National
പ്രത്യാശോത്സവത്തിനായി ഒരുങ്ങി കോട്ടയം

നവംബർ 27 മുതൽ 30 വരെ നടക്കുന്ന പ്രത്യശോത്സവത്തിനായി ഒരുങ്ങി കോട്ടയം നഗരം . കാൽ നൂറ്റാണ്ടിനു ശേഷം പ്രശസ്ത സുവിശേഷകൻ ഡോ.പോൾ യോംഗിച്ചോ പ്രസംഗിച്ച അതേ വേദിയിൽ അദ്ദേഹത്തിൻ്റെ പിൻമുറക്കാരനായ ഡോ. യങ്ങ് ഹൂൺ ലീയും സംഘവുമാണ് കൊറിയയിൽ നിന്നും പ്രഭാഷണങ്ങൾക്കായി എത്തുന്നത്. നവംബർ 27 മുതൽ 30 വരെ കോട്ടയം നെഹ്രു സ്റ്റേഡിയത്തിൽ നടക്കുന്ന സമ്മേളനങ്ങളിൽ മലയാളികളെ കൂടാതെ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിശ്വാസികളെത്തും.
1999 ൽ പോൾ യോംഗിച്ചോ വന്നതിന് 25 വർഷം പിന്നിടുമ്പോഴാണ് യോംഗിച്ചോയുടെ പിൻഗാമിയും കൊറിയയിലെ യോയിഡോ സഭയിലെ സീനിയർ ശുശ്രൂഷകനുമായ ഡോ. യങ്ങ് ഹൂൺ ലീ കേരളത്തിലെ ഏറ്റവും വലിയ ക്രൈസ്തവ സംഗമത്തിൽ പ്രസംഗിക്കുന്നത്. എട്ട് ലക്ഷത്തിൽ അധികം വിശ്വാസികൾ ഉള്ള സഭയാണ് യോയിഡോ ഫുൾ ഗോസ്പൽ സഭ.
സഭാ വളർച്ചയിൽ ഏറെ പ്രയോജനകരമാകുന്ന നിലയിലാണ് പകൽ നടക്കുന്ന പാസ്റ്റേഴ്‌സ് കോൺഫറൻസുകൾ ക്രമീകരിച്ചിരിക്കുന്നത്. ഇതിൽ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. ജൂൺ മാസം മുതൽ തിരുവനന്തപുരം മുതൽ ഓരോ ജില്ലകളിലെയും താലൂക്കുകൾ കേന്ദ്രീകരിച്ച് പ്രാർത്ഥനാ യോഗങ്ങളും പ്രമോഷണൽ മീറ്റിങ്ങുകളും നടന്നുവരികയാണ്. ഓരോ താലൂക്കുകളിലും വിപുലമായ കമ്മിറ്റികൾ പ്രവർത്തിക്കുന്നു.
പകൽ നടക്കുന്ന കോൺഫറൻസുകളിലും മെഗാ ക്രൂസേഡുകളിലും പങ്കെടുക്കുന്നതിന് ഇന്ത്യയിൽ നിന്നും വിദേശരാജ്യങ്ങളിൽ നിന്നും ധാരാളം ജനങ്ങൾ തയ്യാറെടുക്കുകയാണ്. ഡോ. യങ്ങ് ഹൂൺ ലീയെ കൂടാതെ വിദേശ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിൽ അറിയപ്പെടുന്ന വലിയ സഭകളിലെ ശുശ്രൂഷകന്മാരും ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
പവർവിഷൻ ടി വി ചാനലിന് ആരംഭം കുറിച്ച 1999 ൽ ഡോ. പോൾ യോംഗിച്ചോയെ കോട്ടയത്ത് കൊണ്ട് വന്ന റവ. ഡോ. കെ സി ജോൺ രക്ഷാധികാരിയായും റവ. ഡോ. ആർ.എബ്രഹാം ചെയർമാൻ ആയും ബ്രദർ ജോയി താനവേലിൽ ജനറൽ കൺവീനർ ആയും പ്രത്യാശോത്സവത്തിൻ്റെ ഒരുക്കങ്ങൾക്ക് നേതൃത്വം നൽകുന്നു.
ഡോ. യങ്ങ് ഹൂൻ ലീയെ കൂടാതെ ഇന്ത്യയിലെ റവ. പോൾ ദിനകരൻ, റവ. ഡി. മോഹൻ, റവ. പോൾ തങ്കയ്യാ, റവ. ജോൺസൻ വർഗീസ്, റവ. ശാമുവേൽ പെട്ട എന്നിവർ ദൈവവചനത്തിൽ നിന്നും പ്രസംഗിക്കും. 100 പേരടങ്ങുന്ന ഗായക സംഘമാണ് സംഗീത ശുശ്രൂഷകൾ നിർവ്വഹിക്കുന്നത്. സംഗീത ശുശ്രൂഷയ്ക്ക് ഏവർക്കും പ്രീയങ്കരരായ സിനാച്, പാസ്റ്റർ രഞ്ജിത് എബ്രഹാം, അമിത് കാംബ്ലെ, ജോസഫ് രാജ് ആലം, പ്രകൃതി ഏഞ്ചലീന, എന്നിവർ നേതൃത്വം നൽകും.
Sources:christiansworldnews
National
ഉത്തരേന്ത്യയിലെ റായ്പ്പൂർ ചർച്ച് ഓഫ് ഗോഡ് സഭയിൽ വിശുദ്ധ സഭാ ആരാധന മദ്ധ്യേ ഒരു കൂട്ടം സുവിശേഷ വിരോധികൾ കയറി അക്രമം നടത്തി.

