Travel
ഇന്ത്യൻ പൗരന്മാർക്കുള്ള വീസ രഹിത പ്രവേശന നയം അനിശ്ചിതകാലത്തേക്ക് നീട്ടി തായ്‌ലൻഡ്
ബാങ്കോക്ക് : ഇന്ത്യൻ പൗരന്മാർക്കുള്ള വീസ രഹിത പ്രവേശന നയം അനിശ്ചിതകാലത്തേക്ക് നീട്ടി തായ്‌ലൻഡ്. ടൂറിസം അതോറിറ്റി ഓഫ് തായ്‌ലൻഡ് (ടിഎടി) ആണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ സന്ദർശകർക്ക് വീസയില്ലാതെ 60 ദിവസം വരെ രാജ്യത്ത് താമസിക്കാം. ഇത് 30 ദിവസത്തേക്ക് കൂടി നീട്ടാവുന്നതാണ്.
വിനോദസഞ്ചാര മേഖല കൂടുതൽ സജീവമാക്കുന്നതിനും രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമായാണ് തായ്‌ലൻഡ് വീസ ഇളവുകൾ പ്രഖ്യാപിച്ചത്. 2023 നവംബറിലാണ് തായ്‌ലൻഡ് ആദ്യമായി ഇന്ത്യക്കാർക്ക് വീസ രഹിത പ്രവേശനം അനുവദിക്കുന്നത്. തുടർന്ന് 2024 നവംബർ 11 വരെയായിരുന്നു നയത്തിന്റെ സാധുത. ഇതാണ് രാജ്യം അനിശ്ചിതകാലത്തേക്ക് നീട്ടിയിരിക്കുന്നത്.
ഇന്ത്യയിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട ഇടങ്ങളിൽ ഒന്നാണ് തായ്‌ലൻഡ്. ഈ വർഷം ജനുവരി മുതൽ ഒക്ടോബർ പകുതി വരെ മാത്രം 16.17 ദശലക്ഷം ഇന്ത്യൻ വിനോദസഞ്ചാരികളാണ് തായ്‌ലൻഡ് സന്ദർശിച്ചത്. ബീച്ചുകളും, ഫുക്കെറ്റ് പോലുള്ള മനോഹരമായ ദ്വീപുകളും, ബാങ്കോക്കിലെ തിരക്കേറിയ തെരുവുകളും തുടങ്ങിയ കാഴ്ചകളുമാണ് തായ്‌ലൻഡ് ഓരോ സഞ്ചാരികൾക്കായും ഇവിടെ ഒരുക്കുന്നത്. വീസ രഹിത പ്രവേശനം വ്യക്തിഗത വിനോദസഞ്ചാരത്തിനപ്പുറം തായ്‌ലൻഡിലെ ഡെസ്റ്റിനേഷൻ വെഡ്ഡിങ്, ഗ്രൂപ്പ് ഇവന്റുകൾ എന്നിവയ്ക്ക് ആക്കം കൂട്ടി.
Sources:globalindiannews
Travel
യുഎഇയിലെ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് ഇനി അമേരിക്കയിലെ ടെക്സസിലും വാഹനമോടിക്കാം
അബുദാബി : പുതിയ കരാർ പ്രകാരം യുഎഇയിലെ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് ഇനി അമേരിക്കയിലെ ടെക്സസിലും വാഹനമോടിക്കാം. ഇതിന് പരീക്ഷയോ റോഡ് ടെസ്റ്റോ ആവശ്യമുണ്ടായിരിക്കില്ല. യുഎഇ ആഭ്യന്തര മന്ത്രാലയവും (എംഒഐ) ടെക്‌സാസിന്റെ പൊതു സുരക്ഷാ വകുപ്പും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചതിന് ശേഷമാണ് രണ്ട് അധികാരപരിധികൾക്കിടയിൽ ഡ്രൈവിങ് ലൈസൻസുകൾ പരസ്പരം മാറ്റാവുന്ന സംവിധാനം നിലവിൽ വന്നത്.
ടെക്സസിലെ ഡ്രൈവിങ് ലൈസന്‍സിന് യുഎഇയിലും അംഗീകാരം ലഭിക്കും. രണ്ട് സ്ഥലങ്ങളിലെയും താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും നടപടിക്രമങ്ങളും യാത്രയും എളുപ്പമാക്കാന്‍ വേണ്ടിയാണിത്. 50 രാജ്യങ്ങളിൽ വരെ കാറുകൾ ഓടിക്കാനും വാടകയ്‌ക്കെടുക്കാനും അനുമതിയുള്ള പെർമിറ്റ് സ്വന്തമാക്കിയവർക്ക് വിദേശത്തുള്ള യുഎഇ ഡ്രൈവിങ് ലൈസൻസിന് 2018ൽ തന്നെ ഗ്രീൻ സിഗ്നൽ നൽകിയിട്ടുണ്ട്.
