Connect with us

National

പ്രത്യാശോത്സവത്തിന് ആത്മ നിറവോടുകൂടി ആരംഭം

Published

on

സെലിബ്രേഷൻ ഓഫ് ഹോപ്പ് 2024 ആരംഭിച്ചു. നവംബർ 27 ബുധനാഴ്‌ച വൈകുന്നേരം 05 മണിക്ക് പാസ്റ്റർ ബിജു തമ്പിയുടെ അദ്ധ്യക്ഷതയിൽ പാസ്റ്റർ റ്റി എം കുരുവിളയുടെ പ്രാർത്ഥനയോടെ ആരംഭിച്ചു. ജനറൽ കൺവീനർ ബ്രദർ ജോയി താനവേലിൽ സ്വാഗത പ്രസംഗം നടത്തി. അമിത് കാംബ്ലെ സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. രക്ഷാധികാരി റവ. ഡോ കെ സി ജോൺ ഉത്ഘാടനം നിർവ്വഹിച്ചു. പ്രതിപക്ഷ നേതാവ് ശ്രീ. വി ഡി സദീശൻ ആശംസയോടൊപ്പം തന്നെ തൻ്റെ ജീവിതത്തിൽ ആകർഷിക്കപ്പെട്ട ദൈവ വചന ഭാഗങ്ങൾ ഓർമ്മിപ്പിക്കുകയും ഡോ. ശമുവേൽ പേട്ട, ഡോ. യങ്ങ് ഹൂൻ ലീ എന്നിവർ ദൈവവചന സന്ദേശങ്ങൾ കൈമാറി. ക്വറിയൻ ഗായക സംഘത്തിൻ്റെ ഗാനാലാപനവും കൊണ്ട് യോഗം വളരെ അനുഗ്രഹത്തോടെ സമാപിച്ചു.
Sources:fb

http://theendtimeradio.com

National

യാഷാ മിഷൻ ഇന്ത്യയുടെ വാർഷിക കൺവൻഷന് അനുഗ്രഹ സമാപ്തി

Published

on

യാഷാ മിഷൻ ഇന്ത്യയുടെ പത്തൊമ്പതാമത് വാർഷിക യോഗം 2024 നവംബർ 21 തീയതി വ്യാഴാഴ്ച പകൽ 10 മുതൽ 1:30 വരെ അർത്തുങ്കൽ ഐപിസി ഹെബ്രോൺ സഭയിൽ വെച്ച് പാസ്റ്റർ മാർട്ടിൻ മാത്യുവിന്റെ (പ്രോഗ്രാം കൺവീനർ)അധ്യക്ഷതയിൽ നടന്നു.

ബ്രദർ പ്രസന്നൻ വയലാർ പ്രാർത്ഥിച്ച് തുടങ്ങിയ വാർഷികയോഗത്തിൽ പാസ്റ്റർ ബിനോയ് ജോണിന്റെ നേതൃത്വത്തിലുള്ള വോയിസ് ഓഫ് ജീസസ് കൊച്ചി വർഷിപ്പ് ലീഡ് ചെയ്തു. പാസ്റ്റർന്മാരായ ലാൽജി ആലപ്പുഴ, അശോക് കുമാർ കോട്ടയം, തങ്കച്ചൻ വെട്ടക്കൽ, മധു ഓമനപ്പുഴ, മാത്യു ശാമുവേൽ തിരുവാങ്കുളം, ഗ്ലാഡി പീറ്റർ ചേർത്തല, തുടങ്ങിയവർ പ്രാർത്ഥിച്ചു. തുടർന്ന് യാഷാ മിഷൻ ഇന്ത്യയെ പ്രതിനിധീകരിച്ച് പാസ്റ്റർ ജോയ് ജോസഫ് (വൈ. എം. ഐ. എറണാകുളം ജില്ലാ കോർഡിനേറ്റർ) ദൈവവചനം ശുശ്രൂഷിച്ചു. എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് വാങ്ങിയ ബ്രദർ നഥനയേൽ ബിജുവിന് (തൈക്കാട്ടുശ്ശേരി) സിസ്റ്റർ ഷീജ സജിയും പാസ്റ്റർ ബിനോയ് ജോണും ചേർന്ന് Mementoയും ഉപഹാരങ്ങളും നൽകി ആദരിച്ചു.

