Connect with us

National

വ്യാപക വിമർശനം: മെഡിസെപ്പ് ഇൻഷുറൻസ് പദ്ധതി പൊളിച്ച് പണിയാൻ സർക്കാർ തീരുമാനം

Published

on

തിരുവനന്തപുരം: വ്യാപക വിമർശനങ്ങൾക്കൊടുവിൽ സർക്കാർ ജീവനക്കാരുടെ ആരോഗ്യ സുരക്ഷാ പദ്ധതിയായ മെഡിസെപ്പ് പൊളിച്ച് പണിയാൻ സർക്കാർ തീരുമാനം. നിലവിലുള്ള പാളിച്ചകൾ തിരുത്തി, ജീവനക്കാർക്ക് കൂടുതൽ ഗുണപ്രദമായ രീതിയിൽ പദ്ധതി നടപ്പാക്കുന്നതിനെ കുറിച്ച് പഠിക്കാൻ വിദഗ്ദ സമിതിയെ നിയോഗിച്ചു. പദ്ധതി നടത്തിപ്പുകാരായ ഓറിയന്റൽ ഇന്‍ഷുറൻസ് കമ്പനിയുമായുള്ള കരാർ അടുത്ത ജൂണിൽ അവസാനിക്കും.

പദ്ധതി താളം തെറ്റിയതോടെയാണ് നടപടി. പദ്ധതിക്കെതിരെ ജീവനക്കാരുടെ സംഘടനകൾ രംഗത്തെത്തി. പല വന്‍കിട ആശുപത്രികളും പദ്ധതിയില്‍ നിന്ന് പിന്‍മാറിയിരുന്നു. വിമർശനങ്ങൾ കണക്കിലെടുത്താകും രണ്ടാം ഘട്ടം നടപ്പാക്കുക. ഡോ ശ്രീറാം വെങ്കിട്ടരാമനാണ് സമിതി അദ്ധ്യക്ഷൻ. പാക്കേജുകളും ചികിത്സ നിരക്കും പരിഷ്കരിക്കും.

2022 ജൂലൈ ഒന്നിനാണ് പിണറായി സർക്കാർ മെഡിസെപ്പ് പദ്ധതി കൊണ്ടു വരുന്നത്. സർക്കാർ ജീവനക്കാർ, പെൻഷൻകാർ, കുടുംബാംഗങ്ങൾ എന്നിവരടക്കം 30ലക്ഷം പേര്‍ക്ക് സൗജന്യ വിദ​ഗ്ധ ചികിത്സ എന്നതായിരുന്ന വാഗ്ദാനം. ആദ്യ ഒരു വർഷം പദ്ധതി മെച്ചപ്പെട്ട രീതിയിൽ മുന്നോട്ട് പോയെങ്കിലും പിന്നീട് സര്‍ക്കാർ നേരിടേണ്ടി വന്നത് വിമര്‍ശനങ്ങളുടെ പെരുമഴ. പാക്കേജുകളുടെ പേരിൽ ചൂഷണം എന്നതായിരുന്നു പ്രധാന വിമര്‍ശനം.

ആനുകൂല്യങ്ങളുടെ മൂന്നിലൊന്ന് പോലും ലഭിക്കുന്നില്ല, ഒന്നിലധികം അസുഖങ്ങള്‍ക്ക് ഒരേ സമയം ചികിത്സ ലഭിക്കുന്നില്ല എന്നിങ്ങനെ പരാതികൾ നീണ്ടു. മറുവശത്ത് സ്പെഷ്യാലിറ്റി ആശുപത്രികളും പരാതിക്കെട്ടഴിച്ചു. പല ചികിത്സകൾക്കും സര്‍ക്കാർ നിശ്ചയിച്ച തുക അപര്യാപ്തമാണെന്നായിരുന്നു ഇവരുടെ പ്രധാന പരാതി. പദ്ധതി ഒരു വർഷം പിന്നിട്ടപ്പോഴേക്കും പല വന്‍കിട ആശുപത്രികളും പിന്‍മാറിയത് സര്‍ക്കാരിന് തിരിച്ചടിയായി. ഇതിനിടെ വന്‍നഷ്ടമാണെന്നും പ്രീമിയം തുക വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഇന്‍ഷുറൻസ് കമ്പനിയും രംഗത്ത് വന്നതോടെ പദ്ധതി താളം തെറ്റി.