റായ്പ്പൂർ : ഉത്തരേന്ത്യയിലെ റായ്പ്പൂരിൽ കർത്തൃദാസൻ പാസ്റ്റർ പ്രവീൺ ലോറൻസ് ശുശ്രൂഷകനായ ചർച്ച് ഓഫ് ഗോഡ് സഭയിൽ മാർച്ച് 9 ഞാറാഴ്ച്ച രാവിലെ വിശുദ്ധ സഭാ ആരാധന മദ്ധ്യേ സഭാ ഹാളിൽ അതിക്രമിച്ച് കയറി ഒരു കൂട്ടം സുവിശേഷ വിരോധികൾ അക്രമം നടത്തി വിശ്വാസികളെ ഉപദ്രവിക്കുകയും അവിടെ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ അടിച്ച് തകർക്കുകയും ചെയ്തു. നിരവധി പോലീസുകാർ സംഭവ സ്ഥലത്ത് ഉടൻ എത്തിയിട്ടും സ്ഥിതിഗതികൾ നിയന്ത്രണത്തിൽ കൊണ്ട് വരുവാൻ കഴിഞ്ഞിട്ടില്ല.
എല്ലാ പ്രിയ ദൈവമക്കളും ഇവിടെയുള്ള ദൈവസഭക്കും, ദൈവദാസനും, ദൈവമക്കൾക്കും വേണ്ടി ശക്തമായി പ്രാർത്ഥിക്കുവാൻ ദൈവനാമത്തിൽ അപേക്ഷിക്കുന്നു.
Sources:Love Life Light
National
ക്രൈസ്റ്റ് അംബാസഡേഴ്സ് തിരുവല്ല സെക്ഷൻ യുവജനസംഗമം മാർച്ച് 31 ന്

എജി തിരുവല്ല സെക്ഷൻ ക്രൈസ്റ്റ് അംബാസഡേഴ്സിന്റെ നേതൃത്വത്തിൽ ‘KAIROS ‘എന്ന പേരിൽ യുവജന സമ്മേളനം മാർച്ച് 31 ന് വൈകിട്ട് 5:30 മുതൽ ബഥേൽ കുറ്റപ്പുഴ എജിയിൽ നടക്കും. പാസ്റ്റർ മാത്യു ടി. ജോൺ മുഖ്യ അതിഥിയായി പങ്കെടുക്കും സെക്ഷൻ സി എ പ്രസിഡന്റ് പാസ്റ്റർ സിജു മാത്യു അധ്യക്ഷത വഹിക്കും.സെക്രട്ടറി മോനു രമേശ് നേതൃത്വം നല്കും
Sources:christiansworldnews
National
വേൾഡ് പെന്തെക്കോസ്തു കൗൺസിൽ & വിമൺസ് മിനിസ്ട്രീ; ക്യാമ്പും,കൺവൻഷനും ഏപ്രിൽ 28 മുതൽ

വേൾഡ് പെന്തെക്കോസ്തു കൗൺസിൽ & വിമൺസ് മിനിസ്ട്രീയുടേയും സംയുക്താഭിമുഖൃത്തിൽ ക്യാമ്പും,കൺവൻഷനും 2025 ഏപ്രിൽ 28 മുതൽ മേയ് 1 വരെ എരണാകുളം വണ്ടർല അമുസ്മെൻ്റ്* *പാർക്കിനു എതിർവശം മണക്കക്കടവ് ട്രിനിറ്റി വർഷിപ്പ് സെൻ്ററിൽ വച്ച് നടക്കും അനുഗ്രഹിക്കപ്പെട്ട ദൈവദാസന്മാരും ദൈവദാസികളും ദൈവവചന ശുശ്രുഷകൾ നിർവഹിക്കുമെന്ന് സംഘാടകർ അറിയിച്ചു.ടീം ഭാരവാഹികൾ നേതൃത്വം നൽകും.
Sources:gospelmirror
-
Travel10 months ago
യാക്കൂസ കരിഷ്മ:ഓല സ്കൂട്ടറിനേക്കാൾ വിലക്കുറവിൽ കുഞ്ഞൻ കാർ; സിറ്റി യാത്രകൾക്ക് ഇനി ഇവൻ മതിയാവും
-
Movie4 months ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
Tech8 months ago
ചിത്രങ്ങൾ എഡിറ്റ് ചെയ്യാം; വാട്സ്ആപ്പിലെ ‘നീല വളയം’ സ്മാർട്ടാകുന്നു, കാര്യമായ മാറ്റങ്ങൾ
-
Movie4 months ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
Movie12 months ago
Actor Ryan Phillippe ‘Craving’ Relationship With God After Movie About Christian Missionary
-
Articles9 months ago
8 ways the Kingdom connects us back to the Garden of Eden
-
world news3 weeks ago
മ്യാന്മറില് സായുധസംഘത്തിന്റെ വെടിയേറ്റ് കത്തോലിക്ക വൈദികന് കൊല്ലപ്പെട്ടു.
-
Hot News11 months ago
3 key evidences of Jesus’ return from the grave