എമിറേറ്റ്‌സിൽ ഇഷ്യൂ ചെയ്ത ഡ്രൈവിങ് ലൈസൻസ് ഇപ്പോൾ യുഎസ്, യുകെ, അയർലൻഡ്, സിംഗപ്പൂർ, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളിലും ജർമനി, ഫ്രാൻസ്, സ്വിറ്റ്‌സർലൻഡ്, ഇറ്റലി, ബെൽജിയം, നോർവേ, സ്‌പെയിൻ തുടങ്ങിയ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലും അംഗീകരിക്കപ്പെട്ടിരിക്കുന്നു. വിദേശകാര്യ, രാജ്യാന്തര സഹകരണ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് ഇത് വ്യക്തമാക്കുന്നു. ഓസ്ട്രിയ, സ്ലൊവാക്യ, ലക്സംബർഗ്, ചൈന, പോർച്ചുഗൽ, ഫിൻലാൻഡ്, ഡെൻമാർക്ക്, റൊമാനിയ, സെർബിയ എന്നിവയുൾപ്പെടെ ഒൻപത് രാജ്യങ്ങളിൽ യുഎഇ ഡ്രൈവിങ് ലൈസൻസ് ഉപയോഗിക്കാം. എന്നാൽ പിന്നീട‌് പുതുക്കിയ പട്ടികയിൽ റൊമാനിയ ഇല്ല.
Sources:globalindiannews
Travel
സന്ദർശക വിസക്കാർക്ക് സൗദിയിൽ വാഹനമോടിക്കാം
ജിദ്ദ: സന്ദർശക വിസയിലെത്തുന്നവർക്ക് വിദേശ രാജ്യങ്ങളിലെ ലൈസൻസ് ഉപയോഗിച്ച് സൗദിയിൽ വാഹനമോടിക്കാമെന്ന് ട്രാഫിക് ഡയരക്ടറേറ്റ് അറിയിച്ചു. അന്താരാഷ്ട്ര ലൈസൻസ് ഉപയോഗിച്ച് ഒരു വർഷം വരെയാണ് വാഹനമോടിക്കാൻ അനുവാദമുള്ളത്. എന്നാൽ ഡ്രൈവിംഗ് ലൈസൻസിന്റെ കാലാവധി അവസാനിച്ചാൽ വാഹനമോടിക്കാൻ പാടില്ലെന്നും അധികൃതർ വ്യക്തമാക്കി.
സൗദിയിലേക്ക് സന്ദർശക വിസയിലെത്തുന്ന വിദേശികൾക്ക് ഏറെ ആശ്വാസം നൽകുന്നതാണ് ട്രാഫിക് ഡയരക്ടറേറ്റിന്റെ അറിയിപ്പ്. വിസിറ്റ് വിസയിലെത്തുന്നവർക്ക് സ്വന്തം നാട്ടിലേയോ അല്ലെങ്കിൽ മറ്റു വിദേശ രാജ്യങ്ങളിലേയോ അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസൻസുപയോഗിച്ച് സൗദിയിലെവിടെയും വാഹനമോടിക്കാം. എന്നാൽ ഡ്രൈവിംഗ് ലൈസൻസിന് കാലാവധിയുണ്ടായിരിക്കണമെന്ന് നിബന്ധനയുണ്ട്. ഒരു വർഷം വരെയാണ് സൗദിയിലേക്കുളള സന്ദർശക വിസയുടെ കാലാവധി. ഈ കാലയളവിൽ മുഴുവൻ അന്താരാഷ്ട്ര ലൈസൻസ് ഉപയോഗിച്ച് വാഹനമോടിക്കാം. സൗദിയിൽ പ്രവേശിച്ച തിയതി മുതലാണ് ഇത് കണക്കാക്കുക. എന്നാൽ ഒരു വർഷത്തിന് മുമ്പ് ലൈസൻസിന്റെ കാലാവധി അവസാനിച്ചാൽ പിന്നീട് വാഹനമോടിക്കാൻ പാടില്ല. ഇത് നിയമവിരുദ്ധമായി കണക്കാക്കുമെന്നും ട്രാഫിക് ഡയരക്ടറേറ്റ് അറിയിച്ചു.