കടന്നുവന്ന എല്ലാവർക്കും യാഷാ മിഷൻ ഇന്ത്യ ഡയറക്ടർ പാസ്റ്റർ സജി പോൾ സ്വാഗതം പറയുകയും കഴിഞ്ഞ നാളുകളിൽ ചെയ്ത പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിക്കുകയും ചെയ്തു. മുൻകാലങ്ങളെ അപേക്ഷിച്ച് ആത്മീയ ഗോളത്തിൽ വിഭാഗീയതയും വേർതിരിവുകളും വർദ്ധിച്ചുവരികയാണെന്നും നാം ഓരോരുത്തരും ഈ ലോകത്തിൻറെ വിരുന്ദുകാരാണെന്നും ദൈവം നമുക്ക് ആയുസ്സ് തരുന്ന അത്രയും കാലം ഈ ഭൂമിയിൽ ജീവിച്ച് അനുഭവിച്ച് നിത്യമായ ഭവനത്തിലേക്ക് യാത്ര തിരിക്കേണ്ടവരാണെന്ന ബോധ്യത്തോടെ വിഭാഗീയതയും വേർതിരിവുകളും മറന്ന് നാം ഓരോരുത്തരും ക്രിസ്തുവിൻറെ വിശ്വസ്ത സാക്ഷികൾ ആയി തീരണമെന്ന് പത്തൊമ്പതാമത്തെ വാർഷികത്തോടുള്ള ബന്ധത്തിൽ അറിയിക്കുയും കടന്നുവന്ന എല്ലാവരോടുമുള്ള നന്ദിയും പ്രകാശിപ്പിച്ചു.

പാസ്റ്റർ പി.ജെ. കുഞ്ഞുമോൻ പെരുമ്പാവൂർ, പാസ്റ്റർ മത്തായി ഹാബേൽ ( ഗ്രേസ് ഗോസ്പൽ മിനിസ്ട്രീസ് എറണാകുളം), പാസ്റ്റർ ശിവരാമൻ(പ്രസിഡൻറ് യു.പി.എഫ്. ചേർത്തല), ബ്രദർ നേമം ലോറൻസ് (നാഷണൽ ചെയർമാൻ, മനുഷ്യാവകാശ സമിതി), സുവിശേഷകൻ തറയിൽ സേവൃയർ(ഗുഡ് ന്യൂസ് മിനിസ്ട്രീസ് ചന്തിരൂർ), പാസ്റ്റർ ജെയിംസ് സാമുവൽ തടുത്തുവെളി , പാസ്റ്റർ സുശീലൻ(മഹാരാഷ്ട്ര) തുടങ്ങിയവർ ആശംസകൾ അറിയിച്ചു.

വാർഷികയോഗത്തിൻെറ ചീഫ് ഗസ്റ്റായ പാസ്റ്റർ ജിതിൻ മാവേലിക്കര മുഖൃ സന്ദേശം നൽകുകയും പ്രാർത്ഥിക്കുകയും ചെയ്തു. അർത്തുങ്കൽ ഹെബ്രോൺ സഭാ ശുശ്രൂഷകൻ പാസ്റ്റർ സോജൻ പി.മാത്യു യോഗം പ്രാർത്ഥിച്ചു ആശീർവാദം പറഞ്ഞു.
Sources:christiansworldnews

http://theendtimeradio.com

Continue Reading

National

ഓഡിറ്റോറിയം നിറഞ്ഞു കവിഞ്ഞ് സഹോദരിമാർ; പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി വനിതാ സമ്മേളനം.