അടുത്ത ജൂണ്‍30ന് ഇൻഷുറൻസ് കമ്പനിയുമായുള്ള കരാർ അവസാനിക്കും. ഈ സാഹചര്യത്തിലാണ് മൊത്തം പൊളിച്ചു പണിഞ്ഞ് പദ്ധതിയുടെ രണ്ടാം ഘട്ടം നടപ്പാക്കാനുള്ള തീരുമാനം. ഇതിനായുള്ള പഠനം നടത്താൻ ധനകാര്യ വകുപ്പ് ജോയിന്റ് സെക്രട്ടറി ശ്രീറാം വെങ്കിട്ടരാമൻ ചെയര്‍മാനായാണ് ആറംഗ വിദഗ്ദസമിതി സർക്കാർ നിയോഗിച്ചിരിക്കുകയാണ്.

പദ്ധതിക്കെതിരെ ഉയർന്ന വിമർശനങ്ങൾ പഠിച്ച് കൂടുതൽ ഗുണപ്രദമായി എങ്ങിനെ നടപ്പാക്കാം എന്ന സമിതി നിർദേശിക്കും. പാക്കേജുകളും ചികിത്സ നിരക്കും പരിഷ്ക്കരിച്ച് ജീവനക്കാരുടെ നഷ്ടപ്പെട്ട വിശ്വാസം തിരിച്ചുപിടിക്കുകയാണ് സര്‍ക്കാർ ലക്ഷ്യം
Sources:globalindiannews

http://theendtimeradio.com

National

പെന്തെക്കോസ്തൽ മാറാനാഥാ ഗോസ്പൽ ചർച്ച് 19-മത് ജനറൽ കൺവെൻഷൻ ഡിസം 23 മുതൽ 26 വരെ തിരുവനന്തപുരത്ത്

Published

on

പെന്തെക്കോസ്തൽ മാറാനാഥാ ഗോസ്പൽ ചർച്ചിൻ്റെ (പി.എം ജി സി) ആഭിമുഖ്യത്തിൽ 19-ാം മത് ജനറൽ കൺവെൻഷൻ 2024 ഡിസംബർ 23 മുതൽ 26 വരെ തിരുവനന്തപുരത്ത് പാളയം ഹെഡ് ക്വാർട്ടേഴ്സ് ബിൽഡിംഗ്* *സ്വിമ്മിംഗ് പൂളിന് സമീപം നടക്കും*
*സഭാ ജനറൽ പ്രസിഡൻ്റ് പാസ്റ്റർ എം.എ.വർഗീസ് ഉത്ഘാടനം നിർവഹിക്കും പാസ്റ്ററന്മാരായ സഭ ജനറൽ സെക്രട്ടറി ജോ.ജോസഫ് ട്രഷറാർ ഡെനീഷ് രാജു (ദോഹ) എം.എ. ജോൺ (USA) തോമസ് വർഗീസ് (പഞ്ചാബ് സ്റ്റേറ്റ് പ്രസിഡൻ്റ്) ജി. ജെ അലക്സാണ്ടർ (കേരള സ്റ്റേറ്റ് പ്രസിഡൻ്റ്))എന്നിവർ വചന സന്ദേശങ്ങൾ നൽകും പാസ്റ്റർ ഷിബു തോമസിൻ്റെയും പാസ്റ്റർ രജിത് എബ്രഹാമിൻ്റെയും നേതൃത്വത്തിൽ പി.എം ജി സി മ്യൂസിക്ക് ടീം ഗാനശുശ്രൂഷ നടത്തും പാസ്റ്റർ എം.എ വർഗീസ് ജനറൽ കോർഡിനേറ്ററായും പാസ്റ്റർ Sk പ്രസാദ് മീഡിയ & പബ്ളിസിറ്റി കൺവീനറായും പ്രവർത്തിക്കുന്നു.
Sources:gospelmirror

http://theendtimeradio.com

Continue Reading

National

കൊല്ലം ന്യൂ ഇന്ത്യ ദൈവസഭയിൽ ലീഡർഷിപ്പ് കോൺഫറൻസ്

Published

on

ന്യൂ ഇന്ത്യ ദൈവസഭ(NICOG)യുടെ ആഭിമുഖ്യത്തിൽ നവം.11 വ്യാഴം രാവിലെ 9.30 മുതൽ കൊല്ലം അഷ്ടമുടിയിൽ ലീഡർഷിപ്പ് കോൺഫറൻസ് നടക്കും . സെന്ററിലെ പാസ്റ്റേഴ്സ്, സൺഡേസ്കൂൾ , വൈ പി സി എ(YPCA) , സഹോദരി സമാജം ഭാരവാഹികൾ തുടങ്ങിയവർ സെമിനാറിൽ പങ്കെടുക്കും.