Sources:globalindiannews
Travel
ഇതാണ് ലോകത്തിലെ ഏറ്റവും ഏകാന്തമായ സ്ഥലം! വെള്ളത്തിനടിയിലുള്ള പാറക്കൂട്ടത്തിന് മുകളില്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്തെ അറിയാം
ലോകത്തിൽ ധാരാളം വ്യത്യസ്തവും പ്രാധാന്യവുമുള്ള സ്ഥലങ്ങളുണ്ട്. ചിലതൊക്കെ നമുക്ക് അറിയാം. ചിലതിനെക്കുറിച്ചുള്ള അറിവ് പരിമിതവുമാണ്. ചില സ്ഥലങ്ങളെപ്പറ്റി ആദ്യം കേൾക്കുമ്പോൾ വളരെ കൗതുകമായി അനുഭവപ്പെടാറുണ്ട്. ഇതിന് കാരണം നമ്മൾ ചിന്തിക്കാത്ത ഇതുവരെ കാണാത്ത പലവിധ പ്രത്യേകതകൾ ഈ സ്ഥലങ്ങൾക്കുണ്ടെന്നുള്ളതാണ്. അങ്ങനെയുള്ള എത്രയോ പ്രദേശങ്ങൾ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലായി കിടക്കുന്നു.
അത്തരമൊരു സ്ഥലത്തെപ്പറ്റിയാണ് ഇവിടെ പ്രതിപാദിക്കുന്നത്. ‘സ്റ്റാനാര്‍ഡ് റോക്ക് ലൈറ്റ് ഹൗസ്’ എന്നൊരു പ്രദേശമുണ്ട്. ഇത് അറിയപ്പെടുന്നത് ലോകത്തിലെ ഏറ്റവും ഏകാന്തമായ സ്ഥലം എന്നാണ്. അമേരിക്കയിൽ ആണ് ഇതുള്ളത്. അതിനെപ്പറ്റി വിശദമായി അറിവ് പകരുന്ന ഒരു കുറിപ്പാണ് സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.
കുറിപ്പിൽ പറയുന്നത്: ‘ലോകത്തിലെ ഏറ്റവും ഏകാന്തമായ സ്ഥലം എന്നറിയപ്പെടുന്ന പ്രദേശമാണ് സ്റ്റാനാര്‍ഡ് റോക്ക് ലൈറ്റ് ഹൗസ്. ലേക്ക് സുപ്പീരിയറില്‍ ഒരു പാറക്കൂട്ടത്തിന് മുകളില്‍ സ്ഥിതി ചെയ്യുന്ന ഈ ലൈറ്റ് ഹൗസില്‍ എത്തിച്ചേരുക എന്നത് അങ്ങേയറ്റം ശ്രമകരമാണ്. യു എസിലെ ഏറ്റവും അത്ഭുതകരമായ പത്തു എഞ്ചിനീയറിംഗ് വൈദഗ്ധ്യങ്ങളില്‍ ഒന്നായാണ് ഇത് കണക്കാക്കുന്നത്. ഇവിടെ നിന്നും ഏറ്റവും അടുത്തുള്ള കരഭാഗമായ കെവീനാവ് പെനിൻസുല കാണണമെങ്കില്‍ 39 കിലോമീറ്റര്‍ സഞ്ചരിക്കണം! 1835 ൽ ക്യാപ്റ്റൻ ചാൾസ് സി. സ്റ്റാനാർഡ് ആണ് ലൈറ്റ്ഹൗസിന് അനുയോജ്യമായ ഈ സ്ഥലം കണ്ടെത്തുന്നത്.
നിര്‍മ്മാണം പൂര്‍ത്തിയായ ശേഷം ലൈറ്റ് ഹൗസ് പ്രവര്‍ത്തിപ്പിക്കുന്ന പുരുഷന്മാര്‍ മാത്രമേ ഇവിടെയുണ്ടായിരുന്നുള്ളൂ. അതുകൊണ്ടാണ് ലോകത്തിലെ ഏറ്റവും ഏകാന്തമായ സ്ഥലം എന്ന് ഇതിനെ വിളിക്കുന്നതും. 1962 ഇവിടം സ്വയം പ്രവര്‍ത്തന സജ്ജമാക്കി. ഈ ലൈറ്റ്ഹൗസ് തങ്ങളുടെ നീക്കങ്ങള്‍ ക്കായി യുണൈറ്റഡ് സ്റ്റേറ്റ്സ് കോസ്റ്റ് ഗാർഡ് ഇപ്പോഴും ഉപയോഗിച്ച് വരുന്നു. പൊതുജനങ്ങള്‍ക്ക് ഇവിടേക്ക് പ്രവേശനമില്ല. ബോട്ടിലോ , വിമാനത്തിലോ മാത്രമേ ഇത് കാണാൻ കഴിയൂ. 1971 ൽ ദേശീയ ചരിത്ര സ്ഥലങ്ങളുടെ പട്ടികയിൽ ഉള്‍പ്പെടുത്തി.