Published

on

മുളക്കുഴ: പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ വനിതാ സമ്മേളനം ചരിത്രത്തിൻ്റെ ഭാഗമായി.
ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് , ലേഡീസ് മിനിസ്ട്രിസ് സംഘടിപ്പിച്ച ഏകദിന വനിതാ സമ്മേളനമാണ് ചരിത്രം തിരുത്തിയ സമ്മേളനമായി മാറിയത്.
ഒരു പ്രവാഹം പോലെ മുളക്കുഴയിലേക്ക് ഒഴുകിയെത്തിയ ആയിരക്കണക്കിന് സഹോദരിമാരെ ഉൾക്കൊള്ളാൻ മൗണ്ട് സീയോൻ ഓഡിറ്റോറിയത്തിന് കഴിഞ്ഞില്ല. ചിട്ടയായ പ്രവർത്തനത്തിലൂടെയും മികച്ച സംഘാടനത്തിലൂടെയും ഉജ്ജലമായ നേതൃത്വമാണ് വനിതാ പ്രവർത്തനങ്ങൾക്ക് ലേഡീസ് മിനിസ്ട്രി നൽകുന്നത്.
എൽ എം സ്റ്റേറ്റ് വൈസ് പ്രസിഡൻ്റ് സിസ്റ്റർ മേരിക്കുട്ടി എബ്രഹാമിൻ്റെ അധ്യക്ഷതയിൽ ചേർന്ന ഏകദിന സമ്മേളനം സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ വൈ റെജി ഉത്ഘാടനം ചെയ്തു. പ്രതിസന്ധികളിൽ പതറാതെ നിന്നാൽ പ്രതിഫലം നിശ്ചയമാണെന്നു അദ്ദേഹം പറഞ്ഞു. എബ്രായ ലേഖനം 10: 35 ആസ്പദമാക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്റ്റേറ്റ് സെക്രട്ടറി സിസ്റ്റർ സിസി ബാബു ജോൺ ആമുഖ പ്രസംഗം നടത്തി. എൽഎം സ്റ്റേറ്റ് പ്രസിഡൻ്റ് സിസ്റ്റർ ഹെൽന റെജി മുഖ്യ പ്രഭാഷണം നടത്തി. ഉൽപ്പത്തി പുസ്തകം 15 ആം അദ്ധ്യായം അധികരിച്ച് നടത്തിയ പ്രസംഗത്തിൽ, തീഷ്ണമായ പരിശോധനകളിൽ അബ്രഹാമിൻ്റെ ദൈവാശ്രയവും ധൈര്യവും ആത്മവിശ്വാസവും സഹോദരിമാർ മാതൃകയാക്കണമെന്ന് ഹെൽന റെജി പറഞ്ഞു.
അസിസ്റ്റൻറ് ഓവർസിയർ ഡോ. ഷിബു കെ മാത്യൂ, കൗൺസിൽ സെക്രട്ടറി പാസ്റ്റർ സംകുട്ടി മാത്യൂ, ജോയിൻ്റ് സെക്രട്ടറി പാസ്റ്റർ പി എ ജെറാൾഡ്, കൗൺസിൽ ട്രഷറർ പാസ്റ്റർ ഷിജു മത്തായി, വൈ പി ഇ പ്രസിഡൻ്റ് പാസ്റ്റർ മാത്യൂ ബേബി, സ്റ്റേറ്റ് ബിലിവേഴ്‌സ് ബോർഡ് സെക്രട്ടറി ബ്രദർ ജോസഫ് മറ്റത്തുകാല, ജോയിൻ്റ് സെക്രട്ടറി അജി കുളങ്ങര എന്നിവർ ആശംസകൾ അറിയിച്ചു.
സഹോദരിമാരായ അക്കാമ്മ ജോർജ്, ലീലാമ്മ ജോൺ, ലൗലി റെജി, ഡെയ്സി തോമസ്, ഷോൺ തോമസ്, ബ്ലെസി തോമസ്, ജിൻസി സാം, ഷിൻ്റോ ജിജോ, ഷീജാ ജോൺ എന്നിവർ നേതൃത്വം നൽകി.
http://theendtimeradio.com