ന്യൂ ഇന്ത്യ ദൈവസഭ(NICOG) കേരള സ്റ്റേറ്റ് പ്രസിഡണ്ട് പാസ്റ്റർ റ്റി എം കുരുവിള, സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ബോബൻ തോമസ് തുടങ്ങിയവർ ക്ലാസുകൾ നയിക്കും, സെന്റർ ശുശ്രൂഷകൻ പാസ്റ്റർ ലിജോ ജോസഫ് അധ്യക്ഷത വഹിക്കും.
Sources:christiansworldnews

http://theendtimeradio.com

Continue Reading

National

വിദേശ രാജ്യങ്ങളിൽ ഇന്ത്യയിൽ നിന്നും സഭാ ശുശ്രൂഷകരായി പോകുന്നവർക്ക് ഒരവസരം മാത്രം. തീരുമാനം ജനറൽ കൗൺസിലിൻ്റേത്

Published

on

വിദേശ രാജ്യങ്ങളിൽ ഒരുവട്ടം മാത്രമേ ഒരാൾക്കു സഭാശൂശ്രുഷക്ക് അവസരം നൽകു എന്ന തീരുമാനം ചില ലോബികളെ അസ്വസ്തരാക്കുന്നു. ചില നാളുകളായി ചില ദൈവദാസന്മാരെ ചിലരുടെ താല്പര്യത്തിന് മാത്രം വിദേശത്തു കൊണ്ടുപോകുകയും അവർ തന്നെ ജീവിതകാലം മുഴുവൻ വിദേശ രാജ്യങ്ങളിലെ വിവിധ സഭകളിൽ ഇരിക്കുന്ന രീതിയാണ് ബോധപൂർവം ചിലർ മൂലം ഉണ്ടായിരുന്നത്. ഇത് മൂലം ചിലർ അതീവ സമ്പന്നൻമാർ ആകുന്നു. ബാക്കി ഉള്ളവർ സാധാരണ നിലയിൽ നിന്ന് ഒരിക്കലും അവരുടെ ശുശ്രൂഷ കാലത്തു ഒരു ഉയർച്ച ഈ സ്ഥിരം വിദേശ സഭകളിൽ പോകാൻ പാന്റ് തൈപ്പിച്ചവർ കാരണം ഉണ്ടാകുന്നില്ല. അവരുടെ മക്കൾക്ക് നല്ല നന്മ കാണാൻ കഴിയുന്നില്ല. വളരെ വിഷമത്തിൽ കൂടെ കടന്നു പോകുന്നു. ഈ സാഹചര്യം ശരിയല്ല എന്നും എല്ലവർക്കും തുല്യ അവരസങ്ങൾ സഭയിൽ ലഭ്യമാക്കി തുടങ്ങണം എന്ന ജനറൽ പ്രസിഡന്റ്ന്റെ നിർദ്ദേശം പുതിയ പോളിസി ആയി കൌൺസിൽ പ്രഖാപിക്കുക ആയിരുന്നു. ഇത് മൂലം കഴിവുള്ള ദൈവദാസൻമക്ക് അവരുടെ കുടുബത്തിനു ഒക്കെ വിദേശ രാജ്യങ്ങളിൽ ഒരു അവസരം മറ്റു സഭകളിലെ റോട്ടെഷൻ വ്യവസ്ഥ പോലെ ഇവിടെയും നടപ്പിലാക്കുകയായിരുന്നു. അപ്രകാരം ശ്രുശൂഷകരെ ആവശ്യമുള്ള സഭകൾ ലിസ്റ്റ് ജനറൽ കൗൺസിലിന് നൽകുമ്പോൾ മുൻപ് വിദേശത്തു ശുശ്രൂഷിച്ച ദൈവദാസൻമാരെ ഒഴിവാക്കണം എന്നും പുതിയ ആളുകൾക് അവസരം നൽകുകയും വേണം. എന്നാൽ നേതൃത്യത്തിൽ ഉള്ള ചിലരെ സ്വാധീനിച്ചു സാധാരണ ശുശ്രൂഷകർക്ക് പ്രതീക്ഷ നൽകുന്ന ഈ തീരുമാനം അട്ടിമറിക്കുവാൻ ചിലർ ശ്രമിക്കുകയാണ്. തങ്ങളുടെ ആശ്രിതരെയും മാസപടികാരേയും വിദേശത്തു വിടണം എന്നാണ് ആവശ്യം.