ഇവിടേക്ക് സഞ്ചാരികളെ കൊണ്ടു പോകുന്ന തിനായി ബോട്ട് സര്‍വീസ് ലഭ്യമാണ്. വെള്ളത്തിനടിയിലുള്ള ഒരു പർവ്വതത്തിനു മുകളിലാണ് ലൈറ്റ് ഹൗസ് നിര്‍മിച്ചിരിക്കുന്നത്. 40 കിലോമീറ്റർ വരെ നീളത്തില്‍ കിടക്കുന്ന ഈ പര്‍വ്വതത്തിലെ പാറക്കൂട്ടങ്ങള്‍ സുപ്പീരിയർ തടാകത്തിലൂടെ സഞ്ചരിക്കുന്നവര്‍ക്ക് അപകടമുണ്ടാക്കിയിരുന്നു. അപകടങ്ങള്‍ ഒഴിവാക്കുന്ന തിനായി ഇത്രയും കഠിനമായ സ്ഥലത്ത് ഒരു ലൈറ്റ് ഹൗസ് നിര്‍മ്മിക്കാന്‍ കഴിയുമോ എന്ന് നിർണ്ണയിക്കാൻ നിരവധി പരിശോധനകൾ നടത്തി. സമുദ്രത്തിലൂടെയുള്ള ഗതാഗതം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇവിടെ ഒരു ലൈറ്റ് ഹൗസ് സ്ഥാപിച്ചേ മതിയാകൂ എന്ന് അധികൃതര്‍ തീരുമാനമെടുത്തു.
കൊടുങ്കാറ്റുകള്‍ക്ക് പേരു കേട്ട തടാകത്തിനു നടുവില്‍ വെറും 20 അടി മാത്രം വ്യാസമുള്ള ഒരു പാറയ്ക്ക് മുകളില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തിനു നിലനിൽക്കാന്‍ കഴിയുമോ എന്നതായിരുന്നു അവര്‍ നേരിട്ട പ്രധാന വെല്ലുവിളി. അങ്ങനെ 1868ൽ ഇവിടെ ഒരു താൽക്കാലിക ലൈറ്റ് ഹൗസ് നിര്‍മ്മിച്ചു. പിന്നീട് 1882ല്‍ 78 അടി ഉയരമുള്ള ലൈറ്റ് ഹൗസ് പൂര്‍ണ്ണരൂപത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. അടുക്കള, സ്ലീപ്പിംഗ് ക്വാർട്ടേഴ്സ്, ലെൻസ് റൂമുകൾ, ലൈബ്രറി റീഡിംഗ് റൂം, വാച്ച് റൂമുകൾ എന്നിവയെല്ലാം ഇതിനുള്ളിലുണ്ട്. ഇന്ന്, സുരക്ഷിതമായ സമുദ്രഗതാഗതം ഉറപ്പാക്കുക എന്നതിന് പുറമേ സുപ്പീരിയർ തടാകത്തിലെ ബാഷ്പീകരണ നിരക്ക് നിരീക്ഷണത്തിനു കൂടി സ്റ്റാനാർഡ് റോക്ക് ലൈറ്റ്ഹൗസ് ഉപയോഗിച്ച് വരുന്നു’.
Sources:azchavattomonline.com
-
Travel7 months ago
യാക്കൂസ കരിഷ്മ:ഓല സ്കൂട്ടറിനേക്കാൾ വിലക്കുറവിൽ കുഞ്ഞൻ കാർ; സിറ്റി യാത്രകൾക്ക് ഇനി ഇവൻ മതിയാവും
-
Movie3 weeks ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
Tech5 months ago
ചിത്രങ്ങൾ എഡിറ്റ് ചെയ്യാം; വാട്സ്ആപ്പിലെ ‘നീല വളയം’ സ്മാർട്ടാകുന്നു, കാര്യമായ മാറ്റങ്ങൾ
-
National9 months ago
നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി
-
Movie9 months ago
Actor Ryan Phillippe ‘Craving’ Relationship With God After Movie About Christian Missionary
-
National9 months ago
300,000-Member Indian Church to Plant 40 More Megachurches
-
Movie12 months ago
Brazilian gospel singer Pedro Henrique dies of heart attack after collapsing on stage
-
Articles6 months ago
8 ways the Kingdom connects us back to the Garden of Eden