിന് പകരം ആറ് മാസമാണ്.
Sources:globalindiannews
world news
ചൈനയിൽ ദൈവാലയങ്ങളിൽനിന്ന് കുരിശുകൾ നീക്കം ചെയ്യുന്നു; ക്രിസ്തുവിന്റെ ചിത്രങ്ങൾക്കു പകരം പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ ചിത്രങ്ങൾ
ദൈവാലയങ്ങളിൽനിന്ന് കുരിശുകൾ നീക്കം ചെയ്യാൻ ഉത്തരവിട്ട് ചൈനീസ് ഉദ്യോഗസ്ഥർ. ക്രിസ്തുവിന്റെ ചിത്രങ്ങൾക്കുപകരം പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ ചിത്രങ്ങൾ ഉൾപ്പെടുത്തിയതായും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞയാഴ്ച യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം (USCIRF) പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ്, അന്താരാഷ്ട്രതലത്തിൽ സംരക്ഷിക്കപ്പെട്ടിരിക്കുന്ന മതസ്വാതന്ത്ര്യ അവകാശങ്ങൾ തുടർച്ചയായി ലംഘിക്കുന്നതെന്ന് വ്യക്തമാക്കുന്നത്.
ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി (CCP) കത്തോലിക്കാ സഭയുടെയും അതിന്റെ അതിർത്തിക്കുള്ളിലെ മറ്റു മതവിശ്വാസങ്ങളുടെയുംമേൽ സമ്പൂർണ്ണ നിയന്ത്രണം ചെലുത്താനും അതിന്റെ രാഷ്ട്രീയവും നയപരവുമായ അജണ്ടയ്ക്ക് വിരുദ്ധമെന്ന് പാർട്ടി കരുതുന്ന മതഘടകങ്ങളെ നിർബന്ധിതമായി ഉന്മൂലനം ചെയ്യാനും ശ്രമിക്കുന്നുവെന്ന് പുതിയ റിപ്പോർട്ടിൽ വെളിപ്പെടുത്തുന്നു. സിനിക്കൈസേഷൻ എന്ന പദത്തിന്റെ അർഥം ചൈനീസ് സംസ്കാരവുമായി എന്തെങ്കിലും അനുരൂപമാക്കുക എന്നതാണ്. എന്നാൽ, ഈ നയത്തിന്റെപേരിൽ അടിസ്ഥാനപരമായ വിശ്വാസങ്ങളെ രാഷ്ട്രീയ അജണ്ടയ്ക്കും മാർക്സിസ്റ്റ് കാഴ്ചപ്പാടിനും വിധേയമാക്കുകയാണ്. അവർ മതഗ്രന്ഥങ്ങൾ സെൻസർ ചെയ്യുകയും സി. സി. പി. പ്രത്യയശാസ്ത്രം പ്രസംഗിക്കാൻ പുരോഹിതരെ നിർബന്ധിക്കുകയും പള്ളികളിൽ സി. സി. പി. മുദ്രാവാക്യങ്ങൾ പ്രദർശിപ്പിക്കാൻ നിർബന്ധിക്കുകയും ചെയ്യുന്നു.
പ്രസിഡന്റ് ഷിയുടെ കീഴിലുള്ള മതപീഡനം മാവോ കാലഘട്ടത്തിനുശേഷം ചൈനീസ് കത്തോലിക്കർക്ക് ഏറ്റവും കൂടുതൽ അടിച്ചമർത്തൽ നേരിടുന്ന സമയമാണ്. മതത്തെ നിയന്ത്രിക്കാനുള്ള സി. സി. പി. യുടെ ശ്രമങ്ങൾ കത്തോലിക്കർക്കു മാത്രമല്ല, പ്രൊട്ടസ്റ്റന്റുകാർ, മുസ്ലീങ്ങൾ, താവോയിസ്റ്റുകൾ, ബുദ്ധമതക്കാർ, ചൈനീസ് നാടോടിമതങ്ങളുടെ അനുയായികൾ എന്നിവരിലേക്കും വ്യാപിക്കുന്നു. കൂടാതെ, പുതിയ ഫലുൻ ഗോങ് മതപ്രസ്ഥാനത്തെയും ചൈനീസ് ഉദ്യോഗസ്ഥർ അടിച്ചമർത്തുകയാണ്.
Sources:azchavattomonline.com
-
Travel5 months ago
യാക്കൂസ കരിഷ്മ:ഓല സ്കൂട്ടറിനേക്കാൾ വിലക്കുറവിൽ കുഞ്ഞൻ കാർ; സിറ്റി യാത്രകൾക്ക് ഇനി ഇവൻ മതിയാവും
-
National7 months ago
നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി
-
world news12 months ago
50 രാജ്യങ്ങളിലേക്ക് കുവൈത്ത് പൗരന്മാർക്ക് വിസയില്ലാതെ സഞ്ചരിക്കാം
-
Movie7 months ago
Actor Ryan Phillippe ‘Craving’ Relationship With God After Movie About Christian Missionary
-
Movie10 months ago
Brazilian gospel singer Pedro Henrique dies of heart attack after collapsing on stage
-
National7 months ago
300,000-Member Indian Church to Plant 40 More Megachurches
-
Sports8 months ago
Michigan Head Coach Jim Harbaugh Reveals ‘Mini Revival’, 70 Players Baptized Last Season
-
Articles7 months ago
3 promises Jesus offered us on Palm Sunday