Continue Reading

National

പിഎംജി ചർച്ച് ജനറൽ കൺവെൻഷൻ ഡിസം. 23 മുതൽ

Published

on

പിഎംജി(PMG) ചർച്ച് പത്തൊമ്പതാമത് ജനറൽ കൺവെൻഷൻ ഡിസം. 23 മുതൽ 26 വരെ (തിങ്കൾ മുതൽ വ്യാഴം വരെ) പാളയത്തുള്ള ഹെഡ് കോർട്ടേഴ്സ് ബിൽഡിങ്ങിൽ നടക്കും. ജനറൽ പ്രസിഡണ്ട് പാസ്റ്റർ എം.എ. വർഗീസ് ഉത്‌ഘാടനം ചെയ്യും. . യൂത്ത്സ് മീറ്റിംഗ്, വിമൻസ് മീറ്റിംഗ്, വേലക്കാരുടെ യോഗം, കാത്തിരിപ്പ് യോഗം തുടങ്ങിയ സെക്ഷനുകൾ നടക്കും.
Sources:christiansworldnews

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National2 hours ago

പ്രത്യാശോത്സവത്തിന് ആത്മ നിറവോടുകൂടി ആരംഭം

സെലിബ്രേഷൻ ഓഫ് ഹോപ്പ് 2024 ആരംഭിച്ചു. നവംബർ 27 ബുധനാഴ്‌ച വൈകുന്നേരം 05 മണിക്ക് പാസ്റ്റർ ബിജു തമ്പിയുടെ അദ്ധ്യക്ഷതയിൽ പാസ്റ്റർ റ്റി എം കുരുവിളയുടെ പ്രാർത്ഥനയോടെ...

us news3 hours ago

The True Story of the Plymouth Thanksgiving

Plymouth – Americans think they know a lot about the first Thanksgiving, with many envisioning it as happy Pilgrims wearing...

National3 hours ago

യാഷാ മിഷൻ ഇന്ത്യയുടെ വാർഷിക കൺവൻഷന് അനുഗ്രഹ സമാപ്തി

യാഷാ മിഷൻ ഇന്ത്യയുടെ പത്തൊമ്പതാമത് വാർഷിക യോഗം 2024 നവംബർ 21 തീയതി വ്യാഴാഴ്ച പകൽ 10 മുതൽ 1:30 വരെ അർത്തുങ്കൽ ഐപിസി ഹെബ്രോൺ സഭയിൽ...

world news3 hours ago

16 വയസ്സിനു താഴെയുള്ള കുട്ടികളെ സോഷ്യൽ മീഡിയയിൽനിന്നു വിലക്കുന്ന ബില്ലിന് അംഗീകാരം നൽകി ഓസ്‌ട്രേലിയ

16 വയസ്സിനു താഴെയുള്ള കുട്ടികളെ സോഷ്യൽ മീഡിയയിൽനിന്നു വിലക്കുന്ന ഒരു ബിൽ ഓസ്ട്രേലിയയുടെ ജനപ്രതിനിധിസഭ ബുധനാഴ്ച പാസ്സാക്കി. 16 വയസ്സിനുതാഴെ പ്രായമുള്ള കുട്ടികളെ അക്കൗണ്ടുകൾ തുടങ്ങുന്നതിൽനിന്നു തടയാൻ...

us news4 hours ago

നന്ദിചൊല്ലി തീര്‍ക്കുവാനെന്‍ജീവിതം പോര…

നിങ്ങള്‍ ചെയ്യുന്നതെന്തും, വാക്കിനാലോ പ്രവൃത്തിയാലോ, എല്ലാം കര്‍ത്താവായ യേശുവിന്റെ നാമത്തില്‍, അവനിലൂടെ പിതാവായ ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ട് ചെയ്യുക… കൊലൊസ്യര്‍ 3:17 അധ്യായത്തില്‍ കൃത്യമായി രേഖപ്പെടുത്തുന്നു, നമ്മള്‍...

National4 hours ago

ഓഡിറ്റോറിയം നിറഞ്ഞു കവിഞ്ഞ് സഹോദരിമാർ; പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി വനിതാ സമ്മേളനം.

മുളക്കുഴ: പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ വനിതാ സമ്മേളനം ചരിത്രത്തിൻ്റെ ഭാഗമായി. ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് , ലേഡീസ് മിനിസ്ട്രിസ് സംഘടിപ്പിച്ച ഏകദിന വനിതാ സമ്മേളനമാണ്...

Trending

Copyright © 2019 The End Time News