എന്നാൽ എടുത്ത തീരുമാനത്തിൽ നിന്നും പുറകോട്ടു പോകില്ല എന്നാണ് ജനറൽ എക്സിക്യൂട്ടീവ്സിൻ്റെ തീരുമാനം എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ
Sources:gospelmirror

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news8 mins ago

അമേരിക്കയുടെ 47 മത് പ്രസിഡന്റായി ഡോണൾഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടു

ഫീനിക്സ് പക്ഷിയെപ്പോലെ വീണ്ടും ഉയർത്തെഴുന്നേറ്റ് ഡോണൾഡ് ട്രംപ് 47 മത് അമേരിക്കൻ പ്രസിഡന്റ്. ഈ വിജയം ക്രൈസ്തവ അടിസ്ഥാന മൂല്യങ്ങളുടെ വിജയം. “ദൈവം എന്നെ മരണത്തിൽ നിന്നും...

us news34 mins ago

കുട്ടികള്‍ക്ക് പരീക്ഷയ്ക്ക് കിട്ടിയ മാര്‍ക്കുകള്‍ ഇനി മാതാപിതാക്കള്‍ കാണണ്ട; വിലക്കുമായി ഡച്ച് സ്കൂള്‍

കുട്ടികളുടെ പരീക്ഷാ മാര്‍ക്ക് ലിസ്റ്റുകൾ ഇനി മുതല്‍ അച്ഛനമ്മമാര്‍ കാണേണ്ടതില്ലെന്ന തീരുമാനത്തിലാണ് നെതര്‍ലാന്‍ഡിലെ ഒരു സെക്കന്‍ഡറി സ്കൂള്‍. 95 ശതമാനം രക്ഷിതാക്കളും ഈ നിർദ്ദേശം അംഗീകരിക്കുകയും രക്ഷാകർത്താക്കളുടെ...

world news22 hours ago

Persecuted Christians in Nigeria Observe Global Day of Prayer for the Persecuted Church

Nigeria — On the International Day of Prayer for the Persecuted Church on Sunday, persecuted Christians in Nigeria gathered to...

us news24 hours ago

അമേരിക്കൻ മിഷനറി കൊല്ലപ്പെട്ട കേസിൽ ഭാര്യയെ അറസ്റ്റ് ചെയ്തു

ഡെട്രോയിറ്റ് :അംഗോളയിൽ അമേരിക്കൻ മിഷനറി കൊല്ലപ്പെട്ട കേസിൽ ഭാര്യയെ അറസ്റ്റ് ചെയ്തതായി ദമ്പതികളുടെ സഭ അറിയിച്ചു. ജാക്കി ഷ്രോയർ (44) തൻ്റെ ഭർത്താവ് ബ്യൂ ഷ്രോയറിനെ (44)...

us news24 hours ago

John Piper’s Powerful Break Down of How ‘God Uses Satan’ to Serve His Own Purposes

Pastor John Piper delivered a fascinating explanation last Thursday surrounding suffering and the ways in which he believes “God uses...

National1 day ago

പെന്തെക്കോസ്തൽ മാറാനാഥാ ഗോസ്പൽ ചർച്ച് 19-മത് ജനറൽ കൺവെൻഷൻ ഡിസം 23 മുതൽ 26 വരെ തിരുവനന്തപുരത്ത്

പെന്തെക്കോസ്തൽ മാറാനാഥാ ഗോസ്പൽ ചർച്ചിൻ്റെ (പി.എം ജി സി) ആഭിമുഖ്യത്തിൽ 19-ാം മത് ജനറൽ കൺവെൻഷൻ 2024 ഡിസംബർ 23 മുതൽ 26 വരെ തിരുവനന്തപുരത്ത് പാളയം...

Trending

Copyright © 2019 The End Time News